ശ്രീ ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യം തെറ്റാണെന്നും സാക്ഷാല്‍ ബ്രഹ്മസൂത്രം ദ്വൈതമാണ് പറയുന്നത് എന്നും പറഞ്ഞ്
ഒരു പുസ്തകം കണ്ടു.
അതില്‍ പറയുന്നു ശ്രീശങ്കരന്റെ "മായാവാദം" അസംബന്ധമാണ് , ഇക്കാണുന്നതെല്ലാം ഉള്ളതാണ്, ഇക്കാണുന്ന ജഗത്ത് മായ ആണെന്നു പറയുന്നത് വിഡ്ഢിത്തമാണ് എന്നര്‍ത്ഥം വരുന്ന വാക്കുകള്‍.
ചെറുപ്പത്തില്‍ എന്റെ അമ്മ ഇതുപോലെ മായയാണ് എന്നു പറഞ്ഞപ്പോള്‍ ഞാനും വിചാരിച്ചു ഇതെന്തൊരു വിഡ്ഢിത്തമാണ്. നമ്മുടെ മുന്നില്‍ കാണുന്നതൊന്നും ഇല്ല എന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? എന്നൊക്കെ.
അതേപോലെ ശ്രീ ശങ്കരന്‍ പറഞ്ഞത് എന്താണ് എന്നു വായിച്ചറിയാതെ ഇതുപോലെ ഉള്ള വ്യാഖ്യാനങ്ങള്‍ മാത്രം കണ്ടാല്‍ അതു ശരിയാണെന്ന് ചിലപ്പോള്‍ ആര്‍ക്കും തോന്നിക്കൂടാഴികയില്ല.
ശ്രീശങ്കരന്റെ ഭാഷ്യത്തില്‍ "അധ്യാസം" എന്താണെന്നു വിശദീകരിക്കുന്നുണ്ട് അതു പഠിച്ചാല്‍ മനസ്സിലാകും എന്താണ് മായ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്. അതു പഠിച്ചിട്ടു വേണം അതിനെ വിമര്‍ശിക്കാന്‍.
അധ്യാസം പറയുന്നതിനു മുന്‍പ് മറ്റൊരു കാര്യം പറയട്ടെ.
നാം ഓരോരുത്തരും ആദ്യം ഭൂമിയില്‍ ജനിച്ചു വീഴുന്നത് ഒരു മകനൊ മകളൊ ആയിട്ടാണ് അല്ലേ?
പക്ഷെ അതോടൊപ്പം തന്നെ നാം ഒരു സഹോദരനോ സഹോദരിയോ കൂടി ആയിരിക്കാം.
കുറച്ചു കൂടി വളര്‍ന്നു കഴിയുമ്പോള്‍ നാം ഭര്‍ത്താവോ ഭാര്യയോ , അതും കഴിഞ്ഞാല്‍ അച്ഛനോ അമ്മയോ, മുത്തച്ഛനോ മുത്തശ്ശിയോ ഒക്കെ ആകുന്നു.
ഇതെല്ലാം ഒരേ ആള്‍ ആണ് പക്ഷെ അയാളെ വിലയിരുത്തുന്നത് ആരാണോ എന്നതിനനുസരിച്ച് പല ഭൂമികകള്‍ ആണ് ലഭിക്കുന്നത്.
ഒരാള്‍ അയാളെ അച്ഛന്‍ എന്നു വിളിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അയാള്‍ മകന്‍ ആണ്. അപ്പോള്‍ അയാളെ സംബന്ധിച്ചിടത്തോളം ഇതു രണ്ടും ഒരേ സമയം ശരിയും ആണ് തെറ്റും ആണ് എന്നു പറഞ്ഞാലോ?
അങ്ങനെ വിപരീതമായ രണ്ടു ഗുണങ്ങള്‍ ഒരേ വസ്തുവില്‍ ആരോപിക്കേണ്ടി വരുന്നതിനെ ആണ് മായ എന്നു പറയുന്നത്. അല്ലാതെ അത് ഇല്ല എന്നല്ല.
