ചെറുപ്പത്തില്‍ ആകാശവാണിയില്‍ നിന്നും കേട്ട ഒരു നിരുപദ്രവമായ തമാശ വ്യാഖ്യാനം .
വള്ളത്തോളിന്റെ തീവണ്ടിപുരാണം എന കാവ്യത്തിലെ ഒരു ശ്ലോകം ഒരു വിവരമില്ലാത്ത അദ്ധ്യാപകന്‍ പഠിപിക്കുന്നതായിട്ടോ മറ്റോ ആയിരുന്നു അവതരണം.
ശ്ലോകം -
തീവണ്ടി വന്നു പുരുഷാരമതില്‍ കരേറി
ദ്യോവിങ്കല്‍ വീണ്ടുമൊരുവാരയുയര്‍ന്നു സൂര്യന്‍
പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു
പാഴ്‌വാക്കിതിന്നരുള്‍ക മാപ്പു മനീഷിമാരെ.
അദ്ദേഹം പഠിപ്പിക്കുകയാണ്-തീവണ്ടി എല്ലാവര്‍ക്കുമറിയാമല്ലൊ അതു തന്നെ തീവണ്ടി ട്രെയിന്‍, അത് വന്നു.
പുരുഷാരം എന്നാല്‍ ആളുകളുടെ കൂട്ടം; അതില്‍ അതായത് പുരുഷാരത്തില്‍ - ആളുകളുടെ കൂട്ടത്തില്‍ കയറി.അതായത് കൂട്ടം കൂടി നിന്നിരുന്ന ആളുകളുടെ മുകളിലെക്ക് തീവണ്ടി വന്നു കയറി എന്നര്‍ത്ഥം.
എന്നിട്ടോ, ദ്യോവിങ്കല്‍ - ദ്യോവ് = ആകാശം ദ്യോവിങ്കല്‍ =ആകാശത്തില്‍വീണ്ടും - ഒരു വാര ഉയര്‍ന്നു - അതെ തീവണ്ടി ആകാശത്തില്‍ ഒരു വാര കൂടി ഉയര്‍ന്നു. ആളുകളുടെ മുകളില്‍ കയറിയതു കൊണ്ട്‌തീവണ്ടി സാധാരണയില്‍ നിന്നും ഒരു വാര ഏകദേശം മൂന്നടി ഉയര്‍ന്നു എന്നര്‍ത്ഥം.
സൂര്യന്‍ - എന്തോ ഈ വാക്കിവിടെ എന്തിനാണ് എഴുതിയിരിക്കുന്നത് എന്നു മനസിലായില്ല അതവിടെ നില്‍ക്കട്ടെ, നമുക്ക് ബാകി നോക്കാം.
പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു -കണ്ടില്ലേ തീവണ്ടിയുടെ അടിയില്‍ പെട്ടു ആ പാവം ജനങ്ങള്‍ ചത്തു പോകുന്നെങ്കിലോ അല്ല അഥവാ ഇനി പുതിയതായി ജനിക്കുന്നെങ്കിലോ നമുക്കെന്ത്‌ഉ?
പാഴ്‌വാക്കിതിന്നരുള്‍ക മാപ്പ് - അതേ പാഴായി ഒരു വാക്ക് ഞാന്‍ പറഞ്ഞു പോയി - ഏതാണ്? മുമ്പു പറഞ്ഞില്ലേ 'സൂര്യന്‍ ' ഞാനപ്പൊഴേ പറഞ്ഞു ഇതെന്തിനാണിവിടെ പറഞ്ഞത് എന്നു മനസ്സിലായില്ല എന്ന്.അതേ ആ വാക്ക് ഉപയോഗിച്ചതിന് മനീഷിമാര്‍ - ബുദ്ധിയുള്ളവര്‍ മാപ്പു തരണേ
എന്തേ കേമമായില്ലേ അര്‍ഥം?
Thursday, March 22, 2007
Subscribe to:
Post Comments (Atom)
ചെറുപ്പത്തില്‍ ആകാശവാണിയില്‍ നിന്നും കേട്ട ഒരു നിരുപദ്രവമായ തമാശ വ്യാഖ്യാനം .
