ഹാവൂ ഇന്നലെ രാത്രി intercom ബെല്ലടിച്ചപ്പോള്‍ അതു ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന കാലത്ത് പറഞ്ഞു ചിരിച്ചിട്ടുള്ള പോലെ ഒരു സംഭവം ആകും എന്നു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ഏതായാലും അത് എല്ലാവര്‍ക്കുമായി പങ്കു വയ്ക്കുന്നു.
വടക്കെ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് english കുറച്ചു കമ്മിയാണെന്നറിയാമല്ലൊ.
അപ്പോള്‍ രാത്രി എനിക്കു കിട്ടിയ സന്ദേശം
"hello Doctor, 75 year old patient brought to casualty, crying with pain abdomen, tried to pass urine in the house but failed, so came here. Then I tried to pass urine but I also failed. Now Doctor please hurry, come to casualty and pass urine."
Thursday, September 20, 2007
Wednesday, September 19, 2007
മരണശേഷം -09
ഓംകാരോപാസനയുടെ ഫലത്തെ പ്രശ്നോപനിഷത്തിലെ അഞ്ചാം
പ്രശ്നത്തിനുത്തരമായി പിപ്പലാദാചാര്യന്‍ സത്യകാമന് പറഞ്ഞുകൊടുക്കുന്നത്
ഇപ്രകാരമാണ്. "ഓംകാരത്തിന്റെ ഒന്നാം മാത്രയില്‍ മനസ്സുറച്ചാല്‍ അവനെ
ഋക്കുകള്‍ മനുഷ്യലോകത്ത് ഏകാഗ്രതയും ബ്രഹ്മചര്യവും ഉള്ള
തപസ്വിയും ശ്രദ്ധയുള്ളവനും ഭൗതികാധ്യാത്മികസമ്പന്നതയും
ഉള്ളവനാക്കുന്നു.
രണ്ടാം മാത്രയില്‍ മനസ്സുറച്ചവനെ യജുര്‍മന്ത്രങ്ങള്‍
അന്തരീക്ഷത്തില്‍ ചന്ദ്രലോകത്തെത്തിച്ച് അവിടെ ഐശ്വര്യങ്ങള്‍ അനുഭവിച്ച ശേഷം
വീണ്ടും മനുഷ്യലോകത്ത് വരുന്നു. മൂന്നാം മാത്രയില്‍
മനസ്സുറച്ചവനെ സാമമന്ത്രങ്ങള്‍ ബ്രഹ്മലോകത്തെത്തിക്കുനു - അഖണ്ഡബോധരൂപമായ
ബ്രഹ്മാനന്ദത്തെ അനുഭവിക്കുന്നു.
(വിശദമായി പ്രശ്ണോപനിഷത്ത് നോക്കുക)
നാം ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്ന ഉദാഹരനം നോക്കുക. വാഹനം
ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന താളനിബദ്ധമായ ഒരു ശബ്ദം ഉണ്ടെങ്കില്‍
നമുക്ക് സുഖമായി അതിലിരുന്ന് ഉറങ്ങാം, വാഹനം നില്‍ക്കുമ്പോള്‍ ഉണരുകയും
ചെയ്യും. അതേ പോലെ തന്നെ ഒരു അമ്മ തന്റെ കുഞ്ഞിനെ ഉറക്കുവാന്‍ എത്ര
ശ്രവണസുഖമല്ലാത്ത ശബ്ദത്തിലായാല്‍ പോലും താളത്തിലാണ് രാരിരം
പാടൂന്നത് എങ്കില്‍ കുറച്ചു നേരം കൊണ്ട് ആ കുട്ടി ഉറങ്ങും, പാട്ടു
നിര്‍ത്തിയാല്‍ അഥവാ തൊട്ടിലിന്റെ ആട്ടം നിര്‍ത്തിയാല്‍ ഉണരും. നമ്മുടെ
തലച്ചോറിന് താളത്തിനോട് ഇഴുകിച്ചേരാനുള ഒരു പ്രത്യേകത
ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഓംകരത്തിന്റെ അവസാനമുള്ള മ് എന്ന
നീട്ടല്‍ എത്രനേരം കൂടുതല്‍ നീട്ടുന്നുവോ അതും ഇതേ പോലെ ഒരു താളം
തലച്ചോറില്‍ ഏല്‍പിക്കുന്നു. (ഭ്രാമരിപ്രാണായാമം ചെയ്യുന്നവര്‍ക്ക് ഇതു
ബോധ്യമായിട്ടുണ്ടാകും) അപ്പോല്‍, ചെറിയ രീതിയില്‍ ഇത്രയൊക്കെ ആകും എങ്കില്‍
വാഹനത്തിലിരുന്നുറങ്ങുന്ന ആ സുഷുപ്തി അറിഞ്ഞു കൊണ്ടാനന്ദിക്കുന്ന അവസ്ഥ
ഓംകാരോപാസനയിലും ഉണ്ടാകുന്നതിന് തടസ്സമില്ലല്ലൊ അല്ലേ?
നിര്‍ഗ്ഗുണോപാസന എന്നത് പ്രതീകത്തിന്റെ സഹായമില്ലാതെ തന്നെ
മനസ്സിനെ നിശ്ചലമാക്കുന വിദ്യ ആണ്. അത് സാക്ഷാല്‍
ബ്രഹ്മദര്‍ശികള്‍ക്കല്ലാതെ ആര്‍ക്കെങ്കിലും സാധിക്കുമോ എന്നു സംശയം ആണ്.
തുടര്‍ന്ന് ആത്മാവിന്റെ വിവരണം നല്‍കുകയാണ് യമധര്‍മ്മന്‍. ഭഗവദ്
ഗീതയില്‍
രണ്ടാം അദ്ധ്യായം 20ആം ശ്ലോകം അല്‍പം
വ്യത്യാസപ്പെടുത്തിയതാണ് ഈ മന്ത്രം
"ന ജായതേ മ്രീയതേ വാ വിപശ്ചിത്
നായം കുതശ്ചിന്ന ബഭൂവ കശ്ചിത്
അജോ നിത്യഃ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ"
ഈ ആത്മാവ് ജനിക്കുന്നില്ല, മരിക്കുന്നുമില്ല. ഇത് ഒന്നില്‍ നിന്നും
ഉണ്ടായതല്ല, ഇതില്‍ നിന്നും ഒന്നും ഉണ്ടാകുന്നുമില്ല. ഇത് ജനിക്കാത്തവനും,
നിത്യനും, എല്ലാക്കാലവും നിലനില്‍ക്കുന്നവനും , നിത്യനൂതനനും ആണ്.
ദേഹം നശിപ്പിക്കപ്പെടുമ്പോഴും ഇത് നശിക്കുന്നില്ല.
ദര്‍ശനങ്ങളില്‍ സാങ്ഖ്യം, യോഗം, ന്യായം, വൈശേഷികദര്‍ശനം എന്നീ നാല്
എണ്ണം സേശ്വരദര്‍ശനങ്ങള്‍ - അതായത് ഒരു ഈശ്വരനെ അംഗീകരിക്കുന്നവ
ആണ്.
വൈശേഷികദര്‍ശനത്തിന്റെ ഒരു ഭാഗം വിശദീകരിച്ച് ഈ സങ്കല്‍പം
എന്താണെന്ന് പറയാം.
