നേരത്തെ ഉള്ള രണ്ടു കമന്റുകള്‍ക്കു വിശദീകരണം നല്‍കാന്‍ ശ്രമിക്കാം. പറഞ്ഞല്ലൊ എഴുതി ഫലിപ്പിക്കുവാനുള്ള കഴിവു കുറവാണ് എന്നാലും.
പ്രിയ ആല്‍കൊഹോളിക് അനോണി- (ഈ പേരൊന്നു മാറ്റിയാല്‍ എഴുതാന്‍ എളുപ്പമുണ്ടായിരുന്നു)
"വസ്തു നശിക്കുമ്പോള്‍ ബോധം നശിക്കുന്നു " എന്ന വാചകം നോക്കുന്നതിനുമുമ്പ് ഞാന്‍ മുമ്പെഴുതിയ H2O2 ന്റെ ഉദാഹരണം വായിക്കുക.
അതിനെ അതാക്കുന്ന സ്വഭാവം അതിനുണ്ട് - അതാണ് അതിന്റെ ബോധം, അതില്‍ നിന്നും ഒരു [O] പോയാല്‍ ആ [O]ഉടെ ബോധംവേറേ ആണ്, H2O യുടെ ബോധം വേറേ ആണ്. ഇത് ഇനി വിശദീകരിക്കേണ്ടല്ലൊ. അതുകൊണ്ടാണ് ഇവയുടെ ഒക്കെ സ്വാഭാവവും വേറെ വേറേ ആയിരിക്കുന്നത്.
ഇതിനര്‍ത്ഥം H2O, H2O2 ന്റെ സ്ഥിതി ഓര്‍ത്തിരിക്കും എന്നല്ല. ആ ചോദ്യം ഞാന്‍ അവിടെ ചോദിക്കുകയും ചെയ്തിരുന്നു.
ഇങ്ങനെ ഓരോരോ വസ്തുവിനും ഉള്ള സ്വബോധത്തെ ഭാരതീയ തത്വശാസ്ത്രം 'അഹംകാരം' അഥവാ അഹംബോധം' എന്നു വിളിക്കുന്നു. ഒരു individuality
ഈ അഹംബോധം ഇങ്ങനെ മാറിമറിഞ്ഞു നില്‍ക്കുകയേ ഉള്ളു അല്ലാതെ ഒരിക്കലും ഇല്ലാതാകുന്നില്ല.
ഇതില്‍ നിന്നും വ്യത്യസ്ഥമായി വലിയ വലിയ തലത്തില്‍ - ജീവനുള്ള വസ്തുക്കളെ കണക്കിലെടുത്താല്‍ അവയിലെ ബോധത്തിന്റെ അളവു കൂടൂതലാണ് എന്നു മുമ്പ് ഞാന്‍ എഴുതിയിരുന്നു.
അതായത് ബോധം എന്ന ഒരു തത്വം എല്ലായിടത്തും ഉണ്ട് , അതിന്റെ അളവില്‍ മാത്രമേ വ്യത്യാസം കാണൂ.
ഇനി ശരീരത്തെ നോക്കുക. ശരീരത്തിലെ ഓരോരോ കൊശങ്ങളും പ്രത്യേകം പ്രത്യേകം ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു.
ഓരോ കോശത്തിനുള്ളിലുള്ള ഭാഗങ്ങളും അവയുടെ അവയുടെ ധര്‍മ്മങ്ങള്‍ പ്രത്യേകം പ്രത്യേകം നിര്‍വഹിക്കുന്നു.
എന്നാല്‍ ഈ ഉദാഹരണത്തിലും - ഏറ്റവും ചെറുതിനും അതിന്റേതായ ഒരു ബോധം ഉണ്ട് അതെന്തു ചെയ്യണം എന്ന്, അതോടൊപ്പം തന്നെ അതിന്റെ പ്രവര്‍ത്തനം മറ്റ് എന്തിനെ ഒക്കെ അപേക്ഷിച്ചിരിക്കും എന്നും.
