Wednesday, September 09, 2015

അറിയാതെ കിട്ടിയ ഒരു മഹാഭാഗ്യം

 ഒരു സുഹൃത്തിന്റെ വീട് പാലുകാച്ചൽ.  സംഭവം ലക്കിടിയിൽ. ട്രെയിൻ ഇറങ്ങിയിടത്ത് നിന്നും  വിളിച്ചു കൊണ്ടു പോകാൻ സുഹൃത്ത് കാറുമായി എത്തിയിരുന്നു.

വഴിയ്ക്ക് വച്ചാണ് പറഞ്ഞത്    ശ്രീ കുഞ്ചൻ നമ്പ്യാരുടെ ഗൃഹം - കലക്കത്ത് ഭവനം - അവിടെ ആണെന്ന് . എന്നാൽ അങ്ങോട്ട്  ആദ്യം.

കണ്ടു കണ്‍ നിറയെ

നിങ്ങളും കണ്ടോളൂ









Saturday, September 05, 2015

മയ്യേവ ജീർണ്ണതാം യാതു


മയ്യേവ ജീർണ്ണതാം യാതു - വാല്‌മീകിരാമായണത്തിലെ ഒരു ശ്ലോകത്തെ അധികരിച്ച് 
ശ്രീമാൻ സഞ്ജയന്റെ ഒരു ലേഖനം 
   ഫേസ്ബുക്കിലെ ഒരു പോസ്റ്റിനുള്ള  വിശദീകരണമാണ്. അവിടെ ഇത്രയും  കമന്റാൻ  പറ്റാത്തതു കൊണ്ട്  പോസ്റ്റിയതാണ് 







Sunday, August 16, 2015

ഭാരത്‌ മെരാ ദേശ് മഹാൻ





ഏകദേശം 20 കൊല്ലം മുന്പ് എഴുതിയുണ്ടാക്കിയ ഗാനം.   പുതിയ സ്ഥലത്ത് എത്തിയപ്പോൾ  അവിടത്തെ കുട്ടികള്ക്കും പാടാൻ ഇഷ്ടം. എന്നാൽ ആയ്ക്കോട്ടെ  വച്ചു

Thursday, August 06, 2015

വിഭീഷണന്മാരെ ആണ്‌ ഭയക്കേണ്ടത്

വിഭീഷണന്മാരെ ആണ്‌ ഭയക്കേണ്ടത്

വിഷ്ണൂഭക്തനാണ് വിഭീഷണൻ , അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഭക്തിയോടു കൂടീ പൂജിക്കുന്നവർ ഉണ്ട് . എന്നാൽ പഴയകാല കഥകൾ വാല്മീകി യെ പോലെ ഉള്ളവർ   എഴുതിയത് കുറെ കൂടി ആലോചിക്കാൻ വേണ്ടിയല്ലേ?

വിഭീഷണൻ എന്ന പദത്തിനെ 'വി' എന്ന ഉപസര്ഗ്ഗം   ചേര്ത്ത 'ഭീഷണൻ'  എന്ന പിരിക്കാം എന്നറിയാമല്ലോ

ഇതിലെ 'വി' യ്ക്ക് വിശിഷ്ടം ആയ എന്നർത്ഥം അതായത്  ഒരു വിശേഷപ്പെട്ട ഭീഷണി ഉള്ളവൻ .

ആ ഭീഷണി മനസിലാക്കിയിട്ടും രാവണൻ പറയുന്നത്  നിന്നെ ഞാൻ വധിക്കുകയില്ല്ല്ല കാരണം നീ എന്റെ അനുജനാണ് , എവിടെയെങ്കിലും പൊയ്ക്കൊള്ളുക എന്ന് .

ഉടൻ  തന്നെ രാമസവിധത്ത്തിൽ എത്തി അദ്ദേഹത്തിന്റെ വഴികാട്ടിയായി.

അതും ഭക്തി കൊണ്ടാണെന്ന് വിചാരിക്കാം.
പക്ഷെ നാഗാസ്ത്രം ഏറ്റു കിടക്കുന്ന രാമലക്ഷ്മണന്മാരെ നോക്കിക്കൊണ്ട്  വിഭീഷണൻ പറയുന്ന ഒരു വാചകം നോക്കൂ

"യയോർവീര്യമുപാശ്രിത്യ
പ്രതിഷ്ഠാ കാംക്ഷിതാ മായാ "

ആരുടെ വീര്യത്തെ ആശ്രയിച്ചാണോ ഞാൻ പ്രതിഷ്ടയെ കാംക്ഷിച്ചത്

എന്ത് പ്രതിഷ്ഠ ?

