Tuesday, May 12, 2009

Lateral Thinking

"How can you drop an egg on to a concrete floor without breaking it?"

ഒരു IAS candiate എഴുതിയ ഉത്തരം

Concrete floors are so strong that they will not break

ഹ ഹ ഹ തമാശ അല്ലേ?

ഇവര്‍ ആണ്‌ നമ്മളെ ഭരിക്കുന്നത്‌

മുകളില്‍ കൊടുത്ത ചോദ്യവും ഉത്തരവും കമന്റും ശ്രദ്ധിച്ചല്ലൊ അല്ലേ

"A"

ഇങ്ങനെ എഴുതിയിട്ട്‌ അക്ഷരാഭ്യാസം ഇല്ലത്ത ഒരാളോട്‌ അതു വായിക്കുവാന്‍ പറയുക

എന്തു സംഭവിക്കും ?
ഒന്നും സംഭവിക്കില്ല, അയാള്‍ അതു വായിക്കുകയില്ല പകരം വെറുതെ നോക്കി നില്‍ക്കും

എന്നാല്‍ ABCD അക്ഷരങ്ങള്‍ മാത്രം പഠിച്ചു കഴിഞ്ഞ ഒരു കുട്ടിയോട്‌ അതു വായിക്കുവാന്‍ പറഞ്ഞാലോ?

അവന്‍ എ എന്നു വായിക്കും.

അവനോട്‌ "AND" എന്നെഴുതിയിട്ട്‌ വായിക്കാന്‍ പറഞ്ഞാലോ അവന്‍ അതിനെ എ എന്‍ ഡി എന്നു വായിക്കും ആന്‍ഡ്‌ എന്നു വായിക്കില്ല.

കുറച്ചു കൂടി പഠിച്ചു കഴിഞ്ഞാല്‍ പക്ഷെ ആന്‍ഡ്‌ എന്നു വായിക്കും

ഇതു തന്നെ ആണ്‌ വിഗ്രഹത്തിന്റെ കാര്യവും.

ആദ്യം എഴുതിയ "A" എന്ന രൂപത്തിന്‌ ഒരു പേര്‌ ഇട്ടതാണ്‌ എ എന്ന്‌. യഥാര്‍ത്ഥത്തില്‍ അതിന്‌ ഒരു പേര്‌ ഉണ്ടോ ? ഇല്ല പക്ഷെ പഠിക്കണം എന്നുണ്ടെങ്കില്‍ നാം ഒരു പേരിട്ട്‌ അതിനെ വിശ്വസിക്കണം. ആ വിശ്വാസത്തിന്റെ മുകളില്‍ ആണ്‌ പഠിത്തം തുടരുന്നത്‌.

എ എന്ന ശബ്ദത്തിന്റെ വിഗ്രഹമാണ്‌ "A" എന്ന രൂപം.

വിശിഷ്ടമായ ഒരര്‍ത്ഥം തരുന്നത്‌ എന്നര്‍ത്ഥം

ഹിന്ദുക്കള്‍ പറയുന്ന കല്ലും മണ്ണും ഒക്കെ ഇതുപോലെയേ ഉള്ളു കേട്ടോ?

ഒരു പ്രതിമ പൊട്ടിയാല്‍ എന്റെ കൃഷ്ണന്‍ ചത്തു എന്നാരും വിലപിക്കില്ല. അതെടൂത്തു ദൂരെ കളഞ്ഞിട്ട്‌ വേറൊന്നു കൊണ്ടു വയ്ക്കും അത്ര തന്നെ

അതായത്‌ വിഗ്രഹത്തിന്റെ ശക്തി അവനവന്റെ മനസ്സിലാണ്‌ അല്ലാതെ കല്ലിലും മണ്ണിലും അല്ല എന്ന്‌.

പറഞ്ഞു പറഞ്ഞു കാടു കയറുന്നില്ല

അപ്പോള്‍ പഠിച്ചു പഠിച്ച്‌ അവസാനം എത്തുന്നത്‌ ഒരു conditioned state ലായിക്കഴിഞ്ഞാല്‍ നല്ലതോ ചീത്തയോ?

ഒരു പരിധി കഴിഞ്ഞാല്‍ അവനവന്റെ യുക്തി ഉപയോഗിക്കുന്നതിനുള്ള കഴിവനുസരിച്ചിരിക്കും വിജയവും.

അതില്ലാത്ത ചിലര്‍ ഉണ്ട്‌. പഠിച്ചു കഴിഞ്ഞ കാര്യങ്ങളെ വിശകലനം ചെയ്തു നോക്കി സന്ദര്‍ഭത്തിനനുസരിച്ചുപയോഗിക്കുവാന്‍ അറിയാത്തവര്‍.

അവരുടെ ബുദ്ധി പണയപ്പെടുത്തപ്പെട്ടതാണ്‌. നേതാവു പറയുന്നതിന്‌ "അങ്ങനെ തന്നെ സിന്ദാബാദ്‌" എന്നു മാത്രം പറയാന്‍ അറിയാവുന്ന ഇക്കൂട്ടരോട്‌ സഹതാപം അല്ലാതെ എന്തു തോന്നാന്‍.