അങ്ങനെ ഒറ്റയ്ക്കുള്ളതും , കൂട്ടായുള്ളതും ഇപ്രകാരം രണ്ടു തരം ബോധങ്ങള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നു.
ഇനി ശരീര പരിണാമത്തെ നോക്കുക. ശരീരത്തിലെ കോശങ്ങള്‍ എല്ലാം തന്നെ പുതിയത് പുതിയതുണ്ടാകുകയും, പഴയത് പഴയത് replace ചെയ്യപ്പെടുകയും ആണ്. ഈ മാറ്റിമറിച്ചിലിനിടയിലും കൂട്ടായ ബോധം നിലനില്‍ക്കുന്നു അതു തുടര്‍ച്ച മാത്രമാണ്.
മാറ്റിമറിച്ചില്‍ എന്നതില്‍ ദ്രവ്യത്തിനുനാശവും പുനര്‍നിര്‍മ്മാനവും നടക്കുന്നു, എന്നാല്‍ ബോധം അഭംഗുരം തുടരുന്നു എന്ന്.
അതു തന്നെയാണ് അതു മുറിഞ്ഞു മുറിഞ്ഞല്ല ഉണ്ടാകുന്നത് എന്നു പറയുവാന്‍ കാരണം.
ജീവാത്മ പരമാത്മഭാവങ്ങളെ വ്യവഹരിക്കുന്നതും ഇപ്രകാരം തന്നെ ആണെന്നാണ് ഞാന്‍ കരുതുന്നത്.
ഒരു കോശത്തെ സംബന്ധിച്ചിടത്തോളം അതിന്റെ സ്വഭാവം പ്രകടിപ്പിക്കുവാന്‍ അതിനറിയുന്നതെന്തോ അത് അതിന്റെ ജീവാത്മാവ്, എന്നാല്‍ മുഴുവന്‍ ശരീരത്തെയും സംബന്ധിച്ച് നോക്കുമ്പോള്‍ അതിനുള്ള ബോധം അതിന്റെ പരമാത്മാവ് (ഇതൊരു തമാശയ്ക്കെഴുതുന്നതാണേ)
അക്കണക്കിന് ഒരു ശരീരത്തിന് സ്വം എന്നുള്ള ബോധം ജീവാത്മാവ് - ഈപ്രപഞ്ചം മുഴുവനും കൂടിയതിന്റെ ഒരു ഭാഗം മാത്രമാണ് താന്‍ എന്നുള്ള ബോധം പരമാത്മാവ്.
അടുത്ത ഭാഗം ഓര്‍മ്മ- ജീവനുള്ള ജന്തുക്കളില്‍ കാണുന്ന - എന്നെഴുതിയിരുന്നല്ലൊ അതു കണ്ടില്ലേ?
കണ്ടന്‍ പൂച്ചയുടെ ചോദ്യത്തിനും ഇതേ മറുപടി തന്നെ. വേണമെങ്കില്‍ ഒന്നു കൂടി വായിച്ചുകൊള്ളുക.
ഇനി സത്യമായി പറയട്ടെ ഇതില്‍ കൂടുതല്‍ വ്യക്തമാക്കുവാന്‍ എനിക്കറിയില്ല - കണ്ടന്‍ പൂച്ച പറഞ്ഞത് ശരിയാണ്.
പക്ഷെ ഒന്നു കൂടീ, അറിയണം എന്ന ആഗ്രഹം ഉണ്ടെങ്കിലേ അറിയുവാന്‍ സാധിക്കൂ
Saturday, October 25, 2008
Subscribe to:
Post Comments (Atom)
അക്കണക്കിന് ഒരു ശരീരത്തിന് സ്വം എന്നുള്ള ബോധം ജീവാത്മാവ് - ഈപ്രപഞ്ചം മുഴുവനും കൂടിയതിന്റെ ഒരു ഭാഗം മാത്രമാണ് താന്‍ എന്നുള്ള ബോധം പരമാത്മാവ്.
