Thursday, January 05, 2012

മാനേജ്മെന്റ് ദുര്യോധനൻ style

കർണ്ണന്റെ കഥ പറയുമ്പോൾ കുറച്ചു ആഴത്തിൽ ചിന്തിച്ചാലോ

കാട്ടിൽ ഇരുന്ന് ഈ പഴയ മൂരാച്ചികൾ എന്തെല്ലാമാണ് എഴുതിപ്പിടിപ്പിക്കുന്നത്?

ഇവന്മാര്ക്കെങ്ങാനും ഈ മാനേജ്മെന്റ് കാര്യം വല്ലതും അറിയാമോ? അതൊക്കെ നമ്മൾക്കല്ലെ ? ബല്യേ പുരോഗമിച്ച നമ്മൾക്ക്

ഏതായാലും ഒന്നു നോക്കാം അല്ലെ?

ദുര്യോധനൻ - തന്റെ അച്ഛന്റെ രാജ്യം ഭരിക്കുവാൻ തന്നെ തീരുമാനിച്ചവൻ

ഒരു തീരുമാനം നടപ്പിലാകണം എങ്കിൽ ഇച്ഛാശക്തിമാത്രം പോരാ ചിലപ്പോള് സഹായികളും ആവശ്യം ആയി വരും

ഇവിടെ പ്രത്യേകിച്ച് അർജ്ജുനനെ പോലെ ഒരു വില്ലാളിവീരൻ എതിരുള്ളപ്പോൾ

"People will always forget whatever you give them, But they will never forget how you made them feel"

അന്ന് ഇംഗ്ലീഷൊന്നും ഇല്ലായിരുന്നതു കൊണ്ട് വ്യാസൻ ഈ വാചകം കേട്ടു കാണാൻ വഴിയില്ല. പക്ഷെ ദുര്യോധനൻ അതറിയാമായിരുന്നു എന്നു തോന്നുന്നു.

കർണ്ണൻ എന്ന അതുല്ല്യപ്രതിഭയെ എല്ലാക്കാലത്തേക്കും തന്റെ അനുയായി ആക്കുവാൻ ദുര്യോധനൻ പ്രയോഗിച്ച വിദ്യ അറിയാമല്ലൊ അല്ലെ?

അംഗരാജ്യം കർണ്ണനു കൊടുത്ത് അവിടത്തെ രാജാവാക്കി വാഴിച്ച സന്ദർഭം

10 comments:

 1. "People will always forget whatever you give them, But they will never forget how you made them feel"

  അന്ന് ഇംഗ്ലീഷൊന്നും ഇല്ലായിരുന്നതു കൊണ്ട് വ്യാസൻ ഈ വാചകം കേട്ടു കാണാൻ വഴിയില്ല. പക്ഷെ ദുര്യോധനൻ അതറിയാമായിരുന്നു എന്നു തോന്നുന്നു.

  ReplyDelete
 2. മഹാഭാരതത്തിലെ ഓരോ കഥയും കഥയ്ക്കും ഓരോ തലത്തിലുള്ള വ്യഖ്യാനങ്ങല്‍ നല്‍കാന്‍ കഴിയും അതായിരുന്നു അതിന്റെ രചന. കാലക്രമേണ വ്യാസന്‍ പോലുമറിയാത്ത കഥകളും ഉപകഥകളും സൃഷ്ടിക്കപ്പെട്ടിരിക്കും അതവിടെ നില്കട്ടെ ....

  അര്‍ജുനനെ തോല്‍പ്പിക്കാന്‍ അടങ്ങാത്ത വൈരാഗ്യ ബുദ്ധിയോടെ കാത്തിരുന്ന കര്‍ണ്ണന്‍ യുദ്ധം അതിനുള്ള അവസരമായി കാണുകയാണ് ഉണ്ടായതെന്ന് ഒരു വാദമുണ്ട് ..


  കര്‍ണ്ണന്‍ അതുല്യ പോരാളി തന്നെ . കവച്ച കുണ്ഡലങ്ങള്‍ ദാനമായി നല്‍കി പോരാട്ടം നയിച്ച കര്‍ണ്ണന്‍ എന്റെ ഹൃദയത്തില്‍ എന്നും ഹീറോയാണ് ...

  മഹാഭാരതത്തില്‍ ഒരേ ഒരു ഹീറോ !!

  സ്നേഹാശംസകളോടെ പുണ്യാളന്‍

  ReplyDelete
 3. അതുകൊണ്ടല്ലെ ദുര്യോധനൻ അവസാനം കട്ടപ്പൊഹ ആയത്
  കൂടെ കൂട്ടിയവരെല്ലാം ശിഖണ്ഡികൾ ആയിരുന്നു.

  അതു തന്നെ മാനേജ്മെന്റ് - കാര്യം നടക്കണം എങ്കിൽ കൂടെ വരുന്ന ആളിനെ അറിയാനും കഴിയണം.

  ReplyDelete
 4. അല്ല , ദുര്യോധനനും അതുപോലെ തന്നെ ശിഖണ്ഡി ആയിരുന്നല്ലൊ അല്ലെ ?

