Wednesday, May 07, 2008

സിലിക്ക Silica

മനുഷ്യന്റെ വളരെ ഭീകരനായ ഒരു സുഹൃത്താണ്‌ ഇവൻ. ഇവൻ ലോകം മുഴുവൻ നിറഞ്ഞവനാണ്‌ - പരബ്രഹ്മമല്ല കേട്ടോ.

Rock Mining, Civil engg works with hard Rock, Stone dressing and polishing, casting, fettling and sandblasting in foundries, removal of refractory lining in glass, ceramic, cement industries, boiler scaling, porcelain and enamel manufacturing എന്നു തുടങ്ങി അനേകം വ്യവസായങ്ങളിൽ ആളുകൾ ഇവനുമായി ബന്ധപ്പെടുന്നു.

ഒരിക്കൽ ഉപദ്രവം തുടങ്ങിയാൽ ചിൽകിൽസയില്ലാത്തതും വളരെ അപകടകാരിയുമായ Pneumoconiosis എന്ന ശ്വാസകോശ രോഗം ഉണ്ടാക്കുന്നതിൽ പ്രമുഖ പങ്കുള്ള മൂന്നു വസ്തുക്കളിൽ ഒന്നാണ്‌ ഇവൻ.

സിലിക്കയുടെ കണങ്ങൾ അന്തരീക്ഷത്തിൽ പറന്നു നടന്ന്‌, ശ്വാസകോശത്തിൽ കൂടി ഉള്ളിൽ എത്തുന്നതുമാണ്‌ അപകടകാരണം.
ഈ കണങ്ങൾ മുൻപു പറഞ്ഞതു പോലെ 10 മൈക്രോണിൽ താഴെ വലിപ്പമുള്ളവ ആണെങ്കിൽ അവ ശ്വാസകോശത്തിന്റെ അകത്തുള്ള കുഴലുകളിൽ എത്തിപെടും. 5 മൈക്രോണിൽ താഴെയുള്ളവ alveolus എന്ന ഏറ്റവും അകത്തുള്ള പാടയിൽ എത്തിപ്പെടൂന്നു. അവിടെ വച്ച്‌ അവയെ ശരീരത്തിന്റെ സുരക്ഷാഭടന്മാരായ Macrophages വിഴുങ്ങുന്നു.

എന്നാൽ മാക്രൊഫാജുകൾക്ക്‌ ഇവനെ നശിപ്പിക്കുവാൻ സാധിക്കുന്നില്ല എന്നു മാത്രമല്ല മാക്രൊഫാജുകൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ പുറമെ വരുന്ന ഇതിനെ വീണ്ടും അടുത്ത മാക്രൊഫജ്‌ വിഴുങ്ങും അതും നശികും. ഈ മാക്രൊഫാജിലുള്ള ചില enzymes - (പുറത്തു നിന്നുള്ള ബാക്റ്ററിയലളേ നശിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ളവ) ഈ അവസരത്തിൽ അവയ്ക്കു തന്നെ നാശകാരണമായിത്തീരുന്നു. അവയുടെ പ്രവർത്തനത്താൽ ശ്വാസകോശത്തിൽ തന്നെ Interstitial fibrosis എന്ന അവസ്ഥ ഉണ്ടാകുന്നു.

തുടർന്നു തുടർന്നുണ്ടാകുന്ന ഇത്തരം നാശങ്ങളാൽ ശ്വാസകോശം തകരാറിലാകുന്നു.

മുൻപൊക്കെ പറഞ്ഞിരുന്നത്‌ വളരെകാലം നീണ്ടു നിൽക്കുന്ന exposure ഇതൊക്കെ ഉണ്ടാകൂ എന്നായിരുന്നു. എന്നാൽ അടുത്ത കാലത്തെ ചില പഠനങ്ങൾ സൂചിപ്പിക്കുന്നതുപോലെ 6 മാസം പ്രായമായ കുട്ടിയിലും (അതിന്റെ അമ്മ പണിസ്ഥലത്തു കൊണ്ടു പോയിരുന്നതിനാൽ)ഈ രോഗം കണ്ടിട്ടുണ്ട്‌.

