Monday, September 27, 2010

സൃഷ്ടി??

ഐതരേയോപനിഷത്‌
"ഓം ആത്മാ വാ ഇദമേക ഏവ ആസീത്‌
നാന്യത്‌ കിഞ്ചനമിഷത്‌
സ ഈക്ഷത ലോകാന്നുസൃജാ ഇതി"
ഇദം = ഈ ജഗത്‌
അഗ്രേ = സൃഷ്ടിയ്ക്കു മുമ്പ്‌
ആത്മാ = ആത്മാവ്‌
ഏക ഏവ = ഒന്നു മാത്രം
ആസീത്‌ = ആയിരുന്നു

തൈത്തിരീയോപനിഷത്‌

"അസദ്വാ ഇദമഗ്ര ആസീത്‌, തതോ വൈ സദജായത. തദാത്മാനം സ്വയമകുരുത ---"
ഇദം = നാമരൂപങ്ങളായി വേര്‍തിരിഞ്ഞ്‌ പലതായി കാണപ്പെടുന്ന ഈ ജഗത്ത്‌
അഗ്രേ അസത്‌ വാ ആസീത്‌ = സൃഷ്ടിയ്ക്കു മുമ്പ്‌ നാമരൂപങ്ങളായി പിരിയാത്ത
അദ്വയബ്രഹ്മം തന്നെ അയിരുന്നു
തതഃ വൈ സത്‌ അജായത = ആ ബ്രഹ്മത്തില്‍ നിന്നു നാമരൂപങ്ങളായി വേര്‍തിരിഞ്ഞ ഈ ജഗത്ത്‌
ഉണ്ടായി
തത്‌ ആത്മാനം സ്വയം അകുരുത = ആ ബ്രഹ്മം തന്നെ ത്തന്നെ സ്വയം ഇങ്ങനെ സൃഷ്ടിച്ചു

( അല്ലാതെ അരെങ്കിലും ഇരുന്നുരുട്ടി ഉണ്ടാക്കിയതല്ല എന്ന്‌, അതില്‍ നിന്നും
അന്യമായി യാതൊന്നും ഇല്ല എന്ന്, അതു തന്നെ രൂപാന്തരപ്പെട്ടതാണെന്ന്)

ഉപനിഷത്തുകളില്‍ കൊടുത്തിരിക്കുന്ന വാചകങ്ങള്‍ ആണ്‌ മുകളില്‍ ഉദ്ധരിയ്ക്കപ്പെട്ടിരിക്കുന്നത്‌
ഈ കാണുന്ന പ്രപഞ്ചം മുഴുവനും എന്നെന്നും ഉള്ള ഒരു വസ്തു തന്നെ ആണ്‌ അതിന്റെ രൂപത്തില്‍ വ്യത്യാസം വരുന്നു എന്നെ ഉള്ളു.

അല്ലാതെ ഒന്നും ഇല്ലാഴികയില്‍ നിന്നും പൊട്ടി ഉണ്ടായതൊന്നും അല്ല. - സൂരജിന്റെ വാക്കുകള്‍ എടുത്താലും 'singularity' ഒഴിവാക്കപ്പെടുമ്മില്ല. അതില്‍ നിന്നും ഉണ്ടായ ഇന്നത്തെ രൂപം എന്നാണ്‌ അദ്ദേഹവും പറയുന്നത്‌

പഴയ ചര്‍ച്ചയില്‍ ബ്രിനോജും പറയുന്നത്‌ ആ 'singularity' ഉണ്ട്‌ അതില്‍ നിന്നും രൂപം കൊണ്ടതാണ്‌ ഇക്കാണുന്ന പ്രപഞ്ചം , അത്‌ totality' തന്നെ ആണ്‌, അല്ലാതെ കാറ്റത്ത്‌ പാറിക്കളിക്കുന്ന ബലൂണ്‍ പോലെ അല്ല.

