Wednesday, May 07, 2008

സിലിക്ക Silica

മനുഷ്യന്റെ വളരെ ഭീകരനായ ഒരു സുഹൃത്താണ്‌ ഇവൻ. ഇവൻ ലോകം മുഴുവൻ നിറഞ്ഞവനാണ്‌ - പരബ്രഹ്മമല്ല കേട്ടോ.

Rock Mining, Civil engg works with hard Rock, Stone dressing and polishing, casting, fettling and sandblasting in foundries, removal of refractory lining in glass, ceramic, cement industries, boiler scaling, porcelain and enamel manufacturing എന്നു തുടങ്ങി അനേകം വ്യവസായങ്ങളിൽ ആളുകൾ ഇവനുമായി ബന്ധപ്പെടുന്നു.

ഒരിക്കൽ ഉപദ്രവം തുടങ്ങിയാൽ ചിൽകിൽസയില്ലാത്തതും വളരെ അപകടകാരിയുമായ Pneumoconiosis എന്ന ശ്വാസകോശ രോഗം ഉണ്ടാക്കുന്നതിൽ പ്രമുഖ പങ്കുള്ള മൂന്നു വസ്തുക്കളിൽ ഒന്നാണ്‌ ഇവൻ.

സിലിക്കയുടെ കണങ്ങൾ അന്തരീക്ഷത്തിൽ പറന്നു നടന്ന്‌, ശ്വാസകോശത്തിൽ കൂടി ഉള്ളിൽ എത്തുന്നതുമാണ്‌ അപകടകാരണം.
ഈ കണങ്ങൾ മുൻപു പറഞ്ഞതു പോലെ 10 മൈക്രോണിൽ താഴെ വലിപ്പമുള്ളവ ആണെങ്കിൽ അവ ശ്വാസകോശത്തിന്റെ അകത്തുള്ള കുഴലുകളിൽ എത്തിപെടും. 5 മൈക്രോണിൽ താഴെയുള്ളവ alveolus എന്ന ഏറ്റവും അകത്തുള്ള പാടയിൽ എത്തിപ്പെടൂന്നു. അവിടെ വച്ച്‌ അവയെ ശരീരത്തിന്റെ സുരക്ഷാഭടന്മാരായ Macrophages വിഴുങ്ങുന്നു.

എന്നാൽ മാക്രൊഫാജുകൾക്ക്‌ ഇവനെ നശിപ്പിക്കുവാൻ സാധിക്കുന്നില്ല എന്നു മാത്രമല്ല മാക്രൊഫാജുകൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ പുറമെ വരുന്ന ഇതിനെ വീണ്ടും അടുത്ത മാക്രൊഫജ്‌ വിഴുങ്ങും അതും നശികും. ഈ മാക്രൊഫാജിലുള്ള ചില enzymes - (പുറത്തു നിന്നുള്ള ബാക്റ്ററിയലളേ നശിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ളവ) ഈ അവസരത്തിൽ അവയ്ക്കു തന്നെ നാശകാരണമായിത്തീരുന്നു. അവയുടെ പ്രവർത്തനത്താൽ ശ്വാസകോശത്തിൽ തന്നെ Interstitial fibrosis എന്ന അവസ്ഥ ഉണ്ടാകുന്നു.

തുടർന്നു തുടർന്നുണ്ടാകുന്ന ഇത്തരം നാശങ്ങളാൽ ശ്വാസകോശം തകരാറിലാകുന്നു.

മുൻപൊക്കെ പറഞ്ഞിരുന്നത്‌ വളരെകാലം നീണ്ടു നിൽക്കുന്ന exposure ഇതൊക്കെ ഉണ്ടാകൂ എന്നായിരുന്നു. എന്നാൽ അടുത്ത കാലത്തെ ചില പഠനങ്ങൾ സൂചിപ്പിക്കുന്നതുപോലെ 6 മാസം പ്രായമായ കുട്ടിയിലും (അതിന്റെ അമ്മ പണിസ്ഥലത്തു കൊണ്ടു പോയിരുന്നതിനാൽ)ഈ രോഗം കണ്ടിട്ടുണ്ട്‌.

ഇതിന്റെ മറ്റൊരപകടം എന്തെന്നാൽ , ഇവന്റെ ലക്ഷണങ്ങൾ വരുന്നത്‌ വളരെ മോശമായിക്കഴിഞ്ഞ്‌ ആണ്‌ എന്നതാണ്‌ . സാധാരണ ചുമ, ശ്വാസം മുട്ട്‌ തുടങ്ങിയ ലക്ഷണങ്ങൾ ആദ്യമേ ഉണ്ടാകുന്നു എങ്കിൽ വൈദ്യപരിശോധന, നേറത്തെ നടത്തപ്പെടുകയും രോഗം ആദ്യമ്നേ തന്നെ വെളിവാകുകയും ചെയ്യും , എന്നാൽ ഇവിടെ , രോഗം കടുത്തശേഷമേ ഇത്തരം ലക്ഷണങ്ങൾ പ്രകടമാകൂ.

