Saturday, August 29, 2009

തദാത്മാനം സ്വയമകുരുത

ജബ്ബാര്‍ മാഷിന്റെ ഒരു ലേഖനത്തില്‍ ഭാരതീയതത്വശാസ്ത്രത്തെപറ്റി അല്‍പം കണ്ടു അതില്‍ ഒരു കമന്റും കണ്ടു. അതുകൊണ്ടെഴുതിയതാണ്‌ഭാരതീയ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള്‍ അന്വേഷിക്കുന്ന ചിന്താധാരകള്‍ ദര്‍ശനങ്ങള്‍ എന്ന പേരില്‍ പറയപ്പെടുന്നു.

ന്യായദര്‍ശനം, വൈശേഷികദര്‍ശനം, സാംഖ്യദര്‍ശനം, യോഗദര്‍ശനം, പൂര്‍വമീമാസ, ഉത്തരമീമാംസ എന്നിങ്ങനെ ആറെണ്ണമാണ്‌ അവയില്‍ പരക്കെ അംഗീകരിക്കപ്പെട്ടവ.

ഇവയില്‍ എല്ലാം തന്നെ നടക്കുന്ന തര്‍ക്കം, കുശവന്‍ കുടം ഉണ്ടാക്കുന്നതുപോലെ പ്രകൃതി എന്നു നാം വിളിക്കുന്ന ഭൗതികവസ്തുക്കളെ ഉപയോഗിച്ച്‌ ഒരു ഈശ്വരന്‍ - ദൈവം - പ്രപഞ്ചം ഉണ്ടാക്കിയതാണൊ എന്നതു തന്നെ ആണ്‌.

അങ്ങനെ ഭൗതികപ്രപഞ്ചത്തില്‍ നിന്നും വേറിട്ട ഒരു വസ്തു ഉണ്ടാകുവാന്‍ സാധ്യമല്ല, അതുതന്നെയാണ്‌ ബ്രഹ്മം, എന്നും അത്‌ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല , ഇല്ലാതിരിക്കുകയും ഇല്ല, ഉണ്ടായതും അല്ല , ഇല്ലാതാക്കുവാനും സാധ്യമല്ല എന്നാണ്‌ ഉപനിഷത്തുക്കള്‍ പറയുന്നത്‌ എന്നു വാദിക്കുന്ന ദര്‍ശനം ആണ്‌ വേദാന്തം അഥവാ ഉത്തരമീമാസ എന്ന , ശ്രീ ശങ്കരാചാര്യരുടെ അദ്വൈതദര്‍ശനം.

അങ്ങനെ ഒരിക്കലും ഉണ്ടാകാത്ത - പുതിയതായി ഉണ്ടാകാത്ത എന്നര്‍ത്ഥം - ഒരു പ്രപഞ്ചം 'ബിഗ്‌ ബാങ്ങ്‌' മുതല്‍ ആണ്‌ ഉണ്ടായത്‌ എന്നു പറയുന്നതിലെ വിഡ്ഢിത്തം മനസ്സിലായിട്ടും മനസ്സിലാകാത്തവരെ പോലെ നടിക്കുന്ന ചിലര്‍ / ഭാരതീയ തത്വശാസ്ത്രം എന്നു പറഞ്ഞാലോ, പൈതൃകം എന്നു പറഞ്ഞാലോ ഒക്കെ വിറളി പിടിക്കുന്ന ചിലര്‍ക്ക്‌ ഇതേ അര്‍ത്ഥങ്ങള്‍ 'singularity' എന്നും fourh dimension' എന്നും ഒക്കെ പറഞ്ഞു വിളമ്പാന്‍ നല്ല വിരുതാണ്‌.

അപ്പോള്‍ അതു ശാസ്ത്രമാകും അല്ലേ?.

എന്നാല്‍ ഈ ബിഗ്‌ ബാങ്ങിനും മുമ്പ്‌ ഒരു singularity' ഉണ്ടെന്നും നാണമില്ലാതെ പറയുന്നതു കേള്‍ക്കുമ്പോള്‍ --

ഇവര്‍ എന്തിനെ കുറിച്ചാണു പറയുന്നത്‌? "singularity" യില്‍ നിന്നും പ്രപഞ്ചം ഉണ്ടായി പോലും.