അതിന്‍പ്രകാരം- ദ്രവ്യം - matter ഉണ്ടാകുവാന്‍ എന്തെങ്കിലും ഒരു കാരണം
ആവശ്യം ആണ് അതായത് ഒരു കാരണത്തില്‍ നിന്നും ഒരു കാര്യം
ഉണ്ടാകുന്നു. ഇതിനെ കാര്യകാരണ ബന്ധം എന്നു വിളിക്കുന്നു.
വെറുതേ ഏതെങ്കിലും ഒരു കാരണത്തില്‍ നിന്നും ഏതെങ്കിലും ഒരു കാര്യം
ഉണ്ടാകുക എന്നത് യുക്തിക്ക് നിരക്കാത്തതായതിനാല്‍ കാരണങ്ങള്‍ക്ക് ഒരു
നിശ്ചിത നിയമം ഉണ്ടായിരിക്കണം അല്ലെങ്കില്‍ എന്തില്‍ നിന്നും എന്തും
ഉണ്ടാകാം എന്നു വരും.
അതുകൊണ്ട് അവര്‍ കാരണത്തെ മൂന്നു തരമായി തരം തിരിക്കുന്നു
1. സമവായി കാരണം
2. അസമവായി കാരണം
3. നിമിത്ത കാരണം
ഏതു ദ്രവ്യത്തിന്റേയും ഉല്‍പത്തിയില്‍ ഇവ മൂന്നും പ്രവര്‍ത്തിക്കുന്നു.
ഒരു വസ്ത്രം ഉണ്ടാകുന്നത് ഉദാഹരണമായെടുത്താല്‍ നൂല്‍
വസ്ത്രത്തിന്റെ സമവായി കാരണവും, നൂലിന്റെ യഥാതഥമുള്ള അടുക്കല്‍ - നെയ്ത്ത്
അസമവായി കാരണവും , നെയ്ത്തുകാരന്‍ നിമിത്തകാരണവും ആണ് എന്ന്
അവര്‍ സമര്‍ത്ഥിക്കുന്നു.
ഇതിലെ നെയ്ത്തുകാരന്റെ ഭാഗം ആണ് അവര്‍ ഈശ്വരനുനല്‍കുന്നത്.
(എന്നാല്‍ ഇതിനെ ഒന്നും അദ്വൈതം അംഗീകരിക്കുന്നില്ല, എന്നു മാത്രമല്ല
യുക്തിയുക്തം ഖണ്ഡിച്ചിട്ടും ഉണ്ട്.)
അപ്പോള്‍ പറഞ്ഞു വന്നത് ആത്മാവ് എന്നത് ഇതുപോലെ ഒന്നില്‍ നിന്നും
ഉണ്ടായതും അല്ല, അതില്‍ നിന്നും മറ്റൊന്നും ഉണ്ടാകുന്നും ഇല്ല- അതിന് ഉണ്മ
എന്നൊരവസ്ഥ മാത്രമേ ഉള്ളു.
"ഹന്താ ചേന്മന്യതേ ഹന്തും
ഹതശ്ചേന്മന്യതേ ഹതഃ
ഉഭൗ തൗ ന വിജാനീതോ
നായം ഹന്തി ന ഹന്യതേ"
കൊല്ലാനൊരുങ്ങി നില്‍ക്കുന്നവന്‍ കൊല്ലുന്നു എന്നും കൊല്ലപ്പെടുവാന്‍
സാധ്യതയുള്ളവന്‍ കൊല്ലപ്പെടുന്നു എന്നും ഒക്കെ കരുതുന്നു എങ്കില്‍ രണ്ടു പേരും സത്യം
അറിയുന്നില്ല കാരണം ഈ ആത്മാവ് മരിക്കുന്നുമില്ല, ആരേയും കൊല്ലുന്നും ഇല്ല.

Labels:
kathopanishath
Monday, September 17, 2007
മരണശേഷം -08
അധ്യാത്മയോഗം അഭ്യസിച്ച് ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും
പിന്‌വലിച്ച് എന്നൊക്കെ മുമ്പു പറഞ്ഞു.
മനസ്സ് എന്ന പതിനൊന്നാമത്തെ ഇന്ദ്രിയം ആണ് ആകെ ഉള്ള
കുഴപ്പക്കാരന്‍. അവന്‍ ഏതു നേരവും പ്രവൃത്തിനിരതനാണ്. അവന്‍ ശാന്തനാണെങ്കില്‍
കാര്യം ജയിച്ചു.
വലിയ വലിയ കാര്യങ്ങളിലേക്കു കടക്കുന്നതിനു മുമ്പ് നമുക്ക് ചില
ചെറിയ കാര്യങ്ങള്‍ നോക്കാം.
നമുക്ക് ഏതെങ്കിലും ഒരു വസ്തുവില്‍ ആഗ്രഹം ജനിക്കുന്നു എന്നു
വിചാരിക്കുക. അപ്പോള്‍ മനസ്സു ഇളകിക്കൊണ്ടിരിക്കുന്നു. ആ വസ്തുവിനോടുള്ള നമ്മുടെ
അഭിനിവേശം എത്രയുണ്ടോ അതിനനുസരിച്ചിരിക്കും നമ്മുടെ മനഃപ്രയാസവും.
എന്നാല്‍ ആ വസ്തു നമുക്കു ലഭിക്കുമ്പോഴോ? ഒരു നിമിഷത്തേക്ക്
സന്തോഷമായി എന്നു തോന്നും. മനസ്സുശാന്തമായി എന്നു നാം പറയും. ഈ ശാന്തത
ദീര്‍ഘനേരം നിലനില്‍ക്കില്ല. അടുത്ത വസ്തുവിലോ കാര്യത്തിലോ ഉള്ള
പ്രവൃത്തി ഉടന്‍ തുടങ്ങുകയായി. വീണ്ടും ഇളക്കം. ഈ പ്രക്രിയ അനുസ്യൂതം
തുടരുന്നു.
സാക്ഷാല്‍കരിക്കുവാന്‍ സാധിക്കാത്ത ആഗ്രഹങ്ങള്‍
ദുഃഖദായികളാകുന്നു.
ഇതിനെ തന്നെ തമാശരൂപത്തില്‍ കണക്ക് കാണിച്ചും പറയാറുണ്ട്.
ആഗ്രഹം , ആഗ്രഹസാക്ഷാല്‍കാരം എന്നീ രണ്ട് പ്രക്രിയകളെ ആണല്ലൊ നാം
സ്വീകരിച്ചത്. ഒരു ആഗ്രഹം , ഒരു ആഗ്രഹസാക്ഷാല്‍കാരം അപ്പോള്‍
ലഭിച്ചത് ഒരു സന്തോഷം, എങ്കില്‍ infinite അനന്തമായ സന്തോഷം
കിട്ടണമെങ്കിലുള്ള വഴി ഇവ തമ്മിലുള്ള ratio ആയതിനാല്‍ ആഗ്രഹത്തേ
'0' ആക്കുക
number of ആഗ്രഹസാക്ഷാല്‍കാരം/number of ആഗ്രഹം =infinite
ആകും അപ്പോള്‍.
