Friday, January 26, 2007

സംഗീതശാസ്ത്രം --4

സംഗീതശാസ്ത്രം --4

മേളകര്‍ത്താ രാഗങ്ങളുടെ വിഭജനം വിവരിച്ചത്‌ ഓര്‍ക്കുമല്ലൊ. അതില്‍ പന്ത്രണ്ടു വിഭാഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞിരുന്നു. അവയുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നോക്കാം. സ്വരസ്ഥാനങ്ങള്‍ എങ്ങനെയാണ്‌ കണ്ടു പിടിക്കുന്നത്‌ എന്നെഴുതിക്കഴിഞ്ഞതാണ്‌. പേരില്‍ നിന്നും അതു കണ്ടു പിടിക്കുവാനുള്ള കടപയാദി ന്യായവും മുമ്പു സൂചിപ്പിച്ചു. ഇനിയുള്ളത്‌ അല്‍പം കൂടി കടന്ന ഒരു കാര്യമാണ്‌.

ഈ പന്ത്രണ്ട്‌ വിഭാഗങ്ങളേ പന്ത്രണ്ട്‌ ചക്രങ്ങള്‍ എന്നു വിളിക്കുന്നു.
ഇവയുടെ പേര്‌ ഇന്ദുനേത്രാഗ്നിവേദബാണര്‍ത്തു ഋഷിവസ്‌ഉബ്രഹ്മദിഗ്രുദ്രാദിത്യാഃ ഇങ്ങനെ
ഇന്ദു, നേത്രം, അഗ്നി, വേദം, ബാണം, ഋതു, ഋഷി, വസു, ബ്രഹ്മം, ദിക്ക്‌, രുദ്രന്‍, ആദിത്യന്‍ ഇവയാണ്‌.

ഈ പേരുകള്‍ വരുവാന്‍ കാരണം-

ഇന്ദുചക്രം ഒന്നാമത്തെതു - കാരണം ഇന്ദു-( ചന്ദ്രന്‍) ഒന്നേയുള്ളു.

നേത്രങ്ങള്‍ രണ്ട്‌-

ദക്ഷിണ, ആഹവനീയ, ഗാര്‍ഹപത്യാദി അഗ്നികള്‍ മൂന്ന്‌

ഋക്‌, യജുസ്സ്‌ , സാമം, അഥര്‍വം എന്ന്‌ വേദങ്ങള്‍ നാല്‌

അരവിന്ദം, അശോകം, ചൂതം, മല്ലിക, നീലോല്‍പലം എന്ന്‌ മന്മഥന്റെ ബാണങ്ങള്‍ അഞ്ച്‌

വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്‌, ഹേമന്തം, ശിശിരം എന്ന്‌ ഋതുക്കള്‍ ആറ്‌

മരീചി, അത്രി, അംഗിരസ്‌, പുലഹന്‍, പുലസ്ത്യന്‍, ക്രതു, വസിഷ്ഠന്‍ എന്ന്‌ സപ്ത ഋഷികള്‍ (ഏഴ്‌)

(പാഠഭേദം-ഗൗതമന്‍, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ജമദഗ്നി, വസിഷ്ഠന്‍, കാശ്യപന്‍, അത്രി എന്ന്‌ ഋഷികള്‍ ഏഴ്‌)

ആപ, ധ്രുവ, സോമ,ധര, അനില, അനല, പ്രാദ്വിഷ, പ്രഭാസാദി വസുക്കള്‍ എട്ട്‌

അംഗിരസ്‌, അത്രി, ക്രതു, പുലസ്ത്യന്‍, ബലഹന്‍, ഭൃഗു, മരീചി, വസിഷ്ടന്‍, ദക്ഷന്‍ എന്ന്‌ ബ്രഹ്മാക്കള്‍ ഒന്‍പത്‌

നാലു ദിക്കുകളും നാലു ദിക്കിന്റെ കോണുകളും, ആകാശവും പാതാളവും( മുകളും, താഴെയും) ചേര്‍ന്ന്‌ ദിക്കുകള്‍ പത്ത്‌

അജന്‌, ഏകപാദന്‍, അഹിര്‍ബുധിനി, ദ്വാഷന്‍, രുദ്രന്‍, ഹരന്‍, ശംഭു, ത്ര്യംബകന്‍, അപരാജിതന്‍, ഈശാനന്‍, ത്രിഭുവനന്‍, എന്ന്‌ രുദ്രന്മാര്‍ പതിനൊന്ന്

മിത്രന്‍, രവി, സൂര്യന്‍, ഭാനു, കോകന്‍, ഭൂഷന്‍, ഹിരണ്യഗര്‍ഭന്‍, മരീചി, ആദിത്യന്‍, സവിതാവ്‌, അര്‍ക്കന്‍, ഭാസ്കരന്‍ എന്ന്‌ ആദിത്യന്മാര്‍ പന്ത്രണ്ട്‌

ഓരോ ചക്രത്തിലേയും ഒന്നു മുതല്‍ ആറു വരെയുള്ള രാഗങ്ങളേ ക്രമത്തില്‍ കടപയാദി ന്യായപ്രകാരം, പ, ശ്രീ, ഗോ, ഭൂ, മ, ഷ എന്നെ അക്ഷരങ്ങളെ കൊണ്ടു സൂചിപ്പിക്കുന്നു.
ഒന്നാമത്തെ ചക്രത്തിലെ രാഗങ്ങള്‍ക്ക്‌ ഇന്ദു പ. ഇന്ദുശ്രീ, ഇന്ദുഗോ എന്നിങ്ങനെ.
ഇനി മായാമാളവഗൗളയെ പറയണമെങ്കില്‍- അത്‌ മൂന്നാമന്തേ ചക്രത്തിലെ മൂന്നാമത്തെ രാഗമാണ്‌ അതായത്‌ അഗ്നിചക്രത്തില്‍ അതുകോണ്ട്‌ അഗ്നിഗോ എന്നു പറയും.
ഇതുപോലെ ബാക്കിയുള്ളവയും മനസ്സിലാക്കുക.

പേരിട്ടു കഴിഞ്ഞാല്‍ അതിന്റെ ആദ്യത്തെ രണ്ടക്ഷരം മേള നമ്പര്‍ആണെന്നു മുമ്പേ പറഞ്ഞു കഴിഞ്ഞു അതുവഴിയും സ്വരങ്ങള്‍ കണ്ടുപിടിക്കാം. ഉദാഹരണത്തിന്‌ മായാ മാളവഗൗള , ധീര ശങ്കരാഭരണം ഇത്യാദി.