ഇതിന്റെ മറ്റൊരപകടം എന്തെന്നാൽ , ഇവന്റെ ലക്ഷണങ്ങൾ വരുന്നത്‌ വളരെ മോശമായിക്കഴിഞ്ഞ്‌ ആണ്‌ എന്നതാണ്‌ . സാധാരണ ചുമ, ശ്വാസം മുട്ട്‌ തുടങ്ങിയ ലക്ഷണങ്ങൾ ആദ്യമേ ഉണ്ടാകുന്നു എങ്കിൽ വൈദ്യപരിശോധന, നേറത്തെ നടത്തപ്പെടുകയും രോഗം ആദ്യമ്നേ തന്നെ വെളിവാകുകയും ചെയ്യും , എന്നാൽ ഇവിടെ , രോഗം കടുത്തശേഷമേ ഇത്തരം ലക്ഷണങ്ങൾ പ്രകടമാകൂ.

ഇത്തർം രോഗികളിൽ TB ഉണ്ടാകുവാനുള്ള സാധ്യതയും കൂടൂതലാണെന്നു കാണുന്നു.

ഏകദേശം 1-3 വർഷങ്ങൾക്കുള്ളിൽ മരണത്തേയും കൊണ്ടു വരും.

അപ്പോൾ മേൽപറഞ്ഞ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ്‌ Chest X-ray , ശ്വാസകോശ പരിശോധനകളായ FEV1,VC, FVC ഇവ നോക്കിയിരിക്കണം.

Periodical Medical Examination ലും ഇവയ്ക്ക്‌ പ്രാധാന്യം കൊടുക്കണം. അന്തരീക്ഷത്തിലുള്ള പൊടിയുടെ അളവിനെ അനുസരിച്ച്‌ PME എത്ര നാളുകൾ കൂടുമ്പോൾ ചെയ്യണം എന്നു തീരുമാനിക്കുക.

ഈ രോഗം വന്നിട്ട്‌ മരിക്കുന്നതിനെക്കാൾ നല്ലത്‌, വരാതെ നോക്കുന്നതാണ്‌.

അതുകൊണ്ട്‌ അന്തരീക്ഷത്തിലുള്ള പൊടിയെ നിയന്ത്രിക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളണം.

പൊടി കൂടൂതൽ ഉണ്ടാകുവാൻ സഹായിക്കുന്ന രീതികൾ ഒഴിവാക്കി, പൊടി കുറവുൽപാദിപ്പിക്കുന്ന രീതികൾ സ്വായത്തമാക്കണം - ഉദാഹരണത്തിന്‌ wet - drilling

ഉണ്ടായ പൊടി നമ്മുടെ ശ്വാസകോശത്തിൽ പെടാതിരിക്കുവാനുള്ള Personal Protective Equipments കർശനമായും ഉപയോഗിച്ചിരിക്കണം.

Inspection നു പോകുമ്പോൾ, ഞങ്ങളെ കാണുമ്പോൾ Mask ധരിക്കുകയും , ഞങ്ങൾ പോയിക്കഴിയുമ്പോൾ അത്‌ മാറ്റിവച്ച്‌ പണിയുകയും ചെയ്യുന്നത്‌ അനുഭവയോഗം കൊണ്ടാണെന്നു സമാധാനിക്കുകയല്ലാതെ ഞങ്ങൾ എന്തു
ചെയ്യാൻ!!