ഇത്തർം രോഗികളിൽ TB ഉണ്ടാകുവാനുള്ള സാധ്യതയും കൂടൂതലാണെന്നു കാണുന്നു.

ഏകദേശം 1-3 വർഷങ്ങൾക്കുള്ളിൽ മരണത്തേയും കൊണ്ടു വരും.

അപ്പോൾ മേൽപറഞ്ഞ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ്‌ Chest X-ray , ശ്വാസകോശ പരിശോധനകളായ FEV1,VC, FVC ഇവ നോക്കിയിരിക്കണം.

Periodical Medical Examination ലും ഇവയ്ക്ക്‌ പ്രാധാന്യം കൊടുക്കണം. അന്തരീക്ഷത്തിലുള്ള പൊടിയുടെ അളവിനെ അനുസരിച്ച്‌ PME എത്ര നാളുകൾ കൂടുമ്പോൾ ചെയ്യണം എന്നു തീരുമാനിക്കുക.

ഈ രോഗം വന്നിട്ട്‌ മരിക്കുന്നതിനെക്കാൾ നല്ലത്‌, വരാതെ നോക്കുന്നതാണ്‌.

അതുകൊണ്ട്‌ അന്തരീക്ഷത്തിലുള്ള പൊടിയെ നിയന്ത്രിക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളണം.

പൊടി കൂടൂതൽ ഉണ്ടാകുവാൻ സഹായിക്കുന്ന രീതികൾ ഒഴിവാക്കി, പൊടി കുറവുൽപാദിപ്പിക്കുന്ന രീതികൾ സ്വായത്തമാക്കണം - ഉദാഹരണത്തിന്‌ wet - drilling

ഉണ്ടായ പൊടി നമ്മുടെ ശ്വാസകോശത്തിൽ പെടാതിരിക്കുവാനുള്ള Personal Protective Equipments കർശനമായും ഉപയോഗിച്ചിരിക്കണം.

Inspection നു പോകുമ്പോൾ, ഞങ്ങളെ കാണുമ്പോൾ Mask ധരിക്കുകയും , ഞങ്ങൾ പോയിക്കഴിയുമ്പോൾ അത്‌ മാറ്റിവച്ച്‌ പണിയുകയും ചെയ്യുന്നത്‌ അനുഭവയോഗം കൊണ്ടാണെന്നു സമാധാനിക്കുകയല്ലാതെ ഞങ്ങൾ എന്തു
ചെയ്യാൻ!!

അന്തരീക്ഷത്തിൽ അ നുവദനീയമായ അളവുകൾ

(1-2mg quartz/cmm may cause dtectable disease in 5-15 years

Dust with less silica content ie 70% and above - 0.5 mg/cubic meter
Dust with less silica content ie 10% and below - 5mg/ cubic meter

Respirable dust (ie size 1-5microns) - 0.1 - 0.2 mg/ cubic meter

ഇതൊക്കെ നിങ്ങളുടെ സ്ഥാപനത്തിലു പാലിക്കപെടുന്നുണ്ടോ എന്നറിയുവാൻ നിങ്ങൾക്കും അവകാശമുണ്ട്‌. ഉടമസ്ഥൻ അവന്റെയും നാം നമ്മുടെയും ധർമ്മം ശരിക്കു നിറവേടിയാൽ നിലകു നിർത്താവുന്നതെ ഉള്ളു ഈ അപക്കടങ്ങൾ

( നെറ്റ്‌ ൽ തപ്പിയാൽ ഇവന്റെ ഭീകര മുഖം കാണിക്കുന്ന ധാരാളം സൈറ്റുകൾ കിട്ടും

Sunday, May 04, 2008

ക്രോമിയം - Chromium

ക്രോമിയം - Chromium

Ferrochromium-Alloys ഉം Monochromates, dichromates ഇവയും മറ്റും നിർമ്മിക്കുന്നവർ, Stainless steel welders, Chromium platers, Furniture Polishers, chromium pigment spray painters, Leather tanners, Cement industry workers, Glass industry workers, building workers, printers, photograph technicians എന്നു തുടങ്ങി ധാരാളം ആളുകൾ ജോലി ചെയ്യുന്ന സ്ഥലത്ത്‌ ഇടപഴകേണ്ടി വരുന്ന ഒരു വസ്തു ആണ്‌ ക്രോമിയം.
ഇവൻ തൊലിപ്പുറമേയും പ്രശ്നമുണ്ടാക്കും, ശ്വാസത്തിൽകൂടിയും വായിൽ കൂടിയും അകത്തു കടന്നും പ്രശ്നമുണ്ടാക്കും Hexavalent Compounds കൂടൂതലും ജലത്തിൽ ലയിക്കുന്നവയായതു കൊണ്ട്‌ അവ 1-10% ഉം , Trivalent Compounds അത്ര ലയനശേഷി ഇല്ലാത്തവയായതു കൊണ്ട്‌ 0.2 - 3% വരെയും ആഗിരണം ചെയ്യപ്പെടുന്നു.