ഇതില്‍ ചെറിയ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത്‌ ചിലമേളങ്ങളില്‍ കൂട്ടക്ഷരങ്ങള്‍ വരുന്നു അവയില്‍ എലാറ്റിനും ഒരുപോലെയല്ല നിയമം. വിശദമാക്കാം-

സൂര്യകാന്തം, രത്നാംഗി, ഝംകാരധ്വനി, ഗാംഗേയഭൂഷണി, ഷഡ്വിധമാര്‍ഗ്ഗിനി, ഷണ്മുഖപ്രിയ, ധര്‍മ്മവതി, കാന്താമണി എന്നിവയില്‍ രണ്ടാമത്തെ അക്ഷരം കൂട്ടക്ഷരമാണ്‌. ഈ കൂട്ടക്ഷരത്തിന്റെ രണ്ടാമത്തെ അക്ഷരമാണ്‌ കണക്കിലെടുക്കുന്നത്‌ ,

എന്നാല്‍ ചക്രവാകം, ദിവ്യമണി, വിശ്വംഭരി, ശ്യാമളാംഗി, സിംഹേന്ദ്രമദ്ധ്യമം, ചിത്രാംബരി, ജ്യോതിസ്വരൂപിണീ എന്നിവയിലും രണ്ടാമന്‍ കൂട്ടക്ഷരമാണെങ്കിലും , അവയില്‍ കൂട്ടക്ഷരത്തിന്റെ ആദ്യത്തെ അക്ഷരമാണ്‌ കണക്കാക്കുന്നത്‌

Monday, January 22, 2007

ശ്രീരാമന്റെ തിരിച്ചു വരവ്‌ --3

ഇനി അഥവാ ഭരതന്‍ അയോധ്യയിലെ സിഹാസനത്തില്‍ ഇരുന്നു ഭരിക്കുന്നു എന്നു വിചാരിക്കുക. ശ്രീരാമന്‍ ഒരു അനിഷ്ടാതിഥിയായി അവിടെ എത്തിച്ചേര്‍ന്നാലുള്ള അവസ്ഥ എന്തായിരിക്കും. എന്താ ഭരതനെ ഓടിച്ചിട്ടു തല്ലിക്കൊന്നിട്ടു രാമന്‍ ഭരിക്കുമോ?, അഥവാ ഇഷ്ടമില്ലാതെ ഒഴിഞ്ഞു കൊടുത്ത സിംഹാസനത്തില്‍ എന്നെന്നും ഭരതനെ സംശയിച്ചുകൊണ്ട്‌ രാമനിരിക്കുമോ?

ഇത്തരമൊന്നും അവസ്ഥകള്‍ യാതൊരു കാരണവശാലും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ്‌ ഹനുമാനെ മേല്‍ പറഞ്ഞതു പോളെ അങ്ങോട്ടു വിടുന്നത്‌ - അവിടെ പോയി അന്വേഷിക്‌ഹ്ചിട്ട്‌ പോയതിനെക്കാള്‍ വേഗത്തില്‍ മടങ്ങിവന്ന്‌ വിവരം പറയണം. എന്തിനാണെന്നോ - സകലസുഖസമൃദ്ധമായ ഈ ഭൂമി മുഴുവന്‍ ഭരതന്‍ ഭരിച്ചുകൊള്ളട്ടെ . തനിക്ക്‌ വേഗം തന്നെ വേറേ എവിടെയെങ്കിലും പോകുവാന്‍ -തനിക്കു രാജ്യം അന്നും വേണ്ടാ, ഇന്നും വേണ്ടാ. താന്‍ ധര്‍മ്മം നിറവേറ്റുന്നു എന്നു മാത്രം- ലേപനം ചെയ്യാതെ കര്‍മ്മം ചെയ്യുന്നു അന്നു ഇതിനെയാണ്‌ പറയുന്നത്‌.
നോക്കുക--

"സംഗത്യാ ഭരതഃ ശ്രീമാന്‍ രാജ്യേനാര്‍ത്ഥീ സ്വയം ഭവേല്‍
പ്രശാസ്തു വസുധാം സര്‍വാമഖിലാം രഘുനന്ദനഃ
തസ്യ ബുദ്ധിം ച വിജ്ഞായ വ്യവസായം ച വാനര
യാവന്ന ദൂരം യാതാഃ സ്മഃ ക്ഷിപ്രമാഗന്തുമര്‍ഹതി"

കൈകേയിയുമായുള്ള സഹവാസം മൂലം ഭരതന്‌ ഒരു പക്ഷേ രാജ്യത്തില്‍ ഇഷ്ടം തോന്നുന്നുണ്ടായേക്കാം. അങ്ങനെയാണെങ്കില്‍ അവന്‍ ഈ സര്‍വജഗത്തിനേയും ഭരിച്ചു കൊള്ളട്ടെ. അവന്റെ മനസ്സറിഞ്ഞ ശെഷം, ഞ്‌അങ്ങള്‍ ഈ ആശ്രമത്തില്‍ നിന്നും അധിക ദൂരം പോകുന്നതിനു മുമ്പു തന്നെ - പെട്ടെന്ന്‌ തിരികെ എത്തുകയും വേണം.

-----------------

എന്നാല്‍ അവിടെ ചെന്നു നോക്കുന്ന ഹനുമാന്‍ കാണുന്ന ഭരതനോ?-

ഭരതന്‍ അയോധ്യയില്‍ പോകുന്നു പോലുമില്ല. നന്ദിഗ്രാമത്തില്‍ ഉണ്ടാക്കിയ ആശ്രമത്തില്‍ മരവുരിധരിച്ച്‌ (ശ്രീരാമന്‍ വനവാസത്തില്‍ എങ്ങനെ കഴിഞ്ഞുവോ അതുപോലെ) ആശ്രമവാസിയായി, ശ്രീരാമന്റെ പാദുകങ്ങളേ വച്ചു പൂജ ചെയ്ത്‌ അതിന്റെ പ്രതിനിധിയായി രാജ്യഭാരം നടത്തുന്നു. അയോധ്യയിലെ സിംഹാസനം രാമനുവേണ്ടി ഒഴിച്ചിട്ടിരിക്കുന്നു.

ഭരതനെ കണ്ട രംഗം കേള്‍ക്കണ്ടേ?