അപ്പോള്‍ singularity " എതു തേങ്ങാക്കുലയാണ്‌, പ്രപഞ്ചം എന്നത്‌ എന്തു തേങ്ങാക്കൊലയാണ്‌?

രണ്ടും രണ്ടാണോ?അതോ ഒന്നിന്റെ തന്നെ രൂപഭേദമോ?

അനാദിയായ പ്രപഞ്ചം ചാക്രികമായി പരിണമിച്ചു നിലകൊള്ളുന്നു. അത്രതന്നെ.

അതിലെ ഒരു ചക്രത്തിന്റെ തുടക്കം ആയി വേണമെങ്കില്‍ പറയാവുന്ന ഒരു പ്രതിഭാസം ആണ്‌ 'ബിഗ്‌ ബാങ്ങ്‌'. എങ്കിലെ ഈ singularity പ്രയോഗം യുക്തമാകൂ.

അപ്പോള്‍ ആ "singularity" എന്ന വാക്കിനെ ആണ്‌ 'ബ്രഹ്മം" എന്നു ഭാരതീയ തത്വശാസ്ത്രം പറയുന്നത്‌

"ഓം ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്‌" ആത്മാവു മാത്രം ആണ്‌ ആദിയില്‍ ഉണ്ടായിരുന്നത്‌ ഐതരേയോപനിഷത്‌

"അസദ്വാ ഇദമഗ്ര ആസീത്‌ തതോ വൈ സദജായത.തദാത്മാനം സ്വയമകുരുത" തൈത്തരീയോപനിഷത്‌

നാമരൂപങ്ങളായി വേര്‍തിരിയാത്ത അദ്വയബ്രഹ്മം മാത്രമായിരുന്നു ആദിയില്‍, ആ ബ്രഹ്മത്തില്‍ നിന്നു നാമരൂപങ്ങളായി വേര്‍തിരിഞ്ഞ ജഗത്തുണ്ടായി.. - ആബ്രഹ്മം തന്നെ തന്നെ സ്വയം ഇങ്ങനെ സൃഷ്ടിച്ചു"

അല്ലാതെ വേറെ ആരും ഒന്നില്‍ നിന്നും ഉണ്ടാക്കിയതാണെന്നു പരയുന്നില്ല.

സമയക്കുറവു കാരണം തല്‍ക്കാലം നിര്‍ത്തട്ടെ

23 comments:

 1. ജബ്ബാര്‍ മാഷിന്റെ ഒരു ലേഖനത്തില്‍ ഭാരതീയതത്വശാസ്ത്രത്തെപറ്റി അല്‍പം കണ്ടു അതില്‍ ഒരു കമന്റും കണ്ടു. അതുകൊണ്ടെഴുതിയതാണ്‌
  -----
  എന്നാല്‍ ഈ ബിഗ്‌ ബാങ്ങിനും മുമ്പ്‌ ഒരു singularity' ഉണ്ടെന്നും നാണമില്ലാതെ പറയുന്നതു കേള്‍ക്കുമ്പോള്‍ --

  ഇവര്‍ എന്തിനെ കുറിച്ചാണു പറയുന്നത്‌? "singularity" യില്‍ നിന്നും പ്രപഞ്ചം ഉണ്ടായി പോലും.

  അപ്പോള്‍ singularity " എതു തേങ്ങാക്കുലയാണ്‌, പ്രപഞ്ചം എന്നത്‌ എന്തു തേങ്ങാക്കൊലയാണ്‌?
  ----------------
  "അസദ്വാ ഇദമഗ്ര ആസീത്‌ തതോ വൈ സദജായത.തദാത്മാനം സ്വയമകുരുത" തൈത്തരീയോപനിഷത്‌

  നാമരൂപങ്ങളായി വേര്‍തിരിയാത്ത അദ്വയബ്രഹ്മം മാത്രമായിരുന്നു ആദിയില്‍, ആ ബ്രഹ്മത്തില്‍ നിന്നു നാമരൂപങ്ങളായി വേര്‍തിരിഞ്ഞ ജഗത്തുണ്ടായി.. - ആബ്രഹ്മം തന്നെ തന്നെ സ്വയം ഇങ്ങനെ സൃഷ്ടിച്ചു"

  അല്ലാതെ വേറെ ആരും ഒന്നില്‍ നിന്നും ഉണ്ടാക്കിയതാണെന്നു പരയുന്നില്ല.

