Wednesday, December 04, 2013

ആയുർവേദം റിസർച്ച്

ആയുർവേദ മരുന്നുകൾ ശരീരത്തിൽ പ്രവർത്തിക്കുന്നത്  ആധുനിക രീതിയിൽ വിശദീകരിക്കാനുള്ള റിസർച്ച് ചെയ്യണം എന്ന് പറഞ്ഞ് കുറെ "ആയുർവേദ" ക്കാർ നിലവിളിക്കുന്നത് കാണുന്നു

ഈ റിസർച്ച് എന്നൊക്കെ പറയുന്ന സാധനം മിടൂക്കന്മാർ ചെയ്യേണ്ട പണീ അല്ലെ

ആധുനികശാസ്ത്രം ഓരോ മരുന്നും ചെടിയും ഒക്കെ എങ്ങനെ ഒക്കെ ആണ് പ്രവർത്തിക്കുന്നത് എന്നറിയാൻ അവരുടെതായ രീതിയിൽ നല്ലപോലെ റിസർച്ച് ചെയ്യുന്നുണ്ട് - അതിന് മിടൂക്കന്മാർ ആവശ്യത്തിനുണ്ട് താനും

ഇനി
"ആയുർവേദം പഠിക്കാൻ പോകുന്നതിന് മുൻപ് അത് ഇത്ര നിലവാരം കുറഞ്ഞതാണെന്ന് അറിഞ്ഞിരുന്നില്ല. അതു കൊണ്ട് സർക്കാർ അവർക്ക് നഷ്ടപരിഹാരം നൽകണം"

എന്ന് ഒരു കൂട്ടർ

ഹ ഹ പഠിക്കാൻ  പോകുന്നതിന് മുൻപ് ആ പഠിക്കേണ്ട സാധനം എന്താണെന്നു പോലും വിവരം ഇല്ലാത്ത "മിടൂക്കന്മാർ" റിസർച്ച് ചെയ്യുന്നത് എന്ത് സൂത്രം ആയിരിക്കുമൊ?


ഈ മിടൂക്കന്മാർ തന്നെ  എഴുതിയ ഓരോരൊ വാചകങ്ങൾ വായിച്ച് കോരിത്തരിച്ച് ആണ് ഇങ്ങനെ ഒക്കെ തോന്നി പോയത്

ഒരു സാമ്പിൾ  "എനിക്ക് രാഷ്ട്രീയം ആണ് ആദ്യം , പിന്നെയെ ഉള്ളു ആയുർവേദം"

വേറൊന്ന് "കളക്റ്ററെറ്റിനു മുന്നിൽ സമരം ആയിരുന്നു പ്രധാനം . പരീക്ഷ അടുക്കുമ്പോൾ കുറെ ശ്ലോകം കാണാതെ  പഠിക്കലായിരുന്നു ആയുർവേദപഠനം"

മറ്റൊന്ന് "ഗവേഷണം എന്നു കേള്ക്കുമ്പോൾ എന്റെയും ഭാര്യയുടെയും പിജി ഗവേഷണപ്രബന്ധങ്ങൾ എന്റെ മേശപ്പുറത്തിരുന്ന് ചിരിക്കുന്നു"

എന്റെ പൊന്നു മാഷന്മാരെ  ഇതൊക്കെ വായിച്ചിട്ട് അനേകം ആളുകൾ വേറെയും ചിരിക്കുന്നു.

3 comments:

  1. ഹ ഹ ഹ  ഈ മിടൂക്കന്മാർ തന്നെ  ഇനി ആധുനിക വൈദ്യം പഠിച്ച എം ബി ബി എസുകാരെ ആയുർവേദം പഠിപ്പിക്കുന്നത് ഓർക്കുമ്പോഴുള്ള ഒരു കുളിർ ആഹാ

    ReplyDelete
  2. ഇനി
    "ആയുർവേദം പഠിക്കാൻ പോകുന്നതിന് മുൻപ് അത് ഇത്ര നിലവാരം കുറഞ്ഞതാണെന്ന് അറിഞ്ഞിരുന്നില്ല. അതു കൊണ്ട് സർക്കാർ അവർക്ക് നഷ്ടപരിഹാരം നൽകണം"

    എന്ന് ഒരു കൂട്ടർ

    ഹ ഹ പഠിക്കാൻ പോകുന്നതിന് മുൻപ് ആ പഠിക്കേണ്ട സാധനം എന്താണെന്നു പോലും വിവരം ഇല്ലാത്ത "മിടൂക്കന്മാർ" റിസർച്ച് ചെയ്യുന്നത് എന്ത് സൂത്രം ആയിരിക്കുമൊ?

    ReplyDelete

  3. ഒരു മാർക്ക് കുറഞ്ഞ "മിടുക്കന്മാർ" - ഒരു മാർക്ക് കൂടൂതൽ വാങ്ങി പഠിച്ച "മണ്ടന്മാരെ" കാലഹരണപ്പെട്ട ആയുർവേദം പഠിപ്പിക്കും

    ഹൊ ആനന്ദലബ്ധിക്കിനി എന്ത് വേണം?

    ReplyDelete