ക്രോമിയം പിഗ്‌മന്റ്‌ കണങ്ങൾ , stainlesssteel welding ലുണ്ടാകുന്ന പുക,Chromic acid mist aerosols ഇവയുടെ വലിപ്പം 1 മൈക്രൊണിലും കുറവായതിനാൽ ഇവ ശ്വാസകോശത്തിൽ കൂടി രക്തത്തിലെത്തിച്ചേരുന്നു.

ശരീരം ഇവനെ മൂത്രം മലം എന്നിവയിൽ കൂടി പുറം തള്ളുന്നു.

അഥവാ ഇവൻ വലിയ അളവിൽ വായിൽ കൂടി അകത്തെത്തിയാൽ ദഹനവ്യവസ്ഥയിൽ നിന്നും രക്തസ്രാവം, കരൾ നാശം Necrosis of liver, വൃക്കനാശം Tubular Necrosis, ഇവയുണ്ടാകും.

തൊലിപ്പുറമെ ഇവൻ Contact Dermatitis ഉണ്ടാക്കുന്നു. കുറച്ചു കഴിഞ്ഞാൽ അവൻ അതിനെ ഒരു വ്രണമാക്കി മാറ്റും. ഈ വ്രണം സാധാരണ വൃത്തൈലുള്ളതും ആഴമുള്ളതും , വക്കുകൾ തടിച്ചവയും ആയിരിക്കും. കൈകളുടെ മുട്ടിനു താഴെയും കാലുകളുടെ മുട്ടിനു താഴെയും ആണ്‌ സ്പർശന സാധ്യതയാൽ ഇവ ആദ്യം പ്രത്യക്ഷപ്പെടുക.

1-9 ഗ്രാം വരെ അകത്തു ചെന്നാൽ ഇവൻ വളരെ ശക്തമായ ലക്ഷണങ്ങളുണ്ടാക്കുന്നു.

അന്തരീക്ഷത്തിൽ 0.1 mg/cubicmeter ഓ അതിൽകൂടുതലോ chromic acid fumes ഉള്ളപ്പോൾ ശ്ലൈഷ്മിക കലയുടെ നാശം സംഭവിക്കുന്നതായി കാണുന്നു.

ശ്വാസകോശത്തിൽ കൂടി ഉള്ളിൽ കടക്കുന്ന ഇവൻ ആദ്യം മൂക്കിന്റെ പാലത്തിലുള്ള ശ്ലൈഷ്മിക കലയെ ദ്രവിപ്പിക്കുന്നതിനാൽ അതിൽ ദ്വാരം വീഴുന്നു. (CaDmium, Arsenic എന്നിവയും ഇങ്ങനെ ദ്വാരമുണ്ടാക്കും)

ദീർഘകാലം ഇടപെടൂന്നവരിൽ ശ്വാസകോശാർബുദവും കണ്ടുവരുന്നു.

ക്രോമിയം sensitive ആയവരിൽ leather shoes പോലും allergic lesions ഉണ്ടാക്കാം.

അറിയാതെ അകത്തു പെട്ടാൽ പാൽ , വിറ്റമിൻ C ഇവ കൊടുക്കുന്നത്‌ നല്ലതാണു കേട്ടോ.

മൂക്കിന്റെ പാലത്തിന്‌ ദ്വാരം , ശ്വാസകോശാർബുദം എന്നിവ ചികിൽസ ഇല്ലാത്തവയായതിനാൽ , അതൊക്കെ വരാതിരികുവാൻ ശ്രദ്ധിക്കുക.

ജോലി ചെയ്യുമ്പോൾ Gloves, clothings, Protective creams ഇവ നിർദ്ദേശിക്കപ്പെട്ട പോലെ ഉപയോഗികുക.

ജോലിസ്ഥലത്തെ അന്തരീക്ഷത്തിൽ കാണാവുന ക്രോമിയത്തിന്റെ അളവ്‌

Insoluble Chromium - 0.5 - 1mg/cubic meter
soluble Chromium - 0.01 - 0.1mg/cubic meter

മാംഗനീസ്‌- Manganese

മാംഗനീസ്‌- Manganese

മാംഗനീസ്‌ മൈനിങ്ങിലും, ferromanganese, Iron and Steel, Dry-Cell Batteries, Welding Rod, Potassium Permanaganate എന്നിവയുടെ ഉൽപാദനവുമായും ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
ഇവർ പ്രധാനികൾ മറ്റുള്ളവരും ഉണ്ട്‌ കേട്ടൊ- dryers of linseed oil, glass industry, textile bleaching, leather tanning, fertiliser manufacturing എന്നിങ്ങനെ.