ബ്രഹ്മസൂത്രം എന്ന ഗ്രന്ഥത്തിനു ശ്രീശങ്കരന്‍ ഭാഷ്യം എഴുതി അതിനു ഒരു വ്യാഖ്യാനം എഴുതുവാന്‍ തുനിഞ്ഞ ശ്രീ പണ്ഡിറ്റ് പി ഗോപാലന്‍ നായരുടെ വാചകം അല്‍പം ശ്രദ്ധിക്കുക
"ശ്രീ ശങ്കരഭാഷ്യഭാരതീവിലാസം ദുര്‍ഗ്രഹം ആകയാല്‍ ആ ഭാഷ്യത്തിന്റെ നിഗൂഢാര്‍ത്ഥത്തെ പ്രകാശിപ്പിക്കുവാന്‍ ശ്രീ ഗോവിന്ദാനന്ദസരസ്വതി "രത്നപ്രഭ" എന്നും ശ്രീ വചസ്പതിമിസ്രന്‍ "ഭാമതി" ആനന്ദഗിരി "ന്യായനിര്‍ണ്ണയം" എന്നും മൂന്നു വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. എത്ര മഹാന്മാര്‍ എത്ര എത്ര വ്യാഖ്യാനങ്ങള്‍ എഴുതിയാലും ശ്രീ ശങ്കരഭാഷ്യവാഗര്‍ത്ഥം നന്നായി ധരിപ്പാന്‍ ആ പൂജ്യപാദാരവിന്ദങ്ങളെ ആ പരമഗുരുവിനെ സര്‍വാത്മനാ ശരണം പ്രാപിക്കുന്നവര്‍ക്കെ കഴിയുകയുള്ളു എന്നാണ് മഹദഭിപ്രായം"
-----
"നഭഃ പതന്ത്യാത്മസമം പതത്രിണഃ" പക്ഷികള്‍ ആകാശത്തിന്റെ അന്തം വരെ പറക്കുന്നില്ല, അവയുടെ ശക്തിക്കനുസരിച്ചവിധം എത്തുന്ന സ്ഥലങ്ങളില്‍ വ്യാപരിക്കുന്നതെ ഉള്ളു. അതുപോലെ അല്‍പജ്ഞനായ ഞാന്‍ ഈ പ്രൗഢഗ്രന്ഥത്തില്‍പ്രവര്‍ത്തിച്ചതില്‍ കാണാവുന്ന തെറ്റുകുറ്റങ്ങളെ കരുണാമയരായ മഹാത്മാക്കള്‍ പൊറൂത്തനുഗ്രഹിക്കണം ---"
പണ്ഡിതവരേണ്യനായ ഗ്രന്ഥകാരന്റെ വാക്കുകള്‍ ആണ്.
രണ്ടും മൂന്നും അധ്യായങ്ങള്‍ അദ്ദേഹം വ്യാഖ്യാനിക്കാന്‍ തന്നെ വളരെ വിഷമിച്ചതായി എഴിതിയിട്ടുണ്ട്.
ആ ഗ്രന്ഥത്തിന്റെ സന്ദേശം പിന്നെ എങ്ങനെ ആണാവോ ഇവരൊക്കെ ഇത്ര എളുപ്പം വിമര്‍ശിച്ചു തള്ളുന്നത്?
അധ്യാസം പിന്നീടു സമയം കിട്ടിയാല്‍ എഴുതാം
Friday, December 03, 2010
Subscribe to:
Post Comments (Atom)
ശ്രീശങ്കരന്റെ ഭാഷ്യത്തില്‍ "അധ്യാസം" എന്താണെന്നു വിശദീകരിക്കുന്നുണ്ട് അതു പഠിച്ചാല്‍ മനസ്സിലാകും എന്താണ് മായ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്. അതു പഠിച്ചിട്ടു വേണം അതിനെ വിമര്‍ശിക്കാന്‍.
ReplyDeleteThis comment has been removed by the author.
ReplyDeleteവ്യവഹാരിക പ്രപഞ്ചം ക്ഷണികമെങ്കിലുമാണെങ്കില്‍ ലേഖകന്‍ സംതൃപ്തനായേനെ കാരണം അങ്ങനെയാണെങ്കില്‍ മാത്രമേ ആ ക്ഷണികതയ്ക്കെങ്കിലും ഒരു അധികാരി ദൈവത്തെ കല്പിക്കാന്‍ അദ്ധേഹത്തിനു സാധിക്കുകയുള്ളു,അങ്ങനെയാണെങ്കില്‍ മാത്രമെ തന്റെ കൈവശമുള്ള അധികാരിദൈവത്തിന് ആ ക്ഷണികപ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിപാലനലയന വ്യവസ്ഥിതികള്‍ പതിച്ചു നല്‍കാന്‍ കഴിയുകയുള്ളൂ.