"ക്രോശമാത്രേ ത്വയോധ്യായശ്ചീരകൃഷ്ണാജിനാംബരം
ദദര്‍ശ ഭരതം ദീനം കൃശമാശ്രമവാസിനം
ജടിലം മലദിഗ്ധാംഗം ഭ്രാതൃവ്യസനകര്‍ശിതം
ഫലമൂലാശിനം ദാന്തം താപസം ധര്‍മ്മചാരിണം
സമുന്നതജടാഭാരം വല്‍കലാജിനവാസസം
നിയതം ഭാവിതാത്മാനം ബ്രഹ്മര്‍ഷിസമതേജസം
പാദുകേ തേ പുരസ്കൃത്യ പ്രശാസന്തം വസുന്ധരാം"

അയോധ്യയില്‍ നിന്നും ഏകദേശം ഒരു കോസം( മൂന്നു മൈ ലിനു തുല്യം ) ദൂരത്തുള്ള നന്ദിഗ്രാമത്തില്‍ ദീനനായ , കൃശനായ , സഹോദരദുഃഖത്താല്‍ ക്ഷീണിച്ച, മരവുരി ധരിച്ച ധര്‍മ്മപഥത്തില്‍ സഞ്ചരിക്കുന്ന, ജടാധാരിയായ, പാദുകങ്ങളെ പുരസ്കരിച്ച്‌ രാജ്യം ഭരിക്കുന്ന---- ---- ഭരതനെയാണ്‌ കാണുന്നത്‌.

അതുകൊണ്ടാണ്‌ ശ്രീരാമന്‍ തിരികെ രാജ്യഭാരം ഏല്‍ക്കുന്നതും.

ഈ തരത്തിലുള്ള മാനുഷിക ബന്ധങ്ങളും, രാജധര്‍മ്മവും-( ശരിയായ രാഷ്ട്രീയം) ഒക്കെയാണ്‌ വാല്മീകിരാമായണത്റ്റ്‌ഹിലെ പ്രതിപാദ്യവിഷയം.

ശ്രീരാമന്റെ തിരിച്ചു വരവ‍്‍ -2

അപ്പോള്‍ നാം പറഞ്ഞു നിര്‍ത്തിയത്‌ രാമന്‍ ഹനുമാനോട്‌ അയോദ്ധ്യയില്‍ ചെന്നു വിവരങ്ങള്‍ അറിഞ്ഞു വരാന്‍ പറയുന്നതാണ്‌.

അയോദ്ധ്യയിലെ ജനങ്ങളുടെ സുഖവിവരങ്ങള്‍ മാത്രമല്ല രാമനു പ്രധാനം-

പിന്നെയോ ഭരതനോട്‌ പ്രത്യേകം സംസാരിക്കണം, ആ സംസാരത്തിനിടെ ഭരതന്റെ മുഖത്തുണ്ടാകുന്ന ഭാവങ്ങള്‍ ശ്രദ്ധിക്കണം, അവസാനം പറയുന്നു

"സര്‍വസുഖസമൃദ്ധമായ പൂര്‍വീകസ്വത്തായ രാജ്യം ആരുടെ മനസ്സിനെയാണ്‌ ഇളക്കിക്കൂടാത്തത്‌?"
ആദ്യമൊക്കെ വേണ്ടാ എന്നു പറഞ്ഞിരുന്നു എങ്കിലും കൈകേയിയുടെ സഹവാസത്താല്‍ ക്രമേണ അതു മാറിക്കൂടാഴികയില്ലല്ലൊ. അങ്ങനെ ഇപ്പോള്‍ ഭരതന്‌ രാജ്യതാല്‍പര്യം ഉണ്ടായിട്ടുണ്ട്‌ എങ്കില്‍ ശ്രീരാമന്റെ ഈ തിരിച്ചു വരവിനെ അദ്ദേഹം എങ്ങനെയായിരിക്കും നേരിടുക?

വന്നിരിക്കുന്നതോ മുമ്പു പറഞ്ഞത്‌ ഒന്നു കൂടി നോക്കുക-

ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരില്‍ നിന്നുള്ള വരലബ്ധി,
തന്നെ യുദ്ധത്തില്‍ സഹായിച്ച പ്രധാനികളെല്ലാം ഒപ്പം, ഇങ്ങനെയാണ്‌ -
എതിര്‍ക്കാനാണ്‌ ഭാവമെങ്കില്‍ പൊടിപോലും കാണുകയില്ല എന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം

ആദ്യം വായിച്ചു വരുമ്പോള്‍ രാമന്റെ ഈ വാക്കുകള്‍ അല്‍പം ഭീതിജനകമല്ലേ എന്നു തോന്നും.
ശ്രീ കുട്ടികൃഷ്ണമാരാര്‍ ചെറുപ്പത്തില്‍ എഴുതിയ വാല്മീകിയുടെ രാമനും , പ്രായം ചെന്നപ്പോള്‍ എഴുതിയ അതിനെകുറിച്ചുള്ള ഖേദപ്രകടനവും ഇവിടെ സ്മര്‍ത്തവ്യംആണ്‌. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ധാരണകള്‍ അദ്ദേഹം തന്നെ തിരുത്തുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ അദ്ദേഹം വാല്മീകിയുടെ രാമനെ മനസിലാക്കിയത്‌ വേണ്ട വിധത്തിലായിരുന്നില്ല എന്ന്‌ പ്രായം ചെന്നപ്പോള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു.

എങ്കില്‍ ഇപ്പോള്‍ നമ്മുടെ മനസ്സിലെന്താണ്‌ അഭിപ്രായം? ഒന്നാലോചിക്കുക. ബാക്കി പിന്നീടെഴുതാം

Wednesday, January 17, 2007

ശ്രീരാമന്റെ തിരിച്ചു വരവ്‌

കൈകേയിയുടെ ആഗ്രഹപൂര്‍ത്തിക്കുവേണ്ടി രാജ്യം ഉപേക്ഷിച്ച്‌, പതിന്നാലു വര്‍ഷം വനവാസം കഴിഞ്ഞ്‌, അവതാരോദ്ദേശമായ രാവണനിഗ്രഹവും കഴിഞ്ഞ്‌ ശ്രീരാമന്‍ തിരികെ അയോദ്ധ്യയിലേക്ക്‌ പോകുകയാണ്‌. ആ രംഗം നമുക്കൊന്നു നോക്കിയാലോ?

ഭരതന്‍ ആദ്യം തന്നെ രാമനെ തിരിച്ചു നാട്ടില്‍ വരുവാന്‍ വിളിച്ചതാണ്‌. എന്നാല്‍ രാമന്‍ അതു നിഷേധിച്ചപ്പോള്‍ പാദുകവും വാങ്ങി caretaker ആയി ഭരിച്ചുകൊള്ളാം എന്നു സമ്മതിച്ച്‌ അയോധ്യയിലേക്കു മടങ്ങി.