രാജ്യഭരണം

ആ അവർ ദാ  കിടക്കുന്നു.

"ജീവന്നദ്യ വിപന്നോസ്മി   ---"  ഞാൻ ജീവിക്കുമ്പോൾ തന്നെ മരിച്ചവനായിത്തീർന്നു എന്ന്

ഭാരതത്തിനുള്ളിലും ഉണ്ട് ധാരാളം വിഭീഷണന്മാർ
സൂക്ഷിക്കുക ആഗസ്റ്റ്‌ 15 ന് മാത്രമല്ല  എന്നും എന്നും 

Thursday, July 23, 2015

Worth listening to


For those who have left some  part of their brains still working not biased 

Monday, January 26, 2015

രാജഭരണം ആ- ഭാ - സം

രാജഭരണം ഭയങ്കര മോശമാണ്. അത് വെറും ആട്ടൊക്രസി ആണ്. സ്വന്തക്കാരെ മാത്രം നന്നാക്കാനുള്ളതാണ്. അച്ഛനിൽ നിന്നും മക്കളിലേക്ക് മാത്രം ഭരണം കൈമാറാനുള്ളതാണ്. അതിൽ ഭരണാധികാരിയുടെ ഗുണമല്ല , പാരമ്പര്യം ആണ് നോക്കപ്പെടൂന്നത്.

കാര്യം വളരെ ശരിയാണ്.

ഷാജഹാനെയും അറംഗസീബിനെയും തുഗ്ലക്കിനെയും  ഗോറിയെയും ഗസ്നിയെയും ടിപ്പുവിനെയും ഹിറ്റ്ലറെയും സ്റ്റാലിനെയും ഒക്കെ പരിചയം ഉള്ള നമ്മൾക്ക്  അങ്ങനെ തന്നെയേ ചിന്തിക്കാൻ പറ്റൂ.

രാമായണം - ആ- ഭാ- സം ല് പെട്ടതാണല്ലൊ. അതിലും രാജഭരണം ആണ്.

രാജാ ദശരഥൻ തന്റെ ഭരണച്ചുമതല യുവരാജാവിന് കൈമാറാൻ ഉദ്ദേശിച്ച ശേഷം, ആരെയാണ് യുവരാജാവാക്കേണ്ടത് എന്ന് തീരുമാനിക്കാൻ വിളിച്ചു കൂട്ടിയ യോഗത്തിൽ അദ്ദേഹത്തിനു താല്പര്യം ശ്രീരാമനെ യുവരാജാവാക്കുന്നതാണ് , അതിനുള്ള കാരണങ്ങൾ ഇന്നിന്നതൊക്കെയാണ് എന്നു പറയുന്നു

പക്ഷെ അതിനു ശേഷം പറയുന്ന ഈ വാക്കുകൾ കേൾക്കൂ.

"യദിദം മേ//നുരൂപാർത്ഥം മയാ സാധു സുമന്ത്രിതം
ഭവന്തോ മേ//നുമന്യന്താം കഥം വാ കരവാണ്യഹം"

ഞാൻ ഇപ്പറഞ്ഞത് ഭവാന്മാർക്കും ഉചിതമായി തോന്നുന്നു എങ്കിൽ അത് ചെയ്യുന്നതിനുള്ള അനുമതി തന്നാലും , അഥവാ ഞാൻ എങ്ങനെയാണ് കാര്യങ്ങൾ ചെയ്യേണ്ടത് എന്ന് പറഞ്ഞാലും

"യദ്യപ്യേഷാ മമ പ്രീതിർഹിതമന്യത് വിചിന്ത്യതാം
അന്യാ മദ്ധ്യസ്ഥചിന്താ തു വിമർദ്ദാപ്യധികോദയാ"

ശ്രീരാമന്റെ അഭിഷേകം എനിക്ക് വളരെ ഇഷ്ടപ്പെട്ട ജകാര്യം തന്നെ, എങ്കിലും ഭവാന്മാർക്ക് അതിലുപരിയായി, എല്ലാവർക്കും നല്ലതിനായി മറ്റെന്തെങ്കിലും അഭിപ്റ്റരായം ഉണ്ടെങ്കിൽ അതും പറഞ്ഞാലും. കാരണം നിഷ്പക്ഷരായ മദ്ധ്യസ്ഥന്മാരാൽ ചർച്ച ചെയ്യപ്പെട്ട്  എടൂക്കുന്ന തീരുമാനങ്ങൾ കൂടുതൽ മംഗളം തരുന്നവയാണ്.