ReplyDeleteവള്ളത്തോളിന്റെ തീവണ്ടിപുരാണം എന കാവ്യത്തിലെ ഒരു ശ്ലോകം ഒരു വിവരമില്ലാത്ത അദ്ധ്യാപകന്‍ പഠിപിക്കുന്നതായിട്ടോ മറ്റോ ആയിരുന്നു അവതരണം.
ശ്ലോകം -
തീവണ്ടി വന്നു പുരുഷാരമതില്‍ കരേറി
ദ്യോവിങ്കല്‍ വീണ്ടുമൊരുവാരയുയര്‍ന്നു സൂര്യന്‍
പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു
പാഴ്‌വാക്കിതിന്നരുള്‍ക മാപ്പു മനീഷിമാരെ.
അദ്ദേഹം പഠിപ്പിക്കുകയാണ്-
തീവണ്ടി എല്ലാവര്‍ക്കുമറിയാമല്ലൊ അതു തന്നെ തീവണ്ടി ട്രെയിന്‍, അത് വന്നു. പുരുഷാരം എന്നാല്‍ ആളുകളുടെ കൂട്ടം; അതില്‍ അതായത് പുരുഷാരത്തില്‍ - ആളുകളുടെ കൂട്ടത്തില്‍ കയറി.അതായത് കൂട്ടം കൂടി നിന്നിരുന്ന ആളുകളുടെ മുകളിലെക്ക് തീവണ്ടി വന്നു കയറി എന്നര്‍ത്ഥം.
എന്നിട്ടോ, ദ്യോവിങ്കല്‍ - ദ്യോവ് = ആകാശം ദ്യോവിങ്കല്‍ =ആകാശത്തില്‍
വീണ്ടും - ഒരു വാര ഉയര്‍ന്നു - അതെ തീവണ്ടി ആകാശത്തില്‍ ഒരു വാര കൂടി ഉയര്‍ന്നു. ആളുകളുടെ മുകളില്‍ കയറിയതു കൊണ്ട്
തീവണ്ടി സാധാരണയില്‍ നിന്നും ഒരു വാര ഏകദേശം മൂന്നടി ഉയര്‍ന്നു എന്നര്‍ത്ഥം.
സൂര്യന്‍ - എന്തോ ഈ വാക്കിവിടെ എന്തിനാണ് എഴുതിയിരിക്കുന്നത് എന്നു മനസിലായില്ല അതവിടെ നില്‍ക്കട്ടെ, നമുക്ക് ബാകി നോക്കാം.
പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു -
കണ്ടില്ലേ തീവണ്ടിയുടെ അടിയില്‍ പെട്ടു ആ പാവം ജനങ്ങള്‍ ചത്തു പോകുന്നെങ്കിലോ അല്ല അഥവാ ഇനി പുതിയതായി ജനിക്കുന്നെങ്കിലോ നമുക്കെന്ത്‌ഉ?
പാഴ്‌വാക്കിതിന്നരുള്‍ക മാപ്പ് - അതേ പാഴായി ഒരു വാക്ക് ഞാന്‍ പറഞ്ഞു പോയി - ഏതാണ്? മുമ്പു പറഞ്ഞില്ലേ 'സൂര്യന്‍ ' ഞാനപ്പൊഴേ പറഞ്ഞു ഇതെന്തിനാണിവിടെ പറഞ്ഞത് എന്നു മനസ്സിലായില്ല എന്ന്.
അതേ ആ വാക്ക് ഉപയോഗിച്ചതിന് മനീഷിമാര്‍ - ബുദ്ധിയുള്ളവര്‍ മാപ്പു തരണേ
എന്തേ കേമമായില്ലേ അര്‍ഥം?
Still Unable to POST as POST so putting as comment
ഹ...ഹ... പണിക്കര്‍ മാഷേ, അതുകൊള്ളാം. പദാനുപദ തര്‍ജ്ജമയുടെ കുഴപ്പം. പക്ഷേ പദാനുപദ തര്‍ജ്ജമയാണെങ്കില്‍ കൂടുതലാലോചിച്ച് തല പുണ്ണാക്കേണ്ട കാര്യമില്ല എന്നൊരു ഗുണമുണ്ട്-പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും.