ReplyDeleteശരീരത്തിനുള്ളില്‍ തളച്ചിടപ്പെട്ട , അഥവാ ഈ ശരീരം മാത്രമണ് താന്‍ എന്ന അറിവു മാറി, ഈ അഖണ്ഡപ്രപഞ്ചം മുഴുവനും ചെര്‍ന്ന ആ വിരാട്‌രൂപം സ്വയം അനുഭവിക്കുവാന്‍ വരെ സാധിക്കും എന്നു ഭാരതീയതത്വശാസ്ത്രം പറയുന്നു.
പക്ഷെ അത് വിശ്വം പറഞ്ഞതു പോലെ 51 അക്ഷരങ്ങളുടെ ഭിത്തികള്‍ക്കുള്ളില്‍ ഒതുങ്ങുകയില്ല എന്നു മാത്രം
ഓ ടോ : ഇന്‍ഡ്യാഹെറിറ്റേജ് എന്ന പേരും മാറ്റിയാ കൊള്ളാമാരുന്നു. (INDIA ഇന്ത്യ ആണോ ഇന്‍ഡ്യ ആണോ എന്ന് എനിക്കിപ്പോഴും അറിയില്ല)
ReplyDeleteഎല്ലാവരോടും പേരു മാറ്റാന്‍ പറയുന്ന കൊണ്ടു പറഞ്ഞു എന്നെ ഒള്ളു :-)
പകരം ഒരു പേര് നിര്‍ദ്ദേശിക്കുമോ?
ReplyDelete(വല്ല ചളുക്കു പേരൊന്നും ഇട്ടേക്കല്ലേ :))
ഇതു ഞാന്‍ 98 ലെങ്ങാണ്ട് തുടങ്ങിയ yahoo ID ആയിരുന്നു. അതു കളയണ്ടാ എന്നു വിചാരിച്ചു അത്രമാത്രം
അപ്പോ സലാമത്തായി...
ReplyDeleteമാഷ് പിണങ്ങീലല്ലോ ‘ല്ലേ ?
പിണങ്ങില്ലാ, ‘നിക്കറിയാം :)
കാരണം പ്രപഞ്ചവുമായുള്ള ഏകത്വം അനുഭവവേദ്യമാകുന്നതിനൊപ്പമാണല്ലോ ‘സര്‍വ്വതിനോടുമുള്ള കൃപയാല്‍ ചിത്തം ദ്രവീഭൂതമാകുക’.
ഈ പോസ്റ്റിന്റെ അവസാനം പറഞ്ഞതാ അതിന്റെ ഒരു കാര്യം :
“അറിയണം എന്ന ആഗ്രഹം ഉണ്ടെങ്കിലേ അറിയുവാന്‍ സാധിക്കൂ”
EXACTLY !!! പക്ഷേ ‘സാരഭൂത’മായതേത് എന്നത് തിരിച്ചറിയുന്നതിലാണ് കാര്യം.ഇല്ലെങ്കില്‍ കറിച്ചട്ടിയിലെ ആ തവി പോലെ...
ഓഫ് :
പേരുമാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നതു കണ്ടു : ഒരു പേരിലെന്തിരിക്കുന്നു ?