അതായത് ആഗ്രഹം ഇല്ലാതെ ആക്കിയാല്‍ അനന്തമായ
സന്തോഷമായിരിക്കും ഫലം എന്നര്‍ത്ഥം("ജ്ഞേയഃ സ നിത്യസന്യാസീ യോ ന ദ്വേഷ്ടി ന
കാംക്ഷതി - ഭഗവദ്‌ഗീത)
മനസ്സിനെ അടക്കുക എന്ന് എന്തെളുപ്പമാണ് പറഞ്ഞു നിര്‍ത്തിയത്. എന്നാല്‍
കാര്യം അങ്ങനെ അല്ല. ഈ ലോകത്ത് അതിനെക്കാള്‍ പ്രയാസമുള്ള മറ്റൊരു
കാര്യം ഇല്ലതന്നെ.
അതിനുള്ള ഒരു വഴി അധ്യാത്മ യോഗം ആണ്. യോഗത്തില്‍ ധ്യാനം
ശീലിച്ച് സമാധിയില്‍ എത്തുക.
'സമാധി' എന്ന വാക്കും പ്രത്യേകത ഉള്ളതാണ് എന്താണ് അതിന്റെ
അര്‍ത്ഥം?
'സമ' ആയ 'ധീ' ആണ് സമാധി. ധീ എന്നത് ബുദ്ധി. അത് 'സമ'
ആയും 'വിഷമ' ആയും ഇരിക്കാം. എല്ലാറ്റിനേയും ഒരേപോലെ കാണുന്നതാണ്
'സമ', ഭേദം കാണുന്നത് 'വിഷമ'.
ഭഗവദ്‌ഗീതയില്‍ പറയുന്ന
"വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ സമദര്‍ശിനഃ"
എന്ന ശ്ലോകത്തില്‍ നോക്കുക- വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനിലും,
പശുവിലും, ആനയിലും, പട്ടിയിലും, പട്ടിയെ തിന്നുന്നവനിലും എല്ലാം ഒരേ
തത്വത്തെ കാണുന്നവനെ ആണ് 'പണ്ഡിതന്‍' എന്നു വിളിക്കുന്നത്. ഇവരില്‍
വ്യത്യാസം കാണുന്നവന്‍ പണ്ഡിതന്‍ പോലും അല്ല -( പിന്നല്ലെ ബ്രാഹ്മണന്‍
ആകുന്നത് !!!)
ഇതില്‍ നിന്നും കുറച്ചു കൂടി ഉയരത്തില്‍ ഈ പ്രപഞ്ചത്തെ മുഴുവനും
ഒരു വ്യത്യാസവും ഇല്ലാത്തതായി അനുഭവിക്കുവാന്‍ കഴിയുന്ന ആ
അവസ്ഥയാണ് 'സമാധി'.
സമാധ്യവസ്ഥയില്‍ പ്രാണസഞ്ചാരവും അടങ്ങും എന്നതു കൊണ്ടാണ് ആദ്യം
പ്രാണായാമം ശീലിക്കേണ്ടി വരുന്നത്.
ധ്യാനം എന്നത് 'സഗുണം ' നിര്‍ഗ്ഗുണം' എന്നിങ്ങനെ രണ്ടു രീതിയില്‍
ശീലിക്കാം. സഗുണോപാസനയില്‍ ഏതെങ്കിലും ഒരു പ്രതീകത്തെ ഉപാസിച്ച് അതില്‍
മനസ്സിനെ കേന്ദ്രീകരിക്കുന്നു. അതാണ് യോഗത്തില്‍ 'ധാരണ' എന്ന പേരില്‍
പറയപ്പെടുന്നത്.
കഠോപനിഷത്തില്‍ 'പ്രണവം' അഥവാ ഓംകാരമാണ് പ്രതീകമായി
എടുക്കുന്നത്. (മുണ്ഡകോപനിഷത്തില്‍ പ്രണവം വളരെ വിശദമാക്കുന്നു) ഇനി
അങ്ങോട്ട് നചികേതസ്സിന്റെ ചോദ്യവും അതിനു മറുപടി ആയി യമധര്‍മ്മന്റെ
പ്രണവത്തെ കുറിച്ചുള്ള വിശദീകരണവും ആണ്.
"അന്യത്ര ധര്‍മ്മാദന്യത്രാധര്‍മ്മാത്
അന്യത്രാസ്മാത് കൃതാകൃതാത്
അന്യത്ര ഭൂതാച്ച ഭവ്യാച്ച
യത്തദ് പശ്യസി തദ്വദ"
നചികേതസ്സ് ചോദിക്കുന്നു- ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും അപ്പുറം,
കാര്യകാരണരൂപമായ ഈ ജഗത്തിനും മീതെ ആയി
ഭൂതഭാവിവര്‍ത്തമാനങ്ങള്‍ക്കും ഉപരിയായി അങ്ങു യാതൊരു തത്വത്തെ കാണുന്നുന്വോ അതിനെ
ഉപദേശിച്ചാലും
ഈ ചോദ്യത്തിനുത്തരമായി ഓംകാരത്തെ കാണിച്ചു കൊടുക്കുന്നു-
"സര്‍വേ വേദാ യത്‌പദമാമനന്തി
തപാംസി സര്‍വാണി ച യദ്വദന്തി
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ ബ്രവീമ്യോമിത്യേതത്"
വേദങ്ങളെല്ലാം യാതൊരു തത്വത്തേ വിവരിക്കുന്നുവോ, തപസ്സുകളെല്ലാം
യാതൊന്നിനെ ലക്ഷ്യമാക്കുന്നുവോ, ബ്രഹ്മചര്യം യാതൊന്നിനുവേണ്ടി
അനുഷ്ഠിക്കപ്പെടുന്നുവോ ആ തത്വം ഓംകാരം ആണ്.
"ഏതദ്ധ്യേവാക്ഷരം ബ്രഹ്മ
ഏതദ്ധ്യേവാക്ഷരം പരം
ഏതദ്ധ്യേവാക്ഷരം ജ്ഞാത്വാ
യോ യദിഛസി തസ്യ തത്"
അക്ഷരമായ - നശിക്കാത്തതായ ബ്രഹ്മവും, പരമമായ സത്യവും,
ആയ ഈ ഓംകാരത്തെ അറിഞ്ഞുപാസിക്കുന്നവന് എന്താഗ്രഹിക്കുന്നുവോ അത്
അവന്റേതാകുന്നു.
"ഏതദാലംബനം ശ്രേഷ്ഠം
ഏതദാലംബനം പരം
ഏതദാലംബനം ജ്ഞാത്വാ
ബ്രഹ്മലോകേ മഹീയതേ"
സഗുണോപാസനക്കുള്ള ഏറ്റവും നല്ല വസ്തു ഈ ഓംകാരമാണ് ഇതിനെ
അറിഞ്ഞുപാസിക്കുന്നവന്‍ ബ്രഹ്മലോകത്തില്‍ പൂജ്യനാകുന്നു.

Saturday, September 15, 2007
മരണശേഷം - 07
യമധര്‍മ്മന്‍ തുടര്‍ന്നും നചികേതസ്സിനെ അനുമോദിക്കുകയാണ്. കാരണം അവന്‍ അത്ര മഹത്തായ ഒരു തീരുമാനം ആണ് എടുത്തത്.