  ReplyDelete
 2. "ഉത്പത്തിസമയത്ത് ഉണ്ടായിരുന്നത് ഹൈ എനര്‍ജി - ഹൈ ടെമ്പറേച്ചര്‍ അവസ്ഥ ആഅയിരുന്നു... ഈ സമയത്ത് നമ്മള്‍ ഇന്നു അനുഭവിക്കുന്ന ഗ്രാവിറ്റി നിയമങ്ങള്‍ ബാധകം തന്നെയായിരുന്നില്ല. പൊട്ടിത്തെറി ( വാക്കു തെറ്റിദ്ധരിക്കരുത്, പടക്കം പൊട്ടും പോലെയുള്ള ഒന്നല്ലിത്,) ക്കു ശേഷം ഈ ഹൈ എനര്‍ജി സ്റ്റേറ്റ് എക്സപാന്‍ഡ് ചെയ്യുന്നതിനു ശേഷമാണ്, സിംഗുലാരിറ്റിയില്‍ നിന്നും പ്രപഞ്ചം ഉണ്ടാവുന്നതിന്റെ തുടക്കം എന്നു വേണമെങ്കില്‍ പറയാം"

  ചിരിവരുന്നുണ്ടോ?

  എല്ലാം ഉണ്ടാകുന്നതിനു മുമ്പുള്ള അവസ്ഥയാണ്‌. ഇതുപോലെ വിഡ്ഢിത്തം എഴുതണമെങ്കില്‍ ചങ്കൂറ്റം കുറച്ചൊന്നും പോരാ.

  സമയവും ഇല്ല, സ്ഥലവും ഇല്ല ഒന്നും ഇല്ലാത്ത അവസ്ഥ എന്തൊരു ചൂട്‌.

  എന്റെ പോത്തിങ്കാലപ്പാ.

  പക്ഷെ ഞങ്ങളൊന്നും മാത്തമാറ്റിക്സ്‌ പഠിച്ചില്ലല്ലൊ കഷ്ടമായിപ്പോയി.

  ReplyDelete
 3. "പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദി കാര്യങ്ങളെക്കുറിച്ചും സ്രഷ്ടാവായ ഈശ്വരനെക്കുറിച്ചുമൊക്കെ വളരെ ആധികാരികമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന നാട്യവുമായാണ് ഇക്കൂട്ടരുടെ വരവ്. ദെവം ‘സൃഷ്ടി’ നടത്തുംപോള്‍ മണലും സിമന്റും കോരിക്കൊടുക്കാന്‍ ഹെല്‍പ്പര്‍ മാരായി തങ്ങളുമുണ്ടായിരുന്നു കൂടെ എന്ന മട്ടിലാണ് ചിലരുടെ വിവരണങ്ങള്‍ !"

  ജബ്ബാര്‍ മാഷേ

  ഏതായാലും ഇതു ചോദിച്ചില്ലേ? ഇനി

  ആ പൊട്ടുന്നതിനു മുമ്പ്‌ ഇവരൊക്കെ തെര്‍മൊമീറ്ററും കൊണ്ട്‌ singularity യുടെ വായും നോക്കി നടക്കുകയായിരുന്നോ എന്നും കൂടി ഒന്നു ചോദിക്കാമോ?

  അല്ല അതു ചോദിക്കാന്‍ പാടില്ലായിരിക്കും അല്ലേ?

  ReplyDelete
 4. ഭഗവത്ഗീതയിലെ ഭാഗങ്ങള്‍ എടുത്ത് ഒരു സീരീസ് പൊസ്റ്റ് ചെയ്യാമോ?

  ReplyDelete
 5. തറവാടി ജീ, ഭഗവത്‌ ഗീത തന്നെ ആദിമുതല്‍ എഴുതി തുടങ്ങിയതായിരുന്നു.