ReplyDelete'ഉണ്ടാവുമോ' എന്നസംശയത്തിന്റെ 'ഇത്രയുണ്ടാകാം' എന്നമതില്‍കെട്ടിനുള്ളില്‍ ദൈവത്തെ തളച്ചിട്ടെങ്കിലേ ഇന്നയിന്നവിധം കുമ്പിട്ടും,കുറിതൊട്ടും,മറ്റു പലവിധ വ്യായാമം ചെയ്തും സംതൃപ്തനാക്കി 'അത്രേം വലിയ' ദൈവത്തെ തന്റെ കാര്യപ്രാപ്തികള്‍ക്കായി വിശ്വാസിക്ക് ഉപയോഗപ്പെടുത്താനാവൂ.
ഇതിനോടും എനിക്കു വ്യക്തിപരമായി ഒരു വിരോധവുമില്ല എന്നാല്‍ അത്രേം വലിയ ദൈവം സന്തോഷിക്കണമെങ്കില്‍ ഇതര മതില്‍കെട്ടുകള്‍ക്കുള്ളിലെ ദൈവങ്ങളും ബാക്കി വെളിമ്പറമ്പുകളിലുമുള്ള മനുഷ്യ സമുദായം മുഴുവനും ആ മതിലിനകത്തുകയറി പടിവാതിലടയ്ക്കണം എന്നുപറയുന്നതിനോട് യോജിക്കാനാവില്ല.
ബ്രഹ്മസൂത്രം 'ദ്വൈത'മായിരിക്കേണ്ട ആവശ്യകത "ബ്രഹ്മസൂത്രം ദ്വൈതമോ അദ്വൈതമോ" എന്ന ലേഖനത്തിന്റെ കര്‍ത്താവിനുണ്ടെന്നാണ് തോന്നുന്നത്, ബ്രഹ്മസൂത്രം ദ്വൈതമാണെന്നു സ്ഥാപിക്കണമെങ്കില്‍ അദ്വൈതം തരണം ചെയ്യാതെ നിവൃത്തിയില്ല അതാണെങ്കില്‍ ലേഖകന്റെ കഴിവില്‍ തല്‍കാലം ഒതുങ്ങുന്നുമില്ല, അപ്പോള്‍ പിന്നെ വഴിയെന്താണ്? 'അദ്വൈതം' തത്ത്വമസി' 'മായ' മുതലായവ വെറും വാക്കുകള്‍ മാത്രമാണ് ഏറിയാല്‍ വീടിനോ ഓട്ടോറിക്ഷയ്ക്കോ മറ്റോ പേരായി ഉപയോഗിക്കാം അതില്‍ കവിഞ്ഞ് അതിനു യാതൊരു പ്രത്യേകതയുമില്ലെന്നു വാദിക്കുക.വിശ്വാസികളായ ഒരാള്‍ക്കൂട്ടത്തെ സംതൃപ്തരാക്കാന്‍ ഇത് ധാരാളമാണെന്ന് ഞാനും കരുതുന്നു,എന്നാല്‍ അന്വേഷിയുടെ അറിയാനുള്ള ത്വരയെ അല്പം പോലും ശമിപ്പിക്കാന്‍ പോയിട്ട് അങ്ങനെയൊരാളുടെ ചിന്താമണ്ഡലത്തെ സ്പര്‍ശിക്കാന്‍ പോലും ഈ ലേഖനത്തിനു കഴിയില്ലെന്നും തോന്നുന്നു.
