Wednesday, May 02, 2007

പനി എന്നത്‌ ഒരു രോഗമല്ല

രോഗികളുടെ ഭാഗം ദേവനും വൈദ്യന്മാരുടെ ഭാഗം ഞാനും ആയി ഒരു വിശകലനം എന്നു ദേവന്‍ പറഞ്ഞതു കൊണ്ട്‌ ചില കാര്യങ്ങള്‍ കൂടുതലായി പറയട്ടെ.

മുമ്പിലത്തെ ഉദാഹരണത്തില്‍ രോഗി പനി കുറയുന്നില്ല എന്ന തിനാണ്‌ വൈദ്യന്റെ അടുത്ത്‌ എത്തുന്നത്‌.

1. പനി എന്നത്‌ ഒരു രോഗമല്ല, രോഗലക്ഷണം മാത്രമാണ്‌.
2. ശരീരത്തില്‍ പനി ഉണ്ടാകുന്നത്‌ ശരീരത്തിന്റെ രോഗപ്രതിരോധശേഷി നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഒരു തെളിവാണ്‌.
3. രോഗപ്രതിരോധത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ശ്വേതരക്താണുക്കള്‍ അല്‍പം ഉയര്‍ന്ന ഈ ഊഷ്മാവിലാണ്‌ നന്നായി പ്രവര്‍ത്തിക്കുന്നത്‌. അഥവാ പനി കുറക്കുന്നത്‌ ശരീരത്തിന്‌ താരതമ്യേന ദോഷകരമാണ്‌.
4. പനി ഉള്ള അവസ്ഥയില്‍ രോഗി കൂടുതല്‍ വിശ്രമം എടുക്കും , അപ്പോള്‍ ശരീരത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ രോഗപ്രതിരോധത്തിന്നയി ഉപയോഗിക്കും. ഗുളിക കൊടുത്തോ ഇഞ്ചക്ഷന്‍ കൊടുത്തോ പനി പെട്ടെന്നു കുറച്ചാല്‍ രോഗി തുടര്‍ന്ന്‌ ജോലി തുടരുകയും തമൂലം ഈ പ്രതിരോധ പ്രവര്‍ത്തനം മന്ദീഭവിക്കുകയും , രോഗം അധികരിക്കാന്‍ കാരണമാകുകയും ചെയ്യാം.


5. വൈറസ്സുകള്‍ക്കെതിരെ മരുന്നുകള്‍ അധികമില്ല, ഉള്ളതു തന്നെ വളരെ വിലപിടിച്ചതും പലപ്പോഴും ഉപയോഗിക്കേണ്ട ആവശ്യം വരാത്തതുമാണ്‌. എന്നാല്‍ ഇവക്ക്‌ ഉയര്‍ന്ന താപനില ഹാനികരമാണ്‌ അതു കൊണ്ട്‌ പലതരം viral Feverഉം പനി കൊണ്ടു തന്നെ ഭേദമാകും.
6. പനിയുടെ ഏറ്റക്കുറച്ചിലുകള്‍ അളന്നാണ്‌. ചില തരം രോഗങ്ങളെ തിരിച്ചറിയുന്നത്‌. പല രോഗങ്ങള്‍ക്കും 24 മണിക്കൂറില്‍ അല്ലെങ്കില്‍ 48/72 മണിക്കൂറുകളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അളന്ന്‌ chart ചെയ്ത്‌ ആണ്‌. ഇതിനിടയീല്‍ ഗുളിക കൊടുത്തോ മറ്റു രീത്‌ഇയിലോ പനി കുറച്ചാല്‍ ( രോഗത്തിന്റെ മരുന്നു കൊണ്ട്‌ സ്വാഭാവികമായി കുറയുന്നതല്ല ഉദ്ദേശിക്കുന്നത്‌) ഈ രീതിയില്‍ ചാര്‍ട്ടിംഗ്‌ സാധ്യമാകുന്നില്ല. ഇതും രോഗ നിര്‍ണ്ണയത്തെ തടസപെടുത്താം.

പനി കുറഞ്ഞില്ല എന്നത്‌ ചികില്‍സയുടെ പോരായ്മയായി കരുതി medical College നെ പറ്റി ചീത്ത പറയുന്നത്‌ ധാരാളം കേട്ടിട്ടുണ്ട്‌. രോഗം കൃത്യമായി മനസ്സിലാകുന്നതു വരെ ലക്ഷണങ്ങള്‍ക്കുള്ള ച്കില്‍സ നല്‍കുകയില്ല എന്നതാണ്‌ medical College കളുടെ ഏറ്റവും
വലിയ മാഹാത്മ്യം. എന്നാല്‍ അതിന്റെ പേരില്‍ ഡോക്റ്റരേ ചീത്ത പറഞ്ഞിട്ട്‌ രോഗിയെ discharge ചെയ്യിച്ച്‌ കച്ചവടസ്ഥാപനങ്ങളില്‍ three star ചികില്‍സക്കു കൊണ്ടു പോകുന്നതും നിത്യനുഭവമാണ്‌.