ലോകത്തിലുൽപാദിപ്പിക്കുന്ന മാംഗനീസിന്റെ 90% വും steel industry യിലാണ്‌ ഉപയോഗിക്കപ്പെടുന്നത്‌.
അപ്പോൾ പറഞ്ഞു വന്നത്‌ ഇവനും നമുക്ക്‌ അപകടങ്ങൾ ഉണ്ടാക്കുവാൻ സമർഥൻ തന്നെ. ഇവന്റെ പല ലവണങ്ങളും സാധാരണ ജലത്തിൽ ലയിക്കുന്നവയല്ലെങ്കിൽപോലും, നമുക്കിവൻ ഉപദ്രവകാരിയാകാം- ഇവന്റെ വളരെ ചെറിയ കണങ്ങൾ - 1-5 മൈക്രൊൺ വലിപ്പം ഉള്ളവ ശ്വാസകോശത്തിൽ കൂടി അങ്ങ്‌ രക്തത്തിലെത്തിച്ചേരും. ആഹാരത്തിൽ കൂടി അകത്തെത്തുന്നതിൽ ഏകദേശം 3% മാത്രമേ ആഗിരണം ചെയ്യപ്പെടുന്നുള്ളു.

രക്തത്തിലെത്ത്യാ ഇവൻ ഉടൻ തന്നെ പ്രധാനമായി കരളിലും അതുപോലെ മറ്റിടങ്ങളിലുമായി നിക്ഷേപിക്കപ്പെടുന്നു.
ഇവൻ Blood-Brain baarier, Placenta എന്നീ കടമ്പകളെ കടക്കുവാൻ കഴിവുള്ളവനാണ്‌. അതുകൊണ്ടു തന്നെ രക്തത്തിൽ കൂടി തലച്ചോറിലും, ഗർഭത്തിലുള്ള കുട്ടിയിലും ഇവൻ എത്തിപ്പെടുന്നു. (സാധാരണ അങ്ങനെ സംഭവിക്കുവാതിരിക്കാൻ ശരീരം തനിയെ ഉണ്ടാക്കിയിരിക്കുന്ന ഒരു പ്രതിരോധമാണ്‌ മുൻപറഞ്ഞവ)

കരളിൽ ആണ്‌ പ്രധാനമായ ശേഖരം എന്നതിനാൽ പിത്തത്തിൽ കൂടിയാണ്‌ ഇതിനെ വിസർജ്ജിക്കുന്നത്‌.

തൊഴിൽ പരമായി ഇതുമായി ബന്ധമില്ലാത്തവരിൽ , സാധാരണ ആഹാരത്തിൽ നിന്നും ലഭിക്കുന്ന അളവുകൾ വച്ച്‌ രക്തത്തിൽ 20 മൈക്രൊഗ്രാം/ലിറ്റർ, മൂത്രത്തിൽ 2 മൈക്രൊഗ്രാം /ലിറ്റർ, മുടിയിൽ 3മില്ലിഗ്രാം/kg എന്നീ തോതിൽ ഇവൻ ഉണ്ട്‌.

മലത്തിൽ 60mg/kg കണ്ടാൽ അത്‌ പുറമെ നിന്നുള്ള മാംഗനീസ്‌ കാരണമാണെന്നനുമാനിക്കാം.

നീണ്ട കാലം അതുമായി ബന്ധപ്പെടുന്നവരിൽ തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വൈകല്യങ്ങൾ പ്രത്യക്ഷപ്പെടുന്നു. മാംഗനീസ്‌ പൊടിയടങ്ങിയ വായു അഥവാ പുക ശ്വസിക്കുന്നവരിൽ ഏതാനും മാസങ്ങൾ കൊണ്ടു തന്നെ ലക്ഷണങ്ങൾ ഉണ്ടാകാം.

ആദ്യമാദ്യം പറയത്തക്ക വണ്ണം പ്രാധാന്യമുള്ള ലക്ഷണങ്ങൾ ഇല്ല , പിന്നീട്‌ പതുക്കെ പതുക്കെ നടപ്പിലുള്ള വൈകല്യം, വർത്തമാനം പറയുന്നതിലുള്ള വൈകല്യം, psychomotor disturbances എന്നു തുടങ്ങി അവസാനം Manic or Depressive psychosis, Parkinsonism ഇവ വരെ എത്താം.

Acute or c hronic Bronchitis, Pneumonia ഇവ ഉണ്ടാകുന്നത്‌ ഇവൻ നമ്മുടെ പ്രതിരോധശേഷിയെ തകരാറിലാക്കുന്നതുകൊണ്ടും കൂടിയാണെന്നു വിശ്വസിക്കപ്പെടുന്നു.

അന്തരീക്ഷത്തിൽ 2-5 mg/cubic meter മാംഗനീസ്‌ ഉള്ളപ്പോൾ മേൽപറഞ്ഞ അപകടം കാണപ്പെടുന്നു.
0.05 mg/cubic meter ആണെങ്കിൽ vague signs മാത്രമേ കണൂ.

പെട്ടെന്നു തന്നെ രോഗിയെ ആ സ്ഥലത്തു നിന്നും മാറ്റിയാൽ രോഗത്തിന്‌ ആശ്വാസം ലഭിക്കാം എങ്കിലും , നടക്കുന്നതിലും വർത്തമാനത്തിലും ഉള്ള തകരാറുകൾ നീണ്ടുനിൽക്കും. മേൽപറഞ്ഞ അസുഖത്തെ Manganism എന്നു വിളിക്കുന്നു.