അവരില്‍ പെട്ട ഒരാള്‍ എഴുതിയ കമന്റ്‌ ആണ്‌ മുകളില്‍ ഉത്തരത്തിനു താഴെ കൊടുത്തത്‌.(ഇത്തരക്കാര്‍ നമ്മുടെ ഇടയിലും ഉണ്ട്‌ കേട്ടോ )

Administrative Service ല്‍ ജോലി ചെയ്യുന്നവര്‍ നേരിടൂന്ന സന്ദര്‍ഭങ്ങള്‍ വളരെ Tricky ആകാറുണ്ട്‌. അവിടെ അവര്‍ ആ സന്ദര്‍ഭത്തിനനുസരിച്ച്‌ ഏറ്റവും യോജിച്ച തീരുമാനം ആണ്‌ എടുക്കേണ്ടത്‌. ആ തീരുമാനം എത്രയും പെട്ടെന്ന്‌ എടുക്കുവന്‍ സാധിക്കുന്നവന്‍ ആണ്‌ ആ കസേരയില്‍ രിക്കേണ്ടത്‌. അല്ലാതെ മുട്ട പൊട്ടാതെ താഴെയിടാന്‍ പറ്റുന്നവനല്ല
-( ഇതിലും മെച്ചമായ ഒരുത്തരം ഇവര്‍ തരുമോ അതുമില്ല)

"Lateral Thinking" ഒരു സങ്കേതം, പക്ഷെ അതുയോഗിച്ച്‌ ആറ്റങ്ങള്‍ എണ്ണി അതിനെ ചെര്‍ത്ത്‌ ഹോമിയോമരുന്നിനെ കുറ്റം പറയുന്ന യുക്തി ഹമ്മേ ഭയങ്കരം.

ഇവിടെ ചില വാലുകള്‍ വളഞ്ഞു തന്നെ ഇരുന്നോട്ടെ

6 comments:

  1. "How can you drop an egg on to a concrete floor without breaking it?"

    Concrete floors are so strong that they will not break

    ഹ ഹ ഹ തമാശ അല്ലേ?

    ഇവര്‍ ആണ്‌ നമ്മളെ ഭരിക്കുന്നത്‌

    ReplyDelete
  2. കൊള്ളാമല്ലോ എഴുത്ത്‌. നിസ്സാരമായി ബല്യ ഒരു ഫിലോസഫിയെ വിശകലനം ചെയ്തിരിക്കുന്നു.Linguastica and nomilism ഒക്കെ ഈ വരികളില്‍ ഞാന്‍ കാണുന്നു. പിന്നെ എനിക്കു തോന്നുന്നു, ഈ ഉത്തരം പറഞ്ഞവന്‍ ഒരിക്കലും അല്‍പ്പനല്ല. എന്തെങ്കിലുമൊക്കെ പ്രതിഭയുടെ നിറവാണവന്‍.

    ReplyDelete
  3. മാഷേ.... ഈ ചോദ്യത്തെയും ഉത്തരത്തെയും മറ്റൊരു തരത്തില്‍ വായിക്കട്ടെ... (അതാരും വായിക്കാത്ത ഒരു രീതിയാണെന്നൊന്നും അവകാശപ്പെടുന്നില്ല കേട്ടോ, അത്തരത്തില്‍ ഒരു വ്യംഗ്യം താങ്കള്‍ നേരത്തെ ഉദ്ദേശിച്ചിരുന്നോ എന്നും എനിക്കറിയില്ല)
    ഓരോ വ്യക്തിയും അവന്‍ അര്‍ഹിക്കുന്ന (എന്നവന്‍ ചിന്തിക്കുന്ന) ഒരു വില അവന്‍ ആഗ്രഹിക്കും. പരീക്ഷ എഴുതാന്‍ വന്നയാളെ കളിയാക്കാന്‍ എന്ന മട്ടില്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ചിലപ്പോള്‍ ഇത്തിരി വിവരമുള്ളവന്‍ ചിലപ്പോള്‍ വളഞ്ഞ രീതിയില്‍ മറുപടി പറഞ്ഞെന്നിരിക്കും.
    ഇവിടെ, എന്റെ നോട്ടത്തില്‍, ചോദ്യത്തിലാണ് പിശക്. ഒരു പ്രദേശം ഭരിക്കാന്‍ ഇരിക്കുന്ന ഒരാളോടാണോ ഇത്തരം ഒരു ചോദ്യം??

    ReplyDelete
  4. (Sorry for the english I am now aT A PLACE WITHOUT VARAMOZHI AND ALL)

    Dear Arang :)

    appoottan ji,
    kindly read the following text in my post "അവരില്‍ പെട്ട ഒരാള്‍ എഴുതിയ കമന്റ്‌ ആണ്‌ മുകളില്‍ ഉത്തരത്തിനു താഴെ കൊടുത്തത്‌.(ഇത്തരക്കാര്‍ നമ്മുടെ ഇടയിലും ഉണ്ട്‌ കേട്ടോ )

    Administrative Service ല്‍ ജോലി ചെയ്യുന്നവര്‍ നേരിടൂന്ന സന്ദര്‍ഭങ്ങള്‍ വളരെ Tricky ആകാറുണ്ട്‌. അവിടെ അവര്‍ ആ സന്ദര്‍ഭത്തിനനുസരിച്ച്‌ ഏറ്റവും യോജിച്ച തീരുമാനം ആണ്‌ എടുക്കേണ്ടത്‌. ആ തീരുമാനം എത്രയും പെട്ടെന്ന്‌ എടുക്കുവന്‍ സാധിക്കുന്നവന്‍ ആണ്‌ ആ കസേരയില്‍ രിക്കേണ്ടത്‌.
    To find out those with "prathyulpannamathithvam" questions like these are set and and only those fellows can score the required scores within a given time. I meant "his answer is the most suited one", but there are fools who comments like the one quoted
    Sorry if my words could not render this sense
    Thanks

    ReplyDelete