അന്തരീക്ഷത്തിൽ അ നുവദനീയമായ അളവുകൾ

(1-2mg quartz/cmm may cause dtectable disease in 5-15 years

Dust with less silica content ie 70% and above - 0.5 mg/cubic meter
Dust with less silica content ie 10% and below - 5mg/ cubic meter

Respirable dust (ie size 1-5microns) - 0.1 - 0.2 mg/ cubic meter

ഇതൊക്കെ നിങ്ങളുടെ സ്ഥാപനത്തിലു പാലിക്കപെടുന്നുണ്ടോ എന്നറിയുവാൻ നിങ്ങൾക്കും അവകാശമുണ്ട്‌. ഉടമസ്ഥൻ അവന്റെയും നാം നമ്മുടെയും ധർമ്മം ശരിക്കു നിറവേടിയാൽ നിലകു നിർത്താവുന്നതെ ഉള്ളു ഈ അപക്കടങ്ങൾ

( നെറ്റ്‌ ൽ തപ്പിയാൽ ഇവന്റെ ഭീകര മുഖം കാണിക്കുന്ന ധാരാളം സൈറ്റുകൾ കിട്ടും

4 comments:

  1. Dust with less silica content ie 70% and above - 0.5 mg/cubic meter
    Dust with less silica content ie 10% and below - 5mg/ cubic meter

    Respirable dust (ie size 1-5microns) - 0.1 - 0.2 mg/ cubic meter

    ഇതൊക്കെ നിങ്ങളുടെ സ്ഥാപനത്തിലു പാലിക്കപെടുന്നുണ്ടോ എന്നറിയുവാൻ നിങ്ങൾക്കും അവകാശമുണ്ട്‌. ഉടമസ്ഥൻ അവന്റെയും നാം നമ്മുടെയും ധർമ്മം ശരിക്കു നിറവേടിയാൽ നിലകു നിർത്താവുന്നതെ ഉള്ളു ഈ അപക്കടങ്ങൾ

    ReplyDelete
  2. വ്യവസായ മേഖലയോടു ബന്ധപ്പെട്ട്‌ ശരീരത്തിനു ദോഷം ചെയ്യുന്ന വിഷവസ്തുക്കളെക്കുറിച്ചുള്ള പോസ്റ്റുകള്‍ വായിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ഉപദേശം കൊടുക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സംവിധാനം ഇല്ലേ. ജനങ്ങളും സ്വന്തം ആരോഗ്യകാര്യത്തില്‍ തീരെ ശ്രദ്ധിക്കുന്നില്ല എന്നത്‌ വാസ്തവമാണ്‌. ഗ്രാനെറ്റ്‌ പോളിഷ്‌ ചെയ്യുന്നവരും മാര്‍ബിളില്‍ എന്‍ഗ്രേവ്‌ ചെയ്യുന്നവരും ഒരു മാസ്ക്ക്‌ പോലും വയ്ക്കാതെയാണ്‌ ജോലിചെയ്യുന്നത്‌ കാണാറുള്ളത്‌.

    ReplyDelete
  3. പ്രിയ താരാപഥം, സംവിധാനം ഇല്ലാഞിട്ടല്ല. അവനവന്‍ സുരക്ഷിതനായിരിക്കണം എന്ന് തോന്നല്‍ അവനവനുണ്ടായിരിക്കണം, ഹെല്‍മെറ്റ് ധരിക്കാന്‍ പറയുമ്പോള്‍‍ പറയുന്ന വാദങള്‍ കേട്ടിട്ടില്ലേ.
    ഇതിന്റെ മറുവശം ഉണ്ട്.

    Material Safety data Sheet സാധാരണ ഗതിയില്‍ സത്യം വെളിപ്പെടുത്തേണ്ടതാണ് എന്നാല്‍ അനഗനെ യാണോ എല്ലായിടത്തും കണുന്നത്‌.

    അപ്പോള്‍ ജനങള്‍ ബോധവാന്മാരായാലേ കാര്യമുള്ളു എന്നു തോന്നുന്നു. അതിന് എന്നാല്‍ കഴിയുന്ന ചെറിയ ചില കാര്യങള്‍ പറയുന്നു എന്നു മാത്രം

    ReplyDelete
  4. അക്ബര്‍ ബുക്സിലേക്ക്‌ നിങ്ങളുടെ രചനകളും അയക്കുക
    akberbooks@gmail.com
    mob:09846067301

    ReplyDelete