ക്ഷമിക്കണം സൂരജേ പിണക്കമല്ല പ്രശ്നം. ഇത്രയും നാള്‍ സൂരജിന്റെ വിമര്‍ശനം ഒരു സുഖമായി എടുത്തിരുന്നവനായിരുന്നു ഞാന്‍. ആര്‍ജ്ജവത്തോടു കൂടി തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുന്നവന്‍, എന്തു വേണമെങ്കിലും തിരിച്ചു പറഞ്ഞാലും അതെല്ലാം സ്പോര്‍ട്‌സ് മാന്‍ സ്പിരിറ്റിലെടൂക്കുന്ന ആള്‍ ഭാഷയിലുള്ള അല്‍പം ചില വൃത്തികെട്ട പ്രയോഗങ്ങള്‍ ഒഴിച്ചാല്‍, മറ്റ് എല്ലാം എനിക്കിഷ്ടമായിരുന്നു. അതിനു വേണ്ടി ഞാന്‍ കമന്റുകള്‍ ശ്രദ്ധിക്കുക പോലും ചെയ്തിരുന്നു.
ReplyDeleteപക്ഷെ അതിനൊക്കെ പിന്നില്‍ ഇങ്ങനെ ഒരു ലോബിയിംഗ് ഉണ്ടെന്നു കണ്ടതോടു കൂടി, തന്നെ പറ്റിയുള്ള എന്റെ അഭിപ്രായം പോയി എന്നു മാത്രം. അത്ര ചീപ്പായ ഒരു സൂരജിനെ മനസ്സില്‍ സങ്കല്‍പ്പിക്കുവാന്‍ ഒരല്‍പം പ്രയാസമുണ്ടായിരുന്നു.
അല്ല തനിക്ക് എന്റെ അഭിപ്രായം എന്തിന് എന്നും അറിയാം അതുകൊണ്ട് കൂടൂതല്‍ എഴുതുന്നില്ല
"പക്ഷെ അതിനൊക്കെ പിന്നില്‍ ഇങ്ങനെ ഒരു ലോബിയിംഗ് ഉണ്ടെന്നു കണ്ടതോടു കൂടി, തന്നെ പറ്റിയുള്ള എന്റെ അഭിപ്രായം പോയി എന്നു മാത്രം. അത്ര ചീപ്പായ ഒരു സൂരജിനെ മനസ്സില്‍ സങ്കല്‍പ്പിക്കുവാന്‍ ഒരല്‍പം പ്രയാസമുണ്ടായിരുന്നു."
ReplyDeleteലോബിയിംഗ് ഉണ്ടെന്ന് എവിടെയെങ്കിലും പറഞ്ഞു കേട്ടാല്‍, ആരെങ്കിലും എഴുതിയാല്‍ അതുറപ്പിക്കുന്നവര്‍ക്ക് ‘ചീപ്പായ’ എന്തിനെ വേണേലും സങ്കല്‍പ്പിക്കാം മാഷേ, ഒരു പാടുമില്ല ;)
ഒരു കൂട്ടുബ്ലോഗില്‍ സഹകാരിയാകുന്നു എന്നതാണ് ഈ പറയുന്ന ലോബിയിംഗ് എങ്കില്‍... ഹാ..എന്തു പറയേണ്ടൂ ഞാന്‍ ?
“അല്ല തനിക്ക് എന്റെ അഭിപ്രായം എന്തിന് എന്നും അറിയാം അതുകൊണ്ട് കൂടൂതല്‍ എഴുതുന്നില്ല"
ഇത്രമാത്രമെഴുതാം : സൂരജ് രാജനും ഡോ:പണിക്കരും തമ്മിലല്ല, സൂരജ് എന്ന ബ്ലോഗറുടെ ആശയങ്ങളും ഇന്‍ഡ്യാഹെറിറ്റേജ് എന്ന ബ്ലോഗറുടെ ആശയങ്ങളും തമ്മിലാണ് ഉരസുന്നത് - കുറഞ്ഞപക്ഷം ഈയുള്ളവന്‍ അങ്ങനെയേ കാണുന്നുള്ളൂ.