പനി എത്രവരെയായാല്‍ അപകടമാണെന്നും എത്രവരെ നല്ലതാണെന്നും അറിയാവുന്ന ഡോക്റ്റര്‍മാര്‍ അതിനെ നിരീക്ഷിച്ചു കൊണ്ടു തന്നെ ഉള്ളിടത്തോളം കാലം ഇതിനെ പറ്റി ഭയക്കേണ്ട ആവശ്യം ഇല്ല.

രോഗികള്‍ക്കല്ല പലപ്പോഴും പ്രശ്നം കൂടെ വരുന്ന ചില പുത്തന്‍ പണക്കാര്‍ക്കാണ്‌. ചികില്‍സക്കു ചെലവാക്കിയ സംഖ്യയെ പറ്റി വിളിച്ചു പറഞ്ഞ്‌ എന്തോ മഹാകാര്യം സാധിച്ചതു പോലെ നടക്കുന്നവരേയും കാണുന്നുണ്ട്‌.
ഇതൊക്കെ വൈദ്യശാസ്ത്രത്തിന്റെ ചില അടിസ്ഥാനങ്ങള്‍ പൊതുജനം അറിഞ്ഞാല്‍ മാറാവുന്നതേ ഉള്ളു.
( പനിയെ പറ്റി മുഴുവനും ആയി എന്നു ധരിച്ചല്ല നിര്‍ത്തുന്നത്‌- ഇനിയും ഒരുപാട്‌ ഉണ്ട്‌. എന്നാല്‍ ഇതിനെ കുറിച്ച്‌ നിങ്ങള്‍ എന്തു പറയുന്നു എന്നറിയാന്‍ താല്‍പര്യം)

13 comments:

  1. രോഗികള്‍ക്കല്ല പലപ്പോഴും പ്രശ്നം കൂടെ വരുന്ന ചില പുത്തന്‍ പണക്കാര്‍ക്കാണ്‌. ചികില്‍സക്കു ചെലവാക്കിയ സംഖ്യയെ പറ്റി വിളിച്ചു പറഞ്ഞ്‌ എന്തോ മഹാകാര്യം സാധിച്ചതു പോലെ നടക്കുന്നവരേയും കാണുന്നുണ്ട്‌.
    ഇതൊക്കെ വൈദ്യശാസ്ത്രത്തിന്റെ ചില അടിസ്ഥാനങ്ങള്‍ പൊതുജനം അറിഞ്ഞാല്‍ മാറാവുന്നതേ ഉള്ളു.

    ReplyDelete
  2. ഈ ലേഖനം വളരെ ഉപകാരപ്രദമായി. ബാക്കി ചര്‍ച്ചകള്‍ക്കായി കാതോര്‍ക്കുന്നു.
    -സുല്‍

    ReplyDelete
  3. പ്രിയ സുല്‍ നന്ദി

    പനിയേ ഭയന്ന്‌ പാരസെറ്റമോള്‍ പോലെയുള്ള ഗുളികകള്‍ സ്വയം കഴിക്കുന്ന പലരേയും അറിയാം.

    അവര്‍ മറ്റുള്ളവരേയും ഭയപ്പെടുത്തി കഴിപ്പിക്കുന്നതും കണ്ടിട്ടുണ്ട്‌.

    പല രോഗങ്ങളും അപകടകാരികളാകുന്നത്‌ ഇതു പോലെയുള്ള സ്വയം ചികില്‍സ കൊണ്ടാണ്‌ എന്ന്‌ പൊതുജനം ഒന്നു മനസിലാക്കിയിരുന്നെങ്കില്‍