ഇവിടെ മന്ത്രിയായാാൽ പിന്നെ മക്കളെ ഉന്തി തള്ളി കട്ടും മുടീച്ചും മന്ത്രിയാക്കാനുള്ള ചെറ്റത്തരങ്ങൾ. അതൊക്കെ "നല്ല" കാര്യങ്ങൾ

മേല്പറഞ്ഞത് ആ- ഭാ - സം

Sunday, January 25, 2015

നിരീശ്വരൻ 

നിരീശ്വരൻ

നിരീശ്വരനാണെന്ന് പറഞ്ഞാൽ സേശ്വരന്മാരെല്ലാവരും കൂടീ പഞ്ഞിക്കിടൂം

എന്താണ് നിരീശ്വരവാദം?
എന്താണ് സേശ്വരവാദം?

എന്താണ് ആസ്തിക്യം? എന്താണ് നാസ്തിക്യം?

മുകളിൽ എങ്ങാണ്ട് ഒരിടത്തിരിക്കുന്ന  പ്രപഞ്ചഭരണാധികാരി. നമുക്കെന്തെങ്കിലും ആവശ്യം വന്നാൽ പത്ത് രൂപ - ഇന്ത്യയിലാണെങ്കിൽ, അമേരിക്കയിലാണെങ്കിൽ ഡോളർ കൊടൂക്കണമായിരിക്കും, കൊടൂത്ത് കരഞ്ഞു വിളിച്ചാൽ നമ്മുടെ കാര്യം അങ്ങേർ ഉമ്മൻ ചാണ്ടി നടത്തുന്നതുപോലെ നടത്തി തരും.

ഇനി മറ്റാരെങ്കിലും പതിനഞ്ചു രൂപ കൊടൂത്താൽ എന്ത് സംഭവിക്കും ? പത്തു കൊടൂത്ത എനിക്ക് കിട്ടൂമോ പതിനഞ്ചു കൊടുത്തവന് കിട്ടുമൊ?

മറ്റൊന്ന് ഇവിടെ എങ്ങും അല്ല സുഖം , അതങ്ങ് ചത്തു കഴിഞ്ഞാണ്. അവിടെ സ്വർഗ്ഗവും നരകവും ഒക്കെ വിളിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ കിട്ടിയില്ലെങ്കിലും സാരമില്ല മുകളിൽ കിട്ടിയാൽ മതി

ഇപ്പറയുന്നത് ഒക്കെ ശുദ്ധ ഭോഷ്കാണെന്നും,
ഈ ഭൂമിയിൽ നാം ജനിച്ചതുപോലെ തന്നെ മറ്റു ചരാചരങ്ങൾക്കൊക്കെ ജനിക്കുവാനും ജീവിക്കുവാനും അവകാശം ഉണ്ടെന്നും, ഇതെല്ലാം അന്തിമ വിശകലനത്തിൽ ഒന്നു മാത്രം ആണെന്നും, ആയതിനനുസരിച്ച് സ്വയം സുഖമായി ജീവിച്ചു പോകുന്നവൻ ആസ്തികൻ.  നിരീശ്വരനും ഇത് തന്നെ

എന്നാൽ സ്വന്തം അസ്തിത്വം ഇല്ല എന്ന് വിളമ്പുന്ന ദയാനന്ദസരസ്വതിയെ പോലെ ഉള്ളവർ പറയുന്നു അവരാണ് ആസ്തികർ എന്ന്? എന്തൊരു വിരോധാഭാസം !!!!!.

അസ്തിത്വം എന്ന് വച്ചാൽ നിത്യത്വം ആണ്. എല്ലായ്പ്പോഴും എല്ലായിടവും നിറഞ്ഞ പരാമാത്മാവിനൊപ്പം, മറ്റു പലസാധനങ്ങളും ഇരിമ്പിൽ ചൂടൂ പോലെ ഇരിക്കുന്നു എന്നതുപോലെ ഉള്ള വിഡ്ഢിത്ത ഉദാഹരണങ്ങളുമായി ദയാനന്ദസരസ്വതിയുടെ പുസ്തകം വായിച്ചാൽ ചിരിക്കാത്തവരും ചിരിച്ചു പോകും

അവർ സേശ്വരർ ആണ്. മുകളിൽ ഇരുന്ന് ഭരിക്കുന്ന ഭരണാധികാരിയായ ഈശ്വരനെ പൂജിക്കുന്നവർ. സ്വന്തം അസ്തിത്വം ഇല്ലാത്ത അവർ നാസ്തികർ ആണ്.

അവരെ എതിർക്കുന്ന ചിലർ സ്വയം യുക്തിവാദികൾ എന്നു വിളിച്ച് നടക്കുന്നു. അവരെ കുറിച്ച് എഴുതുന്നില്ല എന്തിനാ വെറുതെ; അല്ലെ?

