Friday, September 14, 2007

മരണശേഷം -05

ശ്രേയസ്സ്‌, പ്രേയസ്സ്‌; ക്ഷേത്രം,ക്ഷേത്രജ്ഞന്‍; നിത്യം,അനിത്യം; പ്രകൃതി ,പുരുഷന്‍ എന്നിങ്ങനെ ചില വാക്കുകള്‍ തത്വശാസ്ത്രത്തില്‍ ഇടക്കിടക്ക്‌ വരും.

ഇവ ചെറുപ്പത്തില്‍ കേട്ടപ്പോഴും, വായിച്ചപ്പോഴും, പഠിച്ചപ്പോഴും ഒക്കെ എനിക്കു ചില സംശയങ്ങള്‍ ഉണ്ടായിരുന്നു - എന്താണ്‌ ഈ പറയുന്നത്‌ ഈ കാണുന്നതൊക്കെ മായ ആണ്‌, അസത്യമാണ്‌ ഇല്ലാത്തതാണ്‌ അത്രേ. ഇല്ലാത്തവയാണെങ്കില്‍ നമ്മുടെ മുമ്പില്‍ കാണുന്നില്ലേ നമുക്ക്‌ ഓരോ ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ചും അനുഭവിക്കുവാന്‍ സാധിക്കുന്നില്ലേ? പിന്നെ എങ്ങനെ ഇല്ലാത്തവയാണ്‌ എന്ന്് പറയും?

അപ്പോല്‍ കേട്ടു ജാഗ്രത്‌ ,സ്വപ്നം, സുഷുപ്തി ,തുരീയം എന്നിങ്ങനെ നാല്‌ അവസ്ഥകള്‍ - നാം ഉണര്‍ന്നിരിക്കുമ്പോല്‍ - ജാഗ്രദവസ്ഥയില്‍ ഒന്നു കാണുന്നു, സ്വപ്നത്തില്‍ നാം തന്നെ മനസ്സു കൊണ്ട്‌ ഓരോ അനുഭവം സ്വയം ഉണ്ടാക്കി കാണുന്നു, സുഷുപ്തിയില്‍ ഇവയൊന്നും ഇല്ലാതെ ഒന്നും ഇല്ലാത്ത അവസ്ഥ അനുഭവിക്കുന്നു- പക്ഷെ അത്‌ അറിയുന്നില്ല, അതിനപ്പുറമുള്ളത്‌ യോഗികള്‍കുമാത്രം അനുഭവിക്കുവാന്‍ സാധിക്കുന്നതും എന്ന്‌.

ജാഗ്രദവസ്ഥയില്‍ ഉള്ളതൊന്നും സ്വപ്നത്തിലും സ്വപ്നത്തിലുള്ളവയൊന്നും ജാഗ്രത്തിലും, സുഷുപ്തിയിലും മറ്റും മറ്റും അറിയാത്തതു പോലെ എന്ന്‌ ആലോചിച്ചു നോക്കി.

അതേ 'അറിയാത്തതു പോലെ' അതാണു ശരി, അല്ലാതെ ഇവയൊന്നും ഇല്ലാത്തവ അല്ല - എല്ലാം ഉണ്ട്‌; പക്ഷെ നാം കാണുന്നതും അറിയുന്നതും വേണ്ട രീതിയില്‍ അല്ല എന്നു മാത്രം. വേണ്ട രീതിയില്‍ അറിയുന്നത്‌ ഇന്ദ്രിയങ്ങളെ വേണ്ട രീതിയില്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴാണ്‌.

ഇതിനെ ആണ്‌ "സന്യാസം" എന്നു പറയുന്നത്‌ സമ്യക്കാകും വണ്ണം - വേണ്ട വണ്ണം, ന്യസിക്കുക - ഇന്ദ്രിയങളെ പ്രവര്‍ത്തിപ്പിക്കുക - അതാണ്‌ സന്യാസം അപ്പോള്‍ എല്ലാം വേണ്ട വണ്ണം മനസ്സിലാകും.