ജോലിസ്ഥലത്തിരുന്ന്‌ ആഹാരം കഴിക്കുക, ജോലികഴിഞ്ഞാൽ കുളിക്കാതിരിക്കുക, ആ തുണികഴുീകാതിരിക്കുക തുടങ്ങിയവ ഇതിന്റെ സഹായികളാണ്‌.

അന്തരീൽക്ഷത്തിൽ അനുവദിക്കപ്പെട്ട അളവ്‌ 0.3 - 0.6 microgram/cubic meter

WHO പറയുന്നത്‌ TLV - TWA 0.3microgram/cubic meter മാത്രം

ഏതായാലും ജോലി ചെയ്യുന്ന സ്ഥലത്തുള്ള സുരക്ഷാ നിർദ്ദേശങ്ങൾ വളരെ കർശനമായി പാലിക്കുക.

പാഷാണം (Arsenic)

പാഷാണം (Arsenic)

പാഷാണം അടങ്ങുന്ന കീടനാശിനികൾ ഉപയോഗിക്കുന്നവർ, പാഷാണ റിഫൈനറികളിലും, അതിന്റെ അയിരുമായി ബന്ധപ്പെട്ടും ജോലി ചെയ്യുന്നവർ, Wood Preservatives ഉണ്ടാക്കുന്നവർ, കീടനാശിനികളും, മരുന്നുകളും ഉണ്ടാക്കുന്നവർ, metallurgy യുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർ, ഗ്ലാസ്സ്‌ , lead alloys, semi-conductors ഇവ ഉണ്ടാക്കുന്നവർ, വാർണീഷുമായി ബന്ധപ്പെട്ട ഉൽപാദനപ്രവർത്തനത്തിൽ പങ്കെടുക്കുന്നവർ - ഇവരൊക്കെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.

മുമ്പ്‌ കറുത്തീയത്തിന്റെ കാര്യത്തിൽ പറഞ്ഞതു പോലെ തന്നെ ഇതും അന്തരീക്ഷത്തിൽ വാതകരൂപത്തിൽ അപകടകാരിയായി നിലകൊള്ളും. അവിടെ നിന്ന്‌ ശ്വാസം വഴി ശരീരത്തിലെത്തുന്നു. ഇതിന്റെ കണങ്ങൾ വലിപ്പം കൂടിയതായതു കൊണ്ട്‌ അവ തിരികെ അന്നനാളം വഴി കുടലിലെത്തിച്ചേരും.

അങ്ങനെ ചെറിയ കണങ്ങൾ ശ്വാസകോശങ്ങളിൽ കൂടിയും വലിയവ ആഹാരപഥത്തിൽ കൂടിയും ആഗിരണം ചെയ്യപ്പെടുന്നു.

ശരീരത്തിനുള്ളിൽ വച്ച്‌ ഇവയിൽ inorganic arsenic, dimethylarsenic acid ഉം Methyl arsonic acidഉം ആയി മാറുന്നു.

ആഗിരണം ചെയ്യപ്പെടുന്നതിൽ വളരെ നല്ല ഒരംശം മൂത്രത്തിൽ കൂടിയും കുറച്ചു ഭാഗം മലത്തിൽ കൂടിയും വിസർജ്ജിക്കപ്പെടുന്നു- ഏകദേശം 6 മണിക്കൂറുകൾക്കുള്ളിൽ. 7 ദിവസത്തിനുള്ളിൽ അതിന്റെ 75% വും വിസർജ്ജിക്കപ്പെടുന്നു.

ഇവൻ ഒരു വിഷപദാർഥമായതു കൊണ്ട്‌ എന്തൊക്കെ വികൃതികൾ കാട്ടുമെന്നു നോക്കാം-

ആളവു കൂടുതലായാൽ - (Acute Poisoning) കൂടിയ അളവിൽ അന്നപഥത്തിലെത്തിയാൽ - കഠിനമായ ഛർദ്ദി, വയറിളക്കം, പേശീവേദന, മുഖത്തു നീര്‌, ഹൃദയപ്രവർത്തനവൈകല്ല്യം, shock, ജലാംശക്കുറവ്‌(dehydration ഇവ ഉണ്ടാകും. 75-180mg വരെ ഇവന്റെ മരണകാരക അളവാണ്‌.

തൊലിപ്പുറമെ ഉള്ള സമ്പർക്കം കൊണ്ട്‌ Contact Dermatitis, Folliculitis, Eczematous eruptions, Ulcerations ഇവ ഉണ്ടാക്കും.

Nascent Hydrogen ഉമായി ബന്ധപ്പെടുവാൻ ഇടവന്നാൽ ഇവൻ മാരകമായ Arsine എന്ന വാതകമാകുന്നു- (കേട്ടിട്ടുണ്ടാകും യുദ്ധത്തിനുപയോഗിക്കുന്ന വിഷവാതകം)
നിറമോ മണമോ ഇല്ലാത്ത ഈ വാതകം അതുകാരണം തന്നെ തിരിച്ചറിയുവാനും സാധിക്കുന്നില്ല.

