ആശാനേ,
ആശാന്‍ എപ്പൊഴും പറയുമല്ലൊ ഈ ബ്രഹ്മവും അദ്വൈതവുമൊക്കെ ആണ് സത്യമെന്ന്. അപ്പോള്‍ ഈ അമ്പലവും, വിഗ്രഹങ്ങളും ഭഗവാന്മാരും ഒക്കെ വെറുതേ അര്‍ഥമില്ലാത്തതാണോ?
മാഷേ ഞാന്‍ പറയുന്നത് മുഴുവന്‍ ശ്രദ്ധിച്ചു കേള്‍ക്കാമെങ്കില്‍ പറയാം. ഇടക്കു വച്ച് മുങ്ങിക്കളയരുത്.
ഇല്ലാശാനേ. എനിക്കറിയേണ്ട ചില കാര്യങ്ങളാണ് ഇവ. പലരും പറയുന്നു വിഗ്രഹങ്ങള്‍ക്ക് ശക്തിയില്ല. അങ്ങനെ കല്ലിനെയും , തടിയെയും, പാമ്പിനെയും മറ്റും പൂജിക്കുന്ന വിവരംകെട്ടവരാണ് ഹിന്ദുക്കള്‍ എന്ന്. നമ്മുടെ മക്കള്‍ ചോദിക്കുമ്പോഴും അവര്‍ക്ക്‌ഉത്തരം കൊടുക്കാന്‍ നമുക്കറിയണ്ടേ? ഒന്നു വിശദമായി പറയൂ.
മാഷേ, വിഗ്രഹം എന്ന വാക്കിനര്‍ത്ഥം വിശേഷജ്ഞാനം തരുന്നത് എന്നാണ്. നാം പൂജിക്കുന്നത് ആ തടിയെയോ , കല്ലിനേയോ അല്ല അതില്‍ സങ്കല്‍പിക്കുന്ന ശക്തിയെയാണ്.
ന ദേവോ വിദ്യതേ കാഷ്ഠേ ന പാഷാണേ ന മൃണ്മയേ
ഭാവേ ഹി വിദ്യതേ ദേവഃ തസ്മാല്‍ ഭാവോ ഹി കാരണം
മരത്തിലും (തടിയിലും), കല്ലിലും, മണ്ണിലും ഒന്നും ദേവനില്ല പിന്നെയോ ഭാവത്തില്‍
( സങ്കല്‍പത്തില്‍) ആണ് ഉള്ളത്. അതുകൊണ്ട് സങ്കല്‍പമാണ് കാരണം.
കാഷ്ഠപാഷാണധാതൂനാം കൃത്വാ ഭാവേന സേവനം
ശ്രദ്ധയാ ച തഥാ സിദ്ധിഃ-----"
ശ്രദ്ധയും , സങ്കല്‍പവും കൂട്ടി ഭജിക്കുന്നവക്കാണ് മേല്‍പറഞ്ഞവയെ പൂജിക്കുന്നതുകൊണ്ട് സിദ്ധിയുണ്ടാകുന്നത്.
മേല്‍പറഞ്ഞ വരികള്‍ ശ്രദ്ധിച്ചുവോ? ശ്രദ്ധയും , സങ്കല്‍പവും വേണം എങ്കില്‍ ചെയ്യുന്നതിന് അര്‍ത്ഥമുണ്ടാകും. അതുകൊണ്ടാണ് ഒരു വിഗ്രഹം അല്ലെങ്കില്‍ പ്രതിമ പൊട്ടിപ്പോയാല്‍ " അയ്യോ എന്റെ കൃഷ്ണന്‍ ചത്തു പോയേ അല്ലെങ്കില്‍ രാമന്‍ ചത്തുപോയെ എന്നൊന്നും നിലവിളിക്കാതെ, അതു മാറ്റി വേറൊന്ന്
കൊണ്ടു വച്ച് പൂജ തുടരുന്നത്.
ആശാനേ അപ്പോള്‍ അബ്രഹാമിന്റെ മകന്‍ വന്നിട്ട് അബ്രഹാം ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ തട്ടി പൊട്ടിച്ചു എന്നും , അവയൊന്നും മറ്റ് അപകടങ്ങളൊന്നും ഉണ്ടാക്കാത്തതുകൊണ്ട് അവക്കു ശക്തിയില്ല എന്നു അവര്‍ക്കു മനസ്സിലായി എന്നും മറ്റും പറഞ്ഞു കേട്ടല്ലൊ അതോ?
മാഷേ അതു തന്നെയാണ് പറഞ്ഞത് വിഗ്രഹത്തിനല്ല ശക്തി , അതു പൂജിക്കുന്ന ആളിന്റെ സങ്കല്‍പശക്തിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന്.
