മാംഗനീസ്- Manganese
മാംഗനീസ് മൈനിങ്ങിലും, ferromanganese, Iron and Steel, Dry-Cell Batteries, Welding Rod, Potassium Permanaganate എന്നിവയുടെ ഉൽപാദനവുമായും ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
ഇവർ പ്രധാനികൾ മറ്റുള്ളവരും ഉണ്ട് കേട്ടൊ- dryers of linseed oil, glass industry, textile bleaching, leather tanning, fertiliser manufacturing എന്നിങ്ങനെ.
ലോകത്തിലുൽപാദിപ്പിക്കുന്ന മാംഗനീസിന്റെ 90% വും steel industry യിലാണ് ഉപയോഗിക്കപ്പെടുന്നത്.
അപ്പോൾ പറഞ്ഞു വന്നത് ഇവനും നമുക്ക് അപകടങ്ങൾ ഉണ്ടാക്കുവാൻ സമർഥൻ തന്നെ. ഇവന്റെ പല ലവണങ്ങളും സാധാരണ ജലത്തിൽ ലയിക്കുന്നവയല്ലെങ്കിൽപോലും, നമുക്കിവൻ ഉപദ്രവകാരിയാകാം- ഇവന്റെ വളരെ ചെറിയ കണങ്ങൾ - 1-5 മൈക്രൊൺ വലിപ്പം ഉള്ളവ ശ്വാസകോശത്തിൽ കൂടി അങ്ങ് രക്തത്തിലെത്തിച്ചേരും. ആഹാരത്തിൽ കൂടി അകത്തെത്തുന്നതിൽ ഏകദേശം 3% മാത്രമേ ആഗിരണം ചെയ്യപ്പെടുന്നുള്ളു.
രക്തത്തിലെത്ത്യാ ഇവൻ ഉടൻ തന്നെ പ്രധാനമായി കരളിലും അതുപോലെ മറ്റിടങ്ങളിലുമായി നിക്ഷേപിക്കപ്പെടുന്നു.
ഇവൻ Blood-Brain baarier, Placenta എന്നീ കടമ്പകളെ കടക്കുവാൻ കഴിവുള്ളവനാണ്. അതുകൊണ്ടു തന്നെ രക്തത്തിൽ കൂടി തലച്ചോറിലും, ഗർഭത്തിലുള്ള കുട്ടിയിലും ഇവൻ എത്തിപ്പെടുന്നു. (സാധാരണ അങ്ങനെ സംഭവിക്കുവാതിരിക്കാൻ ശരീരം തനിയെ ഉണ്ടാക്കിയിരിക്കുന്ന ഒരു പ്രതിരോധമാണ് മുൻപറഞ്ഞവ)
കരളിൽ ആണ് പ്രധാനമായ ശേഖരം എന്നതിനാൽ പിത്തത്തിൽ കൂടിയാണ് ഇതിനെ വിസർജ്ജിക്കുന്നത്.
തൊഴിൽ പരമായി ഇതുമായി ബന്ധമില്ലാത്തവരിൽ , സാധാരണ ആഹാരത്തിൽ നിന്നും ലഭിക്കുന്ന അളവുകൾ വച്ച് രക്തത്തിൽ 20 മൈക്രൊഗ്രാം/ലിറ്റർ, മൂത്രത്തിൽ 2 മൈക്രൊഗ്രാം /ലിറ്റർ, മുടിയിൽ 3മില്ലിഗ്രാം/kg എന്നീ തോതിൽ ഇവൻ ഉണ്ട്.
മലത്തിൽ 60mg/kg കണ്ടാൽ അത് പുറമെ നിന്നുള്ള മാംഗനീസ് കാരണമാണെന്നനുമാനിക്കാം.
നീണ്ട കാലം അതുമായി ബന്ധപ്പെടുന്നവരിൽ തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വൈകല്യങ്ങൾ പ്രത്യക്ഷപ്പെടുന്നു. മാംഗനീസ് പൊടിയടങ്ങിയ വായു അഥവാ പുക ശ്വസിക്കുന്നവരിൽ ഏതാനും മാസങ്ങൾ കൊണ്ടു തന്നെ ലക്ഷണങ്ങൾ ഉണ്ടാകാം.
ആദ്യമാദ്യം പറയത്തക്ക വണ്ണം പ്രാധാന്യമുള്ള ലക്ഷണങ്ങൾ ഇല്ല , പിന്നീട് പതുക്കെ പതുക്കെ നടപ്പിലുള്ള വൈകല്യം, വർത്തമാനം പറയുന്നതിലുള്ള വൈകല്യം, psychomotor disturbances എന്നു തുടങ്ങി അവസാനം Manic or Depressive psychosis, Parkinsonism ഇവ വരെ എത്താം.
Acute or c hronic Bronchitis, Pneumonia ഇവ ഉണ്ടാകുന്നത് ഇവൻ നമ്മുടെ പ്രതിരോധശേഷിയെ തകരാറിലാക്കുന്നതുകൊണ്ടും കൂടിയാണെന്നു വിശ്വസിക്കപ്പെടുന്നു.
അന്തരീക്ഷത്തിൽ 2-5 mg/cubic meter മാംഗനീസ് ഉള്ളപ്പോൾ മേൽപറഞ്ഞ അപകടം കാണപ്പെടുന്നു.
0.05 mg/cubic meter ആണെങ്കിൽ vague signs മാത്രമേ കണൂ.
പെട്ടെന്നു തന്നെ രോഗിയെ ആ സ്ഥലത്തു നിന്നും മാറ്റിയാൽ രോഗത്തിന് ആശ്വാസം ലഭിക്കാം എങ്കിലും , നടക്കുന്നതിലും വർത്തമാനത്തിലും ഉള്ള തകരാറുകൾ നീണ്ടുനിൽക്കും. മേൽപറഞ്ഞ അസുഖത്തെ Manganism എന്നു വിളിക്കുന്നു.
ജോലിസ്ഥലത്തിരുന്ന് ആഹാരം കഴിക്കുക, ജോലികഴിഞ്ഞാൽ കുളിക്കാതിരിക്കുക, ആ തുണികഴുീകാതിരിക്കുക തുടങ്ങിയവ ഇതിന്റെ സഹായികളാണ്.
അന്തരീൽക്ഷത്തിൽ അനുവദിക്കപ്പെട്ട അളവ് 0.3 - 0.6 microgram/cubic meter
WHO പറയുന്നത് TLV - TWA 0.3microgram/cubic meter മാത്രം
ഏതായാലും ജോലി ചെയ്യുന്ന സ്ഥലത്തുള്ള സുരക്ഷാ നിർദ്ദേശങ്ങൾ വളരെ കർശനമായി പാലിക്കുക.
Sunday, May 04, 2008
Subscribe to:
Post Comments (Atom)
മികച്ച ലേഖനം
ReplyDelete