ഇന്നു നാം കാണുന്ന ഭ്രാന്തിനെ ആണ് 'മതം' എന്നു വിളിക്കുനത് എങ്കില്‍ ഈ ചോദ്യത്തിന് ഉത്തരം എന്തായിരിക്കണം എന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'മതം' എന്നാല്‍ എന്താണ് അത് ആവശ്യമുള്ള വസ്തുവാണോ എന്നു ചോദിച്ചാല്‍ അതിനെ കുറിച്ച് അല്‍പം വിശദീകരിക്കേണ്ടി വരും.
ഈ ലോകത്തില്‍ പക്ഷികളുണ്ട് , മൃഗങ്ങളുണ്ട്, അവയൊക്കെ ജീവിക്കുന്നില്ലേ? അവയ്ക്കൊക്കെ മതം ഉണ്ടൊ അമ്പലമുണ്ടോ പള്ളിയുണ്ടോ? അതുപോലെ നമുക്കും അങ്ങു ജീവിച്ചുകൂടേ എന്നാണെങ്കില്‍ എന്റെ ഉത്തരം അല്‍പം വ്യത്യസ്ഥമായിരിക്കും.
ഞാന്‍ പഠിച്ചത് ഹൈന്ദവതത്വശാസ്ത്രമാണ്, അതുകൊണ്ട് ഇതില്‍ പറയുന്നത് ആരീതിയില്‍ മാത്രം കണ്ടാല്‍ മതി. മറ്റു മതങ്ങളുടെ തത്വശാസ്ത്രങ്ങള്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ച് ഒരക്ഷരം പോലും ഇതിലില്ല.
പക്ഷിമൃഗാദികളെക്കാള്‍ കൂടുതലായി മനുഷ്യന് വിശേഷബുദ്ധി എന്നൊരുസാധനം കൂടിയുണ്ട്. അതുകൊണ്ട് അവയോട് തരതമ്യപ്പെടുത്തല്‍ എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. അവയ്കില്ലാത്തതൊന്നും നമുക്കും വേണ്ടാ എന്നു പറയുന്നത് അവയോടൊപ്പം നില്‍ക്കുന്ന നിലവാരത്തിലുള്ളവര്‍ക്കാണ്
മനുഷ്യന് ഏറ്റവും അടിസ്ഥാനപരമായവയും അതിലുപരിയുള്ളവയുമായി ചില ആവശ്യങ്ങളുണ്ട്. അവയെ അനുസരിച്ചിരിക്കും അവന്റെ സ്വഭാവവിശേഷങ്ങള്‍.
അടിസ്ഥാനപരം (Basic/Primary)
1. Physiological Needs like hunger
2. Physical needs like shelter
3. Security
4. Safety and Health
മേല്‍പറഞ്ഞ നാലെണ്ണം ഏറ്റവും അടിസ്ഥാനപരമാണ്. ഇവയില്‍ ഓരോന്നും ലഭിച്ചില്ലെങ്കില്‍ അവന്റെ പെരുമാറ്റം, ഇതു ലഭിച്ചവരുടെ പോലെ ആയിരിക്കില്ല.
പക്ഷെ ആ പെരുമാറ്റത്തില്‍ മതം എന്ന വസ്തു വിന് സ്വാധീനം ഇല്ല - കാരണം മതം അതിനെ സംബന്ധിക്കുന്നതല്ല.
Secondary
1. Social
2. Ego- Esteem
3. Self Actualisation - (Ethical /Moral)
അതിനുപരിയായി കാണുന്ന ഇവകളില്‍ ആദ്യത്തെ രണ്ടെണ്ണത്തില്‍ മതം സ്വാധീനം ചെലുത്തുമ്പോഴാണ്, ഇന്നു കാണുന്ന തരം ഭ്രാന്തുണ്ടാകുന്നത്.
എന്നാല്‍ മതം ഏറ്റവും മുകളിലത്തെതായ - Self - Actualisation ന് വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുവാണ്.
അതിനുള്ള കാര്യങ്ങളാണ് അതില്‍ പറഞ്ഞിരിക്കുന്നതും.
ഇരിമ്പ് കൊണ്ട് പിച്ചാത്തിയും വാളും ഉണ്ടാക്കാം, - അതില്‍ കുഴപ്പം ഇരിമ്പിന്റെതല്ല ഉന്റാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവന്റെ ആണ്.
ഇവിടെ ഞാന്‍ Dr Sooraj ന്റെ ഇവിടെ പറഞ്ഞ ഈ വാക്കുകള്‍ കൂടീ കടമെടുക്കട്ടെ-
"ബുദ്ധിയുറയ്ക്കാത്ത പ്രായത്തില്‍ തന്നെ മതം നിഷ്കര്‍ഷിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കുന്ന മാതാപിതാക്കളല്ലേ യഥാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധമായ സമീപനത്തിലൂടെ ഈ പറയുന്ന ആശയസംഘട്ടനങ്ങള്‍ക്കു വഴിവയ്ക്കുന്നത് ? സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു കുട്ടി പക്വതയാര്‍ജ്ജിക്കുമ്പോള്‍ നല്ലവണ്ണം ഗുണദോഷചിന്തനം ചെയ്തിട്ട് ഒരു മതവിശ്വാസത്തെ പുണര്‍ന്നാല്‍ അതല്ലേ ആശയപരമായ വ്യക്തത ഉണ്ടാക്കുക ?
എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'മതം' എന്നാല്‍ എന്താണ് അത് ആവശ്യമുള്ള വസ്തുവാണോ എന്നു ചോദിച്ചാല്‍ അതിനെ കുറിച്ച് അല്‍പം വിശദീകരിക്കേണ്ടി വരും.
ഈ ലോകത്തില്‍ പക്ഷികളുണ്ട് , മൃഗങ്ങളുണ്ട്, അവയൊക്കെ ജീവിക്കുന്നില്ലേ? അവയ്ക്കൊക്കെ മതം ഉണ്ടൊ അമ്പലമുണ്ടോ പള്ളിയുണ്ടോ? അതുപോലെ നമുക്കും അങ്ങു ജീവിച്ചുകൂടേ എന്നാണെങ്കില്‍ എന്റെ ഉത്തരം അല്‍പം വ്യത്യസ്ഥമായിരിക്കും.
ഞാന്‍ പഠിച്ചത് ഹൈന്ദവതത്വശാസ്ത്രമാണ്, അതുകൊണ്ട് ഇതില്‍ പറയുന്നത് ആരീതിയില്‍ മാത്രം കണ്ടാല്‍ മതി. മറ്റു മതങ്ങളുടെ തത്വശാസ്ത്രങ്ങള്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ച് ഒരക്ഷരം പോലും ഇതിലില്ല.
പക്ഷിമൃഗാദികളെക്കാള്‍ കൂടുതലായി മനുഷ്യന് വിശേഷബുദ്ധി എന്നൊരുസാധനം കൂടിയുണ്ട്. അതുകൊണ്ട് അവയോട് തരതമ്യപ്പെടുത്തല്‍ എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. അവയ്കില്ലാത്തതൊന്നും നമുക്കും വേണ്ടാ എന്നു പറയുന്നത് അവയോടൊപ്പം നില്‍ക്കുന്ന നിലവാരത്തിലുള്ളവര്‍ക്കാണ്
മനുഷ്യന് ഏറ്റവും അടിസ്ഥാനപരമായവയും അതിലുപരിയുള്ളവയുമായി ചില ആവശ്യങ്ങളുണ്ട്. അവയെ അനുസരിച്ചിരിക്കും അവന്റെ സ്വഭാവവിശേഷങ്ങള്‍.
അടിസ്ഥാനപരം (Basic/Primary)
1. Physiological Needs like hunger
2. Physical needs like shelter
3. Security
4. Safety and Health
മേല്‍പറഞ്ഞ നാലെണ്ണം ഏറ്റവും അടിസ്ഥാനപരമാണ്. ഇവയില്‍ ഓരോന്നും ലഭിച്ചില്ലെങ്കില്‍ അവന്റെ പെരുമാറ്റം, ഇതു ലഭിച്ചവരുടെ പോലെ ആയിരിക്കില്ല.
പക്ഷെ ആ പെരുമാറ്റത്തില്‍ മതം എന്ന വസ്തു വിന് സ്വാധീനം ഇല്ല - കാരണം മതം അതിനെ സംബന്ധിക്കുന്നതല്ല.
Secondary
1. Social
2. Ego- Esteem
3. Self Actualisation - (Ethical /Moral)
അതിനുപരിയായി കാണുന്ന ഇവകളില്‍ ആദ്യത്തെ രണ്ടെണ്ണത്തില്‍ മതം സ്വാധീനം ചെലുത്തുമ്പോഴാണ്, ഇന്നു കാണുന്ന തരം ഭ്രാന്തുണ്ടാകുന്നത്.
എന്നാല്‍ മതം ഏറ്റവും മുകളിലത്തെതായ - Self - Actualisation ന് വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുവാണ്.
അതിനുള്ള കാര്യങ്ങളാണ് അതില്‍ പറഞ്ഞിരിക്കുന്നതും.
ഇരിമ്പ് കൊണ്ട് പിച്ചാത്തിയും വാളും ഉണ്ടാക്കാം, - അതില്‍ കുഴപ്പം ഇരിമ്പിന്റെതല്ല ഉന്റാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവന്റെ ആണ്.
ഇവിടെ ഞാന്‍ Dr Sooraj ന്റെ ഇവിടെ പറഞ്ഞ ഈ വാക്കുകള്‍ കൂടീ കടമെടുക്കട്ടെ-
"ബുദ്ധിയുറയ്ക്കാത്ത പ്രായത്തില്‍ തന്നെ മതം നിഷ്കര്‍ഷിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കുന്ന മാതാപിതാക്കളല്ലേ യഥാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധമായ സമീപനത്തിലൂടെ ഈ പറയുന്ന ആശയസംഘട്ടനങ്ങള്‍ക്കു വഴിവയ്ക്കുന്നത് ? സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു കുട്ടി പക്വതയാര്‍ജ്ജിക്കുമ്പോള്‍ നല്ലവണ്ണം ഗുണദോഷചിന്തനം ചെയ്തിട്ട് ഒരു മതവിശ്വാസത്തെ പുണര്‍ന്നാല്‍ അതല്ലേ ആശയപരമായ വ്യക്തത ഉണ്ടാക്കുക ?
സത്യം!
ReplyDeleteചിന്താഗതിയില്‍ വരുത്താന്‍ ആളുകള്‍ തയ്യാറാവുമോ?
ReplyDeleteഅതു മാത്രമാണ് പ്രശ്നം...
യോജിക്കുന്നു അഭിപ്രായവുമായി.
മതമില്ലാത്ത അവസ്ഥ കൊണ്ടും ഒരു പ്രശ്നവും ഉണ്ടാകുകയില്ല എന്നു കൂടി പറഞ്ഞു കൊള്ളട്ടെ..
മതം വേണ്ടണം..! ഇതായിരിക്കും നല്ലതു..;)
ReplyDeleteഅതാതുകാലത്ത് മതങ്ങളും,വിശ്വാസങ്ങളും ഉണ്ടാകേണ്ടതും,കാലം മാറുന്നതോടെ പുതിയ വിശ്വാസങ്ങള്‍ക്ക് ഇടം നല്‍കാനായി നശിച്ചുപോകേണ്ടതും മനുഷ്യ പുരോഗതിക്ക് ആവശ്യമാണ്. നശിക്കാതെ സ്ഥാപിത താല്‍പ്പര്യക്കാര്‍ക്കു വേണ്ടി മതത്തെ ചിലര്‍ സംരക്ഷിച്ചു നിലനിര്‍ത്തുംബോള്‍ മതം പിശാചാകുന്നു.വിശ്വാസി ഭ്രാന്തനുമാകുന്നു.ഫലം സമൂഹത്തില്‍ ദൈവവും,നന്മയും മരിച്ചു വീഴുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഇന്‍ഡ്യാഹെറിറ്റേജ്,
ReplyDeleteകമന്റ് ഒരുപാടു് നീണ്ടതുകൊണ്ട് ഒരു പോസ്റ്റ് ആക്കുന്നു. അഗ്രിഗേറ്റരില്‍ എപ്പോള്‍ വരും എന്നറിയാത്തതുകൊണ്ടു് ഇവിടെയും കൊടുക്കുന്നു.
എല്ലാം നിര്‍വചനങ്ങളുടെ പ്രശ്നമാണു്. നിര്‍വചിക്കുന്നവര്‍ മനുഷ്യര്‍ തന്നെ ആയതിനാല്‍, മതസംബന്ധമോ അല്ലാത്തതോ ആയ എല്ലാ കാര്യങ്ങളിലും (positive and negative) പ്രശ്നക്കാരനും ഉത്തരവാദിയും മനുഷ്യന്‍ തന്നെ. വേണമെങ്കില്‍ ഇത്രയും പറഞ്ഞു് നിര്‍ത്താം. പറയാനാണെങ്കില്‍ ധാരാളമുണ്ടു് താനും.
“Self Actualisation” ആ വാക്കു് സൂചിപ്പിക്കുന്നതുപോലെതന്നെ വ്യക്തിഗതമായ ഒരു കാര്യമല്ലേ? ഒരു organized socilal life-നു് “മതം” ഒരു അനിവാര്യതയല്ല. അതേസമയം, സാമൂഹികനിയമങ്ങള്‍ ഒഴിവാക്കാന്‍ ആവുകയുമില്ല. മതം മനുഷ്യജീവിതത്തില്‍ ഒരു secondary role മാത്രം വഹിക്കുന്ന എത്രയോ രാജ്യങ്ങള്‍ യൂറോപ്പില്‍ ഉണ്ടു്. ദൈവത്തിലോ മതങ്ങളിലോ വിശ്വസിക്കാത്ത ധാരാളം ആളുകള്‍ അവിടെ ഉണ്ടു്. അത്തരം ഒരു നിലപാടു് അവരുടെ സാമൂഹികജീവിതത്തെ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണു് അവിടങ്ങളിലെ നിയമങ്ങളും സാമൂഹിക ചട്ടക്കൂടുകളും. പള്ളികള്‍ പലതും ആളുകളെ കിട്ടാത്തതിനാല്‍ അടച്ചുപൂട്ടുന്നു. ആ നാടുകളില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നല്ല. പ്രശ്നങ്ങള്‍ ഒരിക്കലും ഇല്ലാതാവുകയില്ല. പക്ഷേ, അത്തരം പ്രശ്നങ്ങള്‍ പള്ളിയില്‍ പോകാത്തതുകൊണ്ടാണെന്നു് അവരിലെ വിശ്വാസികള്‍ പോലും പറയുമെന്നു് തോന്നുന്നില്ല. അവരുടെ പല രീതികളും നമുക്കു് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ അതു് ആ രീതികളുടെ കുഴപ്പം എന്നതിനേക്കാള്‍, നമ്മള്‍ വളര്‍ന്ന, നമ്മില്‍ വളര്‍ത്തിയെടുത്ത കാഴ്ചപ്പാടുകളുടെ തകരാറാണെന്നു് അവരുടെ ചിന്തകളുടെ ലോകം കുറെയെങ്കിലും അറിയാന്‍ ശ്രമിച്ചാല്‍ മനസ്സിലാവും.
ആരംഭത്തില്‍ ആ രാജ്യങ്ങള്‍ ക്രിസ്തുമതത്തിന്റെ അടിസ്ഥാനത്തില്‍ പണിതുയര്‍ത്തപ്പെട്ടവയാണു് എന്നതിനാല്‍, ബിന്‍ ലാദനോ മറ്റാരെങ്കിലുമോ “ഒരു മുസ്ലീം ലോകം” എന്നു് കാഹളമൂതി ലോകം മുഴുവന്‍ തീ വയ്ക്കാന്‍ തുടങ്ങിയാല്‍ അവര്‍ സ്വാഭാവികമായും ക്രിസ്തുമതത്തിന്റെ ഒരു മറുചേരി ഉണ്ടാക്കും. അവരുടെ ടെക്നോളജിയില്‍ നിന്നും മോന്തുന്നവര്‍ക്കു് അവരെ പരജയപ്പെടുത്താന്‍ അത്ര എളുപ്പവുമാവില്ല. ആകെ ആ ഭ്രാന്തുവഴി നേടാന്‍ കഴിയുന്നതു് യൂറോപ്പു് എത്രയോ വട്ടം കണ്ടു് മടുത്ത മനുഷ്യക്കുരുതികള്‍ മാത്രവുമായിരിക്കും!
മനുഷ്യരും പക്ഷിമൃഗാദികളെപ്പോലെ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ ശക്തിമാനാണു് ഭരണം നടത്തുന്നതു്. പക്ഷേ മനുഷ്യശക്തി ശാരീരികം മാത്രമല്ലല്ലോ. ബുദ്ധിയും, അതുവഴിയുള്ള മാരകായുധങ്ങളുടെ നിര്‍മ്മാണവുമെല്ലാം ജന്തുലോകത്തിലേതുപോലെ “കൊണ്ടും കൊടുത്തും” ഉള്ള ഒരു ജീവിതം അസാദ്ധ്യമാക്കും. ഉദാ. പഴയ കോളണിവാഴ്ച്ച. വനത്തിലെ ചെറുഗ്രൂപ്പുകളില്‍ നിന്നും സമൂഹജീവിയായി വളര്‍ന്ന മനുഷ്യനു് സാമൂഹികജീവിതം സാദ്ധ്യമാവണമെങ്കില്‍ നിയമങ്ങള്‍ വേണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവനല്ല. മതങ്ങള്‍ക്കു് അവനെ നല്ലവനാക്കാന്‍ ഒരിക്കലും കഴിയുകയുമില്ല. കഴിയുമായിരുന്നെങ്കില്‍ അതിനു് രണ്ടായിരമോ മൂവായിരമോ അതില്‍ കൂടുതലോ വര്‍ഷങ്ങള്‍ ഒന്നും സമയം ആവശ്യമില്ല എന്നു് സാമാന്യമായി ചിന്തിച്ചാല്‍ മനസ്സിലാവും.
മതങ്ങള്‍ പഠിപ്പിക്കുന്നതു് എന്തെന്നു് മനസ്സിലാക്കാന്‍ കഴിവുള്ളവരല്ല അവയെ പിന്തുടരുന്ന ജനകോടികളില്‍ അധികവും. അതെന്തെന്നു് ശരിയായി അറിയുന്നവരല്ല അവരെ നയിക്കുന്ന ആത്മീയര്‍. ജനങ്ങളോടു് പറയുന്നതു് അവര്‍ ചെയ്യുന്നു. മനുഷ്യരിലെ “herd instinct” നിഷേധിക്കാനാവില്ല. ജനങ്ങള്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ അവര്‍ “ഉള്ള നേതാക്കളെ” അനുഗമിക്കാന്‍ തയ്യാറാവുന്നു. അവര്‍ക്കു് മറ്റൊരു ചോയിസ് ഇല്ല.
ഏകദൈവവിശ്വാസത്തിനു് “ഏകദൈവത്തില്‍” വിശ്വസിക്കുന്നു എന്നതുകൊണ്ടുതന്നെ അസഹിഷ്ണുത പ്രകടിപ്പിക്കാനേ കഴിയൂ. ബുദ്ധമതവും ഹിന്ദുമതവും ഈ ഒരു കാര്യത്തിലെങ്കിലും “മുന്‍പില്‍” ആണെന്നു് പറയാം. അസഹിഷ്ണുത അസഹിഷ്ണുതയെ മാത്രമേ ഉത്പാദിപ്പിക്കൂ. വെറുപ്പു് വെറുപ്പിനു് മാത്രമേ ജന്മം നല്‍കൂ. അതു് നിത്യേന നമ്മള്‍ ലോകത്തില്‍ കാണുന്ന കാര്യവുമാണു്. നിങ്ങള്‍ എളുപ്പം ഒരു നേതാവാവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു് ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം ജനങ്ങളെ “ശത്രുചിത്രങ്ങള്‍” കാണിച്ചു് polarize ചെയ്യുകയാണു്. ഹിറ്റ്ലര്‍ ഒക്കെ സ്വീകരിച്ച മാര്‍ഗ്ഗം! ബിന്‍ ലാദന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം. “എനിക്കു് എങ്ങനെ അതൊക്കെ ചെയ്യാന്‍ കഴിഞ്ഞു” എന്നു് പിന്നീടു് അത്ഭുതപ്പെട്ടേക്കാവുന്ന പല ക്രൂരകൃത്യങ്ങളും ചെയ്യാന്‍ അങ്ങനെ ഹിപ്നോട്ടൈസ് ചെയ്യപ്പെട്ട മനുഷ്യര്‍ക്കു് കഴിയും. “മനുഷ്യന്‍ വെറുമൊരു പാവം പന്നിയാണു്” എന്നൊരു ജര്‍മ്മന്‍ ചൊല്ലുണ്ടു്. അതു് എത്രയോ മൃഗീയമായ യുദ്ധങ്ങള്‍ കണ്ടതുവഴി രൂപമെടുത്തതാണോ എന്നെനിക്കറിയില്ല.
മനുഷ്യന്റെ ദൈവവിശ്വാസമോ, മതങ്ങള്‍ എന്ന ആശയം അതില്‍ തന്നെയോ അല്ല പ്രശ്നം. മനുഷ്യനെ അവയില്‍നിന്നും പൂര്‍ണ്ണമായി മോചിപ്പിക്കാനും ഒരിക്കലും കഴിയുകയില്ല. കാരണം, അതൊരു മാനസികപ്രശ്നമാണു്. യഥാര്‍ത്ഥപ്രശ്നം അവയുടെ പേരില്‍ മനുഷ്യരെ ചൂഷണം ചെയ്യുന്നവരാണു്. ചൂഷണം അതില്‍ത്തന്നെ എന്നതിനേക്കാള്‍, ചൂഷണത്തിനുവേണ്ടി മനുഷ്യരെ പിന്നോട്ടു് വലിച്ചു് ബൌദ്ധികവും സാംസ്കാരികവുമായി വളരാന്‍ അനുവദിക്കാതിരിക്കുക എന്നതാണു് ഏറ്റവും ഗൌരവതരമായ പ്രശ്നം. മനുഷ്യന്റെ നന്മയല്ല, സ്വന്തം സൌഭാഗ്യത്തിന്റെ തടസ്സമില്ലായ്മയാണു് അവനുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നവരുടെ ലക്‍ഷ്യം എന്നു് പഴയതും പുതിയതുമായ ഏതു് സാമൂഹിക ഇഷ്യുകളെയും നിഷ്പക്ഷമായി പരിശോധിച്ചാല്‍ നമുക്കറിയാന്‍ കഴിയും.
“ജീവിക്കുകയും, ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക” എന്നതു് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമല്ല. ഞാന്‍ “ശരിക്കും അങ്ങു് ജീവിക്കാന്‍” തുടങ്ങുമ്പോള്‍ എനിക്കു് കൂടുതല്‍ കൂടുതല്‍ “ശരിയായി” ജീവിക്കണമെന്നു് തോന്നും. എന്റെ ഈ ശരിയായ ജീവിതം ദൈവാനുഗ്രഹം മൂലമാണെന്നു് മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ടതു് അവര്‍ എന്നെ ചോദ്യം ചെയ്യാതിരിക്കാന്‍ എനിക്കു് ആവശ്യമാണു്. അതിനു് ഞാന്‍ ദൈവത്തെക്കൊണ്ടു് എന്റെ നിലനില്പിനു് അനുയോജ്യമായ നിയമങ്ങള്‍ ഉണ്ടാക്കിക്കുന്നു. ഏകപക്ഷീയമായ ഈ നിയമങ്ങളെ ചോദ്യം ചെയ്തു് ജനങ്ങളെ വളരാനനുവദിക്കാന്‍ സാമൂഹികനിയമങ്ങള്‍ വേണം. ഒരു സമൂഹത്തിന്റെ നിയമങ്ങള്‍ അതേസമയം ആ സമൂഹത്തിന്റെ മാനസികനിലവാരത്തിനു് അനുസരിച്ചുള്ളതേ ആവൂ. സാമൂഹികവളര്‍ച്ച ആരെയാണോ പ്രതികൂലമായി ബാധിക്കുന്നതു്, അങ്ങനെയുള്ളവരാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹം എങ്ങനെ വളരാന്‍? പ്രത്യേകിച്ചും ഈ നായകരുടെ വാക്കുകള്‍ ജനങ്ങള്‍ക്കു് വേദവാക്യങ്ങള്‍ ആവുമ്പോള്‍? അവ സഹസ്രാബ്ദങ്ങള്‍ മനുഷ്യരുടെ തലയില്‍ കോരിയൊഴിച്ചു് “നിത്യസത്യങ്ങള്‍” ആക്കിയവ ആവുമ്പോള്‍?
ചുരുക്കത്തില്‍, ഒരു നല്ല ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയവും മതവും തമ്മില്‍ വേര്‍തിരിക്കപ്പെടണം. മതവിശ്വാസം വ്യക്തിഗതം മാത്രമായ ഒരു കാര്യമാവണം. ഇന്നത്തെ അവസ്ഥയില്‍ ഭാരതത്തില്‍ സങ്കല്പിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യം. കാരണം, അങ്ങനെ ഒരു സാമൂഹികസാഹചര്യം അനുവദിക്കാന്‍ തയ്യറുള്ളവരല്ല ഇന്നത്തെ ഭാരതീയ നേതാക്കള്‍. ജനങ്ങളെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു് മനസ്സിലാക്കാന്‍ ബാദ്ധ്യതയുള്ള സാംസ്കാരികനായകര്‍ പോലും അവരുടെ മതങ്ങളിലും ദന്തഗോപുരങ്ങളിലും സുഖവാസം അനുഷ്ഠിക്കുന്നവരാണു്. ബൈബിളിനെ വിമര്‍ശിച്ചു് ഞാന്‍ ചില ലേഖനങ്ങള്‍ എഴുതിയപ്പോള്‍ “എന്തിനു് ഇതിനൊക്കെ പോകുന്നു?” എന്നു് “സദുദ്ദേശത്തില്‍” എന്നോടു് ചോദിച്ചു ചില സാമൂഹികനായകര്‍! അതാണു് നമ്മുടെ സമൂഹത്തിലെ “അറിവുള്ളവരുടെ” പൊതുവായ നിലപാടു്!
മതം, ഭക്തി എന്നിവ തികച്ചും മാനുഷികമാണ്. ആയതിനാല്‍ അതിനൊരു ന്യൂനതയുമുണ്ട്. താണപടികളില്‍ ഈ ഭക്തി ദുഷിച്ചു പലപ്പോഴും തികഞ്ഞ മതഭ്രാന്തായി തീരാറുണ്ട്. ഹിന്ദുക്കളുടേയോ, കൃസ്ത്യാനികളുടേയോ മുസ്ലീമുകളുടെയോ ഇടയില്‍ കാണാവുന്ന മതഭ്രാന്തസംഘം മിക്കവാറും ഭക്തിയുടെ താണപടികളില്‍ നിന്നുമാത്രം ചേര്‍ന്നുകൂടീട്ടുള്ളതാണ്. നിശ്ചയമായും സ്വന്തം ദൈവത്തില്‍ നിഷ്ഠയുണ്ടായിരിക്കണം. അതില്ലാതെ യഥാര്‍ഥഭക്തി വളരില്ല. എന്നാല്‍ നിഷ്ട പലപ്പോഴും മറ്റു സര്‍വത്തേയും നിന്ദിച്ചു തള്ളുവാന്‍ കാരണമാകുന്നുണ്ട്. മനസ്സിനു ബലവും വികാസവും കുറഞ്ഞ ഭക്തന്‍മാര്‍ക്ക് ഏതു മത്രക്കാരായാലും തങ്ങളുടെ ദൈവമ്ത്തെ സ്‌നേഹിക്കാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂ..അന്യരുടെ ദൈവത്തെ വെറുക്കുക. സ്വന്തം ദൈവത്തില്‍ അതിഭക്തിയും സ്വധര്‍മ്മത്തില്‍ അതിനിഷ്ഠയുമുള്ള ഒരാള്‍ തന്നെ അന്യദൈവത്തെപ്പട്ടി വല്ലതുംകാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ പെട്ടെന്നു വെറിയെടുത്തലറുന്ന മതഭ്രാന്തനാകുന്നതിനു കാരണം ഇതാണ്. ഇത്തരം ഭക്തി നായകള്‍ക്കു തന്റെ യജമാനന്റെ സ്വത്തിനെ അന്യന്‍ കയ്യേറാതെ തടന്ബ്ജ്ഞു കാക്കുവാനുള്ള സഹജവാസനയോട് സാദൃശ്യ്യമുണ്ട്. എന്നാല്‍ നായയുടെ സഹജവാസന മതഭ്രാന്തന്റെ ബുദ്ധിയേക്കാള്‍ മീതെയാണ്. എന്തെന്നാല്‍ യജമാനന്‍ ഏതുവേഷത്തില്‍ വന്നാലും അതു തന്റെ ശത്രുവാണെന്നു നായ തെറ്റിദ്ധരിക്കുകയില്ല. മതഭ്രാന്തനു ആ വിവേചനം പോലുമില്ല. ഒരു സംഗതി ശരിയോ തെറ്റോ എന്നല്ല, അതാരു പറഞ്ഞു എന്നതിനെക്കുറിച്ചാണു മത്രഭ്രാന്തന്‍ നോക്കുക. സ്വന്തം മതസ്ഥരെ സംബന്ധിച്ച് സ്‌നേഹവും ദയയും സത്യസന്ധതയും കാണിക്കുന്ന അതേ വ്യക്തി മതസാഹോദര്യത്തിന്റെ അതിര്‍ത്തിക്കുപുറത്ത് എതിരായിട്ടണെങ്കില്‍ അത്യന്തം നികൃഷ്ടകര്‍മ്മങ്ങള്‍ ചെയ്യാനും മടിക്കുന്നില്ല. ഈ ന്യൂനത ഭക്തിയുടെ തുടക്കതിലെ 'ഗൌണീ' എന്ന പ്രാരംഭ അവസ്ഥയിലുണ്ടാകുന്നതാണ്. എന്നാല്‍ ഭക്തി പരിപക്വമായി ' പരാ' എന്ന അത്യുച്ചഭാവത്തിലെത്തിയാല്‍ പിന്നെ മതഭ്രാന്തിനെ ഭീഭത്സത ഉണ്ടാവുകയില്ല. പക്ഷേ ഇത്തരക്കര്‍ 'ഗൌണീ' എന്ന പ്രാരംഭാവസ്ഥയില്‍ നിന്നും ഒരിക്കലും മുക്തമാവില്ല....അവിടെതന്നെ ഒടുങ്ങുന്നു..........