ആദ്യം സ്വര്‍ഗപ്രാപ്തിക്കുള്ള നചികേതാഗ്നി ഉപദേശിച്ചു എന്നു പറഞ്ഞല്ലൊ. അഗ്നിയെ സ്വാധീനമാക്കി കഴിഞ്ഞു എന്നാല്‍ അഷ്ടൈശ്വര്യസിദ്ധിയും ഉണ്ടായി എന്നര്‍ഥമാക്കാം. അതായത് "അണിമ, മഹിമ , ലഘിമ ഗരിമ , ഈശിത്വം വശിത്വം പ്രാപ്തി പ്രാകാശ്യം" മറവില്ലാതെ എന്തും കാണുവാനും, എവിടെയും സഞ്ചരിക്കുവാനും, മറയുവാനും, പ്രത്യക്ഷമാകുവാനും മറ്റും മറ്റും ഉള്ള കഴിവുകള്‍ ആണ് ഇവ. മാജിക്കിനെക്കാള്‍ കൂടുതല്‍ ഉയര്‍ന്ന ഒരു സാധനം. ആ കഴിവ് സാധാരണ "ഞാന്‍" എന്നും "എന്റെ" എന്നും മറ്റും അഹംകരിക്കുന്ന ഒരാള്‍ക്കു ലഭിച്ചാല്‍ അതു സമൂഹത്തിന് ഒരിക്കലും നന്നായിരിക്കുകയില്ല. സാധാരണയായി അതു മറ്റുള്ളവരെ തന്റെ വരുതിയിലാക്കാനേ ഉപയോഗിക്കൂ. അതു കൊണ്ടാണ് വിരക്തി വന്നു എന്നുറപ്പു വരുത്തിയ ശേഷം മാത്രം ഇവയൊക്കെ ഉപദേശിക്കുന്നത്. എന്നാല്‍ നചികേതസ് ഇവയെ ഒക്കെ ആദ്യം തന്നെ നിഷേധിച്ച് ആത്മജ്ഞാനം മാത്രം മതി എന്നു പറഞ്ഞവനാണ്
ആത്മജ്ഞാനം എന്നത് എന്തെങ്കിലും കര്‍മ്മത്തിന്റെ ഫലമായി സിദ്ധിക്കുന്നതല്ല. വേദത്തിലെ കര്‍മ്മകാണ്ഡത്തില്‍ പറയുന്ന യജ്ഞങ്ങളൊന്നും മോക്ഷത്തിനെ തരികയില്ല. മോക്ഷം അങ്ങനെ എന്തെങ്കിലും കര്‍മ്മത്തിന്റെ ഫലം ആണെന്നു വന്നാല്‍ അത് അനിത്യം ആകും. അപ്പോല്‍ അവയെല്ലാം അതിനു താഴെയുള്ള പ്രാണസാക്ഷാല്‍കാരത്തിനെ ഉപകരിക്കൂ. പ്രാണസാക്ഷാല്‍കാരത്തില്‍ നിന്നും വിരാഡ്രൂപപ്രതിഷ്ഠ നേടാം.
അങ്ങനെ സ്വര്‍ഗ്ഗപ്രാപ്തി വിരാഡ്രൂപപ്രതിഷ്ഠ ഇവ യമന്‍ നേടിയ കാര്യവും അവയെല്ലാം കണ്ടിട്ടും അവയുടെ മാഹത്മ്യം അറിയാമായിട്ടും അതിലും വലുതായ ആത്മസാക്ഷാല്‍കാരത്തിനു വേണ്ടി നീ അവയെ ത്യജിച്ചതു കൊണ്ട് ധീരനാണെന്നും അടുത്ത മന്ത്രങ്ങളില്‍ പറയുന്നു.
"ജാനാമ്യഹം ശേവധിരിത്യനിത്യം
നഹ്യധ്രുവൈഃ പ്രാപ്യതേ ഹി ധ്രുവം തത്
തതോ മയാ നാചികേതശ്ചിതോഗ്നിഃ
അനിത്യൈര്‍ദ്രവ്യൈഃ പ്രാപ്തവാനസ്മി നിത്യം"
കര്‍മ്മഫലങ്ങളായി ലഭിക്കുന്ന ഏതൊരു സമ്പത്തും അനിത്യമാണെന്നു ഞാന്‍ അറിയുന്നു. നശ്വരങ്ങളായ ആ നിധികള്‍ ഉപയോഗിച്ച് പരമസത്യമായ ആത്മജ്ഞാനം - മോക്ഷം- പ്രാപ്യമല്ല. നിത്യസത്യത്തെ പ്രാപിക്കണം എന്നുറപ്പു വന്നതിനാല്‍, എന്നാല്‍ ഭൗതികവസ്തുക്കളെക്കാള്‍ സ്ഥിരതയുള്ള സ്വര്‍ഗ്ഗത്തെയും, വിരാഡ്രൂപത്തേയും പ്രാപിക്കാനുതകുന്ന നചികേതാഗ്നി ജ്വലിപ്പിക്കപ്പെട്ടു.- അങ്ങനെ നൈമിഷികപദാര്‍ത്ഥങ്ങളെ യജിച്ച് അവയെക്കാള്‍ സ്ഥിരപ്രതിഷ്ടയുള്ള വിരാഡ്രൂപപ്രതിഷ്ഠ ഞാന്‍ നേടി.
കാമസ്യാപ്തിം ജഗതഃ പ്രതിഷ്ഠാം
ക്രതോരനന്ത്യമഭയസ്യ പാരം
സ്തോമമഹദുരുഗായം പ്രതിഷ്ഠാം
ദൃഷ്ട്വാ ധീരോ നചികേതോത്യസ്രാക്ഷീ
പ്രാണസാക്ഷാല്‍കാരം കൊണ്ട് ലഭിക്കാവുന്ന ഐശ്വര്യങ്ങളും, ജഗത്തിന്റെ മുഴുവന്‍ അധീശത്വവും, എല്ലാം ധീരനായ നചികേതസ്സെ നീ കൈവെടിഞ്ഞു.
തം ദുര്‍ദര്‍ശം ഗൂഢമനുപ്രവിഷ്ഠം
ഗുഹാഹിതം ഗഹ്വരേഷ്ഠം പുരാണം
അധ്യാത്മയോഗാധിഗമേന ദേവം
മത്വാ ധീരോഹര്‍ഷശോകൗ ജഹാതി
കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുള്ളവനും, ഉള്ളിന്റെ ഉള്ളില്‍ ഒളിച്ചിരിക്കുന്നവനും, ബുദ്ധിയില്‍ സ്ഥിതി ചെയ്യുന്നവനും, അനേകവിധത്തിലുള്ള സങ്കല്‍പങ്ങളാല്‍ മറയ്ക്കപ്പെട്ടവനും പ്രകൃതിവികാരരൂപങ്ങളില്‍ നിലനില്‍ക്കുന്നവനും പണ്ടേ ഉള്ളവനുമായ ആ ദേവനെ വിവേകമുള്ള മനുഷ്യന്‍, ഇന്ദ്രിയങ്ങളെ അടക്കി, പ്രത്യാഹരിച്ച്, മനസ്സിനെ അന്തര്‍മ്മുഖമാക്കി, ഏകാഗ്രമാക്കി അറിവു നേടി, മാറി മാറി വരുന്ന സുഖദുഃഖങ്ങളെ അതിജീവിക്കുന്നു.