ആശാനേ അപ്പോള്‍ പിന്നെ അതു അബ്രഹാമിനെ രക്ഷിക്കാഞ്ഞതെന്താ?
മാഷേ ഈ ചോദ്യമാണ് ചോദിക്കേണ്ടത്. സങ്കല്‍പ്‌അത്തിലെ ദൈവം നമുക്കുള്ള വൃത്തികെട്ട സ്വഭാവങ്ങള്‍ വലരെ മടങ്ങുള്ള ഒരു സാധനമാണോ? അങ്ങനെയാണെങ്കില്‍ ഞാന്‍ പത്തു രൂപ വഴിപാടൂ കൊടുക്കുമ്പോള്‍ വേറൊരാള്‍ ഇരുപതു രൂപ കൊടുത്താല്‍ ദൈവം അങ്ങോട്ടു പോകണമല്ലൊ
സ്വന്തം കാര്യങ്ങള്‍ കൈക്കൂലി കൊടുത്ത് സാധിപ്പിക്കാനുള്ള ഒരു ഉപായമായി പൗരോഹിത്യവര്‍ഗ്ഗം അതിനെ തരംതാഴ്ത്തിയതും, സാധാരണ ജനം സത്യം എന്തെന്നറിയാതെ അതിന്റെ പിന്നാലെ സ്വാര്‍ത്ഥതാല്‍പര്യത്തിനായി പോയതും ആണ് ഇങ്ങനെയൊക്കെ ആകാന്‍ കാരണം.
ആശാനേ അപ്പോള്‍ പിന്നെ ഈ വിഗ്രഹത്തിന്റെയൊക്കെ ഉദ്ദേശം എന്താണ്?
മാഷേ പറഞ്ഞില്ലെ, ഒരാശയം ഒരാള്‍ക്ക് മറ്റൊരാളിനു പകര്‍ന്നു കൊടുക്കാനുള്ള എറ്റവും സരളമായ ഉപായമാണ് വിഗ്രഹം. ഒരുദാഹരണത്തിന്, നാം സംസാരിക്കുമ്പോള്‍ ഭാഷ ഉപയോഗിക്കുന്നു. ചില ബ്‌ഹാഷകള്‍ക്ക് ലിപിയുണ്ട്, ചിലതിന് അതില്ല. ലിപിയില്ലാത്ത ഭാഷക്കാര്‍ അവരുടെ ആശയം എങ്ങനെയാണ് പ്രകടിപ്പിക്കുന്നത്? നേരിട്ടാണെങ്കില്‍ വര്‍ത്തമാനത്തില്‍ കൂടിയാകാം, ഇന്നത്തെക്കാലത്ത് അത് tape ചെയ്താല്‍ ദൂരെയൊരാളെയും കേള്‍പ്പിക്കാം, എന്നാല്‍ ഒരു പുസ്തകമാക്കാണമെങ്കില്‍ എന്തു ചെയ്യും?
അതിന് ആദ്യം ഒരു ലിപിയുണ്ടാക്കണം. ലിപി എന്നു വച്ചാല്‍ എന്താണ്? ഉച്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിന് ഒരു രൂപം ഉണ്ടാക്കണം -- എന്തെകിലും ഒരു വര വരച്ചിട്ട് അത് ഒരു ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു പറയണം. ഈ പറച്ചിലാണ് വിശേഷമായ അര്‍ത്ഥം അല്ലെങ്കില്‍ ആ വരകള്‍ക്ക് അര്‍ത്ഥമില്ല എന്നാകും. അങ്ങനെ ഒരു ലിപി ഉണ്ടാക്കിയാല്‍ മാത്രം പോരാ, അതു മറ്റുള്ളവര്‍ പഠിക്കുകയും വേണം -- എന്നു വച്ചാല്‍ മറ്റുള്ളവര്‍ അതു വിശ്വസിക്കണം- സങ്കല്‍പ്പിക്കണം , അവരുടെ സങ്കല്‍പം ശരിയാണെങ്കില്‍ അവര്‍ക്ക് അതു വായ്‌ഇക്കാനും, മനസ്സിലാക്കുവാനും സാധിക്കും., അല്ലെങ്കിലോ, ജപ്പാന്‍ ഭാഷ എഴുതുന്നതു കണ്ട് വക്കാരി ചിലപ്പോള്‍ വായിക്കും , നമ്മളോ? ഹേയ് ഇതൊക്കെ വിഡ്ഢിത്തമാണെന്നു പറയുമോ? പറഞ്ഞാല്‍ അതിനര്‍ത്ഥം നമുക്കതറിയില്ല എന്നെ ആകൂ, അല്ലാതെ അതു തെറ്റാണെന്നാകില്ല.