    ReplyDelete
  4. പനി വരുമ്പോള്‍‍ പെട്ടെന്നു് റിക്കവറാകാന്‍‍ റ്റാബ്ലെറ്റുകള്‍‍ കഴിക്കേണ്ടി വരുന്നു. ഇല്ലെങ്കില്‍‍ രണ്ടു മൂന്നു് ദിവസം ഒരിടത്തു് കിടക്കേണ്ടി വരും. ജീവിതത്തിന്‍റെ തത്ര പ്പാടില്‍ മിക്കവാറും എല്ലാവരും രണ്ടാമത്തെ ഓപ്ഷനാണു് ആശ്രയിക്കുന്നതു്. ഇനി പനിയാണൊ എന്ന സംശയമുണ്ടായി ഡോക്ടറുടെ
    അടുത്തു് ചെന്നാലും വിധിക്കുന്നതു് പാരസെറ്റോമകള്‍‍ തന്നെ.
    ലേഖനം വിജ്ഞാനപ്രദം.:)

    ReplyDelete
  5. വേണുജീ,

    ഇവിടെയാണ്‌ ദേവന്‍ പറഞ്ഞ കാര്യങ്ങളുടെ പ്രസക്തി. ഡോക്ടരോടു ചോദിക്കണം തന്റെ രോഗമെന്താണെന്ന്‌.

    ചില ഡോക്റ്റര്‍മാര്‍ ഈ ചോദ്യത്തില്‍ ദേഷ്യം കാണിക്കുന്നതായി കേട്ടിട്ടുണ്ട്‌. അവരില്‍ നിന്നും ചികില്‍സ സ്വീകരിക്കാതിരിക്കുന്നതാകും നല്ലത്‌.

    രോഗം എന്തയിരിക്കാം, അതിന്‌ എന്തു മരുന്നാണ്‌ താന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്‌ എന്നു വ്യക്തമായ ധാരണ ഡോക്റ്റര്‍ക്ക്‌ ഇല്ലെങ്കില്‍ പിന്നെ ചികില്‍സയുടെ അര്‍ഥം എന്താണ്‌?

    രോഗിയും ഡോക്റ്റരും തമ്മില്‍ ഇതുപോലെ ആരോഗ്യകരമായ ഒരു ബന്ധം ഉണ്ടാകണം.

    വെറുതേ പാരസെറ്റമോള്‍ കഴിച്ചു temperature കുറക്കേണ്ട കാര്യമേ ഉള്ളു എങ്കില്‍ അതു കഴിക്കാതിരിക്കുന്നതായിരിക്കും നല്ലത്‌.
    I agree to the other point - in today's fast life nobody is prepared to take resat when it is needed - rather they prefer the ultimate rest - that is the pity

    ReplyDelete
  6. കൊച്ചുകുഞ്ഞുങ്ങളുടെ കാര്യമോ? ഞാനാണെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് പനിയെന്നു കണ്ടാല്‍ ഉടന്‍ പാരസെറ്റാമോള്‍ സിറപ്പ് കൊടുക്കും. രണ്ടു ദിവസം നോക്കിയിട്ട് കുറഞ്ഞില്ലെങ്കില്‍ പിന്നെ ഡോക്ടറുടെ അടുത്തേക്ക് ഓടുകയായി. കുഞ്ഞുങ്ങളല്ലേ അടങ്ങിയിരിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. നമ്മുടെ ആള്‍ക്കാരുടെ ഒരു വക പേടിപ്പീരും കൂടെയാകുമ്പോള്‍ പിന്നെ പറയുകയും വേണ്ട.

    ജോലിക്ക് പോകേണ്ടതുകൊണ്ട്, പനിയെന്ന് കണ്ടാല്‍ ഉടന്‍ രണ്ടു ഗുളികയെടുത്തു കഴിക്കും. സ്വയം ചികിത്സയാണെല്ലാം. ഇതൊക്കെ അപകടം ക്ഷണിച്ചു വരുത്തുകയാവാം അല്ലേ? നല്ല ലേഖനം തന്നെ, ദയവായി കുറച്ചു കൂടി വിശദമായി എഴുതാമോ.

    രോഗസംബന്ധമായി എന്തെങ്കിലും സംശയങ്ങള്‍ ഇവിടെ ചോദിച്ചാല്‍ മറുപടി പ്രതീക്ഷിക്കാമോ?