ഇവിടെ ഉള്ളതൊന്നും ഇല്ലാതെ ആകുന്നില്ല, പുതിയതായി യാതൊന്നും ഉണ്ടാകുന്നും ഇല്ല.

"ഇല്ലാത്തതുണ്ടാകയില്ലയല്ലൊ
ഇല്ലാതെ പോകയില്ലുള്ളതൊന്നും"
എന്നു കവി പാടി.
"നാസതോ വിദ്യതേഭാവോ നാഭാവോ വിദ്യതേ സതഃ" എന്ന വരികളുടെ തര്‍ജ്ജമയാണ്‌ അത്‌

ഒരു വിളഞ്ഞ മാങ്ങയുടെ കഥ നോക്കാം. പറിച്ചെടുത്ത ഒരു വിളഞ്ഞ മാങ്ങ പച്ച നിറമുള്ള തോലും പുളിക്കുന്ന ദശയും ഉള്ളത്‌ കുറച്ചു ദിവസം വച്ചിരുന്നാല്‍ അതിന്റെ നിറം മാറും , സ്വാദും മാറും ഇല്ലേ?
പച്ച നിറം മാറി മഞ്ഞയോ ചുവപ്പോ ആകും, പുളിരസം മാറി മധുരമാകും. അതിന്റെ കാഠിന്യം മാറി മൃദു ആകും. കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ അത്‌ അളിഞ്ഞു ചീത്ത ആയി പോകും.

ഇനി അതിനേ ഒരു ശീതസംഭരണിയില്‍ (fridge) ല്‍ വച്ചാലോ? ഈ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല - ഒന്നു ചുക്കി ചുളിഞ്ഞ്‌ കുറെ നഅള്‍ കൂടി അതിന്റെ തനതായ സ്വഭാവം കാണിക്കും.

ഇനി അതിനേ കുറേ വയ്ക്കോലിന്നുള്ളില്‍ വച്ചാലോ? ഈ മാറ്റങ്ങളൊക്കെ പെട്ടെന്നു സംഭവിക്കും.
അപ്പോള്‍ ചൂടുമായി ബന്ധപ്പെട്ടാണ്‌ ഈ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്‌ എന്ന്‌ അനുമാനിക്കാം. പാകം എന്ന പ്രക്രിയ 'അഗ്നി'ഭൂതത്തിന്റെ ധര്‍മ്മമാണെന്നു പറയുമ്പോള്‍ കുട്ടിച്ചാത്തനെ പോലെയുള്ള ഒരു വലിയ ഭൂതമല്ല ഉദ്ദേശിക്കുന്നത്‌

പഞ്ചഭൂതങ്ങളില്‍ അഗ്നി എന്ന പാകകാരിയായ ആ തത്വത്തെ ആണ്‌. അഗ്നിയുടെ പ്രവര്‍ത്തനം കൊണ്ട്‌ പാകം ഉണ്ടാകുന്നു, അത്‌ അനുസ്യൂതം സംഭവിച്ചുകൊണ്ടിരിക്കുന്നു -എല്ലാ വസ്തുക്കളിലും.

അതിനെ പുറമെ നിന്നു കൊടുക്കുന്ന അഗ്നി കൊണ്ട്‌ ത്വരിതപ്പെടുത്തുകയോ, വിളംബനം വരുത്തുകയോ ചെയ്യാം എന്നു മാത്രം . അല്ലെങ്കില്‍ ഈ പരിണാമ പ്രക്രിയ അലംഘനീയം ആണ്‌.
അതുകൊണ്ട്‌ ഏതു വസ്തുവിനെ പരിശോധിച്ചാലും, അതിന്റെ തല്‍സമയത്തെ അവസ്ഥ അതിനുള്ളിലെ അഗ്നിയുടെ പ്രവൃത്തിയെ ആശ്രയിച്ചിരിക്കും എന്നു വ്യക്തമാണല്ലൊ.