"ഏതത് ശ്രുത്വാ സമ്പരിഗൃഹ്യ മര്‍ത്യഃ
പ്രവൃഹ്യ ധര്‍മ്യമണുമേതമാപ്യ
സ മോദതേ മോദനീയം ഹി ലബ്ധ്വാ
വിവൃതം സദ്മ നചികേതസം മന്യേ"
ഈ ആത്മതത്വം ഗുരുമുഖത്തു നിന്നും കേട്ടറിഞ്ഞ്. അത് സ്വസ്വരൂപം തന്നെ ആണ് എന്ന് വ്യക്തമായി മനസ്സിലാക്കി മരണത്തെ കാത്തു കഴിയുന്ന മനുഷ്യന്‍- ( അജ്ഞാനിയായ മനുഷ്യന്‍) ധ്യാനമനനങ്ങളില്‍ കൂടി അതിനെ ശരീരത്തില്‍ നിന്നും വേറിട്ടതായി മനസ്സിലാക്കി, ധര്‍മ്യവും അത്യന്തം സൂക്ഷ്മവുമായ അതുമായി ഒന്നായി ചേര്‍ന്ന് ആനന്ദിക്കുന്നു.. നചികേതസ്സിനെ ഞാന്‍ അവിടെക്കുള്ള വാതില്‍ തുറന്നവനായി കരുതുന്നു.

മരണശേഷം - 06
മുന്‍പു പറഞ്ഞ മാങ്ങക്ക് സ്വയം താന്‍ ഒരു മാങ്ങ ആണ് എന്ന് അറിയുമായിരുന്നോ എന്നു അറിഞ്ഞുകൂടാ, പക്ഷെ നമുക്ക് അത് അറിയാമായിരുന്നു - ഓരോ അവസ്ഥയിലും അത് ഒരു മാങ്ങ തന്നെ ആയിരുന്നു എന്ന്.
ആ മാങ്ങ തുടക്കം മുതല്‍ എങ്ങനെ ഉണ്ടാകണം എന്ന വിവരം മുഴുവന്‍ അതിനുള്ളില്‍ ഉള്ള chromosome കളില്‍ വിവരിച്ചിട്ടുണ്ട് എന്ന് ആധുനിക ശാസ്ത്രം നമുക്ക് പഠിപ്പിച്ചു തന്നു. അതിന്‍ പ്രകാരം ആഹാരത്തില്‍ നിന്നും ലഭിക്കുന്ന ഘടകങ്ങള്‍ കൊണ്ട് മാവില്‍ മാങ്ങ ഉണ്ടായി പരിണമിച്ച് നശിച്ചു പോകുന്നു. അതിനുള്ളിലുള്ള ബീജം അനുകൂലസാഹചര്യം ഉണ്ടായാല്‍ അടുത്ത മാവായി പിറവി എടുക്കുന്നു.
ഇനി മാങ്ങ നശിച്ചു പോകുന്നു എന്നു പറഞ്ഞതു കൊണ്ട് അതുണ്ടാകാന്‍ ഉപയോഗിച്ച ഘടകപദാര്‍ഥങ്ങള്‍ നശിച്ചു എന്നര്‍ത്ഥമില്ല. അവ മറ്റൊരു രൂപത്തില്‍ ഈ പ്രപഞ്ചത്തില്‍ തന്നെ ഉണ്ട്. പേര് വ്യത്യാസം ഉണ്ട് എന്നു മാത്രം.
ഇതേപോലെ പ്രപഞ്ചത്തിലുള്ള ഏതു വസ്തുവിനെ എടുത്താലും ഉല്‍പത്തി, സ്ഥിതി, നാശം എന്നീ മൂന്നവസ്ഥകള്‍ കാണാം. ഉല്‍പത്തിയില്‍ നിന്നും നാശത്തിലേക്കുള്ള പരിണാമം അനുസ്യൂതം നടക്കുന്നു എല്ലാറ്റിലും
അഥവാ ഉല്‍പത്തി ഉള്ളതിനെല്ലാം നാശവും ഉണ്ട്.
"ജാതസ്യ ഹി ധ്രുവോ മൃത്യുഃ"
ജനിച്ചതിനു മരണം ഉറപ്പാണ് എന്നു പറയുന്നു.
എങ്കില്‍ നിത്യം ആയത് - നശിക്കാത്തത് എന്തെങ്കിലും ഉണ്ടോ എന്ന് നമ്മുടെ പൂര്‍വികര്‍ ആലോചിച്ചതിന്റെ ഫലമായാണ് വേദാന്തചിന്ത ഉടലെടുത്തത്.
"അജോ നിത്യഃ ശാശ്വതോയം പുരാണോ--"
അജനും- ജനിക്കാത്തവനും, നിത്യനും ശാശ്വതനും പുരാണനും ഒക്കെ ആയ ആത്മാവിനെ കുറിച്ചുള്ള ജ്ഞാനം അങ്ങനെ ഉണ്ടായി. അവന്‍ ജനിച്ചതാകുവാന്‍ സാധ്യതയില്ല - കാരണം ജനിച്ചാല്‍ മരിക്കണം. ജനിക്കാത്തതു കൊണ്ട് മരിക്കുവാനും സാധിക്കില്ല അതു കൊണ്ട് അനന്തനും ആയിരിക്കണം. അപ്പോള്‍ അതിനു മാത്രം സ്ഥിതി എന്ന ഒരവസ്ഥ മാത്രമേ ഉള്ളു.
അവന്‍ ഇന്നത് എന്നു നിര്‍വചിക്കപ്പെടാന്‍ സാധിക്കില്ല - കാരണം നിര്‍വചിക്കപ്പെട്ട വസ്തു നിര്‍വചനത്തിനധീനനാണ്- അവനോ എല്ലാറ്റിനും അതീതനാണ്- അതുകൊണ്ടാണ് അവനെ "അണോരണീയാന്‍ മഹതോ മഹീയാന്‍ --"അണുക്കളില്‍ വച്ച് അണുവും അതേ സമയം മഹത്തുക്കളില്‍ വച്ചു മഹത്തും എന്നു പറയുന്നത്
ഞാന്‍ എന്റെ ശരീരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ ആ ഉദാഹരണം നോക്കുക- ഈ ശരീരം എന്നത് അനേകലക്ഷം കോശങ്ങള്‍ ഒന്നിച്ച് ഒരു കൂട്ടമായി പ്രവര്‍ത്തിക്കുന്നു. അവ ഓരോന്നും നശിക്കുകയും പുതിയത് പുതിയത് ഉണ്ടാകുകയും ചെയ്യുന്നു, എന്നാല്‍ ഞാന്‍ എന്ന സങ്കല്‍പം മാത്രം എപ്പോഴും ഞാന്‍ മാത്രമായി നിലനില്‍ക്കുന്നു. ഈ ശരീരത്തിന്റെ ഓരോ കോശവും "എന്റേ"താണ് - "ഞാന്‍ " അല്ല.
നല്ല ഉറക്കത്തില്‍ ഈ ശരീരം മുഴുവനും അതു പോലെ തന്നെ ഉണ്ട്. കണ്ണില്‍ പ്രകാശം അടിച്ചു നോക്കൂ- ആ ഇന്ദ്രിയം ഉണ്ട്, അതില്‍ പ്രകാശം വീഴുന്നും ഉണ്ട് പക്ഷെ അത് ഞാന്‍ അറിയുന്നില്ല, സ്പര്‍ശിച്ചു നോക്കൂ - ത്വഗിന്ദ്രിയം ഉണ്ട് സ്പര്‍ശനവും ഉണ്ട് പക്ഷെ ഞാന്‍ അറിയുന്നില്ല. ഇതേ പോലെ തന്നെ എല്ലാ ഇന്ദ്രിയവും ഉണ്ടെങ്കിലും യാതൊന്നും ഞാന്‍ അറിയുന്നില്ല. ഈ അവസ്ഥയെ 'സുഷുപ്തി' എന്നു വിളിക്കുന്നു.