    ReplyDelete
  7. പ്രിയ ശാലിനീ,
    പനി കൂടിയാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ചിലപ്പോള്‍ 'സന്നി' എന്ന അവസ്ഥ വരാറുണ്ട്‌- ഞെട്ടല്‍ എന്നും പറയും ബോധം പോയി തടി പോലാകുന്നു അഥവാ വിറയ്ക്കുന്നു. ഇതു നല്ലതല്ല. ആയതിനാല്‍ 104 ഡിഗ്രി പനി കാണുകയാണെങ്കില്‍ ഒന്നു നനച്ചു തുടക്കുന്നതു നല്ലതാണ്‌- പനിയുടെ ശക്തി ഒന്നു കുറയ്ക്കാന്‍. മുമ്പു സന്നി വന്നിട്ടുള്ള കുട്ടികളാണെങ്കില്‍ 100 ഡിഗ്രി പനിയിലും അത്‌ ആവര്‍ത്തിച്ചു കൂടാഴികയില്ല. ഇത്തരക്കാര്‍ക്ക്‌ സന്നി വരാതിരിക്കാനുള്ള മരുന്നു കൂടി തുടക്കത്തിലെ കൊടുക്കുന്നതാണ്‌ നല്ലത്‌. അതു തന്നെ അഞ്ചു വയസ്സിനു മുകളില്‍ സാധാരണ ഉണ്ടാകാറില്ല.
    ഇതൊക്കെ ഒരു പീഡിയാറ്റ്രിഷ്യന്റെ അടുത്ത്‌ വിശദമായി സംസാരിച്ചു മനസിലാക്കി വയ്ക്കുന്നത്‌ നല്ലതാണ്‌.
    സന്നി വന്നിട്ടില്ലാത്ത കുട്ടികളാണെങ്കില്‍ , ഇതു പോലെ തുടക്കത്തില്‍ പാരസെറ്റമോള്‍ കൊടുത്തതു കൊണ്ടു കിട്ടുന്നതിനെക്കാള്‍ പ്രയോജനം അതു കൊടുക്കാതെ ഒന്നൊ രണ്ടോ ദിവസം നോക്കുന്നതാണ്‌.
    രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വിശദമാക്കാം എന്നല്ലാതെ ചികില്‍സ ഈ പംക്തിയില്‍ ആശാസ്യമാണെന്നു തോന്നുന്നില്ല

    ReplyDelete
  8. വെറും പനി മാത്രം ഉള്ളതും, കൂടെ - ഛര്‍ദ്ദി, തലവേദന, ശ്വാസമ്മുട്ട്‌ തുടങ്ങി മറ്റു യാതൊരു ലക്ഷണങ്ങളും ഇല്ലാത്തതും ആയ അവസ്ഥയെ കുറിച്ചാണ്‌ ഈ പ്രതിപാദ്യം . ഇവയില്‍ ഏതെങ്കിലും ലക്ഷണം ഉണ്ടെങ്കിലും മരുന്നു കഴിക്കുനതിനു മുമ്പു ഡോക്ടറെ കാണുന്നതു തന്നെ ആയിരിക്കും നല്ലത്‌

    ReplyDelete
  9. വിശദമായി ചോദിക്കാന്‍ ഇന്ന് സമയം കിട്ടുന്നില്ല. എങ്കിലും ഒരെണ്ണം ചോദിക്കാന്‍ കുറെക്കാലമായി വിചാരിക്കുന്നു. എന്തോ ആരോഗ്യത്തിനു കുഴപ്പമുണ്ടെന്ന് രോഗി സംശയിക്കുന്ന പോയിന്റില്‍ നിന്നാണല്ലോ ഡോക്റ്റര്‍ രംഗത്തെത്തുന്നത്‌.

    ചില രോഗികള്‍ "ഓ ഒന്നുമില്ല" എന്ന് സമാധാനിക്കാന്‍ ശ്രമിച്ച്‌ പരമാവധി മുന്നോട്ട്‌ തള്ളി ഒടുക്കം ആശുപത്രി കണ്ടില്ലെങ്കില്‍ ആളു പോകുമെന്ന അവസ്ഥ വരെ കാര്യങ്ങള്‍ നീക്കും. ഇതിന്റെ മറുവശത്ത്‌ ഹൈപ്പര്‍ വിജിലന്റ്‌ ആയ ആളുകള്‍ വെയിലുകൊണ്ട്‌ ഒന്നു തലവേദനിച്ചാലും ആശുപത്രിയില്‍ എത്തും. ഇവര്‍ അവിടെ വേദന ഇവിടെ വേദന എന്നു പറഞ്ഞ്‌ പറഞ്ഞ്‌ ഒടുക്കം ഒന്നുമില്ലെന്ന് മനസ്സിലായാലും "ഇയാള്‍ക്ക്‌ ഒരു മനസ്സമാധാനം വരട്ടെ" എന്ന രീതിയില്‍ എന്തെങ്കിലും കൊടുക്കാന്‍ (ചില) ഡോക്റ്റര്‍മാര്‍ നിര്‍ബന്ധിതരായിപ്പോകുകയും ചെയ്യും. അതായത്‌ അണ്ടര്‍ ട്രീറ്റ്‌ ചെയ്യപ്പെടുന്നതിനും ഓവര്‍ട്രീട്ട്‌ ചെയ്യപ്പെടുന്നതിനും വലിയൊരു ഫാക്റ്റര്‍ രോഗിയുടെ മനോഭാവമാണെന്ന് (എന്റെ സ്വന്തം, തെറ്റാവാം) നിരീക്ഷണം.