ReplyDeleteമതം വേണ്ടാ.. അതല്ലെ നല്ലത്...
ReplyDeleteമനുഷ്യനെ മനുഷ്യനാക്കുന്നതെന്തോ അതാണ് മതം . മതമില്ലാത്ത മനുഷ്യന്റെ ജീവിതം എന്നത് ലകഷ്യബോധമില്ലാതതായിരിക്കും . ഈ ലോകത്ത് വെറുതെ ജീവിച്ചത് കൊണ്ടു ഒരുകാര്യവുമില്ല . ജീവിതത്തില്‍ ഒരു കാര്യം ഉറപ്പായിട്ടുന്ടെന്കില്‍ അത് മരണം മാത്രമാണ്.
ReplyDeleteമരണം സത്യമാണ് . മരണത്തിനു ശേഷം എന്ത് എന്നതാണ് മനുഷ്യന്റെ അടുത്ത സംശയം . അതിന് കൃത്യമായ മറുപടി നല്‍കാന്‍ മതത്തിനെ കഴിയു . ഭൌതിക വാദികള്‍ , അവര്‍ക്ക് മരണ ശേഷം ഒന്നുമില്ല . പക്ഷെ ഒരു മതവിശ്വാസിക് അതിനുള്ള ഉത്തരം തന്റെ മതം നല്കുന്നു. ഇതു മാത്രമല്ല ജീവിതം , യഥാര്‍ത്ഥ ജീവിതം വരാനിരിക്കുന്നെ ഉള്ളൂ എന്ന് വിശ്വസിക്കാന്‍ അവനെ തന്റെ മതം പ്രാപ്തനാകുന്നു. ഈ ജീവിതത്തിലെ നന്മ തിന്മകളുടെ അനന്തര ഫലമായിരിക്കും തന്റെ ഭാവി നിര്‍ണയിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു മതവിശ്വാസിക്കെ ഇവിടെ ലകഷ്യ ബോധത്തോടെ ജീവിക്കാന്‍ കഴിയു. തന്നെ പോലെ തന്റെ അയല്കാരനെയും സ്നേഹിക്കുക്ക എന്നും തന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവന്‍ അല്ല എന്നുമൊക്കെ ജീവിതത്തില്‍ പകര്‍ത്തുന്നത് കേവലം ഭൌതിക നേട്ടത്തിന് വീണ്ടിയായിരിക്കില്ല ഒരു മത വിശ്വാസിയുടെ കാര്യത്തില്‍ , അവന് ഇതിന്റെ പ്രതി ഫലം നാളെ മരണാനന്തര ജീവിതത്തിലേക്കുള്ള ഒരു സംഭാദ്യമായാണ് അവന്‍ മനസ്സിലാക്കുന്നത് . കേവലം ഒരു അവിശ്വാസിക്കു ഇതു വെറും ഒരു ഭൌതിക ലാഭം . "അയാള്‍ നല്ലൊരു മനുഷ്യനാണ് " ഈ ഒരു കമന്റില്‍ ഒതുങ്ങുന്നു അയാളുടെ സംഭാദ്യം . അതും കൊണ്ടു മരിക്കുന്ന ഒരാളുടെ ജീവിതത്തില്‍ അവന്‍ എന്ത് നേടി . കേവലം ഭൌതികമായ ഒരു കമന്റ്, ഇവിടെ യാണ് മതത്തിന്റെ പ്രസക്തി , അതവനു അടുത്ത ജന്മതിലെക്കുള്ള സംഭാദ്യമായി കണക്കാക്കുന്നു . അവന്റെ വിശ്വാസം അതായിരിക്കും .
ഒരു വികലാങ്ങന്റെ കാര്യം തന്നെ എടുക്കുക , അവന് എവിടെ നീതി . ഈ ലോകത്ത് അവന് നീതി എങ്ങിനെ ലഭിക്കും ?, മതത്തില്‍ അതിന് കൃത്യമായ ഉത്തരമുണ്ട്. അവന്‍ ഭൌതിക ലോകം മനുഷ്യന് വെറും പരീക്ഷനാലയം മാത്രം , അവന്‍ അനുഭവിക്കുന്ന കഷ്ട പ്പാടുകല്ക് നാളെ അവനെ കാത്തിരിക്കുന്നു തക്കതായ പ്രതിഫലം . ഒരു ഭൌതിക വാദിക്കോ ? കേവലം ജീവിതം നഷ്ടം ! യാതനകളും വെതനകളും നിറഞ്ഞ ജീവിതം .
ഈ ലോകത്തെ ഒരു കൊലയാളിയുടെ കാര്യം എടുത്തു നോക്കാം . ഒരാളെ കൊന്ന ഒരു കൊലയാളിക്ക് കിട്ടുന്ന പരമാവധി ശിക്ഷ എന്ത്? നൂറു പേരെ കൊന്ന ഹിറ്റ് ലെര്‍ക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ എന്ത് ?
രണ്ടു പെര്കും വധ ശിക്ഷ !!! ഇതെന്തു നീതി ?!!! ഇതാണോ മനുഷ്യന് കിട്ടേണ്ട നീതി ?!!!
ഇവിടെ മതത്തിനകത് കൃത്യമായ ഉത്തരം ഉണ്ട്. ഇവിടെയാണ്‌മരണാനന്തര ജീവിതത്തിന്റെ പ്രസക്തിയും .
ഒരാളെ കൊന്നവനും നൂറു പേരെ കൊന്നവനും അര്‍ഹമായ പ്രതിഫലം നല്കുന്നു. എത്ര സുന്തരമാണ് ആ ലോകം?
ഇതൊരു ഭൌതിക വാതിക്ക് സന്കല്പിക്കാന്‍ കഴിയുന്നതാണോ?
ഇതു പോലെ ജീവിതത്തിന്റെ ഏത് മേഖലയിലും നാം എടുത്തു നോക്കിയാല്‍ മതത്തിന്റെ ആവശ്യകത കേവലം ബുദ്ധി കൊണ്ടു മനസ്സിലാക്കാന്‍ കഴിയും.
അത് കൊണ്ടു എന്റെ കാഴ്ചപ്പാടില്‍ മതം മനുഷ്യന് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഖടകമാണ് .
പാമരന്‍ ജീ, :)
ReplyDeleteടോടോച്ചാന്‍ ജീ, ശരിയാ ഇന്നത്തെ രീതിയില്‍ പോകാനാണെങ്കില്‍, പ്രശ്നമില്ലെന്നു തന്നെയല്ല മതമില്ലാത്ത അവസ്ഥ തന്നെയായിരിക്കും കൂടുതല്‍ നല്ലതെന്നും തോന്നിപ്പോകും
യാരിദ് ജീ, :) വേണ്ടണം ഹ ഹ ഹ
പ്രിയ ചിത്രകാരന്‍,
ReplyDeleteവ്യക്തിയുടെ ആത്യന്തികമായ ആത്മസാക്ഷാല്‍കാരത്തിനു മാത്രമുള്ള തത്വസംഹിതയെ ചില സ്ഥാപിതതാല്‍പര്യക്കാര്‍ തങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതു തന്നെയാണ് ഇപ്പോഴുള്ള കുഴപ്പം . രണ്ടു പ്രാവശ്യം യോജിക്കുന്നു. ഈ ഇടനിലക്കാരെ ഒഴിവാക്കണമെങ്കില്‍ സാധാരണ ജനത്തിന് വിവരം വയ്ക്കണം
പ്രിയ ബാബു ജീ,
ReplyDelete“Self Actualisation” ആ വാക്കു് സൂചിപ്പിക്കുന്നതുപോലെതന്നെ വ്യക്തിഗതമായ ഒരു കാര്യമല്ലേ? ഒരു organized socilal life-നു് “മതം” ഒരു അനിവാര്യതയല്ല.
ഞാന്‍ self esteem നും മുകളിലായ Seld actualisation പറഞ്ഞതു തന്നെ അതിനാണ്. മതത്തെ അതില്‍ നിന്നും വലിച്ചിഴച്ച് സമൂഹത്തിനും യക്തിക്കു തന്നെയും അപകടമുണ്ടാക്കുന്ന ഒരു വസ്തുവാക്കി അധപ്പതിപ്പിച്ചത് മനുഷ്യന്‍ തന്നെ ആണ്.
താങ്കളൂടെ എല്ലാ അഭിപ്രായങ്ങളും വളരെ വ്യക്തമാണ് അവയോടൊക്കെ യോജിക്കുകയും ചെയ്യുന്നു.
മതങ്ങള്‍ പഠിപ്പിക്കുന്നതു് എന്തെന്നു് മനസ്സിലാക്കാന്‍ കഴിവുള്ളവരല്ല അവയെ പിന്തുടരുന്ന ജനകോടികളില്‍ അധികവും. അതെന്തെന്നു് ശരിയായി അറിയുന്നവരല്ല അവരെ നയിക്കുന്ന ആത്മീയര്‍.
മതമെന്നാല്‍ എന്താണെന്നു മനസ്സിലാക്കാത്ത കുറേ വെറിയന്മാര്‍ കാട്ടിക്കൂട്ടുന്ന തോന്ന്യവാസമാണ് ഇന്നു മതം എന്ന പേരില്‍ കാണുന്നത്.
പ്രിയ ഹരിപ്പാട്ടുകാരന്‍,
ReplyDeleteഹിന്ദുക്കളുടേയോ, കൃസ്ത്യാനികളുടേയോ മുസ്ലീമുകളുടെയോ ഇടയില്‍ കാണാവുന്ന മതഭ്രാന്തസംഘം മിക്കവാറും ഭക്തിയുടെ താണപടികളില്‍ നിന്നുമാത്രം ചേര്‍ന്നുകൂടീട്ടുള്ളതാണ്.
അതുകൊണ്ടല്ലെ യേശുദാസിനെ ഗുരുവായൂരമ്പലത്തിന്റെ മതില്‍ക്കകത്തു കടക്കാനനുവദിക്കാതെ വച്ചിരിക്കുന്നത്. അദ്ദേഹം കയറി ഗുരുവായൂരപ്പനെ എങ്ങാനും ഉപദ്രവിച്ചാലോ?
പ്രിയ കാന്താരിക്കുട്ടീ,
ReplyDelete"അല്‍പജ്ഞാനം അപകടം" എന്നു പറയില്ലെ അതുപോലെ മതം എന്താണെന്നറിയില്ലെങ്കില്‍ മതം ഇല്ലാതിരിക്കുന്നതു തന്നെ ആണ് നല്ലത്
പ്രിയ vkഷമീല്‍,
ReplyDeleteവിശദമായ കമന്റിനു നന്ദി. ഹൈന്ദവതത്വശസ്ത്രത്തില്‍ മരണശേഷമുള്ള കാര്യങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന ഭാഗം ഞാന്‍ ഈ പോസ്റ്റു മുതല്‍ ഒരു പത്തു പോസ്റ്റുകളായി പ്രസിദ്ധപ്പെടുത്തിയിരുന്നു. മുഴുവനായില്ല.
മരണാനന്തരം ഒന്നുമില്ലെന്നും ഇവിടെ അടിച്ചുപോളിക്കുകയാണ് ജീവിതം എന്നും വിചാരിക്കുന്ന മന്ദബുദ്ധികള്‍ ഉണ്ട്.
പക്ഷെ മരണാനന്തരജീവിതത്തെ കുറിച്ചു ഭയപ്പെടുത്തി പാവപ്പെട്ട ജനത്തെ ദൈവത്തിന്റെ ഇടനിലക്കാരായ ചില ആളുകള്‍ പിഴിയുന്നതാണ് ഇന്നത്തെ പല പ്രശ്നങ്ങളുടെയും മൂലകാരണം എന്നെനിക്കു തോന്നുന്നു.
കാന്താരിക്കുട്ടിക്കു് മാത്രം:
ReplyDelete“മതം വേണ്ടാ.. അതല്ലെ നല്ലത്...”
വേണമോ വേണ്ടയോ എന്നു് ഓരോ വ്യക്തിക്കും സ്വയവും സ്വതന്ത്രവുമായി തീരുമാനിക്കാന്‍ കഴിയണം. ആ തീരുമാനം എന്തായാലും അതു് അവന്റെയോ അവളുടെയോ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിലുള്ളതാവണം സമൂഹത്തിലെ സാഹചര്യങ്ങള്‍. “ജീവിക്കാനും മരിക്കാനും” അതൊരു തടസ്സമാവരുതെന്നര്‍ത്ഥം. അതിനു് ആദ്യം വേണ്ടതു് വ്യക്തിസ്വാതന്ത്ര്യം ഏതെങ്കിലും ചട്ടക്കൂട്ടില്‍ ഒതുക്കാന്‍ മനുഷ്യനെ നിര്‍ബന്ധിക്കുന്ന ഘടകങ്ങള്‍ ഇല്ലാതാവുക എന്നതാണു്. അത്തരം ഘടകങ്ങള്‍ എന്നാളും നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരെയാണു് ഞാന്‍ വിമര്‍ശിച്ചതും. “ഞാന്‍ പറയുന്നതു് മാത്രമാണു് സത്യം എന്നതിനാല്‍ നീ അതുമാത്രമേ വിശ്വസിക്കാവൂ” എന്ന അവസ്ഥ മാറണം. അത്തരം ഒരു നിലപാടു് സ്വീകരിക്കാന്‍ മാത്രം അറിവുണ്ടെന്നു് ഒരാള്‍ കരുതുന്നു എന്നതില്‍ കൂടിയ ഒരു തെളിവു് അയാളുടെ അജ്ഞതയ്ക്കു് ആവശ്യമില്ല. ലോകത്തിലെ ജ്ഞാനം എത്ര വിപുലമാണെന്നെങ്കിലും അറിഞ്ഞാലേ എത്ര കുറച്ചുമാത്രമാണു് നമ്മള്‍ അറിയുന്നതു് എന്നറിയാന്‍ കഴിയൂ.
ഇന്നു് കേരളത്തില്‍ നിലവിലിരിക്കുന്ന സഹിഷ്ണുതയുടെ ഒരു ചെറിയ മാതൃക നമ്മള്‍ മൈനയുടെ ബ്ലോഗില്‍
കണ്ടുകൊണ്ടിരിക്കുകയുമാണല്ലോ!
ഇത്രയും പറയണമെന്നു് തോന്നി. ആശംസകളോടെ,
“പക്ഷിമൃഗാദികളെക്കാള്‍ കൂടുതലായി മനുഷ്യന് വിശേഷബുദ്ധി എന്നൊരുസാധനം കൂടിയുണ്ട്. അതുകൊണ്ട് അവയോട് തരതമ്യപ്പെടുത്തല്‍ എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. അവയ്കില്ലാത്തതൊന്നും നമുക്കും വേണ്ടാ എന്നു പറയുന്നത് അവയോടൊപ്പം നില്‍ക്കുന്ന നിലവാരത്തിലുള്ളവര്‍ക്കാണ്“
ReplyDeleteഅതുതന്നെയാണ് ശരി എന്ന് തോന്നുന്നു സാര്‍....
vkshameelലെ.. :(
ReplyDeleteമരണത്തിനു ശേഷം എന്ത് എന്നതു ഓരോ മതക്കാർക്കും ഓരോന്നാണല്ലോ.. അവിടെയാണു തങ്ങളുടെ മാത്രമാണു ശരി എന്നു ഒരു വിശ്വാസി അന്ധമായി വിശ്വസിക്കേണ്ടിവരുന്നതും മറ്റുള്ളവരെ തള്ളിപ്പറയണ്ടിവരുന്നതും. നമ്മുടെ മതം തെറ്റാണെൽ മൊത്തം പോയില്ലേ. ജീവിച്ചതേ വെറുതെ ആകും. പുണ്യം മറ്റവൻ കൊണ്ടോവും. നമ്മുക്കവനെ ഇപ്പൊഴേ വെറുക്കാം...
പിന്നെ, വധശിക്ഷയെക്കാൾ നൂറിരട്ടി പീഡിപ്പിക്കുന്ന ഒരു ലോകം അത്ര ‘സുന്തരം’ ആണെന്ന അഭിപ്രായവും എനിക്കില്ല.
പ്രിയ പണിക്കര്‍ സര്‍ ,
ReplyDeleteഷമീല്‍ ജീ ക്ക് താങ്കള്‍ നല്‍കിയ മറുപടിയില്‍ ഇങ്ങനെ കാണുന്നു:
“മരണാനന്തരം ഒന്നുമില്ലെന്നും ഇവിടെ അടിച്ചുപോളിക്കുകയാണ് ജീവിതം എന്നും വിചാരിക്കുന്ന മന്ദബുദ്ധികള്‍ ഉണ്ട്.
പക്ഷെ മരണാനന്തരജീവിതത്തെ കുറിച്ചു ഭയപ്പെടുത്തി പാവപ്പെട്ട ജനത്തെ ദൈവത്തിന്റെ ഇടനിലക്കാരായ ചില ആളുകള്‍ പിഴിയുന്നതാണ് ഇന്നത്തെ പല പ്രശ്നങ്ങളുടെയും മൂലകാരണം എന്നെനിക്കു തോന്നുന്നു.”
മരണാനന്തരം ‘എന്തൊക്കെയോ’ ഉണ്ട് എന്ന് തെളിവുകളില്ലാതെ വിശ്വസിക്കലാണ് മരണാനന്തരജീവിതത്തെക്കുറിച്ച് ഭയപ്പെടാനും ഭയപ്പെടുത്താനും ഏറ്റവും പറ്റിയത്. ഇടനിലക്കാര്‍ക്ക് ചൂഷണം ചെയ്യാന്‍ വേണ്ടിത്തന്നെയല്ലേ യുക്തികള്‍ക്ക് യാതൊരു ഇടവും നല്‍കാത്ത, ചോദ്യം ചെയ്യലിനെ അല്പം പോലും പ്രോത്സാഹിപ്പിക്കാത്ത, അന്ധമായ വിശ്വാസങ്ങളെ മതങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നത് ?
മരണാനന്തര ജീവിതം, മരണാനന്തര കര്‍മ്മഫലപ്രാപ്തി, മരണാനന്തര ശിക്ഷാരക്ഷകള്‍ തുടങ്ങിയവയും ‘വിശ്വാസങ്ങള്’ തന്നെ - എതെങ്കിലുമൊക്കെ ഗ്രന്ഥങ്ങളിലെയോ ഫിലോസഫികളിലെയോ റഫറന്‍സിനപ്പുറം തെളിവുകളില്ലാതിരിക്കേ അങ്ങനൊരു ജീവിതമില്ല എന്ന് വിശ്വസിക്കുന്നവരെ ‘മന്ദബുദ്ധികള്‍’ എന്നു സംബോധനചെയ്യുന്നതും വേറൊരു മതാന്ധത തന്നെ ! അതിനി എത്ര തേന്‍ പുരട്ടി വിളമ്പിയാലും ശരി :)
പ്രിയ സൂരജ്,ഞാന്‍ മുമ്പെഴുതിയ മരണശേഷം എന്ന തിലെ ചിലഭാഗങ്ങള്‍ താഴെ ഒന്നു കൂടി കൊടൂക്കുന്നു, ഞാന്‍ പറയുന്നത് ആ തത്വശാസ്ത്രത്തെ കുറിച്ചാണ്. അത് അന്ധത യാണെന്ന് ഇനിയും തോന്നുന്നെങ്കില്‍ പണ്ടു കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതു പോലെ അടിയന് പാല്‍പ്പായസത്തിന്റെ ആ കയ്പ്പ് ഇഷ്ടമാണ് :)
ReplyDeleteTuesday, September 04, 2007
മരണശേഷം - contd 03
ഇഷ്ടമുള്ളത്രകാലം ജീവിതം- മരിക്കണം എന്ന് എന്നു തോന്നുന്നുവോ അന്നു മരിച്ചാല്‍ മതി,
ഭൂസ്വര്‍ഗ്ഗപാതാളങ്ങള്‍ മുഴുവനും അടക്കി ഭരിക്കുവാനുള്ള ചക്രവര്‍ത്തിപദം,
ദീര്‍ഘായുഷ്മാന്മാരായ പുത്രപൗത്രാദികള്‍,
പരിചാരികമാരായി ദേവസുന്ദരിമാര്‍,
അളവറ്റ ധനം- ഇവയെല്ലാം തന്റെ ഒരു വാക്കിനു വേണ്ടി മാത്രം കാത്തിരിക്കുക ആണ്.
നമ്മുടെ മുമ്പില്‍ ഈ ഒരു ചോദ്യം വന്നാലോ?
ഇന്നുള്ള ഭൗതികവാദികളില്‍ ആരുടെ മുമ്പിലും ഉത്തരത്തിനൊരു സംശയവും ഇല്ലാത്ത ചോദ്യം- മൃഗതുല്യരായി ഐഹികസുഖത്തില്‍ മദിക്ക്‌ഉകയാണ് ഏറ്റവും വലിയ മോക്ഷം എന്നു കരുതുന്നവര്‍ക്ക് സംശയം ഉണ്ടാകേണ്ട കാര്യമില്ലല്ലൊ.
അവര്‍ക്ക് ഈ ജീവിതം കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചു അത്രേ. എന്നാല്‍ അവര്‍ തന്നെ പറയുന്ന ചില തത്വങ്ങള്‍ക്ക് എതിരാണ് ആ വാദം എന്നവര്‍ മനസ്സിലാക്കുന്നില്ല-
matter cannot be created nor destroyed അത് മറ്റൊരു രൂപത്തിലേക്ക് മാറ്റുവാനേ കഴിയുകയുള്ളു
അവര്‍ പറയുന്നു നമ്മുടെ ശരീരം ഉണ്ടായിരിക്കുന്നത് ചില രാസപദാര്‍ഥങ്ങളുടെ സംയുക്തമായിട്ടാണ് എന്ന് - കുറേ calcium, phosphorous, iron എന്നിങ്ങനെ കുറേ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ നമ്മുടെ ശരീരം പരിശോധിച്ചാല്‍ കണ്ടെത്താനായേക്കും. പക്ഷെ അവയുടെ സംഘാതമാണ് ഈ ജീവനുള്ള ശരീരം, എന്നു വിശ്വസിക്കുന്നതിനോളം ഭൂലോകവിഡ്ഢിത്തം മറ്റൊന്നുണ്ടാകും എന്നു തോന്നുന്നില്ല.
calcium ത്തിന് വേദനിക്കുകയില്ല, സന്തോഷവും ഉണ്ടാകുകയില്ല- അതുപോലെ തന്നെ ബാക്കിയുള്ളവയ്ക്കും, പക്ഷെ നമുക്ക് ഇവ രണ്ടും അനുഭവപ്പെടുന്നുണ്ട്.
എന്റെ ശരീരം ആദ്യം ഉടലെടുത്തത് അമ്മയുടെ ഉള്ളില്‍ നിന്നുണ്ടായ ഒരേ ഒരു അണ്ഡകോശത്തില്‍ നിന്നുമാണ്. അത് വളര്‍ച്ചയുടെ ഘട്ടത്തില്‍ രണ്ടായി , നാലായി, എട്ടായി, പതിനാറായി അങ്ങനെ അനേകകോടികളായി- ഇപ്പോഴും മാറിമാറി പുതിയതു പുതിയത് ഉണ്ടാകുകയും പഴയത് പഴയത് നശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ മാത്രം മാറുന്നില്ല, ആ ഞാന്‍ ആദ്യം ബാലനായിരുന്നു, പിന്നീട് കുമാരനായി, യുവാവായി, ഇനി വയസ്സനാകും അവസാനം?
അതേ ഞാന്‍ മാറുന്നില്ല എന്റെ ശരീരം മാത്രമാണ് മാറുന്നത്, അതിന്റെ ഉപകരണങ്ങള്‍ക്കാണ് ക്ഷീണം ഉണ്ടാകുന്നത് അല്ലാതെ എനിക്കല്ല. അപ്പോള്‍ മരണവും എന്റെ ശരീരത്തിന് മാത്രമാണ് അല്ലാതെ എനിക്കല്ല - ഈ ഞാന്‍ നിത്യനാണ് എന്ന അറിവ് നേടുവാന്‍ സഹായിക്കുന്ന ശാസ്ത്രമാണ് തത്വജ്ഞാനം.
അതു നേടണം എന്നു തോന്നണമെങ്കില്‍ പോലും മുജ്ജന്മപുണ്യം ഉണ്ടായിരിക്കണം.
നചികേതസ് പ്രലോഭനങ്ങളില്‍ പെടാതിരിക്കാനുള്ള കാരണം ഈ തിരിച്ചറിവാണ്. അവനറിയാം - എത്രകാലം ജീവിച്ചാലും അവസാനം യമന്റെ അടുത്ത് വന്നേ പറ്റൂ, അത് തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിലും അല്ലെങ്കിലും. അവിടെ വച്ച് തന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു, അതിനു ശേഷം എന്ത്? അത് അറിയുകയും അതിനെ സാക്ഷാല്‍കരിക്കുകയും ചെയ്യുവാന്‍ സാധിക്കുക എന്നതിനും അപ്പുറം യാതൊരു വിജ്ഞാനവും ഇല്ല തന്നെ. ബാക്കി എല്ലാം നശ്വരമാണ്.
അങ്ങനെ ഒരു അനശ്വരമായ അറിവിനെ വിട്ടുകളയുവാന്‍ ഒരുങ്ങാതെ നചികേതസ് പറയുന്നു-
"ശ്വോഭാവാ മര്‍ത്യസ്യ യദന്തകൈതത്
സര്‍വേന്ദ്രിയാണാം ജരയന്തി തേജഃ
അപി സര്‍വം ജീവിതമല്‍പമേവ
തവൈവ വാഹാസ്തവനൃത്യഗീതേ"
അല്ലയോ യമധര്‍മ്മന്‍, മരണധര്‍മ്മിയാണ് മനുഷ്യന്‍, അതുകാരണം ഇപ്പറഞ്ഞ സുഖങ്ങളെല്ലാം നാളെ ഉണ്ടാകുമോ ഇല്ലയോ എന്നതില്‍ നിശ്ചയമില്ല.തന്നെയുമല്ല, എല്ലാ ഇന്ദ്രിയങ്ങളുടെയും ബലത്തെ ഇവ നിഗ്രഹിക്കുകയും ചെയ്യുന്നു. ജീവിതം എത്ര ദീര്‍ഘമായിരുന്നാലും ശരി , കാലത്തിന്റെ അനന്തതയില്‍ അത് അല്‍പമാത്രമാകുന്നു. അതുകൊണ്ട് അശ്വാദി സമ്പത്തുകളും , നൃത്യഗീതാദികളും എല്ലാം അങ്ങയുടെ പക്കല്‍ തന്നെ ഇരിക്കട്ടെ.
അതേ നചികേതസ്സ് വ്യക്തമായി പറയുന്നു - "ജാതസ്യ ഹി ധ്രുവോ മൃത്യുഃ-- എന്ന ഗീതാവചനം പോലെ ജനിച്ചു എങ്കില്‍ ഒരിക്കല്‍ മരണം നിശ്ചയം അതുകൊണ്ട് എത്ര ദീര്‍ഘമായ ജീവിതം തന്നാലും അതിനവസാനം ഒരു മരണം ഉറപ്പാണ്. അതിനു ശേഷം എന്താണ് എന്ന് അറിയുകയും ഇല്ല - ആ അനിശ്ചിതത്വത്തെ വരിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.
അതുകൊണ്ട് അങ്ങ് തരാമെന്നു പറഞ്ഞ സുഖഭോഗങ്ങളെല്ലാം അങ്ങയുടെ പക്കല്‍ തന്നെ ഇരിക്കട്ടെ, എനിക്ക് ഞാന്‍ ചോദിച്ച വരം മാത്രം മതി.
തന്നെയുമല്ല, മനുഷ്യനെ എന്നെങ്കിലും എന്തെങ്കിലും കൊടുത്ത് തൃപ്തിപ്പെടുത്തുവാന്‍ സാധിക്കുമോ?