ReplyDeleteഒടി: മുന്‍ കമന്റില്‍ ഒരച്ചരപ്പിശാശ് അതുകൊണ്ടാ ഡിലിറ്റിയേ :)
എന്തായാലും ആ പുസ്തകത്തിനു അവതാരിക എഴുതിയ വിദ്വാന്‍
ReplyDeleteശ്രീ ശങ്കരാചാര്യസംസ്കൃതസര്‍വകലാശാല തൃശൂര്‍ പ്രാദേശികകേന്ദ്രം -
അതെന്തൊരുസാധനമാണപ്പാ ( യഥാര്‍ത്ഥ സംസ്കൃതസര്‍വകലാശാലയാണോ അതോ ബിഹാരിലെ പോലത്തെ സര്‍വകലാശാല ആണൊ?-
- ജോലി ചെയ്യുന്നതിന് ഏറ്റവും യോജിച്ചവന്‍ തന്നെ.
അതൊന്നു വായിക്കണെ എല്ലാവരും മറ്റൊന്നും വായിച്ചില്ലെങ്കിലും ആ അവതാരിക വായിക്കണം.
ഞാൻ ഒരു വായനക്കാരൻ മാത്രം....
ReplyDeleteആശംസകൾ...
"എന്നാല്‍ അന്വേഷിയുടെ അറിയാനുള്ള ത്വരയെ അല്പം പോലും ശമിപ്പിക്കാന്‍ പോയിട്ട് അങ്ങനെയൊരാളുടെ ചിന്താമണ്ഡലത്തെ സ്പര്‍ശിക്കാന്‍ പോലും ഈ ലേഖനത്തിനു കഴിയില്ലെന്നും തോന്നുന്നു.
ReplyDeleteഅതിന് അതില്‍ കുറെ വാചാടോപങ്ങള്‍ അല്ലാതെ കാര്യം ഒന്നും എഴുതിയിട്ടില്ലല്ലൊ
അറിവിനെ നമിക്കുന്നു.
ReplyDeleteഒരു പ്രസ്താവന ഇങ്ങിനെ:
ReplyDelete"അതേപോലെ ശ്രീ ശങ്കരന്‍ പറഞ്ഞത് എന്താണ് എന്നു വായിച്ചറിയാതെ ഇതുപോലെ ഉള്ള വ്യാഖ്യാനങ്ങള്‍ മാത്രം കണ്ടാല്‍ അതു ശരിയാണെന്ന് ചിലപ്പോള്‍ ആര്‍ക്കും തോന്നിക്കൂടാഴികയില്ല."
മറ്റൊന്നു ഇങ്ങിനെ :
" എത്ര മഹാന്മാര്‍ എത്ര എത്ര വ്യാഖ്യാനങ്ങള്‍ എഴുതിയാലും ശ്രീ ശങ്കരഭാഷ്യവാഗര്‍ത്ഥം നന്നായി ധരിപ്പാന്‍ ആ പൂജ്യപാദാരവിന്ദങ്ങളെ ആ പരമഗുരുവിനെ സര്‍വാത്മനാ ശരണം പ്രാപിക്കുന്നവര്‍ക്കെ കഴിയുകയുള്ളു എന്നാണ് മഹദഭിപ്രായം"
വ്യാഖ്യാനങ്ങള്‍ വിപരീതങ്ങളായിത്തീരുന്ന ; അല്ലെങ്കില്‍ ഒരാള്‍കൂട്ടത്തെ പിടിച്ചിരുത്താന്‍ ആശയ്ക്കുഴപ്പമുണ്ടാക്കുന്ന വാചകകസര്‍ത്തുകളേയാണോ ‘അറിവ്’ എന്ന് പറയുന്നത്.
പ്രിയ യരലവ,
ReplyDeleteഹൈന്ദവവിശ്വാസം അനുസരിച്ച് ഞാന്‍ പറയുവാന്‍ ശ്രമിക്കാം. അതിനെ മറ്റ് അളവുകോല്‍ വച്ച് അളക്കാതിരിക്കുക.
അദ്വൈതചിന്തയാണ് ഹിന്ദുതത്വശാസ്ത്രത്തിന്റെ കാതല്‍ എന്നാണ് ബ്രഹ്മസൂത്രം കൊണ്ടും സ്ഥാപിക്കുന്നത് എന്ന ശ്രീ ശങ്കരന്‍ പറയുന്നു.
അദ്വൈതസാക്ഷാത്‌കാരം അനുഭവത്തിലൂടെയേ സാധ്യമാകൂ, അല്ലാതെ അതു പറഞ്ഞു മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഒന്നല്ല.
