വിശ്വാമിത്രകഥയില്‍ കൂടി ബ്രാഹ്മണന്‍ ആകുന്ന വിധം കാണിച്ചു തന്ന വാല്‌മീകി ശ്രീരാമകഥയില്‍ കൂടി ഉത്തമപുരുഷന്‍ ആകുന്നത് എങ്ങനെ എന്നു കാണിച്ചു തരുന്നു.
പലപല കഥാസന്ദര്‍ഭങ്ങള്‍ മനുഷ്യമനസിനെ ഉയര്‍ന്നതലങ്ങളിലേക്ക് എത്തിക്കാനുള്ള മാര്‍ഗ്ഗ ദര്‍ശികള്‍ ആണ്.
പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ് ശ്രീരാമന്‍ ബാലിയെ എന്തിനു കൊന്നു എന്ന്.
കഥയെ കഥയായി കാണുന്നതു കൊണ്ടുള്ള കുഴപ്പം ആണ് ഇവിടെ
അതുകൊണ്ടാണ് ഇത്തരം കഥകള്‍ ഗുരുവില്‍ നിന്നും പഠിക്കണം എന്നു പറയുന്നത്
ബാലിസുഗ്രീവന്മാരുടെ കഥ അറിയാമല്ലൊ അല്ലെ?
ജ്യേഷ്ഠാനുജന്മാരായി ഒരു വീട്ടില്‍ താമസിച്ചു വന്നിരുന്ന രണ്ടു പേര്‍
അവര്‍ തമ്മില്‍ സ്നേഹം എത്രയായിരുന്നു എന്നത് മായാവിയുമായി ബാലി യുദ്ധത്തിനു പോകുന്ന സന്ദര്‍ഭത്തില്‍ വ്യക്തം ആകുന്നു
ഗുഹയ്ക്കുള്ളില്‍ കടക്കുന്ന ബാലി സുഗ്രീവനോടു പറയുന്നത് അഥവാ താന്‍ മരിക്കുന്നു എങ്കില്‍ ഗുഹാമുഖത്ത് രക്തം കാണും അന്നേരം നീ വലിയ ഒരു പാറ കൊണ്ട് ഗുഹാമുഖം അടച്ചിട്ട്, തിരികെ പോയി രാജ്യം ഭരിച്ചുകൊള്ളാനാണ്.
സുഗ്രീവനെ അപകടപ്പെടുത്താന്‍ മായാവിയ്ക്കു പുറത്തു വരാനുള്ള വഴിയും അടച്ചു പോകാനുപദേശിക്കുന്ന ബാലി. സഹായത്തിനു ഗുഹയിലേക്കു സുഗ്രീവന്‍ വരാന്‍ പോലും പറയാത്ത ബാലി.
പക്ഷെ പിഴച്ചത് എവിടെയാണ്?
മായാവിയെ നിഗ്രഹിച്ചിട്ടു പുറമെ വരാന്‍ നോക്കുമ്പോള്‍ ഗുഹാമുഖം അടച്ചിരിക്കുന്നു.
അവിടെ വച്ച് ബാലിയില്‍ 'സംശയം' ഉടലെടുക്കുന്നു
"സംശയാത്മാ വിനശ്യതി" ഭഗവാന്‍ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലൊ.
പിന്നീടങ്ങോട്ട് ബാലി സുഗ്രീവന്റെ വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ തയ്യാറല്ല.
അന്ധമായ സുഗ്രീവവിരോധം ആണ്.
മനുഷ്യമനസിനു മാത്രമുള്ള കഴിവാണ് കാര്യങ്ങള്‍ കേട്ട ശേഷം അതിനെ കുറിച്ചു ചിന്തിച്ച് , വിശകലനം ചെയ്ത് അതിനനുസരിച്ച് ബുദ്ധിപരമായ ഒരു തീരുമാനം എടുക്കാനുള്ള കഴിവ്.
ബാലി കാണിക്കുന്നത് മൃഗസമാനമായ ബുദ്ധിയാണ്.