ഇല്ല ഒരിക്കലും ഇല്ല. തൃഷ്ണ അഥവാ ആര്‍ത്തി എന്ന ദോഷം മനുഷ്യസഹജമാണ്. എന്തു കിട്ടിയാലും അതു പോരാ അതില്‍ കൂടുതല്‍ വേണം എന്ന ചിന്ത ഉദിക്കും. ദുഃഖകാരണമായ തൃഷ്ണ ശമിക്കുന്നത് അനന്താനന്ദത്തില്‍ മാത്രമാണ്. നോക്കുക-
"ന വിത്തേന തര്‍പ്പണീയോ മനുഷ്യോ
ലപ്സ്യാമഹേ വിത്തമദ്രാക്ഷ്മ ചേത്ത്വാ
ജീവിഷ്യാമോ യാവദീശിഷ്യസി ത്വം
വരസ്തു മേ വരണീയഃ സ ഏവ"
മനുഷ്യനെ സമ്പത്തു കൊണ്ട് ഒരിക്കലും തൃപ്തിപ്പെടുത്തുവാന്‍ സാധിക്കില്ല. സമ്പത്തു വേണമെങ്കില്‍ അങ്ങയെ കണ്ടാല്‍ മതിയല്ലൊ, അങ്ങ് എത്രകാലം അധീശനായിരിക്കുന്നുവോ അത്രയും കാലമേ ജീവിച്ചിരിക്കുവാനും കഴിയൂ. അതുകൊണ്ട് എനിക്കു വേണ്ട വരം ഇതു മാത്രം
"അജീര്യതാമമൃതാനാമുപേത്യ
ജീര്യന്‍ മര്‍ത്യഃ ക്വധഃസ്ഥഃപ്രജാനന്‍
അഭിധ്യായന്‍ വര്‍ണ്ണരതിപ്രമോദാന്‍
അതിദീര്‍ഘേ ജീവിതേ കോരമേത"
ജരാനരകള്‍ ബാധിക്കാത്ത - നശിക്കാത്ത സത്യസ്വരൂപം പ്രാപിച്ച ബ്രഹ്മനിഷ്ഠന്മാരെ കണ്ടു മുട്ടിയാല്‍ അവരുടെ പക്കല്‍ നിന്നും, ഭൂമിയില്‍ ജീവിക്കുന്ന ജീര്‍ണ്ണിക്കുന്ന മനുഷ്യന്‍ നശ്വരപദാര്‍ത്ഥങ്ങള്‍ ചോദിച്ചു വാങ്ങുമോ? സ്വര്‍ഗ്ഗീയങ്ങളെന്നു കരുതുന്ന വര്‍ണ്ണപ്പൊലിമയുള്ള വസ്തുക്കളില്‍ ആനന്ദിച്ച് ദീര്‍ഘജീവിതം മേടിക്കുമോ? - അത് വിഡ്ഢിത്തമായിരിക്കും എന്നു സാരം
"യസ്‌മിന്നിദം വിചികിത്സന്തി മൃത്യോ
യത് സാമ്പരായേ മഹതി ബ്രൂഹി നസ്തത്
യോയം വരോ ഗൂഢമനുപ്രവിഷ്ടോ
നാന്യം തസ്മാന്നചികേതാ വൃണീതേ"
മരണാനന്തരമുള്ള ജീവന്റെ ഗതിയെ കുറിച്ച ഈ ചോദ്യം ആതജ്ഞാന്ത്തില്‍ വലിയ പ്രയോജനം ഉളവാക്കുനതാണല്ലൊ. ഗൂഢമായ ആത്മാവിനെ സംബന്ധിക്കുന്ന ഈ ജ്ഞാനം അവിടുന്ന് എനിക്കു വെളിപ്പെടുത്തിതരൂ
Labels: kathopanishath
posted by ഇന്‍ഡ്യാഹെറിറ്റേജ് at 9:34 AM 7 comments links to this post
മരണശേഷം contd-2
യമരാജന്റെ ഈ ഉത്തരം നചികേതസ്സിനെ പിന്തിരിപ്പിക്കുവാന്‍ സമര്‍ത്ഥമായില്ല- കാരണം നിശ്ചയബുദ്ധിയുള്ളവനാണ്. അവന്‍ ദൃഢമായ വിശ്വാസത്തോടു കൂടി ആണ് യമസന്നിധിയില്‍ എത്തിയത്. ഇപ്പോള്‍ ദേവന്മാര്‍ക്കു കൂടി സംശയം ഉള്ള വസ്തു ആണ് എന്ന പ്രസ്താവന തന്റെ ചോദ്യത്തിന്റെ മാഹാത്മ്യത്തെ ആണ് സൂചിപ്പിക്കുനത് അതു കൊണ്ട് യാതൊരു കാരണവശാലും അതൊഴിവാക്കുവാന്‍ സാധിക്കില്ല എന്നും,
ജീവലോകത്തിനെ പരലോകത്തേക്കു പ്രവേശിപ്പിക്കുന്ന യമരാജനെ കാള്‍ ഈ തത്വം ഉപദേശിക്കുവാന്‍ യോഗ്യനായ മറ്റൊരാളില്‍ല എന്നും ഉറപ്പുള്ള നചികേതസ്സ് എന്താണ് പറയുന്നത് എന്നു നോക്കാം.
"ദേവൈരത്രാപി വിചികിത്സിതം കില ത്വം
മൃത്യോ യന്ന സുജ്ഞേയമാത്ഥ
വക്താ ചാസ്യ ത്വാദൃഗന്യോ നലഭ്യോ
നാന്യോ വരസ്തുല്യ ഏതസ്യകശ്ചിത്"
ഈ ആത്മ വിഷയത്തില്‍ ദേവന്മാരാല്‍ പോലും സംശയം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടോ? അങ്ങും പറയുന്നു ഈ തത്വത്തെ എളുപ്പം ഗ്രഹിക്കുവാന്‍ സാധിക്കുകയില്ലെന്ന്
ഈ അറിവു പകര്‍ന്നു തരുവാന്‍ അങ്ങക്കു തുല്ല്യനായി മറ്റൊരാളെ കിട്ടാനും ഇല്ല. അതുകൊണ്ട് ഇതിനു തുല്ല്യമായി മറ്റൊരു വരം ഇല്ല തന്നെ.
തനിക്ക് ഈ വരം ഒഴികെ മറ്റൊന്നും ആവശ്യമില്ല എന്ന് ഉറപ്പിച്ചു പറയുന്നു.
എന്നാല്‍ യമരാജന്റെ അഭിപ്രായം എന്താണ്?
അവന്റെ ദൃഢബുദ്ധിയും ഗുരുഭക്തി വിശ്വാസം ഇവയും ബോധ്യമായി. എന്നാല്‍ പ്രാപഞ്ചികവസ്തുക്കളില്‍ അവന് വശീകാരവൈരാഗ്യം ഉണ്ടായിട്ടുണ്ടോ എന്നറിയില്ലല്ലൊ. പകുതി വഴിക്കു വച്ച് കുറച്ചു സമ്പത്തു വേണമെന്നോ, ഒരു കല്ല്യാണം കഴിക്കണം എന്നോ , ഒരു രാജാവാകണം എന്‍നോ ഒക്കെ തോന്നുന്നവനാണെങ്കില്‍ ഈ വഴിക്ക് നയിച്ചിട്ട് കാര്യമില്ല.
അപ്പോള്‍ അവന് ഈ ഭൗതികജീവിതത്തില്‍ എത്രമാത്രം വിരക്തി വന്നിട്ടുണ്ട് എന്നുള്ള പരീക്ഷ ആണ് അടുത്തതായി കാണുന്നത്.
"അനാരംഭോ ഹി കാര്യാണാം പ്രഥമം ബുദ്ധിലക്ഷണം
പ്രാരബ്ധസ്യാന്ത്യഗമനം ദ്വിതീയം ബുദ്ധിലക്ഷണം "
ഏതു കാര്യവും മുഴുമുപ്പിക്കുവാന്‍ കഴിയുകയില്ലെങ്കില്‍ തുടങ്ങാതിരിക്കുന്നതാണ് ബുദ്ധിയുടെ ആദ്യത്തെ ലക്ഷണം.
ഇനി അഥവാ തുടങ്ങിയാല്‍ അതു മുഴുമിപ്പിക്കുക എന്നുള്ളത് ബുദ്ധിയുടെ രണ്ടാമത്തെ ലക്ഷണം.
അതുകൊണ്ട് ഇവന് വിദ്യ കൊടുത്താല്‍ അത് അവന്‍ പൂര്‍ണ്ണമായി സാക്ഷാല്‍കരിക്കുവാന്‍ പ്രാപ്തനല്ലെങ്കില്‍ കൊടുക്കുന്നത് അസ്ഥാനത്താകും. അവന്‍ ഇടക്ക് ഇട്ടിട്ടുപോയാല്‍ തന്റെ പ്രവൃത്തി ഫലശൂന്യമാകും അതുകൊണ്ട് എല്ലാവിധത്തിലും യമരാജന്‍ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുകയാണ് തുടര്‍ന്നങ്ങോട്ട്. നോക്കുക-
"ശതായുഷഃ പ്‌ഉത്രപൗത്രാന്‍ വൃണീഷ്വ
ബഹൂന്‍ പശൂന്‍ ഹസ്തിഹിരണ്യമശ്വാന്‍
ഭൂമേര്‍മഹദായതനം വൃണീഷ്വ സ്വയം ച
ജീവ ശരദോയാവദിച്ഛസി"
ദീര്‍ഘായുഷ്മാന്മാരായ പുത്രന്മാരേയും പൗത്രന്മാരേയും വരിക്കുക,ധാരാളം പശു, ആന, കുതിര, സ്വര്‍ണ്ണം തുടങ്ങി അളവറ്റ സമ്പത്തിനെ വരിക്കുക, വിസ് തൃ തമായ ഭൂമി വരിക്കുക, നീ എത്രകാലം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവോ അത്രയും കാലം ആയുസ്സ് വരിക്കുക
എന്താ വേണ്ടത്? ധനമോ ആനകുതിരാദിയോ, സ്വര്‍ണ്ണമോ, രാജ്യമോ, ദീര്‍ഘജീവിതമോ എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളാന്‍. ജീവിതം അത്രനാള്‍ വേണം എന്നു അവന്‍ തീരുമാനിച്ചാല്‍ മതി അത്രയും ലഭിക്കും. പോരേ?
ഇനിയും നചികേതസ് മിണ്ടുന്നില്ല എന്നു കണ്ടപ്പോള്‍
"ഏതത്തുല്ല്യം യദി മന്യസേ വരം
വൃണീഷ്വ വിത്തം ചിരജീവികാം ച
മഹാഭൂമോ നചികേതസത്വമേധി
കാമാനാം ത്വാ കാമഭാജം കരോമി"
അല്ല ഇനിയും ഇതുപോലെ മറ്റ് എന്തെങ്കിലും ധനമോ, ദീര്‍ഘജീവിതമോ, വരമോ ഉണ്ടെന്നു നീ വിചാരിക്കുന്നു എങ്കില്‍ അതൊക്കെ ചോദിച്ചു കൊള്ളൂ. അല്ലയോ നചികേതസ്സെ നീ ചക്രവര്‍ത്തിയായി , സൗഭാഗ്യവാനായി കഴിയൂ, നിന്നെ ദിവ്യങ്ങളായ എല്ലാ കാമങ്ങളുടെയും അനുഭോക്താവാക്കി ഞാന്‍ അനുഗ്രഹിക്കാം.
ഇതിലൊന്നും നമ്മുടെ നചികേതസ്സ് വീഴുന്നില്ല എന്നു കണ്ട് യമന്‍ അടവൊന്നു മാറ്റുന്നു.
മനുഷ്യലോകത്തിലെ സുഖഭോഗങ്ങള്‍ നചികേതസ്സിനെ ആകര്‍ഷിക്കുന്നില്ല എന്നു കണ്ട് സ്വര്‍ഗ്ഗസുഖം കാട്ടി പ്രലോഭിപ്പിക്കുകയാണ് അടുത്തതായി.
"യേ യേ കാമാ ദുര്‍ല്ലഭാ മര്‍ത്യലോകേ
സര്‍വാന്‍ കാമാന്‍ ഛന്ദതഃ പ്രാര്‍ഥയസ്വ
ഇമാരാമാഃ സരഥാഃ സതൂര്യാ
നഹീദൃശാ ലംഭനീയാ മനുഷ്യൈഃ
ആഭിര്‍മത്പ്രത്താഭിഃ പരിചാരയസ്വ
നചികേതോ മരണം മാനുപ്രാക്ഷീഃ
മനുഷ്യലോകത്ത് ലഭിക്കാത്തവയായ എന്തൊക്കെ ആഗ്രഹങ്ങള്‍ ഉണ്ടോ അങ്ങനെ ഉള്ള ഏത് ആഗ്രഹവും ചോദിച്ചു കൊള്ളൂ. രഥങ്ങളും , വിവിധവാദ്യവൃന്ദന്‍ഗളോടും കൂടിയ ദേവാംഗനമാരെ ചോദിച്ചു കൊള്ളൂ- മനുഷ്യര്‍ക്ക് പരിചരണത്തിനു ലഭിക്കാത്ത അവരെ പോലും ഞാന്‍ നിനക്കായി തരാം, പക്ഷെ മരണത്തെ കുറിച്ചു മാത്രം ചോദിക്കരുതേ.
കേവലം ഒരു ചോദ്യത്തിനുത്തരം കൊടുക്കുവാതിരിക്കുവാന്‍ വേണ്ടി യമന്‍ എന്തെല്ലാം ആണ് വച്ചു നീട്ടുന്നത്?
ഇഷ്ടമുള്ളത്രകാലം ജീവിതം- മരിക്കണം എന്ന് എന്നു തോന്നുന്നുവോ അന്നു മരിച്ചാല്‍ മതി,
ഭൂസ്വര്‍ഗ്ഗപാതാളങ്ങള്‍ മുഴുവനും അടക്കി ഭരിക്കുവാനുള്ള ചക്രവര്‍ത്തിപദം,
ദീര്‍ഘായുഷ്മാന്മാരായ പുത്രപൗത്രാദികള്‍,
പരിചാരികമാരായി ദേവസുന്ദരിമാര്‍,
അളവറ്റ ധനം- ഇവയെല്ലാം തന്റെ ഒരു വാക്കിനു വേണ്ടി മാത്രം കാത്തിരിക്കുക ആണ്.
നമ്മുടെ മുമ്പില്‍ ഈ ഒരു ചോദ്യം വന്നാലോ?
പ്രിയ സൂരജ്,
ReplyDeleteആ അനന്തത എന്നത് ബോധമാണെന്നും ആ ബോധം താന്‍ തന്നെയാണെന്നും മനസ്സിലാക്കിയനുഭവിക്കുവാന്‍ സാധിക്കും എന്നു പറയുന്ന തത്വശാസ്ത്രം, അതിനുള്ള പരീക്ഷ നചികേതസ്സിനെ പോലെയുള്ളവരോടു പോലും ചെയ്യുന്നതു കണ്ടല്ലൊ . അവര്‍ക്കുള്ളതാണ് ആ ശാസ്ത്രം . അല്ലാതെ ഐഹികജീവിതത്തില്‍ കിടന്നു കഴഞ്ഞു മറിയുന്ന നമ്മളെ പോലെയുള്ളവര്‍ക്കല്ല -
നമ്മള്‍ മന്ദബുദ്ധികള്‍ ക്ഷമിക്കണം തെറ്റി "അതിബുദ്ധിശാലികള്‍" അല്ലെ :)
പ്രിയ ബാബു, സൂരജ്,
ReplyDeleteഇഹത്തിലായാലും, പരത്തിലായാലും ഇന്ദ്രിയവിഷയമായ സുഖങ്ങളല്ലായിരുന്നു നചികേതസ്സിന്റെ അക്ഷ്യം പിന്നെയോ ജ്ഞാനം - അറിവ് മാത്രമായിരുന്നു. ആ അറിവ് ലഭിക്കുവാനുള്ള അര്‍ഹത ഉണ്ടോ എന്നു പരീക്ഷിക്കുകയായിരുന്നു യമധര്‍മ്മന്‍.
അല്ലാതെ എന്റെ കൂടെ വാ, ഞാന്‍ നിന്നെ മതം പഠിപ്പിക്കാം എന്നല്ല പറയുന്നത് അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കുവാനാണ് ആദ്യന്തം ശ്രമിച്ചത്.
പ്രിയ പണിക്കര്‍ മാഷേ,
ReplyDeleteമുജ്ജന്മപുണ്യം, മരണാനന്തര ജീവിതം എന്നിങ്ങനെയുള്ള തത്വശാസ്ത്രകല്പനകള്‍ പാടേ തെറ്റാണന്നല്ല ഞാന്‍ പറഞ്ഞത്. മാഷിന്റെ ആ പഴയ പോസ്റ്റുകള്‍ ഞാന്‍ പലവട്ടം വായിച്ചിട്ടുള്ളതാണ്. ഇപ്പോഴും അവയുടെ ചരിത്ര/സാംസ്കാരിക പരിപ്രേക്ഷ്യത്തില്‍ തന്നെ കണ്ട് ആസ്വദിക്കുകയും ചെയ്യുന്നു.
വസ്തുനിഷ്ഠ തെളിവുകളില്ലാതെ ഗ്രന്ഥങ്ങളിലോ ആത്മീയ സൈദ്ധാന്തികതയിലോ ഉള്ളവയെ അപ്പാടെ അംഗീകരിക്കാത്തവരും ലോകത്തിലുണ്ട്.
അവരെ മന്ദബുദ്ധികള്‍ എന്നുവിളിക്കണമെങ്കില്‍ അതിനു യുക്തമായ കാരണവും വേണം.
മരണശേഷം ആരെങ്കിലും വന്നു പറഞ്ഞതോ മറ്റേതെങ്കിലും അതിഭൌതിക സംവേദനരീതിയില്‍ നമുക്കു ലഭിച്ചതോ ആണ് യമന്റെയും നചികേതസ്സിന്റെയും തത്വചിന്ത എന്നതിനു തെളിവുകളുണ്ടോ ? ഇല്ലെങ്കില്‍ പിന്നെ അതു മാത്രമാണ് ശരി എന്ന പിടിവാദത്തിന്റെ രണ്ടാം പടിയാണ് ആ തത്വങ്ങള്‍ അംഗീകരിക്കാത്തവരെ മന്ദബുദ്ധികള്‍ എന്നു വിളിക്കുന്നത്.
നമ്മുടെ പരമ്പരാഗത മതങ്ങള്‍ എക്കാലവും ജനത്തെ വിരട്ടിയിരുന്നതും അങ്ങനെ തന്നെ. മതങ്ങളുടെ ഓര്‍ത്തഡോക്സിയെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റില്‍ തന്നെ മാഷും മതങ്ങളുടെ ആ ‘ഭീഷണി ലൈന്‍’ പ്രയോഗിച്ചതിനെ ഞാന്‍ ചൂണ്ടിക്കാട്ടി എന്നേയുള്ളൂ :)
പ്രിയ സൂരജ്,
ReplyDelete'ഭീഷണി ലയിന്‍' എന്നു ധ്വനിപ്പിച്ചെങ്കില്‍ സോറി.
ഞാന്‍ മുമ്പ് മാങ്ങയുടെ കഥയില്‍ പറഞ്ഞതു പോലെയുള്ള ആ അനുസ്യൂതപ്രവാഹം എന്താണെന്ന് അറീയുവാനും അനുഭവിക്കുവാനും സാധിക്കുന്ന ഒരാളും ഞാനും തമ്മില്‍ അജഗജാന്തരമല്ല അനന്താന്തരം ഉണ്ട്, അതില്‍ നിന്നുണ്ടായ അപകര്‍ഷത്യയും കൂടി കാരണമാണ് ഞാന്‍ ഞാനും കൂടി ഉള്‍പ്പെടുന്നവരെ സൂചിപ്പിക്കുന്ന ആ 'മന്ദബുദ്ധി' പ്രയോഗിച്ചത്.
“അതില്‍ നിന്നുണ്ടായ അപകര്‍ഷത്യയും കൂടി കാരണമാണ് ഞാന്‍ ഞാനും കൂടി ഉള്‍പ്പെടുന്നവരെ സൂചിപ്പിക്കുന്ന ആ 'മന്ദബുദ്ധി' പ്രയോഗിച്ചത്. ”
ReplyDeleteമാഷേ,
:)
എന്നു വച്ചാല്‍ പരാതി തീര്‍ന്നൂന്ന് :))
.................................
പിന്നെ,
ശാസ്ത്രവസ്തുതകളെ മരണാനന്തര ജീവിതവുമായി ഇഴചേര്‍ക്കാനുള്ള ഒരു ശ്രമം അങ്ങയുടെ വാക്കുകളില്‍ കണ്ടതുകൊണ്ട് അതേപ്പറ്റി ചില്ലറ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി (ഇത് അതാത് പോസ്റ്റുകളില്‍ എഴുതേണ്ടിയിരുന്ന കമന്റാണ്, ഞാന്‍ ബ്ലോഗിലേക്ക് വരുമ്പോഴേക്കും അവിടങ്ങളില്‍ ചര്‍ച്ച തീര്‍ന്നിരുന്നു - അതിനാല്‍ അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു) :
1. “...[ഭൗതികവാദികള്‍ക്ക്] ഈ ജീവിതം കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചു അത്രേ. എന്നാല്‍ അവര്‍ തന്നെ പറയുന്ന ചില തത്വങ്ങള്‍ക്ക് എതിരാണ് ആ വാദം എന്നവര്‍ മനസ്സിലാക്കുന്നില്ല- matter cannot be created nor destroyed അത് മറ്റൊരു രൂപത്തിലേക്ക് മാറ്റുവാനേ കഴിയുകയുള്ളു : അവര്‍ പറയുന്നു ...“
പദാര്‍ത്ഥത്തിന്റെയോ ഊര്‍ജ്ജത്തിന്റെ ഏതെങ്കിലും ഒരു രൂപമാണ് ആത്മാവ് എന്ന് വസ്തുനിഷ്ഠമായ തെളിവുകളില്ല. ലോകത്തെ വിവിധ മത/ആത്മീയ സംസ്കാരങ്ങളുടെ തത്വങ്ങളില്‍ റെഫറന്‍സുണ്ടായാല്‍ മാത്രം പോരല്ലോ ഏതെങ്കിലും അവകാശവാദം വസ്തുനിഷ്ഠമാകാന്‍.
ഊര്‍ജ്ജപദാര്‍ത്ഥങ്ങളില്‍ ഏതെങ്കിലുമൊന്നാണ് ആത്മാവെങ്കില്‍ അത് ശരീരം നശിച്ചാലും തുടര്‍ന്നേക്കാം എന്ന് വാദത്തിനു വേണ്ടിയെങ്കിലും സമ്മതിക്കാം. പക്ഷേ അപ്പോഴും ആദ്യ രൂപത്തില്‍ത്തന്നെ അത് നിലനില്‍ക്കും എന്ന് ഒരിക്കലും അവകാശപ്പെടാനാവില്ല. പദാര്‍ത്ഥത്തെ ഊര്‍ജ്ജമാക്കി കഴിഞ്ഞാല്‍ പിന്നെ അതു പദാര്‍ത്ഥമല്ല ഊര്‍ജ്ജം മാത്രമാണ്. പദാര്‍ത്ഥത്തിന്റെ ഒരു ഗുണവും ആ ഊര്‍ജ്ജരൂപം വഹിക്കുന്നില്ല. ഹോമകുണ്ഡത്തിലെ അഗ്നി അതിലൊഴിക്കുന്ന നെയ്യിന്റെ ഒരു സ്വഭാവവും പേറാത്തതു പോലെ തന്നെ.
ഊര്‍ജ്ജക്വാണ്ടകളുടെ തരംഗപ്രത്യേകതകള്‍ വിശകലനം ചെയ്താല്‍ അവയെ ഉത്സര്‍ജ്ജിച്ച പദാര്‍ത്ഥത്തില്‍ ഉള്ളടങ്ങിയ പരമാണുക്കളെയും മറ്റും കണ്ടെത്താനാവുമെങ്കിലും അതുപയോഗിച്ച് പദാര്‍ത്ഥത്തിന്റെ ഭൌതിക പ്രത്യേകതകള്‍ പുനര്‍ രൂപകല്പന ചെയ്യുന്നത് അത്യന്തം പരിമിതമായേ സാധിക്കൂ. പ്രത്യക്ഷഭൌതിക പ്രത്യേകതകളുടെ കാര്യത്തില്‍പ്പോലും ഇതാണ് അവസ്ഥയെങ്കില്‍ പിന്നെ അമൂര്‍ത്ത കല്പനകളായ കര്‍മ്മഫലം, പാപപുണ്യങ്ങള്‍ എന്നിവയുടെയൊക്കെ കാര്യം പറയുക വേണ്ടല്ലൊ. അപ്പോള്‍ ഏതു രൂപത്തിലാണ് ആത്മാവ് മുന്‍ ജന്മത്തിലെ ‘കര്‍മ്മഫല’ങ്ങളെ അടുത്ത ജന്മത്തിലേക്ക് സന്നിവേശിപ്പിക്കുക എന്ന ചോദ്യം വസ്തുനിഷ്ഠമായ ഉത്തരമില്ലാത്തതാകുന്നു. അതിനുത്തരം തേടും മുന്‍പ് രണ്ടാമതൊരു ജന്‍മം ഉണ്ടാവാമോ എന്ന് അറിയണം. ആ അടിസ്ഥാന ചോദ്യത്തിനു പോലും വസ്തുനിഷ്ഠമായ തെളിവിന്റെ അഭാവത്തില്‍ സാംഗത്യം നഷ്ടപ്പെടുന്നുണ്ട്.
2. “നമ്മുടെ ശരീരം ഉണ്ടായിരിക്കുന്നത് ചില രാസപദാര്‍ഥങ്ങളുടെ സംയുക്തമായിട്ടാണ് എന്ന് - കുറേ calcium, phosphorous, iron എന്നിങ്ങനെ കുറേ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ നമ്മുടെ ശരീരം പരിശോധിച്ചാല്‍ കണ്ടെത്താനായേക്കും. പക്ഷെ അവയുടെ സംഘാതമാണ് ഈ ജീവനുള്ള ശരീരം, എന്നു വിശ്വസിക്കുന്നതിനോളം ഭൂലോകവിഡ്ഢിത്തം മറ്റൊന്നുണ്ടാകും എന്നു തോന്നുന്നില്ല...
calcium ത്തിന് വേദനിക്കുകയില്ല, സന്തോഷവും ഉണ്ടാകുകയില്ല- അതുപോലെ തന്നെ ബാക്കിയുള്ളവയ്ക്കും, പക്ഷെ നമുക്ക് ഇവ രണ്ടും അനുഭവപ്പെടുന്നുണ്ട്...”
രാസപദാര്‍ത്ഥങ്ങളുടെ ഒരു വെറും സംഘാതമാണ് ജന്തുകോശം അല്ലെങ്കില്‍ ജന്തുശരീരം എന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ലെന്നത് സത്യം. എന്നാല്‍ ഇഴകീറാവുന്നതിന്റെ പരമാവധിയെത്തിയിട്ടും രാസസംയുക്തങ്ങളല്ലാതെ കോശത്തില്‍/ശരീരത്തില്‍ മറ്റൊന്നും കണ്ടെത്തിയിട്ടില്ല എന്നതു തുറിച്ചുനോക്കുന്ന മറ്റൊരു മഹാ സത്യം. (ഉദാ: വേദന എന്നത് പൊട്ടാഷ്യം അയോണുകളുടെ സിഗ്നല്‍ മസ്തിഷ്കത്തിലുളവാകുന്ന ഒരു പരിപൂര്‍ണ്ണ ഭൌതിക പ്രതിഭാസമാണെന്ന് തെളിയിച്ചിട്ട് വര്‍ഷം 20 ആയിട്ടുണ്ടാകും. അതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ വേദനസംഹാരികളും നമുക്കുണ്ടായിരുന്നു - അവയും ശരീരത്തിലെ കണികാതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാസ വസ്തുക്കള്‍ തന്നെ)
അപ്പോള്‍ എന്താണ് ജീവന്റെ അടിസ്ഥാനം ? കാര്‍ബണിക കണികകളുടെ പ്രത്യേക തരം ബന്ധനത്തിന്റെ ഫലമായുണ്ടാകുന്ന ഒരു പ്രതിഭാസം ആണ് അതെന്ന് മാത്രമേ ഇതുവരെയുള്ള വിശകലനങ്ങള്‍ ആറ്റിക്കുറുക്കിയാല്‍ പറയാനാവൂ. അതിനപ്പുറമുള്ള കല്പനകളെല്ലാം മറിച്ചുള്ള വസ്തുനിഷ്ഠ തെളിവുകള്‍ കിട്ടുന്ന കാലത്തോളം വ്യക്തിനിഷ്ഠമോ ഭാവനയോ മാത്രമായി നില്‍ക്കും. അതില്‍ പരിതപിക്കാനോ ലജ്ജിക്കാനോ ഒന്നുമില്ല. ശാസ്ത്രത്തിന്റെ രീതി അതാണ്.
പിന്നെ, മറ്റൊരു വഴി ഉണ്ട് - ഒരു ഓള്‍ട്ടര്‍നേറ്റിവ് തിയറി ഉണ്ടാക്കിയിട്ട് അതു ടെസ്റ്റ് ചെയ്യുക : എന്താണ് ആത്മാവിന്റെ പിന്‍ബലത്തിലുള്ള ആ ഓള്‍ട്ടര്‍നേറ്റിവ് തിയറി ? ജന്തുകോശം ആത്യന്തികമായി ചൈതന്യവത്താകുന്നത് അതില്‍ ആത്മാവ് എന്ന സംഗതി ഉള്‍ച്ചേരുമ്പോഴാണ് എന്നതാണോ ആ തിയറി ? എങ്കില്‍ അതിനുള്ള വസ്തുനിഷ്ഠമായ തെളിവു വേണം:
... ആത്മാവിന്റെ പ്രോപ്പര്‍ട്ടികളെന്ത് ?
അത് ഒരു ഊര്‍ജ്ജരൂപമാണോ ?
അതിനെ അളക്കാനാവുമോ ?
ഭൌതിക ബലങ്ങളുമായി അത് എങ്ങനെയൊക്കെ പ്രതിപ്രവര്‍ത്തിക്കുന്നു ?
അനസ്തേഷ്യ കൊടുക്കുമ്പോള്‍ ആത്മാവിനു വല്ലതും സംഭവിക്കുമോ?
സ്വഭാവത്തെ മാറ്റിമറിക്കുന്ന മരുന്നുകള്‍ കൊടുക്കുമ്പോള്‍ ആത്മാവും മാറുമോ?