മാഫ് ചോയിക്കാത്ത ഓഫ്:
ഇനീം ഇവിടെ വരും. അടിയും ഉണ്ടാക്കും...വൃത്തികെട്ട പ്രയോഗങ്ങളും നടത്തും...നോക്കിക്കോ. (ഡിലീറ്റാമെങ്കില്‍ ഡിലീറ്റിക്കോ, ഇഗ്നോറാമെങ്കില്‍ ഇഗ്നോറിക്കോ)
:))
ഇനി ശരീര പരിണാമത്തെ നോക്കുക. ശരീരത്തിലെ കോശങ്ങള്‍ എല്ലാം തന്നെ പുതിയത് പുതിയതുണ്ടാകുകയും, പഴയത് പഴയത് replace ചെയ്യപ്പെടുകയും ആണ്. ഈ മാറ്റിമറിച്ചിലിനിടയിലും കൂട്ടായ ബോധം നിലനില്‍ക്കുന്നു അതു തുടര്‍ച്ച മാത്രമാണ്.
ReplyDeleteഒരു മനുഷ്യ ശരീരത്തിലെ കോശങ്ങൾ 6 മാസത്തിനുള്ളിൽ പുനർനിർമ്മിക്കപ്പെടുമെന്നു വായിച്ചിരുന്നു. ( 6 മാസം എന്നതിൽ തെറ്റുണ്ടെങ്കിൽ തിരുത്തുക) എന്തായാലും പൂർണ്ണമായി പഴയത് ഇല്ലാതാവുന്ന ഒരവസ്ഥയുണ്ട്.
അതായത് ഈ സമയ ദൈർഘ്യത്തിനുശേഷം കാണുന്ന ശരീരം തന്നെ വേറെയാണ്. പക്ഷെ ഈ അവസ്ഥയിലും ഒരു രോഗിയെ നോക്കുന്ന ഡോക്ടർ പഴയകാല ചരിത്രവും മാതാപിതാക്കളുടെ ചരിത്രവും വിശകലനം ചെയ്യുന്നുണ്ട്. അങ്ങിനെയെങ്കിൽ ഈ സമയത്ത് ഉള്ള വസ്തുവിന്റെ (ശരീരത്തിന്റെ) ബോധം പാരമ്പര്യമായി കൊണ്ടുവന്നിട്ടുള്ളതാണെന്നും വരുന്നു. ശരീരം നശിക്കുമ്പോൾ ബോധവും നശിക്കുന്നു എന്നു കരുതുകയാണെങ്കിൽ ഈ അവസ്ഥയുമായി എങ്ങിനെയാണ് ബന്ധപ്പെടുത്തുന്നത്. ഈ സംശയം ഇവിടെ നിന്നായിരുന്നു
(രാജീവ് ചേലനാട്ട് പറഞ്ഞതുപോലെ ശരീരവും ബോധവും രണ്ടാണ് എന്നു തന്നെ തല്‍ക്കാലം വിചാരിക്കാം അല്ലേ?
ശരീരം നശിച്ചു എന്നു പറയുമ്പോള്‍ ബോധവും നശിച്ചു എന്നും കരുതാം അല്ലേ.)
പാര്‍ത്ഥന്‍ ജീ, ബ്ലോഗിങ്ങിന്റെ വര്‍ഷം തികഞ്ഞ ദിവസം ഇട്ട ഈ പോസ്റ്റ് ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു
ReplyDeleteഇഷ്ടമുള്ളത്രകാലം ജീവിതം- മരിക്കണം എന്ന് എന്നു തോന്നുന്നുവോ അന്നു മരിച്ചാല്‍ മതി,
ഭൂസ്വര്‍ഗ്ഗപാതാളങ്ങള്‍ മുഴുവനും അടക്കി ഭരിക്കുവാനുള്ള ചക്രവര്‍ത്തിപദം,
ദീര്‍ഘായുഷ്മാന്മാരായ പുത്രപൗത്രാദികള്‍,
പരിചാരികമാരായി ദേവസുന്ദരിമാര്‍,
അളവറ്റ ധനം- ഇവയെല്ലാം തന്റെ ഒരു വാക്കിനു വേണ്ടി മാത്രം കാത്തിരിക്കുക ആണ്.