ഇന്നത്തെ ലോകത്തില്‍ അധികാരത്തിന്റെ കസേരയില്‍ ഒരു ദിവസമെങ്കിലും ഇരുന്നയാള്‍ അതില്‍ കടിച്ചു തൂങ്ങാന്‍ വേണ്ടി കാണിക്കുന്ന പരാക്രമങ്ങള്‍ ഇവിടെ ഞാനെഴുതേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എങ്കില്‍ പതിന്നാലുകൊല്ലം അയോധ്യാധിപനായിരുന്ന ഭരതന്റെ മനസ്സിനുള്ളില്‍ എന്തായിരിക്കും? അല്‍പമെങ്കിലും ആ സിംഹാസനത്തോട്‌ ആഗ്രഹം ഉണ്ടായിരുന്നിരിക്കുമോ? ശ്രീരാമന്‍ തിരികെ വരുമ്പോള്‍ അഥവാ ആ സ്ഥാനം ഒഴിഞ്ഞു കൊടുക്കാന്‍ വിസമ്മതമായിരുന്നു എങ്കില്‍?

സാമാന്യേന ഒരു രാജ്യത്തെ ഭരിക്കുന്ന ആ ശക്തിയോടായിരിക്കും അവിടെയുള്ള സൈന്യത്തിനും കൂറ്‌. ശ്രീരാമന്‍ ഇത്രയും കാലം അവിടെ ഇല്ലാതിരുന്നതിനാല്‍ അവിടെയുള്ള സൈന്യവും ഭരതന്റെ ആജ്ഞാനുവര്‍ത്തികള്‍ ആയിരിക്കും അവര്‍ - ഇറാക്കില്‍ സദ്ദാമിന്റെ ആളുകള്‍ ചെയ്തതുപോലെ കൂറു മാറുമെന്ന്‌ ഉറപ്പൊന്നുമില്ല.

അധികാരത്തിനു വേണ്ടി സുഗ്രീവന്‍ ബാലിയേയും വിഭീഷണന്‍ രാവണനേയും രാമന്റെ സഹായം കൊണ്ടു തന്നെയാണ്‌ ഒഴിവാക്കിയത്‌. "കൊടുത്താല്‍ കൊല്ലത്തും കിട്ടും " എന്ന്‌ അന്നു പഴഞ്ചൊല്ലുണ്ടായിരുന്നതായി രാമായണത്തില്‍ വായിച്ചില്ല [ഇനി ആരെങ്കിലും അധ്യായം (പേജ്‌ നമ്പര്‍ പോരാ) ശ്ലോകം ഇവ കാട്ടി പറഞ്ഞാല്‍ ഇതു പിന്‍ വലിക്കാം] എങ്കിലും അതു രാമനും നല്ലതുപോലെ അറിവുള്ള കാര്യമാണ്‌. അതുകൊണ്ട്‌ തനിക്കും അങ്ങനെ സംഭവിച്ചു കൂടാ എന്നില്ലല്ലൊ.

ബാലിവധം മുമ്പെഴുതിയപ്പോള്‍ ശ്രീരാമന്റെ കൂര്‍മ്മബുദ്ധി ഞാന്‍ സൂചിപ്പിച്ചത്‌ ഓര്‍ക്കുക. അതുപോലെ ഇങ്ങനെയുള്ള ഒരു ഘട്ടത്തില്‍ അദ്ദേഹം എന്താണ്‌ ചെയ്തത്‌ എന്നു നോക്കാം.

യുദ്ധമെല്ലാം കഴിഞ്ഞു. എല്ലാവരും സന്തുഷ്ടരായി നില്‍ക്കുന്ന അവിടെക്ക്‌ സ്വര്‍ഗ്ഗത്തില്‍ നിന്നും ദശരഥനും തന്റെ പുത്രനെ കാണുവാന്‍ വന്നിരുന്നു, ദേവാദികളെല്ലാവരും വന്നിരുന്നു. ഇവരെല്ലാം വിമാനങ്ങളിലായിരുന്നു വന്നത്‌ എന്നു വാല്‌മീകി ശ്ലോകത്തില്‍ എഴുതിപ്പോയി. എന്നാല്‍ അവയുടെ പേരുകള്‍, ഉപയോഗിച്ച ഇന്ധനം, വന്ന route, ആരായിരുന്നു pilot ഇവയൊന്നും പറയാതെ വെറുതേ
"ഏഷ രാജാ ദശരഥോ വിമാനസ്ഥഃ പിതാ തവ----" (യുദ്ധകാണ്ഡം 119 - 5) സ്വര്‍ഗ്ഗസ്ഥിതനായിരുന്നുട്ടും തന്റെ മക്കളെ കാണൂവാന്‍ വന്ന്അ വിമാനസ്ഥിതനായ അങ്ങയുടെ പിതാവിനെ കണ്ടാലും " എന്നു രണ്ടു ശ്ലോകങ്ങള്‍ ചേര്‍ത്ത്‌ അര്‍ഥം; എന്നും
"ഹര്‍ഷേണ മഹതാവിഷ്ടോ വിമാനസ്ഥോ മഹീപതിഃ
പ്രാണൈഃ പ്രിയതരം ദൃഷ്ട്വാ പുത്രം ദശരഥസ്തദാ"
(യുദ്ധകാണ്ഡം 119 - 11)

വിമാനസ്ഥിതനായ്‌ ആ ദശരഥമഹാരാജാവ്‌ പ്രാണനെക്കാള്‍ പ്രിയന്മാരായ തന്റെ മക്കളെ കണ്ട്‌ ആനന്ദിച്ചു, എന്നോ,
"ഇതി പ്രതിസമാദിശ്യ പുത്രൗ സീതാം ച രാഘവഃ
ഇന്ദ്രലോകം വിമാനേന യയൗ ദശരഥോ നൃപഃ"
(യുദ്ധകാണ്ഡം 119 - 38)
ഇങ്ങനെ മക്കളേയും സീതയേയും ആശ്വസിപ്പിച്ചുപദേശിച്ച ശേഷം ആ ദശരഥമഹാരാജാവ്‌ ഇന്ദ്രലോകത്തേക്ക്‌ വിമാനമാര്‍ഗ്ഗം യാത്രയായി എന്നോ,

"ഏവമുക്താ സഹസ്രാക്ഷോ രാമം സൗമിത്രിണാ സഹഃ
വിമാനൈഃ സൂര്യസംകാശൈര്യയൗ ഹൃഷ്ടഃ സുരൈഃ സഹഃ" ( യുദ്ധകാണ്ഡം 120- 22) ഇങ്ങനെ രാമലക്ഷ്മണന്മാരോടു പറഞ്ഞ ശേഷം ഇന്ദ്രന്‍ ദേവന്മാരോടു കൂടെ വിമാനമാര്‍ഗ്ഗം സ്വര്‍ഗ്ഗത്തേക്കു പോയി എന്നൊക്കെ പറഞ്ഞതില്‍ നിന്നും( ഇത്രയൊന്നുമല്ല ഇനി എത്രവേണമെങ്കിലുമുണ്ട്‌) അന്നു വിമാനം എന്നൊന്നില്ലായിരുന്നു എന്നും ഇതൊക്കെ നമ്മളെ കളിപ്പിക്കുവാന്‍ വേണ്ടി ആരോ എഴുതി ചേര്‍ത്തതോ വ്യഖ്യാനിച്ചതോ ആയിരിക്കും എന്നെല്ലാവര്‍ക്കും മനസ്സിലായി എന്നു കരുതുന്നു,.