ReplyDeleteസത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്... ന്റെ ഏറ്റവും ലോജിക്കലായ (എന്റെ ചിന്തയനുസരിച്ച്) അര്‍ത്ഥം മാഷിന്റെ പോസ്റ്റില്‍ നിന്നാണ് എനിക്ക് കിട്ടിയത്.
ഇപ്പോഴും പ്രശ്‌നമാണോ പോസ്റ്റ് ചെയ്യാന്‍? മാഷ് വേറേ പീസീ/ബ്ലോഗര്‍ ഐഡി മുതലായവ ശ്രമിച്ചായിരുന്നല്ലേ. വേഡ് പ്രസ്സിലൊരു കൈ നോക്കണോ? പ്രശ്‌നം എത്രയും പെട്ടെന്ന് തീരട്ടെ എന്നാശംസിക്കുന്നു.
ഹ ഹ :)
ReplyDeleteqw_er_ty
എന്റെ വക്കാരിജീ, എല്ലാ പണിയും നോക്കി.
ReplyDeleteഅവസാനം wordpress ല്‍ ഒരു പോസ്റ്റ് ഇട്ടു. അതില്‍ കമന്റ് വരുത്താനുള്ള വഴിയറിയില്ല , സ്പീഡ് കുറവു കാരണം അതിന്റെ ഓരോ പേജും തുറക്കാന്‍ ഒന്നര മണിക്കൂറെങ്കിലും എടുക്കും അതു കൊണ്ട് അതിനെ അങ്ങു മാറ്റി നിര്‍ത്തി.
പീന്നീട് ഇമെയില്‍ വഴി പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു പക്ഷെ അവന് മലയാളം എല്ലാം കണക്കായിട്ടാണ് എഴുതുന്നത് 3/4 8/5 എന്നൊക്കെ.
പിന്നെ തീരുമാനിച്ചു എനിക്കു പോസ്റ്റ് വേണ്ട കമന്റു മാത്രം മതി എന്ന് എത്ര നാല്‍ കാക്കും?
ഹ.ഹ.ഹ..പണിക്കര്‍ സാറെ...ഇതിപ്പഴാ കണ്ടത്..കലക്കന്‍ അലക്ക്........ഇതേപോലുള്ള ഐറ്റംസ് ഇനീം തപ്പിയെടുത്ത് പോസ്റ്റാക്കണേ.....കമന്റായാലും കുഴപ്പമില്ലാ.....
ReplyDeleteപണിക്കരു മാഷേ,ക്ലാസ്സില്‍ പച്ച വില്ലീസു പുതച്ചാ സഹ്യന്‍...എന്നോ മറ്റോ തുടങ്ങുന്ന വരികള്‍ പഠിപ്പിക്കുന്നു. വില്ലീസിന്‍റെ അര്‍ഥം ചോദിച്ചതിനു് സാറിന്‍റെ മറുപടി. വില്ലീസ്സു് പല തരം ഉണ്ടു്. ചൊമപ്പു്, കറുപ്പു്, മഞ്ഞ.ഇതു് പച്ച വില്ലീസ്സു്. ഇരിക്കെടോ. :)
ReplyDeleteവക്കാരിജീ, ആ വരദാനം ഫലിച്ചു നന്ദി നന്ദി.
ReplyDeleteപ്രശ്നം ഒക്കെ തീര്‍ന്നു എന്നു തോന്നുന്നു. ഞാന്‍ ഒരു തൂത്തു വാരല്‍ നടത്തി. ഞാനും എന്റെ ശ്രീമതിയും മാത്രം ഉപയോഗിക്കുന്ന PCകളായിരുന്നതു കൊണ്ട് sign out ചെയ്യാതെ പലതരം ഇമെയില്‍ ഉപയോഗിച്ചിരുന്നു അവയെല്ലാം കൂടി കുളമാക്കിയതാണോ എന്നു സംശയിച്ച്, temporary internet file, cookies ഇവയെല്ലാം delete ചെയ്ത്! ഒരു ശുദ്ധികലശം നടത്തി. അതുകൊണ്ടായിരിക്കാം ദേ ഈ പോസ്റ്റ് ഇപ്പോള്‍ തെളിഞ്ഞു വന്നു.