    ബോധവാനായ രോഗി എങ്ങനെ ആകാന്‍ പറ്റും? ആവശ്യവും അനാവശ്യവും അടിയന്തിരഘട്ടവും തിരിച്ചറിയാനെന്തെങ്കിലുമൊരു വഴിയുണ്ടോ രോഗിക്ക്‌?

    ReplyDelete
  10. പണിക്കര്‍ജീ :) പനിയെന്നല്ല, എന്തു രോഗം വന്നാലും ഡോക്ടര്‍മാരെ കാണാന്‍ എനിക്കൊരു മടിയുണ്ട്. ശരിക്കും, ഒരു നേരം പനി വരുമ്പോഴേക്കും ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞ്, മരുന്ന് കഴിക്കണോ? അതോ ആദ്യം സ്വയം ചികിത്സ നടത്തി നോക്കാന്‍ പാടുണ്ടോ? തലവേദന വന്നാല്‍, ഓ...സാരമില്ല എന്നും വിചാരിച്ച് ഇരിക്കാമോ? അതോ രണ്ടുമൂന്ന് നേരം തലവേദന ഉണ്ടെങ്കില്‍, തീര്‍ച്ചയായും ഡോക്ടറുടെ അടുത്ത് പോയി, ചികിത്സ ചെയ്യണമോ?

    ReplyDelete
  11. പ്രിയ സൂ,
    ഈ കാണുന്ന ആധുനിക വൈദ്യം നിലവില്‍ വന്നിട്ട്‌ ഏറിയാല്‍ ഒരു നൂറു കൊല്ലം ആയി എന്നു വിചാരിക്കുക. 90 കളില്‍ WHO നടത്തിയ ഒരു പഠന ത്തില്‍ പറഞ്ഞത്‌ ആദ്യത്തെ പഠനത്തെകാളും രോഗങ്ങളും രോഗികളും 3 മടങ്ങ്‌ വര്‍ധനവാണ്‌ കാണിക്കുന്നത്‌ എന്നാണ്‌.

    പഴയ തലമുറയിലെ ആളുകളില്‍ - ഒരാളെ എനിക്കു നേരിട്ടറീയാം 80 വയസ്സിനു മുകളില്‍ പ്രായമുള്ളപ്പോഴും 100 തെങ്ങില്‍ കയറി തേങ്ങയിട്ടിരുന്ന ഒരാള്‍ - ഇവരൊന്നും ആധുനിക വൈദ്യത്തിന്റെ ആരോഗ്യ പരിരക്ഷ ഉപയോഗിച്ചവരല്ല.

    അതു കൊണ്ട്‌ ഒരു പനി എന്നുക്‌ഏട്ടാല്‍ ആശുപത്രി അന്വേഷിച്ചു പോകേണ്ട കാര്യമൊന്നുമില്ല.

    പക്ഷെ സ്വയം ആരോഗ്യം നിലനിര്‍ത്തുവാന്‍ എന്തൊക്കെ ചെയ്യണമോ അതൊക്കെ പരിപാലിക്കുന്നുണ്ടെങ്കില്‍ എന്നു കൂടി കൂട്ടിചേര്‍ക്കണം.

    മരുന്നു കഴിക്കുന്നു എങ്കില്‍ അതു ഡോക്റ്ററുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും നല്ലത്‌ എന്നു മാത്രം.

    ആയുര്‍വേദത്തില്‍ സ്വസ്ഥവൃത്തം എന്നൊരു ഭാഗമുണ്ട്‌ ആരോഗ്യവാനായി ജീവിക്കുവാന്‍ എന്തൊക്കെ ചെയ്യണം എന്ന് പാഠം.

    ദേവന്റെ കമന്റ്‌ ഇപ്പോഴാണ്‌ കണ്ടത്‌ അതിന്‌ വിശദമായി എഴുതാം

    ReplyDelete
  12. ദേവന്‍റെ ചോദ്യം തന്നെ എനിക്കും.

    qw_er_ty

    ReplyDelete
  13. santhosh said
    ദേവന്‍റെ ചോദ്യം തന്നെ എനിക്കും.

    I tried to put the comment here , but blogger is not accepting it. so pl read the next post - posted yesterday itself

    ReplyDelete