അങ്ങനെ ദശരഥമഹാരാജാവും ദേവന്മാരും ഇന്ദ്രനുമെല്ലാം വിമാനമാര്‍ഗ്ഗമല്ല മറ്റ്‌ എന്തോ മാര്‍ഗ്ഗം പോയിക്കഴിഞ്ഞപ്പോള്‍ വിഭീഷണന്റെ ആഗ്രഹപ്രകാരം ശ്രീരാമന്‍ പുഷ്പകവിമാനത്തില്‍ തന്നെ അയോധ്യക്കുള്ള യാത്ര ആകാമെന്നു സമ്മതിച്ചു. ( ദേ പിന്നെയും കളിപ്പീര്‌)

അതില്‍ ശ്രീരാമ ലക്ഷ്മണന്മാരും സീതയും വാനരസേനയും, എല്ലാം എല്ലാം കൂടി കയറിപോലും- (അവിശ്വസനീയം - ഇത്ര വലുതാണെങ്കില്‍ കപ്പലു തന്നെയായിരിക്കണം) എന്തും ആകട്ടെ- അവരെല്ലാവരും കൂടി യാത്രയായി. ഭരദ്വാജാശ്രമത്തിലെത്തി അവിടെ തമ്പടിച്ചു. ഭരദ്വാജനില്‍ നിന്നും അയോധ്യയുടെ വിവരങ്ങള്‍ ശേഖരിച്ച രാമന്‍
അവിടെ നിന്നും അങ്ങോട്ടു പോകുന്നതിനു മുമ്പ്‌ ശ്രീരാമന്‍ ഹനുമാനെ വിളിച്ച്‌ ചില കാര്യങ്ങള്‍ പറയുന്നത്‌ നോക്കാം.

അയോധ്യാം ത്വരിതോ ഗത്വാ ശീഘ്രം പ്ലവഗസത്തമ
ജാനീഹി കച്ചിത്‌ കുശലീ ജനോ നൃപതിമന്ദിരേ" (അയോധ്യ-- 125 -3 മുതല്‍ )
വേഗം തന്നെ അയോധ്യയില്‍ ചെല്ലണം അവിടെ എല്ലാവരുടെയും സൗഖ്യം അറിയണം.
"ശൃംഗവേരപുരം പ്രാപ്യ ഗുഹം ഗഹനഗോചരം
നിഷാദാധിപതിം ബ്രൂഹി കുശലം വചനാന്മമ"
ശൃംഗവേരപുരത്തു ചെന്നു നിഷാദാധിപനായ ഗുഹനെ കണ്ടു കുശലം പറയണം.
" ---"
"അയോധ്യായാശ്ച തേ മാര്‍ഗ്ഗം പ്രവൃത്തിം ഭരതസ്യ ച
നിവേദയിഷ്യതി പ്രീതോ ---"
എനിക്കു മന്ത്രിയെപോലെയാണ്‌ ഗുഹന്‍ അവന്‍ അയോധ്യയിലേക്കുള്ള വഴിയും, ഭരതന്റെ കാര്യങ്ങളും നിനക്കു പറഞ്ഞു തരും.

"ഭരതസ്തു ത്വയാ വാച്യഃ കുശലം വചനാന്മമ--"
നീ ഭരതനോടും കുശലാന്വേഷണം നടത്തണം. പറയേണ്ടത്‌ എന്തൊക്കെയാണ്‌?

ഞാന്‍ വനവാസമെല്ലാം കഴിഞ്ഞു സിദ്ധാര്‍ഥനായി - നമ്മുടെ സിദ്ധാര്‍ഥനല്ല കേട്ടൊ- കാര്യങ്ങള്‍ സാധിച്ചവനായി തിരിച്ചെത്തി. എന്തിക്കെയാണ്‌ ചെയ്തത്‌?-
"ഹരണം ചാപി വൈദേഹ്യാ---"
രാവണന്റെ സീതാപഹരണം, സുഗ്രീവ സഖ്യം, ബാലിവധം, സീതാന്വേഷണം, സേതുബന്ധനം സമുദ്രലംഘനം, ഇന്ദ്രന്റേയും , ബ്രഹ്മാവിന്റെയും, വരുണന്റേയും മറ്റും കയ്യില്‍ നിന്നും ഉള്ള വരലബ്ധി, രാവണ വധം, പരമശിവന്റെ അനുഗ്രഹത്താല്‍ പിതൃദര്‍ശനം, ഇവയെല്ലാം കഴിഞ്ഞ്‌ ആ യുദ്ധത്തില്‍ തന്നെ സഹായിച്ച വീരന്മാര്‍ആയ സകല കപികുലത്തോടും കൂടി ഞാനിതാ തിരിച്ചെത്തി ഇതാ പ്രയാഗ വരെ വന്നു ചേര്‍ന്നിരിക്കുന്നു. "
ഇതാണ്‌ പറയേണ്ടത്‌
എന്നിട്ടോ ?
"ഏതച്ഛ്രുത്വാ യമാകാരം ഭജതേ ഭരതസ്തതഃ
സ ച തേ വേദിതവ്യഃ സ്യാല്‍---"
ഇതു കേട്ടിട്ട്‌ ഭരതനുണ്ടാകുന്ന ഭാവം എന്താണ്‌ എന്നു ശ്രദ്ധിക്കണം അതാണ്‌ ഇവിടെ വന്ന്‌ എന്നോടു പറയേണ്ടത്‌

" ജ്ഞേയാ സര്‍വേ ച വൃത്താന്താ ഭരതസ്യേംഗിതാനി ച
തത്വേന മുഖവര്‍ണ്ണേന ദൃഷ്ട്യാ വ്യാഭാഷിതേന ച"
ഇതു കേട്ടിട്ട്‌ ഭരതന്റെ മുഖത്തിനുണ്ടാകുന്ന നിറം, കണ്ണുകള്‍ക്കുള്ള ഭാവം, സംഭാഷണം ഇവ കൊണ്ട്‌ ഭരതന്റെ മനോഭാവം അറിയണം.
"സര്‍വകാമസമൃദ്ധം ഹി ഹസ്ത്യശ്വരഥസംകുലം
പിതൃപൈതാമഹം രാജ്യം കസ്യ നാവര്‍തയേന്മനഃ"

സകലസുഖസമൃദ്ധമായ പൂര്‍വികസ്വത്തായ രാജ്യം ആരുടെ മനസ്സിനെയാണ്‌ ഇളക്കി കൂടാത്തത്‌?