ഇവൻ ശ്വാസകോശത്തിൽ കൂടി വളരെ വേഗം ആഗിരണം ചെയ്യപ്പെടും. രക്തത്തിലെ ചുവന്ന അണുക്കളെ നശിപ്പിക്കുന്നു, ഹീമോഗ്ലോബിൻ മൂത്രത്തിൽകൂടി വരികയും (ഏകദേശം 6 മണിക്കൂറുകൾക്കുള്ളിൽ) വൃക്കകളുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്യുന്നു.

Chronic Poisoning കൂടൂതൽ നാൾ ചെറിയ അളവിൽ അകത്തു ചെന്നാൽ തൊലി, ശ്വാസവ്യൂഹം, ഹൃദയം , വൃക്ക, രക്തം , നാഡീവ്യൂഹം തുടങ്ങി പലഭാഗങ്ങളേയും ഇവൻ തകരാറിലാക്കുന്നു.

തൊലിയിൽ hyperpigmentation, herpetic lesions, hyperkeratosis തുടങ്ങിയവയും അപൂർവമായി ചിലപ്പോൾ ക്യാൻസർ വരെയും ഉണ്ടാകാം.

മൂക്കിന്റെ പാലത്തിൽ ദ്വാരം ഉണ്ടാവുക സാധാരണമാണ്‌ (ഇത്‌ Cadmium, Chromium എന്നീ രാസവ്ബസ്തുക്കളുമായി ബന്ധപ്പെട്ടും ഉണ്ടാകാം)
ചിലപഠനങ്ങളിൽ ഹൃദയസംബന്ധമായ തകരാറുകളും ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്‌- രക്തധമനികളുക്കുണ്ടാകുന്ന വൈകല്യങ്ങൾ മൂലം.
ഞരമ്പുകൾക്കുണ്ടാകുന്ന ചില തകരാറുകൾ മാറുന്നതാണെങ്കിലും വളരെ കാലതാമസം നേരിടും.
രക്തത്തിലുള്ള എല്ലാ തരം കോശങ്ങളുടെയും എണ്ണം കുറയ്ക്കും.

കൂടുതൽ കാലം ഇടപഴകുന്നവരിൽ ശ്വാസകോശാർബുദം കാണുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. (25 കൊല്ലത്തിനു മുകളിൽ, അന്തരീക്ഷത്തിൽ 50 മൈക്രൊഗ്രാം/cubic metre ശ്വസിച്ചവരിൽ 3മടങ്ങു കൂടൂതൽ സാധ്യത)

Factories Act പ്രകാരം arsenic ഉപയോഗം ഉള്ള ഇടങ്ങളിൽ Personal Monitoring or Area Monitoring (in the breathing zone) നടത്തി തൊഴിലാളികൾ ശ്വസിക്കുന്ന വായുവിൽ അതിന്റെ അളവ്‌ എത്രയുണ്ട്‌ എന്നു തിട്ടപ്പെടുത്തേണ്ടതുണ്ട്‌.

വായുവിൽ 0.05 - മുതൽ 0.5 മൈക്രൊഗ്രം/ക്യുബിക്‌ മീറ്റർ ആണ്‌ പല രാജ്യങ്ങളിലായി arsenic ന്‌ അനുവദിച്ചിട്ടുള്ള പരിധി

എല്ലാ മൂന്നു മാസങ്ങളിലും മൂത്രം പരിശോധിക്കേണ്ടതാണ്‌. സാധാരണക്കാരുടെ മൂത്രത്തിൽ ഇതിന്റെ അംശം 30 മൈക്രൊഗ്രം/ലിറ്റർ വരെ കാണാം.

ഇതുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവരിൽ കാണുന്ന അളവ്‌ ഇതിൽ കൂടൂതലായിരിക്കും. കടൽമൽസ്യം കഴിക്കുന്നത്‌ മൂത്രത്തിലുള്ള arsenicന്റെ അംശത്തെ വർധിപ്പിക്കുമെന്നതിനാൽ മൂത്രം പരിശോധിക്കുന്നതിനു മുമ്പ്‌ മൂന്നു ദിവസം അത്‌ ഒഴിവാക്കേണ്ടതാണ്‌.

മൂത്രത്തിൽ arsenic 1000മൈക്രൊഗ്രം/ലിറ്റർ ഉണ്ടെങ്കിൽ അത്‌ അന്തരീക്ഷത്തിൽ 250 മൈക്രൊഗ്രം/ക്യുബിക്‌ മീറ്റർ കാണും എന്ന തോതിൽ കണക്കാക്കാം.

പണ്ടുണ്ടായിരുന്ന arsenic exposure ന്റെ അളവറിയുവാൻ രോമത്തിലുള്ള അളവ്‌ പരിശോധിച്ചാൽ മതി.

arsenic, ഒരു ക്യാൻസർ ഉൽപാദിപ്പിക്കുന്നതോ ഉൽപാദനത്തെ സഹായിക്കുന്നതോ ആയ വസ്തുവായി പരിഗണിക്കപ്പെട്ടിരിക്കുന്നതിനാൽ, അതുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ തങ്ങൾക്കു നൽകിയിട്ടുള്ള Personal Protective equipments വേണ്ട രീതിയിൽ ഉപയോഗിക്കുകയും, നിർദ്ദേശങ്ങൾ വേണ്ടവണ്ണം പാലിക്കുകയും ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌.