  എല്ലാം കൂടി ഒന്നിച്ചങ്ങു മുന്നോട്ടു പോകുന്നതില്‍ താമസം വരുന്നു എന്നു മാത്രം സന്ദര്‍ശനത്തിനും പ്രോല്‍സാഹനങ്ങള്‍ക്കും നന്ദി

  ReplyDelete
 6. ഇവയില്‍ എല്ലാം തന്നെ നടക്കുന്ന തര്‍ക്കം, കുശവന്‍ കുടം ഉണ്ടാക്കുന്നതുപോലെ പ്രകൃതി എന്നു നാം വിളിക്കുന്ന ഭൗതികവസ്തുക്കളെ ഉപയോഗിച്ച്‌ ഒരു ഈശ്വരന്‍ - ദൈവം - പ്രപഞ്ചം ഉണ്ടാക്കിയതാണൊ എന്നതു തന്നെ ആണ്‌.
  മാഷേ... എനിക്കൊക്കെ മനസ്സിലാക്കാന്‍ പറ്റുന്ന ലളിതമായ ഭാഷ. സത്യം തുടരുന്നു.
  വളരെ സത്യമായ വിശകലനം. ആശംസകള്‍..

  ReplyDelete
 7. കമന്റുകളുടെയും പോസ്റ്റുകളുടെയും മുക്കും മൂലയും തിരഞ്ഞുപിടിച്ച് അവനവനു വളയ്ക്കാന്‍ പാകത്തിനുള്ളതൊക്കെ സ്ക്രീന്‍ ഷോട്ടെടുത്ത് പൂശുന്ന നമ്പര് കിടിലം തന്നെ. ഹൌ..എന്നാ ഇമ്പാക്റ്റാന്നേ !

  പക്ഷേ അദ്വൈതത്തെ പിടിച്ച് ഫിസിക്സിലോട്ട് ചേര്‍ത്ത് കെട്ടും മുന്‍പ് കോസ്മോളജിയിലും ക്വാണ്ടം ഫിസിക്സിലുമൊക്കെ ഈ “സിംഗുലാരിറ്റി” “ഡൈമെന്‍ഷ‍നുകള്‍” “ഇന്‍ഫ്ലേഷന്‍” എന്നൊക്കെ പറയുന്ന “തേങ്ങാക്കൊല”കളുടെ ശരിയായ അര്‍ത്ഥം (വിക്കിപ്പീഡികയിലെയോ ബാലരമയിലെയോ മുറിയും തുണ്ടുമല്ല) അറിഞ്ഞിട്ടായാല്‍ നല്ലത്. :P

  ReplyDelete
 8. "അപ്പോള്‍ ആ "singularity" എന്ന വാക്കിനെ ആണ്‌ 'ബ്രഹ്മം" എന്നു ഭാരതീയ തത്വശാസ്ത്രം പറയുന്നത്‌ "

  അപാരകണ്ടുപിടിത്തം :)

  കമന്റിന്റെ മൂല മാത്ര വെട്ടി തോന്നിയ പോലെ വ്യാഖ്യാനിക്കുന്നതും ഈ പറഞ്ഞ ആർഷഭാരതസംസാരസമ്പന്നതയായിരിക്കും ഇല്യോ.

  ലഗേ രഹോ മുന്നാബായിൽ പറയണ ആ ഡയലോഗ് എന്തരായിരുന്നു???
  ആ‍ാ ഓർമ വന്നു.

  “ഗെറ്റ് വെൽ സൂൺ മാമൂ”. :)

  നമ്മള് സ്കൂട്ടായി... കമന്റ് ട്രാക്കുന്നില്ല... അസ്കിത തീർന്നില്ലെങ്കിൽ, സ്വന്തം ബ്ലോഗല്ലേ ഇവിടെ തീർത്തോളൂ. നെവർ മൈൻഡ്. :)

  ReplyDelete
 9. വന്നല്ലൊ വനമാലകള്‍

  എന്റെ വാക്കുകള്‍ ഓരോന്നായി എടുത്ത്‌ വളച്ചൊടിക്കാന്‍ നിങ്ങള്‍ പെട്ട പാടുകള്‍ എന്റെ ബ്ലോഗിലുടനീളം ഉണ്ട്‌ അതു വിവരമുള്ളവര്‍ വായിച്ചിട്ടും ഉണ്ട്‌.