ആ വസ്തുവിന്റെ -'ശരീരം'- അതെന്തായാലും അതിനുള്ളിലുള്ള അഗ്നിയുടെ ബഹിസ്ഫുരണം ആയിരിക്കും എന്ന്‌ പണ്ടുള്ളവര്‍ പറഞ്ഞു- "കായോഗ്നിഃ" കായം എന്നത്‌ അഗ്നി ആണ്‌. അതിന്റെ പരിണാമം അനുസ്യൂതമാണ്‌ അതുകൊണ്ട്‌ "ശീര്യതേ ഇതി ശരീരഃ:" (നശിച്ചുകൊണ്ടിരിക്കുന്നത്‌ ശരീരം) എന്നും അവര്‍ പറഞ്ഞു.

(ഈ അഗ്നിയേ സ്വാധീനിക്കുവാനുള്ള വിദ്യ ആണ്‌ നചികേതാഗ്നി - സ്വര്‍ഗ്ഗപ്രാപ്തിക്കുള്ള അഗ്നി-യേ ഉപദേശിച്ചു എന്ന്‌ മുമ്പു പറഞ്ഞത്‌)

To be contd-

6 comments:

  1. സന്യാസം എന്ന വാക്കിന്‍റെ ശരിയായ അര്‍ഥം മനസ്സിലാക്കാന്‍‍ സാധിച്ചു. മാഷേ വായിക്കുന്നു.:)

    ReplyDelete
  2. എനിക്കും മനസ്സിലായി സന്യാസം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം. മാഷേ തുടരുക.

    ഇക്കാര്യങ്ങളൊക്കെ ചെറുപ്പത്തില്‍ തന്നെ ചിട്ടയായി വായിക്കാനും പഠിക്കാനും സാധിച്ചിരുന്നെങ്കില്‍...

    ReplyDelete
  3. കുറച്ച് വൈകിയാണെങ്കിലും ഈ ബ്ലോഗ് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. വേണുവിന്റെ കമന്റ് വായിച്ചാണ് ഞാനിവിടെ എത്തിയത്. ജ്ഞാന ഭണ്ഡാരം തുറന്നു വെക്കുന്ന താങ്കള്‍ക്കു നന്ദി എന്നു മാത്രം പറഞ്ഞു കൊണ്ട് തത്ക്കാലം വിട

    ReplyDelete
  4. സൂ :)
    പ്രിയ വേണു ജീ, വക്കാരിജീ,
    കുടുംബം നോക്കാന്‍ കൊള്ളരുതാത്തവര്‍ കാവിയും ഉടുത്ത്‌ തെണ്ടുവാന്‍ ഇറങ്ങുന്നതാണ്‌ സന്യാസം എന്നൊരു ധാരണ വരുത്തുന്ന പ്രവൃത്തികള്‍ കുറേ നാളുകളായി കണ്ടാല്‍ അല്ലേ നമ്മുടെ ശ്രീനിവസനെ പോലേ - ചിന്താവിഷ്ടയായ--
    വായിക്കുന്നതിലും അതിലേറെ അഭിപ്രായത്തിലും സന്തോഷം. നന്ദി

    പ്രിയ മുരളി മേനോന്‍
    നന്ദി, തുടര്‍ന്നു വായിക്കുമല്ലൊ.

    ReplyDelete
  5. ഇതേ സന്യാസം തന്നെയാണ് എന്‍റെയും പ്ലാന്‍. എങ്കിലും ഒരു കുടുംബജീവിതത്തിലുള്ള ആഗ്രഹവും വിശ്വാസവും കുറഞ്ഞു വരുന്നു. ഉള്ളിലൊരു വര്‍ഷപാതം... അത് പണിക്കര്‍ സാര്‍ പറഞ്ഞ അഗ്നി കാരണമാണെന്നു തോന്നുന്നു.

    http://jayakrishnan-kavalam.blogspot.com/2008/08/blog-post_14.html

    ദാ ഇതാണവസ്ഥ...

    ReplyDelete