Saturday, May 03, 2008

കറുത്തീയം - നിങള്‍ അപകടത്തിലാണോ

Ceramics, pottery, tile തുടങ്ങിയ തൊഴിൽ മേഖലകളിലും, storage battery നിർമ്മാണം, welding, Petrol Blending, Painting, Scrap work, smelting എന്നീ മേഖലകളിലും തൊഴിൽ ചെയ്യുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറയാം.

(ഇവർ മാത്രമല്ല കേട്ടോ- ഇവർക്ക്‌ കൂടുതൽ അപകടമുണ്ടെന്നു മാത്രം . ബാക്കിയുള്ളവർ ഇവരാണ്‌- electrical cable manufacturing, pipe production, roof covering, sealing joints, coating metal (weather proofing)with red Lead, chemical industries lining containers for sulphuric acid - എന്നു തുടങ്ങി നീളുന്നു ആ പട്ടിക)

നിങ്ങൾ പലപ്പോഴും കൈകാര്യംചെയ്യുന്ന വസ്തുക്കളിൽ "കറുത്തീയം" (Lead) അടങ്ങിയിട്ടുണ്ട്‌, അഥവാ നിങ്ങളുടെ തൊഴിൽപരമായ സ്ഥലത്ത്‌ അന്തരീക്ഷത്തിൽ ഇതിന്റെ അംശം ഉണ്ട്‌.
അതുകൊണ്ടെന്താണെന്നല്ലേ?
പറയാം കറുത്തീയം വളരെ അപകടങ്ങൾ ഉണ്ടാക്കുന്ന ഒരു വിഷപദാർഥമാണ്‌.
Melting Point 327ഉം Boiling Point 1620 ഡിഗ്രി സെന്റിഗ്രേഡാണെന്നും വിചാരിച്ച്‌ സമാധാനിക്കണ്ടാ - കാരണം അവൻ 550-600 ഡിഗ്രിയിൽ തന്നെ evaporate ചെയ്ത്‌ അന്തരീക്ഷത്തിലെത്തിക്കൊള്ളും. അവിടെയുള്ള Oxygenഉമായി ചേർന്ന്‌ lead oxide ആകും

ശരീരത്തിനുള്ളിലേക്ക്‌ ഇവൻ കടക്കുന്നത്‌ രണ്ടു വഴികളിലൂടെ ആണ്‌-
1. ശ്വാസം വഴി,
2. വായ വഴി.

കേൾക്കുമ്പോൾ തോന്നും ആദ്യത്തേത്‌ അപകടം ഇല്ല എന്ന്‌. എന്നാൽ അങ്ങനെ അല്ല അതാണ്‌ കൂടുതൽ അപകടം.
കാരണം ആഗിരണത്തിനുള്ള പ്രതലം (surface area ) ശ്വാസകോശത്തിന്റെത്‌ ഏകദേശം 75- 100 sq. meter ആണ്‌. അപ്പോൾ വായുവിലുള്ള കറുത്തീയത്തിന്റെ അംശം വളരെ അധികം വലിച്ചെടുക്കപ്പെടുന്നു- ഏകദേശം 10- 30%. വായിൽ കൂടീ അകത്ത്‌ ചെല്ലുന്നതിൽ 5-10% ആഗിരണം ചെയ്യപ്പെടുന്നു.

ശ്വാസത്തിൽ കൂടി അകത്തുകടക്കുന്നവയിൽ, വലിയ മാത്രയിലുള്ള കണങ്ങൾ (10 micronൽ കൂടുതൽ വലിപ്പമുള്ളവ ശ്വാസനാളികളിലുള്ള സുരക്ഷാപ്രവർത്തങ്ങളുടെ ഫലമായി തിരികെ തൊണ്ടയിലെത്തുകയും അവിടെ നിന്ന്‌ ആഹാരനാളം (Oesophagus) വഴി ആമാശയത്തിൽ എത്തുകയും ചെയ്യാം.

രക്തത്തിലുള്ള കറുത്തീയത്തിന്റെ 95% ഭാഗവും ചുവന്ന രക്താണുക്കളിലാണ്‌ കാണുക. (പൊതുവേ ഇവൻ നഖം, അസ്ഥികൾ, പല്ല്‌, മുടി തുടങ്ങി കട്ടിയുള്ള ഭാഗങ്ങളിലും, മജ്ജ, ഞരമ്പുകൾ, വൃക്ക, കരൾ തുടങ്ങിയ മൃദുവായ ഭാഗങ്ങളിലും കാണപ്പെടും. ഇവയിൽ; മൃദുവായ ഭാഗങ്ങളിൽ നിന്നുമാണ്‌ ഇവന്റെ അപകടകരമായ പ്രവർത്തനം.

വിസർജ്ജനം മൂത്രത്തിൽ കൂടിയും മലത്തിൽ കൂടിയും നടക്കുന്നു. വിസർജ്ജ്യമായതിൽ 75-80% മൂത്രത്തിൽ കൂടിയും ബാക്കി മലത്തിൽ കൂടിയും ആണ്‌.