ബാക്കി പിന്നീട്‌
Added later
ശ്രീരാമന്റെ തിരിച്ചു വരവ‍്‍ -2
അപ്പോള്‍ നാം പറഞ്ഞു നിര്‍ത്തിയത്‌ രാമന്‍ ഹനുമാനോട്‌ അയോദ്ധ്യയില്‍ ചെന്നു വിവരങ്ങള്‍ അറിഞ്ഞു വരാന്‍ പറയുന്നതാണ്‌.

അയോദ്ധ്യയിലെ ജനങ്ങളുടെ സുഖവിവരങ്ങള്‍ മാത്രമല്ല രാമനു പ്രധാനം-

പിന്നെയോ ഭരതനോട്‌ പ്രത്യേകം സംസാരിക്കണം, ആ സംസാരത്തിനിടെ ഭരതന്റെ മുഖത്തുണ്ടാകുന്ന ഭാവങ്ങള്‍ ശ്രദ്ധിക്കണം, അവസാനം പറയുന്നു

"സര്‍വസുഖസമൃദ്ധമായ പൂര്‍വീകസ്വത്തായ രാജ്യം ആരുടെ മനസ്സിനെയാണ്‌ ഇളക്കിക്കൂടാത്തത്‌?"
ആദ്യമൊക്കെ വേണ്ടാ എന്നു പറഞ്ഞിരുന്നു എങ്കിലും കൈകേയിയുടെ സഹവാസത്താല്‍ ക്രമേണ അതു മാറിക്കൂടാഴികയില്ലല്ലൊ. അങ്ങനെ ഇപ്പോള്‍ ഭരതന്‌ രാജ്യതാല്‍പര്യം ഉണ്ടായിട്ടുണ്ട്‌ എങ്കില്‍ ശ്രീരാമന്റെ ഈ തിരിച്ചു വരവിനെ അദ്ദേഹം എങ്ങനെയായിരിക്കും നേരിടുക?

വന്നിരിക്കുന്നതോ മുമ്പു പറഞ്ഞത്‌ ഒന്നു കൂടി നോക്കുക-

ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരില്‍ നിന്നുള്ള വരലബ്ധി,
തന്നെ യുദ്ധത്തില്‍ സഹായിച്ച പ്രധാനികളെല്ലാം ഒപ്പം, ഇങ്ങനെയാണ്‌ -
എതിര്‍ക്കാനാണ്‌ ഭാവമെങ്കില്‍ പൊടിപോലും കാണുകയില്ല എന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം

ആദ്യം വായിച്ചു വരുമ്പോള്‍ രാമന്റെ ഈ വാക്കുകള്‍ അല്‍പം ഭീതിജനകമല്ലേ എന്നു തോന്നും.
ശ്രീ കുട്ടികൃഷ്ണമാരാര്‍ ചെറുപ്പത്തില്‍ എഴുതിയ വാല്മീകിയുടെ രാമനും , പ്രായം ചെന്നപ്പോള്‍ എഴുതിയ അതിനെകുറിച്ചുള്ള ഖേദപ്രകടനവും ഇവിടെ സ്മര്‍ത്തവ്യംആണ്‌. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ധാരണകള്‍ അദ്ദേഹം തന്നെ തിരുത്തുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ അദ്ദേഹം വാല്മീകിയുടെ രാമനെ മനസിലാക്കിയത്‌ വേണ്ട വിധത്തിലായിരുന്നില്ല എന്ന്‌ പ്രായം ചെന്നപ്പോള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു.

എങ്കില്‍ ഇപ്പോള്‍ നമ്മുടെ മനസ്സിലെന്താണ്‌ അഭിപ്രായം? ഒന്നാലോചിക്കുക. ബാക്കി പിന്നീടെഴുതാം
posted by ഇന്‍ഡ്യാഹെറിറ്റേജ്‌ at 12:16 PM 4 comments links to this post

Monday, January 22, 2007
ശ്രീരാമന്റെ തിരിച്ചു വരവ്‌ --3
ഇനി അഥവാ ഭരതന്‍ അയോധ്യയിലെ സിഹാസനത്തില്‍ ഇരുന്നു ഭരിക്കുന്നു എന്നു വിചാരിക്കുക. ശ്രീരാമന്‍ ഒരു അനിഷ്ടാതിഥിയായി അവിടെ എത്തിച്ചേര്‍ന്നാലുള്ള അവസ്ഥ എന്തായിരിക്കും. എന്താ ഭരതനെ ഓടിച്ചിട്ടു തല്ലിക്കൊന്നിട്ടു രാമന്‍ ഭരിക്കുമോ?, അഥവാ ഇഷ്ടമില്ലാതെ ഒഴിഞ്ഞു കൊടുത്ത സിംഹാസനത്തില്‍ എന്നെന്നും ഭരതനെ സംശയിച്ചുകൊണ്ട്‌ രാമനിരിക്കുമോ?

ഇത്തരമൊന്നും അവസ്ഥകള്‍ യാതൊരു കാരണവശാലും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ്‌ ഹനുമാനെ മേല്‍ പറഞ്ഞതു പോളെ അങ്ങോട്ടു വിടുന്നത്‌ - അവിടെ പോയി അന്വേഷിക്‌ഹ്ചിട്ട്‌ പോയതിനെക്കാള്‍ വേഗത്തില്‍ മടങ്ങിവന്ന്‌ വിവരം പറയണം. എന്തിനാണെന്നോ - സകലസുഖസമൃദ്ധമായ ഈ ഭൂമി മുഴുവന്‍ ഭരതന്‍ ഭരിച്ചുകൊള്ളട്ടെ . തനിക്ക്‌ വേഗം തന്നെ വേറേ എവിടെയെങ്കിലും പോകുവാന്‍ -തനിക്കു രാജ്യം അന്നും വേണ്ടാ, ഇന്നും വേണ്ടാ. താന്‍ ധര്‍മ്മം നിറവേറ്റുന്നു എന്നു മാത്രം- ലേപനം ചെയ്യാതെ കര്‍മ്മം ചെയ്യുന്നു അന്നു ഇതിനെയാണ്‌ പറയുന്നത്‌.
നോക്കുക--