ഇതിനെ കുറിച്ച് ഉപനിഷത് വളരെ സുന്ദരമായി വിശദീകരിക്കുന്നുണ്ട്.
അതു പിന്നീടെഴുതാം.
അപ്പോള്‍ ഈ ശരീരം അല്ല ഞാന്‍, പിന്നെയോ ആ ബോധം ആണ് എന്നു വരുന്നു.
അങ്ങനെ ബോധം മാത്രമായ 'ഞാന്‍" ന് എന്റെ മരണശേഷം എന്തു സംഭവിക്കുന്നു?
അത് അറിയുവാനുള്ള ചോദ്യം ആണ് നചികേതസ് ചോദിച്ചത്. എന്നാല്‍ യമധര്‍മ്മന്‍ ലോകത്തിലുള്ളതും , സ്വര്‍ഗ്ഗത്തിലുള്ളതും ഒക്കെ ആയ പലതരം സുഖാനുഭവങ്ങളേയും നീട്ടി പ്രലോഭിപ്പിച്ചു നോക്കി.
അതിലൊന്നും അവന്‍ താല്‍പര്യമില്ലാത്തവനാണ് എന്നു മനസ്സിലാക്കിയ യമധര്‍മ്മന്‍ സന്തോഷത്തോടു കൂടി നചികേതസ്സിനെ അനുമോദിക്കുകയാണ് ഇനി. തുടര്‍ന്ന് നിത്യനായ ആത്മാവിനെ മനസ്സിലാക്കി കൊടുക്കുന്ന വിദ്യയേയും, പ്രാപഞ്ചികസുഖത്തില്‍ മുഴുകുവാന്‍ പ്രേരിപ്പിക്കുന്ന അവിദ്യയേയും എല്ലാം ഉപദേശിക്കുന്നു.
"സത്വം പ്രിയാപ്രിയരൂപാംശ്ച കാമാന്‍
അഭിധ്യായന്‍ നചികേതോത്യസ്രാക്ഷീഃ
നൈതാം സൃംകാം വിത്തമയീമവാപ്തോ
യസ്യാം മജ്ജന്തി ബഹവോ മനുഷ്യാഃ"
അല്ലയോ നചികേതസ്സെ, വിവേകമുള്ളവനായ നീ ഇഷ്ടാനിഷ്ടരൂപികളായ ഭൗതികകാമങ്ങളെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. സമ്പദ്രൂപിയായ, പാപമയിയായ ലക്ഷ്യത്തെ നേടിയില്ല. സാധാരണ ഇതില്‍ ആളുകള്‍ വീണുപോകുകയാണ് പതിവ്
"ദൂരമേതേ വിപരീതേ വിഷൂചീ
അവിദ്യാ യാ ച വിദ്യേതി ജ്ഞാതാ
വിദ്യാഭീപ്സിതം നചികേതസം മന്യേ
നത്വാ കാമാ ബഹവോലോലുപന്ത"
അത്യന്തം വിരുദ്ധസ്വഭാവികളാണ് വിദ്യയും അവിദ്യയും. നചികേതസ്സിനെ വിദ്യാമര്‍ഗ്ഗിയായി ഞാന്‍ കരുതുന്നു, എണ്ണമറ്റ ഭൗതികകാമങ്ങള്‍ക്ക് നിന്നെ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞില്ലല്ലൊ.
"അവിദ്യായാമന്തരേ വര്‍ത്തമാനാഃ
സ്വയം ധീരാഃ പണ്ഡിതമ്മന്യമാനാഃ
ദംദ്രമ്യാമാണാഃ പരിയന്തി മൂഢാഃ
അന്ധേനൈവ നീയമാനാഃ യഥാന്ധാഃ
അവിദ്യക്കുള്ളില്‍ ഇരുട്ടിലെന്നപോലെ മുഴുകി കഴിയുന്നവര്‍, സ്വയം ധീരന്മാരാണെന്നും, പണ്ഡിതന്മാരാണെന്നും, വെറുതേ ശാസ്ത്രകുശലന്മാരാണെന്നും അഭിമാനിച്ച്, അനേകതരത്തിലുള്ള വക്രഗതികള്‍ അംഗീകരിച്ച് മൂഢന്മാരായി, ജന്മജരാമരണാദി ദുഃഖങ്ങളില്‍ പെട്ട് , അന്ധന്മാരാല്‍ നയിക്കപ്പെടുന്ന അന്ധന്മാരെ പോലെ ഉഴലുന്നു.
"ന സാമ്പരായ പ്രതിഭാതി ബാലം
പ്രമാദ്യന്തം വിത്തമോഹേന മൂഢം
അയം ലോകോ നാസ്തി പര ഇതി മാനീ
പുനഃ പുനര്‍വശമാപദ്യതേ മേ"
ധനസമ്പത്തില്‍ മോഹിച്ച് സത്യബുദ്ധി വെടിഞ്ഞ ബാലിശബുദ്ധികള്‍ക്ക് പരലോകവും അവിടെ എത്തുന്ന വിധവും വ്യക്തമാകുന്നില്ല, അവര്‍ക്ക് ഈ ലോകമേ ഉള്ളു. പരലോകം ഇല്ല എന്നു വിശ്വസിക്കുന്ന അവര്‍ വീണ്ടും വീണ്ടും എന്റെ അടുക്കല്‍ എത്തി ചേരുവാന്‍ ഇടവരുന്നു.
"ശ്രവണായാപി ബഹുഭിര്യോ ന ലഭ്യഃ
ശൃണ്വന്തോപി ബഹവോ യം ന വിദ്യുഃ
ആശ്ചര്യോ വക്താ കുശലോസ്യ ലബ്ധാ
ആശ്ചര്യോ ജ്ഞാതാ കുശലാനുശിഷ്ടഃ"
ഈ ആത്മാവ് വളരെപ്പേര്‍ക്ക് കേള്‍ക്കുവാന്‍ പോലും കിട്ടുന്നില്ല.
കേള്‍ക്കുന്നവരില്‍ തന്നെ വളരെപേര്‍ക്ക് അറിയുവാന്‍ സാധിക്കുന്നില്ല. ആത്മാവിനെ വ്യക്തമായി വിവരിക്കുന്നയാള്‍ ആശ്ചര്യപുരുഷനായി കണക്കാക്കപ്പെടുന്നു. വ്യക്തമായി ധരിക്കുവാന്‍ കഴിയുന്ന ആള്‍ സമര്‍ഥനും , സുഖിമാനുമായിത്തീരുന്നു. സമര്‍ത്ഥനായ ഗുരുവിനാല്‍ ഉപദേശിക്കപ്പെട്ട് ആത്മതത്വം അനുഭവിക്കുന്നവ്‌അന്‍ ആശ്ചര്യപുരുഷനായിതീരുന്നു.
സമര്‍ഥനായ ഗുരു വേണം ആത്മതത്വം ഉപദേശിക്കുവാന്‍.