Saturday, January 24, 2015

ആ-ഭാ-സം

ആ-ഭാ-സം
കന്നിമാസത്തിലെ നായ്ക്കൂട്ടത്തെ പോലെ സ്വാതന്ത്ര്യം, ചുംബനം, ഇവയൊക്കെ പൊടിപൊടിച്ചു കഴിഞ്ഞല്ലൊ അല്ലെ?
രാമായണം എന്നാൽ 'രാ' മായണം എന്ന്. എന്നാണാവൊ ഇനി രാ മായ്ച്ചു കളയുക !!
അതിലും ഭേദമാണ്‌ രാവണായനം അല്ലെ?

രാമായണത്തിലെ കിഷ്കിന്ധാ  കാണ്ഡം ആറാം സർഗ്ഗം. സീതയെ അന്വേഷിച്ച് രാമലക്ഷ്മണന്മാർ  സുഗ്രീവന്റെ അടൂത്തെത്തി സമസാരിക്കുന്ന കൂട്ടത്തിൽ സുഗ്രീവൻ തനിക്കു ലഭിച്ച ആഭരണങ്ങൾ രാമനെ കാണിക്കുന്നു.
അവ ഓരോന്നും  ലക്ഷ്മണനെ കാണിച്ചു ചോദിക്കുമ്പോൾ ലക്ഷ്മണൻ പറയുന്ന ഈ ശ്ലോകം കേട്ടിട്ടുണ്ടോ?

ചുംബനസമരത്തിനു പോകുന്നതിനു മുൻപ് ഇതൊന്നു വായിച്ചു നോക്കണം

"നാഹം ജാനാമി കേയൂരേ നാഹം ജാനാമി കുണ്ഡലേ
നൂപുരേ ത്വഭിജാനാമി നിത്യം പാദാഭിവന്ദനാത്"

ന അഹം കേയൂരേ ജാനാമി = തോൾവളകളെ ഞാൻ അറിയുന്നില്ല
ന അഹം കേയൂരേ ജാനാമി =  ഞാൻ കുണ്ഡലങ്ങളെ അറിയുന്നില്ല
നൂപുരേ തു അഭിജാനാമി = എന്നാൽ പാദസരങ്ങളെ ആകട്ടെ ഞാൻ അറിയുന്നു
നിത്യം പാദാഭിവന്ദനാത്= എല്ലാദിവസവും പാദപൂജ ചെയ്യുന്നതിനാൽ

ഇതൊക്കെ ആ- ഭാ- സം ആണ്.
കൂടുതൽ എഴുതിയിട്ട് കാര്യമില്ലല്ലൊ അല്ലെ?

"യസ്യ നാസ്തി സ്വയം പ്രജ്ഞാ
ശാസ്ത്രസ്തസ്യ കരോതി കിം?
ലോചനാഭ്യാം വിഹീനസ്യ
ദർപ്പണഃ കിം കരിഷ്യതി"

തലയ്ക്കുള്ളിൽ പിണ്ണാക്കായവരെ ശാസ്ത്രം എങ്ങനെ രക്ഷപെടൂത്തും?
കണ്ണില്ലാത്തവ്ന് കണ്ണാടീ പോലെയല്ലെ എന്ന് പണ്ട് ചാണക്യൻ ചോദിച്ചത് ഓർത്തു പോകുന്നു

Saturday, January 03, 2015

ശരി മാത്രം, ശരി

ഞാൻ കാണുന്നത് എല്ലാം ശരി, ഞാൻ കാണുന്നത് മാത്രം ശരി.
ഇന്നലെ രാത്രി റോഡിൽ കൂടി നടന്നപ്പോൾ അല്പം മൂടലിൽ കൂടി വഴിവിളക്കുകൾ തെളിയിക്കുന്ന പ്രകാശം പരന്ന് , പച്ചില മൂടിയ മരങ്ങളുടെ കൂട്ടത്തിൽ പതിച്ച സുന്ദരമായ ഒരു കാഴ്ച്ച,
അപ്പോൾ തന്നെ മൊബയിൽ എടൂത്ത് അതിനെ പടമാക്കി
അത് മൊബയിൽ കണ്ടത് ഇങ്ങനെ.
മൊബയിൽ വിചാരിക്കും
ഞാൻ കാണുന്നത് എല്ലാം ശരി, ഞാൻ കാണുന്നത് മാത്രം ശരി.
ഇല്ലെ?
ഈ ശരികൾ എല്ലാം കൂടി തല്ലിയും കൊന്നും കളിക്കുന്നത് എന്നു തീരുമൊ?