  "In this Phenomenal world we assume that matter exists. A matter is formed from its raw materials. This formed matter is called as KAARYAM and the raw materials are called as KAARANAM. In the absolute world both Kaaryam and Kaaranam are identified to be one and the same without any difference as is the case of waves, surf etc. in water. But in the phenomenal world we assume that there is difference between these two, otherwise the same name must be given to both - where the expression of science becomes impossible.

  The findings of modern science have made my job very simple. They say that the particles electrons, protons etc. are not actually particles but only condensed or whirlpool form of energy. Thus in our science the universal energy in its Maya form exhibits the panchabhoothas. Akaasa is the space which gives room for the others to exist. Vayu is the driving force. Agni is the energy utilized or given out when one form of matter changes to another. Jalam is the Kaaranam from which matter is made. Prithvi is the foundation, i.e. the unit matter which possesses characteristics and properties. Asamavaayi Kaaranam also is an attribute of Prithvi. E.g. Knitting of thread gives rise to cloth. A specific arrangement of the threads gives a specific quality to the cloth. Here the mode of arrangement is the asamavayi kaaranam.

  Now let us try to put all these into an e.g.: of a hydrogen atom. It has a proton nucleus and an electron revolving around it. Two such atoms fuse to give a Helium atom. In this hydrogen atom the potential energy constituting the whirlpools of proton and electron is the Upaadaana kaaranam and hence is the Jalabhootham. The whirlpool like activity which makes the proton and electron, the revolution of electron etc. is the Vayubhootham. When two hydrogen atoms fuse an amount of energy is liberated. Thus the energy used up or liberated during a change of matter is the Agnibhootham. Akasa is the empty space where this exists. Prithvi is the structure of the particles and the atom as such which gives it the characteristics and properties.
  "

  മുകളില്‍ കൊടുത്ത വാക്കുകളുടെ താല്‍പര്യത്തെ നശിപ്പിക്കാന്‍ സൂരജ്‌ ശ്രമിച്ച ആ ലേഖനം വായിക്കുന്നത്‌ ഒരു നല്ല തമാശ ആയിരിക്കും.

  അഞ്ചാം ക്ലാസു പഠിച്ച ഒരു വിദ്യാര്‍ത്ഥിയ്ക്കു മനസ്സിലാകുന്ന ഇംഗ്ലീഷിനെ വികലമാക്കുവാന്‍ ആകുന്നത്ര ശ്രമിക്കുന്നു.

  ആ അവനൊക്കെയാണ്‌ ഞാന്‍ കമന്റിന്റെ ഒരു വാക്കു മത്രാം പറഞ്ഞു എന്നാക്ഷേപിക്കുന്നത്‌ .
  ആലുവളര്‍ന്നുകാണുമല്ലൊ ഇപ്പോള്‍ തണലത്തിരുന്നോ നല്ല സുഖമായിരിക്കും

  ReplyDelete
 10. "പക്ഷേ അദ്വൈതത്തെ പിടിച്ച് ഫിസിക്സിലോട്ട് ചേര്‍ത്ത് കെട്ടും മുന്‍പ് കോസ്മോളജിയിലും ക്വാണ്ടം ഫിസിക്സിലുമൊക്കെ ഈ “സിംഗുലാരിറ്റി” “ഡൈമെന്‍ഷ‍നുകള്‍” “ഇന്‍ഫ്ലേഷന്‍” എന്നൊക്കെ പറയുന്ന “തേങ്ങാക്കൊല”കളുടെ ശരിയായ അര്‍ത്ഥം (വിക്കിപ്പീഡികയിലെയോ ബാലരമയിലെയോ മുറിയും തുണ്ടുമല്ല) അറിഞ്ഞിട്ടായാല്‍ നല്ലത്. :P
  "

  അദ്വൈതം പഠിച്ചങ്ങു കൊമ്പത്തെത്തിക്കഴിഞ്ഞാണല്ലൊ അദ്വൈതത്തിനെ പറ്റി നിങ്ങളൊക്കെ വിഡ്ഢിത്തങ്ങള്‍ പറയുന്നത്‌ അല്ലേ

  ReplyDelete
 11. ഇത് ഒരിക്കൽ ‘ചക്കവരട്ടി’യിൽ അവസാനിച്ചതല്ലെ.

