2001 ലോ മറ്റോ മേടിച്ചു കയ്യില്‍ വച്ചിരുന്നതായിരുന്നു ഡോ ഗോപാലകൃഷ്ണന്റെ " Indian Scientific Heritage" എന്ന പുസ്തകം.
ആദ്യം ഒന്നു മറിച്ചു നോക്കിയിരുന്നു. ഇപ്പോള്‍ വായിച്ചു തുടങ്ങി.
ഞാന്‍ കണ്ട ചില കാര്യങ്ങള്‍ ഈ പുസ്തകം കാണാത്തവര്‍ക്കു വേണ്ടി പങ്കു വയ്ക്കുന്നു.
ഇതിലെ ആധികാരികതയോ, കണക്കുകള്‍ ഞാന്‍ എഴുതുന്നതിലെ കൃത്യതയോ അല്ല, മറിച്ച് പുരാതന ഭാരതത്തില്‍ ഉണ്ടായിരുന്ന ചിന്താ പദ്ധതികള്‍ എത്ര ഉയര്‍ന്ന നിലയിലായിരുന്നു എന്നു മാത്രം നോക്കുക.
"മാനവ ശുല്‍ബസൂത്രം " എന്നു എത്ര പേര്‍ കേട്ടിട്ടുണ്ട്
'ആര്‍ക്കിമെഡിസ്' എന്നു എത്ര പേര്‍ കേട്ടിട്ടുണ്ട്
തീര്‍ച്ചയായും രണ്ടാമത്തെത് കൂടൂതല്‍ പരിചിതം ആണ്
'കൂടുതല്‍' എന്നു പറഞ്ഞാല്‍ താരതമ്യം ചെയ്യുവാന്‍ സാധിക്കാത്തത്ര കൂടുതല്‍.
രാജാവിന്റെ കിരീടം സ്വര്‍ണ്ണമാണൊ എന്നറിഞ്ഞ കഥ, വെള്ളത്തില്‍ മുങ്ങലും ഓടലും കഥ. പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കുന്ന കഥ. വ്യാപ്തം നിര്‍വചിച്ച കഥ.
അതിന്റെ ഒന്നും വില കുറച്ചു കാണുകയല്ല.
നീളവും വീതിയും പൊക്കവും ഗുണിച്ചെടുക്കുമ്പോള്‍ വ്യാപ്തം കിട്ടും എന്ന് ഇന്ന് ഏതു കൊച്ചു കുട്ടിയ്ക്കും അറിയാമായിരിക്കും.
എന്നാല്‍ മാനവശുല്‍ബസൂത്രത്തില്‍ പറയുന്ന ഈ ശ്ലോകം കേട്ടിട്ടുണ്ടൊ
അതിനെ കുറിച്ച് ഡോ ഗോപാലകൃഷ്ണന്‍ എഴുതിയിരിക്കുന്നത് നോക്കുക
"Manava Sulbasoothras:
Almost all the mathematical descriptions given in the above three can be seen in this Sulbasoothra also. It is very important to note that many fundamental knowledge which are not described in other Sulbasoothras have found their place in Manavasulbasoothra. An example is the method for finding the volume of a structure given in line 10.9
"ആയം ബാഹും നിക്ഷിപ്യ വിസ്താരസ്തു തഥാപൃഥക്
സോധ്യര്‍ദ്ധം ഗുണയേദ്രാശിം സസര്‍വഗുണിതോ ഘനഃ"
Multiply the length with breadth separately and that again by the height. This always gives the result in cubic measure
This appears to be the first ever seen literature for finding out the volume of a structure. These lines were written centuries before Archimedes, who found the volume of an object by dipping it in a water tank. "
ക്രമമല്ലാത്ത ആകൃതികളുള്ള വസ്തുക്കളുടെ Volume കണ്ടുപിടിക്കുന്ന രീതി ആര്‍ക്കിമെഡിസ് വിദഗ്ദ്ധമായി തന്നെചെയ്തു എന്നതുകൊണ്ട് മാനവശുല്‍ബസൂത്രത്തിലെ ഈ വരികള്‍ നമ്മുടെ കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ പരിചയപ്പെടുത്തുന്നത് പാപം ആകുമോ?
കണക്കിലും ഭാരതീയശാസ്ത്രങ്ങളിലും താല്‍പര്യമുള്ളവര്‍ക്ക് ഒരു നല്ല വായനാനുഭവം ആയിരിക്കും ഈ പുസ്തകം
Subscribe to:
Post Comments (Atom)
"ആയം ബാഹും നിക്ഷിപ്യ വിസ്താരസ്തു തഥാപൃഥക്
ReplyDeleteസോധ്യര്‍ദ്ധം ഗുണയേദ്രാശിം സസര്‍വഗുണിതോ ഘനഃ"
Multiply the length with breadth separately and that again by the height. This always gives the result in cubic measure
This appears to be the first ever seen literature for finding out the volume of a structure. These lines were written centuries before Archimedes, who found the volume of an object by dipping it in a water tank. "
വിവരക്കേടു് എന്നല്ലാതെ എന്തു പറയാൻ!
ReplyDelete(ഡോ. ഗോപാലകൃഷ്ണന്റെ വിവരക്കേടു്. അല്ലാതെ ഡോ. പണിക്കരുടേതല്ല.)
ആർക്കിമിഡീസ് കണ്ടുപിടിച്ചതു പ്ലവനതത്ത്വമാണു്. ഫിസിക്സ്. ഒരു ഖരവസ്തു ദ്രാവകത്തിൽ മുങ്ങുമ്പോൾ ദ്രാവകം എത്ര ഡിസ്പ്ലേസ് ചെയ്യും എന്നതു്. മുങ്ങിപ്പോയാൽ ഖരവസ്തുവിന്റെ വ്യാപ്തത്തിനു തുല്യം. പൊങ്ങിക്കിടന്നാൽ വസ്തുവിന്റെ ഭാരത്തിനു തുല്യം ഭാരം ഉള്ള ദ്രാവകം.
മാനവശുൽബസൂത്രത്തിൽ പറയുന്നതു് ഗണിതം. കണക്കു്. നീളം, വീതി, ആഴം എന്നിവ ഗുണിച്ചാൽ വ്യാപ്തം കിട്ടുമെന്നു്. അതായാതു് എല്ലാ കോണും മട്ടകോണായ ഘനവസ്തുവിന്റെ വ്യാപ്തം.
ഡോ. പണിക്കർ ദയവായി ഡോ. ഗോപാലകൃഷ്ണന്റെ പുസ്തകം ഒഴിവാക്കി അറിയാവുന്ന രാമായണത്തിൽ നിന്നോ ഭാഗവതത്തിൽ നിന്നോ മറ്റോ പോസ്റ്റുകൾ എഴുതൂ. ഡോ. ഗോപാലകൃഷ്ണൻ എഴുതിയതിൽ അധികവും മനഃപൂർവ്വം വരുത്തിയ തെറ്റുകളാണു്. അതിനെപ്പറ്റി പറയാൻ തുടങ്ങിയാൽ തീരില്ല.