Saturday, June 22, 2013

ശൂദ്രൻ

വാല്‌മീകിരാമായണം പഠിക്കണം. പഠിക്കുന്നു എങ്കിൽ  ഗുരുമുഖത്തു നിന്നും പഠിക്കണം എന്നു ഞാൻ പറയും പോട്ടെ

അത് എന്തിനാണ് എന്നു വച്ചാൽ രാമായണം മഹാഭാരതം ഇവ രണ്ടും തത്വബോധനത്തിനുള്ളവ ആണ്. വേദതത്വങ്ങൾ എന്തൊ അത് തന്നെ ഇവ പഠിച്ചാലും കിട്ടും എന്ന് വിവരം ഉള്ളവർ പണ്ടെ പറഞ്ഞിട്ടുണ്ട്.

ഇവിടെ "ശൂദ്ര"  സംജ്ഞയെ കുറിച്ച് പല തരത്തിൽ തർക്കം നടക്കുന്നുണ്ട്.

ഏതായാലും രാമായണകാലത്ത് എന്തായിരുന്നിരിക്കാം ശൂദ്രശബ്ദം കൊണ്ട് ഉദ്ദേശിച്ചിരുന്നത്?

അതിപ്പോൾ വാല്‌മീകി ജീവനോടില്ലാത്തതു കൊണ്ട് ചോദിച്ചറിയാൻ മാർഗ്ഗം ഇല്ല. പക്ഷെ വാല്‌മീകിരാമായണത്തിൽ പറഞ്ഞിട്ടുണ്ടൊ എന്നു നമുക്കൊന്നു നോക്കാം

മൂന്നാം അദ്ധ്യായത്തിൽ സുമതി എന്ന രാജാവും വിഭാണ്ഡകൻ എന്ന ഋഷിയും തമ്മിലുള്ള  സംസാരം ദാ ഇങ്ങനെ

"രാജോവാച"
രാജാവ് പറഞ്ഞു

"ശൃണുഷ്വ ഭഗവൻ സർവം യൽ പൃഛതി വദാമി തത് 
ആശ്ചര്യം യദ്ധി ലോകാനാം ആവയോശ്ചരിതം മുനേ"

അല്ലയൊ ഭഗവൻ അങ്ങ് എന്തു ചോദിച്ചുവൊ അത് മുഴുവൻ ഞാൻ പറയുകയാണ്. നമ്മുടെ രണ്ടുപേരുടെയും കഥ ലോകത്തിനു മുഴുവൻ ആശ്ചര്യജനകം ആണ്

"അഹമാസം പുരാശൂദ്രോ മാലതിർന്നാമ സത്തമ
കുമാർഗ്ഗനിരതോ നിത്യം സർവലോകാ//ഹിതേ രതഃ"

ഞാൻ പണ്ട് മാലതി എന്നു പേരുള്ള ഒരു ശൂദ്രൻ ആയിരുന്നു. എല്ലായ്പ്പോഴും കുമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവനും ലോകത്തിൻ ദ്രോഹം മാത്രം ചെയ്യുന്നവനും ആയിരുന്നു.

""പിശുനൊ ധർമ്മദ്വേഷീ ദേവദ്രവ്യാപഹാരകഃ
മഹാപാതകിസംസർഗ്ഗീ ദേവദ്രവോപജീവകഃ"

മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുക, ധർമ്മദ്രോഹിആയിരിക്കുക, ദേവസംബന്ധമായ സ്വത്ത് മോഷ്ടിക്കുക അതു കൊണ്ട് ഉപജീവിക്കുക, മഹാപാതകികളുമായി സംസർഗ്ഗം ചെയ്യുക ഇതൊക്കെ എന്റെ സ്വഭാവങ്ങൾ ആയിരുന്നു

"ഗോഘ്നശ്ച ബ്രഹ്മഹാ ചൗരൊ നിത്യം പ്രാണീവധേ രതഃ
നിത്യം നിഷ്ഠുരവക്താ ച പാപീ വേശ്യാപരായണഃ"

പശു, ബ്രാഹ്മണൻ ഇവരെ കൊല്ലുക , മോഷ്ടിക്കുക, ജന്തുക്കളെ കൊല്ലുക, നിഷ്ഠുരമായി സംസാരിക്കുക, വേശ്യാസംസർഗ്ഗം ചെയ്യുക ഇവ എന്റെ എല്ലാ ദിവസത്തെയും ചെയ്തികളായിരുന്നു

"കിഞ്ചിത് കാലെ സ്ഥിതൊ ഹ്യേവമനാദൃത്യ മഹദ്വചഃ
സർവബന്ധുപരിത്യക്തൊ ദുഃഖീ വനമുപാഗമം"

ഇപ്രകാരം മഹത്തുക്കളുടെ വാക്കുകളെ ധിക്കരിച്ചു ജീവിച്ച ഞാൻ എല്ലാ ബന്ധുക്കളാലും കൈവെടിയപ്പെട്ട് വനത്തിൽ എത്തിച്ചേർന്നു.

ഇത് ഞാൻ വായിചു മനസിലാക്കിയ ശൂദ്രഭാവം

ഈ സ്വഭാവം ഉള്ള ആരായാലും, ഏത് തന്തയ്ക്കു പിറന്നാലും അവൻ ശൂദ്രൻ

പക്ഷെ രാമായണകാലം ത്രേതായുഗം.

ഇത് കലിയുഗം

ഇതിനിടയ്ക്ക് ആരെങ്കിലും എന്തെങ്കിലും ഒക്കെ വക്രബുദ്ധി കാണിച്ചിട്ടുണ്ടെങ്കിൽ

8 comments:

  1. അല്ലാതെ അതൊരു ജാതി ആവില്ലല്ലോ... മിക്കവാറും പറഞ്ഞപോലെ 'ഒരുജാതി' ആളുകൾ ആയിരിക്കും ല്ലേ ..

    ReplyDelete
  2. ഹ ഹ ഹ അതു തന്നെ ഒരു ജാതി ആളുകൾ

    ReplyDelete
  3. നല്ല വിവരണം
    ആശംസകള്‍

    ReplyDelete
  4. ശൂദ്രന്‍ എന്ന വാക്കിനു ഇങ്ങനെയും ചില വ്യാഖ്യാനങ്ങള്‍ ഉണ്ടല്ലേ... !!

    ReplyDelete
  5. ൻല്ല വ്യാഖ്യാനം. ഞാൻ ഗീത വായിച്ചിട്ടുണ്ട്. രാമായണം വായിച്ചിട്ടില്ല. എങ്കിലും കഥകൾ ധരാളം വായിച്ചിരിക്കുന്നു.

    ReplyDelete
  6. ധ്വനി -
    ഇത് വ്യാഖ്യാനം അല്ലല്ലൊ.

    സ്വയം ശൂദ്രൻ ആയിരുന്നു എന്നു പറഞ്ഞ ആൾ അയാളുടെ തന്നെ സ്വഭാവവിശേഷങ്ങൾ പറഞ്ഞത് പകർത്തിയത് മാത്രം അല്ലെ ?

    അതിനുശെഷം അയാൾ ഒരു യജ്ഞത്തിൽ പങ്കെടുത്തതായും അവിടെ വച്ച് മോക്ഷം ലഭിച്ചതായും പറയുന്നുണ്ട് ബാക്കി ഭാഗമായി 


    ReplyDelete
  7. തുമ്പി

    വായനക്കും അഭിപ്രായത്തിനും നന്ദി. ഇനിയും വരുമല്ലൊ 

    ReplyDelete