പാഷാണം (Arsenic)
പാഷാണം അടങ്ങുന്ന കീടനാശിനികൾ ഉപയോഗിക്കുന്നവർ, പാഷാണ റിഫൈനറികളിലും, അതിന്റെ അയിരുമായി ബന്ധപ്പെട്ടും ജോലി ചെയ്യുന്നവർ, Wood Preservatives ഉണ്ടാക്കുന്നവർ, കീടനാശിനികളും, മരുന്നുകളും ഉണ്ടാക്കുന്നവർ, metallurgy യുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർ, ഗ്ലാസ്സ് , lead alloys, semi-conductors ഇവ ഉണ്ടാക്കുന്നവർ, വാർണീഷുമായി ബന്ധപ്പെട്ട ഉൽപാദനപ്രവർത്തനത്തിൽ പങ്കെടുക്കുന്നവർ - ഇവരൊക്കെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.
മുമ്പ് കറുത്തീയത്തിന്റെ കാര്യത്തിൽ പറഞ്ഞതു പോലെ തന്നെ ഇതും അന്തരീക്ഷത്തിൽ വാതകരൂപത്തിൽ അപകടകാരിയായി നിലകൊള്ളും. അവിടെ നിന്ന് ശ്വാസം വഴി ശരീരത്തിലെത്തുന്നു. ഇതിന്റെ കണങ്ങൾ വലിപ്പം കൂടിയതായതു കൊണ്ട് അവ തിരികെ അന്നനാളം വഴി കുടലിലെത്തിച്ചേരും.
അങ്ങനെ ചെറിയ കണങ്ങൾ ശ്വാസകോശങ്ങളിൽ കൂടിയും വലിയവ ആഹാരപഥത്തിൽ കൂടിയും ആഗിരണം ചെയ്യപ്പെടുന്നു.
ശരീരത്തിനുള്ളിൽ വച്ച് ഇവയിൽ inorganic arsenic, dimethylarsenic acid ഉം Methyl arsonic acidഉം ആയി മാറുന്നു.
ആഗിരണം ചെയ്യപ്പെടുന്നതിൽ വളരെ നല്ല ഒരംശം മൂത്രത്തിൽ കൂടിയും കുറച്ചു ഭാഗം മലത്തിൽ കൂടിയും വിസർജ്ജിക്കപ്പെടുന്നു- ഏകദേശം 6 മണിക്കൂറുകൾക്കുള്ളിൽ. 7 ദിവസത്തിനുള്ളിൽ അതിന്റെ 75% വും വിസർജ്ജിക്കപ്പെടുന്നു.
ഇവൻ ഒരു വിഷപദാർഥമായതു കൊണ്ട് എന്തൊക്കെ വികൃതികൾ കാട്ടുമെന്നു നോക്കാം-
ആളവു കൂടുതലായാൽ - (Acute Poisoning) കൂടിയ അളവിൽ അന്നപഥത്തിലെത്തിയാൽ - കഠിനമായ ഛർദ്ദി, വയറിളക്കം, പേശീവേദന, മുഖത്തു നീര്, ഹൃദയപ്രവർത്തനവൈകല്ല്യം, shock, ജലാംശക്കുറവ്(dehydration ഇവ ഉണ്ടാകും. 75-180mg വരെ ഇവന്റെ മരണകാരക അളവാണ്.
തൊലിപ്പുറമെ ഉള്ള സമ്പർക്കം കൊണ്ട് Contact Dermatitis, Folliculitis, Eczematous eruptions, Ulcerations ഇവ ഉണ്ടാക്കും.
Nascent Hydrogen ഉമായി ബന്ധപ്പെടുവാൻ ഇടവന്നാൽ ഇവൻ മാരകമായ Arsine എന്ന വാതകമാകുന്നു- (കേട്ടിട്ടുണ്ടാകും യുദ്ധത്തിനുപയോഗിക്കുന്ന വിഷവാതകം)
നിറമോ മണമോ ഇല്ലാത്ത ഈ വാതകം അതുകാരണം തന്നെ തിരിച്ചറിയുവാനും സാധിക്കുന്നില്ല.
ഇവൻ ശ്വാസകോശത്തിൽ കൂടി വളരെ വേഗം ആഗിരണം ചെയ്യപ്പെടും. രക്തത്തിലെ ചുവന്ന അണുക്കളെ നശിപ്പിക്കുന്നു, ഹീമോഗ്ലോബിൻ മൂത്രത്തിൽകൂടി വരികയും (ഏകദേശം 6 മണിക്കൂറുകൾക്കുള്ളിൽ) വൃക്കകളുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്യുന്നു.
