Friday, September 03, 2010

ചര്‍ച്ച

ഓണം കഴിഞ്ഞുവന്നപ്പോള്‍ ഒരു മാസത്തോളമായി പണിമുടക്കിയിരുന്ന നെറ്റ്‌ പ്രവര്‍ത്തന, തുടങ്ങി സുകുമാരന്‍ മാഷുടെ പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞു.

സത്യത്തില്‍ ആദ്യം അതു വായിച്ചപ്പോള്‍ സന്തോഷം തോന്നി. കാരണം മാഷ്‌ സാധാരണ മനുഷ്യനെ പോലെ ചിന്തിക്കാന്‍ തുടങ്ങി എന്ന തോന്നല്‍.

എന്നാല്‍ കമന്റുകള്‍ നിറഞ്ഞപ്പോഴും, മാഷ്‌ ചില കമന്റുകള്‍ ഡെലിറ്റ്‌ ചെയ്യുന്നതു കണ്ടപ്പോഴും ഈ പോസ്റ്റ്‌ എഴുതാം എന്നു വിചാരിച്ചു.

ഞാന്‍ മുമ്പ്‌ ഒരുപോസ്റ്റ്‌ ഇട്ടിരുന്നു മതം മനുഷ്യനു വേണം / വേണ്ട http://indiaheritage.blogspot.com/2008/07/blog-post_26.html

അതിലെ ആദ്യത്തെ വരികള്‍ ഇങ്ങനെ ആയിരുന്നു "ഇന്നു നാം കാണുന്ന ഭ്രാന്തിനെ ആണ്‌ 'മതം' എന്നു വിളിക്കുനത്‌ എങ്കില്‍ ഈ ചോദ്യത്തിന്‌ ഉത്തരം എന്തായിരിക്കണം എന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല."

കാരണം മതങ്ങള്‍ അടിസ്ഥാന മൂല്യങ്ങള്‍ ഇല്ലാതെ ആയി ചില ചൂഷകരുടെ വയറ്റു പിഴപ്പിനുള്ള ഉപായമായി മാറിയിരിക്കുകയാണ്‌ ഇന്നത്തെ നിലയില്‍.

എനിക്കു മറ്റു മതങ്ങളെ കുറിച്ച്‌ അറിയില്ല, ഹിന്ദു മത തത്വശാസ്ത്രത്തില്‍ കുറച്ച്‌ അറിവുണ്ടെന്നെ ഉള്ളു. അതിന്‍പ്രകാരം ഞാന്‍ വിശദീകരിച്ച കാര്യങ്ങള്‍ നോക്കുക . വേദം പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ച്‌ അവനവന്റെ ഉദരപൂരണത്തിനായി ചിലര്‍ കെട്ടിച്ചമച്ച സാധനങ്ങള്‍ ആണ്‌ സ്മൃതികള്‍. അവയില്‍ പല വാചകങ്ങളും നല്ലവ ആയി കാണാം എങ്കിലും വളരെ അധികം എണ്ണം എഴുതി പ്പിടിപ്പിച്ച അഹങ്കാരങ്ങള്‍ ആണ്‌.

ഹിന്ദുമത നവോത്ഥാനം ഉന്നം വയ്ക്കുന്ന സംഘടനകള്‍ തന്നെ ആയിരുന്നു അവയ്ക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടി ഇരുന്നത്‌ എന്നാല്‍, "മനുസ്മൃതികത്തിക്കുക " പോലെ ഉള്ള സംഭവങ്ങളില്‍ ആളുകള്‍ രണ്ടു തട്ടിലായി തിരിഞ്ഞു. RSSപോലെ ഉള്ള സംഘടനകള്‍ ഹിന്ദു ധര്‍മ്മം സംരക്ഷിക്കുകയാണുദ്ദേശിക്കുന്നത്‌ എങ്കില്‍ ആദ്യം ചെയ്യേണ്ടി ഇരുന്നത്‌ മനുസ്മൃതി(അതുപോലെ മറ്റുള്ളവയും)യില്‍ കാണുന്ന വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഹിന്ദു ധര്‍മ്മത്തിനനുസൃതമല്ല എന്നു ആദ്യമേ പറയുകയായിരുന്നു.