പിന്നെ വ്യാഖ്യാനം വായില്‍ തോന്നിയതു പോലെ ആകാമല്‍ലൊ - വായില്‍ തോന്നിയത് കോതക്കു പാട്ടെന്നല്ലെ. പണ്ടു പച്ചാളം എഴുതിയതു പോലെ ഏറ്റു പിടിക്കാന്‍ ( അതില്‍ ഞാനും ഒരു കമന്റിട്ടിരുന്നു- 'കൊതുകിന്റെ മൂക്കില്‍ രണ്ടീച്ച പോയെ' " എന്നൊരാള്‍ പറയുമ്പോള്‍ അതു കളിയല്ല ചങ്ങാതീ ഞാനും കണ്ടേ " എന്നു പറയുന്ന അഥവാ ഈനാമ്പേച്ചിക്കു മരപ്പട്ടി കൂട്ട്' ; ആണോ) ആളുണ്ടെങ്കില്‍ ബഹുകേമം.
വേണുജീ ഭൂതകാലക്കുളിരിലെ ആ ചെടിയില്‍ നിന്നാണ് cancer മരുന്നുകളായ വിന്‍ക്രിസ്റ്റിന്‍, വിന്‍ബ്ലാസ്റ്റിന്‍ ഇവയുണ്ടാക്കുന്നത്
സാന്‍ഡോസ്ജീ മഞ്ഞുമ്മല്‍ കലക്കുന്നുണ്ട് ട്ടോ
ദേവന്‍ ജീ;
പണിക്കര്‍ സാറേ :) ഇത് സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമയില്‍ കലാഭവന്‍ മണി തര്‍ജ്ജമ ചെയ്തത് പോലെ ആയിപ്പോയല്ലോ. ഹി ഹി ഹി.
ReplyDeleteഭാഷയായി മലയാളം പടിച്ചിട്ടില്ല (സ്പെല്ലിങ്ങ് മിസ്റ്റേക്ക് മാഫ്)........മാഷെ ശിഷ്യപെടാന്‍ വല്ല വഴിയും ഉണ്ടോ?
ReplyDeleteസൂവേ ഏതാ ആ കന്നഡയാണോ ഉദ്ദേശിച്ചത്?
ReplyDeleteഇവിടെയൊക്കെ ഉണ്ടായിരുന്നോ?
കുറുമാന്‍ ജീ,
ReplyDeleteഅങ്ങയുടെ എഴുത്തു കണ്ട് ഞാന്‍ അന്തിച്ചിരിക്കുന്നു
ഈ ചോദ്യം കേട്ടിട്ട് ഇനി എങ്ങോട്ട ഓടണ്ടതെന്നറിയില്ലല്ലൊ.
ചെറുപ്പത്തില്‍ ആംഗലേയമാദ്ധ്യമം ആയിരുന്നതു കൊണ്ട് എനിക്കും ആ ഭാഗ്യം ഉണ്ടായില്ല. ഇപ്പോള്‍ ദാ വീണ പൂവിനെ പറ്റിയുള്ള തിരമൊഴിയുടെ ഒക്കെ ബ്ലോഗ് കണ്ട് സന്തോഷിച്ചിരിക്കുകയാണ്
അതെയതെ. അതു തന്നെ. ഞാന്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടേ...
ReplyDeleteഇന്റര്‍നെറ്റ് ഫയലുകളും ഹിസ്റ്ററിയും എല്ലാം ക്ലീനാക്കിയോ എന്ന് ചോദിക്കാനിരിക്കുകയായിരുന്നു. ശനിയന്‍ ഇതെല്ലാം സൂചിപ്പിച്ച് സാങ്കേതികവിദ്യ (അല്ലേ?) എന്ന ബ്ലോഗില്‍ ഒരു പോസ്റ്റിട്ടിട്ടുണ്ടായിരുന്നു. അതില്‍ അനാവശ്യ ഫയലുകള്‍ കമ്പ്യൂട്ടറില്‍ നിന്നും നീക്കുന്ന ഒരു പ്രോഗ്രാമിനെപറ്റിയും പറഞ്ഞിരുന്നു. www.ccleaner.com എന്ന സൈറ്റില്‍ അത് കിട്ടും.
ReplyDeleteഎന്തായാലും പ്രശ്‌നം പരിഹരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.