Chronic Poisoning കൂടൂതൽ നാൾ ചെറിയ അളവിൽ അകത്തു ചെന്നാൽ തൊലി, ശ്വാസവ്യൂഹം, ഹൃദയം , വൃക്ക, രക്തം , നാഡീവ്യൂഹം തുടങ്ങി പലഭാഗങ്ങളേയും ഇവൻ തകരാറിലാക്കുന്നു.
തൊലിയിൽ hyperpigmentation, herpetic lesions, hyperkeratosis തുടങ്ങിയവയും അപൂർവമായി ചിലപ്പോൾ ക്യാൻസർ വരെയും ഉണ്ടാകാം.
മൂക്കിന്റെ പാലത്തിൽ ദ്വാരം ഉണ്ടാവുക സാധാരണമാണ് (ഇത് Cadmium, Chromium എന്നീ രാസവ്ബസ്തുക്കളുമായി ബന്ധപ്പെട്ടും ഉണ്ടാകാം)
ചിലപഠനങ്ങളിൽ ഹൃദയസംബന്ധമായ തകരാറുകളും ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്- രക്തധമനികളുക്കുണ്ടാകുന്ന വൈകല്യങ്ങൾ മൂലം.
ഞരമ്പുകൾക്കുണ്ടാകുന്ന ചില തകരാറുകൾ മാറുന്നതാണെങ്കിലും വളരെ കാലതാമസം നേരിടും.
രക്തത്തിലുള്ള എല്ലാ തരം കോശങ്ങളുടെയും എണ്ണം കുറയ്ക്കും.
കൂടുതൽ കാലം ഇടപഴകുന്നവരിൽ ശ്വാസകോശാർബുദം കാണുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. (25 കൊല്ലത്തിനു മുകളിൽ, അന്തരീക്ഷത്തിൽ 50 മൈക്രൊഗ്രാം/cubic metre ശ്വസിച്ചവരിൽ 3മടങ്ങു കൂടൂതൽ സാധ്യത)
Factories Act പ്രകാരം arsenic ഉപയോഗം ഉള്ള ഇടങ്ങളിൽ Personal Monitoring or Area Monitoring (in the breathing zone) നടത്തി തൊഴിലാളികൾ ശ്വസിക്കുന്ന വായുവിൽ അതിന്റെ അളവ് എത്രയുണ്ട് എന്നു തിട്ടപ്പെടുത്തേണ്ടതുണ്ട്.
വായുവിൽ 0.05 - മുതൽ 0.5 മൈക്രൊഗ്രം/ക്യുബിക് മീറ്റർ ആണ് പല രാജ്യങ്ങളിലായി arsenic ന് അനുവദിച്ചിട്ടുള്ള പരിധി
എല്ലാ മൂന്നു മാസങ്ങളിലും മൂത്രം പരിശോധിക്കേണ്ടതാണ്. സാധാരണക്കാരുടെ മൂത്രത്തിൽ ഇതിന്റെ അംശം 30 മൈക്രൊഗ്രം/ലിറ്റർ വരെ കാണാം.
ഇതുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവരിൽ കാണുന്ന അളവ് ഇതിൽ കൂടൂതലായിരിക്കും. കടൽമൽസ്യം കഴിക്കുന്നത് മൂത്രത്തിലുള്ള arsenicന്റെ അംശത്തെ വർധിപ്പിക്കുമെന്നതിനാൽ മൂത്രം പരിശോധിക്കുന്നതിനു മുമ്പ് മൂന്നു ദിവസം അത് ഒഴിവാക്കേണ്ടതാണ്.
മൂത്രത്തിൽ arsenic 1000മൈക്രൊഗ്രം/ലിറ്റർ ഉണ്ടെങ്കിൽ അത് അന്തരീക്ഷത്തിൽ 250 മൈക്രൊഗ്രം/ക്യുബിക് മീറ്റർ കാണും എന്ന തോതിൽ കണക്കാക്കാം.
പണ്ടുണ്ടായിരുന്ന arsenic exposure ന്റെ അളവറിയുവാൻ രോമത്തിലുള്ള അളവ് പരിശോധിച്ചാൽ മതി.
arsenic, ഒരു ക്യാൻസർ ഉൽപാദിപ്പിക്കുന്നതോ ഉൽപാദനത്തെ സഹായിക്കുന്നതോ ആയ വസ്തുവായി പരിഗണിക്കപ്പെട്ടിരിക്കുന്നതിനാൽ, അതുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ തങ്ങൾക്കു നൽകിയിട്ടുള്ള Personal Protective equipments വേണ്ട രീതിയിൽ ഉപയോഗിക്കുകയും, നിർദ്ദേശങ്ങൾ വേണ്ടവണ്ണം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
Sunday, May 04, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment