Monday, April 27, 2009

പ്രപഞ്ചത്തിലെ ആറ്റങ്ങളൊക്കെ എണ്ണി





link 1 ഇതു kurinji Online ല്‍ വന്നത്‌
http://kurinjionline.blogspot.com/2007/07/blog-post_04.html
ഒന്നിനു ശേഷം 100 പൂജ്യം "(പ്രപഞ്ചത്തില്‍ ആകെയുണ്ടെന്നു കണക്കാക്കുന്ന തന്മാത്രകളുടെ എണ്ണം ഒരു `ഗൂഗൊളാ'ണ്‌. അത്‌ ഒന്നിനു ശേഷം നൂറ്‌ പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയാണ്‌. അതിലും വലുതാണ്‌ മേല്‍പ്പറഞ്ഞ സംഖ്യയെന്നോര്‍ക്കുക). "

ഇത്‌ അനില്‍ അറ്റ്‌ ബ്ലൊഗ്ഗിന്റെ ഈ പോസ്റ്റില്‍ സിദ്ധാര്‍ത്ഥിന്റെ കമന്റ്‌
http://pathivukazhchakal.blogspot.com/2008/08/blog-post_24.html?showComment=1219754940000#c1628484479248359351

അവിടെ ഒന്നിനു ശേഷം 60 പൂജ്യത്തിലും കുറവാണെന്ന്‌
"
This is an understatement: a 30C homeopathic preparation is a dilution of 1 in 100^30, or rather 1 in 10^60, which means a 1 followed by 60 zeroes, or - let’s be absolutely clear - a dilution of 1 in 1,000,000,000,000,000,000, 000,000,000,000,000,000,000,000,000, 000,000,000,000,000.

To phrase that in the Society of Homeopaths’ terms, we should say: “30C contains less than one part per million million million million million million million million million million of the original substance.”

At a homeopathic dilution of 100C, which they sell routinely, and which
homeopaths claim is even more powerful than 30C, the treating substance is diluted by more than the total number of atoms in the universe.
"

നമ്മുടെ പടത്തില്‍ പറയുന്നു ഒന്നിനു ശേഷം 80 ആണോ കണക്കെനിക്കറിയില്ലേ
എന്റെ പടച്ചോനേ

ഇവരൊക്കെ എങ്ങനെ ആണൊ ഈ പ്രപഞ്ചത്തിലെ ആറ്റങ്ങളൊക്കെ എണ്ണി തീര്‍ത്തത്‌?

ഇതു വായിച്ചില്ലെ മുകളില്‍ കൊടുത്ത ലിങ്കില്‍

36 comments:

  1. ഈ കണക്കുകളൊക്കെ വിശ്വസനീയമാണോ സാറേ? എന്തു തോന്നുന്നു?

    ReplyDelete
  2. ശാസ്ത്രീയമാണോ, ന്നാ വിശ്വസിച്ചിരിക്ക്ണു.

    ബിഗ്‌ബാംഗിന്റെ ഒരു സെക്കന്റ് മുൻപ് ഇതെല്ലാം കൂടി ഒരു ചക്കവരട്ടീടത്രേം ണ്ടാര്ന്നള്ളൊ. അപ്പോ എണ്ണാൻ എളുപ്പല്ലേ.

    ReplyDelete

  3. link 1 ഇതു kurinji Online ല്‍ വന്നത്‌ ഒന്നിനു ശേഷം എത്ര പൂജ്യം എന്നില്ല
    (പ്രപഞ്ചത്തില്‍ ആകെയുണ്ടെന്നു കണക്കാക്കുന്ന തന്മാത്രകളുടെ എണ്ണം ഒരു `ഗൂഗൊളാ'ണ്‌. അത്‌ ഒന്നിനു ശേഷം നൂറ്‌ പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയാണ്‌. അതിലും വലുതാണ്‌ മേല്‍പ്പറഞ്ഞ സംഖ്യയെന്നോര്‍ക്കുക).

    ഇത്‌ അനില്‍ അറ്റ്‌ ബ്ലൊഗ്ഗിന്റെ ഈ പോസ്റ്റില്‍ സിദ്ധാര്‍ത്ഥിന്റെ കമന്റ്‌

    അവിടെ ഒന്നിനു ശേഷം 60 പൂജ്യത്തിലും കുറവാണെന്ന്‌
    This is an understatement: a 30C homeopathic preparation is a dilution of 1 in 100^30, or rather 1 in 10^60, which means a 1 followed by 60 zeroes, or - let’s be absolutely clear - a dilution of 1 in 1,000,000,000,000,000,000, 000,000,000,000,000,000,000,000,000, 000,000,000,000,000.

    To phrase that in the Society of Homeopaths’ terms, we should say: “30C contains less than one part per million million million million million million million million million million of the original substance.”

    At a homeopathic dilution of 100C, which they sell routinely, and which
    homeopaths claim is even more powerful than 30C, the treating substance is diluted by more than the total number of atoms in the universe.
    നമ്മുടെ പടത്തില്‍ പറയുന്നു ഒന്നിനു ശേഷം 80 ആണോ കണക്കെനിക്കറിയില്ലേ

    സേതുലക്ഷ്മീ, വളരെ വളരെ ശരിയായിരിക്കണം
    ശാസ്ത്രീയമല്ലേ ചിലരൊക്കെ ഇംഗ്ലീഷിലും അല്ലേ പറഞ്ഞിരിക്കുന്നത്‌ അപ്പോള്‍ തീര്‍ത്തും സത്യമായിരിക്കണം ഏതായാലും ഞാന്‍ വിശ്വസിച്ചു. സത്യം.

    "ബിഗ്‌ബാംഗിന്റെ ഒരു സെക്കന്റ് മുൻപ് ഇതെല്ലാം കൂടി ഒരു ചക്കവരട്ടീടത്രേം ണ്ടാര്ന്നള്ളൊ. അപ്പോ എണ്ണാൻ എളുപ്പല്ലേ.
    "

    പാര്‍ത്ഥന്‍ ജീ അതു ഞാന്‍ ഓര്‍ത്തില്ല അവര്‍ അന്നു പോയി എളുപ്പത്തില്‍ എണ്ണിയതാ അല്ലേ? :) പൊട്ടിക്കഴിഞ്ഞാല്‍ പിന്നെ എണ്ണാന്‍ പറ്റുവോ

    ReplyDelete
  4. ഹ ഹ,
    കൊള്ളാം പണിക്കര്‍ സാറെ !

    ഇവിടുന്ന് ചില വിസിറ്റേഴ്സ്, ഇന്നങ്ങോട്ട് വെന്നതെന്തിനെന്ന് നോക്കി ഇറങ്ങിയതാ.
    :)

    എന്തരോ എന്തോ.
    :)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. 10^66 estimates the the number of atoms in our galaxy to be in the area of 10^68 and, if dark and exotic matter are considered, then their numbers are possibly close to 10^69.
    In 10^9, it is stated that there is a wide range of estimates given for the number of galaxies in the universe. Some put the number in the very low 100 billions, others bring it much closer to the one trillion mark.

    The size of other galaxies range from one million to hundreds of billions of stars. The mass of some of the largest galaxies is trillions of times the mass of our sun. Again, it is supposed that much of this mass consists of dark and exotic matter.

    If we consider our galaxy to be of average size, and use the highest estimates for both the number of atoms in our galaxy and the total number of galaxies, then the universe would contain about one trillion times the number of atoms as our galaxy. Since our galaxy probably has no more than 10^69 atoms, this would mean that at most the universe contains 10^69 x 10^12 atoms in all. This works out to be just under 10^81.

    If we use lower estimates for the number of atoms in our galaxy and total number of galaxies, then the total number of atoms would be as much as 20 times less, or within the area of 10^79.

    Hence, "atoms in the universe" belongs on this page which spans from 10^78 to just under 10^81.

    സംശയം തീര്‍ന്നെന്നു കരുതുന്നു.....

    reference :- http://pages.prodigy.net/jhonig/bignum/qauniver.html

    പാര്‍ത്ഥന്‍‌ജീ ചക്കവരട്ടി അസ്സാധനം അല്ലാ... നേതി നേതി.....

    ReplyDelete
  7. എണ്ണം കണക്കാക്കുന്നത് എങ്ങനെയെന്നാല്‍.

    ആകെ ഗാലക്സികളുടെ എണ്ണം * ഒരു ഗാലക്സിയിലെ നക്ഷത്രങ്ങളുടെ ആവറേജ് എണ്ണം * ഒരു നക്ഷത്രത്തിലെ ആവറേജ് ഹൈഡ്രജന്‍ ആറ്റങ്ങളുടെ എണ്ണം ( ഒരു റഫ് ഫോര്‍മുല മാത്രം ആണിത്)

    ഹൈഡ്രജന്‍ ആറ്റങ്ങളുടെ എണ്ണത്തിനു മുന്നില്‍ മറ്റുള്ളവ നെഗ്ലിജിബില്‍ ആയതു കൊണ്ടാണ് ഹൈഡ്രജന്‍ ആറ്റങ്ങള്‍ മാത്രം എടുക്കുന്നത്...

    ReplyDelete
  8. കാല്‌വിന്‍ - ആകെ മൊത്തം ഗാലക്സികളുടെ എണ്ണമൊക്കെ കൃത്യമാണോ? ആയിരിക്കും അല്ലേ? അതു ആരെങ്കിലും എണ്ണിയതാണോ?
    "ശാസ്ത്രീയം" ആയതു കൊണ്ട്‌ വിശ്വസിക്കാം അല്ലേ?

    പിന്നെ ഓരോരുത്തര്‍ 60 എന്നും 100 എന്നും 80 എന്നും ഒക്കെ പറയുമ്പോള്‍

    എല്ലാം സത്യമായിരിക്കും അല്ലേ?

    ഞാന്‍ മുമ്പു യുക്തിവാദം പോസ്റ്റില്‍ മനുഷ്യമനസ്സിന്‌ എല്ലം 'comprehend" ചെയ്യാനുള്ള കഴിവില്ല. ആ പരിമിതി വച്ചുകൊണ്ട്‌ ചെയ്യുന്ന യുക്തിവാദം നല്ലതാണ്‌ എന്നെഴുതിയിരുന്നു. അതില്‍ തുടങ്ങി എന്നെ കുറെ പഠിപ്പിച്ചതു കണ്ടിരുന്നോ?

    അവസാനം ഒരു വിദ്വാന്‍ "യുക്തിവാദത്തിനെതിരെ ഞാന്‍ പടനയിക്കുന്നു" എന്നു വരെ അതില്‍ കാച്ചിയിരുന്നു.

    കണ്ടിട്ടില്ലെങ്കില്‍ അതൊക്കെ ആ പലപോസ്റ്റുകളിലായി ഇപ്പോഴും കാണാം

    പിന്നെ, ഹൈഡ്രജന്‍ ആറ്റങ്ങളുടെ എണ്ണത്തിനു മുമ്പില്‍ മറ്റുള്ളവയുടെ എണ്ണം negligible ആയതുപോലെ negligible ആയിരിക്കും ഈ 60, 80, 100 തമ്മിലുള്ള വ്യത്യാസവും അല്ലേ?

    ReplyDelete
  9. പാര്‍ത്ഥന്‍ ജീ, ഒരു തിരുത്ത്‌
    കാല്‍ വിന്റെ അഭിപ്രായത്തില്‍ അവര്‍ എണ്ണിയത്‌ ഗാലക്സികളും ഹൈഡ്രജന്‍ ആറ്റങ്ങളും മാത്രമാണ്‌.
    അപ്പോള്‍ ശരിയായിരിക്കും പക്ഷെ അപ്പോള്‍ പൊട്ടിക്കഴിഞ്ഞല്ലേ?

    എന്നാലും എന്റെ ഭയങ്കരന്മാരെ ഹൈഡ്രജന്‍ വേര്‍തിരിച്ച്‌ എണ്ണിക്കളഞ്ഞല്ലൊ

    ReplyDelete
  10. എന്റെ ഹെറിറ്റേജ് മാഷേ നമിച്ചു.....

    10^80 നു മുന്നില്‍ 10^2 negligibile ആണ്. പക്ഷെ 80 നു മുന്നില്‍ 2 അല്ല...
    ഇതൊക്കെ ചിന്ന മാത്സ് അല്ലേ?

    അറിയാന്‍ താല്പര്യം ഉണ്ടെന്ന് കരുതി കമന്റ് ഇട്ടതാണ്... വിട്ടുകള... ഇത് മാഷ്ക്ക് പറഞ്ഞ പണി അല്ല...

    ReplyDelete
  11. കാല്‍ വിന്‍ ജി, അപ്പോള്‍ ഒന്നിനു ശേഷം 60 പൂജ്യമായാലും 80 പൂജ്യമായാലും 100 പൂജ്യമായാലും തുല്യമാണെന്ന്‌ അല്ലേ?

    എങ്കില്‍ പിന്നെ എന്തു പ്രശ്നം എല്ലാം ബ്രഹ്മം അല്ലേ?

    അറിഞ്ഞില്ല ക്ഷമിക്കണ്ണാ

    ReplyDelete
  12. എന്നാരു പറഞ്ഞൂ?

    "എണ്ണിയത്‌ ഗാലക്സികളും ഹൈഡ്രജന്‍ ആറ്റങ്ങളും മാത്രമാണ്‌.
    അപ്പോള്‍ ശരിയായിരിക്കും പക്ഷെ അപ്പോള്‍ പൊട്ടിക്കഴിഞ്ഞല്ലേ?"

    എന്നെഴുതിയത് കണ്ട് പറഞ്ഞു പോയതാ...

    ഹൈഡ്രജന്‍ ആറ്റങ്ങളുടെ മുന്നില്‍ പ്രപഞ്ചത്തിലെ മറ്റെല്ലാ ആറ്റങ്ങളുടെയും എണ്ണം എടുത്താല്‍ അത് നെഗ്ലിജിബിള്‍ ആവും.

    ഗണിതത്തില്‍ ഒരുപാടു തരം അപ്രോച്ചുകള്‍ ഉണ്ട്. ഒന്നു രണ്ട് മൂന്ന് എന്ന് എണ്ണുക മാത്രം അല്ല.. മാത്തമറ്റിക്കല്‍ ഇന്‍ഡക്ഷന്‍ എന്നൊക്കെ കേട്ടു കാണും എന്നു പ്രതീക്ഷിക്കുന്നു.

    ഗാലക്സികളുടെ എണ്ണം എങ്ങിനെ എടുക്കുന്നു എന്നൊക്കെ ചുമ്മാ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കെന്നേ...

    ഇതൊക്കെ മനസിലാക്കാന്‍ ഒരു ബേസിക് ആപ്റ്റിറ്റ്യൂഡ് മാത്രം മതി... അത് ഉണ്ടോ എന്ന് സ്വയം ചോദിച്ചു നോക്കൂ...

    മുന്‍‌കമന്റില്‍ പറഞ്ഞ പോലെ , കാര്യങ്ങള്‍ അറിയാന്‍ താല്പര്യം ഉണ്ട് എന്ന് തോന്നിയത് കൊണ്ടാണ് വിശദീകരിക്കാന്‍ മുതിര്‍ന്നത്. താല്പര്യം ഇല്ലാത്തവരെ പറഞ്ഞു മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്....

    അപ്പോ അങ്ങിന്യാണ് പട്ടാമ്പി റെയില്‍‌വേ സ്റ്റേഷന്‍ ഉണ്ടായത്....

    ReplyDelete
  13. കാല്‍ വിന്‍ ജി,ചൂടാവല്ലേ

    പോസ്റ്റില്‍ കൊടുത്ത കാര്യങ്ങള്‍ നോക്കിയാരുന്നോ?

    മൂന്നു പേര്‍ പറഞ്ഞ പ്രപഞ്ചത്തിലെ ആകെ ഉള്ള ആറ്റങ്ങളുടെ നമ്പര്‍ ആണ്‌ ഒന്നിനു ശേഷം 60, 80, 100 എന്നീ എണ്ണം പൂജ്യങ്ങള്‍.
    ഇതെല്ലാം ശരി ആണോ?

    കണക്കിനും അതുപോലെ എല്ലാ ശാസ്ത്രങ്ങള്‍ക്കും ഒരു പരിമിതി ഉണ്ട്‌ എന്നംഗീകരിക്കണം. അതെല്ലാവരും ചെയ്യണം എന്നേ ഉള്ളു. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്‌ വ്യാഖ്യാനിക്കുമ്പോള്‍ അവ ശ്രി ആകും അല്ലാതെ പുറമെ നിന്നും- അതു പഠിക്കാതെ വ്യാഖ്യാനിക്കുമ്പോള്‍ അതു തെറ്റായി തോന്നാം

    അല്ലേ?

    ReplyDelete
  14. "ണക്കിനും അതുപോലെ എല്ലാ ശാസ്ത്രങ്ങള്‍ക്കും ഒരു പരിമിതി ഉണ്ട്‌ എന്നംഗീകരിക്കണം. അതെല്ലാവരും ചെയ്യണം എന്നേ ഉള്ളു. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്‌ വ്യാഖ്യാനിക്കുമ്പോള്‍ അവ ശ്രി ആകും അല്ലാതെ പുറമെ നിന്നും- അതു പഠിക്കാതെ വ്യാഖ്യാനിക്കുമ്പോള്‍ അതു തെറ്റായി തോന്നാം

    അല്ലേ?"


    അല്ല തെറ്റ്....

    പരിമിതികള്‍ മനസിലാക്കാത്തത് കൊണ്ടല്ല....
    പരിമിതികളും അല്ല..

    രീതികള്‍ ആണ് മനസിലാക്കേണ്ടത്.
    ഉദാഹരണത്തിന് ഗുണനപ്രക്രിയ എടുക്കാം .

    12* 34

    കൂട്ടാന്‍ മാത്രം അറിയാവുന്ന ഒരാള്‍ക്ക് (ഗുണനപ്രക്രിയ അറിയാത്ത) 12 + 12 + ..... എന്നിങ്ങനെ 34 തവണ കൂട്ടി ഉത്തരം കണ്ട് പിടിക്കാം.

    പക്ഷെ ഗുണനപ്രക്രിയ പഠിച്ച ആള്‍ക്ക് 12 * 34 ചെയ്യാന്‍ ആ ബുദ്ധിമുട്ട് ഇല്ല..
    വഴി കമന്റ് ബോക്സില്‍ എങ്ങനെ എഴുതു എന്നു അറിയില്ല.. താങ്കള്‍ക്ക് അറിയാമായിരിക്കുമല്ലോ..

    കൂട്ടാന്‍ മാത്രം അറിയാവുന്നവന്‍ ഗുണനപ്രക്രിയ പഠിക്കില്ല എന്നു വാശി പിടിച്ചാല്‍ ഗുണനപ്രക്രിയയിലൂടെ കിട്ടുന്ന ഉത്തരം ശരിയാണെന്ന് സമ്മതിക്കില്ല... ശരിയാണെന്ന് അയള്‍ക്ക് തോന്നുകയും ഇല്ല....

    347623746326742686 *3784623764872364236876327 എന്നതിന്റെ ഉത്തരം എത്ര ആണെന്ന് ഗുണനപ്രക്രിയ അറിയാവുന്നവന് കണക്കാക്കാം.... കൂട്ടാന്‍ ഇരിക്കുന്നവന് അത് കഴിഞ്ഞില്ല്ല്ല എന്ന് വരും. ഗുണനപ്രക്രിയ അറിയാവുന്നവന്‍ കണ്ട് പിടിച്ച ഉത്തരം വെറും ഊഹം ആണെന്ന് അവനു തോന്നാം...

    ഇതാണ് മാഷ്ക്കും പറ്റുന്നത്. സയന്‍സിന്റെ രീതികള്‍ മനസിലാക്കാന്‍ മാഷിനു മനസും ഇല്ല താല്പപര്യവും ഇല്ല... അത് കൊണ്ട് തന്നെ പരിചയമില്ലാത്ത രീതികള്‍ പരിമിതമാണെന്ന് ഊഹം ആണെന്നും അത് കൃത്യമാവില്ല എന്നും മാഷിനു തോന്നുന്നു...


    പത്തോ പതിനഞ്ച് കൊല്ലം മുന്‍പ് ഒരാള്‍ മാഷ് പറയും പോലെ പറഞ്ഞാല്‍ തെറ്റില്ല... ഇന്ന് സ്വന്തമായി കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉള്ളയാള്‍ക്ക് എളുപ്പത്തില്‍ ഇതൊക്കെ പഠിക്കാവുന്നതേയുള്ളൂ... വേണം എന്ന് വെച്ചാല്‍....

    പഠിക്കണം എന്നില്ലെങ്കില്‍ വേണ്ട. പക്ഷേ തനിക്കറിയാത്തത് തെറ്റായിരിക്കും എന്ന രീതിയില്‍ ഇങ്ങനെ എഴുതി വിടണോ? :)
    അറിയുന്നവര്‍ക്ക് അതു വായിക്കുമ്പോള്‍ നല്ല തമ്മാശയാവും എന്നൊരു പ്രയോജനം മാത്രമേ ഉള്ളൂ...

    ReplyDelete
  15. 347623746326742686 *3784623764872364236876327 എന്നതിന്റെ ഉത്തരം ഗുണിച്ച് കാണിക്കുന്നവനോട് 347623746326742686 എന്ന സംഖ്യ 3784623764872364236876327 തവണ കൂട്ടിക്കാണിച്ചാല്‍ മാത്രമേ ഞാന്‍ വിശ്വസിക്കൂ എന്നു പറയുന്ന കൂട്ടാന്‍ മാത്രം അറിയുന്നവന്‍ ചെയ്യുന്നതെന്തോ അതാണ് മാഷ്ക്കും ഇവിടെ പറ്റുന്നത്...

    വിശപ്പിന്റെ വിളി... പിന്നെ കാണാം... മാഷ്ക്ക് ശരിക്കും പഠിക്കണേല്‍ ലിങ്ക് തരാം.. അല്ലേല്‍ വിട്ടേക്ക്...

    അപ്പോ ശരി..സുലാന്‍ ‍.... :)

    ReplyDelete
  16. "പക്ഷേ തനിക്കറിയാത്തത് തെറ്റായിരിക്കും എന്ന രീതിയില്‍ ഇങ്ങനെ എഴുതി വിടണോ? :)
    "

    കാല്‍ വിന്‍ ജി,ഇതെല്ലായിടത്തും ഒന്നു പറയാമോ?

    ReplyDelete
  17. "ഇവരൊക്കെ എങ്ങനെ ആണൊ ഈ പ്രപഞ്ചത്തിലെ ആറ്റങ്ങളൊക്കെ എണ്ണി തീര്‍ത്തത്‌?"
    ശാസ്ത്രത്തിന്റെ ഭാഷയും പ്രപഞ്ചതെപ്പോലെ രസകരവും അത്ഭുതകരവുമാണ്. അവയെക്കുറിച്ച് കാര്യമായ അവഗാഹമില്ലാതെവരുമ്പോഴാണ് 'ഇതെങ്ങനെ' എന്ന ചോദ്യം ഉയരുന്നത്. പക്ഷെ ശാസ്ത്രത്തില്‍ 'ഇതെങ്ങനെ?' എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. പ്രപഞ്ച രഹസ്യങ്ങള്‍ക്ക് ഉത്തരമില്ല. അതുകൊണ്ട് ഉത്തരം കിട്ടാനുള്ള ഏക വഴി ശാസ്ത്രതിന്റെതുമാണ്. അതും അപൂര്‍ണ്ണമാണ്‌.

    ReplyDelete
  18. പരിമിതികള്‍ ഇല്ല അല്ലെ എല്ലാം എല്ലായിടത്തും ശരിയാണ്‌ അല്ലേ

    പിന്നെന്തിനാ പോലും 0 division തെറ്റാണെന്നു പറയുന്നത്‌ ? അതു പാടില്ല എന്നു നിര്‍ബന്ധിച്ചിരിക്കുന്നത്‌?

    ReplyDelete
  19. ആരപ്പാ ഈ കാല്‍‌വിന്‍ എന്നു നോക്കുകയായിരുന്നു. :)
    ആള്‍ ദ് ബെസ്റ്റ് കാല്‍‌വിന്‍.

    ReplyDelete
  20. പിന്നെന്തിനാ പോലും 0 division തെറ്റാണെന്നു പറയുന്നത്‌ ? അതു പാടില്ല എന്നു നിര്‍ബന്ധിച്ചിരിക്കുന്നത്‌?ഒരു ഉദാഹരണം പറയാം . 10 മാങ്ങ ഉണ്ടെന്നു വിചാരിക്കു മാഷെ (മാഷു പറയറുള്ള മാങ്ങ തന്നെ). ഈ 10 മാങ്ങ 5 പേര്‍ക്ക് പങ്കിട്ടു കൊടുത്താല്‍ ഓരോരുത്തര്‍ക്കും 2 വീതം ലഭിക്കും (10/5 = 2). ഇനി ഒരാളെ ഉള്ളു എങ്കില്‍ അയാള്‍ക്ക് പത്തും കിട്ടും (10/1 = 10). അങ്ങനെ 0 പേര്‍ക്ക് പങ്കിടണം എന്നത് അര്‍ത്ഥശൂന്യം അല്ലെ (10/0 = ?).

    അപ്പൊ division by zero വേണോ മാഷെ?

    ReplyDelete
  21. എന്റെ വക ഒരു പുഞ്ചിരി സ്വീകരിക്കൂ പ്രദീപ്കുമാര്‍ ജീ :)
    നല്ല വിശദീകരണം

    ReplyDelete
  22. എന്റെ പ്രദീപ്‌ കുമാറേ

    കണക്കു ശരിയാകണമെങ്കില്‍ ചില പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്‌ വേണം പ്രവര്‍ത്തിക്കുവാന്‍ എന്നു ഞാന്‍ ആദ്യം എഴുതിയത്‌ വായിച്ചോ?

    ആ പരിമിതി ഒന്നും ഇല്ല എന്നു കാല്വിന്‍ പറഞ്ഞതിനുള്ള മറുടി ആണ്‌ ഞാന്‍ ആ ചോദിച്ചത്‌

    പോസ്റ്റും കമന്റും ശരിയായി വായിച്ചു മറുപടി എഴുതിയാല്‍ നന്നായിരുന്നു. അതോ ഇനി താങ്കളും ഗ്രൂപ്‌ കളിക്കാന്‍ എത്തിയതാണോ? എങ്കില്‍ മറുപടീ മേലില്‍ പ്രതീക്ഷിക്കല്ലേ നമസ്കാരം

    കാല്വിന്‍ ശ്രീഹരീ കഷ്ടം

    ReplyDelete
  23. പ്രദീപ്‌ കുമാറേ

    കണക്കു നിങ്ങള്‍ എഴുതിയ മാങ്ങ മാത്രമല്ല. വേറെ ചില സന്ദര്‍ഭങ്ങളും വന്നേക്കാം.
    ഇതു ഞാന്‍ മുമ്പെഴുതിയിരുന്നതാണ്‌ suppose a = b
    then
    square of a = ab
    square of a - square of b = ab - square of b (equals subtracted from both sides)
    or (a + b) (a - b) =b (a - b)(expanding using identity)
    then deviding both sides by equals (a + b) (a - b)/ (a - b)= b (a - b) / ( a- b)
    deviding both sides by (a - b) we get (a + b) = b {in the beginning it was a = b
    ഇപ്പോള്‍ നിങ്ങള്‍ പറയും "ഹേയ്‌ അതു തെറ്റാണ്‌, നിങ്ങള്‍ 0 ഡിവിഷന്‍ ഉപയോഗിച്ചു. -- "
    അതേ ഞാന്‍ അംഗീകരിച്ചു. കണക്ക്‌ ഒരു ശാസ്ത്രമാണ്‌ പക്ഷേ അതു ശരിയാകണമെങ്കില്‍ ചില ഉപാധികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്‌ വേണം പ്രവര്‍ത്തിക്കാന്‍. ഉപാധികള്‍ക്കപ്പുറം അതു തെറ്റിപ്പോകുന്നു. "

    ReplyDelete
  24. പ്രിയ കാല്‌വിന്‍- ശ്രീഹരീ ഇനി വേറെ പേരു വല്ലതും ഉണ്ടെങ്കില്‍ അതേ

    കണക്കിനും മറ്റു ശാസ്ത്രങ്ങള്‍ക്കും പരിമിതികള്‍ ഉണ്ടെന്നല്ലേ ഞാന്‍ പറഞ്ഞിരുന്നുള്ളു

    അല്ലാതെ '0 division' മാത്രമാണ്‌ പരിമിതി എന്നു പറഞ്ഞിരുന്നോ?

    അതുപോലെ താങ്കളുടെ പോസ്റ്റില്‍ കണ്ട മിക്കവയും


    എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കാതെ കാര്യം മനസ്സിലാക്കി വര്‍ത്തമാനം പറഞ്ഞാല്‍ നന്നായിരുന്നു.

    അല്ലാതെ വെറുതെ വിഡ്ഢിവേഷം കെട്ടണോ?

    ബാക്കി ദേ ഇവിടുണ്ട്‌
    http://indiaheritage.blogspot.com/2009/05/blog-post_10.html?showComment=1242001740000#c2485881865090890289

    http://indiaheritage.blogspot.com/2009/05/blog-post_10.html?showComment=1242004080000#c5534756775258722275

    ReplyDelete
  25. "എല്ലാ ശാസ്ത്രങ്ങള്‍ക്കും ഒരു പരിമിതി ഉണ്ട്‌, ആ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്‌ വ്യാഖ്യാനിക്കുമ്പോള്‍ അവ ശരിയാവും, പുറമെ നിന്നും അതു പഠിക്കാതെ വ്യാഖ്യാനിക്കുമ്പോള്‍ തെറ്റായേക്കാം "

    ഇന്‍‌ഡ്യാ ഹെറിറ്റേജ് ഹൈലൈറ്റ്. :)

    ReplyDelete
  26. തറവാടി ജീ,

    എന്റെ ബ്ലോഗ്‌ ആധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ക്കെതിരാണെന്നു വരുത്തി തീര്‍ക്കത്തക്ക വണ്ണം വാചകങ്ങള്‍ കാണുന്നില്ലെ ഒരു സാമ്പിള്‍ നോക്കൂ

    "നേരെ മറിച്ച് "പ്രപഞ്ചത്തിലെ ആറ്റങ്ങളെ ഒക്കെ എണ്ണി" എന്ന് പരിഹാസരൂപേന പറഞ്ഞ് നടന്ന് അറിവ് നേടാതിരിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ ഒന്നും പറയാനില്ല."
    മിടുക്കരായ ആധുനിക ശാസ്ത്രകാരന്മാര്‍ കണ്ടു പിടിച്ചെഴുതിയ കാര്യങ്ങളുടെ മുക്കും മൂലയും വായിച്ചിട്ട്‌ "ആറ്റങ്ങളുടെ ആകെ എണ്ണം" തുടങ്ങിയ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്ന ഭാഗം ആയിരുന്നു ഞാന്‍ പ്രസിദ്ധപ്പെടുത്തിയത്‌

    നടക്കട്ടെ നടക്കട്ടെ- വായിക്കുന്നവര്‍ മണ്ടന്മാരാണെന്നയിരിക്കും ഇവരുടെ ധാരണ കഷ്ടം

    ReplyDelete
  27. ഇന്‍‌ഡ്യാ ഹെറിറ്റേജ്,

    ബന്ധപ്പെട്ട ചില പോസ്റ്റുകളെല്ലാം വായിച്ചപ്പോള്‍ സഹിച്ചില്ല , താങ്കളുടേതല്ല അതുകൊണ്ടിതെങ്കിലും എഴുതിയില്ലെങ്കില്‍....

    എത്ര സിമ്പിളായാണ് പ്രബഞ്ചത്തെപറ്റിയും ഗാലക്സിയേപറ്റിയും ഒക്കെ ആളുകള്‍ വിശദീകരിച്ചിരിക്കുന്നത്!!!!

    ഐന്‍സ്റ്റീനും കൊപ്പര്‍നിക്കസ്സുമൊക്കെ പണ്ടേ മണ്‍ മറഞ്ഞത് നന്നായി അല്ലേല്‍ ഇവരുടെയടുത്തൊക്കെ റ്റ്യൂഷന്‍ എടുക്കേണ്ടിവന്നെനെ!!!!

    നാലക്ഷരം സയന്‍സ് പഠിച്ചാല്‍ പിന്നെ സര്‍‌വത്തിനോടും പുച്ഛം എന്നാല്‍ ശരിക്കുള്ളത് കൃത്യമായും മനസ്സിലാക്കുമോ അതുമില്ല.

    ആരെങ്കിലും അവിടേയെങ്കിലും 'ശാസ്ത്രം' / ദൈവം എന്നു പറഞ്ഞാല്‍ അവിടെ ചാടിവീഴും , എന്താണ് പറഞ്ഞെതെന്നോ എന്താണുദ്ദേശിച്ചതെന്നോ നോക്കില്ല ആകെ അറിയുന്നത് രണ്ട് കാര്യം കുറച്ച് " മുറി ശാസ്ത്രം" പിന്നെ ആളുകളെ കളിയാക്കാനും , രണ്ടും നല്ല കൊമ്പിനേഷനുമാണല്ലോ ;)

    പലപ്പോഴും താങ്കള്‍ ഉദ്ദേശിക്കുന്നതെന്തെന്ന് മനസ്സിലാക്കാതെയാണല്ലോ പലരും , അതും സ്വല്‍‌പ്പം വിവരമുണ്ടെന്ന് (?) ധരിക്കുന്നവര്‍ പോലും ഇടപെടുന്നതെന്ന് കാണുമ്പോള്‍ ഒരു രസക്കേട്.

    ReplyDelete
  28. തറവാടി ജീ,

    അതിനു കാരണമുണ്ട്‌. ഞാന്‍ പണ്ടെങ്ങോ ജയ്‌പൂരില്‍ പോയപ്പോള്‍ അവിടത്തെ ജന്തര്‍ മന്തറിന്റെ മുകളില്‍ നിന്നെടുത്ത ഒരു പടമാണ്‌ എന്റെ പ്രൊഫയിലില്‍ ഇട്ടിരിക്കുന്നത്‌
    ചുവപ്പുകണ്ടാല്‍ വിരളുന്ന കാള എന്നു ഈ അടൂത്തിടെ കേട്ടില്ലേ?

    അതുപോലെ ആ ഭിത്തിയുടെയും അന്നു ഞാന്‍ ഇട്ടിരുന്ന വേഷത്തിന്റെയും നിറം കാവി ആയിപ്പോയി

    അപ്പൊ ഇതു കാവി കണ്ടാല്‍ വിരളുന്ന ചില കാളകള്‍

    എന്നെ ചുട്ടു തീറ്റക്കാരനാക്കിയതും ഒക്കെ കണ്ടു കാണുമല്ലൊ. പതുക്കെ പതുക്കെ ഇതൊക്കെ മനസ്സിലാക്കി വന്നപോഴേക്കും ഇത്രയുമൊക്കെ ആയി.

    ReplyDelete
  29. മുകളിലെ ഉദാഹരണത്തില്‍ a=b ആണെങ്കില്‍, square of a - square of b = ab - square of b എന്നത് 0=0 ആയിക്കഴിഞ്ഞില്ലെ ഹെറിറ്റേജ് ജീ?

    ReplyDelete
  30. എന്റെ ആസാമി ജീ,

    അതു മുഴുവന്‍ വായിച്ചില്ലേ?

    കണക്കിന്റെ തന്നെ ഭാഗമായ ആള്‍ജിബ്ര പറയുന്ന തത്വങ്ങള്‍ എല്ലായിടത്തും ഉപയോഗിക്കുവാന്‍ സാധിക്കില്ലേന്നു വിവക്ഷിച്ചതു മനസ്സിലായില്ലേ?
    എല്ലായിടത്തും ഉപയോഗിക്കുവാന്‍ സാധിക്കണം എങ്കില്‍ നിത്യസത്യമായിരിക്കണം
    ഇവിടെ ചില പരിധികള്‍ക്കുള്ളില്‍ വേണം അത്രയേ ഞാന്‍ പറഞ്ഞുള്ളു.