അകത്തു ചെന്നുപെട്ടാൽ ഇവൻ ദഹനവ്യവസ്ഥ, നാഡീവ്യൂഹം, രക്തം, വൃക്ക തുടങ്ങി പലഭാഗങ്ങളേയും അപകടപ്പെടുത്തും.

കഠിനമായ വയറുവേദന ഒരു പ്രധാനലക്ഷണമാണ്‌. അതിനോടനുബന്ധമായി മലബന്ധവും വയറുവേദന പലപ്പോഴും പൊക്കിളിനു ചുറ്റുമായിട്ടോ പൊക്കിളിനു താഴെയോ അനുഭവപ്പെടുന്നു.

നാഡീവ്യൂഹം തകരാറിലാക്കുന്ന ഇവൻ കുട്ടികളേയും , തരുണന്മാരേയും കൂടുതൽ ആക്രമിക്കുന്നു. - (കൂട്ടത്തിൽ വെള്ളമടി (alcohol) ഉണ്ടെങ്കിൽ അതു വളരെ അപകടകരമാണ്‌)

convulsive, comatose or delirious encephalopathy ഇവയൊക്കെ ഇവന്റെ സംഭാവനയിൽ പെടുന്നു.
ചിലപ്പോൽ ഭയാനകമായ സ്വപ്നങ്ങൾ കാണുന്നതു തുടങ്ങി ചിത്തഭ്രമം വരെ എത്തിപ്പെടാം.

ഒരു തവണ ഉണ്ടായാൽ ചിലപ്പോൾ ഇവയൊന്നും പൂർണ്ണമായി മാറിയില്ലെന്നും വരാം

പഴക്കം ചെന്നാൽ വൃക്കളുടെ പ്രവർത്തനത്തേയും ഇവൻ തടസ്സപ്പെടുത്തിയേക്കാം അതായത്‌ കറുത്തീയത്തിനെ വിസർജ്ജനത്തിന്റെ തോതു കുറഞ്ഞു പോകുന്നു, തന്മൂലം അകത്തുള്ളതിന്റെ അളവു കൂടുകയും വിഷഫലങ്ങൾ അനുഭവപ്പെടുകയും ചെയ്യും
.

അപ്പോൾ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത്‌ വായുവിൽ ഇവന്റെ അളവു എത്രയുണ്ട്‌ എന്നറിയുവാൻ നിങ്ങൾക്ക്‌ അവകാശമുണ്ട്‌.
അത്‌ നിങ്ങാൾ ശ്വസിക്കുവാനിടവരുന്നു എങ്കിൽ നിങ്ങൾ അപകടകരമായ അവസ്ഥയിലാണൊ അല്ലയോ എന്നറിയുവാൻ അതു സഹായിക്കും.
അന്തരീക്ഷത്തിലെ അളവ്‌ Fixed- station air monitoring,or personal monitoring നടത്തി മനസ്സിലാക്കാം.

അന്തരീക്ഷത്തിൽ 0.001 മുതൽ 0.15 mg/cubic meter of air ആണ്‌ അനുവദനീയമായ അളവ്‌.

അല്ലെങ്കിൽ രക്തം മൂത്രം ഇവ പരിശോധിച്ച്‌ നോക്കാം. (once in 3-6 months)

രക്തത്തിലുള്ള delta amino levulinic acid dehydratase എന്ന enzyme ന്റെ പ്രവർത്തനം ഇവൻ മന്ദിപ്പിക്കുന്നതിനാൽ രക്തത്തിൽ lead, protoporphyrin എന്നിവയുടെയും മൂത്രത്തിൽ delta ALA, coproporphyrin എന്നിവയുടെയും അളവ്‌ നോക്കാം.


WHO പ്രകാരം രക്തത്തിൽ lead , 400 microgram/Litre ആണുങ്ങൾക്കും 300 microgram/Litre സ്ത്രീകൾക്കും അനുവദിച്ചിരിക്കുന്നു.

ഇതൊക്കെ പൊതുവായ കാര്യം , എന്നാൽ ജോലി ചെയ്യുന്നത്‌ നമ്മളാണ്‌, നമ്മുടെ ആരോഗ്യം നോക്കേണ്ടത്‌ നമ്മുടെ കടമയാണ്‌ അല്ലെങ്കിൽ അനുഭവിക്കേണ്ടി വരുന്നതും നമ്മൾ തന്നെ ആണ്‌ അതിനാൽ നമുക്കു തന്നിട്ടുള്ള Personal Protective Equipments അവർ പറയുന്നതുപോലെ ഉപയോഗിക്കുവാൻ ശീലിക്കുക . അല്ലാതെ തല എന്റേതാണ്‌ ഹെൽമെറ്റ്‌ ധരിക്കാത്തതുകൊണ്ട്‌ അതങ്ങു പോയാൽ അവനെന്തു ചേതം എന്ന രീതിയിൽ ചിന്തിക്കാതിരിക്കുക