സുകുമാരന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ ഞാന്‍ സുകുമാരന്റെ ഒരു വാദം "ആദിയില്‍ ഒന്നുമില്ലാഴികയില്‍ നിന്നും എങ്ങനെ ഒരു ദൈവം ഉണ്ടായി ?" കണ്ടപ്പോഴാണ്‌ ഞാന്‍ ആ ചോദ്യം ചോദിച്ചത്‌

ആദിയില്‍ ഒന്നുമില്ലാഴികയില്‍ നിന്ന് പ്രപഞ്ചം ഉണ്ടാകാം എങ്കില്‍ അതെ പോലെ ഒന്നുമില്ലാഴികയില്‍ നിന്നും ദൈവവും ഉണ്ടായിക്കൂടേ? എന്ന്‌

(സുകുമാരന്‍ ആള്‍ വിരുതനാണ്‌ - അദ്ദേഹം ആ പോസ്റ്റെല്ലാം ഡെലീറ്റ്‌ ചെയ്തു കളഞ്ഞു,
ഇപ്പോള്‍ നോക്കിയിട്ട്‌ കാണാന്‍ കിട്ടുന്നില്ല , പക്ഷെ ഞാന്‍ അവയില്‍ പലതും എന്റെ
ബ്ലോഗില്‍ കോപ്പി പേസ്റ്റ്‌ ചെയ്തിട്ടുണ്ട്‌ അതില്‍ കാണാം)
പക്ഷെ എന്റെ ചിന്താഗതി ഹൈന്ദവ തത്വചിന്തരകാരമായതിനാല്‍ അതിനെ എങ്ങനെ ഒക്കെ
വൊകൃതപ്പെടൂത്താമോ അങ്ങനെ ഒക്കെ ശ്രമിക്കാനായിരുന്നു അവര്‍ക്കു താല്‍പര്യം.

ഹൈന്ദവതത്വശാസ്ത്രം, ആദിയില്‍ ഉണ്ടായിരുന്ന ആ തത്വത്തെ 'ബ്രഹ്മം' അഥവാ 'ആത്മാവ്‌'
എന്നൊക്കെ പേരിട്ടു വിളിച്ചു.


ഇപ്പോള്‍ ഇവര്‍ പറയുന്നു ആദിയില്‍ ബ്രഹ്മം ഇല്ല പക്ഷെ 'singularity' ഉണ്ടായിരുന്നു,ഈ singularity ബ്രഹ്മം അല്ല എന്ന്.


മുകളില്‍ കൊടൂത്ത നിര്‍വചനപ്രകാരം നോക്കിയിട്ട്‌ എന്തു കൊണ്ട്‌ 'singularity' യും
ബ്രഹ്മവും വ്യത്യസ്ഥമായിരിക്കുന്നു എന്നു കൂടി ഒന്നു പറഞ്ഞു തരാമോ?

ഈ കാണുന്ന പ്രപഞ്ചം മുഴുവനും എന്നെന്നും ഉള്ള ഒരു വസ്തു തന്നെ ആണ്‌ അതിന്റെ രൂപത്തില്‍ വ്യത്യാസം വരുന്നു എന്നെ ഉള്ളു.

പക്ഷെ ചിലര്‍ക്ക്‌ അത്‌ പൊട്ടി ഉണ്ടായതാണ്‌ എന്ന് പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല.

ജനനപ്രക്രിയയില്‍ ബോധമനസ്സിന്‌ പഞ്ചേന്ദ്രിയങ്ങളില്‍ കൂടി ഉണ്ടാകുന്ന ഒരു സങ്കല്‍പം മാത്രമാണ്‌ ഈ പ്രപഞ്ചം , കാറ്റു പോകുന്നതോടു കൂടി അനുഭവവും നിലയ്ക്കും, അതു കഴിഞ്ഞ്‌ മറ്റ്‌ എന്തോ അനുഭവം ആയിരിക്കും.

പക്ഷെ ഇവര്‍ പറയുന്നത്‌ കേട്ടാല്‍ തോന്നുക ഇവര്‍ ഇനിയും ഒരു പ്രപഞ്ചം സൃഷ്ടിക്കാന്‍ വരെ ഉള്ള അറിവു നേടി എന്നാണ്‌.

