Thursday, September 20, 2007

On the lighter side

ഹാവൂ ഇന്നലെ രാത്രി intercom ബെല്ലടിച്ചപ്പോള്‍ അതു ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന കാലത്ത്‌ പറഞ്ഞു ചിരിച്ചിട്ടുള്ള പോലെ ഒരു സംഭവം ആകും എന്നു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ഏതായാലും അത്‌ എല്ലാവര്‍ക്കുമായി പങ്കു വയ്ക്കുന്നു.

വടക്കെ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക്‌ english കുറച്ചു കമ്മിയാണെന്നറിയാമല്ലൊ.

അപ്പോള്‍ രാത്രി എനിക്കു കിട്ടിയ സന്ദേശം
"hello Doctor, 75 year old patient brought to casualty, crying with pain abdomen, tried to pass urine in the house but failed, so came here. Then I tried to pass urine but I also failed. Now Doctor please hurry, come to casualty and pass urine."

14 comments:

  1. hello Doctor, 75 year old patient brought to casualty, crying with pain abdomen, tried to pass urine in the house but failed, so came here. Then I tried to pass urine but I also failed. Now Doctor please hurry, come to casualty and pass urine."

    ReplyDelete
  2. ഡോക്ടറേ.. എമര്‍ജന്‍സി നൈറ്റ് കാള്‍ അല്ലേ.. അപ്പോള്‍ ഉടന്‍ ചെന്ന് ‘പ്രശ്ന’പരിഹാരം ചെയ്യേണ്ടതല്ലേ.

    ReplyDelete
  3. ഹഹഹ!.
    ഇതുപോലെ തമാശകള്‍ ഒരു പാടെണ്ണം!.

    ReplyDelete
  4. സ്പെല്ലിങ്ങ് മിസ്റ്റേക്കില്ലാതെ ഇത്രെയെങ്കിലും ഒപ്പിച്ചല്ലൊ... so congratulation !

    ReplyDelete
  5. ഹ ഹ പണിക്കര്‍ മാഷേ, അതു കലക്കി.
    ഇവിടെ വേനല്‍ക്കാലത്ത് പുറത്ത് പണിയെടുക്കുന്നവര്‍ക്ക് ഹീറ്റ് സ്ട്രോക്ക് പതിവാണ്‌. ഈയിടെ പണിയെടുത്തുകൊണ്ടിരുന്ന ഒരു മാര്‍ഷലര് വാഴ വെട്ടിയിട്ടപോലെ ഒറ്റക്കിടപ്പ്. ആംബുലന്‍സ് വിളിച്ചു കാഷ്വാലിറ്റിയില്‍ കൊണ്ടുപോയി. ആള്‍ക്കെങ്ങനെ ഉണ്ടെന്നറിയാന്‍ വിളിച്ചപ്പോള്‍ റിസപ്ഷനില്‍ നിന്നു കിട്ടിയ മറുപടി.

    "no worries required now. he had a heat stroke, we gave an IVF to him and he is OK" .

    ആളുകള്‍ സ്ഥിരമാരി വീഴാറുള്ളതുകൊണ്ടും എല്ലാവര്‍ക്കും IV ഇടാറുള്ളതുകൊണ്ടും സുഖവിവരം അന്വേഷിക്കാന്‍ വിളിച്ചവനുവേണ്ടി അടുത്ത ആംബുലന്‍സ് ഇറക്കേണ്ടി വന്നില്ല!

    ആളു ഡിസ്ചാര്‍ജ്ജ് ആയി തിരിച്ചു വന്നു. ഒരു സിക്ക് ലീവ് സര്‍ട്ടിഫികറ്റിനു അപേക്ഷിച്ചു. ആദ്യം വന്ന ഫാക്സ് തീരെ മങ്ങിയത്. അയാള്‍ ഹോസ്പിറ്റലില്‍ വിളിച്ചിട്ട് കുറച്ചുകൂടെ ഡാര്‍ക്ക് ആയി അയക്കാമോ എന്ന് ചോദിച്ചു. വീണ്ടും വന്നു ഫാക്സ്. ഇത്തവണ ആകെ കറുത്ത് കാര്‍ബണ്‍ പേപ്പര്‍ പോലെ. മൂപ്പര്‍ മൂന്നാമതും വിളിച്ചപ്പോള്‍ കിട്ടിയ ദേഷ്യം പുരണ്ട മറുപടി.

    "first time i faxed light. nextime i faxed darkness. what more can i fax?"

    ReplyDelete
  6. പണിക്കര്‍ മാഷെ, വിത്ത് യുവര്‍ പെര്‍മിഷന്‍ ഒരു ഓഫ്..പഴയ ഒരു തമാശയാണ്.

    ഡോക്ടര്‍ രോഗിയോട് ചൂടാവുകയാണ്
    “ താനല്ലേടോ അന്ന് പോകുമ്പോ പറഞ്ഞത് ഞാന്‍ ചികിത്സിച്ചാല്‍ തട്ടിപ്പോവുകയേ ഉള്ളൂവെന്നും വേറെ നല്ല ഡോക്ടറെ കാണിച്ചോളാമെന്നും. പിന്നെന്തിനാടോ ചികിത്സക്കായി ഇപ്പോ ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിയത്?”
    രോഗി:“ എനിക്ക് ജീവിതം മതിയായി ഡോക്ടര്‍”.

    ReplyDelete
  7. ഹ ഹ ഹ...ഇതിപ്പൊഴാ കണ്ടേ..
    :)

    ReplyDelete
  8. മൂത്രം പണ്ടും പ്രശ്നമായിരുന്നു, അല്ലേ...

    ReplyDelete