"സംഗത്യാ ഭരതഃ ശ്രീമാന്‍ രാജ്യേനാര്‍ത്ഥീ സ്വയം ഭവേല്‍
പ്രശാസ്തു വസുധാം സര്‍വാമഖിലാം രഘുനന്ദനഃ
തസ്യ ബുദ്ധിം ച വിജ്ഞായ വ്യവസായം ച വാനര
യാവന്ന ദൂരം യാതാഃ സ്മഃ ക്ഷിപ്രമാഗന്തുമര്‍ഹതി"

കൈകേയിയുമായുള്ള സഹവാസം മൂലം ഭരതന്‌ ഒരു പക്ഷേ രാജ്യത്തില്‍ ഇഷ്ടം തോന്നുന്നുണ്ടായേക്കാം. അങ്ങനെയാണെങ്കില്‍ അവന്‍ ഈ സര്‍വജഗത്തിനേയും ഭരിച്ചു കൊള്ളട്ടെ. അവന്റെ മനസ്സറിഞ്ഞ ശെഷം, ഞ്‌അങ്ങള്‍ ഈ ആശ്രമത്തില്‍ നിന്നും അധിക ദൂരം പോകുന്നതിനു മുമ്പു തന്നെ - പെട്ടെന്ന്‌ തിരികെ എത്തുകയും വേണം.

-----------------

എന്നാല്‍ അവിടെ ചെന്നു നോക്കുന്ന ഹനുമാന്‍ കാണുന്ന ഭരതനോ?-

ഭരതന്‍ അയോധ്യയില്‍ പോകുന്നു പോലുമില്ല. നന്ദിഗ്രാമത്തില്‍ ഉണ്ടാക്കിയ ആശ്രമത്തില്‍ മരവുരിധരിച്ച്‌ (ശ്രീരാമന്‍ വനവാസത്തില്‍ എങ്ങനെ കഴിഞ്ഞുവോ അതുപോലെ) ആശ്രമവാസിയായി, ശ്രീരാമന്റെ പാദുകങ്ങളേ വച്ചു പൂജ ചെയ്ത്‌ അതിന്റെ പ്രതിനിധിയായി രാജ്യഭാരം നടത്തുന്നു. അയോധ്യയിലെ സിംഹാസനം രാമനുവേണ്ടി ഒഴിച്ചിട്ടിരിക്കുന്നു.

ഭരതനെ കണ്ട രംഗം കേള്‍ക്കണ്ടേ?

"ക്രോശമാത്രേ ത്വയോധ്യായശ്ചീരകൃഷ്ണാജിനാംബരം
ദദര്‍ശ ഭരതം ദീനം കൃശമാശ്രമവാസിനം
ജടിലം മലദിഗ്ധാംഗം ഭ്രാതൃവ്യസനകര്‍ശിതം
ഫലമൂലാശിനം ദാന്തം താപസം ധര്‍മ്മചാരിണം
സമുന്നതജടാഭാരം വല്‍കലാജിനവാസസം
നിയതം ഭാവിതാത്മാനം ബ്രഹ്മര്‍ഷിസമതേജസം
പാദുകേ തേ പുരസ്കൃത്യ പ്രശാസന്തം വസുന്ധരാം"

അയോധ്യയില്‍ നിന്നും ഏകദേശം ഒരു കോസം( മൂന്നു മൈ ലിനു തുല്യം ) ദൂരത്തുള്ള നന്ദിഗ്രാമത്തില്‍ ദീനനായ , കൃശനായ , സഹോദരദുഃഖത്താല്‍ ക്ഷീണിച്ച, മരവുരി ധരിച്ച ധര്‍മ്മപഥത്തില്‍ സഞ്ചരിക്കുന്ന, ജടാധാരിയായ, പാദുകങ്ങളെ പുരസ്കരിച്ച്‌ രാജ്യം ഭരിക്കുന്ന---- ---- ഭരതനെയാണ്‌ കാണുന്നത്‌.

അതുകൊണ്ടാണ്‌ ശ്രീരാമന്‍ തിരികെ രാജ്യഭാരം ഏല്‍ക്കുന്നതും.

ഈ തരത്തിലുള്ള മാനുഷിക ബന്ധങ്ങളും, രാജധര്‍മ്മവും-( ശരിയായ രാഷ്ട്രീയം) ഒക്കെയാണ്‌ വാല്മീകിരാമായണത്റ്റ്‌ഹിലെ പ്രതിപാദ്യവിഷയം.
posted by ഇന്‍ഡ്യാഹെറിറ്റേജ്‌ at 7:14 PM 8 comments links to this post

Wednesday, January 03, 2007

ആചാര്യഃ സര്‍വചേഷ്ടാസു

ഗുരുവിനെക്കുറിച്ച്‌ ചില പരാമര്‍ശങ്ങള്‍ കണ്ടതുകൊണ്ട്‌ നാം ഗുരു എന്ന പദത്തിന്റെ അര്‍ഥത്തെ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു.

"ആചാര്യഃ സര്‍വചേഷ്ടാസു ലോക ഏവ ഹി ധീമതഃ"

ബുദ്ധിമാന്മാര്‍ക്ക്‌ ലോകം തന്നെയാണ്‌ ഗുരു.

പക്ഷെ എല്ലാവരും ബുദ്ധിമാന്മാരല്ല. അഥവാ ബുദ്ധി ഉണ്ടെങ്കില്‍ തന്നെ എന്തു വായിച്ചാലും അതിലുള്ള സകല അര്‍ത്ഥവും, താല്‍പര്യവും മനസ്സിലാക്കുവാന്‍ തക്കവണ്ണം വികസിച്ചതായിരിക്കണമെന്നില്ല.

അങ്ങനെയുള്ളവര്‍ക്ക്‌ അവരുടെ ദൃഷ്ടിയെ പ്രകാശിപ്പിക്കുന്ന ദീപമാണ്‌ ഗുരു.