തലച്ചോറിനു/ശരീരഭാഗത്തിനു ക്ഷതം സംഭവിക്കുമ്പോള്‍ ആത്മാവ് മുറിപ്പെടുമോ ? മുറിപ്പെടില്ലെങ്കില്‍ എന്തുകൊണ്ട് ?(ഭഗവദ് ഗീതയില്‍ പറഞ്ഞതുകൊണ്ട് മാത്രം ആത്മാവിനെ മുറിപ്പെടുത്താനോ അഗ്നിക്കിരയാക്കാനോ ജലത്താല്‍ നനയ്ക്കാനോ പറ്റില്ല എന്നങ്ങ് ഉറപ്പിക്കാനാവില്ലല്ലൊ)
... ഇങ്ങനെ ശാസ്ത്രീയമായി അന്വേഷിക്കാന്‍ ചോദ്യങ്ങളൊത്തിരി കിടക്കുന്നു.
ഇനി ഇതൊന്നും എമ്പിരിക്കലായി പരീക്ഷിക്കാനോ സ്ഥിരീകരിക്കാനോ പറ്റില്ല എങ്കില്‍ പിന്നെ ആദ്യത്തെ തിയറിയാകും ഭേദം - ഒന്നുമില്ലെങ്കിലും testable ആയ പ്രവചനങ്ങള്‍ അതില്‍ നിന്നുരുത്തിരിച്ചെടുക്കാമല്ലൊ. കുറഞ്ഞത് മനുഷ്യനു പ്രയോജനപ്പെടുന്ന മരുന്നുകളെങ്കിലും. :)
3. “എന്റെ ശരീരം ആദ്യം ഉടലെടുത്തത് അമ്മയുടെ ഉള്ളില്‍ നിന്നുണ്ടായ ഒരേ ഒരു അണ്ഡകോശത്തില്‍ നിന്നുമാണ്. അത് വളര്‍ച്ചയുടെ ഘട്ടത്തില്‍ രണ്ടായി , നാലായി, എട്ടായി, പതിനാറായി അങ്ങനെ അനേകകോടികളായി- ഇപ്പോഴും മാറിമാറി പുതിയതു പുതിയത് ഉണ്ടാകുകയും പഴയത് പഴയത് നശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ മാത്രം മാറുന്നില്ല, ആ ഞാന്‍ ആദ്യം ബാലനായിരുന്നു, പിന്നീട് കുമാരനായി, യുവാവായി, ഇനി വയസ്സനാകും അവസാനം? ”
“ഞാന്‍” മാത്രം അങ്ങനെ മാറാതെ നില്‍ക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാനാവും മാഷേ ?
ഗര്‍ഭപാത്രത്തിലെ എതെങ്കിലും സംഭവം നാം ഓര്‍മ്മിക്കുന്നുണ്ടോ ? പ്രസവസമയത്തെ ? ഒന്നാം മാസത്തിലെ ? ആദ്യത്തെ മുലകുടി ? ആദ്യത്തെ കട്ടിയാഹാരം ? നൂലുകെട്ട് ? സ്വന്തമായി മൂത്രമൊഴിക്കാന്‍ ശീലിച്ചത്? സ്വയം വസ്ത്രം ധരിക്കാന്‍ പഠിച്ചത് ? നഗ്നതയെ ഓര്‍ത്ത് നാണം വന്നത് ? ശരി പോകട്ടെ, ആണാണെന്നും പെണ്ണാണെന്നും ഉള്ള ബോധ്യം എപ്പോള്‍ മുതല്‍ വന്നു ?
കുട്ടി വളര്‍ന്ന് ഏതാണ്ട് ഒന്നര-രണ്ട് വര്‍ഷമാകുമ്പോള്‍ മുതല്‍ക്കാണ് ഈ “ഞാന്‍” എന്ന ബോധം ഉണ്ടാകുന്നത്. മൂന്ന് വയസ്സില്‍ മസ്തിഷ്കത്തോടൊപ്പം അതു വികസിച്ച് ഏതാണ്ട് പൂര്‍ണമാകും. പിന്നെ ഓരോ പ്രായമനുസരിച്ച് അതു മാറിക്കൊണ്ടേയിരിക്കുന്നു. ഏഴാം വയസ്സിലെ ‘ഞാന്‍’ അല്ല പത്താം വയസ്സിലെ ‘ഞാന്‍’. പത്താം വയസ്സിലെ ‘ഞാന്‍’ അല്ല പത്താം ക്ലാസില്‍ എത്തുന്ന ‘ഞാന്‍’. ഇരുപത്തഞ്ചാം വയസ്സിലെ ‘ഞാന്‍’ ആവുകയില്ല അന്‍പത്തിമൂന്നാം വയസിലെ ‘ഞാന്‍’. എന്നുവച്ചാല്‍ ശരീരം പരിസരവുമായി ഇടപെടുമ്പോള്‍ നിരന്തരപ്രതിപ്രവര്‍ത്തനത്തിലൂടെ ഉളവാകുന്ന ഒരു സെല്ഫ് ഇമേജ് (ആത്മബോധം) ഉണ്ട്. അതാണ് ഈ ‘ഞാന്‍’ എന്ന ഭാവവും ബോധ്യവുമൊക്കെ. അതിനു ശരീരവുമായും പരിസരവുമായും വേര്‍പെട്ടുള്ള നിലനില്‍പ്പോ വികാസമോ ഇല്ല. ഈ ‘ഞാന്‍’ ജനിക്കും മുന്പ് വേറേവിടേയോ ആയിരുന്നു, പിന്നെ എങ്ങനെയോ ഈ ഭൂമിയില്‍ എത്തിയതാണ് അല്ലെങ്കില്‍ വന്നു പിറന്നതാണ് എന്ന സങ്കല്പ്പത്തിന്റെ ശാസ്ത്രസാധുത ഏതായാലും മുകളില്‍ പറഞ്ഞ പോലെയാണ് - തെളിവുണ്ടെങ്കില്‍ സ്വീകാര്യം; അത്രതന്നെ.
ഡൌണ്‍സ് സിന്‍ഡ്രോം അടക്കമുള്ള വിവിധതരം ബുദ്ധിമാന്ദ്യങ്ങള്‍, വികാരരാഹിത്യത്തിന്റെ വ്യാധിരൂപമായ ഓട്ടിസം, വ്യക്തിത്വരോഗങ്ങളായി പരിണമിക്കുന്ന മസ്തിഷ്ക ക്ഷതങ്ങള്‍, സ്കീറ്റ്സോഫ്രീനിയ പോലുള്ള മാനസികവ്യാധികള്‍ എന്നിങ്ങനെ ഇതു പരീക്ഷിക്കാനും നിരീക്ഷിക്കാനും ഒട്ടനവധി സ്ഥലങ്ങളുണ്ട് നമുക്ക്. അവിടങ്ങളില്‍ ‘ഞാന്‍’ എന്ന ബോധത്തെയും ഭാവത്തെയും തത്വജ്ഞാനത്തിന്റെ ആടയാഭരണങ്ങളും നാട്യങ്ങളുമഴിച്ചുവച്ച് ശാസ്ത്രം ക്ഷമയോടെ ഇഴപിരിക്കുന്നു...
ഡിസ്കൈമള്‍ :
ഈ പറഞ്ഞതൊക്കെ ഒരു വിമത ചിന്ത എന്ന നിലയ്ക്കുള്ള എന്റെ അഭിപ്രായങ്ങളാണ്. ഇതിനര്‍ത്ഥം മറ്റു ചിന്താസരണികളെല്ലാം തെറ്റ് എന്നല്ല. ശാസ്ത്രത്തിന്റെ പരിമിതിയില്‍ നിന്നു കൊണ്ട് തന്നെ ഇതേപ്പറ്റിയൊക്കെ വളരെ വിശദമായ അന്വേഷണങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രം കുറിച്ചിടുന്നത്.
പ്രിയ സൂരജ്,
ReplyDeleteവളരെ സുന്ദരങ്ങളായ രണ്ട് നിരീക്ഷണങ്ങള്‍
ഭഗവത് ഗീത നാലാം അദ്ധ്യായത്തില്‍ ഒരു ശ്ലോകമുണ്ട്
"ന മാം കര്‍മ്മാണി ലിമ്പന്തി
ന മേ കര്‍മ്മഫലേ സ്പൃഹാ
ഇതി മാം യോഭിജാനാതി
കര്‍മ്മഭിര്‍ന്ന സ ബദ്ധ്യതേ"
കര്‍മ്മം എന്നും കര്‍മ്മഫലം എന്നും ഉള്ള വസ്തുക്കള്‍ ഇല്ലാതാകുന്ന ഒരു കാര്യമാണ് പറേയുന്നത്. വിശദമായി പഠിച്ചാല്‍ ആദ്യത്തെ ഭാഗത്തിനുള്ള ഉത്തരമായി.
സര്‍വ്വതും ആയ അവനില്‍ നിന്നു വേറൊന്നായി മറ്റൊരു വസ്തു ഇല്ലാത്തതിനാല്‍ അതിനെ നിര്‍വചിക്കുവാന്‍ സാധിക്കുകയില്ല എന്ന് ആദ്യമേ പറഞ്ഞു അതുകൊണ്ട് രണ്ടാമത്തെ വിഭാഗത്തിന് ആധുനികശാസ്ത്രം കൊണ്ട് യാതൊരു കാര്യവുമില്ല , എന്നതും മരുന്നു കണ്ടു പിടിക്കുന്നതു പോലെ ഉള്ള കാര്യങ്ങളാണ് അഭികാമ്യം എന്നു പറഞ്ഞതും ഞാനും ശരി വയ്ക്കുന്നു.
പക്ഷെ തെളിവില്ലാത്തതു കൊണ്ട് വിശ്വസിക്കുന്നില്ല എന്നു പറയുന്നതു വരെ ശരി, തെളിവില്ല എന്നത് അത് തെറ്റാണ് എന്നു പറയുവാന്‍ കാരണം അല്ല.
മൂന്നാമത് പറഞ്ഞത് സൂരജിന്റെ നിരീക്ഷണരീതി കുറച്ച് mean ആക്കിയില്ലേ എന്നൊരു സംശയം :) രണ്ടാമത്തെതിന്റെ തന്നെ ഉത്തരം അതിനും ബാധകമായതിനാല്‍ അതു വീണ്ടും എഴുതുന്നില്ല
പ്രിയ സൂരജ്,
ReplyDeleteഒരു കോശത്തിനുള്ളിലുള്ള ഓരോ വസ്തുവും എടുത്തുനോക്കിയാല്‍ അതിനോരോന്നിനും സ്വന്തമായ ഒരു അസ്തിത്വം ഉണ്ടെന്നും അതുകള്‍ അതാതിന്റെ ധര്‍മ്മങ്ങള്‍ അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും കാണാം. ഭാരതീയതത്വശാസ്ത്രം പറയുന്ന 'അഹംബോധം' എന്ന ഒരു തത്വമുണ്ട്. അതിന്‍പ്രകാരം നോക്കിയാല്‍, ഒരു ഉദാഹരണത്തിന് ribosome എന്ന വസ്തുവിന് അത് ribosome ആണ് എന്നറിയാം എന്നു വിചാരിക്കുക. അത് അതിന്റെ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. mitochondria യ്ക്ക് അത് mitochondria ആണെന്നറിയാം എന്നും അത് അതിന്റെ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു എന്ന രീതിയിലും ചിന്തിക്കുക.
അങ്ങനെ ആയാല്‍ ഈ ഓരോ വസ്തുവിനും അതാതിന്റെ അഹം ബോധം ഉണ്ട് എന്നു കാണാം.എന്നാല്‍ ഇവ എല്ലാം കൂടി ചേര്‍ന്നാല്‍ ഒരുകോശം ആയി. അങ്ങനെ ഓരോ കോശവും അതാതിന്റെ ധര്‍മ്മം ചെയ്യുന്നു. മുമ്പു പറഞ്ഞ എല്ലാറ്റിന്റെയും കൂടിയുള്ള Collective ആയ പ്രവര്‍ത്തനമാണ് കോശത്തിന്റെ individual ആയ പ്രവര്‍ത്തനം. അങ്ങനെയുള്ള ഓരോ കോശത്തിനും വേറേ ഒരു അഹംബോധമുണ്ട് - അത് ഒരു കോശമാണെന്ന്. അങ്ങനെ ഉള്ള അനേകം കോശങ്ങള്‍ ചേര്‍ന്ന് ഒരു Tissue ഉണ്ടാകുന്നു. ഇതേപോലെ മേല്‍പോട്ട് ചിന്തിച്ച് ശരീരം മുഴുവന്‍ എത്തിക്കുക. ആ ശരീരത്തിനുള്ള അഹംബോധമാണ് 'ജീവാത്മാവ്' എന്നു വിളിക്കപ്പെടുന്നത് അല്ലാതെ അത് വേറെ എങ്ങു നിന്നും വന്നു കയറുന്ന ഒരു വസ്തു അല്ല.
ഇനി ഇതിനെ മുഴുവന്‍ പ്രപഞ്ചവും ഉള്‍പ്പെടുന്ന ഒന്നിന്റെ അഹംബോധമായെടുത്താല്‍ അതാണ് പരബ്രഹ്മം - അഥവാ പരമാത്മാവ്. അതില്‍ നിന്നു വ്യത്യസ്തമായ മറ്റൊന്നും ഇല്ല എന്നര്‍ത്ഥം.
ഇത് എന്റെ വിശദീകരണമായെടുത്താല്‍ മതി.
തുടര്‍ച്ച
ReplyDeleteപ്രിയ സൂരജ്, അപ്പോള്‍ ഓരോ സ്ഥലത്തും ഓരോ അതിരുകളുണ്ടായിരുന്നു. അങ്ങനെ നാമോരോരുത്തര്‍ക്കും ഉള്ള അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മറ്റുള്ളവരെ വേറിട്ടു കാണുന്നു.
ഈ അതിരുകള്‍ ഇല്ലാതാക്കുവാനുള്ള ശ്രമം വിജയിക്കുകയും അതിരുകളില്ലാത്ത ആ അനന്തതയെ അനുഭവിക്കുവാനും സാധിക്കും എന്നും വന്നാല്‍ --
“ഞാന്‍ പറയുന്നതു് മാത്രമാണു് സത്യം എന്നതിനാല്‍ നീ അതുമാത്രമേ വിശ്വസിക്കാവൂ” എന്ന അവസ്ഥ മാറണം. അത്തരം ഒരു നിലപാടു് സ്വീകരിക്കാന്‍ മാത്രം അറിവുണ്ടെന്നു് ഒരാള്‍ കരുതുന്നു എന്നതില്‍ കൂടിയ ഒരു തെളിവു് അയാളുടെ അജ്ഞതയ്ക്കു് ആവശ്യമില്ല. ലോകത്തിലെ ജ്ഞാനം എത്ര വിപുലമാണെന്നെങ്കിലും അറിഞ്ഞാലേ എത്ര കുറച്ചുമാത്രമാണു് നമ്മള്‍ അറിയുന്നതു് എന്നറിയാന്‍ കഴിയൂ.
ReplyDeleteകാന്താരിക്കുട്ടിക്കു് ഞാന്‍ കൊടുത്ത മറുപടിയിലെ ഈ ഭാഗമാണു് ഉദ്ദേശിച്ചതെങ്കില്‍, അതു് താങ്കളെ ഉദ്ദേശിച്ചു് പറഞ്ഞതല്ല. അങ്ങനെയുള്ള നിലപാടു് സ്വീകരിക്കുന്നവര്‍ ഭൂലോകത്തിലും ബ്ലോഗ് ഉലകത്തിലും ഏറെ ഉണ്ടെന്നു് നമുക്കു് അറിയുകയും ചെയ്യാം.
മേല്‍പ്പറഞ്ഞ ഭാഗത്തില്‍ ഞാന്‍ ഉദ്ദേശിച്ചതു് താങ്കളുടെ തന്നെ വാചകത്തില്‍ പറഞ്ഞാല്‍: “എന്റെ കൂടെ വാ, ഞാന്‍ നിന്നെ മതം പഠിപ്പിക്കാം” എന്നു് അസന്ദിഗ്ദ്ധം പ്രഖ്യാപിക്കുന്നവരെയാണു്.
വിശ്വാസപരമായ കാര്യങ്ങളില്‍ മറ്റാരേയും പോലെ സ്വന്തനിലപാടു് സ്വീകരിക്കാന്‍ താങ്കള്‍ക്കുള്ള അവകാശത്തില്‍ കൈകടത്താതെതന്നെ പറയട്ടെ: അത്തരം നിലപാടുകള്‍ സ്വീകരിക്കാന്‍ എന്റെ പരിമിതമായ അറിവും സാമാന്യബോധവും എന്നെ അനുവദിക്കുന്നില്ല. അതിനുള്ള കാരണങ്ങള്‍ മറ്റു് ചില പോസ്റ്റുകളില്‍ ഞാന്‍ പറഞ്ഞതാണെങ്കിലും ഒന്നുകൂടി സൂചിപ്പിക്കുന്നു:
ഏതു് മതവും ദൈവത്തില്‍, അല്ലെങ്കില്‍ ദൈവങ്ങളില്‍ അധിഷ്ഠിതമാണല്ലോ. അതായതു്, ദൈവം ചോദ്യം ചെയ്യപ്പെടാനാവുമെങ്കില്‍ അതിനര്‍ത്ഥം മതങ്ങളുടെ അടിത്തറ തന്നെ ഇളകുന്നു എന്നല്ലേ? വലിയ അസ്തിത്വഭയമില്ലാതെ അജ്ഞരായവര്‍ക്കുപോലും ഈ ഭൂമിയില്‍ ഒരുവിധം “ജീവിച്ചു് ചാവാന്‍” ദൈവം എന്ന ഒരു സര്‍വ്വചോദ്യസംഹാരി അനുയോജ്യമാണു്, തീര്‍ച്ചയായും. അക്കാര്യത്തില്‍ ഒരെതിര്‍പ്പുമില്ല. പ്രശ്നം അതല്ല, ഈ “ദൈവം” എന്നതുകൊണ്ടു് നമ്മള്‍ ഓരോരുത്തരും ഉദ്ദേശിക്കുന്നതു് എന്താണെന്നതാണു്. ദൈവത്തെപ്പറ്റി പറയുമ്പോള്‍ നമ്മള്‍ എപ്പോഴും ഉപയോഗിക്കുന്ന പദങ്ങള്‍ ശ്രദ്ധിച്ചാല്‍ ദൈവം എന്ന വാക്കില്‍ “മാനുഷികമായ” അംശം മാത്രമേ ഉള്ളു എന്നു് മനസ്സിലാവും. ദൈവം (ദൈവങ്ങള്‍) വഴിപാടു് സ്വീകരിച്ചു, ബലി ആസ്വദിച്ചു, ദൈവം അങ്ങനെ പറഞ്ഞു, ഇങ്ങനെ ചെയ്തു, ദൈവം എന്നെ അനുഗ്രഹിച്ചു, അവനെ ശിക്ഷിച്ചു.... അതായതു്, ദൈവം എന്നതു് നമുക്കു് ചെയ്യാന്‍ ആഗ്രഹമുള്ളതും, എന്നാല്‍ ചെയ്യാന്‍ കഴിയാത്തതുമായ കാര്യങ്ങളുടെ മൂര്‍ത്തീകരണമാണു്, നമ്മുടെ ആഗ്രഹങ്ങളുടെ മറ്റൊരു മുഖമാണു്, നമ്മുടെ ആന്തരികപ്രകൃതിയുടെ ബാഹ്യാവിഷ്കരണമാണു്.(Feuerbach)
(യമന്‍ ചോദിക്കുന്നു, നചികേതസ് മറുപടി പറയുന്നു മുതലായവ കൂട്ടിച്ചേര്‍ത്തു് വായിക്കുക. ഇവയൊക്കെ വാച്യാര്‍ത്ഥത്തിലോ വ്യംഗ്യാര്‍ത്ഥത്തിലോ മനസ്സിലാക്കേണ്ടതു് എന്നു് നമ്മോടു് പറയുന്നവരും, അതിനനുസരിച്ചു് അതു് പൊരുള്‍ തിരിക്കുന്നവരും മനുഷ്യര്‍ തന്നെ! എവിടെ തിരിഞ്ഞൊന്നു് നോക്കിയാലും അവിടെല്ലാം മനുഷ്യര്‍.. മനുഷ്യര്‍.. മനുഷ്യര്‍.. മാത്രം! പേരു് എപ്പോഴും ദൈവത്തിനും!)
ഇനി, എന്റെ നിലപാടിനു് ആധാരമായ ചിലതു്:
പ്രപഞ്ചത്തെസംബന്ധിച്ചു് എനിക്കു് ഇന്നുള്ള അറിവു് ഒരു വ്യക്തി എന്ന രീതിയില്‍ ചിന്തിക്കാവുന്ന തരത്തിലുള്ള ഒരു “പ്രപഞ്ചനിയന്ത്രകനെ” അംഗീകരിക്കാന്‍ എന്നെ അനുവദിക്കുന്നില്ല. ദൈവം എനിക്കൊരു “ശക്തി” അല്ല. കാരണം, ശക്തി എന്നതുകൊണ്ടു് ഞാന്‍ മനസ്സിലാക്കുന്നതു് മറ്റു് ചിലതാണു്. ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി ചിന്തിക്കുവാന്‍ ആദ്യം ദൈവത്തെപ്പറ്റി ചിന്തിച്ചിരിക്കണം എന്നു് ഞാന്‍ കരുതുന്നില്ല, അങ്ങനെയൊരു നിര്‍ബന്ധവും എനിക്കില്ല.
ഞാന്‍ ഒരു ദൈവവിധിക്കു് കീഴ്പ്പെട്ടിരിക്കുന്നു എങ്കില്‍, ആ വിധിയില്‍നിന്നും എനിക്കു് മോചനമില്ലെങ്കില്‍, ആ വിധിയുടെ ഫലമായി ഞാന്‍ ചെയ്യുന്ന കാര്യങ്ങളുടെ പേരില്‍ എന്നെ വീണ്ടും വിധിക്കാനോ, ശിക്ഷിക്കാനോ, അനുഗ്രഹിക്കാനോ ഒരു ദൈവത്തിനു് എന്തവകാശം? എന്റെ ദൃഷ്ടിയില്‍ ഈ വസ്തുത ഒരു പരസ്പരവൈരുദ്ധ്യമാണു്.
എന്നിലെ ജീവാത്മാവു് ഒരു പരമാത്മാവിന്റെ അംശമെങ്കില്‍, ദൈവവിധിയുടെ ഫലമായി ഞാന്‍ ചെയ്യുന്ന ദുഷിച്ച കര്‍മ്മങ്ങളുടെ പേരില്‍ എന്നിലെ ദൈവീകാംശത്തെ, അഥവാ “പരമാത്മാവിന്റെ” അംശത്തെ തിര്യക്കുകളില്‍ പ്രവേശിപ്പിച്ചു് വീണ്ടും വീണ്ടും പുനര്‍ജ്ജനിപ്പിക്കുന്നതുവഴി ദൈവം ഒരു own goal score ചെയ്യുകയല്ലേ ചെയ്യുന്നതു്? മറ്റൊരു വൈരുദ്ധ്യം.
“സ്വന്തം” ആത്മാവിന്റെ അംശത്തെ ഒരു ശിക്ഷ എന്ന രൂപത്തില്‍ തിര്യക്കുകളില്‍ പ്രവേശിപ്പിക്കുന്ന ദൈവം അതുവഴി തിര്യക്കുകളെ അവഹേളിക്കുകയോ അതോ ബഹുമാനിക്കുകയോ ചെയ്യുന്നതു്? അതുവഴി ദൈവം എന്തു് നേടുന്നു? (ദൈവത്തിന്റെ “മനസ്സിലിരുപ്പു്” ചോദ്യം ചെയ്യാന്‍ നീയാരു്? എന്ന, ദൈവനാമത്തെ ഭയപ്പെടണം എന്നു് പഠിപ്പിക്കുന്നവരുടെ ആക്രോശം ഞാന്‍ കേള്‍ക്കുന്നുണ്ടു്. അവരോടല്ല ഞാന്‍ സംസാരിക്കുന്നതു്. അങ്ങനെയുള്ളവര്‍ എനിക്കു് സഭാഷണപങ്കാളികളുമല്ല.)
ഗര്‍ഭം എടുക്കുന്ന സമയത്തു് വയറ്റാട്ടിയുടെ കയ്യില്‍ നിന്നു് താഴെപോയി മരിക്കുന്ന ഒരു കുഞ്ഞിന്റെ വിധിയും ദൈവനിശ്ചയം എന്നും കര്‍മ്മഫലമെന്നും പറയാനും, അതിനു് അനുയോജ്യമായ വാദമുഖങ്ങള്‍ കണ്ടുപിടിക്കാനും നമുക്കു് കഴിയുമെന്നതു്, ഈവിധ കാര്യങ്ങള്‍ക്കു് യഥേഷ്ടം “വിശദീകരണങ്ങള്‍” നല്‍കാന്‍ മനുഷ്യനുള്ള ശേഷി മാത്രമായി കാണാനേ എനിക്കു് കഴിയുന്നുള്ളു. മാനുഷികമല്ലാത്ത വിശദീകരണങ്ങള്‍ എന്നെങ്കിലും എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇനിയെന്നെങ്കിലും ഉണ്ടാവുമോ? (ദൈവം വെളിപ്പെട്ടു് പലതും പറഞ്ഞു എന്നു് വിശ്വസിക്കുന്നവരുണ്ടു്. എനിക്കറിയാം. അത്തരം ദൈവിക “വെളിപാടുകള്‍” ഉണ്ടായതും മജ്ജയും മാംസവും ഉണ്ടായിരുന്ന മനുഷ്യര്‍ക്കു് തന്നെയല്ലേ? ഇന്നത്തെ ലോകത്തില്‍ ബോധമുള്ള മനുഷ്യര്‍ ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങള്‍ വരെ അവരില്‍ ചിലര്‍ ചെയ്തിട്ടില്ലേ?)
അസ്തിത്വചോദ്യങ്ങളുടെ മറുപടി തേടി തപസ്സില്‍ മുഴുകിയ ചില പുരാതനമനുഷ്യര്‍ വളരെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടു്. അവരെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ അവര്‍ പറഞ്ഞതെല്ലാം ഞാന്‍ അതേപടി അംഗീകരിക്കുന്നില്ല. കാരണം, എന്റെ ദൃഷ്ടിയില്‍ അവര്‍ മനുഷ്യര്‍ മാത്രം. അവരുടെ അന്വേഷണങ്ങള്‍ വഴിമുട്ടി, “ദൈവം” എന്ന, തെളിയിക്കാനാവാത്ത, വിശ്വസിക്കാന്‍ ആര്‍ക്കും യാതൊരു ബുദ്ധിയുടെയും ആവശ്യമില്ലാത്ത ഒരു മറുപടിയില്‍ എത്തിച്ചേര്‍ന്നു. ദൈവം എന്ന മറുപടി നല്‍കാന്‍ ആരും ദൈവികര്‍ ആവണമെന്നില്ല. ലോകത്തില്‍ ഇന്നോളം നല്‍കപ്പെട്ട മറുപടികള്‍ മനുഷ്യരുടെ മാത്രം മറുപടികള്‍ ആയിരുന്നു. (പിന്നേയും “മനുഷ്യര്‍” തന്നെ!)
ഇനി, എല്ലാം ദൈവനിശ്ചിതം എങ്കിലും മനുഷ്യനു് സ്വതന്ത്രമായി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കും എന്ന ചിലരുടെ വാദത്തെപ്പറ്റി. അതു് അതില്‍ തന്നെ ഒരു വൈരുദ്ധ്യമല്ലേ? എനിക്കൊരു free will ഉണ്ടെങ്കില്‍ അതിനര്‍ത്ഥം, “നാളെ” എന്തു് എങ്ങിനെ എപ്പോള്‍ ചെയ്യണമെന്നു് സ്വതന്ത്രമായി തീരുമാനിക്കാന്‍ കഴിയുന്ന ഒരു ഇച്ഛാശക്തി എനിക്കുണ്ടെന്നാണല്ലോ. ഞാന്‍ ഇന്നു് രാത്രി ഹൃദയസ്തംഭനം മൂലം മരിച്ചാല്‍? എവിടെയാണു് അപ്പോള്‍ എന്റെ free will?
“അനന്തത എന്നതു് ബോധമാണെന്നും ആ ബോധം താന്‍ തന്നെയാണെന്നും..”
അനന്തതയും, അഥവാ അന്തമില്ലാത്ത അവസ്ഥയും മനുഷ്യബോധവും ഒന്നുതന്നെ ആണെന്ന നിഗമനത്തോടു് എനിക്കു് യോജിക്കാന്‍ കഴിയുന്നില്ല. “അനന്തത” ശാസ്ത്രീയമായി അംഗീകരിക്കാന്‍ ചില ബുദ്ധിമുട്ടുകളുണ്ടു്. (four dimensional space-time continuum മുതലായവമൂലം!) മനുഷ്യബോധം എന്നെസംബന്ധിച്ചു് evolution-ന്റെ തത്കാലത്തെ ഒരു stage മാത്രമാണു്. നമ്മള്‍ ഇവിടെ സൂചിപ്പിക്കുന്ന വര്‍ഷകോടികള്‍ നമ്മുടെ ബുദ്ധിയില്‍ നിരുപാധികം ഒതുങ്ങുന്നതല്ല. (atom എന്നതു് ഒരു സെന്റീമീറ്ററില്‍ ഏകദേശം അഞ്ചു് കോടി എണ്ണങ്ങളെ ചേറ്ത്തു് നിര്‍ത്താന്‍ കഴിയുന്ന ഒരു “വസ്തു” ആണെന്നു് ഉള്‍ക്കൊള്ളാനും സാധാരണഗതിയില്‍ അത്ര എളുപ്പമല്ലല്ലോ.) അത്രയും ദീര്‍ഘമായ ഒരു കാലഘട്ടത്തിലൂടെ രൂപമെടുത്ത ഒരു സങ്കീര്‍ണ്ണതയെ ദൈനംദിനകാര്യങ്ങളെപ്പോലെ ഉള്‍ക്കൊള്ളാന്‍ നമുക്കാവില്ലെന്നും വേണമെങ്കില്‍ മനസ്സിലാക്കാവുന്നതേയുള്ളു - ശാസ്ത്രം ചെറിയ ചുവടുകളിലൂടെ അങ്ങോട്ടും മുന്നേറുകയാണെങ്കിലും!
