Tuesday, November 26, 2013

ശ്രീ അഭിജിതിന്‌ മറുപടി

ഡോ അഭിജിത്‌ ഇപ്പോള്‍ പറഞ്ഞതു പോലെ അല്ലല്ലൊ മുന്‍പ്‌ പല ചര്‍ച്ചകളിലും വന്ന വാദമുഖങ്ങള്‍. അതു കൊണ്ടു തന്നെ ആയിരുന്നല്ലൊ ഞാന്‍ ആ ഗ്രൂപ്പ്‌ തന്നെ വിട്ടു പോന്നതും.

ഇപ്പോള്‍ പറഞ്ഞത്‌ വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തന്നെ ഒരു സംശയവും ഇല്ല.

ഈ വിഷയം കുറച്ച്‌ ആഴത്തില്‍ തന്നെ നോക്കാം

"പഠിക്കുന്നത്‌ വ്യക്തവും"

വ്യക്തമായി പഠിപ്പിക്കണം എങ്കില്‍ ആയുര്‍വേദത്തിനെ പറ്റി തന്നെ അതുപോലെ അഗാധമായ അറിവുള്ളവര്‍ ആയിരിക്കണം പഠിപ്പിക്കുന്നത്‌. വേണ്ടെ?

ഞങ്ങള്‍ പഠിക്കാന്‍ കയറുമ്പോള്‍ കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ ഡിപ്ലോമ ആയിരുന്നു ഉണ്ടായിരുന്നത്‌. ഞങ്ങള്‍ ആദ്യ ഡിഗ്രി ബാച്ച്‌.

ഡിഗ്രി വരുന്നതിനു മുന്‍പ്‌ പഠിപ്പിക്കാന്‍ ഡിഗ്രിക്കാര്‍ വേണം എന്ന നിര്‍ബന്ധം ഇല്ലായിരുന്നു.

അതു കൊണ്ടു തന്നെ ഞങ്ങള്‍ക്ക്‌ നല്ല നല്ല ഗുരുനാഥന്മാര്‍ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ വരവോടു കൂടി തിരുവനന്തപുരത്തും മറ്റും നിന്ന് ഡിഗ്രിക്കാരും പഠിപ്പിക്കാനെത്തി

ആദ്യം അവര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ ശ്രമിച്ചത്‌ ആയുര്‍വേദം അല്ലായിരുന്നു - പിന്നെയൊ വെളുത്ത കോട്ടിടീക്കാന്‍ ആയിരുന്നു- ഞങ്ങളുടെ അടൂത്ത്‌ അത്‌ വിലപ്പോയില്ലായിരുന്നു എങ്കിലും.

ഈ രണ്ടു കൂട്ടരുടെയും വ്യത്യാസം മനസിലാക്കിയ ഞങ്ങള്‍ ചികില്‍സിതം മൂന്നാം പേപ്പര്‍ വരെ ആ പഴയ വയസന്മാരെ കൊണ്ടു തന്നെ പഠിപ്പിക്കണം എന്ന് വാശി പിടിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.

ശാരീരത്തിലെ അനാറ്റമിയും ഫോറെന്‍സിക്‌ മെഡിസിനും മറ്റും മാത്രം പുതിയ ഡിഗ്രിക്കാരെ കൊണ്ടും

എന്നാല്‍ പിന്നീട്‌ വന്ന കാലത്ത്‌ ഡിഗ്രിക്കാര്‍ക്കല്ലാതെ സാറാകാന്‍ പറ്റില്ലല്ലൊ.

അവര്‍ക്കാണെങ്കില്‍ കോട്ടിടാനും സ്റ്റെത്തെടുക്കാനും ആണ്‌ കൂടുതല്‍ ഇഷ്ടം എങ്കില്‍?

എന്റെ ഒപ്പം പഠിച്ച്‌ ഒരു ഡോ ശങ്കരന്‍ ഉണ്ടായിരുന്നു - കേട്ടിട്ടുണ്ടാകും അദ്ദേഹത്തെ പറ്റി ഡോ ജയന്‍ എഴുതിയ പോസ്റ്റ്‌ ഒന്ന് വായിച്ചു നോക്കൂ.

ഞാനും എഴുതിയിരുന്നു.

എന്റെ ജ്യേഷ്ഠന്റെ മകള്‍ക്ക്‌ കുട്ടികള്‍ ഇല്ലാതിരുന്നിട്ട്‌ ചികില്‍സക്ക്‌ അദ്ദേഹത്തിന്റെ അടുത്തേക്കായിരുന്നു ഞാനും പറഞ്ഞു വിട്ടത്‌.