  എന്തെങ്കിലും പഠിക്കണമെങ്കിൽ അത് പഠിക്കാനുള്ള ശൈലി പിന്തുടരണം.
  അതായത്, പ്രപഞ്ചചൈതന്യത്തെക്കുറിച്ച് വേദങ്ങളും ദർശനങ്ങളും എന്തു പറയുന്നു എന്നറിയണമെങ്കിൽ
  അത് പഠിക്കാനുള്ള ശൈലി അനുസരിക്കണം. മ്യൂസിക് പഠിക്കണമെങ്കിൽ അതിനുള്ള ജീവിത ശൈലി അനുസരിച്ച് ജീവിക്കണം.
  മെഡിസിന് പഠിക്കുന്നവർ അത് പഠിക്കാനുള്ള ശൈലി(method or learning) follow ചെയ്യണം.

  ജ്യോതിർമയി ടീച്ചറും ഒരിക്കൽ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിരുന്നു:
  [‘ആത്മീയഗ്രന്ഥങ്ങള്‍’/ അദ്ധ്യാത്മഗ്രന്ഥങ്ങള്‍’ എന്ന വകുപ്പില്‍ പെടുന്ന
  ഇത്തരം ഗ്രന്ഥങ്ങള്‍ പഠിയ്ക്കുമ്പോള്‍ അദ്ധ്യാത്മശാസ്ത്രത്തിന്റെ
  അടിസ്ഥാന തത്വങ്ങളെങ്കിലും മനസ്സിലാക്കിയിട്ടുവേണം അതിനെ
  വിലയിരുത്താന്‍. അധ്യാത്മം/ആത്മീയം എന്നതുകൊണ്ട്‌, മതപരം
  എന്നല്ല, വിവക്ഷ. അവനവന്റെ സ്വത്വം അറിയാനുള്ള ക്രമമായ
  ഒരന്വേഷണപദ്ധതിയാണ്‌. ശരീരത്തിനും മനസ്സിനും ബുദ്ധിയ്ക്കും
  അപ്പുറമുള്ള ചൈതന്യത്തെ മനസ്സിലാക്കിത്തരാനുള്ള ഒരു പദ്ധതി.]

  ReplyDelete
 12. പാര്‍ത്ഥന്‍ ജീ, :)


  "മാഷ് പറയുന്നത് വസ്തുവിന്റെ ആത്യന്തിക രൂപം എന്നത് തന്നെ ഫിസിക്കല്‍ നിയമങ്ങള്‍ ആണെന്നും.

  ഈ ലോജിക്ക് വച്ച് നോക്കിയാല്‍ ഇലക്ട്രോണ്‍ എന്നത് ആത്യന്തികമായി (പണിക്കര്‍മാഷിന്റെ ഭാഷയില്‍ :"വിഭജിച്ചു വിഭജിച്ച്" ചെന്നാല്‍ ) അതു കുറേ 'നിയമങ്ങള്‍ ' (ഇക്വേഷന്‍സ്) ആയി ചുരുക്കാമെന്ന് ! അല്ലെങ്കില്‍ 'നീളം' എന്ന ഫിസിക്കല്‍ പ്രോപ്പര്‍ട്ടി കൂട്ടിവച്ചാല്‍ മുഴക്കോലാകുമെന്ന് !

  അങ്ങന്യാ ?"


  "4. Ultimate reality = പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ സത്ത (fabric of the universe) എന്നു വ്യാഖ്യാനിച്ചാല്‍, ശാസ്ത്രം = പ്രകൃതിനിയമങ്ങള്‍ = ultimate reality എന്നു വരും. (പോയിന്റ്-1ല്‍ നിന്നും)""

  നാണമില്ലാഴികയെ നിന്റെ പേരെന്തോ

  സൂരജിന്റെ വാചക കസര്‍ത്തുകള്‍ കുറെ കൂടി
  ദാ ഇവിടെ കാണാം

  ReplyDelete
 13. ഇന്‍‌ഡ്യ ഹെറിറ്റേജ്,

  മൊത്തം ഓ.ടിയാണ്:

  പിന്നീടാവട്ടെ എന്ന് നീട്ടിവെച്ചത് ഇനി വയ്യാത്തതിനാല്‍ കുറിക്കുന്നു:

  ഭാരതീയ ആധ്യാത്മിക / പൈതൃകത്തെപറ്റി മനസ്സിലാക്കാന്‍ ബ്ലോഗര്‍ അല്ലാത്തവരടക്കം വളരെ താത്പര്യമുള്ളവര്‍ ഉണ്ട് അവരിലൊരാളായതിനാല്‍ താങ്കളുടെയടക്കം കണ്ണില്‍ പെടുന മിക്ക പോസ്റ്റുകളും വായിക്കാറുമുണ്ട്.