കൂടാതെ, അനന്തത എന്നതു് ബോധമാണെന്നും, ആ ബോധം താന്‍ തന്നെയാണെന്നും ഞാന്‍ എന്നെ വിശ്വസിപ്പിച്ചതുകൊണ്ടു് എനിക്കു് ഒരു മറുപടിയും ലഭിക്കുന്നില്ല. ഞാന്‍ ഒരടിപോലും മുന്നോട്ടു് നീങ്ങുന്നില്ല. ആ വിശ്വാസത്തില്‍ സംതൃപ്തനായി വിശ്രമിക്കാം എന്നതില്‍ കൂടുതലായി അതുവഴി ഞാന്‍ ഒന്നും നേടുന്നില്ല. വിശ്രമം ആയിരുന്നു എന്റെ ലക്‍ഷ്യമെങ്കില്‍ മയക്കുമരുന്നു് കഴിച്ചോ അല്ലാതെയോ വേണമെങ്കിലും എനിക്കു് വിശ്രമിക്കാമായിരുന്നു.
മനുഷ്യരെ ഒരു “അതികായനായ” ദൈവത്തെ കാണിച്ചു് ഭയപ്പെടുത്തി, അവരില്‍ അപകര്‍ഷതാബോധം സൃഷ്ടിച്ചു് നിഷ്ക്രിയരാക്കുന്നതു് പൊറുക്കാനാവാത്ത ഒരു അപരാധമാണെന്നു് നമ്മള്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു എന്നാണെനിക്കു് തോന്നുന്നതു്. (ദയവായി ഇതൊരു വ്യക്തിപരമായ പരാമര്‍ശമായി മനസ്സിലാക്കാതിരിക്കുക!) നമുക്കു് വേണ്ടതു് ആത്മവിശ്വാസമുള്ള ഒരു ജനതയെ ആണു്. തന്റേടമുള്ള ഭാരതീയരെയാണു്. അതുവഴി മാത്രമേ ഭാരതത്തിനു് മറ്റു് ലോകരാഷ്ട്രങ്ങള്‍ക്കു് മുന്‍പില്‍ തല ഉയര്‍ത്തി നില്‍ക്കാനാവൂ. മതവിശ്വാസം ഒഴിവാക്കാന്‍ കഴിയാത്തവര്‍ അതു് തുടരട്ടെ. പക്ഷേ അതു് നിഷ്ക്രിയത്വത്തിലേക്കു് ഒളിച്ചോടാനുള്ള ഒരു ജനസമൂഹത്തിന്റെ എളുപ്പവഴിയായി തീരരുതു് എന്നാണു് എന്റെ വ്യക്തമായ അഭിപ്രായം.
ഇവ മാത്രമല്ല, മതഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ഉള്‍പ്പെടെ മറ്റു് പല കാര്യങ്ങളും എന്റെ ഇന്നത്തെ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ടു്. താങ്കളുടെ നിലപാടുകളെ ന്യായീകരിക്കാനുതകുന്ന വാദമുഖങ്ങള്‍ തീര്‍ച്ചയായും താങ്കള്‍ക്കുണ്ടെന്നറിയാം. അവയെ വിലകുറച്ചു് കാണിക്കുകയായിരുന്നില്ല ഇവിടെ. വ്യത്യസ്ത വാദമുഖങ്ങള്‍ക്കുള്ള സാദ്ധ്യത ഇല്ലായിരുന്നെങ്കില്‍ ലോകത്തില്‍ എത്രയോ മതങ്ങളും ആശയഗതികളും രൂപമെടുക്കുകയില്ലായിരുന്നല്ലോ. എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുകയല്ല, എനിക്കും എന്റേതായ ന്യായീകരണങ്ങള്‍ ഉണ്ടു് എന്നു് പറയാനുള്ള ഒരു ചെറിയ ശ്രമം മാത്രമാണിതു്.
“ഓരോരുത്തനും അവനവന്റെ വിശ്വാസത്തിലൂടെ തന്റെ ഭാഗ്യം കണ്ടെത്തട്ടെ” എന്ന ഒരു പഴഞ്ചൊല്ലോടെ അവസാനിപ്പിക്കുന്നു.
Babu said കാന്താരിക്കുട്ടിക്കു് ഞാന്‍ കൊടുത്ത മറുപടിയിലെ ഈ ഭാഗമാണു് ഉദ്ദേശിച്ചതെങ്കില്‍, അതു് താങ്കളെ ഉദ്ദേശിച്ചു് പറഞ്ഞതല്ല. "
ReplyDeleteപ്രിയ ബാബു, എന്താണ് ഇങ്ങനൊരു കമന്റെഴുതുവാന്‍ പ്രകോപിപ്പിച്ചത് എന്നു മനസ്സിലായില്ല. ആദ്യത്തെ കമന്റില്‍ തന്നെ താങ്കളുടെ എല്ലാ നിരീക്ഷണങ്ങളോടും യോജിക്കുന്നു എന്നായിരുന്നു ഞാന്‍ എഴുതിയത് എന്നാണെന്റെ ഓര്‍മ്മ ഇനി ഈ കമന്റൊന്നു മുഴുവന്‍ വായിക്കട്ടെ
പ്രിയ ഇന്‍ഡ്യാഹെറിറ്റേജ്,
ReplyDeleteതെറ്റിദ്ധരിച്ചു. പ്രകോപനത്തിന്റെ പ്രശ്നമൊന്നുമില്ല.
പ്രിയ ബാബു, സൂരജ്,
ഇഹത്തിലായാലും, പരത്തിലായാലും ഇന്ദ്രിയവിഷയമായ സുഖങ്ങളല്ലായിരുന്നു നചികേതസ്സിന്റെ അക്ഷ്യം പിന്നെയോ ജ്ഞാനം - അറിവ് മാത്രമായിരുന്നു. ആ അറിവ് ലഭിക്കുവാനുള്ള അര്‍ഹത ഉണ്ടോ എന്നു പരീക്ഷിക്കുകയായിരുന്നു യമധര്‍മ്മന്‍.
അല്ലാതെ എന്റെ കൂടെ വാ, ഞാന്‍ നിന്നെ മതം പഠിപ്പിക്കാം എന്നല്ല പറയുന്നത് അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കുവാനാണ് ആദ്യന്തം ശ്രമിച്ചത്.
ഇതു് വായിച്ചപ്പോള്‍ വ്യക്തിപരമായി എടുത്തോ എന്നൊരു സംശയം തോന്നി. അപ്പോള്‍ ഒരു വ്യക്തതയ്ക്കുവേണ്ടി എഴുതണമെന്നു് തോന്നി. അത്രേയുള്ളു. തെറ്റിദ്ധരിപ്പിച്ചെങ്കില്‍ ക്ഷമിക്കുക.
സൂരജ്, ജീവന്‍ എന്താണ് എന്ന് തിരിച്ചറിയാനുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ എവിടെയെങ്കിലും നടക്കുന്നതായി അറിയാമോ?
ReplyDeleteപ്രിയ ബാബു, എന്തായാലും എഴുതിയ സ്ഥിതിയ്ക്ക് ഞാന്‍ എന്റെ ഭാഗം കൂടി പറയാം.
ReplyDelete1. ഞാന്‍ എഴുതിയ ഏതുഭാഗത്തോടാണ് ഈ കമന്റ് പ്രതികരിക്കുന്നത് എന്നു സത്യമായും എനിക്കു മനസ്സിലാകുന്നില്ല :(
2. "ഏതു മതവും ദൈവം അഥവാ ദൈവങ്ങളില്‍ അധിഷ്ഠിതമാണല്ലൊ---"
ഞാന്‍ പറയുന്നത് ഹൈന്ദവതത്വശാസ്ത്രത്തെകുറിച്ചാണെന്ന് നേരത്തെ പറഞ്ഞിരുന്നു. ദൈവം എന്ന വാക്കിന് "പൂര്‍വജന്മാര്‍ജ്ജിതകര്‍മ്മം" എന്നാണ് നിര്‍വചനം.
അതുപോകട്ടെ എന്റെ ലേഖനത്തില്‍ എവിടെയെങ്കിയം, എന്നില്‍ നിന്നു വേറിട്ടതായി, മുകളില്‍ ഒരിടത്തിരുന്ന് ഭരിക്കുന്ന ദൈവത്തെ കുറിച്ച് ധ്വനിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ചു തരിക അതു ഞാന്‍ തിരുത്താം, കാരണം അങ്ങനെ ഒരു ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
ഡിസ്കൈമള്‍ - "എന്നില്‍ നിന്നു വേറിട്ടതായി " എന്നെഴുതിയതിന് ഞാന്‍ ദൈവമാണ് എന്നു പറഞ്ഞു എന്നര്‍ത്ഥം പറഞ്ഞ് വരുന്നതിനു മുമ്പ് ഞാനും ഉള്‍പ്പെടുന്ന ഈ പ്രപഞ്ചത്തില്‍ നിന്ന് എന്നാണ് അര്‍ത്ഥം എന്നു മനസ്സിലാക്കുക.
നചികേതസ്സിനോട് തുല്യനായ ശ്വേതകേതു ഇതേ ചോദ്യം ചോദിക്കുമ്പോള്‍ അവസാനം അവനു ലഭിക്കുന്ന ഉത്തരം "തത്വമസി ശ്വേതകേതോഃ" തത് =അത് ത്വം =നീ അസി = ആകുന്നു ശേതകേതോഃ - അല്ലയോ ശ്വേതകേതു- അതായത് നീ അന്വേഷിക്കുന്ന ആ സര്‍വശക്തന്‍ നിന്നില്‍ നിന്നും വ്യത്യസ്തനല്ല , അതു നീ തന്നെയാണ് എന്നറിയൂ " എന്നായിരുന്നു. പക്ഷെ ഇതു വെളിപ്പെടുത്തുന്നതിനു മുമ്പ് അത് മനസ്സിലാക്കുവാന്‍ കെല്‍പ്പുണ്ടോ എന്നു ഗുരു പരിശോധിക്കും ആ പരീക്ഷയില്‍ വിജയിച്ചാല്‍ മാത്രമേ പറഞ്ഞുകൊടൂക്കൂ. കാരണം നാം മുമ്പു പറഞ്ഞതു പോലെ മനസ്സിന് ദഹിക്കാത്ത ജ്ഞാനം കിട്ടിയാല്‍ ഭ്രാന്തേ വരൂ.
യമനും നചികേതസ്സും തമ്മിലുള്ള ചര്‍ച്ച എന്നത് ദൈവവും ശിഷ്യനും തമ്മില്‍ എന്നര്‍ത്ഥമുണ്ടാക്കേണ്ട ആവശ്യമില്ല. അത് യമനും ഒരു വിദ്യാര്‍ത്ഥിയും തമ്മിലുള്ള ചര്‍ച്ച മാത്രം . എന്തുകൊണ്ട് യമന്‍ ? മരണകാരിയായവന്‍ എന്ന സങ്കല്‍പ്പം അവനിലാണ്.
പണ്ടുണ്ടായിരുന്നവര്‍ രണ്ടു പേര്‍ തമ്മിലുള്ള ചര്‍ച്ച രൂപത്തില്‍ അറിവിനെ പങ്കിട്ടിരുന്നു എന്നു മാത്രം മനസ്സിലാക്കാന്‍ ശ്രമിക്കാം.
"ദൈവം എനിക്കൊരു ശക്തിയല്ല---"
ആത്മാവിനെ കുറിച്ച് സൂരജിനു വേണ്ടി എഴുതിയ മറുപടിയില്‍ എന്റെ ചില ചിന്തകള്‍ കുറിച്ചിട്ടുണ്ട്. (ദൈവത്തെ കുറിച്ചല്ല) അത് എന്റെ മാത്രം ചിന്തകളാണ്.
"--ഏതെങ്കിലും ഒരു വിഷയത്തെപറ്റി ചിന്തിക്കുവാന്‍ ആദ്യം ദൈവത്തെ പറ്റി ചിന്തിക്കണം--"
ഇതൊന്നും ഞാന്‍ പറഞ്ഞിട്ടും ഇല്ല.
"ഞാന്‍ ദൈവവിധിയ്ക്കു കീഴ്പ്പെട്ടിരിക്കുന്നു എങ്കില്‍---" ഇതിനുള്ള എന്റെ ഉത്തരവും മുമ്പ് സൂരജിനു വേണ്ടീ എഴിൂതിയ മറുപടിയില്‍ കൊടൂത്തിട്ടുണ്ട്. കര്‍മ്മവും കര്‍മ്മഫലവും എല്ലാം ഇല്ലാതാകുന്ന അവസ്ഥ സൂചിപ്പിക്കുന്ന ഗീതാശ്ലോകം.
"അനന്തത എന്നത് ബോധമാണെന്നും ----" അഹംബോധത്തെ കുറിച്ച് എഴുതിയത് എന്റെ വീക്ഷണം. ശരിയാണെന്ന് കടും പിടിത്തമൊന്നുമില്ല കേട്ടൊ
"മനുഷ്യനെ ഒരു അതികായനായ ദൈവത്തെ കാണിച്ചു ഭയപ്പെടുത്തി---"
ഇതു ഞാന്‍ തന്നെ ഷമീലിന് കൊടൂത്ത മറുപടിയില്‍ മറ്റു ചില വാക്കുകള്‍ ഉപയോഗിച്ചു പറഞ്ഞ കാര്യമല്ലേ?
ചുരുക്കത്തില്‍ നാം തമ്മില്‍ അഭിപ്രായങ്ങളില്‍ കാര്യമായ വ്യത്യാസം കാണുവാന്‍ എനിക്കു സാധിക്കുന്നില്ല.
ഇത്രയും വിശദമായി കമന്റിയതിനു നന്ദി
പ്രിയ ബാബു,
ReplyDeleteഹ ഹ ഹ അതായിരുന്നൊ കാര്യം? ഈ virtual ലോകത്ത് എന്തു വ്യക്തിപരം? പ്രത്യേകിച്ചും നിങ്ങളെ പോലെയുള്ളവര്‍ ആത്മാര്‍ത്ഥമായി പങ്കെടുക്കുമ്പോള്‍, അതില്‍ വ്യക്തിപരം കാണുന്നവനെ --
നന്ദി
മരണത്തിന്‍ തൊട്ട് മുന്‍പും പിന്‍പും ഭാരമെടുത്ത് നോക്കിയപ്പോള്‍,മരണശേഷമുള്ളതു അല്‍പ്പം കുറവായിരുന്നുവെന്ന്,ഒരു പഠനത്തില്‍ക്കണ്ടതായി എവിടെയൊ
ReplyDeleteവായിച്ചതായൊരു ഓര്‍മ്മ.എതെത്രത്തോളം വിശ്വസനീയമാണെന്നറിയില്ല.
ബാബുവിന്റെ ബ്ലോഗില്‍നിന്നെത്തിയാണ്‍ ഈ ചറ്ച്ചകണ്ടതു.
മരണാനന്തരജീവിതത്തിനെപ്പറ്റി പറഞ്ഞ് വിരട്ടി,
മനുഷ്യനെ നല്ല വഴിയ്ക്ക് നടക്കാന്‍ പ്രേരിപ്പിയ്ക്കയെന്നതാണ്‍ മതത്തിന്റെ പ്രധാന ധറ്മ്മമെന്ന് ഒരു കമന്റില്‍ക്കണ്ടു
ഈ ‘നല്ലവഴി’എന്നത് ഓരോരുത്തരുടെയും
സ്വന്തം ദൈവത്തിനെ ‘രക്ഷിയ്ക്കക’
എന്നതാണെന്ന് വ്യാപകമായി
തെറ്റിദ്ധരിയ്ക്കപ്പെട്ടിരിയ്ക്കുന്നുവല്ലൊ
പണിയ്ക്കറ്സാറെ.
‘മതം’എന്നാല്‍ വെറും ‘അഭിപ്രായം’എന്ന അറ്ത്ഥം മാത്രമെയുള്ളുവെന്ന് ആരും ഓറ്ക്കാറില്ല.
പ്രിയ ഭൂമിപുത്രീ
ReplyDelete"മരണത്തിന്‍ തൊട്ട് മുന്‍പും പിന്‍പും ഭാരമെടുത്ത് നോക്കിയപ്പോള്‍,മരണശേഷമുള്ളതു അല്‍പ്പം കുറവായിരുന്നുവെന്ന്,ഒരു പഠനത്തില്‍ക്കണ്ടതായി എവിടെയൊ
വായിച്ചതായൊരു ഓര്‍മ്മ"
ഹ ഹ ഹ ഹൊ ഹൊ ഹൊ , കുറഞ്ഞുകാണും, കുറഞ്ഞത് ഒരു ഒരു രണ്ട് ടണ്ണെങ്കിലും കുറഞ്ഞുകാണും.
ലിങ്ക് കിട്ടിയാല്‍ എനിക്കു കൂടി തരണേ
പ്രിയ ഭൂമിപുത്രീ
ReplyDeleteഇതുപോലെ പഠനം നടത്തുന്നവരും, ഏലസ്സുകെട്ടി ദുരിതം ഒഴിപ്പിക്കുന്നവരും, വഴിപാടു നടത്തി കാര്യങ്ങള്‍ നടത്തുന്നവരും എല്ലാം കൂടിയാണ് ഭൂമി കുട്ടിച്ചോറാക്കിയത്
നന്ദി
ലിങ്കൊന്നുമില്ല സാറേ.പണ്ടെങ്ങോ ഏതോ പേപ്പറിലൊ പുസ്തകത്തിലോ വായ്യിച്ചതാണ്‍,രസമുള്ളകാര്യമായതുകൊണ്‍ ഓറ്മ്മയില്‍ കിടന്നെന്ന്മാത്രം :))
ReplyDeleteപ്രിയ ഇന്‍ഡ്യാഹെറിറ്റേജ്,
ReplyDeleteകമന്റിലൂടെ ഞാന്‍ ഈ വിഷയത്തില്‍ എന്റെ പൊതുവായ നിലപാടു് വ്യക്തമാക്കുവാനാണു് ശ്രമിച്ചതു്. അതുകൊണ്ടു് അതില്‍ പറയുന്നതെല്ലാം താങ്കള്‍ പറഞ്ഞ കാര്യങ്ങളുടെ specific വിമര്‍ശനമാവണമെന്നില്ല.
പ്രപഞ്ചം എന്ന “ഒന്നിന്റെ” ഒരു അംശം മാത്രമാണു് മനുഷ്യന്‍ എന്നും ആ ഒന്നില്‍ നിന്നും പ്രപഞ്ചത്തിലെ ഘടകങ്ങള്‍ മാത്രമായ നമുക്കും ജീവിച്ചാലും മരിച്ചാലും “മോചനമില്ലെന്നും” ഞാനും വിശ്വസിക്കുന്നു. പ്രപഞ്ചോത്ഭവത്തെപ്പറ്റി ശാസ്ത്രം പറയുന്ന Big-Bang theory-യുടെ അടിസ്ഥാനത്തിലും ഈ നിലപാടില്‍ യുക്തിഹീനത ഒന്നുമുണ്ടെന്നു് തോന്നുന്നില്ല. Matter-Energy duality-യിലെ മാറിമാറിവരുന്ന ചില ആന്ദോളനങ്ങള്‍ അല്ലെങ്കില്‍ fluctuations, അത്രമാത്രം! എനിക്കു് അംഗീകരിക്കാന്‍ കഴിയാത്തതു് അതല്ല. ഈ “ഒന്നിനെ” മതങ്ങള്‍ ദൈവം എന്ന പേരുനല്‍കി എവിടെയൊക്കെയോ പ്രതിഷ്ഠിക്കുന്നതും ആരാധിക്കുന്നതും “അവനില്‍” നിന്നും എന്തൊക്കെയോ പ്രതീക്ഷിക്കുന്നതും, അതിനു് മറ്റു് ചിലര്‍ പ്രതിഫലം വാങ്ങുന്നതും എല്ലാമാണു്. ഈ കച്ചവടം നിലനിര്‍ത്താന്‍ പല്ലും നഖവും ഉപയോഗിച്ചു് എഴുതപ്പെട്ട “അക്ഷരങ്ങളെ” ന്യായീകരിക്കാന്‍ ശ്രമിക്കുന്നതാണു്. ദൈവം എന്നാല്‍ മനുഷ്യരുടെ പോക്കറ്റുകളില്‍ ഒതുക്കാവുന്ന എന്തോ ആണെന്നു് പഠിപ്പിച്ചു്, അതു് പിന്നെയും പിന്നെയും നീതീകരിക്കാന്‍ ഭാഷയുടെ കുരുക്കുകള്‍ ഉപയോഗിക്കുന്നതു് അസഹ്യമായി എനിക്കു് തോന്നുന്നു. ബ്ലോഗിലെ തന്നെ ചില “ആത്മീയ ചര്‍ച്ചകള്‍” പിന്തുടര്‍ന്നാല്‍ ഇതു് മനസ്സിലാക്കാം. മതം എന്നതു് മനുഷ്യന്‍ അവന്റെ വ്യക്തിപരമായ ആത്മീയസാക്ഷാത്കാരത്തിനു് ആവശ്യമായി കരുതുന്ന ഒരു മാധ്യമം ആണെങ്കില്‍ ആരെന്തിനു് അതിനെതിരു് നില്‍ക്കണം? അതാണോ ഭാരതത്തില്‍ നാം കാണുന്നതു്?
കാലാനുസൃതമായ ഒരു തിരുത്തല്‍ അത്ര എളുപ്പമല്ലെന്നു് ഞാന്‍ മനസ്സിലാക്കിയതും ബ്ലോഗിലെ പല ചര്‍ച്ചകളും പിന്തുടര്‍ന്നതില്‍ നിന്നാണു്. മതവിശ്വാസത്തെപ്പറ്റിപ്പറയുമ്പോള്‍ നമ്മള്‍ ഭാരതം എന്ന പൊതുവിലെ വിശ്വാസിസമൂഹത്തെ ദൃഷ്ടിയില്‍നിന്നും മറയാന്‍ അനുവദിക്കരുതല്ലോ.
പ്രിയ ബാബു,
ReplyDeleteയസ്യ നാസ്തി സ്വയം പ്രജ്ഞാ
ശാസ്ത്രസ്തസ്യ കരോതി കിം?
ലോചനാഭ്യാം വിഹീനസ്യ
ദര്‍പ്പണഃ കിം കരിഷ്യതി?
നാം ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് ചാണക്യന്‍ പണ്ടു പറഞ്ഞതു കാണുന്നില്ലേ? എന്നാലും പറഞ്ഞുകൊണ്ടിരിക്കാം അല്ലേ?
paNiykkar saaRE...ee oru samvaadam phOn vazhiykkaakkiyaal maRumozhiykkoru ozhiv kiTTiyEne..!!
ReplyDeleteപ്രിയ ഭൂമിപുത്രീ,
ReplyDeleteആത്മാവിന്റെ ഭാരമളക്കാന്‍ 1907-ല്‍ മാസച്യൂസെറ്റ്സിലെ ഡോ:മക്ഡ്യൂഗല്‍ ആണ് ശവത്തിന്റെ ഭാരം അളക്കുന്ന ഈ രസകരമായ (?) പരീക്ഷണം നടത്തിയത്. ഏകദേശം 21ഗ്രാം ആയിരുന്നു അങ്ങനെ തൂക്കി കിട്ടിയ ആത്മാവിന്റെ ഭാരം :)). സംഗതി അറുവിഡ്ഢിത്തമായിരുന്നുവെന്ന് പറയണ്ടല്ലോ.
മിഥ് കണ്‍സെപ്ഷന്‍സ് എന്നൊരു പുസ്തകത്തിലാണ് പണ്ട് ഇതു വായിച്ചത്. നമ്മുടെ മേയ്തില്‍ രാധാകൃഷ്ണന്‍ ഇതിനെ മാധ്യമം ആഴ്ചപ്പതിപ്പിലെ മൂന്നുവര എന്ന പംക്തിയില്‍ ഒരുകൊല്ലം മുന്‍പോ മറ്റോ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ തപ്പിക്കിട്ടിയ ഒരു ലിങ്ക് ദാ
ഇവിടെയുണ്ട് .
കണ്ണൂസ് ജീ,
ReplyDeleteജീവന്‍ എന്താണെന്ന സ്പെസിഫിക് ചോദ്യവുമായി ഒരു ഗവേഷണവും നടത്താനാവില്ല. ചില വലിയ ചോദ്യങ്ങള്‍ അങ്ങനെയാണ്. ഗുരുത്വാകര്‍ഷണം എന്താണെന്ന് ഒറ്റയടിക്കല്ലല്ലൊ ശാസ്ത്രം അനാവരണം ചെയ്തത്. ഗലലേയന്‍ കാലം മുതല്‍ക്ക് സിസ്റ്റമാറ്റിക് ആയ ഒരു ശാഖയായി മെക്കാനിക്സ് വികസിച്ചു- ന്യൂട്ടോണിയന്‍ സമീകരണങ്ങള്‍ ഗുരുത്വാകര്‍ഷണത്തിന്റെ കുറേ പ്രോപ്പര്‍ട്ടികള്‍ അനാവരണം ചെയ്തു, ഐന്‍സ്റ്റൈന്‍ അതിന്റെ കൂടുതല്‍ ബൃഹത്തായ രൂപം നമുക്കു കാട്ടിത്തന്നു. ക്വാണ്ടം ഫിസിക്സില്‍ ഇപ്പോള്‍ ഗ്രാവിറ്റോണുകളും ഹിഗ്സ് ഫീല്‍ഡും വരെയെത്തി നില്‍ക്കുന്നു. നാളെ സ്ട്രിംഗ് തിയറി അതിനെ കുറേക്കൂടി അണുപ്രായമാക്കിയെന്നും വരാം. ഓരോ വിശകലനവും കൂടുതല്‍ വ്യക്തതയുള്ള ചിത്രം തരുന്നു, എന്നാല്‍ പൂര്‍ണ്ണചിത്രം കിട്ടാന്‍ ഇനിയും വൈകും.
ജീവന്റെ അടിസ്ഥാന സ്വഭാവങ്ങള്‍ നിര്‍വചിക്കുന്നിടം വരെയേ പരിണാമസിദ്ധാന്തവും മോളിക്യുലാര്‍ ബയോളജിയും എത്തിയിട്ടുള്ളൂ. ഇപ്പോള്‍ ലഭ്യമായ പരമാവധി അറിവുവച്ച് അത് കാര്‍ബണിക തന്മാത്രകളുടെ പാരസ്പര്യത്താല്‍ ഉരുത്തിരിയുന്ന ഒരു പ്രതിഭാസമാണെന്ന് പറയാം. അത്രതന്നെ.
കൂടുതല്‍ വായിക്കാന്‍ മൂന്ന് നല്ല പുസ്തകങ്ങള്‍ :
1.Darwin's Dangerous Idea by Daniel C Dennett (1995)
2. How the Leopard Changed its Spots: the evolution of complexity by Brian Goodwin(പഴയ പുസ്തകമാണ്, പക്ഷേ ഇന്നും കിടിലന്‍)
3. RNA World (വമ്പന്‍ ലേഖന സമാഹാരം; ഈയടുത്ത് ലേറ്റസ്റ്റ് എഡീഷന്‍ ഇറങ്ങി)
Editors - Ray Gesteland, Tom Cech and John Atkins
@ പൊറാടത്ത്,
ReplyDeleteമറുമൊഴി വീട്ടില്‍ വന്ന് കരഞ്ഞോ ?
അതോ കൊടിപിടിച്ച് സിന്ദാബാദ് വിളിച്ചോ ?
അല്ല, മറുമൊഴിക്ക് വേറേ എന്തോ പണി പറഞ്ഞിട്ടുള്ളത് പോലെ :X
അത്മാവിന്റെ ഭാരം തപ്പിയെടുത്തല്ല്ലെ? :))
ReplyDeleteസൂരജിനൊരു തംസപ്പ്!
മാഷേ
ReplyDeleteആദ്യമായി നല്ല ഒരു ചര്‍ച്ച നടക്കുന്നതിലുള്ള സന്തോഷം അറിയിക്കട്ടെ.
മനുഷ്യനു മതം വേണമോ വേണ്ടയോ എന്നുള്ളതാണല്ലോ പോസ്റ്റിലെ ചോദ്യം.ചൊദ്യത്തോടൊപ്പം ഉത്തരവൂം മാഷു കൊടുത്തിട്ടുണ്ടല്ലോ
ഹിന്ദു മതത്തിന്റെ അടിസ്ഥാനത്തിലാണല്ലോ മാഷു എല്ലാം പറയുന്നത്
1.ഒന്നാമതായി മാഷു തഴെപ്പറയുന്ന മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യത്തെക്കൂറിച്ചു പറയുന്നു.
1. Physical needs like shelter
2. Physiological Needs like hunger
3. Security
4. Safety and Health
മേല്‍പറഞ്ഞ നാലെണ്ണം ഏറ്റവും അടിസ്ഥാനപരമാണ്. ഇവയില്‍ ഓരോന്നും ലഭിച്ചില്ലെങ്കില്‍ അവന്റെ പെരുമാറ്റം, ഇതു ലഭിച്ചവരുടെ പോലെ ആയിരിക്കില്ല.