ഇപ്പോള്‍ അദ്ദേഹം ജീവനോടെ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മകളുടെ അടൂത്തേക്ക്‌ ചികില്‍സക്ക്‌ പറഞ്ഞു വിടാന്‍ എനിക്ക്‌ യാതൊരു സംശയവും ഇല്ല. ആ കുട്ടി എന്റെ മകനെക്കാള്‍ ഇളയവള്‍ ആണെങ്കില്‍ കൂടി.

ഈ ഡോ ശങ്കരന്‍ ത്രിപ്പൂണിത്തുറയില്‍ ജോലി ചെയ്തിരുന്ന കാലത്ത്‌ ( അന്ന് കുറച്ച്‌ നാള്‍ ഞാനും അവിടെ ഉണ്ടായിരുന്നു) നിങ്ങള്‍ പറയുന്ന ഇതെ പ്രശ്നം എന്നോട്‌ പറഞ്ഞിരുന്നു.

പിള്ളേര്‍ക്ക്‌ മോഡേണ്‍ ആണ്‌ അറിയേണ്ടത്‌.
അതിനു വേണ്ടി കുറച്ച്‌ മോഡേണ്‍ പഠിക്കാനുള്ള താല്‍പര്യവും പ്രകടിപ്പിച്ചു.

അന്ന് ഞാന്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടൂത്തുകയാണ്‍ ഉണ്ടായത്‌. അദ്ദേഹം മോഡേണ്‍ പഠിച്ചാല്‍ എനിക്ക്‌ നഷ്ടം വരും എന്നോര്‍ത്തല്ല - സമൂഹത്തിന്‍ ഒരു നല്ല ആയുര്‍വേദ വിദഗ്ദ്ധനെ നഷ്ടപ്പെടൂം എന്നറിയാമായിരുന്നത്‌ കൊണ്ട്‌.

ആധുനികം പഠിക്കാന്‍ പോയതബദ്ധമായി എന്ന് പിന്നീടൂ മാത്രം തിരിച്ചറിഞ്ഞ ഒരു വ്യക്തി ആയതു കൊണ്ട്‌ എഴുതിയതാണ്‌ ഇത്‌.

"സാധാരണ എം ബി ബി എസ്‌ കാരന്‌ കിട്ടുന്നതിനെക്കാള്‍ കോമ്പ്ലിക്കേറ്റഡ്‌ കേസുകള്‍ ആയുര്‍വേദക്കാരന്‌ കിട്ടുന്നുണ്ട്‌"

ഈ വാചകം എഴുതിയത്‌ താങ്കള്‍ തന്നെ ആണല്ലൊ അല്ലെ?

അതിനെ ആയുര്‍വേര്‍ദരീതിയില്‍ ചികില്‍സിക്കാന്‍ പറ്റും എങ്കില്‍ എന്തിനാണ്‌ പിന്നെ ആധുനികം അറിയണം എന്ന് വാശി പിടിക്കുന്നത്‌?

അത്‌ എനിക്ക്‌ തീരെ മനസിലാകാത്ത ഒരു കാര്യം.

കാരണം ആധുനിക വൈദ്യം പഠിക്കാന്‍ പോകുന്നതിനു മുന്‍പ്‌ ഞാന്‍ കൈകാര്യം ചെയ്തിരുന്ന മൂന്നു നാല്‌ കേസുകള്‍ ഇപ്പോഴും ആധുനിക രീതിയില്‍ എന്തായിരുന്നു എന്നെനിക്ക്‌ അറിയില്ല. 

പക്ഷെ അവര്‍ ഇന്നാണ്‌ വരുന്നത്‌ എങ്കില്‍ അന്ന് ചെയ്ത പോലെ അവരെ ചികില്‍സിക്കാന്‍ ഇന്നെനിക്ക്‌ ധൈര്യവും ഇല്ല -----അത് കാഴ്ച്ചപ്പാടിൽ വന്ന വ്യത്യാസം. പക്ഷെ അപ്പോൾ നഷ്ടം ആർക്ക് - രോഗിക്കല്ലെ?

അതു കൊണ്ടല്ലെ ദാ ഇപ്പറഞ്ഞ രണ്ടു കേസുകളും ഡൊ ശങ്കരന്റെ അടൂത്തേക്ക്‌ തന്നെ വിട്ടത്‌.