ആക്ക്സിലറെറ്റര്‍ ഉപയോഗിച്ച്‌ ഉള്ള പരീക്ഷണം കൊട്ടി ഘോഷിക്കുകയല്ലെ.

അപ്പോള്‍ ആ പരീക്ഷണത്തിലും അഥവാ എന്തെങ്കിലും ഉണ്ടായാല്‍ അതും ഒന്നുമില്ലാഴികയില്‍ നിന്നാണോ പോലും ഉണ്ടാകുന്നത്‌ - അതോ നിലനില്‍ക്കുന്ന ഈ പ്രപഞ്ചത്തിലെ ഏതെങ്കിലും ഘടകങ്ങളുടെ രൂപ ഭേദമായിരിക്കുമോ?

7 comments:

 1. ഈ കാണുന്ന പ്രപഞ്ചം മുഴുവനും എന്നെന്നും ഉള്ള ഒരു വസ്തു തന്നെ ആണ്‌ അതിന്റെ രൂപത്തില്‍ വ്യത്യാസം വരുന്നു എന്നെ ഉള്ളു.

  പക്ഷെ ചിലര്‍ക്ക്‌ അത്‌ പൊട്ടി ഉണ്ടായതാണ്‌ എന്ന് പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല.

  ജനനപ്രക്രിയയില്‍ ബോധമനസ്സിന്‌ പഞ്ചേന്ദ്രിയങ്ങളില്‍ കൂടി ഉണ്ടാകുന്ന ഒരു സങ്കല്‍പം മാത്രമാണ്‌ ഈ പ്രപഞ്ചം , കാറ്റു പോകുന്നതോടു കൂടി അനുഭവവും നിലയ്ക്കും, അതു കഴിഞ്ഞ്‌ മറ്റ്‌ എന്തോ അനുഭവം ആയിരിക്കും.

  പക്ഷെ ഇവര്‍ പറയുന്നത്‌ കേട്ടാല്‍ തോന്നുക ഇവര്‍ ഇനിയും ഒരു പ്രപഞ്ചം സൃഷ്ടിക്കാന്‍ വരെ ഉള്ള അറിവു നേടി എന്നാണ്‌.

  ആക്ക്സിലറെറ്റര്‍ ഉപയോഗിച്ച്‌ ഉള്ള പരീക്ഷണം കൊട്ടി ഘോഷിക്കുകയല്ലെ.

  അപ്പോള്‍ ആ പരീക്ഷണത്തിലും അഥവാ എന്തെങ്കിലും ഉണ്ടായാല്‍ അതും ഒന്നുമില്ലാഴികയില്‍ നിന്നാണോ പോലും ഉണ്ടാകുന്നത്‌ - അതോ നിലനില്‍ക്കുന്ന ഈ പ്രപഞ്ചത്തിലെ ഏതെങ്കിലും ഘടകങ്ങളുടെ രൂപ ഭേദമായിരിക്കുമോ?

  ReplyDelete
 2. ഞാന്‍ ഈ എഴുതുന്നതൊക്കെ ആധുനികശാസ്ത്രത്തിനെതിരാണെന്നു വരുത്താനും ചിലര്‍ ഉറക്കമില്ലാതെ പ്രവര്‍ത്തികുന്നതു കണ്ടു കഷ്ടം

  സുഹൃത്തുക്കളെ വായിക്കുന്നവര്‍ നിങ്ങളുടെ അത്ര വിഡ്ഢികളല്ല എന്നു കൂടി ഓര്‍ക്കുക

  ReplyDelete
 3. ഇന്നുള്ള പ്രപഞ്ചമെല്ലാം ഇല്ലാതാക്കിയിട്ട്‌ സുരജ്‌ ഒരു സിംഗുലാരിറ്റിയുടെ പുറത്ത്‌ ഇരിക്കും,

  അതിനുമുന്നില്‍ -താടിയും മുടിയും നീട്ടി വളര്‍ത്തിയ സിബു ഗുരുവിനു മുന്നില്‍ ഉമേശ്‌ ഇരുന്നതു പോലെ - മറ്റൊരു സിംഗുലാരിറ്റിയുടെ മുകളിള്‍ ഞാനും ഇരിക്കും.