അജ്ഞാനതിമിര അന്‍ധസ്യ ജ്ഞാനാഞ്ജനശലാകയാ
തത്‍ പദം ദര്‍ശിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ
(ചക്ഷുരുന്മീലിതം യേന എന്നു പാഠഭേദം )
(തിമിര എന്നു അന്ധസ്യ എന്നും ഉള്ളത്‌ ചേര്‍ത്തെഴുതുമ്പോള്‍ തെറ്റായി വരമൊഴ്‌ കാണിക്കുന്നു)

അറിവില്ലാഴികയാകുന്ന തിമിരം കൊണ്ട്‌ അന്ധനായവനെ അറിവാകുന്ന ശലാക ഉപയോഗിച്ച്‌
( In Susrutha samhitha there is a detailed description of the surgery done for cataract which is referred to here)
നേര്‍വഴി നടത്തുന്ന ( മ റ്റെ പാഠത്തില്‍ - കണ്ണു തുറപ്പിക്കുന്ന) വനായ ഗുരുവിന്‌ പ്രണാമം.

"മന്ത്രവ്യാഖ്യാകൃദാചാര്യഃ"
- ഷഡംഗയുക്തമായ വിദ്യാഭ്യാസം കൊണ്ട്‌ മന്ത്രത്തിന്റെ അര്‍ത്ഥം വരെ വ്യാഖ്യാനിച്ച്‌ ശിഷ്യനെ പഠിപ്പിക്കുവാന്‍ തക്ക അറിവുള്ളയാളാണ്‌ ആചാര്യ ശബ്ദത്തിനര്‍ഹന്‍.

ഗുരു എങ്ങനെയായിരിക്കരുത്‌-
"അന്നോപാധിനിമിത്തേന ശിഷ്യാന്‍ ബധ്നന്തി ലോലുപാഃ-"

ലോലുപന്മാര്‍ വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു അഥവാ അവര്‍ക്ക്‌ ബാധയായിത്തീരുന്നു

"വേദവിക്രയിണശ്ചാന്യേ തീര്‍ഥവിക്രയിണോപരേ"

വിദ്യയേയും, തീര്‍ഥത്തേയും വില്‍പനച്ചരക്കാക്കുന്നു മറ്റുചിലര്‍.

മേല്‍പറഞ്ഞ തരത്തില്‍ ആചാര്യപരീക്ഷ ചെയ്ത്‌ തനിക്കനുയോജ്യനായ ഗുരുവിനെ കണ്ടു പിടിക്കണം. അല്ലാതെ സ്വയം പ്രഖ്യാപിത ഗുരുക്കന്മാരുടെ അടുത്തു നിന്നു പഠിക്കണം എന്ന്‌ നമ്മുടെ ശാസ്ത്രം പറയുന്നില്ല. ( അങ്ങനെ വേണമെന്നു ഞാനും ഒരിടത്തും പറഞ്ഞിട്ടില്ല - പക്ഷെ നല്ല ഗുരുവിനെ ലഭിക്കാന്‍ യോഗം വേണം)

ഇനി പഠിത്തം കഴിഞ്ഞാലോ -
ഭഗവത്‌ ഗീതയില്‍ ശ്രീകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക-

"വിമൃശ്യൈതദശേഷേണ
യഥേഛസി തഥാ കുരു"

ഞാന്‍ ഈ ഉപദേശിച്ചതത്രയും വിമര്‍ശനബുദ്ധിയോടു കൊഒടി അശേഷമാകും വണ്ണം അതായത്‌ ഒട്ടും ബാക്കി വക്കാതെ പഠിച്ച്‌ ശേഷം നിനക്ക്‌ ഇഷ്ടമുള്ളത്‌ ചെയ്യുക.
ഈ വാക്കുകള്‍ ഒന്നു കൂടി ശ്രദ്ധിച്ചു പഠിക്കുക- ഗുരു ഒരിക്കലും നിര്‍ബന്ധിക്കുന്നില്ല അവനവന്റെ സ്വാതന്ത്ര്യം എറ്റവും നന്നായി ഉപയോഗിക്കാന്‍ നിഷ്കര്‍ഷിക്കുകയാണ്‌ ചെയ്യുന്നത്‌

താഴെ കൊടുത്ത ചില ശ്ലോകങ്ങളും കൂടി നോക്കുക-

ജനിതാ ചോപനേതാ ച യസ്തു വിദ്യാം പ്രയഛതി
അന്നദാതാ ഭയത്രാതാ പഞ്ചൈതേ പിതരഃ സ്മൃതാഃ

ജന്മം തരുന്നയാള്‍, ഉപനയനം ചെയ്യുന്നയാള്‍, വിദ്യ തരുന്നയാള്‍, ആഹാരം തരുന്നയാള്‍, ഭയത്തില്‍ നിന്നും രക്ഷിക്കുന്നയാള്‍ ഈ അഞ്ചുപേരേ ചേര്‍ത്ത്‌ പഞ്ചപിതാക്കള്‍ എന്നു പറയുന്നു. ഇവരെ അഞ്ചു പേരേയും പിതാവിനേ പോലെ കരുതണം എന്നാണ്‌ ഇതിന്റെ അര്‍ത്ഥം
.
ഏകമേവാക്ഷരം യസ്തു ഗുരുഃ ശിഷ്യം പ്രബോധയേല്‍
പൃഥിവ്യാം നാസ്തി തദ്‌ ദ്രവ്യം യദ്ദത്വാ ചാനൃണീ ഭവേല്‍

ഒരക്ഷരമെങ്കിലും പഠിപ്പിച്ച ഗുരുവിനു കൊടുത്തു കടം വീട്ടത്തക്കവണ്ണം ഈ ഭൂമിയില്‍ യാതൊരു വസ്തുവുമില്ല.

പുസ്തകേഷു ച യാ വിദ്യാ പരഹസ്തഗതം ധനം
ഉല്‍പന്നേഷു തു കാര്യേഷു ന സാ വിദ്യാ ന തദ്ധനം

പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌ - നമുക്കൊരാവശ്യം വരുമ്പോള്‍ ഒന്നു വിദ്യയുമല്ല, മറ്റേതു ധനവുമല്ല

പുസ്തകേ പ്രത്യയാധീതം നാധീതം ഗുരുസന്നിധൗ
സഭാമദ്ധ്യേ ന ശോഭന്തേ --"

ഗുരുവിങ്കല്‍ നിന്നല്ലാതെ പുസ്തകത്തില്‍ നിന്നു പഠിച്ച വിദ്യ സഭയി ശോഭിക്കുകയില്ല-
കാരണം ഗുരുവില്‍ നിന്നഭ്യസിക്കുന്ന വിദ്യക്ക്‌ നിശ്ചയാത്മികതയുണ്ട്‌. ഇത്‌ ഇതാണ്‌ എന്ന്‌ തീര്‍ച്ചയുണ്ട്‌ മറ്റേതില്‍ സംശയത്തിനവകാശമുണ്ട്‌.

https://www.facebook.com/muralidharan.kp.319/posts/1431097686957042