ഈ എഴുതിയതൊക്കെ എന്റെ അനുഭവം അടിസ്ഥാനമാക്കി എനിക്കുണ്ടായ അഭിപ്രായം ആണ്‌

8 comments:

  1. Drabjith Puliyakkadi (friends with Jishnu Chandran) also commented on Pankaj Nabhan's note "ആയുര്‍വേദം നിരോധിക്കെണ്ടേ?".
    Drabjith wrote: "പണിക്കര്‍ സാര്‍, ആയുര്‍വേദ കോളേജില്‍ ആധുനിക വൈദ്യം പടിപ്പിക്കന്മെന്നു ആരും പറഞ്ഞില്ല ... പഠിക്കുന്നത് വ്യക്തവും ആധുനിക വീക്ഷണത്തിലും ( ആധുനിക മരുന്നിനെ കുറിച്ചല്ല , അത് അറിയുകയും വേണമെന്നു ഒരു നിര്‍ബന്ധവും ഇല്ല, അത്യാഹിത കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പടിപിച്ചാല്‍ നന്ന് ) ഇപ്പോള്‍ കണ്ടില്ലേ മൂന്ന് വര്ഷം അപ്ടിച്ചവര്‍ക്കുമ തു കൈകാര്യം ചെയ്യാന്‍ അനുമതി കൊടുക്കാന്‍ പോവുകയാ .. അതെന്തെങ്കില് ആകട്ടെ ... ചുളുവില്‍ അലോപതി ചികിത്സകന്‍ ആകാന്‍ ഒന്നും ആര്‍ക്കും താല്പര്യമില്ല ... സാധാരണ MBBS കാരന് ലഭിക്കുന്നതിനേക്കാള്‍ complicated cases ആയുര്‍വേദ ബിരുധധാരികള്‍ക്ക് ലഭിക്കുന്നുണ്ട് ... അതല്ല പ്രശനം ..ഇത്തരം കേസുകളുടെ ആധുനിക വീക്ഷണം ആയുര്വേടക്കാരന്‍ പഠിച്ചേ എന്ന് നിലനിലക്കാന്‍ ഒക്കൂ .. സത്യമായി പറഞ്ഞാല്‍ ത്രിദോഷം കൊണ്ട് എല്ലാ രോഗവും നിരന്നയിക്കാന്‍ എനിക്കറിയില്ല .. ചിലപ്പോള്‍ എന്റെ വിവരക്കേട്/അറിവില്ലായ്മ .. അല്ലെലെ കോളേജില്‍ ശരിക്ക് പടിപിക്കതിരുന്നതോ, പഠിപ്പിക്കുമ്പോള്‍ ഞാന്‍ പടിക്കതിരുന്നതോ ..ഇതും ആവാം ... പക്ഷെ അത്യാവശ്യം മോശമല്ലാത്ത രീതിയില്‍ ചികിത്സക്ലോക്കെ ചെയ്യാന്‍ സാധിക്കുന്നുണ് എന്നാണ് എന്റെ ധാരണ / തെറ്റ്ധാരണ ... :)"



    ശ്രീ അഭിജിത്‌ ഇട്ട കമന്റിന്‍ ഇവിടെ നിന്നും മറുപടി ഇടാന്‍ പറ്റില്ലാത്തതുകൊണ്ട്‌ എന്റെ ബ്ലോഗിലേക്ക്‌ ഇടുന്നു

    ReplyDelete
  2. പണ്ട് ആയുര്‍വേദ കോളേജില്‍ സംസ്കൃത മുന്‍ഷിമാര്‍ ആയിരുന്നു പഠിപ്പിച്ചിരുന്നത് എന്ന് കേടിട്ടുണ്ട് ... അവര്‍ക്ക് വ്യാകരണ കാര്യത്തിലും വ്യഖ്യാന തലത്തിലും അല്ലാതെ ശാസ്ത്ര കാര്യങ്ങള്‍ എത്രമാത്രം വസ്തുനിഷ്ടമായി വിലയിരുത്തുമെന്ന് സംശയമുണ്ട്‌ ... മറിച്ചു ചികിത്സകരുടെ കാര്യം വ്യത്യസ്തം ആണ് .. പ്രായോഗികമായി വരുന്ന തിരിച്ചറിവാണ് അവരുടെ ബലം ... അത്തരത്തില്‍ തന്നെ പ്രായോഗികമായി ഉണ്ടാകുന്ന പല ബുദ്ധിമുട്ടുകളും നേരിടുമ്പോള്‍ ഇത്തരത്തില്‍ പ്രതികരിച്ചു പോകും ..അത് അറിവ് കുറവിന്റെ പ്രശ്നം ആണെന്ന് പരിഹസിച്ചാലും കുഴപ്പമില്ല .. എല്ലാം തികഞ്ഞു ആരും ഉണ്ടാവില്ലല്ലോ ... ഇപ്പോഴത്തെ BAMS ബിരുദ ധാരികള്‍ ആധുനിക രീത്യ തന്നെ കാര്യങ്ങള്‍ കുറെയൊക്കെ പഠിക്കുന്നുണ്ട് .. അത് കൊണ്ട് കുറെ ഗുണവും ഉണ്ട് എന്നാണ് എന്റെ പക്ഷം ... ഏകദേശം നാലു അഞ്ചു ദശബ്ധമായി ഇപ്പോഴത്തെ ആയുര്‍വേദ ചികിത്സകരുടെ നിലവാരം പോലും പണ്ടാത്തെതില്‍ നിന്നും എത്രയോ ഉയരത്തില്‍ ആണ് ..അതൊക്കെ ഇപ്പോഴത്തെ രീതികളുടെ മെച്ചം ആണെന്നെ പറഞ്ഞു കൂടൂ .. പിന്നെ പണ്ട് പഠിച്ചവര്‍ അവര്‍ പഠിച്ചത് മാത്രം ആണ് ശരിയെന്നല്ലേ പറയൂ ... അതിനു മുന്‍പുള്ളവര്‍ ഗുരുകുല വിദ്യാഭ്യാസവും .. കാലത്തിനൊത്ത് ഇതിനൊക്കെ ഒരു മാറ്റം വരണ്ടേ ... അത്രയേ പറഞ്ഞുള്ളൂ... കുറെ മിത്തുകളും കഥകളും കൂടികലര്‍ന്നതിനെ ഒഴിവാകി ശരിക്ക് നാലാള്‍ കേട്ടാല്‍ മനസിലാകുന്ന പാകത്തില്‍ കുറെയേറെ മാറ്റങ്ങള്‍ വരുക തന്നെ വേണം ... "മാറ്റമില്ലാത്ത ഏക സാധനം മാറ്റം മാത്രമാണ്" .. എന്ത് കൊണ്ട് ആധുനിക വൈദ്യന്മാരുടെ പിതാവായ ഹിപ്പോക്രാറ്റസിന്റെ ഹ്യൂമര്‍ സിദ്ധാന്തം അവര്‍ കൊണ്ട് നടക്കാത്തത് ? അതിനെ കുറിച്ച് കൂടി സാര്‍ ഒന്ന് എഴുതിയാല്‍ കൊള്ളാം ...