നമ്മുടെ മുമ്പില്‍ ഈ ഒരു ചോദ്യം വന്നാലോ?
ഇന്നുള്ള ഭൗതികവാദികളില്‍ ആരുടെ മുമ്പിലും ഉത്തരത്തിനൊരു സംശയവും ഇല്ലാത്ത ചോദ്യം- മൃഗതുല്യരായി ഐഹികസുഖത്തില്‍ മദിക്ക്‌ഉകയാണ് ഏറ്റവും വലിയ മോക്ഷം എന്നു കരുതുന്നവര്‍ക്ക് സംശയം ഉണ്ടാകേണ്ട കാര്യമില്ലല്ലൊ.
അവര്‍ക്ക് ഈ ജീവിതം കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചു അത്രേ. എന്നാല്‍ അവര്‍ തന്നെ പറയുന്ന ചില തത്വങ്ങള്‍ക്ക് എതിരാണ് ആ വാദം എന്നവര്‍ മനസ്സിലാക്കുന്നില്ല-
matter cannot be created nor destroyed അത് മറ്റൊരു രൂപത്തിലേക്ക് മാറ്റുവാനേ കഴിയുകയുള്ളു
അവര്‍ പറയുന്നു നമ്മുടെ ശരീരം ഉണ്ടായിരിക്കുന്നത് ചില രാസപദാര്‍ഥങ്ങളുടെ സംയുക്തമായിട്ടാണ് എന്ന് - കുറേ calcium, phosphorous, iron എന്നിങ്ങനെ കുറേ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ നമ്മുടെ ശരീരം പരിശോധിച്ചാല്‍ കണ്ടെത്താനായേക്കും. പക്ഷെ അവയുടെ സംഘാതമാണ് ഈ ജീവനുള്ള ശരീരം, എന്നു വിശ്വസിക്കുന്നതിനോളം ഭൂലോകവിഡ്ഢിത്തം മറ്റൊന്നുണ്ടാകും എന്നു തോന്നുന്നില്ല.
calcium ത്തിന് വേദനിക്കുകയില്ല, സന്തോഷവും ഉണ്ടാകുകയില്ല- അതുപോലെ തന്നെ ബാക്കിയുള്ളവയ്ക്കും, പക്ഷെ നമുക്ക് ഇവ രണ്ടും അനുഭവപ്പെടുന്നുണ്ട്.
എന്റെ ശരീരം ആദ്യം ഉടലെടുത്തത് അമ്മയുടെ ഉള്ളില്‍ നിന്നുണ്ടായ ഒരേ ഒരു അണ്ഡകോശത്തില്‍ നിന്നുമാണ്. അത് വളര്‍ച്ചയുടെ ഘട്ടത്തില്‍ രണ്ടായി , നാലായി, എട്ടായി, പതിനാറായി അങ്ങനെ അനേകകോടികളായി- ഇപ്പോഴും മാറിമാറി പുതിയതു പുതിയത് ഉണ്ടാകുകയും പഴയത് പഴയത് നശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ മാത്രം മാറുന്നില്ല, ആ ഞാന്‍ ആദ്യം ബാലനായിരുന്നു, പിന്നീട് കുമാരനായി, യുവാവായി, ഇനി വയസ്സനാകും അവസാനം?
അതേ ഞാന്‍ മാറുന്നില്ല എന്റെ ശരീരം മാത്രമാണ് മാറുന്നത്, അതിന്റെ ഉപകരണങ്ങള്‍ക്കാണ് ക്ഷീണം ഉണ്ടാകുന്നത് അല്ലാതെ എനിക്കല്ല. അപ്പോള്‍ മരണവും എന്റെ ശരീരത്തിന് മാത്രമാണ് അല്ലാതെ എനിക്കല്ല - ഈ ഞാന്‍ നിത്യനാണ് എന്ന അറിവ് നേടുവാന്‍ സഹായിക്കുന്ന ശാസ്ത്രമാണ് തത്വജ്ഞാനം.