തൊടുപുഴയിലെ സംഭവം നോക്കുക
ജബ്ബാര്‍ മാഷ്‌ പറയുവാന്‍ ശ്രമിക്കുന്നതു പോലെ അത്ര നിസ്സാരമായി കാണുവാന്‍ കഴിയുകയില്ല - ആ സംഭവം കാരണം ബി കോം വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യക്കടലാസാണ്‌

ഒരു ഡിഗ്രി ക്ലാസ്സിലെ അദ്ധ്യാപകന്‍ പ്രവര്‍ത്തിക്കേണ്ട നിലവാരം ഇതല്ല. അടുത്തു കിട്ടിയാല്‍ കരണകുറ്റി അടിച്ചു പുകയ്ക്കാന്‍ തോന്നും എനിക്ക്‌.

പക്ഷെ അതിന്‌ എതിരെ ചെയ്ത പ്രവൃത്തിയും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല.


ഇതു മനസ്സിലാക്കി തമ്മില്‍ ഒരു സമവായം ഉണ്ടാകത്തക്ക രീതിയില്‍ ശ്രീ ലത്തീഫും ശ്രീ ജബ്ബാര്‍ മാഷും അടങ്ങുന്ന വിഭാഗം ശ്രമിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു , അത്‌ എന്നെങ്കിലും സാധ്യമാകുമോ എന്നു ഒരു ആഗ്രഹം ഉണ്ടായതു കൊണ്ടാണ്‌ ഈ കുറിപ്പ്‌.

വിശ്വാസം രക്ഷിക്കുന്നതിനൊപ്പം സമൂഹത്തിന്റെ സുഭദ്രമായ നിലനിലപാണ്‌ കൂടൂതല്‍ പ്രധാനം എന്നു മനസ്സിലാക്കി, കാലത്തിനൊത്ത പരിഷ്കാരങ്ങള്‍ തത്വസംഹിതകളില്‍ വരുത്തുവാന്‍ ശ്രമിക്കുന്ന ആ കാലം എന്നെങ്കിലും വരും എന്ന ആശയോടെ.

കൂട്ടത്തില്‍ സുകുമാരന്‍ മാഷിനോട്‌ ഒരു വാക്ക്‌

"
4. പൈങ്ങോടന്‍ has left a new comment on your post "Untitled -2":

രണ്ടാമത്തെ പോര്ട്രിയറ്റ് വളരെ നന്നായിരിക്കുന്നു സച്ചിന്



Posted by പൈങ്ങോടന്‍ to നീലാകാശവും സ്വപ്നങ്ങളും at September 3, 2010 1:46:00 AM GMT+05:30
5. യരല‌വ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര് സന്ദേശം":

ബി.ഏം. ; താങ്കള്ക്ക് അകൈതവമായ നന്ദി. ലതീഫിന്റെ കളവ് വെളിച്ചത്താക്കിയതിന്.

ജമാഅത്തെ ഇസ്ലാമി ഭരണഘടനയില് പ്രവര്ത്തനമാര്ഗം എന്ന ഖണ്ഡിക(5) പറയുമ്പോള് എത്ര സമര്ത്ഥമായാണ് - ഈ വരികള് ലതീഫ് വിട്ടുകളഞ്ഞത്.
1 .The Quran and the Sunna shall form the basis of all the Jamaat’s activities.

ശേഷം objective (Article-4) ല് -
the objective of the Jamaat-e-islami Hind is Iqaamat-e-Deen,. എന്ന് പറഞ്ഞ്;

പിന്നെ ഇഖാമത്തുദ്ദീന് അറബി പദമാണെന്നും അത് വിശദീകരിക്കാന് ഇത്തിരിബുദ്ധിമുട്ടാണെന്നും, പറഞ്ഞുരുണ്ടുരുണ്ട്, അതായത് നേര്ക്കു നേരെ ഇസ്ലാമിന്റെ സംസ്ഥാപനമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം എന്ന് തുറന്ന് പറയാന് പ്രയാസമാണ് എന്ന് അര്ത്ഥം.

‘ഞാന് ഒരു മുസ്ലിമാണ്’ എന്നു അഭിമാനപൂര്വ്വം എവിടേയും ഉദ്ഘോഷിക്കാന് മടികാണിക്കുന്ന; ഇസ്ലാമിലേക്കു നേര്ക്കു നേരെ ആളെ ക്ഷണിക്കാതെ; ഇഫ്താര് പാര്ട്ടി പോലൊത്ത തന്ത്രങ്ങളുമായി ഈ പ്രസ്ഥാനം എത്രനാള് ഒരു മതേതര പൊതു സമൂഹത്തെ വഞ്ചിക്കും. എന്തിനാണത്.? ഇതാണോ താങ്കള് ഉയര്ത്തിപ്പിടിക്കുന്ന ദൈവത്തിന്റെ മഹത്വം.