  ചിലരെ തിരുത്താനും, തര്‍ക്കിക്കാനും വേണ്ടി 'മാത്ര'മാവുമ്പോള്‍ ചെറുതായി മൂല്യം നഷ്ടപ്പെടുന്നുണ്ടെന്ന് ഖേദപൂര്‍‌വ്വം അറിയിക്കട്ടെ, ഒപ്പം ചില വിഷയങ്ങളിലെങ്കിലും സാര്‍ക്കാസ്റ്റിക് ഭാഷ ഉപയോഗിക്കുന്നത് അലോസരമുണ്ടാക്കും.

  ചക്രവും ബിഗ്ബാങ് തിയറിയും അതു രസിച്ചു :)

  തുറന്നു പറഞ്ഞതാണ്, കെറുവിക്കരുത് :)

  ReplyDelete
 14. തറവാടി ജീ,

  ഞാന്‍ ബ്ലോഗെഴുതുവാന്‍ തുടങ്ങിയ കാലം മുതല്‍ക്ക്‌ - ഞാന്‍ എഴുതുമ്പോള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തെ വികലപ്പെടുത്തുവാനുള്ള ശ്രമം ഇവര്‍ നടത്തുന്നത്‌ കണ്ടിരുന്നു. പക്ഷെ അന്നൊന്നും ഇതൊരു ആസൂത്രിത നീക്കം ആയിരുന്നു എന്നു തോന്നിയിരുന്നില്ല. അതു കൊണ്ട്‌ മറുപടി വളരെ മാന്യമായി മാത്രമേ കൊടുത്തിരുന്നുള്ളു. പക്ഷെ പിന്നീട്‌ പിന്നീട്‌ അവര്‍ അവരുടെ ഉദ്ദേശം തുറന്നു പറഞ്ഞതും കേട്ടപ്പോള്‍ അല്‍പസ്വല്‍പം ഭാഷയൊക്കെ ഞാനും പ്രയോഗിക്കാം എന്നങ്ങു തീരുമാനിച്ചു അത്രേ ഉള്ളു.

  ഇതുപോലെ ഉള്ള അനേകം വാചകങ്ങള്‍ ഞാന്‍ മറുപടി കൊടുക്കാതെ ഒഴിവാക്കുകയും ചെയ്തിരുന്നു.

  പക്ഷെ മുകളില്‍ കൊടുത്ത പടത്തിലുള്ള വാചകം കണ്ടപ്പോള്‍ എന്റെ വാക്കുകളെ കുറിച്ച്‌ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ അത്‌ എന്നോടു തന്നെ ചെയ്യുന്ന ഒരപരാധം ആകും എന്നു തോന്നി. അടുത്ത പോസ്റ്റും കൂടി വായിക്കുമല്ലൊ - അത്‌ നിങ്ങള്‍ക്കൊക്കെ അലോസരം ഉണ്ടാക്കി എങ്കില്‍ ക്ഷമിക്കുക.

  ReplyDelete
 15. ഹഹ , ഇന്‍‌ഡ്യ ഹെറിറ്റേജ്, മനസ്സിലാവുന്നുണ്ട്,

  അധ്യാത്മികം/ ആത്മീയം എന്നൊക്കെ പറഞ്ഞാല്‍ ഹിന്ദു/മുസ്ലീം/കൃസ്തു എന്ന തൃകോണത്തില്‍ നിന്നും മാത്രം ചിന്തിക്കാന്‍ പറ്റുന്നവര്‍; രണ്ട് തിയറിയും കുറച്ച് സയന്‍സും മനപാഠമാക്കിയാല്‍ പിന്നെ എല്ലാമായെന്ന് കരുതുന്നവര്‍ അവരെയൊക്കെ വിട്ടുകൂടെ എന്നാണ് ഉദ്ദേശിച്ചത് :)