പക്ഷെ ആ പെരുമാറ്റത്തില്‍ മതം എന്ന വസ്തു വിന് സ്വാധീനം ഇല്ല - കാരണം മതം അതിനെ സംബന്ധിക്കുന്നതല്ല.
ഈ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പെരുമാറ്റത്തില്‍ സംബധിയായതല്ല ഹിന്ദുമതം എന്നു പറയുന്നു.
ഹിന്ദുമതത്തിന്റെ പോള്ളയായ മനുഷ്യവിഭജനം ഭൂരിപക്ഷജനതയുടെ അടിസ്ഥാന ആവശ്യങ്ങളെ നിഷേധീയ്ക്കുന്നതായിരുന്നില്ലേ? തല്ഫലമായി അവരില്‍ ഉണ്ടായ സ്വഭാവവിശേഷം ഹിന്ദു മത സംബന്ധമല്ലേ? അതോ മാഷു പറഞ്ഞതല്ലേ ഞാന്‍ മനസിലാക്കിയത്?
2.Self - Actualisation ന് വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുവാണ്.
അതിനുള്ള കാര്യങ്ങളാണ് അതില്‍ പറഞ്ഞിരിക്കുന്നതും.
self actualisation നു വേണ്ട കാര്യം മാത്രമേ ഹിന്ദുമതത്തിന്റെ സാമൂഹ്യ ആചാരങ്ങളീലും പ്രയോഗത്തിലു ഉള്‍പ്പെടുത്തിയിട്ടുള്ളോ?:)
ദൈവത്തേക്കുറിച്ചു, മതത്തേക്കുറിച്ചും, സംസ്കാരത്തേക്കുറിച്ചുമെന്നല്ല മനുഷ്യജീവിതത്തിന്റെ ഏത് പ്രതിഭാസത്തേക്കുറിച്ചു പറയുമ്പോഴും അവശ്യം കണക്കിലെടുക്കേണ്ട ഒന്നാണ്‍് ചരിത്രം. ചരിത്രബോധമില്ലാതെ ഒരു വിഷയത്തേക്കുറിച്ചെഴുതുന്നതും പറയുമ്പോള്‍ ചിലപ്പോള്‍ ആശയഘടനയുടെ തെറ്റില്‍ മന്ദബുദ്ധിത്തമാകാനുള്ള സാദ്ധ്യതയുണ്ട്:)
ഉദ:
നചികേദസിന്റെ ചരിത്രകാലഘട്ടം ഇന്ത്യ അറിവിന്റെ മികവില്‍ പ്രകാശിച്ചിരുന്ന ഒരു കാലഘട്ടമാണ്‍്. നചികേദസിനു ബാല്യാവസ്ഥയില്‍ തന്നെ നേടാന്‍ കഴിഞ്ഞ അറിവാണ്‍് കാദോപനിഷത്തിന്റെ കാതല്‍. കൂടാതെ മാഷു പറഞ്ഞതു പോലെ മനുഷ്യന്‍ എങ്ങനെ അറിവ് ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയീലേക്കു സംവേദനം ചെയ്തിരുന്നു എന്നും.(അല്ലാതെ അതു അമുനേഷയമല്ലായിരുന്നു എന്നു ചുരൂക്കം)
2. എന്നാല്‍ ഞാനാണ്‍് സര്‍വതും, എന്നില്‍ നിന്നാണ്‍് സര്‍വതും ഉണ്ടായതെന്നും അതിനാല്‍ പ്രകൃതിലെ ഒരു പ്രതിഭാസവും എന്നില്‍ നിന്നു വേര്‍തിരിക്കാനവില്ലെന്നും ഉല്‍ഘോഷിച്ച ഗീതപുരാണകാലഘട്ടത്തിലേക്കു വന്നപ്പോഴേക്ക് ഭഗവാനെന്ന വ്യക്തി അവതരിച്ചു. ചോരയും മാംസവുമൂള്ള ഒരു വ്യക്തിയായിട്ടല്ലേ ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്.മിസ്റ്റിസിസത്തിന്റെ പരിവേഷം കാട്ടി ഒരു കൂട്ടാം ആളുകളെ അതിതാണ്‍്, ഇതതാണ്‍് എന്നൊക്കെ പറഞ്ഞ് കളിപ്പിച്ച് ഇതൊക്കെ വിശ്വസിപ്പിക്കാം. പക്ഷെ നചികേദസിന്റെ പരമ്പരക്കാര്‍ അതിനെ വിലക്കു വാങ്ങുമോ? വാങ്ങിയോ? ഇല്ലല്ലോ;)
ഹിന്ദു സംസ്കാരവും ഹിന്ദു മതവും തമ്മിലുള്ള അകല്‍ച്ച ഇവിടെ ഇഴകീറിയിട്ടിരിക്കുന്നു. ഈ മതത്തെയാണോ വേണ്ടത് എന്നു മാഷു ചോദിച്ചാല്‍ വേണ്ടാ എന്നു തന്നെയാണ്‍് എന്റെ ഉത്തരം.
പക്ഷെ അതങ്ങനെ വേണ്ടാ എന്നു പറഞ്ഞു തൂത്തു തുടച്ചു കളയാനും കഴിയില്ലല്ലോ?
നചികേദസും പഠിച്ചതു പോലെ ഒരു ജനത മുഴുവന്‍ അതു പഠിച്ചിരിയ്ക്കയല്ലേ? പ്രകോപനങ്ങള്‍, വിവേചനങ്ങള്‍, അരിയില്ലയ്മ, തുണീയീല്ലായ്മ്, വിശപ്പ്, പാര്‍പ്പിടമില്ലായ്മ, അര്‍ത്ഥമോ, സത്യമോ, ന്യായമോ ഇല്ലാത്ത മതാധികാരത്തിന്റെ ഗ്വഗ്വാവിളികള്‍ ഇവയൊക്കെ ഒരു ജനതയ്ക്കു ആനുഭവമായി മാറിയ അവരുടെ പഠനങ്ങളായില്ലേ? നചികേദസിനെക്കാള്‍ വ്യക്തമായി പ്രായോഗിക അറിവിലൂടെ അവര്‍ പല സത്യങ്ങളും മനസിലാക്കിയില്ലേ?
അതെ ചരിത്ര-സമൂഹ്യ പരിണാമത്തന്റെ പുതിയ ഒരു ഘട്ടത്ഥില്‍ അവരിന്നാ മതത്തെ/ ദൈവത്തെ തള്ളീപ്പറയുന്നു. അതെ, സേല്ഫ് ആക്വലൈസേഷനും അതോടൊപ്പം അവര്‍ നേടുന്നുണ്ട്.
അല്ലാതെ ഗീതയിലെ അല്ലെങ്കില്‍ അതുപോലെയുള്ള ഹിന്ദുമതത്തിന്റെ മിസ്റ്റിക്ക് വളച്ചുകെട്ടിനു മാത്രമല്ല സെല്‍ഫ് ആക്ച്വലൈസേഷന്‍ സാദ്ധ്യമാക്കുന്നത്.
പണിക്കര്‍ജി, താങ്കളുടെ അടുത്തടുത്ത മൂന്നു പോസ്റ്റുകളും വായിച്ച് ഇപ്പോഴത്തെ കമന്റുകളും വായിച്ച് രസിച്ചിരിക്കുകയായിരുന്നു. ഇതില്‍ ഒരു കമന്റിട്ടാല്‍ മറുചോദ്യത്തിന്റെ മറുപടിക്ക് സമയം കണ്ടെത്തേണ്ടതായി വരും. സമയക്കുറവുണ്ട്. ഒരു അഭിപ്രായം പറയണം എന്നുതോന്നിയതുകൊണ്ടുമാത്രമാണ് എഴുതുന്നത്. എന്തായാലും മറുചോദ്യം കാണാതിരിക്കാന്‍ ഇപ്പോള്‍ തന്നെ കണ്ണടയ്ക്കുന്നു.
ReplyDeleteഞാന്‍ മനസ്സിലാക്കിയ ദൈവത്തിനെക്കുറിച്ച് എന്റെ ബ്ലോഗില്‍ എഴുതിവരുന്നുണ്ട്. ഈയിടെ ചില പുസ്തകങ്ങള്‍ വായിച്ചതുകൊണ്ട്, സൃഷ്ടിയുടെനേര്‍ക്ക് ആക്രോശിക്കുന്ന സൃഷ്ടാവിനോട് 'പോടാ ആനെ' എന്നു പറയാനുള്ള ധൈര്യവും കൈവന്നിട്ടുണ്ട്.
ശ്രീമാന്‍ ബാബുവിന്റെ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ എനിയ്ക്കു തോന്നിയ ഒരു കാര്യം: ദൈവം മനുഷ്യവല്‍ക്കരിച്ച എന്തോ ആണെന്നും, മനുഷ്യനുവേണ്ടി എന്തൊക്കെയോ പ്രമാണങ്ങള്‍ എഴുതിവെച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മനസ്സില്‍ കടന്നുകൂടിയിട്ടുണ്ടായിരുന്നു. അത് ഇപ്പോള്‍ വിശ്വസിക്കുന്നും ഇല്ല. ബാക്കിയുള്ള എല്ലാവരും അതുപോലെ മനുഷ്യരൂപത്തിലുള്ള ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് എന്ന ധാരണയും വെച്ചുപുലര്‍ത്തുന്നു. ആ വിശ്വാസത്തിന്റെ പ്രധാന കാരണം സെമിറ്റിക് മതങ്ങളില്‍, സൃഷ്ടാവ് ഒരു സ്ഥലത്തിരുന്ന് പറയുമ്പോള്‍ എല്ലാം ഉണ്ടാവുന്നു എന്ന സങ്കല്‍പം ഇപ്പോഴും അദ്ദേഹത്തിന്റെ 'സ്വപ്നാവസ്ഥ' യില്‍ ഉള്ളതുകൊണ്ടാണ്.
ഭാരതീയ ഈശ്വരസങ്കല്‌പത്തില്‍ സൃഷ്ടാവായ ഈശ്വരന്‍ സൃഷ്ടിയ്ക്ക് പുറമെയല്ല. അത് ഗുരുദേവന്‍ 'ദൈവദശക'ത്തില്‍ എന്നെപോലെയുള്ള മന്ദബുദ്ധികള്‍ക്ക് മനസ്സിലാക്കാനായി മലയാളത്തില്‍ തന്നെ പറഞ്ഞുതരുന്നുണ്ട്.
"നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടിക്കുള്ള സാമഗ്രിയായതും."
[സൃഷ്ടിക്കുകയെന്ന കര്‍മ്മവും, സൃഷ്ടി കര്‍ത്താവും, സൃഷ്ടിക്കപ്പെട്ടുകാണുന്ന എല്ലാ പ്രപഞ്ചഘടകങ്ങളും, സൃഷ്ടിക്ക് ആവശ്യമായ വസ്തുക്കളും ദൈവമേ അങ്ങുതന്നെയാണ്.]
മനുഷ്യന് എന്തെങ്കിലും സൃഷ്ടിക്കാന്‍ തന്നില്‍നിന്നും ഭിന്നമായ സാമഗ്രികള്‍ വേണം, ഇവിടെപറയുന്ന ദൈവത്തിന്റെ സൃഷ്ടി തന്നില്‍ നിന്നും അന്യമല്ല എന്ന് സത്യദര്‍ശികള്‍ പറയുന്നു. സൃഷ്ടിക്ക് വെളിയില്‍ സ്രഷ്ടാവിനെ വച്ചിരിക്കുന്നതില്‍കൂടിയാണ് മതപരമായ പല അന്ധവിശ്വാസങ്ങളും പൗരോഹിത്യവും ചൂഷണവും ഒക്കെ ലോകത്തെവിടെയും വളര്‍ന്നുവന്നിട്ടുള്ളത്. അത് ബാബു പറയുന്നപോലെ ഭാരതത്തില്‍ മാത്രം കാണപ്പെടുന്ന ഒരു വിശേഷമല്ല.
അദ്വൈതവേദാന്തികളുടെ സത്‌കാരണവാദം ഉപേക്ഷിച്ച് ശ്രീരാമാനുജന്‍ സത്‌കാര്യവാദം സിദ്ധാന്തിക്കുന്നതിനായി അദ്ദേഹം സ്വീകരിച്ചിരിക്കുന്ന ശ്രുതിപ്രമാണവും ബൃഹദാരണ്യകോപനിഷത്തിലെ മൂന്നാം അദ്ധ്യായം ഏഴാം ബ്രാഹ്മണത്തിലെ 22,23 മന്ത്രങ്ങളാണ്.
22 ല്‍ പറയുന്നു: "വിജ്ഞാനത്തില്‍ ആര് നിവസിക്കുന്നു, വിജ്ഞാനത്തിന്റെ അന്തശ്ചോദനമായിരിക്കുന്നു, യാതൊന്നിനെ വിജ്ഞാനം അറിയുന്നില്ല, അപ്രകാരമുള്ള വിജ്ഞാനം ശരീരമാണ്. യാതൊന്നു വിജ്ഞാനത്തില്‍ നിഹിതമായിരുന്നുകൊണ്ട് വിജ്ഞാനത്തെ യമനം ചെയ്യുന്നുവോ അവനാണ് ആത്മാവ് (ശരീരി). അവന്‍ അമൃതനായ അന്തര്യാമിയാണ്."
23 ല്‍ പറയുന്നു: "യാതൊന്നു രേതസ്സില്‍ നിവസിക്കുന്നുവോ, രേതസ്സിന്റെ അന്തശ്ചോദനമായിരിക്കുകയും എന്നാല്‍ രേതസ്സ് അതിനെ അറിയാതെയിരിക്കുകയും ചെയ്യുന്നുവോ, ആ രേതസ്സ് ശരീരമാണ്. എന്നാല്‍ രേതസ്സില്‍ നിഹിതമായിരുന്നുകൊണ്ട് അതിനെ യമനം ചെയ്യുന്നത് അന്തര്യാമിയും അമൃതനുമായ ആത്മാവാണ്. ആരാണ് അദൃഷ്ടനായിരുന്നുകൊണ്ട് ദ്രഷ്ടാവായിരിക്കുന്നത്, ആരാണ് അശ്രുതനായിരുന്നുകൊണ്ട് ശ്രോതാവായിരിക്കുന്നത്, ആരാണ് ചിന്തയായിരിക്കാതെ ചിന്തകനായിരിക്കുന്നത്, ആരാണ് അറിയപ്പെടാത്തവനായിരുന്നുകൊണ്ട് അറിയുന്നത്, അവനല്ലാതെ ഒരു സാക്ഷിയില്ല, അവനല്ലാതെ ഒരു ജ്ഞാതാവില്ല. അവനാണ് അന്തര്യാമിയും അമൃതമയനുമായ ആത്മാവ്. അവനല്ലാത്തതെല്ലാം മൃതമാകുന്നതാണ്. ഇതുകേട്ടിട്ട് അരുണ പുത്രനായ ഉദ്ദാലകന്‍ മൗനം ദീക്ഷിച്ചു".
ഈ പറയുന്ന ആത്മാവിനെ കണ്ടെത്തി തൂക്കിനോക്കിയ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങിനെ.
പ്രിയ മാവേലികേരളം
ReplyDeleteകമന്റ് വായിച്ചു സന്തോഷം. എന്റെ പോയിന്റുകള്‍ ഒന്നു കൂടി ആവര്‍ത്തിക്കട്ടെ-
1. "ഞാന്‍ പഠിച്ചത് ഹൈന്ദവതത്വശാസ്ത്രമാണ്, അതുകൊണ്ട് ഇതില്‍ പറയുന്നത് ആരീതിയില്‍ മാത്രം കണ്ടാല്‍ മതി--" (ഇന്നത്തെ മതം ഭ്രാന്താണ് എന്നു ആദ്യം തന്നെ എഴുതിയിട്ടും ഉണ്ട്)
അപ്പോള്‍ തത്വശാസ്ത്രത്തെ കുറിച്ചായിരുന്നു ഞാന്‍ വിശദീകരിക്കുവാന്‍ ഉദ്ദേശിച്ചത്.
ഹൈന്ദവതത്വശാസ്ത്രത്തില്‍ "വേദാന്തം" എന്നു പറയപ്പെടുന്ന , വേദങ്ങളുടെ അന്ത്യഭാഗമായ ജ്ഞാനകാണ്ഡമാണ് തത്വശാസ്ത്രം.
അതിനു മുമ്പ്, ബുദ്ധിനിലവാരം കുറഞ്ഞവര്‍ക്കായുള്ള കര്‍മ്മകാണ്ഡം പ്രാധാന്യം പുലര്‍ത്തി വന്നപ്പോള്‍ അതിനെതിരായി ശബ്ദിക്കുകയും , ജ്ഞാനമാണ് വലുത് എന്നു സ്ഥാപിക്കുകയും ചെയ്തതിനാണ് ശ്രീ ശങ്കരാചാര്യര്‍ പോലും ബഹിഷ്കൃതനായത്.
2. "ഹിന്ദുമതത്തിന്റെ പൊള്ളയായ മനുഷ്യവിഭജനം--"
ഹിന്ദുമതത്തിന്റെ പോള്ളയായ മനുഷ്യവിഭജനം ഭൂരിപക്ഷജനതയുടെ അടിസ്ഥാന ആവശ്യങ്ങളെ നിഷേധീയ്ക്കുന്നതായിരുന്നില്ലേ? തല്ഫലമായി അവരില്‍ ഉണ്ടായ സ്വഭാവവിശേഷം ഹിന്ദു മത സംബന്ധമല്ലേ? അതോ മാഷു പറഞ്ഞതല്ലേ ഞാന്‍ മനസിലാക്കിയത്?
താങ്കള്‍ ഇതെഴുതിയതുകൊണ്ട് പറയാം (ഞാന്‍ ഈ വിഷയം സ്പര്‍ശിച്ചിട്ടില)
ഇന്നു കാണുന്ന തരം ഭ്രാന്താണ് വിഭജനം എന്നു ധരിക്കരുത്.
"ആകൃഷ്ടഫലമൂലാനി
വനവാസരതിഃ സദാ
കുരുതേ/ഹരഹഃ ശ്രാദ്ധം
ഋഷിര്‍വിപ്രഃ സ ഉച്യതേ"
"ഏകാഹാരേണ സന്തുഷ്ടഃ
ഷഡ്‌കര്‍മ്മനിരതസ്തദാ
ഋതുകാലേഭിഗാമീ ച
സോ വിപ്രോ ദ്വിജ ഉച്യതേ"
"ലൗകികേ കര്‍മ്മണി രതഃ പശൂനാം പരിപാലകഃ
വാണിജ്യ കൃഷികര്‍ത്താ ച
സോ വിപ്രോ വൈശ്യ ഉച്യതേ"
"ലാക്ഷാദിതൈലനീലാനാം
കൗസുംഭമധുസര്‍പ്പിഷാം
വിക്രേതാ മദ്യമാംസാനാം
സോ വിപ്രോ ശൂദ്ര ഉച്യതേ"
"പരകാര്യവിഹന്താ ച
ദാംഭികഃ സ്വാര്‍ത്ഥസാധകഃ
ഛലീ ദ്വേഷീ മൃദുഃ ക്രൂരോ
വിപ്രോ മാര്‍ജ്ജാര ഉച്യതേ"
"വാപീ കൂപതടാകാനാം
ആരാമസുരവേശ്മനാം
ഉഛേദനേ നിരാശങ്കഃ
സോ വിപ്രോ മ്ലേഛഃ ഉച്യതേ"
"ദേവദ്രവ്യം ഗുരുദ്രവ്യം
പരദാരാഭിമര്‍ഷണം
നിര്‍വാഹസ്സര്‍വഭൂതേഷു
വിപ്രശ്ചണ്ഡാല ഉച്യതേ"
ജനങ്ങളെ വിഭജിച്ചതിന്റെ നിര്‍വചനങ്ങള്‍ ആണ് അര്‍ത്ഥം ചാണക്യനീതിയില്‍ 11 ആം അദ്ധ്യായത്തില്‍ നോക്കിയാല്‍ കാണാം
http://chaanakyaneethi.blogspot.com
ഇതിലൊന്നും "ബ്രാഹ്മണന്‍" എന്ന ഒരു വാകു പോലും കാണാനില്ല. അടിസ്ഥാനപരമായി എല്ലാവരേയും "വിപ്രന്‍" എന്നാണ് സംബോധന ചെയ്തിരിക്കുന്നതും.
3." നചികേതസ്സിന്റെ ചരിത്രകാലഘട്ടം---" ----- "നചികേതസ്സിന്റെ പരമ്പരക്കാര്‍ അതിനെ വിലക്കു വാങ്ങുമോ, വാങ്ങിയോ , ഇല്ല"
നചികേദസിന്റെ ചരിത്രകാലഘട്ടം ഇന്ത്യ അറിവിന്റെ മികവില്‍ പ്രകാശിച്ചിരുന്ന ഒരു കാലഘട്ടമാണ്‍്. നചികേദസിനു ബാല്യാവസ്ഥയില്‍ തന്നെ നേടാന്‍ കഴിഞ്ഞ അറിവാണ്‍് കാദോപനിഷത്തിന്റെ കാതല്‍. കൂടാതെ മാഷു പറഞ്ഞതു പോലെ മനുഷ്യന്‍ എങ്ങനെ അറിവ് ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയീലേക്കു സംവേദനം ചെയ്തിരുന്നു എന്നും.(അല്ലാതെ അതു അമുനേഷയമല്ലായിരുന്നു എന്നു ചുരൂക്കം)
2. എന്നാല്‍ ഞാനാണ്‍് സര്‍വതും, എന്നില്‍ നിന്നാണ്‍് സര്‍വതും ഉണ്ടായതെന്നും അതിനാല്‍ പ്രകൃതിലെ ഒരു പ്രതിഭാസവും എന്നില്‍ നിന്നു വേര്‍തിരിക്കാനവില്ലെന്നും ഉല്‍ഘോഷിച്ച ഗീതപുരാണകാലഘട്ടത്തിലേക്കു വന്നപ്പോഴേക്ക് ഭഗവാനെന്ന വ്യക്തി അവതരിച്ചു. ചോരയും മാംസവുമൂള്ള ഒരു വ്യക്തിയായിട്ടല്ലേ ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്.മിസ്റ്റിസിസത്തിന്റെ പരിവേഷം കാട്ടി ഒരു കൂട്ടാം ആളുകളെ അതിതാണ്‍്, ഇതതാണ്‍് എന്നൊക്കെ പറഞ്ഞ് കളിപ്പിച്ച് ഇതൊക്കെ വിശ്വസിപ്പിക്കാം. പക്ഷെ നചികേദസിന്റെ പരമ്പരക്കാര്‍ അതിനെ വിലക്കു വാങ്ങുമോ? വാങ്ങിയോ? ഇല്ലല്ലോ;)
കഠോപനിഷത്, ഭഗവത് ഗീത ഇവ വായിച്ചിട്ടുണ്ടോ?
ഈ അഭിപ്രായം കണ്ടപ്പോള്‍ ചോദിച്ചു പോകുന്നതാണ്
മറ്റു പല പോസ്റ്റുകളിലും വളരെ ഗഹനമായി പഠിച്ചതുപോലെ തോന്നുന്ന കമന്റുകള്‍ എഴുതിയ
ഒരു അദ്ധ്യാപികയില്‍ നിന്നും ഇത്രയും നിരുത്തരവാദപരമായ കമന്റ് ലഭിച്ചതില്‍ വിഷമം ഉണ്ട്.
എന്നാലും തനിക്കു തോന്നുന്നത് ഇവിടെ കുറിച്ചതില്‍ നന്ദി
സൂരജിനൊരു വലിയ തംസപ് എന്റെ വകയും
ReplyDeleteപാര്‍ഥന്‍ ജീ, എനിക്കു തോന്നുന്നതും ഇതുപോലെ തന്നെയാണ്. യാഥാര്‍ത്ഥതത്വശാസ്ത്രത്തെപറ്റിയല്ല ആളുകള്‍ പറയുന്നത്- ആളുകളുടെ മനസ്സില്‍ അവ അത് അത്രയേറെ വളച്ചൊടിയ്ക്കപ്പെട്ടിരിക്കുന്നു.
ഗുരുദേവനെ പോലെയുള്ളവര്‍ ഇത്ര ലളിതമായി എഴുതിയിട്ടും വലിയ കാര്യമൊന്നുമില്ല എന്നര്‍ത്ഥം.
താങ്കളുടെ ബ്ലോഗ് ശ്രദ്ധാപൂര്‍വം വായിക്കാറുണ്ട്.
പ്രിയ മാവേലികേരളം
ReplyDeleteഭഗവത് ഗീത 9-11 ഒന്നു വായിച്ചു നോക്കുക.
("അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം. (ഭ.ഗീ. 9:11)
[ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ തത്ത്വത്തെ അറിയാത്ത മൂഢന്മാര്‍ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി അറിയുന്നു.]
copied from http://paarthans.blogspot.com
എന്നിട്ട് താങ്കളുടെ ഈ വാക്കുകളും വായിക്കുക
"2. എന്നാല്‍ ഞാനാണ്‍് സര്‍വതും, എന്നില്‍ നിന്നാണ്‍് സര്‍വതും ഉണ്ടായതെന്നും അതിനാല്‍ പ്രകൃതിലെ ഒരു പ്രതിഭാസവും എന്നില്‍ നിന്നു വേര്‍തിരിക്കാനവില്ലെന്നും ഉല്‍ഘോഷിച്ച ഗീതപുരാണകാലഘട്ടത്തിലേക്കു വന്നപ്പോഴേക്ക് ഭഗവാനെന്ന വ്യക്തി അവതരിച്ചു. ചോരയും മാംസവുമൂള്ള ഒരു വ്യക്തിയായിട്ടല്ലേ ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്.മിസ്റ്റിസിസത്തിന്റെ പരിവേഷം കാട്ടി ഒരു കൂട്ടാം ആളുകളെ അതിതാണ്‍്, ഇതതാണ്‍് എന്നൊക്കെ പറഞ്ഞ് കളിപ്പിച്ച് ഇതൊക്കെ വിശ്വസിപ്പിക്കാം. പക്ഷെ നചികേദസിന്റെ പരമ്പരക്കാര്‍ അതിനെ വിലക്കു വാങ്ങുമോ? വാങ്ങിയോ? ഇല്ലല്ലോ;)
വിശേഷബുദ്ധിയുള്ള ‘മനുഷ്യനാ‘വാന്‍ ‘മത‘ങ്ങളില്‍ വിശ്വസിച്ചു മാനവനെ വിശ്വസിക്കാത്തവനെങ്ങിനെ കഴിയും. ‘വിശേഷബുദ്ധി‘ ഒരപാര കഴിവുതന്നെ.. അതോ.. കഴിവുകേടോ... നമ്മേക്കാളും വിശേഷന്ബുദ്ധിയുള്ളവരായിരിക്കുമോ മറ്റു ജന്തുവര്‍ഗ്ഗം.
ReplyDeleteസൃഷ്ടി, സൃഷടാവിനെ തേടിപ്പിടിച്ചു കുമ്പിടുന്നു, മോക്ഷത്തിനായി യാചിക്കുന്നു, എന്തൊരു പരിഹാസം. എന്തിനാണപ്പാ ഇത്ര വേവലാതി.
മനുഷ്യന്റെ ആവശ്യങ്ങളെ ഇത്ര കണിശമായി പ്രൈമറി, സെക്കണ്ടറി എന്ന് വേര്‍തിരിക്കുന്നതില്‍ തന്നെ ഒരു വലിയ പന്തികേടുണ്ട്.
ReplyDelete(Physical needs like) shelter-നെ അത്ര പ്രാഥമികമെന്നു വിളിക്കാന്‍ കഴിയുമോ സാര്‍? ഭക്ഷണം, അഥവാ, ജീവന്‍ നിലനിര്‍ത്താനുള്ള അന്നമാണ് പ്രാഥമികം എന്ന് നമുക്കറിയാം.
സെക്കണ്ടറിയില്‍ ഉള്‍പ്പെടുത്തിയ ‘സോഷ്യല്‍’ എന്നതില്‍ എന്തൊക്കെ വരുന്നു? മറ്റുള്ളവരുമായുള്ള ഇടപെടലാണോ ഉദ്ദേശിച്ചത്? ഭക്ഷണം കഴിഞ്ഞാല്‍ തൊട്ടടുത്ത് വരേണ്ടത് അതായിരുന്നില്ലേ?
അതുപോലെ self-esteem-ഉം, self-actualisation-ഉം വേര്‍തിരിക്കാനാവാത്തവിധം ഇഴയൊതുക്കമുള്ളതല്ലേ? മനശ്ശാസ്ത്രപഠനങ്ങള്‍ അവയുടെ സവിശേഷ ബന്ധം വെളിപ്പെടുത്തിയിട്ടില്ലേ? പ്രത്യേകിച്ചും ആ മോറല്‍, എത്തിക്ക്‌സ് എന്നീ സുന്ദര സുരഭില വസ്തുവഹകള്‍?
സെല്‍ഫ് ആക്ച്വലൈസേഷനുവേണ്ടി മതത്തെ ഉപയോഗിക്കുമ്പോഴും സെല്‍ഫ് എസ്റ്റീമില്‍ ഉപയോഗിക്കുമ്പോഴുള്ള തകരാറുകള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുണ്ടോ? ഇനി രണ്ടും രണ്ടാണെന്ന് സമ്മതിച്ചുതരാം. അപ്പോഴും,
സെല്‍ഫ് ആക്ച്വലൈസേഷനുവേണ്ടി (ഇന്നു കാണുന്ന പോലെ) മതത്തെ ഉപയോഗിക്കുമ്പോള്‍ സെല്‍ഫ് എസ്റ്റീമിലും ഒരു നേരിയ വിറയല്‍ വരുന്നത് കാണുന്നില്ലേ സാര്‍?