ഞാന്‍ വായിലിട്ടു രുചിച്ചു നോക്കുന്ന ഒരു വസ്തുവിന്റെ രുചി അതേ വസ്തു മറ്റൊരാള്‍ക്കും രുചിക്കാന്‍ കൊടുത്താലെ അയാള്‍ക്കു മനസ്സിലാകൂ അല്ലാതെ അതു പറഞ്ഞു കൊടുക്കാന്‍ സാധിക്കില്ല എന്നതുപോലെ.
ഇതേ വിഷയം ഞാന്‍ മുന്‍പ് ഒരു പോസ്റ്റില്‍ ഓരോ കോശത്തിന്റെയും ഉള്ളിലുള്ള ഏറ്റവും അണുവായ വസ്തുവിന്റെ ബോധം തുടങ്ങി വിശദീകരിച്ചിരുന്നു.
അപ്പോള്‍ അങ്ങിനെ എല്ലാം കൂടി ചേര്‍ന്ന ഒരു അഹം ബോധം അനുഭവത്തില്‍ കൂടി അല്ലാതെ സാക്ഷാല്‍കരിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് അതു ആ മഹാഗുരുവിന്റെ പാദാരവിന്ദങ്ങളില്‍ ശരണം പ്രാപിച്ചാലല്ലാതെ മനസ്സിലാകുകയില്ല എന്ന് പറഞ്ഞത്. ഗുരു ഉപദേശം ഇല്ലാതെ ഇതു സാധ്യമാവില്ല എന്ന് ഹൈന്ദവവിശ്വാസം ആണ് ഇതു പറയാന്‍ കാരണം.
"അദ്വൈതചിന്തയാണ് ഹിന്ദുതത്വശാസ്ത്രത്തിന്റെ കാതല്‍"
ReplyDelete"അദ്വൈതസാക്ഷാത്‌കാരം അനുഭവത്തിലൂടെയേ സാധ്യമാകൂ,.."
------
പ്രിയ ഹെരിറ്റേജ്:ഞാന്‍ ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തില്‍ പിറന്ന ഒരു ഇന്ത്യക്കാരനാണ്, എനിക്ക് ഒരു ‘ഹിന്ദു’ ആവണമെങ്കില്‍ ഞാന്‍ എന്താവണം ?
------
"അതുകൊണ്ടാണ് അതു ആ മഹാഗുരുവിന്റെ പാദാരവിന്ദങ്ങളില്‍ ശരണം പ്രാപിച്ചാലല്ലാതെ മനസ്സിലാകുകയില്ല എന്ന് പറഞ്ഞത്. ഗുരു ഉപദേശം ഇല്ലാതെ ഇതു സാധ്യമാവില്ല എന്ന് ഹൈന്ദവവിശ്വാസം ആണ് ഇതു പറയാന്‍ കാരണം."
താങ്കള്‍ ഇവിടെ പറഞ്ഞ ‘ഗുരു’ ആരാണ്. ?

Sanathana Dharmam manasilaki Athinanusarichu jeevichal ningal hinduvayi.
Deleteപ്രിയ യരലവ നിങ്ങള്‍ ജനിച്ചപ്പ്പ്പോള്‍ ആരായിരുന്നു?
ReplyDeleteമുസ്ലിം ആയിരുന്നുവോ അതൊ ഇന്നീട് എന്തെങ്കിലും കര്‍മ്മങ്ങള്‍ ഹെയത ശേഷം നിങ്ങള്‍ മുസ്ലിം ആയി എന്നു വിചാരിക്കുന്നതാണൊ.
നിങ്ങള്‍ക്കു ഹിന്ദു അല്ലാതാകുവാന്‍ എങ്ങനെ സാധിക്കും?
പക്ഷെ അങ്ങനെ നിങ്ങള്‍ക്കു വിചാരിക്കുവാനും അതനുസരിച്ചു പ്രവര്‍ത്തിക്കുവാനും സാധിക്കും.
നിങ്ങള്‍ ഹിന്ദു അല്ല എന്നു വിചാരിക്കുന്നിടത്തോളം മറ്റുള്ളവര്‍ക്കു എന്തു ചെയ്യാം സാധിക്കും?
This comment has been removed by the author.