  (ഉപദേശിക്കാന്‍ എളുപ്പമാണെന്നറിയാം , ഞാനാണെങ്കില്‍ ഇവിടെയൊന്നും നില്‍‌ക്കില്ലാന്നത് വേറെകാര്യം ;)

  sorry for OT

  ReplyDelete
 16. തറവാടി ജീ,

  ഞാന്‍ വിടാത്തതല്ലല്ലൊ കാരണം.

  എന്റെ ഓരോ വാചകത്തെയും പിടിച്ചു സ്ക്രൂണ്ഡലിനി ഉണ്ടാക്കുന്ന പോത്തിങ്കാലപ്പന്റെ ചമല്‍ക്കാരങ്ങള്‍ കണ്ടില്ലേ?

  ചില സാധുകളെങ്കിലും അതില്‍ പെട്ടു പോകാന്‍ സാധ്യതയുണ്ടായേക്കാം എന്നു തോന്നി.

  വായിക്കുന്ന ജനം അത്ര വിവരമില്ലാത്തവര്‍ അല്ല എന്നറിയാം.

  അപ്പോള്‍ ഒഴിഞ്ഞു പോകുന്നെങ്കില്‍ പോട്ടെ എന്നു കരുതി ആണ്‌ ഈ കുറിപ്പുകള്‍ ഇടുന്നത്‌

  ReplyDelete
 17. "തറവാടി said...

  (ഉപദേശിക്കാന്‍ എളുപ്പമാണെന്നറിയാം , ഞാനാണെങ്കില്‍ ഇവിടെയൊന്നും നില്‍‌ക്കില്ലാന്നത് വേറെകാര്യം ;)"

  അതെയതെ, ഞാനോ മറ്റോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു പൂരം. തുണിപറിച്ചടിച്ചേനെ.

  ReplyDelete
 18. ഹ ഹ മണ്ടന്‍ മുത്തപ്പാ ;) ;)

  ReplyDelete
 19. ദൈവമേ ഇനി എന്തൊക്കെ കാണെണ്ടി വരും?

  ഡോണ്ടൂ ഡോണ്ടൂ :) :)

  ReplyDelete
 20. തറവാടിച്ചേട്ടോയ്,
  ഭാരതീയ ആധ്യാത്മിക / പൈതൃകത്തെപറ്റി ബ്രാഹ്മണസത്തുക്കളുടെ വായിൽ നിന്ന് തന്നെ നേരിട്ട് വായിച്ചോ താഴത്തെ പോസ്റ്റിൽ ഒണ്ട്.

  http://ooramana.blogspot.com/2009/09/blog-post.html#

  വല്ലോം പറയാൻ ഉണ്ടേൽ അവടെ പറഞ്ഞോണം.

  ReplyDelete
 21. http://4.bp.blogspot.com/_yACVP9zEUSE/SqoiqvHBfmI/AAAAAAAAAOs/g4QUbLfqHrQ/s1600-h/hindu4.jpg

  ഇവിടെ എഴുതിയ ഒരു വാചകം ശ്രദ്ധിച്ചോ?

  "വേദശാസ്ത്രശ്രുതിസ്മൃതി---"

  അര്‍ത്ഥമറിയാതെ ഇങ്ങനെ ഒക്കെ പുലമ്പുന്ന ഇവനൊക്കെ 'ബ്രാഹ്മണന്‍' ആണെന്നു പറഞ്ഞു നടന്നതാണ്‌ ഹിന്ദുതത്വശാസ്ത്രത്തിനു നാശമുണ്ടാക്കിയത്‌.

  ഇവനെ ഒക്കെ അന്നേ ഊളമ്പാറയ്ക്കു വിട്ടിരുന്നെങ്കില്‍ നാടു രക്ഷപെട്ടേനെ.

  വര്‍ണ്ണമെന്താണെന്നതിനെ കുറിച്ച്‌ ഹിന്ദുസങ്കല്‍പം ഇവിടേ വായിക്കാം

  ReplyDelete