ഇതേപോലെ തത്വശാസ്ത്രം പറയുന്ന ഗഹനമായ വിഷയങ്ങള്‍ മനസ്സിലാക്കുവാന്‍ മാത്രമുള്ള മാനസിക വികാസമില്ലാത്ത ജനസമൂഹത്തിനു ഭക്തിമാര്‍ഗ്ഗത്തില്‍ വിശ്വാസമുറപ്പിക്കുവാനുണ്ടാക്കിയ സങ്കേതമാണ് അമ്പലവും വിഗ്രഹങ്ങളും മറ്റും
ആശാനേ ആ പറഞ്ഞത് വ്യക്തമായില്ല, എന്താണീ മാനസികവികാസമൊക്കെ?
മാഷേ പട്ടാളത്തില്‍ ചേരുന്നവരില്‍ എല്ലാവരും കമാന്‍ഡറാകില്ല - കാരണം ചിലര്‍ക്ക് അതിനുള്ള ആജ്ഞാശക്തിയില്ലാ- ജന്മനാ തന്നെ, അവര്‍ക്ക് മറ്റുള്ളവരെ അനുസരിക്കാനേ അറിയൂ, കഴിയൂ, ആ നിലവാരത്തിലുള്ളവര്‍ക്ക് ഭക്തിയോഗം; മറ്റു ചിലരാകട്ടെ ആജ്ഞാശക്തി, പ്രത്യുല്‍പന്നമതിത്വം ഇവയുള്ളവരാണ് അവര്‍ സ്വയം തീരുമാനം എടുക്കുവാന്‍ പ്രാപ്തരാണ്. അവര്‍ക്ക് കര്‍മ്മയോഗമാണ് പറയുന്നത് അതിനും ഉപരിയായി വൈരാഗ്യം- ഉള്ളവര്‍ക്ക് ( ഭൗതികജീവിതത്തിന്റെ ക്ഷണികത മനസ്സിലായവര്‍ക്ക്) രാജയോഗവും ഉപദേശിച്ചിരിക്കുന്നു.
ആശാനേ അപ്പോള്‍ ഈ വിഗ്രഹം എന്നു പറയുന്നത് ഇല്ലാതെ ജീവിതത്തിലൊന്നും സാധിക്കില്ല എന്നാണോ?
അതേ അതിന്റെ ശരിയായ അര്‍ത്ഥത്തിലെടുക്കുമ്പോള്‍ അങ്ങനെ തന്നെയല്ലേ?
Tuesday, December 12, 2006
Subscribe to:
Post Comments (Atom)
ന ദേവോ വിദ്യതേ കാഷ്ഠേ ന പാഷാണേ ന മൃണ്മയേ
ReplyDeleteഭാവേ ഹി വിദ്യതേ ദേവഃ തസ്മാല്‍ ഭാവോ ഹി കാരണം
മരത്തിലും (തടിയിലും), കല്ലിലും, മണ്ണിലും ഒന്നും ദേവനില്ല പിന്നെയോ ഭാവത്തില്‍
( സങ്കല്‍പത്തില്‍) ആണ് ഉള്ളത്.
സംഗതി കൊള്ളാം. പക്ഷെ ശക്തമായ വാദങ്ങള്‍ ഇനിയും വരട്ടെ.
ReplyDeleteഇതിപ്പോഴാണ് വായിച്ചത്. വളരെ നന്നായിരിക്കുന്നു. ഇതില്‍ പറഞ്ഞിരിക്കുന്നതുപോലെ ചോദിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുന്ന മറുപടിയും പ്രധാനം.
ReplyDeleteഎന്തിനാണ് വിഗ്രഹങ്ങള്‍, എന്താണ് വിഗ്രഹങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്, എന്നൊന്നും അറിവില്ലാത്തവര്‍ വെറുതെ കല്ലിനെ ആരാധിക്കുന്നതെന്തിന് എന്ന ചോദ്യത്തിനു മുന്‍പില്‍ ഉത്തരമൊന്നുമില്ലാതെ നില്‍ക്കും.
പക്ഷേ ഇതുപോലെ ലളിതമായി ചോദ്യം ചോദിക്കുന്നവരെയും ചോദ്യം കേള്‍ക്കുന്നവരെയും കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ പറ്റിയിരുന്നെങ്കില്‍... (പക്ഷേ ചോദിക്കുന്നവരുടെയും കേള്‍ക്കുന്നവരുടെയും ഉദ്ദേശശുദ്ധി പ്രധാനം. അറിയാനുള്ള ആഗ്രഹമാണെങ്കില്‍ പറഞ്ഞ് കൊടുക്കാം. അറിയേണ്ട എന്നുള്ള ആഗ്രഹമാണെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല).