വിശേഷബുദ്ധിയെയും മതത്തെയും ഇങ്ങനെ സരളമായി കാണരുത് സാര്‍.
“അവയ്കില്ലാത്തതൊന്നും നമുക്കും വേണ്ടാ എന്നു പറയുന്നത് അവയോടൊപ്പം നില്‍ക്കുന്ന നിലവാരത്തിലുള്ളവര്‍ക്കാണ്“ - അല്ല സാര്‍. എത്രയോ മഹത്തുക്കള്‍ അങ്ങിനെ പറഞ്ഞിട്ടുണ്ട്. ‘ഇന്ത്യാ ഹെറിറ്റേജി‘ലും,സൂഫിയടക്കമുള്ള മറ്റു ലോകവീക്ഷണങ്ങളിലും ജനിച്ചിട്ടുണ്ട് അത്തരം മനുഷ്യന്മാര്‍, പല കാലങ്ങളില്‍. അവരൊന്നും പക്ഷിമൃഗാദികളുടെ നിലവാരത്തില്‍ ഉള്ളവരായിരുന്നില്ല. അവയുമായി ചിലപ്പോള്‍ അവര്‍ക്ക് സാമ്യം കണ്ടേക്കാം. അത് അവരുടെ സെല്‍ഫ് ആക്ച്വലൈസേഷന്റെ രീതിയായിരുന്നു. വ്യവസ്ഥാപിതമായ അര്‍ത്ഥത്തിലുള്ള മതമില്ല്ലാത്ത ജീവനുകളായിരുന്നു അവര്‍.
സൂരജിന്റെ നിരീക്ഷണങ്ങള്‍ക്ക് ഒരു ദീര്‍ഘനമസ്കാരം.
എങ്ങുമെത്താതെ divergent ആവുന്ന ബ്ലോഗിലെ വാദഗതികള്‍ പലവട്ടം പിന്‍തുടര്‍ന്നിട്ടുള്ളതിനാല്‍ ചര്‍ച്ചകളില്‍ ഞാന്‍ അധികം പങ്കെടുക്കാറില്ല. പറയാനുള്ള കാര്യങ്ങള്‍ സ്വന്തം ബ്ലോഗില്‍ എഴുതുകയും, അവിടെ കാര്യങ്ങള്‍ മനസ്സിലാക്കാനായി ആരെങ്കിലും സംശയങ്ങള്‍ ചോദിച്ചാല്‍ എന്റെ അറിവിനും കഴിവിനും അനുസരിച്ചു് മറുപടി നല്‍കുകയുമാണു് പൊതുവേ എന്റെ രീതി. ഇവിടെയും അതാണു് ഞാന്‍ ആഗ്രഹിക്കുന്നതും.
ReplyDeleteപാര്‍ത്ഥന്റെ കമന്റിലെ ചില പരാമര്‍ശങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച രീതിയിലല്ല കാര്യങ്ങള്‍ അദ്ദേഹം ഉള്‍ക്കൊണ്ടതെന്നു് തോന്നിയതുകൊണ്ടു് ചില വിശദീകരണങ്ങള്‍:
ഞാന്‍ ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണു്. തത്വശാസ്ത്രത്തിലും മതങ്ങളിലും ഞാന്‍ എത്തിയതു് അവിടെനിന്നുമാണെന്നതിനാല്‍ ശാസ്ത്രീയമായി എനിക്കു് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കു് എന്റെ ചിന്തകളില്‍ സ്ഥാനമില്ല.
“ശൂന്യത” എന്നതു് ഒന്നുമില്ലായ്മ അല്ല എന്നു് ശാസ്ത്രീയമായ തെളിവുകള്‍മൂലം എനിക്കറിയാം. ശൂന്യതയില്‍ നിന്നും “സൃഷ്ടി” സാദ്ധ്യമാണെന്നും, അതിനു് ഒരു ദൈവത്തിന്റെ “ഇടപെടല്‍” ആവശ്യമില്ലെന്നും ശാസ്ത്രസഹായത്താല്‍ വ്യക്തമായി എനിക്കറിയാം. ഈ കാര്യങ്ങള്‍ മറ്റൊരു വ്യക്തിയെ മനസ്സിലാക്കാന്‍ എനിക്കു് എത്രത്തോളം കഴിയുമെന്നതു് ആ വ്യക്തിയുടെ ശാസ്ത്രജ്ഞാനം എത്രത്തോളം വളര്‍ന്നതാണു് എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. അതിനനുസരിച്ചു് പഠിപ്പിക്കുന്നതിനു് പകരം ഒരുപക്ഷേ അദ്ദേഹത്തില്‍ നിന്നും എനിക്കു് ചിലതു് പഠിക്കാനായി എന്നും വരാം.
മുകളില്‍ പറഞ്ഞവയില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നതു്: സൃഷ്ടി എന്ന പ്രക്രിയക്കു് മറ്റു് ഏതെങ്കിലുമൊരു ഇടപെടല്‍ ആവശ്യമില്ല. ഇവിടെ സൃഷ്ടിക്കപ്പെടുന്നതു് elementary particles മാത്രമല്ലേ ജീവികളോ മനുഷ്യനോ ഒന്നുമല്ലല്ലോ എന്നു് ചോദിക്കുന്നവരുണ്ടാവാം. അതിനു് ഒരു മറുപടിയേ ഉള്ളു. പ്രപഞ്ചത്തിന്റെ ആകെത്തുകയില്‍ നിന്നും നാലോ അഞ്ചോ ശതമാനം മാത്രമേ മനുഷ്യനു് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടുള്ളു എന്നു് മനുഷ്യരെ മനസ്സിലാക്കിയതു് ശാസ്ത്രമാണു്. ആ ശാസ്ത്രത്തെ “നൂറുശതമാനം പ്രപഞ്ചത്തിന്റെയും” സൃഷ്ടാവിന്റെ നാമത്തില്‍ ചോദ്യം ചെയ്യുന്നതില്‍ നീതീകരണം മാത്രമല്ല, യാതൊരു അര്‍ത്ഥവുമില്ല. ദൈവത്തിനു് നമ്മള്‍ നല്‍കുന്ന നിര്‍വചനം എന്തുതന്നെ ആയാലും ഈ വസ്തുതയുടെ സാധുത്വം ഇല്ലാതാവുന്നില്ല.
“ദൈവം മനുഷ്യവല്‍ക്കരിച്ച എന്തോ ആണെന്നും, മനുഷ്യനുവേണ്ടി എന്തൊക്കെയോ പ്രമാണങ്ങള്‍ എഴുതിവെച്ചിട്ടുണ്ടെന്നും...”
ദൈവത്തെപ്പറ്റി എന്തെങ്കിലും ഇതുവരെ സംസാരിച്ചിട്ടുള്ളവര്‍ മനുഷ്യരാണെന്നും, എഴുതപ്പെട്ട പ്രമാണങ്ങള്‍ അപവാദമെന്യേ മനുഷ്യരുടെ കൈവേല ആണെന്നും - ഇതു് മാത്രമാണെന്റെ അഭിപ്രായം, മറ്റൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ആ മനുഷ്യരെ ഞാന്‍ ബഹുമാനിക്കുകയും ചെയ്യുന്നു. കാരണം, ഏതു് സാഹചര്യങ്ങളിലാണു് അവര്‍ ജീവിച്ചിരുന്നതെന്നു് ഏകദേശം എനിക്കറിയാം. ഇന്നു് ശാസ്ത്രത്തില്‍ ഉപയോഗിക്കപ്പെടുന്ന എത്രയോ പദങ്ങള്‍ എന്താണു് സൂചിപ്പിക്കുന്നതു് എന്നുപോലും അവര്‍ക്കു് അറിയാന്‍ കഴിയുമായിരുന്നില്ല. ഇന്നും പല മതങ്ങളുടെയും പരമോന്നത പദവികളില്‍ ഇരിക്കുന്നവര്‍ക്കും അതറിയില്ല. ഇതു് അവരെ ആരെയും താഴ്ത്തിക്കെട്ടലല്ല, ഒരു വസ്തുത പറഞ്ഞു എന്നുമാത്രം!
“ആ വിശ്വാസത്തിന്റെ പ്രധാന കാരണം സെമിറ്റിക് മതങ്ങളില്‍, സൃഷ്ടാവ് ഒരു സ്ഥലത്തിരുന്ന് പറയുമ്പോള്‍ എല്ലാം ഉണ്ടാവുന്നു എന്ന സങ്കല്‍പം ഇപ്പോഴും അദ്ദേഹത്തിന്റെ 'സ്വപ്നാവസ്ഥ' യില്‍ ഉള്ളതുകൊണ്ടാണ്. ”
ഞാന്‍ ഉദ്ദേശിക്കുന്ന “ദൈവം” സെമിറ്റിക് ദൈവമോ ഹിന്ദു ദൈവമോ അല്ല, “ദൈവവും പ്രപഞ്ചവും” എന്ന duality-യിലെ “നിയന്ത്രകഘടകം” ആണു്. പ്രപഞ്ചത്തെ പരിമിതമായെങ്കിലും നമുക്കറിയാം. ദൈവത്തെ “അറിയാന്‍” കഴിയുമെന്നു് ധാരാളം പേര്‍ വിശ്വസിക്കുന്നു. ഇനി, ദൈവവും പ്രപഞ്ചവും (അഥവാ, ദൈവവും സൃഷ്ടിയും) ഒന്നാണു് എന്നാരെങ്കിലും പറഞ്ഞാല്‍, ദൈവം, പ്രപഞ്ചം എന്ന രണ്ടു് നാമങ്ങള്‍ അനാവശ്യമാവും. അപ്പോള്‍ “ദൈവം” എന്ന, വിശ്വാസത്തിലൂടെ മാത്രം അറിയാന്‍ കഴിയുന്ന ഒരു പേരിനേക്കാള്‍ എനിക്കു് കൂടുതല്‍ സ്വീകാര്യമായതു് അല്പമെങ്കിലും അറിയാന്‍ കഴിയുന്ന “പ്രപഞ്ചം” എന്ന പേരാണു്. ആ പ്രപഞ്ചത്തിന്റെ ഒരു ഭാഗം മാത്രമാണു് ഞാന്‍ എന്നു് വിശ്വസിക്കുന്നതില്‍ ബൌദ്ധികമായോ പ്രായോഗികമായോ ഒരു വൈരുദ്ധ്യവും ഞാന്‍ കാണുന്നുമില്ല. എന്നില്‍നിന്നും അന്യമല്ലാത്ത ഒന്നിനോടു് എനിക്കു് കടപ്പാടുകള്‍ ഇല്ല. ഇനി അഥവാ കടപ്പാടുകള്‍ ഉണ്ടെങ്കില്‍ തന്നെ അതു് എന്നോടു് തന്നെയാണു്, മറ്റാരോടുമാവില്ല.
“മനുഷ്യന് എന്തെങ്കിലും സൃഷ്ടിക്കാന്‍ തന്നില്‍നിന്നും ഭിന്നമായ സാമഗ്രികള്‍ വേണം, ഇവിടെപറയുന്ന ദൈവത്തിന്റെ സൃഷ്ടി തന്നില്‍ നിന്നും അന്യമല്ല ”
ശൂന്യതയില്‍ നിന്നുമുള്ള സൃഷ്ടി ആദ്യം പറഞ്ഞു. ആ സൃഷ്ടിയുടെ ഉത്തരവാദിത്തം ഒരു ദൈവത്തില്‍ ആരോപിക്കുന്നതും ആ ദൈവവും സൃഷ്ടിയും ഒന്നാണെന്നു് പറയുന്നതും മനുഷ്യര്‍ തന്നെ. ഇതും എന്റെ നിലപാടു്. സ്രഷ്ടാവിനെ സംബന്ധിച്ചുള്ള സൃഷ്ടിയുടെ ആശയങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരെ അറിയിക്കാനും ഭിന്നമായ സാഗ്രികള്‍ വേണം. പണ്ടൊക്കെ എഴുത്തോല, നാരായം മുതലായവ ആയിരുന്നു ഈ സാമഗ്രികള്‍ എങ്കില്‍ ഇന്നു് അതിലൊക്കെ എത്രയോ ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നു് മാത്രം!
നചികേതസ്സു് തന്റെ ബുദ്ധിക്കനുസരിച്ചു് കാര്യങ്ങള്‍ മനസ്സിലാക്കി. ഗുരുദേവന്‍ 'ദൈവദശക'ത്തില്‍ തന്റെ ബുദ്ധിക്കനുസരിച്ചു് പലതും പറഞ്ഞുതന്നു. പാര്‍ത്ഥന്‍ തന്റെ ബുദ്ധിക്കനുസരിച്ചു് കാര്യങ്ങള്‍ അറിയുന്നു, പറയുന്നു. ഞാന്‍ എന്റെ ബുദ്ധിക്കനുസരിച്ചു് ചിലതൊക്കെ ജല്പിക്കുന്നു. ഓരോരുത്തരും അതുപോലെ! മനുഷ്യരില്‍ ആരെങ്കിലും മറ്റാരില്‍ നിന്നെങ്കിലും കൂടുതലായി അറിയുന്നു എന്നോ, അതിനു് അനുയോജ്യമായ ഇന്ദ്രിയാതീതമായ ശേഷി അവനുണ്ടെന്നോ ഒക്കെ പറയുന്നു എങ്കില്‍ അതു് ആ വ്യക്തിയുടെ സ്വാതന്ത്ര്യം. അതു് സ്വീകരിക്കണമോ വേണ്ടയോ എന്നതു് മറ്റുള്ളവരുടെ സ്വാതന്ത്ര്യം.
പാര്‍ത്ഥന്റെ കമന്റില്‍ എന്നെ സംബന്ധിച്ചവ എന്നു് തോന്നിയവ എല്ലാം കവര്‍ ചെയ്തു എന്നു് തോന്നുന്നു. ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അറിയിച്ചാല്‍ കഴിവിനനുസരിച്ചു് മറുപടി പറയാന്‍ ശ്രമിക്കാം.
“ഈ പറയുന്ന ആത്മാവിനെ കണ്ടെത്തി തൂക്കിനോക്കിയ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങിനെ.”
വളര്‍ത്തല്‍ വഴി അടയ്ക്കപ്പെടുന്ന തടവറയില്‍ നിന്നും ശാസ്ത്രജ്ഞരും മോചിതരല്ല. അതും നൂറുവര്‍ഷം മുന്‍പു്! 1907-ല്‍ ഐന്‍സ്റ്റൈന്റെ special relativity theory-ക്കു് രണ്ടുവയസ്സു് മാത്രം പ്രായം. general relativity പിന്നെയും ഒന്‍പതു് വര്‍ഷങ്ങള്‍ കഴിഞ്ഞാണു് രൂപമെടുത്തതു്! ഇല്ലാത്ത ഡാറ്റ ഫീഡ് ചെയ്താല്‍ തലച്ചോറു് പിന്നെയും പിന്നെയും അതിന്റെ സാധുത്വം തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും - an endless loop പോലെ! വളര്‍ത്തിയെടുക്കുന്ന ഇത്തരം തടവറകളില്‍
നിന്നും ഒരു മോചനം എളുപ്പമല്ല. ശക്തിയേറിയ ഇച്ഛാശക്തി ഒന്നുകൊണ്ടു് മാത്രമേ ഒരു മോചനം സാദ്ധ്യമാവൂ. അതിനു് ആദ്യം വേണ്ടതു് സ്വന്തം തടവറയെക്കുറിച്ചു് ബോധവാനാവുക എന്നതാണു്.
കൂടാതെ, ഞാന്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ മാത്രം മനസ്സിലാക്കാന്‍ സകല മത-ശാസ്ത്രഗ്രന്ഥങ്ങളും പുരാണങ്ങളും വായിക്കേണ്ട ഒരു കാര്യവുമില്ല. :)
“ആരാണ് അദൃഷ്ടനായിരുന്നുകൊണ്ട് ദ്രഷ്ടാവായിരിക്കുന്നത്, ആരാണ് അശ്രുതനായിരുന്നുകൊണ്ട് ശ്രോതാവായിരിക്കുന്നത്, ആരാണ് ചിന്തയായിരിക്കാതെ ചിന്തകനായിരിക്കുന്നത്, ആരാണ് അറിയപ്പെടാത്തവനായിരുന്നുകൊണ്ട് അറിയുന്നത്, അവനല്ലാതെ ഒരു സാക്ഷിയില്ല, അവനല്ലാതെ ഒരു ജ്ഞാതാവില്ല. അവനാണ് അന്തര്യാമിയും അമൃതമയനുമായ ആത്മാവ്. അവനല്ലാത്തതെല്ലാം മൃതമാകുന്നതാണ്. ഇതുകേട്ടിട്ട് അരുണ പുത്രനായ ഉദ്ദാലകന്‍ മൗനം ദീക്ഷിച്ചു.”
എനിക്കു് പറയാനുള്ളവ പറഞ്ഞു എന്ന ധാരണയില്‍ ഞാനും മൌനം ദീക്ഷിക്കുന്നു :)
പ്രിയ പാര്‍ത്ഥന്‍ ജീ,
ReplyDeleteതാങ്കള്‍ 'മറുചോദ്യം കാണാതിരിക്കാന്‍ കണ്ണടയ്ക്കുന്നു' എന്ന് എഴുതിയിട്ട് ഓടിപ്പോയില്ലേ ;)
താങ്കളുടെ ബ്ലോഗിലെ ‘ദൈവത്തെ തേടി - 3’ എന്ന പോസ്റ്റില്‍ കണ്ട ഒരു കാര്യത്തിന് എന്റെ മറുപടി ഇട്ടിട്ടുണ്ട്.
ഇവിടുന്ന് നൂലുപിടിച്ചാണ് ഈയുള്ളവന്‍ അവിടേക്ക് പോയത് എന്നതുകൊണ്ട് ഇവിടെയും ഒരു ലിങ്കിടുന്നു എന്നേയുള്ളൂ. പണിക്കര്‍ സര്‍ ക്ഷമിക്കുമല്ലൊ :)
ഇത്തരം ഒരു സംവാദം കൊണ്ട് എന്താ ഉദ്ദേശം..? !
ReplyDeleteആര്‍ക്കും വേണ്ടാത്ത ചില ചവറുകള്‍ നിരഥ്തി വെയ്ക്കുന്നു, മാന്യന്മാര്‍..!!
നിര്‍ത്ത്, ഡോ.. മാരെ.. മതി ഈ വധം..
മാഷേ
ReplyDeleteഅതെ ഞാനൊരദ്ധ്യാപികയാണ്‍്. അദ്ധ്യയനത്തില്‍ ഗഹനമായി ചിന്തിക്കുന്ന ഏതൊരു അദ്ധ്യാപകര്‍ക്കും അറിവിന്റെ ഉല്‍ഭവം എങ്ങനെ ഉണ്ടായി എന്നതൊരു വിഷയമാണ്‍്.
ആ തത്വശാസ്ത്രത്തെ എപ്പിസ്റ്റമോളജി എന്നു പറയും. മനുഷ്യന്‍ കാലാകാലങ്ങളില്‍ ഉരുത്തിരിച്ച തത്വശാസ്ത്രങ്ങളൊക്കെ ആ കാലാകാലങ്ങളില്‍ നിലവീലിരുന്ന എപ്പിസ്റ്റമോളജിയേയും സ്വധീനിച്ചിട്ടുണ്ട്.അതുപോകട്ടെ
അറിവെങ്ങനെ സൃഷ്ടിയ്ക്കപ്പെടുന്നു എന്നുള്ളത് അതെങ്ങനെ പഠിക്കപ്പെടണം എന്നുള്ളതിനെ അഥവാ പെഡഗോഗിയെ സ്വാധീനിക്കുന്നു.
എല്ലാം ഞാനാണ്‍് സൃഷ്ടിച്ചത് എന്നു ഭഗവാന്‍ പറയുമ്പോല്‍ അറിവും സൃഷ്ടിച്ചതു ഭഗവാനാണെന്നല്ലേ. എന്നാല്‍ അതെങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നുള്ളത് വ്യക്തമായി പറയാന്‍ അറിയാത്തിടത്തോാളം കാലം അതു കൊണ്ടു യാതൊരു പ്രയോജനവുമില്ല. കാരണം അതെങ്ങനെ സൃഷ്ടിച്ചു എന്നറിഞ്ഞാലേ അദ്ധ്യയനം ഫലപ്രദമായി നടത്താന്‍ കഴിയൂ.
അറിവു മായാല്‍ സൃഷ്ടം എന്നു പറഞ്ഞാല്‍ പൂതിയ അറിവ് എങ്ങനെ ഉണ്ടാകും എന്ന ചോദ്യവുമുണ്ടാകും. ഇനി ഭഗവല്‍ ജ്ഞാനികളായവര്‍ക്കും അറിവു സൃഷ്ടിക്കാം എന്നു വന്നാലും പോരല്ലോ മാഷേ എല്ലാവര്‍ക്കും അറിവു സൃഷ്ഠിക്കുന്നതെങ്ങനെ എന്നറിയണമല്ലോ? അതാണല്ലോ ഈ ജനകീയതയുടെ ഒരു കുഴപ്പം.
ചുരുക്കത്തീല്‍ എല്ലാവര്‍ക്കും അറിവു സൃഷ്ടിക്കുന്നതെങ്ങനെ എന്നറിയേണ്ട ഒരു കാലം വന്നപ്പോള്‍ മുതല്‍ക്കാണല്ലോ മായാല്‍ സൃഷ്ടിയെ ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയത്.
അറിവ് ദൈവ നിര്‍മ്മിതമാണ്‍് എന്നൊക്കെയുള്ള അബ്സലൂട്ട് രീതികള്‍ ഒരു കാലത്തെ വിദ്യാഭ്യാസരീതികളെ നിയന്ത്രിച്ചിരുന്നൂ. അതില്‍ നിന്നാണ്‍് അറിവെന്നു പറഞ്ഞു വരുന്ന എന്തിനേയും ചോദ്യം ചെയ്യുന്നതു തെറ്റാണ്‍് എന്നുള്ള ധാരണ സമൂഹത്തില്‍ വേരൂന്നിയത്.
ഒന്നിനേയും ചോദ്യം ചെയ്യാന്‍ മനുഷ്യനു കഴിയതെ വന്നത് ഗിതയിലെ ആള്‍ ദൈവത്തിന്റെ വളര്‍ച്ചക്ക് അനുകൂലമായിരുന്നു. അതിനെ ചൊദ്യം ചെയ്യുന്നവരുടെ നേര്‍ക്ക് എടൂത്തു നീട്ടാനാായി എല്ലാ ഗീതാഭാഷികളു നോട്ടു ചെയ്തു വച്ചിരിക്കുന്ന ചോദ്യമാണ്‍് മാഷും ചോദിച്ചിരിക്കുന്നത്.
ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ തത്ത്വത്തെ അറിയാത്ത മൂഢന്മാര്‍ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി അറിയുന്നു
ചരിത്രപരമായി നോക്കിയാലും. ഗീത ഒരു മതഗ്രന്ധമെന്നതില്‍ കവിഞ്ഞ് മറ്റെന്തോആണെന്നു കരുതേണ്ട ആവശ്യം എനിക്കു തോന്നിയിട്ടില്ല. പക്ഷെ വായിച്ചിട്ടുണ്ട്. പലതും പരസ്പരവിരുദ്ധം. അതിലെ വൈരുദ്ധ്യത്തെക്കുറിച്ചു തന്നെ ഞാന്‍ ഒരൂ നോട്ടു ബുക്കില്‍ എഴുതിയിരുന്നു.
എന്നാല്‍ നചികേദസിന്റെ കാലം അതിലെ ജ്ഞാനം എങ്ങനെ ഉണ്ടാകുന്നു എന്നും മറ്റും പറയുന്നത് എന്നെ സ്വാധീനിച്ചിട്ടുണ്ട്. സാധാരണ മനുഷ്യന്റെ ചിന്തകളുമായി ഇണങ്ങാന്‍ കഴിയുന്ന പലതും ഞാന്‍ അതില്‍ വായിച്ചു. അല്ലാത്തതിനൊന്നും എന്നെ ആകര്‍ഷ്ഹിക്കാന്‍ കഴിഞ്ഞിട്ടുമില്ല.
ഇത്രയും ബുദ്ധിയുള്ള ഇന്‍ഡ്യാക്കാരുടെ ഇടയില്‍ എന്തുകൊണ്ടാണ്‍് മാഷേ ലൊകോത്തരമായ ഒരു invention ഗീത എഴൂതിയതിനു ശേഷം ഉണ്ടാകാഞ്ഞത് എന്നു ഞാന്‍ പല തവണ ആലോചിച്ചിട്ടുണ്ട്.
അറിവ് മനുഷ്യനിര്‍മ്മിതിയാണ്‍്.
അതു ദൈവനിര്‍മ്മിതിയാനെന്നുള്ള മതപുസ്ത്കങ്ങളിലെ ഭാഷ്യങ്ങള്‍ക്കനുസരിച്ചു പ്രയോാഗത്തിലിരുന്ന absolutist pedagogy ല്‍ നിന്ന് അറിവു മനുഷ്യ നിര്‍മ്മിതിയാണ് എന്നുള്ള constructivist ചിന്താധാരയില്‍ എത്തി നില്‍ക്കുന്ന ഒരു കാലമാണല്ലോ ഇന്നത്തേത്.
അതിന്റെ ഭാഗമാണല്ലോ വിമര്‍ശനാത്മക വിദ്യാഭ്യാസം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമീക്കുന്നതും.അതുകൊണ്ടാണല്ലോ അതു മതത്തിനെതിരാണെന്നു പറയുന്നത്.
അറിവിന്റെ സൃഷ്ടിയെക്കുറിച്ചു പഠിക്കയും അതില്‍ ഗവേഷണംപഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരദ്ധ്യാപകനും വിമര്‍ശനത്തെ ഭയക്കുന്ന ഒരു മത വീക്ഷണത്തേയും അനുകൂലിക്കാന്‍ കഴിയില്ലല്ലോ മാഷേ:)
"...ഇത്രയും ബുദ്ധിയുള്ള ഇന്‍ഡ്യാക്കാരുടെ ഇടയില്‍ എന്തുകൊണ്ടാണ്‍് മാഷേ ലൊകോത്തരമായ ഒരു invention ഗീത എഴൂതിയതിനു ശേഷം ഉണ്ടാകാഞ്ഞത് എന്നു ഞാന്‍ പല തവണ ആലോചിച്ചിട്ടുണ്ട്...."
ReplyDeleteപ്രിയ മാവേലി കേരളം,
സിമ്പിള്‍ !
നമ്മള്‍ വേറെവിടെയോ ഉള്ള ‘സ്വര്‍ഗ്ഗം‘ തേടി നടന്നു. മറ്റുള്ളവര്‍ അപ്പോള്‍ ഇവിടെ, ഭൂമിയില്‍ തന്നെ, അതു സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു. നാട്ടില്‍ അതിനു കഴിവുണ്ടായിരുന്ന സ്കില്‍ഡ് ജനതയെ തീട്ടം കോരാനും ചേറ്റുപാടത്ത് നരകിക്കാനും വിട്ടു.
ഇപ്പോള്‍ ആ മുന്തിരി നമുക്കു പുളിച്ചുതുടങ്ങിയിരിക്കുന്നു, അതുകൊണ്ട് നമ്മള്‍ തഴമ്പു തടവി വമ്പു പറയുന്നു - ആദ്യ റോക്കറ്റ്, ആദ്യ വിമാനം, ആദ്യ ക്ലോണിംഗ്, ആദ്യ ബൈനറി കോഡ് ഭാഷ, ആദ്യ ആറ്റം ബോംബ്... തഴമ്പിന് അനുദിനം കട്ടി വയ്ക്കുന്നു, നീളം കൂടുന്നു..ഹായ് ഹായ്.
ചര്‍ച്ചയിലെ വാദങ്ങള്‍ ഏതുവഴിക്കാണ് പോകുന്നത്-
ReplyDeleteഞാന്‍ ഉന്നയിച്ചത് -
1- ഇന്നത്തെ രീതിയില്‍ കാണുന്ന മതം ഭ്രാന്താണ് അത് വേണോ / വേണ്ടയോ എന്നതില്‍ രണ്ടു പക്ഷമുണ്ടാകാനിടയില്ല - അതായത് വേണ്ടാ എന്നര്‍ത്ഥം
എന്നാല്‍ യഥാര്‍ത്ഥ മതം എന്നാല്‍ എന്താണ് ? അതു വേണമോ വേണ്ടയോ എന്നതില്‍ എന്റെ അഭിപ്രായം. മതം എന്നത് മനുഷ്യന്റെ ആത്യന്തികമായ self-actualisation നു വേണ്ടി ഉപയോഗപ്പെടുത്താവുന്ന അറിവാണ്.
കമന്റുകള്‍ കാണുമ്പോള്‍ ഈ പ്രസ്താവനയെ കുറച്ചു കൂടി വിശദീകരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നു.
കമന്റില്‍ വിഷയത്തോടു നീതിപുലര്‍ത്തുന്ന എതിര്‍വാദങ്ങള്‍ വന്നത് ഡോ സൂരജ്, ബാബു എന്നിവരില്‍ നിന്നാണ്.
രാജീവ് ചേലനാട് ആദ്യം ഞാന്‍ പറഞ്ഞ വരികളെ മറന്നതുപോലെ തോന്നി- "ഇന്നത്തെ രീതിയില്‍--". അതിനോട് എനിക്കും യോജിപ്പില്ല എന്നാദ്യമേ പറഞ്ഞതല്ലേ?