വിശ്വാമിത്രകഥയില്‍ കാമം ക്രോധം തുടങ്ങിയ മാനസികദൗര്‍ബല്ല്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കിയത് എപ്രകാരം എന്നു കാണിച്ച വാല്‌മീകി,
എത്ര ശക്തനായാലും വിവേകം ഇല്ലെങ്കില്‍ നശിക്കും എന്ന തത്വം ആണ് ബാലിവധത്തില്‍ കൂടി കാണിച്ചു തരുന്നത്.
അത് കഥയായെടുക്കാം അല്ലെങ്കില്‍ ശ്രീരാമന്റെ തന്നെ മാനസികനില ഉയര്‍ത്തലായി എടുക്കാം
പക്ഷെ ബ്ലോഗില്‍ ഒരാള്‍ രാമായണത്തില്‍ വിമാനത്തിലെ ഇന്ധനം അന്വേഷിച്ചതുപോലെ നോക്കേണ്ട ഒരു കഥയല്ല. അങ്ങനെ നോക്കുമ്പോഴാണ് മുന്‍ പറഞ്ഞതു പോലെ ഉള്ള ചോദ്യങ്ങള്‍ വരുന്നത്
Tuesday, June 05, 2012
Subscribe to:
Post Comments (Atom)
ബ്ലോഗില്‍ ഗുരുവില്‍ നിന്നും പഠിക്കണം എന്നു പറഞ്ഞാല്‍ വളരെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നു മുന്‌കാലാനുഭവം ഉണ്ട്. പക്ഷെ വേണ്ടതു പറയാതിരിക്കാന്‍ വയ്യല്ലൊ. ആന നടന്നു പോകുമ്പോള്‍ കുരയ്ക്കുക എന്നത് പട്ടികളുടെ സ്വഭാവം ആണ്. അതുകൊണ്ട് കുരയ്ക്കുന്നെങ്കില്‍ പട്ടികള്‍ കുരച്ചോട്ടെ.
ReplyDelete"പലപല കഥാസന്ദര്‍ഭങ്ങള്‍ മനുഷ്യമനസ്സിനെ ഉയര്‍ന്നതലങ്ങളിലേക്ക്
ReplyDeleteഎത്തിക്കാനുള്ള മാര്‍ഗ്ഗദര്‍ശികള്‍ ആണ്."
"എത്ര ശക്തനായാലും വിവേകം
ഇല്ലെങ്കില്‍ നശിക്കും എന്ന തത്വം ആണ്
ബാലിവധത്തില്‍ കൂടി കാണിച്ചു
തരുന്നത്."
തീര്‍ച്ചയായും,ഡോക്ടര്‍ തിരഞ്ഞെടുത്ത
വിഷയം കാലോചിതമായി. നല്ലൊരു പോസ്റ്റ്.
മനുഷ്യന്‍റെ മനുഷ്യത്തം നശിക്കുമ്പോള്‍
നാശത്തിലേക്ക് കൂപ്പു കുത്തുന്നു.
ആശംസകളോടെ
തങ്കപ്പന്‍ ജീ, സന്തോഷം. പറഞ്ഞതു ശരിയാ ഇപ്പൊഴത്തെ അവസ്ഥയില്‍ നാം കാണുന്നതും അതു തന്നെ
ReplyDeleteതങ്കപ്പൻജി പറഞ്ഞതു തന്നെ ശരി!!!!!!
ReplyDeleteഞാനും ഈ വിശകലനത്തെ ഇഷ്ടപെടുന്നു എന്ത് കൊണ്ടാവും ബാലിയെ കൊന്നതെന്ന് ഞാന്‍ പലകുറി ചിന്തിച്ചിട്ടുണ്ട് ..
ReplyDeleteപിന്നെയും ഒരു സംശയം രാമന്‍ എന്ത് കൊണ്ടാവും ബാലിയെ ചതിച്ചു മറഞ്ഞിരുന്നു കൊന്നത് ??????