അതില്ലാതെ ഞാന്‍ എല്ലാം സ്വയം പഠിക്കും എന്നു പറയുന്ന അല്‍പബുദ്ധികള്‍ക്കു വേണ്ടി ഇനിയും പറയുന്നു-
"ന നരേണാവരേണ പ്രോക്ത ഏഷ
സുവിജ്ഞേയോ ബഹുധാ ചിന്ത്യമാനഃ
അനന്യപ്രോക്തേ ഗതിരത്ര നാസ്തി
അണീയാന്‍ ഹ്യതര്‍ക്യമണുപ്രമാണാത്"
അവരനായ - രാഗദ്വേഷാദിയുക്തനായ ഹീനനായ പുരുഷനാല്‍ ഉപദേശിക്കപെട്ടാല്‍ ആ ആത്മതത്വം ഗ്രഹിക്കപ്പെടുകയില്ല.
വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കാത്തവര്‍ സംശയിച്ച് സംശയിച്ച് ആത്മാവിനെ പലതരത്തിലാണ് മനസ്സിലാക്കുന്നത്. ബ്രഹ്മസാക്ഷാല്‍കാരം നേടിയ ആചാര്യനാല്‍ ഉപദേശിക്കപ്പെടുമ്പോള്‍ ഇക്കാര്യത്തില്‍ സംശയത്തിനിടമില്ല.ഈ ആത്മാവ് അത്യന്തം സൂക്ഷമായ തത്വമായതു കൊണ്ട് യുക്തികൊണ്ടോ തര്‍ക്കം കൊണ്ടോ സ്ഥാപിക്കപ്പെടാവുന്നതും അല്ല.
"നൈഷാ തര്‍ക്കേണ മതിരാപനേയാ
പ്രോക്തഅന്യേനൈവ സുജ്ഞാനായ പ്രേഷ്ഠ
യാം ത്വമാപഃ സത്യധൃതിര്‍ബതാസി
ത്വാദൃങ്ങ്‌നോ ഭൂയാന്നചികേതഃപ്രഷ്ടാ"
ഏറ്റവും പ്രിയപ്പെട്ട കുട്ടീ, ആത്മാവിനെ കുറിച്ചുള്ള നിശ്ചയബുദ്ധി തര്‍ക്കം കൊണ്ടു മാത്രം ലഭിക്കുകയില്ല. ശ്രുതിയിലു അനുഭവത്തിലും ഉറപ്പു വന്ന ആത്മദര്‍ശിയാല്‍ ഉപദേശിക്കപെട്ടാല്‍ മാത്രമേ വ്യക്തമാകുകയുള്ളു. ആ ബുദ്ധി യാതൊന്നോ അത് പൂര്‍വപുണ്യം കൊണ്ട് നിനക്കുണ്ട്. നീ സത്യാന്വേഷണനിശ്ചയം ഉള്ളവനാകുന്നു. നിന്നെ പോലെ ഉള്ള ശിഷ്യന്മാരെ എനിക്ക് ഇനിയും കിട്ടുമാറാകട്ടെ
(ഡാലി അദ്വൈതത്തെ കുറിച്ച് ഇട്ട പോസ്റ്റില്‍ ഞാന്‍ ഗുരുമുഖത്തു നിന്നും പഠിക്കണം എന്നു പറഞ്ഞു പോയതും അതിനെ ചൊല്ലി ഗുരുമുഖത്തു നിന്നല്ലാതെ എല്ലാം പഠിക്കുവാന്‍ കഴിവുള്ള ചില മഹാന്മാര്‍ എന്റെ മേക്കിട്ടുകേറിയതും ഒക്കെ ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്)
ഏതു വിഷയവും പഠിപ്പിക്കുന്നത് ആവിഷയം നല്ലവണ്ണം മനസ്സിലാക്കിയവരായിരിക്കണം - അല്ലാത്തപക്ഷം ശിഷ്യന് അറിവുണ്ടാകുകയില്ല. ആത്മജ്ഞാനം എന്നത് തര്‍ക്കം കൊണ്ട് മനസ്സിലാക്കുവാന്‍ സാധിക്കില്ല എന്ന് എടുത്തു പറഞ്ഞിരിക്കുന്നതില്‍ നിന്നും അത് അനുഭവജ്ഞാനമുള്ള ഗുരുവിങ്കല്‍ നിന്നല്ലാതെ അനുഭവിക്കുവാന്‍ സാധിക്കില്ല എന്നും സിദ്ധിക്കുന്നു.
ഇവിടെ ഞാന്‍ 'മനസ്സിലാക്കുവാന്‍' എന്ന പദം ഉപയോഗിക്കാതെ 'അനുഭവിക്കുക' എന്ന പദം ഉപയോഗിച്ചതും മനഃപൂര്‍വമാണ്.
"ചിന്ത്യം വിചാര്യമൂഹ്യം ച ധ്യേയം സങ്കല്‍പ്യമേവ ച
യത് കിഞ്ചിത് മനസോ ജ്ഞേയം തത് സര്‍വം ഹ്യര്‍ത്ഥസംജ്ഞകം"
ചിന്തിക്കാവുന്നത് , വിചാരിക്കാവുന്നത് , ധ്യാനിക്കാവുന്നത്, ഊഹിക്കാവുന്നത്, സങ്കല്‍പിക്കാവുന്നത് എന്നു തുടങ്ങി മനസ്സിനു മനസ്സിലാക്കത്തക്കവണ്ണം എന്തൊക്കെ ഉണ്ടോ അത്ക്കെ മനസ്സിന്റെ അര്‍ത്ഥങ്ങള്‍- വിഷയങ്ങള്‍ എന്നു പറയപ്പെടുന്നു. അതായത് മനസ്സിനു മനസ്സിലാക്കുവാന്‍ സാധിക്കും എങ്കില്‍ ആത്മാവും നിര്‍വചിക്കപ്പെടാവുന്നത് എന്നു വരും, അതിരുകളുള്ളതാകും അതു കൊണ്ടാണ് അതു മനസ്സിനു വിഷയം അല്ല, പിന്നെയോ അനുഭവിച്ച് അതായി തീരുവാന്‍ മാത്രം സാധിക്കുന്ന ഒന്നാണ്.
തുടരും-

Friday, September 14, 2007
മരണശേഷം -05
ശ്രേയസ്സ്, പ്രേയസ്സ്; ക്ഷേത്രം,ക്ഷേത്രജ്ഞന്‍; നിത്യം,അനിത്യം; പ്രകൃതി ,പുരുഷന്‍ എന്നിങ്ങനെ ചില വാക്കുകള്‍ തത്വശാസ്ത്രത്തില്‍ ഇടക്കിടക്ക് വരും.
ഇവ ചെറുപ്പത്തില്‍ കേട്ടപ്പോഴും, വായിച്ചപ്പോഴും, പഠിച്ചപ്പോഴും ഒക്കെ എനിക്കു ചില സംശയങ്ങള്‍ ഉണ്ടായിരുന്നു - എന്താണ് ഈ പറയുന്നത് ഈ കാണുന്നതൊക്കെ മായ ആണ്, അസത്യമാണ് ഇല്ലാത്തതാണ് അത്രേ. ഇല്ലാത്തവയാണെങ്കില്‍ നമ്മുടെ മുമ്പില്‍ കാണുന്നില്ലേ നമുക്ക് ഓരോ ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ചും അനുഭവിക്കുവാന്‍ സാധിക്കുന്നില്ലേ? പിന്നെ എങ്ങനെ ഇല്ലാത്തവയാണ് എന്ന്് പറയും?