ReplyDeleteജാതി മാറ്റാനും തിരിക്കാനും തിരിപ്പിക്കാനും മനുഷ്യനെക്കൊണ്ടു മാത്രമെ കഴിയൂ. ദൈവത്തിന്റെ സൃഷ്ടികളായ ലക്ഷക്കണക്കിനു ജീവികളുള്ളതിൽ മതത്തിലൂടെ മാത്രം നിലനില്പുള്ള നിസ്സഹായനായ മനുഷ്യൻ, എത്ര കേമൻ!!!!
ReplyDeleteആനയെ മുസ്ലീമാക്കാനോ കൃസ്ത്യാനിയാക്കാനോ മനുഷ്യനെക്കൊണ്ട് പറ്റില്ല എന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കേണ്ടതില്ലല്ലോ.
(എൻ.എം. ഹുസൈന്റെ ‘ബ്രഹ്മ-സൂത്രം‘ വായിച്ചുകൊണ്ടിരിക്കുന്നു. കഴിയുമ്പോഴേക്കും ക്ഷമാശീലം വശമാകും.)
@ ഹെരിറ്റേജ്: :) സന്തോഷായി;
ReplyDelete"നിങ്ങള്‍ക്കു ഹിന്ദു അല്ലാതാകുവാന്‍ എങ്ങനെ സാധിക്കും?" -
ഈ ചോദ്യത്തിന്റെ ഹൃദയവിശാലതയ്ക്ക് മുന്നില്‍ നമിക്കട്ടെ.
പക്ഷെ ഈ വിശാലത പ്രയോഗികതലത്തില്‍ വിരളമായേ കാണുന്നുള്ളൂ. എങ്കിലും ദൈവത്തില്‍ അവിശ്വസിക്കുന്നത് ശിക്ഷയര്‍ഹിക്കുന്ന തെറ്റ് ആയി കരുതുന്ന സെമിറ്റിക് മതവിശ്വാസങ്ങളെ ഇത്തരം ചിന്തകള്‍ നാണിപ്പിക്കും.
പ്രിയ യരലവ
ReplyDeleteമതം മനുഷ്യനു വേണം/വേണ്ടാ എന്ന് ഒരു പോസ്റ്റ് ഞാന്‍ മുന്‍പ് ഇട്ടിരുന്നു
അതും കൂടി ഒന്നു ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.
മതം വയറ്റുപിഴപ്പിനുള്ള ഉപായം ആയിപ്പോയ ഇക്കാലത്ത് ഇനി എന്തു പറയാന്‍
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteചട്ടമ്പിസ്വാമികളുടെ ‘അദ്വൈതചിന്താപദ്ധതി’ എന്ന കുഞ്ഞു പുസ്തകം 50.00 രൂപ കൊടുത്താൽ കിട്ടും. അർത്ഥം മൻസ്സിലാക്കാതെ വെറുതെ തർക്കിക്കാൻ ചിലർ എടുത്തു പ്രയോഗിക്കുന്ന ചില വാക്കുകളുടെ അർത്ഥതലങ്ങൾ മനസ്സിലാക്കാൻ അത് ഉപകരിക്കും. മായ, തത്ത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയവ ഉദാഹരണം.
ReplyDelete‘വർക്കേഴ്സ് ഫോറത്തിൽ’ ഒരു വിമർശനം വായിച്ചിരുന്നു. ‘തത്ത്വമസി’ എന്നത്, അത് നീയാകുന്നു എന്ന് പറഞ്ഞുകൊടുത്തപ്പോൾ, ഞാൻ എല്ലാമാണെന്നു മനസ്സിലാക്കിയെന്നും അതിനുശേഷം വേറൊന്നും ചിന്തിക്കേണ്ടതില്ല എന്നതിനാൽ ചിന്തകൾ പോലും മരവിച്ചുപോയി എന്നുമാണ് അതിന്റെ സാരം.
(മായ എന്താണെന്ന ചട്ടമ്പിസ്വാമികളുടെ വിശദീകരണം ഇവിടെ പകർത്തട്ടെ.)
“അദ്വൈതാചാര്യന്മാരിൽ പ്രധാനികളെല്ലാംതന്നെ മായയും അവിദ്യയും ഒന്നാണെന്ന് - പര്യായങ്ങളാണെന്ന് - സമ്മതിച്ചിട്ടുള്ളവരാണ്.