അതു നേടണം എന്നു തോന്നണമെങ്കില്‍ പോലും മുജ്ജന്മപുണ്യം ഉണ്ടായിരിക്കണം.
നചികേതസ് പ്രലോഭനങ്ങളില്‍ പെടാതിരിക്കാനുള്ള കാരണം ഈ തിരിച്ചറിവാണ്. അവനറിയാം - എത്രകാലം ജീവിച്ചാലും അവസാനം യമന്റെ അടുത്ത് വന്നേ പറ്റൂ, അത് തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിലും അല്ലെങ്കിലും. അവിടെ വച്ച് തന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു, അതിനു ശേഷം എന്ത്? അത് അറിയുകയും അതിനെ സാക്ഷാല്‍കരിക്കുകയും ചെയ്യുവാന്‍ സാധിക്കുക എന്നതിനും അപ്പുറം യാതൊരു വിജ്ഞാനവും ഇല്ല തന്നെ. ബാക്കി എല്ലാം നശ്വരമാണ്.
അങ്ങനെ ഒരു അനശ്വരമായ അറിവിനെ വിട്ടുകളയുവാന്‍ ഒരുങ്ങാതെ നചികേതസ് പറയുന്നു-
"ശ്വോഭാവാ മര്‍ത്യസ്യ യദന്തകൈതത്
സര്‍വേന്ദ്രിയാണാം ജരയന്തി തേജഃ
അപി സര്‍വം ജീവിതമല്‍പമേവ
തവൈവ വാഹാസ്തവനൃത്യഗീതേ"
അല്ലയോ യമധര്‍മ്മന്‍, മരണധര്‍മ്മിയാണ് മനുഷ്യന്‍, അതുകാരണം ഇപ്പറഞ്ഞ സുഖങ്ങളെല്ലാം നാളെ ഉണ്ടാകുമോ ഇല്ലയോ എന്നതില്‍ നിശ്ചയമില്ല.തന്നെയുമല്ല, എല്ലാ ഇന്ദ്രിയങ്ങളുടെയും ബലത്തെ ഇവ നിഗ്രഹിക്കുകയും ചെയ്യുന്നു. ജീവിതം എത്ര ദീര്‍ഘമായിരുന്നാലും ശരി , കാലത്തിന്റെ അനന്തതയില്‍ അത് അല്‍പമാത്രമാകുന്നു. അതുകൊണ്ട് അശ്വാദി സമ്പത്തുകളും , നൃത്യഗീതാദികളും എല്ലാം അങ്ങയുടെ പക്കല്‍ തന്നെ ഇരിക്കട്ടെ.
അതേ നചികേതസ്സ് വ്യക്തമായി പറയുന്നു - "ജാതസ്യ ഹി ധ്രുവോ മൃത്യുഃ-- എന്ന ഗീതാവചനം പോലെ ജനിച്ചു എങ്കില്‍ ഒരിക്കല്‍ മരണം നിശ്ചയം അതുകൊണ്ട് എത്ര ദീര്‍ഘമായ ജീവിതം തന്നാലും അതിനവസാനം ഒരു മരണം ഉറപ്പാണ്. അതിനു ശേഷം എന്താണ് എന്ന് അറിയുകയും ഇല്ല - ആ അനിശ്ചിതത്വത്തെ വരിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.
അതുകൊണ്ട് അങ്ങ് തരാമെന്നു പറഞ്ഞ സുഖഭോഗങ്ങളെല്ലാം അങ്ങയുടെ പക്കല്‍ തന്നെ ഇരിക്കട്ടെ, എനിക്ക് ഞാന്‍ ചോദിച്ച വരം മാത്രം മതി.