അപ്പോല്‍ കേട്ടു ജാഗ്രത് ,സ്വപ്നം, സുഷുപ്തി ,തുരീയം എന്നിങ്ങനെ നാല് അവസ്ഥകള്‍ - നാം ഉണര്‍ന്നിരിക്കുമ്പോല്‍ - ജാഗ്രദവസ്ഥയില്‍ ഒന്നു കാണുന്നു, സ്വപ്നത്തില്‍ നാം തന്നെ മനസ്സു കൊണ്ട് ഓരോ അനുഭവം സ്വയം ഉണ്ടാക്കി കാണുന്നു, സുഷുപ്തിയില്‍ ഇവയൊന്നും ഇല്ലാതെ ഒന്നും ഇല്ലാത്ത അവസ്ഥ അനുഭവിക്കുന്നു- പക്ഷെ അത് അറിയുന്നില്ല, അതിനപ്പുറമുള്ളത് യോഗികള്‍കുമാത്രം അനുഭവിക്കുവാന്‍ സാധിക്കുന്നതും എന്ന്.
ജാഗ്രദവസ്ഥയില്‍ ഉള്ളതൊന്നും സ്വപ്നത്തിലും സ്വപ്നത്തിലുള്ളവയൊന്നും ജാഗ്രത്തിലും, സുഷുപ്തിയിലും മറ്റും മറ്റും അറിയാത്തതു പോലെ എന്ന് ആലോചിച്ചു നോക്കി.
അതേ 'അറിയാത്തതു പോലെ' അതാണു ശരി, അല്ലാതെ ഇവയൊന്നും ഇല്ലാത്തവ അല്ല - എല്ലാം ഉണ്ട്; പക്ഷെ നാം കാണുന്നതും അറിയുന്നതും വേണ്ട രീതിയില്‍ അല്ല എന്നു മാത്രം. വേണ്ട രീതിയില്‍ അറിയുന്നത് ഇന്ദ്രിയങ്ങളെ വേണ്ട രീതിയില്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴാണ്.
ഇതിനെ ആണ് "സന്യാസം" എന്നു പറയുന്നത് സമ്യക്കാകും വണ്ണം - വേണ്ട വണ്ണം, ന്യസിക്കുക - ഇന്ദ്രിയങളെ പ്രവര്‍ത്തിപ്പിക്കുക - അതാണ് സന്യാസം അപ്പോള്‍ എല്ലാം വേണ്ട വണ്ണം മനസ്സിലാകും.
ഇവിടെ ഉള്ളതൊന്നും ഇല്ലാതെ ആകുന്നില്ല, പുതിയതായി യാതൊന്നും ഉണ്ടാകുന്നും ഇല്ല.
"ഇല്ലാത്തതുണ്ടാകയില്ലയല്ലൊ
ഇല്ലാതെ പോകയില്ലുള്ളതൊന്നും"
എന്നു കവി പാടി.
"നാസതോ വിദ്യതേഭാവോ നാഭാവോ വിദ്യതേ സതഃ" എന്ന വരികളുടെ തര്‍ജ്ജമയാണ് അത്
ഒരു വിളഞ്ഞ മാങ്ങയുടെ കഥ നോക്കാം. പറിച്ചെടുത്ത ഒരു വിളഞ്ഞ മാങ്ങ പച്ച നിറമുള്ള തോലും പുളിക്കുന്ന ദശയും ഉള്ളത് കുറച്ചു ദിവസം വച്ചിരുന്നാല്‍ അതിന്റെ നിറം മാറും , സ്വാദും മാറും ഇല്ലേ?
പച്ച നിറം മാറി മഞ്ഞയോ ചുവപ്പോ ആകും, പുളിരസം മാറി മധുരമാകും. അതിന്റെ കാഠിന്യം മാറി മൃദു ആകും. കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ അത് അളിഞ്ഞു ചീത്ത ആയി പോകും.
ഇനി അതിനേ ഒരു ശീതസംഭരണിയില്‍ (fridge) ല്‍ വച്ചാലോ? ഈ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല - ഒന്നു ചുക്കി ചുളിഞ്ഞ് കുറെ നഅള്‍ കൂടി അതിന്റെ തനതായ സ്വഭാവം കാണിക്കും.
ഇനി അതിനേ കുറേ വയ്ക്കോലിന്നുള്ളില്‍ വച്ചാലോ? ഈ മാറ്റങ്ങളൊക്കെ പെട്ടെന്നു സംഭവിക്കും.
അപ്പോള്‍ ചൂടുമായി ബന്ധപ്പെട്ടാണ് ഈ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് എന്ന് അനുമാനിക്കാം. പാകം എന്ന പ്രക്രിയ 'അഗ്നി'ഭൂതത്തിന്റെ ധര്‍മ്മമാണെന്നു പറയുമ്പോള്‍ കുട്ടിച്ചാത്തനെ പോലെയുള്ള ഒരു വലിയ ഭൂതമല്ല ഉദ്ദേശിക്കുന്നത്
പഞ്ചഭൂതങ്ങളില്‍ അഗ്നി എന്ന പാകകാരിയായ ആ തത്വത്തെ ആണ്. അഗ്നിയുടെ പ്രവര്‍ത്തനം കൊണ്ട് പാകം ഉണ്ടാകുന്നു, അത് അനുസ്യൂതം സംഭവിച്ചുകൊണ്ടിരിക്കുന്നു -എല്ലാ വസ്തുക്കളിലും.
അതിനെ പുറമെ നിന്നു കൊടുക്കുന്ന അഗ്നി കൊണ്ട് ത്വരിതപ്പെടുത്തുകയോ, വിളംബനം വരുത്തുകയോ ചെയ്യാം എന്നു മാത്രം . അല്ലെങ്കില്‍ ഈ പരിണാമ പ്രക്രിയ അലംഘനീയം ആണ്.
അതുകൊണ്ട് ഏതു വസ്തുവിനെ പരിശോധിച്ചാലും, അതിന്റെ തല്‍സമയത്തെ അവസ്ഥ അതിനുള്ളിലെ അഗ്നിയുടെ പ്രവൃത്തിയെ ആശ്രയിച്ചിരിക്കും എന്നു വ്യക്തമാണല്ലൊ.
ആ വസ്തുവിന്റെ -'ശരീരം'- അതെന്തായാലും അതിനുള്ളിലുള്ള അഗ്നിയുടെ ബഹിസ്ഫുരണം ആയിരിക്കും എന്ന് പണ്ടുള്ളവര്‍ പറഞ്ഞു- "കായോഗ്നിഃ" കായം എന്നത് അഗ്നി ആണ്. അതിന്റെ പരിണാമം അനുസ്യൂതമാണ് അതുകൊണ്ട് "ശീര്യതേ ഇതി ശരീരഃ:" (നശിച്ചുകൊണ്ടിരിക്കുന്നത് ശരീരം) എന്നും അവര്‍ പറഞ്ഞു.
(ഈ അഗ്നിയേ സ്വാധീനിക്കുവാനുള്ള വിദ്യ ആണ് നചികേതാഗ്നി - സ്വര്‍ഗ്ഗപ്രാപ്തിക്കുള്ള അഗ്നി-യേ ഉപദേശിച്ചു എന്ന് മുമ്പു പറഞ്ഞത്)
To be contd-

Subscribe to:
Posts (Atom)