    ആ പരിധികള്‍ അംഗീകരിച്ചാല്‍ അതു ശരിയാകും അല്ലെങ്കില്‍ തെറ്റും -

    ReplyDelete
  31. മൊത്തം ഗാലക്സികളുടെ എണ്ണവും മറ്റും
    അടിയനോട്‌ വിക്കാനും ഗൂഗ്ലാനും ഒക്കെ കല്‍പ്പിച്ചതു കേട്ട്‌ വിക്കി

    അപ്പൊ കണ്ടു ദേ ഇങ്ങനെ
    There are probably more than 100 billion (1011) galaxies in the observable universe.പിന്നെ ഗൂഗ്ലി അപ്പൊ ദേ ഇതൊക്കെ
    http://hypertextbook.com/facts/1999/TopazMurray.shtml http://imagine.gsfc.nasa.gov/docs/ask_astro/answers/021127a.html http://astronomy.swin.edu.au/~gmackie/billions.html
    എങ്ങും ഇല്ല ഇവിടെ കണ്ട 8 ഉം 80 ഉം
    ഒക്കെ 100, 125, 130 റേഞ്ചിലാ.

    ഇതൊക്കെ തെറ്റായിരിക്കും ശരി ആ 1 കഴിഞ്ഞ്‌ 80 പൂജ്യം

    പിനെ ഇവിടൊക്കെ ഒരു പ്രത്യേകത - ഇവരെല്ലാം എഴുതുന്നത്‌ ഒരു സ്വല്‍പം ഭയഭക്തിബഹുമാനത്തോടാണ്‌ അങ്ങോട്ടടൂക്കുമ്പോള്‍
    "the observable Universe", അല്ലെങ്കില്‍ "the visible universe" എന്നൊക്കെയേ ഉള്ളു

    അല്ലാതെ എല്ലാം കണ്ടവരല്ല.

    എല്ലാം കണ്ടവര്‍ ഇവിടെ തന്നെ

    ReplyDelete
  32. "അല്ലാതെ 10^100 എന്ന സംഖ്യയും പ്രപഞ്ചത്തിലെ കണങ്ങളും തമ്മില്‍ നേരിട്ടു ബന്ധം ഇല്ല."അപ്പൊ ചെക്കന്‌ വിവരം ഇല്ലാഞ്ഞല്ല.

    ഇനി വിശദീകരിച്ചു വിശദീകരിച്ച്‌ നേരെ ആക്കാന്‍ സമയമുണ്ട്‌.

    നടക്കട്ടെ

    ReplyDelete
  33. വാചക കസര്‍ത്തുകള്‍
    http://singularityon.blogspot.com/2009/05/blog-post.html?showComment=1242092220000#c3262434156372229537
    1."പിന്നെ ഇതു വളരെ ലളിതമായ കാര്യം ആണ് കെട്ടോ. ചുമ്മാ ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത എന്തോ ആനക്കാര്യം ആണെന്ന് ചിലര്‍ പറയുമെങ്കിലും സംഗതി വളരെ സിമ്പിള്‍ ആണ് :)"ഇതൊക്കെ വളരെ നിസ്സാരം, വീട്ടമ്മ അടുക്കളയില്‍ ഒരു മുറത്തില്‍ അരിയ്ട്ടു പാറ്റി കൊഴിച്ചെടുകുന്നതുപോലെ അല്ലേ

    2. " അപ്പോള്‍ ആ കൊച്ച് നല്‍കിയ പേരാണ് ഗൂഗോള്‍. വളരെ വലിയ ഒരു സംഖ്യ എന്ന നിലയ്ക്ക് ഒന്നു പരിഗണിച്ച ഒരു നമ്പര്‍ മാത്രമാണത്. അല്ലാതെ 10^100 എന്ന സംഖ്യയും പ്രപഞ്ചത്തിലെ കണങ്ങളും തമ്മില്‍ നേരിട്ടു ബന്ധം ഇല്ല.

    ചിലപ്പോള്‍ ചിലര്‍ പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ സംഖ്യ ഗൂഗോളിലും താഴെ ആണ് എന്നു പറയാറുണ്ട്. 10^100 എന്ന് സംഖ്യക്ക് വിളിക്കാന്‍ ഒരു പേരുള്ളത് കൊണ്ട് പലരും ആലങ്കാരികമായി ഒക്കെ പറയുന്നതാണ്."

    അത്രേയുള്ളു അല്ലേ വളരെ വല്ല്യ ഒരു സംഖ്യ. അതു പറയാന്‍ ഇത്രയൊന്നും ബുദ്ധിമുട്ടേണ്ടിയിരുന്നില്ലല്ലൊ

    ഇമ്മിണീ വല്ല്യ ഒന്ന്‌ അല്ലേ?

    14 ബില്ല്യണ്‍ വര്‍ഷങ്ങള്‍ മുമ്പുള്ള
    പ്രകാശമാണു പോലും നമുക്കു കാണുവാന്‍ കഴിയുന്ന പ്രപഞ്ചത്തിന്റെ ഏറ്റവും അഗ്രഭാഗത്തുനിന്നെത്തുന്നത്‌.

    അപ്പോള്‍ അന്നുള്ള എണ്ണമാണൊ ഈ ഒന്നിനു ശേഷം 80 പൂജ്യം അതോ ഇന്നുള്ളതോ.അയ്യോ ഇനി പ്രപഞ്ചത്തിന്റെ വളര്‍ച്ച അവിടെ വച്ചുമുരടിച്ചോ പോലും?

    എന്തൊ കാല്‌വിനോടു ചോദിക്കണം അദ്ദേഹമല്ലെ എല്ലാം കണ്ട ആള്‍

    സ്വയം പറയുന്നത്‌ വിഡ്ഢിത്തമാണെന്നു മനസ്സിലാക്കാന്‍ കഴിവില്ല എങ്കില്‍ എന്തു ചെയ്യും.

    ReplyDelete