Monday, February 19, 2007

സംഗീതശാസ്ത്രം - 6--ശ്രുതിഭേദം.

ശ്രുതിഭേദം.

ചില രാഗങ്ങളുടെ ഷഡ്ജം അല്ലാതെ മറ്റ്‌ സ്വരത്തെ ആധാരഷഡ്ജമായി സ്വീകരിച്ച്‌ ആ രാഗത്തിന്റെ സ്വരസ്ഥാനങ്ങളില്‍ കൂടി സഞ്ചരിച്ചാല്‍ വേറേ ഒരു രാഗം ലഭിക്കും. അങ്ങനെ ഉള്ള രാഗങ്ങളെ മൂര്‍ഛനാകാരക രാഗങ്ങള്‍ എന്നു വിളിക്കുന്നു. മേളകര്‍ത്താരാഗങ്ങളില്‍ 56 എണ്ണം ഇപ്രകാരം ശ്രുതിഭേദം ചെയ്യാന്‍ സാധിക്കുന്നവയാണ്‌.

ഉദാഹരണം-

1. തോഡി രാഗത്തിന്റെ ഋഷഭം ആധാരഷഡ്ജമായി സ്വീകരിച്ച്‌ രി ഗ മ പ ധ നി സ രി എന്നീ സ്വരസ്ഥാനങ്ങളെ സ രി ഗ മ പ ധ നി സ എന്നു പാടിയാല്‍ കേള്‍ക്കുന്നത്‌ കല്ല്യാണി രാഗമായിരിക്കും

2. ഖരഹരപ്രിയയുടെ രി, ഗ, മ, പ, നി ഇവ ഓരോന്നിനേയും ആധാര ഷഡ്ജമാക്കിയാല്‍ യഥാക്രമം ഹനുമത്തോഡി, കല്ല്യാണി, ഹരികാംബോജി, നഠഭൈരവി, ശങ്കരാഭരണം ഇവ ലഭിക്കുന്നു.

3. മോഹനത്തിലെ രി, ഗ, പ, ധ ഇവയെ ശ്രുതിഭേദം ചെയ്താല്‍ ക്രമേണ മധ്യമാവതി, ഹിന്ദോളം, ശുദ്ധസാവേരി, ശുദ്ധധന്യാസി ഇവ ലഭിക്കും.

നല്ല വിദഗ്ദ്ധന്മാര്‍ കച്ചേരികള്‍ മോടിപിടിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു സങ്കേതമാണ്‌ ഈ ശ്രുതിഭേദം - പക്ഷേ വലരെ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യേണ്ട കാര്യമാണ്‌ എന്നു മാത്രം.

ശ്രുതിഭേദത്തിനു ചില പൊതു നിയമങ്ങളുണ്ട്‌ അവയെ നോക്കം.

1- ഒരു രാഗം മറ്റൊന്നിന്റെ പഞ്ചമമൂര്‍ഛനയാണെങ്കില്‍ (പഞ്ചമം ആധാരഷഡ്ജമാക്കികിട്ടുന്നതാണെങ്കില്‍) രണ്ടാമന്‍ ആദ്യത്തേതിന്റെ മദ്ധ്യമ മൂര്‍ച്ഛനയായിരിക്കുംഉദാഹരണത്തിന്‌a. ഖരഹരപ്രിയയുടെ പഞ്ചമം ആധാരഷഡ്ജമാക്കിയാല്‍ നഠഭൈരവി കിട്ടും എന്നു മുമ്പു പറഞ്ഞു. എങ്കില്‍ നഠഭൈരവിയുടെ മദ്ധ്യമം ആധാരഷഡ്ജമാക്കിയാല്‍ ഖരഹരപ്രിയ ലഭിക്കും എന്നര്‍ത്ഥംb. വലചിയുടെ പഞ്ചമമൂര്‍ഛനയായ ആഭോഗിയും , ആഭോഗിയുടെ മദ്ധ്യമമൂര്‍ഛനയായ വലചിയും ഇതു ശരിവക്കുന്നു.

2. ഒരു രാഗം മറ്റൊന്നിന്റെ ഋഷഭമൂര്‍ഛനയാണെങ്കില്‍ (ഋഷഭം ആധാരഷഡ്ജമാക്കികിട്ടുന്നതാണെങ്കില്‍) രണ്ടാമന്‍ ആദ്യത്തേതിന്റെ നിഷാദ മൂര്‍ച്ഛനയായിരിക്കുംഖരഹരപ്രിയ ശങ്കരാഭരണത്തിന്റെ ഋഷഭമൂര്‍ഛനയില്‍ ലഭിക്കുന്നതും ശങ്കരാഭരണം ഖരഹരപ്രിയയുടെ നിഷാദമൂര്‍ഛനയില്‍ ലഭിക്കുന്നതും ഉദാഹരണം. അതുപോലെ മധ്യമാവതി മോഹനത്തിന്റെ ഋഷഭമൂര്‍ഛനയില്‍ ലഭിക്കുന്നു, മോഹനം മധ്യമാവതിയുടെ നിഷാദമൂര്‍ഛനയില്‍ ലഭിക്കുന്നു.

3. ഒരു രാഗം മറ്റൊന്നിന്റെ ഗാന്ധാരമൂര്‍ഛനയാണെങ്കില്‍ (ഗാന്ധാരം ആധാരഷഡ്ജമാക്കികിട്ടുന്നതാണെങ്കില്‍) രണ്ടാമന്‍ ആദ്യത്തേതിന്റെ ധൈവതമൂര്‍ച്ഛനയായിരിക്കുംഉദാഹരണം തോടി ശങ്കരാഭരണത്തിന്റെയും, ശുദ്ധസാവേരി ഹിന്ദോളത്തിന്റേയും ഗാന്ധാരമൂര്‍ഛനയും , അതുപോലെ ശങ്കരാഭരണം തോടിയുടേയും ഹിന്ദോളം ശുദ്ധസാവേരിയുടേയും ധൈവതമൂര്‍ഛനയുമാണ്‌.

4. ഒരു ശുദ്ധമദ്ധ്യമമേളരാഗത്തിന്റെ പഞ്ചമം മൂര്‍ഛന ചെയ്താല്‍ കിട്ടുന്ന രാഗത്തിന്റെ ക്രമനമ്പരിനോടുകൂടി ഒന്നു കൂട്ടിയാല്‍ കിട്ടുന്ന അക്കമായിരിക്കും പ്രതിമദ്ധ്യമമേളയുടെ പഞ്ചമമൂര്‍ഛനരാഗനമ്പര്‍ഉദാഹരണം-ശങ്കരാഭരണത്തിന്റെ പഞ്ചമമൂര്‍ഛന 28 എങ്കില്‍ കല്ല്യാണിയുടെ പഞ്ചാമമൂര്‍ഛന 28 + 1 =29 ആയിരിക്കും ഹരികാംബോജിയും വാചസ്പതിയും തേപോലെ ബന്ധപ്പെട്ടിരിക്കുന്നു

5 comments:

  1. ശ്രുതിഭേദം.

    ചില രാഗങ്ങളുടെ ഷഡ്ജം അല്ലാതെ മറ്റ്‌ സ്വരത്തെ ആധാരഷഡ്ജമായി സ്വീകരിച്ച്‌ ആ രാഗത്തിന്റെ സ്വരസ്ഥാനങ്ങളില്‍ കൂടി സഞ്ചരിച്ചാല്‍ വേറേ ഒരു രാഗം ലഭിക്കും. അങ്ങനെ ഉള്ള രാഗങ്ങളെ മൂര്‍ഛനാകാരക രാഗങ്ങള്‍ എന്നു വിളിക്കുന്നു. മേളകര്‍ത്താരാഗങ്ങളില്‍ 56 എണ്ണം ഇപ്രകാരം ശ്രുതിഭേദം ചെയ്യാന്‍ സാധിക്കുന്നവയാണ്‌.

    ReplyDelete
  2. വളരെ വിലപ്പെട്ട അറിവുകള്‍ പകര്‍ന്നു നല്‍കിയതിനു വളരെയധികം നന്ദി.. ഇനിയും പ്രതീക്ഷിക്കാമല്ലോ?

    ReplyDelete
  3. വളരെ വിലപ്പെട്ട അറിവുകള്‍ പകര്‍ന്നു നല്‍കിയതിനു വളരെയധികം നന്ദി.. ഇനിയും പ്രതീക്ഷിക്കാമല്ലോ?

    ReplyDelete
  4. പ്രിയ പ്രസാദ്‌,
    എനിക്കറിയവുന്ന ചില വിവരങ്ങള്‍ പങ്കു വക്കുന്നു എന്നേ ഉള്ളു. അതു മുഴുവനും ആക്കാന്‍ ശ്രമിക്കാം.
    വായിക്കുന്നതിലും അഭിപ്രായം പറയുന്നതിലും നന്ദിയുണ്ട്‌

    സസ്നേഹം പണിക്കര്‍

    ReplyDelete
  5. പണിക്കര്‍ മാഷേ, വായിച്ച് വായിച്ച് വരുന്നതേ ഉള്ളൂ. ഒന്ന് വരവ് വെക്കാന്‍ മാത്രം ഇപ്പോള്‍. വളരെ നന്ദി, ഈ വിവരങ്ങളൊക്കെ പങ്ക് വെക്കുന്നതിന്.

    ReplyDelete