നന്നായിരിക്കുന്നു, പണിക്കര്‍ മാഷേ. അനംഗാരി പറഞ്ഞതുപോലെ വാദങ്ങളും മറുവാദങ്ങളും പോരട്ടെ. അങ്ങിനെയാണല്ലോ കാര്യങ്ങള്‍ പഠിക്കുന്നത്.
ബഹുമാന്യനായ ഇന്ത്യ ഹെറിറ്റേജ്,
ReplyDeleteമഹനീയമായ ഈ സത്യങ്ങള്‍ സംസ്കൃതത്തില്‍ മാത്രമിരുന്നതുകൊണ്ട് ജനകീയമായ ബോധത്തിലേക്ക് അന്യമാകുന്നു.
അതു ജനശ്രദ്ധയില്‍ കൊണ്ടുവരാനായി താങ്കള്‍ നടത്തിയ ശ്രമത്തെ ചിത്രകാരന്‍ നമിക്കുന്നു.
ഈ വസ്തുത ഉപരിവര്‍ഗ്ഗത്തിലെരജോഗുണമുള്ളവര്‍ക്കു മാത്രം മനസ്സിലാകുന്നതിനാല്‍ നമ്മുടെ നാടിന്റെ വികസനം എത്രമാത്രം മന്ദീഭവിക്കപ്പെട്ടിരിക്കുന്നു... എന്നാണ് ചിത്രകാരന്‍ ചിന്തിക്കുന്നത്.
നാം പട്ടികജാതിക്കാരന്റെ നേതാവായിമാത്രം മനസ്സിലാക്കുന്ന അയ്യങ്കാളി നമ്മുടെകൂടി നേതാവായി മാനവിക തലത്തില്‍ ബഹുമാനിക്കപ്പെടാത്തത് എന്തുകോണ്ടായിരിക്കും ? ആ മഹാന്റെ രജോഗുണം എന്തുകോണ്ട് നാം തമസ്കരിക്കുന്നു. നമ്മളിലെ സ്വാര്‍ഥതാല്‍പ്പര്യം !
പക്ഷേ , നന്മനിറഞ്ഞ ഒരു നായര്‍ ജന്മി നല്‍കിയ മനുഷ്യത്വത്തിന്റെ ചെറിയോരു തണലാണ് അയ്യങ്കാളിയെന്ന മഹാനെ വളര്‍ത്തിയതെന്നു വായിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അത്മീയ അടിമത്വം അനുഭവിക്കുന്നവര്‍ക്ക് കുറച്ചു മാനുഷിക തുല്യത നല്‍കിയാല്‍ ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ 10 വര്‍ഷം തന്നെ ധാരാളമാകും.
ആ വഴിക്ക് അറിവും കഴിവുമുള്ള ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന പ്രിയ ഇന്ത്യഹെറിറ്റേജിനു എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ചിത്രകാരന്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നു.
സസ്നേഹം,
ഇന്ത്യയുടെ നന്മ ആഗ്രഹിക്കുന്ന ഒരു സഹോദരന്‍.
പ്രിയ ചിത്രകാരന്‍,
ReplyDeleteസമസ്തലോകങളേയും ഒരു ഹുംകാരത്താല്‍ തന്നെ ഹനിക്കുവാനുള്ളശക്തിയും, മറ്റൊരു സ്വര്‍ഗ്ഗം പോലും സ്ര്‌ഷ്ടിക്കുവാനഉള്ളശക്തിയും ഉണ്ടായിട്ടു കൂടി , തന്റെ യാഗരക്ഷക്ക് - അതും കേവലന്മാരായ രണ്ടു രാക്ഷസന്മാരില്‍ നിന്ന്- വേണ്ടി ശ്രീരാമനെ അയക്കുകുവാന്‍ അപേക്ഷിക്കുന്ന വിശ്വാമിത്രന്‍ ബ്രാഹമണ്യത്തിന്റെ യഥാര്‍ത്ഥ ഉദാഹരണം.
അതിനു പകരം വേദം വിറ്റും, മറ്റും മറ്റും സംകാരത്തെ നശിപ്പിച്ച ബ്രാഹ്മണ്യം ഇന്നലത്തെയും, ഇന്നത്തെ വടക്കെ ഇന്ത്യയിലേയും ഉദാഹരണം.
നമുക്ക് ഇങനെ എഴുതുവാന്‍ മാത്രമല്ലെ സാധിക്കൂ.
നല്ലവാക്കുകള്‍ക്ക് നന്ദി