  എന്നിട്ട്‌ സുരജ്‌ മൂന്നാമതൊരു സിംഗുലാരിറ്റി എടുത്ത്‌ പൊട്ടിച്ച്‌ ഒരു പ്രപഞ്ചം ഉണ്ടാക്കി കാണിക്കും

  അപ്പൊ ആകെ മൊത്തം എനിക്കു വിശ്വാസം ആകും

  അതുവരെ ഈ പ്രപഞ്ചം ഇതേ പോലെ തന്നെ എന്നും ഉള്ളതും കാലക്രമേണ ഉള്ള വ്യതിയാനങ്ങള്‍ വരുന്നതും ആയ ഒരു പ്രതിഭാസം മാത്രം ആണ്‌ എന്നു വിശ്വസിച്ചോട്ടെ

  ReplyDelete
 4. [പ്രപഞ്ചത്തിലെ ഊർജ്ജത്തിനു രൂപമാറ്റം സംഭവിപ്പിക്കാമെന്നല്ലാതെ പുതുതായി ഊർജ്ജം സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്ന ഊർജ്ജസംരക്ഷണ (Energy conservation) നിയമത്തെ പ്രപഞ്ചോത്ഭവത്തിനെ സംബന്ധിച്ച നിലവിലെ സ്റ്റാൻഡേഡ് മോഡലിൽ (അഥവാ ബിഗ് ബാംഗ് മോഡലിൽ) അപ്ലൈ ചെയ്താൽ പ്രപഞ്ചത്തിന്റെ ആകെമൊത്തം (net) ഊർജ്ജം പൂജ്യം (0) ആണ് എന്ന് കാണിക്കാൻ സാധിക്കും.]

  "നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സതഃ
  ഉഭയോരപി ദൃഷ്ടോfന്തസ്ത്വനയോസ്തത്ത്വദർശിഭിഃ"

  ഹോക്കിൻസിന്റെ തിയറിക്കുശേഷം 2002ൽ കുന്ദംകുളം പഞ്ചാംഗം പ്രസ്സിൽ അടിച്ച പുസ്തകത്തിലാണ് ആദ്യമായി ഇത് തിരുകിച്ചേർത്തത് എന്നാണ് ഇതിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിൽ നിന്നും മനസ്സിലായത്.

  പിന്നെ ഇതെല്ലാം ചില ഉഡായിപ്പുകളല്ലെ. കണക്കിലെ കളികൾ


  [സിംഗുലാരിറ്റികളെ സാങ്കേതികമായി മാത്രമേ ഹോക്കിംഗ് ഇവിടെ ഒഴിവാക്കിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഇത് കണക്കു കൊണ്ടുള്ള ഒരു ട്രപ്പീസുകളിയിൽക്കവിഞ്ഞ എന്തെങ്കിലുമാണെന്ന് വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും വിശ്വസിക്കുന്നില്ല.]

  ReplyDelete
 5. "ഹോക്കിൻസിന്റെ തിയറിക്കുശേഷം 2002ൽ കുന്ദംകുളം പഞ്ചാംഗം പ്രസ്സിൽ അടിച്ച പുസ്തകത്തിലാണ് ആദ്യമായി ഇത് തിരുകിച്ചേർത്തത് എന്നാണ് ഇതിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിൽ നിന്നും മനസ്സിലായത്."

  എങ്കില്‍ അത്‌ ചെയ്തതേതെങ്കിലും സവര്‍ണ്ണമൂരാച്ചി സംഘപരിവാര്‍ ബ്രാഹ്മണനായിരിക്കും തീര്‍ച്ച :)

  ReplyDelete