'എല്ലാ ദൈവങ്ങള്ക്കും മീതെയാണ് ഇസ്ലാമിലെ ദൈവം, എല്ലാ മനുഷ്യനും മീതേയാണ് മുസ്ലിം എന്ന സ്രേഷ്ട്ര സൃഷ്ടി’ ഈ ഒരു ആധിപത്യത്തിന്റെ മുദ്രാവാക്യമല്ലെ ഒളിഞ്ഞും തെളിഞ്ഞും ഇസ്ലാമിന് പറയേണ്ടത്. എങ്കില് അത് തുറന്ന് പറയുകായാണ് ആണത്തം.
"


ഇങ്ങനെ ഒരു കമന്റ്‌ യരലവയുടെ ആയി മറൂമൊഴിയില്‍ കണ്ടു അത്‌ താങ്കളുടെ ബ്ലോഗില്‍ കാണുന്നില്ല.
ചര്‍ച്ച ഇത്ര മനോഹരമായി പുരോഗമിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക്‌ കമന്റുകള്‍ അപ്രത്യക്ഷമായാല്‍ അതിലൊരു ഭംഗിക്കുറവു തോന്നും

"താങ്കളുടെ നിലപാടുകളെ metaphysics-ല്‍ നിന്നും സ്വതന്ത്രമാക്കിയാല്‍ പിന്നെ നമ്മള്‍ തമ്മില്‍ ഒരു അഭിപ്രായവ്യത്യാസത്തിനു് കാരണമൊന്നും ഞാന്‍ കാണുന്നില്ല. metaphysics ഒഴിവാക്കുമ്പോള്‍‍‍ അതില്‍ പണിതുയര്‍ത്തിരിക്കുന്നു എന്നതിനാല്‍ മതങ്ങളും ഇല്ലാതാവും. അതാണല്ലോ പ്രശ്നവും!"

ശ്രീ ബാബു എന്റെ മേല്‍പറഞ്ഞ പോസ്റ്റില്‍ ഇട്ട കമന്റിന്റെ ഒരു ഭാഗം ആണ്‌.

എന്റെ പോസ്റ്റിലെ തന്നെ ആദ്യ വരി
"ഇന്നു നാം കാണുന്ന ഭ്രാന്തിനെ ആണ്‌ 'മതം' എന്നു വിളിക്കുനത്‌ എങ്കില്‍ ഈ ചോദ്യത്തിന്‌ ഉത്തരം എന്തായിരിക്കണം എന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല."
വായിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്‍ പിന്നെ എന്ത്‌ ആശങ്ക ആണുള്ളത്‌ എന്നെനിക്കു മനസ്സിലാക്കാന്‍ സാധിക്കുന്നും ഇല്ല
അപ്പോള്‍ ഇതൊക്കെ എതോ ചില hidden ajenda യുടെ ഭാഗങ്ങള്‍ മാത്രം ആയിരിക്കുമോ

1 comment:

  1. "താങ്കളുടെ നിലപാടുകളെ metaphysics-ല്‍ നിന്നും സ്വതന്ത്രമാക്കിയാല്‍ പിന്നെ നമ്മള്‍ തമ്മില്‍ ഒരു അഭിപ്രായവ്യത്യാസത്തിനു് കാരണമൊന്നും ഞാന്‍ കാണുന്നില്ല. metaphysics ഒഴിവാക്കുമ്പോള്‍‍‍ അതില്‍ പണിതുയര്‍ത്തിരിക്കുന്നു എന്നതിനാല്‍ മതങ്ങളും ഇല്ലാതാവും. അതാണല്ലോ പ്രശ്നവും!"

    ശ്രീ ബാബു എന്റെ മേല്‍പറഞ്ഞ പോസ്റ്റില്‍ ഇട്ട കമന്റിന്റെ ഒരു ഭാഗം ആണ്‌.

    എന്റെ പോസ്റ്റിലെ തന്നെ ആദ്യ വരി
    "ഇന്നു നാം കാണുന്ന ഭ്രാന്തിനെ ആണ്‌ 'മതം' എന്നു വിളിക്കുനത്‌ എങ്കില്‍ ഈ ചോദ്യത്തിന്‌ ഉത്തരം എന്തായിരിക്കണം എന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല."
    വായിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്‍ പിന്നെ എന്ത്‌ ആശങ്ക ആണുള്ളത്‌ എന്നെനിക്കു മനസ്സിലാക്കാന്‍ സാധിക്കുന്നും ഇല്ല
    അപ്പോള്‍ ഇതൊക്കെ എതോ ചില hidden ajenda യുടെ ഭാഗങ്ങള്‍ മാത്രം ആയിരിക്കുമോ

    ReplyDelete