  അവസാനം ഗദായുദ്ധത്തിന് ആരെ വേണമെങ്കിലും തെരഞ്ഞെടുത്തു കൊള്ളുവാൻ യുധിഷ്ഠിരൻ പറഞ്ഞപ്പോൽ ആ നകുലനെയോ സഹദേവനെയോ ചുരുക്കത്തിൽ ഭീമനെ ഒഴികെ ആരെ വേണമെങ്കിലും വിളിച്ചു തല്ലിക്കൊന്നിടമായിരുന്നു
  ഭീമൻ ആയിട്ടു പോലും കള്ളത്തരത്തിൽ മാത്രമെ ദുര്യോധനനെ കൊല്ലാൻ സാധിച്ചുള്ളു. ആ ആത്മവിശ്വാസം കുറച്ചു കൂടുതൽ ആയിപ്പോയതു കൊണ്ടല്ലെ അപകടം പറ്റിയത്
  ഭീമൻ അല്ലാതെ മറ്റാരായിരുന്നു എങ്കിലും കള്ളത്തരം പോലും കാണിക്കുന്നതിനു മുൻപെ തീർക്കാമായിരുന്നു
  ആ ചാൻസ് കളഞ്ഞു കുളിച്ചു

  ReplyDelete
 5. കര്‍ണ്ണനെ ഹീറോ എന്നതിനേക്കാള്‍ ആന്റി ഹീറോ എന്നു വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. പക്ഷെ, വീരനും ധീരനും ആയിരുന്നു. കവചകുണ്ഡലങ്ങള്‍ പോയാലും യുദ്ധത്തില്‍ നിന്നും പിന്മാറാത്ത ഉറച്ച തീരുമാനം. അര്‍ജ്ജുനന്‌ ബന്ധുക്കളെ കണ്ടപ്പോഴേയ്ക്കും തലചുറ്റി, തളര്‍ന്ന് ഇരിപ്പായി. യുദ്ധം തുടങ്ങുന്നതിനുമുമ്പ് അമ്മ വന്ന് ഒന്നാമനെ ആറാമനാക്കാമെന്നു പറഞ്ഞപ്പോഴും, ഞാനോ അര്‍ജ്ജുനനോ ബാക്കിയാവുന്നത് അറിഞ്ഞിട്ട് വരാം എന്നാണ്‌ കര്‍ണ്ണന്‍ പറഞ്ഞത്.

  ന്റെ പുണ്യാളാ, വ്യാസന്റെ തലയില്‍ കെട്ടിവെയ്ക്കാത്ത ഒന്നും ഇപ്പോള്‍ കിട്ടാനില്ല. നവഗ്രഹ സ്തുതി, ഭാഗവതം, പുരാണങ്ങള്‍ എല്ലാം ഇന്ന് വ്യാസന്റെ മണ്ടക്കിട്ടാണ്‌ ചരിത്ര പുംഗവന്മാര്‍ കയ്യൊഴിയുന്നത്. വ്യാസനെഴുതിയ ഭവിഷ്യപുരാണമാണ്‌ അതില്‍ ഏറ്റവും കേമം.

  ReplyDelete
 6. വ്യക്തിബന്ധങ്ങൾ ഉലയുന്നതിനുള്ള പ്രധാന കാരണം ഒന്നു സൂചിപ്പിക്കാമെന്നു കരുതി എഴുതിയ പോസ്റ്റാണ്.
  "People will always forget whatever you give them, But they will never forget how you made them feel"

  ReplyDelete
 7. യദി ഹാസ്തി തദന്യത്രേ
  യന്നേ ഹാസ്തി ന തത്‌ക്വചിത്

  അങ്ങനെയോ മറ്റൊ അല്ലെ വേദവ്യാസൻ മഹാഭാരതത്തെ കുറിച്ച് പറയുന്നത്. ഇതിലുള്ളത് മറ്റെവിടേയും കണ്ടേക്കാം, ഇതിലില്ലാത്തതോ മറ്റെങ്ങും കാണുകയില്ല.

  ReplyDelete
 8. മണികണ്ഠൻ ജി 
  ശരി ആൺ അപ്പറഞ്ഞത്.

  ReplyDelete
 9. മാനേജുമെന്റ് ടെക്നിക് ഇനീം എഴുതണേ. ഈ കുറിപ്പ് ഇഷ്ടപ്പെട്ടു.

  ReplyDelete
 10. എന്റെ വിവാഹം കഴിഞ്ഞിട്ട് 30 കൊല്ലങ്ങളിൽ കൂടുതൽ കഴിഞ്ഞു. എന്റെ സഹോദരന്മാരും സഹോദരിയും എല്ലാം എന്നെക്കാൾ മൂത്തവരാണ് അവരുടെയും കാര്യം ഇതു പോലെ തന്നെ. എന്റെ അച്ഛാനും അമയും 90 വയസിനു മേലെ ആകുന്നതു വരെ ഒന്നിച്ചു ജീവിച്ചു
  എന്നാൽ ഇന്നത്തെ പുതിയ തലമുറയിൽ പലയിടത്തും കേൾക്കുന്നത് വിവാഹത്തിനു ശെഷം അധികം വൈകാതെ തന്നെ മുറുമുറുപ്പുകളും വിവാഹം വേർപെടുത്തുന്നതിനുള്ള കേസുകളും.

  തന്റെ ഇണയെ തന്നിലേക്കാകർഷിക്കുവാൻ ഇവർക്ക് എന്തു കൊണ്ടു സാധിക്കുന്നില്ല?

  ചുമ്മാ ആലോചിച്ചപ്പോള് ഈപോസ്റ്റ് എഴുതാൻ തോന്നി.

  ReplyDelete