    ReplyDelete
  3. എന്ത് കൊണ്ട് ആധുനിക വൈദ്യന്മാരുടെ പിതാവായ ഹിപ്പോക്രാറ്റസിന്റെ ഹ്യൂമര്‍ സിദ്ധാന്തം അവര്‍ കൊണ്ട് നടക്കാത്തത് ? അതിനെ കുറിച്ച് കൂടി സാര്‍ ഒന്ന് എഴുതിയാല്‍ കൊള്ളാം ...

    ആധുനികർ ഹ്യൂമറൂം കൊണ്ടു നടക്കാത്തത് താങ്കൾ അവരെ വഴക്കുപറയും എന്ന് പേടീച്ചാണ് പോരെ?
    ഡോ.അഭിജിത്തിന് കുഴപ്പം ഒന്നുമില്ലല്ലൊ സുഖം തന്നെയല്ലെ

    ReplyDelete
  4. No one with a preliminary knowledge about mathematics/logic will quote this sentence as you have done "മാറ്റമില്ലാത്ത ഏക സാധനം മാറ്റം മാത്രമാണ്"
    Communists had benefited a lot by using this to trick ignorant masses.

    ReplyDelete
  5. my previous reaction was t Abjith Puliyakkadi

    ReplyDelete
  6. " അവര്‍ക്ക് വ്യാകരണ കാര്യത്തിലും വ്യഖ്യാന തലത്തിലും അല്ലാതെ ശാസ്ത്ര കാര്യങ്ങള്‍ എത്രമാത്രം വസ്തുനിഷ്ടമായി വിലയിരുത്തുമെന്ന് സംശയമുണ്ട്‌ ... മറിച്ചു ചികിത്സകരുടെ കാര്യം വ്യത്യസ്തം ആണ് .. "

    പ്രിയ സുഹൃത്തെ, 

    ആയുർവേദം എഴുതിവച്ച  ഭാഷ സംസ്കൃതം ആയിപ്പോയില്ലെ. 

    അപ്പോൾ അതിലെ വ്യാകരണവും വ്യാഖ്യാനവും ഒക്കെ ശരിയായാലല്ലെ കാര്യം മനസിലാകൂ

    ഞാൻ അതു തന്നെയായിരുന്നു പറഞ്ഞത്.

    എഴുതി വച്ചത് എന്താണെന്ന് മനസിലാകാത്ത ശാസ്ത്രകാരന്മാരെക്കാൾ നല്ലതല്ലെ കാര്യം മനസിലാകുന്ന "മുൻഷിമാർ"

    ഇനിയും ഇതിന് ചികിൽസയിലുള്ള പ്രാധാന്യം മനസിലായില്ലെങ്കിൽ ദാ ഈ പോസ്റ്റ് ഒന്ന്  വായിക്കൂ

    ReplyDelete
  7. pazhaya vaidyanmaarkku nannaayi samshrutham ariyaamaayirunnu. enkil maathrame granthangal refer cheyyaanum chikilsikkaanum kazhiyumaayirunnullu.

    ReplyDelete