തന്നെയുമല്ല, മനുഷ്യനെ എന്നെങ്കിലും എന്തെങ്കിലും കൊടുത്ത് തൃപ്തിപ്പെടുത്തുവാന്‍ സാധിക്കുമോ?
ഇല്ല ഒരിക്കലും ഇല്ല. തൃഷ്ണ അഥവാ ആര്‍ത്തി എന്ന ദോഷം മനുഷ്യസഹജമാണ്. എന്തു കിട്ടിയാലും അതു പോരാ അതില്‍ കൂടുതല്‍ വേണം എന്ന ചിന്ത ഉദിക്കും. ദുഃഖകാരണമായ തൃഷ്ണ ശമിക്കുന്നത് അനന്താനന്ദത്തില്‍ മാത്രമാണ്. നോക്കുക-
"ന വിത്തേന തര്‍പ്പണീയോ മനുഷ്യോ
ലപ്സ്യാമഹേ വിത്തമദ്രാക്ഷ്മ ചേത്ത്വാ
ജീവിഷ്യാമോ യാവദീശിഷ്യസി ത്വം
വരസ്തു മേ വരണീയഃ സ ഏവ"
മനുഷ്യനെ സമ്പത്തു കൊണ്ട് ഒരിക്കലും തൃപ്തിപ്പെടുത്തുവാന്‍ സാധിക്കില്ല. സമ്പത്തു വേണമെങ്കില്‍ അങ്ങയെ കണ്ടാല്‍ മതിയല്ലൊ, അങ്ങ് എത്രകാലം അധീശനായിരിക്കുന്നുവോ അത്രയും കാലമേ ജീവിച്ചിരിക്കുവാനും കഴിയൂ. അതുകൊണ്ട് എനിക്കു വേണ്ട വരം ഇതു മാത്രം
"അജീര്യതാമമൃതാനാമുപേത്യ
ജീര്യന്‍ മര്‍ത്യഃ ക്വധഃസ്ഥഃപ്രജാനന്‍
അഭിധ്യായന്‍ വര്‍ണ്ണരതിപ്രമോദാന്‍
അതിദീര്‍ഘേ ജീവിതേ കോരമേത"
ജരാനരകള്‍ ബാധിക്കാത്ത - നശിക്കാത്ത സത്യസ്വരൂപം പ്രാപിച്ച ബ്രഹ്മനിഷ്ഠന്മാരെ കണ്ടു മുട്ടിയാല്‍ അവരുടെ പക്കല്‍ നിന്നും, ഭൂമിയില്‍ ജീവിക്കുന്ന ജീര്‍ണ്ണിക്കുന്ന മനുഷ്യന്‍ നശ്വരപദാര്‍ത്ഥങ്ങള്‍ ചോദിച്ചു വാങ്ങുമോ? സ്വര്‍ഗ്ഗീയങ്ങളെന്നു കരുതുന്ന വര്‍ണ്ണപ്പൊലിമയുള്ള വസ്തുക്കളില്‍ ആനന്ദിച്ച് ദീര്‍ഘജീവിതം മേടിക്കുമോ? - അത് വിഡ്ഢിത്തമായിരിക്കും എന്നു സാരം
"യസ്‌മിന്നിദം വിചികിത്സന്തി മൃത്യോ
യത് സാമ്പരായേ മഹതി ബ്രൂഹി നസ്തത്
യോയം വരോ ഗൂഢമനുപ്രവിഷ്ടോ
നാന്യം തസ്മാന്നചികേതാ വൃണീതേ"
മരണാനന്തരമുള്ള ജീവന്റെ ഗതിയെ കുറിച്ച ഈ ചോദ്യം ആതജ്ഞാന്ത്തില്‍ വലിയ പ്രയോജനം ഉളവാക്കുനതാണല്ലൊ. ഗൂഢമായ ആത്മാവിനെ സംബന്ധിക്കുന്ന ഈ ജ്ഞാനം അവിടുന്ന് എനിക്കു വെളിപ്പെടുത്തിതരൂ