ശുദ്ധബ്രഹ്മത്തെ ആശ്രയിച്ചിരിക്കുന്ന മൂലപ്രകൃതിയാണ് മായ. നിഷ്കളവും നിഷ്ക്രിയവും പൂർണ്ണവുമായ ആ ബ്രഹ്മത്തിൽ നാനാതരത്തിലുള്ള പ്രപഞ്ച പ്രതീതി ഉളവാക്കുന്നതിനാൽ - പൊരുത്തമില്ലാത്തിടത്തു പൊരുത്തമുണ്ടെന്നു തോന്നിപ്പിക്കുന്നതിനാൽ - മായയെന്നും, വിദ്യകൊണ്ടു നശിക്കുന്നതിനാൽ അവിദ്യയെന്നും, ബ്രഹ്മസ്വരൂപത്തെ മറയ്ക്കുന്നതിനാൽ തമസ്സ് എന്നും, പ്രപഞ്ചത്തിന് കാരണമായതിനാൽ പ്രകൃതി എന്നും, ബ്രഹ്മത്തെ വിപരീതമായി - പ്രപഞ്ചമായി - അറിയിക്കുന്നതിനാൽ അജ്ഞാനം എന്നും, ആ മൂലപ്രകൃതി ശാസ്ത്രങ്ങളിൽ വ്യവഹരിക്കപ്പെടുന്നു.”
“നെയ്യായികന്മാരുടെ അഭിപ്രായത്തിൽ, മായ പ്രപഞ്ചം പോലെത്തന്നെ മിഥ്യയാണ്.“
ചട്ടമ്പിസ്വാമികളുടെ ‘അദ്വൈതചിന്താപദ്ധതി’ എന്ന കുഞ്ഞു പുസ്തകം 50.00 രൂപ കൊടുത്താൽ കിട്ടും. അർത്ഥം മൻസ്സിലാക്കാതെ വെറുതെ തർക്കിക്കാൻ ചിലർ എടുത്തു പ്രയോഗിക്കുന്ന ചില വാക്കുകളുടെ അർത്ഥതലങ്ങൾ മനസ്സിലാക്കാൻ അത് ഉപകരിക്കും. മായ, തത്ത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയവ ഉദാഹരണം.

“ഹിംസായാം ദൂയന്തു – ഹിന്ദു” എന്നാണ് ഹിന്ദു എന്ന പദത്തിന്റെ അന്വയം കൊടുത്തിരിക്കുന്നത്. ഹിംസായാം = ഹിംസയില്‍, ദൂയന്തു = ദുഃഖിക്കുന്നവന്‍ ഹിന്ദു എന്നര്‍ത്ഥം. ഇനി, എന്താണ് “ഹിംസ”? ഒരു ജീവിയെ കൊല്ലുന്നതാണ് ഹിംസ എന്നാണ് പൊതുവെയുള്ള ധാരണ. അത് ഒരു പരിധി വരെ ശരിയാണ്. എന്നാല്‍, ഹിന്ദുമത വേദാന്തത്തില്‍ ഹിംസക്ക് വിപുലമായ അര്‍ത്ഥമാണ് നല്‍കിയിരിക്കുന്നത്. മനസ്സുകൊണ്ടോ, വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ ഹിംസയുണ്ടാകാം. അതിനാല്‍ ഈ മൂന്ന് വിധത്തിലുള്ള ഹിംസയിലും ദുഃഖിക്കുന്നവനാണ് യഥാര്‍ത്ഥ ഹിന്ദു.
ReplyDeleteഅങ്ങനെയാകുമ്പോള്‍ ‘യരലവ’യ്ക്കും ഹിന്ദു ആകാമല്ലോ?
Valare sariyanu.EE LOKATHIL BHOOJATHARAYA ARKUM HINDUVAKAM.YARALAVAKU MUSLIM ACHARANGAL ANUSHTICHU KONDU THANNE HINDUVAKAM.
Delete'ഹിന്ദു' ആവാതെയും ഇരിക്കാം.
ReplyDeleteഹിംസയില്‍ ദുഖം വരാതിരുന്നാല്‍ മതി.