ഭഗവത് ഗീതയില്‍ വിശദീകരിക്കുന്ന കഠോപനിഷത്തിലെ തന്നെ തത്വങ്ങള്‍ (പലപ്പോഴും ശ്ലോകങ്ങള്‍ പോലും) മാവേലികേരളം കണ്ടില്ലെന്നു തോന്നുന്നു അല്ലെങ്കില്‍ നടിക്കുന്നു. കഠോപനിഷത്തിലെ തത്വങ്ങളാണ് ഗീതയിലും പറയുന്നത്. അറിവ് കൃഷ്ണനില്‍ നിന്നാണ് വന്നത് എന്നഭാഗം മാവേലികേരളത്തിന് ഇഷ്ടപ്പെട്ടില്ല(?):). അതു താഴെ വിശദമാക്കാം
ഇനി വിഷയത്തിലേക്കു കടക്കട്ടെ.
ബാബു പറഞ്ഞിടത്തു നിന്നു തുടങ്ങാം-
"ദൈവവും പ്രപഞ്ചവും എന്ന duality--" ഇവിടെ ആണ് ആദ്യ പ്രശ്നം. ഈ ഒരു ദ്വിത്വ ചിന്തയില്‍ നിന്നാണ് കോഴിയും മുട്ടയും എന്ന പോലെ ഉള്ള തര്‍ക്കങ്ങള്‍ വരുന്നത് അത് തര്‍ക്കത്തെ എങ്ങും എത്തിക്കുകയില്ല.
അതുകൊണ്ടാണ് ശ്രീശങ്കരാചാര്യര്‍ അദ്വൈതവാദം വിശദീകരിച്ചത്.
ഇനി ഞാന്‍ മുമ്പ് എഴുതിയ അഹംബോധം എന്ന കമന്റില്‍ പറയുന്നത് ശ്രദ്ധിക്കുക.
നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിലുമുള്ള ribosome തുടങ്ങി പറഞ്ഞിടത്ത് ഓരോന്നിന്റെയും അഹംബോധം (താനാണെന്നുള്ള അറിവ്) പടിപടിയായി മുകളിലേക്ക് കൊണ്ടു പോകാന്‍ പറഞ്ഞത് ഓര്‍ക്കുമല്ലൊ.
Ribosome വിചാരിക്കുന്നു അത് Ribosome ആണെന്ന്. അതിനോട് നീ ശരീരം മുഴുവനും ആണ് എന്നു പറഞ്ഞാല്‍, അതു പറയും അല്ല, ഞാന്‍ വെറും Ribosome മാത്രമാണ് എന്ന്. അതുപോലെ തന്നെ mitochondriaയും. ഓരോന്നും വിചാരിക്കുന്നത് അത് individual ആണെന്ന്.
എന്നാല്‍ മുഴുവന്‍ ശരീരവും ജീവനുള്ളതായി വര്‍ത്തിക്കുമ്പോള്‍ ആ ശരീരം ഇതുപോലെ തന്നെ വിചാരിക്കുന്നു അത് individual ആണെന്ന്.
ഇതിനെ ഓരോ അവസരത്തിലും ഉള്ള അതിരുകള്‍ ആണെന്നു ഞാന്‍ പറഞ്ഞു.
ഇനിയും താഴേക്കു പോയാല്‍ ശരീരത്തിലുള്ള ഓരോരോ chemical element വരെയോ ഇനിയും അതിലും താഴെയുള്ള വസ്തുകള്‍ വരെ പോയാലോ അപ്പൊഴും ഇതുതന്നെ ആയിരിക്കും ഫലം. അതെല്ലാം കൂടിയ ഒരു "അഹംബോധം" (അറിവ്) അതാണ് 'ഞാന്‍'
അതുപോലെ തന്നെ ഈ അറിവിനെ മുകളിലേക്ക് കൊണ്ടുപോകുവാന്‍ കഴിയും എന്നു സങ്കല്‍പ്പിക്കുക. എങ്കില്‍ ഈ പ്രപഞ്ചം മുഴുവനും ചേര്‍ന്ന ആ വസ്തു(?) വിനുണ്ടാകുന്ന ആ "അഹംബോധം" എന്തായിരിക്കും ?
അതിന്റെ ശരീരഭാഗങ്ങള്‍ ആണ് ഉള്ളതെല്ലാം. എന്നാല്‍ ജീവനുള്ള ശരീരം ജീവിച്ചിരിക്കുമ്പോള്‍ വിചാരിക്കുന്ന ആ ജീവബോധം -പോലെ അതിനുള്ള ബോധമായിരിക്കും അതിന്റെ ആത്മബോധം -(അറിവ്).
എല്ലാം ചേര്‍ന്നതവനാകുമ്പോള്‍ അവനില്‍ നിന്നും ഭിന്നനായി യാതൊന്നും ഇല്ല എന്ന്.
പ്രിയ മാവേലികേരളം - അതായത് ആ universal Intelligence, നീയും അതിന്റെ ഭാഗം മാത്രമാണ് വേറല്ല എന്ന് അര്‍ജ്ജുനനോട് പറയുകയാണ്.
ഈ അറിവിനെയാണ് കൃഷ്ണന്‍ താന്‍ നല്‍കുന്നതാണ് എന്നു പറയുന്നത്- കാരണം അറിവ് എന്നതാണ് കൃഷ്ണന്‍ അതാണ് "ഭൂതമഹേശ്വരന്‍"
( അല്ലാതെ അത് ഞെളിഞ്ഞു നിന്ന് മിടുക്കു പറയുകയല്ല)
ആകെയുള്ള 108 ഉപനിഷത്തുകളില്‍ പത്തെണ്ണം ആണ് ശങ്കരാചാര്യര്‍ വ്യാഖ്യാനിച്ചിരിക്കുന്നത് - (അതിനര്‍ത്ഥം ഒന്നുകില്‍ അവയില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടൂതലായി മറ്റുള്ളവയില്‍ ഇല്ല അല്ലെങ്കില്‍ മറ്റുള്ള്വയില്‍ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം
സ്വീകാര്യമല്ല.
ഇതിനെ ദ്വിത്വമായി കാണുമ്പോള്‍ മായ അഥവാ പ്രകൃതി എന്നു പറയുന്നത് ശരീരവും, ആത്മാവ് എന്നു പറയുന്നത് ബോധവും എന്നു വരും - എന്നാല്‍ ശരിക്കും രണ്ടായൊന്നില്ല താനും.
ഇങ്ങനെ മൊത്തമുള്ള ബോധം അളവുകള്‍ക്കധീനനല്ല എന്ന് ഇനി ഞാന്‍ പ്രത്യേകിച്ചു പറയണം എന്നു തോന്നുന്നില്ല.
ഇതു തന്നെയാണ് ശ്രീ ഗുരുദേവന്‍
"നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും --" എന്നു തുടങ്ങി പറയുന്നതും.
ഇനി ഈ ബോധത്തെ ഇതില്‍ നിന്നും വ്യത്യസ്ഥനായ "ശക്തി" "ദൈവം" എന്നൊക്കെ പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്.
ഇവിടം വരെ ശ്രീ ബാബുവിനും ഇതേ അഭിപ്രായമാണെന്നു തോന്നുന്നു.
ഞാന്‍ ഒരു വാക്കു കൂടി പറയുന്നു-
ഇവയിലെല്ലാം പറഞ്ഞിരിക്കുന്നത് ഈ തത്വമാണ്. ആബോധം സ്വാംശീകരീക്കുവാന്‍ സാധിക്കും എന്നും തത്വശാസ്ത്രം പറയുന്നു.
ആ രൂപമാണ് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനന് കാട്ടിക്കൊടുത്തു എന്നു പറയുന്ന വിശ്വരൂപം - അല്ലാതെ TV യില്‍ കാണിക്കുന്നതു പോലെ പര്‍വതാകാരനായ ഒരു ബീഭത്സരൂപമല്ല
അത് ഇന്ദ്രിയഗോചരമല്ലാത്തതുകൊണ്ടാണ് അര്‍ജ്ജുനന് അതിനുവേണ്ടി പ്രത്യേകം കണ്ണു കൊടുത്തു എന്നു പറയുന്നത്.
ഡോ സൂരജിന്റെ നിരീക്ഷണങ്ങള്‍ വളരെ ക്രിയാത്മകമായി തന്നെ കാണുന്നു. അദ്ദേഹവും ഇപ്പറഞ്ഞ കാര്യങ്ങള്‍ എതിര്‍ക്കുന്നതായി തോന്നുന്നില്ല , (കട: പാര്‍ത്ഥന്റെ ബ്ലോഗില്‍ കണ്ട കമന്റ്-അ അവസാനത്തെ വാചകം "ആ ത്ത്വശാസ്ത്രത്തെ crude ആയി ഇങ്ങനെ ചുരുക്കാം :
പരമാത്മാവില്‍ നിന്നും വേര്‍പെട്ട് വരുന്ന ജീവാത്മാക്കള്‍ - സ്ഫുലിംഗങ്ങള്‍ - ഭഗവാന്റെ മായയുടെ ഉല്‍പ്പന്നമായ ഇഹത്തില്‍ എത്തുന്നു. അവിടെ കര്‍മ്മമണ്ഡലത്തില്‍ വ്യാപരിക്കുന്ന അവ അതാതിന്റെ കര്‍മ്മമനുസരിച്ച് പ്രമോഷനോ ഡിമോഷനോ കിട്ടി പല ലോകങ്ങളിലൂടെ സൈക്കിള്‍ ചെയ്യുന്നു. പുണ്യങ്ങളുടെ ഫലമായി ചില അവസരങ്ങളില്‍ ആത്മാക്കള്‍ ദേവലോകം വരെയൊക്കെ പ്രമോട്ട് ചെയ്യപ്പെട്ടാലും ഒടുവില്‍ ആ പുണ്യത്തിന്റെ കാലം തീരുമ്പോള്‍ മഴയിലൂടെ ഭൂമിയില്‍ പതിച്ച് ധാന്യമണിയിലൂടെ ആഹാരമായി മനുഷ്യ/ജന്തു ബീജമാകുന്നു - ജനനമെടുക്കുന്നു. എങ്ങനെയാണ് ഇതില്‍ നിന്നും മുക്തനാകുക ? അതിനു ഗീത പല കാലഘട്ടങ്ങളില്‍ പല വഴികളുണ്ടായിരുന്നതായി പറയുന്നു. കൊടും തപസും യോഗവിദ്യയും മുതല്‍ ധ്യാനം വരെയുള്ള മെത്തേഡുകളുണ്ടെങ്കിലും ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വിദ്യയെന്താ? അത് ‘നിഷ്കാമ’കര്‍മ്മമാകുന്നു. അതായത് ചെയ്യുന്ന പ്രവര്‍ത്തി എന്തുതന്നെയായാലും അതിന്റെ ശുദ്ധാശുദ്ധികള്‍ നോക്കാതെ, അതിന്റെ ഫലം അനുഭവിക്കാനുള്ള ഇച്ഛയേ ഇല്ലാതെ അതു ഭഗവാനായി സമര്‍പ്പിച്ചുകൊണ്ട് ചെയ്യുക. അങ്ങനെ നിര്‍മ്മമമായി കര്‍മ്മങ്ങള്‍ ചെയ്യുന്നവനെ ആ കര്‍മ്മങ്ങളുടെ ഫലം ബാധിക്കുന്നില്ല, അവന്‍ മോക്ഷത്തിന് - അതായത് ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്ന അവസ്ഥയ്ക്ക് - അര്‍ഹനാകും. അവനു പിന്നെ ജനന മരണ ചക്രത്തില്‍ വരേണ്ടിയും ഇല്ല.
") പക്ഷെ ഇന്ദ്രിയവിഷയമായ തെളിവുകളില്ലാത്തതുകൊണ്ട്- തല്‍ക്കാലം വിശ്വസിക്കുന്നില്ല എന്നു മാത്രം.
ശ്രീ പാര്‍ത്ഥന്‍ പറഞ്ഞത് ഈ ദ്വിത്വബോധം വരെ മാത്രം ഉള്ളവര്‍ക്കുള്ള മറുപടിവിശദീകരണമാണ് ശ്രീ ബാബു നല്‍കുന്നത് എന്നാണ് എനിക്കു മനസ്സിലായത്. അതുകൊണ്ടാണ് സൃഷ്ടിക്കുന്നവന്‍ സൃഷ്ടി എന്ന വാദങ്ങളിലെ പൊള്ളത്തരവും അദ്ദേഹം കാണിച്ചതും അദ്ദേഹവും പിന്നീട് ഞാന്‍ എഴുതിയ രീതിയില്‍ ഹന്നെയാണ് വിശദീകരിക്കുന്നത്
അവസാനമായി ഒരു ചോദ്യം മാവേലികേരളത്തോട്
"വിമൃശ്യൈതദശേഷേണ യഥേഛസി തഥാ കുരു"
ഇതു ഞാനും മൂന്നുനാലുവട്ടം ബ്ലോഗില്‍ എഴുതിയിട്ടുള്ളതാണ്.
ഗീതോപദേശം കഴിഞ്ഞ് അര്‍ജ്ജുനനോട് കൃഷ്ണന്‍ പറയുന്നത് - ഞാന്‍ ഇപ്പറയുന്നത് മുഴുവനും - ഒട്ടും ബാക്കി വയ്ക്കാതെ , വിമര്‍ശനബുദ്ധിയോടുകൂടി പഠിച്ച് , അതിനു ശേഷം നിനക്കിഷ്ടമുള്ളത് ചെയ്യുക " ഇതാണ് ഗീതയുടെ ഉപദേശം
ഇതെങ്ങനെ വിമര്‍ശനത്തെ ഭയക്കലാകും?
“ദൈവവും പ്രപഞ്ചവും എന്ന duality-” എന്ന വാക്യത്തിനോടുകൂടെ അതിനു് തൊട്ടുതാഴെയുള്ള
ReplyDelete-“ഇനി, ദൈവവും പ്രപഞ്ചവും (അഥവാ, ദൈവവും സൃഷ്ടിയും) ഒന്നാണു് എന്നാരെങ്കിലും പറഞ്ഞാല്‍..” എന്നതും കൂടി കൂട്ടിവായിക്കുക. അപ്പോള്‍ ദ്വൈതവും അദ്വൈതവും ആയി.
ഇതില്‍ രണ്ടാമത്തേതിനോടാണു് വ്യക്തിപരമായി പറഞ്ഞാല്‍ എനിക്കു് പ്രതിപത്തി. പൊരുത്തപ്പെടാന്‍ കഴിയാത്തതു് അതു് ഒരു metaphysical sense-ല്‍ അവതരിപ്പിക്കപ്പെടുന്നതാണു്. താങ്കളുടെ നിലപാടുകളെ metaphysics-ല്‍ നിന്നും സ്വതന്ത്രമാക്കിയാല്‍ പിന്നെ നമ്മള്‍ തമ്മില്‍ ഒരു അഭിപ്രായവ്യത്യാസത്തിനു് കാരണമൊന്നും ഞാന്‍ കാണുന്നില്ല. metaphysics ഒഴിവാക്കുമ്പോള്‍ അതില്‍ പണിതുയര്‍ത്തിരിക്കുന്നു എന്നതിനാല്‍ മതങ്ങളും ഇല്ലാതാവും. അതാണല്ലോ പ്രശ്നവും!
ചരിത്രത്തിലൂടെ പുറകോട്ടു് നടക്കാന്‍ ഞാന്‍ എന്തായാലും തയ്യാറില്ല. :)
ആശംസകളോടെ,
പണിയ്ക്കറ്സാറെ,മനോഹരമായ വിശദീകരണം.
ReplyDelete‘വിരാട്-രൂപ’ വറ്ണ്ണനയായിരുന്നു ഇന്നലത്തെ
എന്റെ രാമായണഭാഗം.അതിന്റെ സൌന്ദര്യത്തില് മുഴുകിയിരുന്നുപോയി കുറെനേരം.
മതമെന്ന ഉപരിപ്ലവതയില്‍നിന്ന്,ഈ സങ്കല്‍പ്പങ്ങളൊക്കെ ഒന്ന് സ്വതന്ത്രമാക്കാമെങ്കില്‍,
സൂരജും ബാബുവുമൊക്കെ കൂടുതലാസ്വദിച്ചേനെ.
“Ribosome വിചാരിക്കുന്നു അത് Ribosome ആണെന്ന്. അതിനോട് നീ ശരീരം മുഴുവനും ആണ് എന്നു പറഞ്ഞാല്‍, അതു പറയും അല്ല, ഞാന്‍ വെറും Ribosome മാത്രമാണ് എന്ന്. അതുപോലെ തന്നെ mitochondriaയും. ഓരോന്നും വിചാരിക്കുന്നത് അത് individual ആണെന്ന്..”
Energy healing-ല്‍ ഈ തത്വം ഉപയോഗിയ്ക്കുന്നുണ്ട്.
@ ഭൂമിപുത്രി,
ReplyDeleteഈ തത്വശാസ്ത്രങ്ങള്‍ ഇല്ലാതെ തന്നെ ആസ്വദിക്കാന്‍ സയന്‍സ് എന്ന മഹാസാഗരം നമുക്കു മുന്നിലുണ്ട് പ്രിയ ഭൂമിപുത്രീ.
ഹൌസ് സര്‍ജ്ജന്‍സ് ക്വാര്‍ട്ടേഴ്സിന്റെ ടെറസില്‍ ഡിസംബര്‍ മാസ രാത്രിയില്‍ ആകാശം നോക്കി കിടക്കുമ്പോള്‍ ന്യൂട്ടണും ഐന്‍സ്റ്റൈനും പോന്‍ കാറേയും മുതല്‍ സ്റ്റാവെംഗയും ഹാര്‍ഡിയും വെയിന്‍ബെര്‍ഗും വരെ വന്ന് നിറയും. അപ്പോള്‍ അനുഭവിക്കുന്ന ആത്മീയതയുടെ ആയിരത്തിലൊരംശം ഇല്ല ഗീതയ്ക്കും രാമായണത്തിനും അദ്വൈതത്തിനും !!
(ഇത് എന്റെ അഭിപ്രായം; തികച്ചും വ്യക്തിനിഷ്ഠം:)
ഓ ടോ:
Energy healing എന്നുവച്ചാ എന്താ ? പ്രാണിക് ഹീലിം, റൈയ്ക്കി തുടങ്ങിയവ പോലുള്ള വല്ലതുമാണോ ? :)
അദ്ദന്നെ സൂരജെ,തികച്ചും വ്യക്തിനിഷ്ഠം-സൌന്ദര്യാനുഭൂതിയടക്കം.
ReplyDeleteഅതെ,റൈക്കിയുടെ ഒരു വിഭാഗമായിക്കരുതാം-
സെല്ലുലറ്-ഹീലിങ്ങ് എന്ന് പറയും.
ചിരിവരുന്നോ സൂരജിന്? :))
സൂരജിന്‍റെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിപ്പ്.
ReplyDeleteകടല്‍ത്തീരത്തിരിക്കുമ്പോള്‍ എനിക്കും കിട്ടാറുണ്ട് ഒരു സുഖം, ആനന്ദം, ശാന്തമാകുന്ന മനസ്സ് എല്ലാം...
ലോകത്തെ ഏത് ദേവാലയത്തില്‍ പോയാലും ഏത് യോഗ കൂടിയാലും ധ്യാനം കൂടിയാലും ആ അനുഭവം കിട്ടില്ല.
തമാശക്കാരിയെന്നറിയപ്പെടുന്ന നമ്മുടെ ത്രേസ്യക്കൊച്ച്,വളരെ ലളിതമായി എന്നാല്‍ ഗാഡമായി,ഈ അനുഭൂതിയെപ്പറ്റി എഴുതിയിരുന്നു-
ReplyDelete‘മുത്തപ്പന്‍’പോസ്റ്റില്‍
സെല്ല്യുലര്‍ ഹീലിംഗ് :)))
ReplyDeleteങ്ഹാ ചിരിപൊട്ടുന്നുണ്ട് ഭൂമിപുത്രീ...
വേണ്ട, വേറേ ഒരിക്കലാകാം അതിനെപ്പറ്റി..ല്ലേ?
വെറുതേ ഓടോ അടിച്ച് ഈ പോസ്റ്റ് കുളമാകും ;)
A few years back,എനിയ്ക്കും ചിരിപൊട്ടിയിരുന്നു.
ReplyDeleteഅതേ,പിന്നെങ്ങാനുമാകട്ടെ,ഞാന്‍ തന്നെ ഒരു പോസ്റ്റായെഴുതാം...
ഇല്ലെങ്കിലിപ്പൊ പണിയ്ക്കറ്സാറ് വന്ന് എല്ലാത്തിന്റെം ചെവീല്‍പ്പിടിയ്ക്കും
A few years back എനിക്ക് ചിരി പൊട്ടുമായിരുന്നില്ല, ഇപ്പോള്‍ പൊട്ടും :)))
ReplyDeleteപണിക്കര്‍ മാഷ് ചൂരലിന് ഓഡര്‍ ചെയ്തതായി കേട്ടു.. ഞാനോടി...
ഡോ സൂരജ്..
ReplyDelete“വെറുതേ ഓടോ അടിച്ച് ഈ പോസ്റ്റ് കുളമാകും .”
ഇനിയെന്തോന്ന് കുളമാകാൻ? വെറും ഒരു ചാറ്റിൽ തീർക്കേണ്ട വിഷയം എല്ലാരും കൂടി കുളമ്മാക്കി കഴിഞ്ഞില്ലേ..
അല്ല, പറഞ്ഞത് ഇഷ്ടമായില്ലെങ്കിൽ, ഇതിലെ കമന്റുകളിലൂടെ ഒന്ന് കൂടി പോയി നോക്കൂ
ഇത്തിരി Positive Health ഉണ്ടായിക്കോട്ടേന്നു് കരുതി, ഒരു Multidimensional Energy & Cellular Healing വഴി ഒന്നാംതരം ഒരു Emotional Transformation ഒക്കെ നടത്തി ഞാന്‍ തിരിച്ചു് വന്നപ്പോഴേക്കും ഇവിടെ ഓ ടോ അടിച്ചടിച്ചു് ചൂരല്‍പ്രയോഗം നടക്കേണ്ട അവസ്ഥ വരെ എത്തിയോ?
ReplyDeleteപിന്നെ ഈ ചിരിപൊട്ടലു് എനിക്കും നല്ല പരിചയം. പക്ഷേ ചിരി പൊട്ടുന്നതു് എനിക്കല്ല, എന്നെ കാണുന്നവര്‍ക്കാണെന്നുമാത്രം! കാരണം മാത്രം എനിക്കു് അറിയില്ല. ചാറ്റാനും പാറ്റാനുമൊന്നും ആരുമില്ലാതെ എങ്ങനെ അറിയാന്‍? അതു് a few years back ഒന്നുമല്ല, from time immemorial!
“കൊച്ചുത്രേസ്യ ലളിതമായി, ഗാഢമായി ഈ അനുഭൂതിയെപ്പറ്റി എഴുതിയിരുന്നു” അല്ലേ? അപ്പോ അതാണു് കാര്യം! എന്നാലും ഇത്ര വലിയ ഒരു കടുംകൈ ആരു് ചെയ്തു ഭഗവാനേ! അതും ആ കൊച്ചിനോടു്! :)
ബ്ലോഗെഴുതുന്നൊരു കൊച്ചിന്റെ തോളിലു്
എനര്‍ജി-ഹീലിംഗ് പൊക്കിവയ്ക്കുന്നതും ഭവാന്‍!!
അപ്പോ പറഞ്ഞുവന്നതു്, മതം മനുഷ്യനു് വേണം / വേണ്ടാ... :)
മറുപടി:
എനിക്കു് മതം ഒരാവശ്യമല്ല.
മറ്റുള്ളവര്‍ക്കു്? എനിക്കറിയില്ല. അതവര്‍ സ്വയം അറിയണം.
ഇവിടെ അഭിപ്രായം പറയാന്‍ അവസരം തന്നതിനു് ഇന്‍ഡ്യാഹെറിറ്റേജിനു് നന്ദി. All the best!
ചില്ലറ തിരുത്തുണ്ട് ബാബുവേ..
ReplyDeleteത്രേസ്യേടെ സ്വന്തം ‘ദൈവാനുഭൂതി’യുടെ കാര്യമാണ്‍ ഞാന്‍ പറഞ്ഞതു.
എനറ്ജിഹീലിങ്ങിനെപ്പറ്റി,പാവം നിഷക്കളങ്ക,ഒന്നുമറിഞ്ഞിട്ടില്ല.
ഭൂമിപുത്രി,
ReplyDeleteയാത്ര പറഞ്ഞിറങ്ങിയതായിരുന്നു. :)
“അതെ,റൈക്കിയുടെ ഒരു വിഭാഗമായിക്കരുതാം-
സെല്ലുലറ്-ഹീലിങ്ങ് എന്ന് പറയും.
ചിരിവരുന്നോ സൂരജിന്? :))” എന്നെഴുതിയിട്ടു് അടുത്ത കമന്റ്:
“തമാശക്കാരിയെന്നറിയപ്പെടുന്ന നമ്മുടെ ത്രേസ്യക്കൊച്ച്,വളരെ ലളിതമായി എന്നാല്‍ ഗാഡമായി,ഈ അനുഭൂതിയെപ്പറ്റി എഴുതിയിരുന്നു-” എന്നു് എഴുതിയാല്‍? :)
ഭൂമിപുത്രിക്കു് ചിന്തകളില്‍ ഇത്തരം quantum leap ഉണ്ടാവുമെന്നു് ആരറിഞ്ഞു? ഏതായാലും അനുഭൂതി അനുഭൂതി തന്നെ, അതിനു് പിന്നില്‍ ദൈവമായാലും energy healing ആയാലും. :)
സൂചനയ്ക്കു് നന്ദി. കുറ്റം എന്റേതു്, എന്റേതു് മാത്രം! കമന്റില്‍ എവിടെ എനര്‍ജി ഹീലിംഗ് ഉണ്ടോ അവിടെ ഒക്കെ ദൈവാനുഭൂതി എന്നു് തിരുത്തി വായിക്കാന്‍ അപേക്ഷ! :)
എനിക്കു് യാത്ര തുടരേണ്ടതുണ്ടു്. :) ആശംസകള്‍!
രണ്ടിനുമിടയ്ക്ക് ടോടൊച്ചാന്റെയൊരു കമന്റുണ്ടല്ലൊ ബാബൂ-this is only to put the records straight കേട്ടൊ.
ReplyDeleteസൂരജ്,
ReplyDeleteഈ തത്വശാസ്ത്രങ്ങള്‍ ഇല്ലാതെ തന്നെ ആസ്വദിക്കാന്‍ സയന്‍സ് എന്ന മഹാസാഗരം നമുക്കു മുന്നിലുണ്ട് പ്രിയ ഭൂമിപുത്രീ.
അപ്പോള്‍ ഈ പറഞ്ഞ സയന്‍സ് ആധുനികശാസ്ത്രം എന്നു പറയുന്നത് തന്നെയല്ലെ. അതിന്റെ പ്രായം??????? ബാല്യാരിഷ്ടതകളൊക്കെ മാറിയോ????
പൂര്‍ണ്ണമായ ഒന്നും ഈ ദുനിയാവിലില്ല എന്നും ഈ ഭൂമിമലയാളം തന്നെ പൂര്‍ണ്ണമല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു.
പ്രിയ പാര്‍ത്ഥന്‍സ്,
ReplyDeleteകണ്ണടയ്ക്കാതെ ഇവിടെത്തന്നെ ഉണ്ടല്ലേ :)
നല്ല കാര്യം.
പിന്നെ,
“അപ്പോള്‍ ഈ പറഞ്ഞ സയന്‍സ് ആധുനികശാസ്ത്രം എന്നു പറയുന്നത് തന്നെയല്ലെ. അതിന്റെ പ്രായം??????? ബാല്യാരിഷ്ടതകളൊക്കെ മാറിയോ????“
ആത്മീയത എന്നതിന് ആത്മാവ് എന്ന ‘സോ കോള്‍ഡ് ചൈതന്യത്തെ’ സംബന്ധിക്കാത്ത മറ്റൊരു അര്‍ത്ഥം ശാസ്ത്രത്തിലുണ്ട്. അതേകുറിച്ച് മുന്‍പ് വെള്ളെഴുത്തിന്റെ ഒരു പോസ്റ്റിലിട്ട കമന്റ് ഇവിടെ എടുത്തുവച്ചിട്ടുമുണ്ട്.
ആത്മീയതയുടെ ആ അര്‍ത്ഥമാണ് ഞാന്‍ ഭൂമിപുത്രിയ്ക്കുള്ള മറുപടിയില്‍ അര്‍ത്ഥമാക്കിയത്. രാമായണം വായിക്കുമ്പോഴും ഗീതാധ്യായനം ചെയ്യുമ്പോഴും കിട്ടുന്നത് അതേ ‘അനുഭവം’ ആണെങ്കില്‍ അത് ഇന്ദ്രീയവേദ്യവും ഏതാണ്ട് പൂര്‍ണ്ണമായും ശാസ്ത്രപദ്ധതികളാല്‍ തന്നെ അപഗ്രഥന വിധേയവുമാണെന്ന് അര്‍ത്ഥം :)
പൂര്‍ണ്ണമായ ഒന്നും ഈ ദുനിയാവിലില്ല എന്നും ഈ ഭൂമിമലയാളം തന്നെ പൂര്‍ണ്ണമല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു.”
അപ്പോള്‍ പരമാത്മാവ് എന്നതും അപൂര്‍ണ്ണമാണെന്ന് സമ്മതിക്കുന്നോ ?
അതോ പരമാത്മാവ് എന്നത് പ്രപഞ്ചത്തിനു വെളിയിലാണോ ?
"രാമായണം വായിക്കുമ്പോഴും ഗീതാധ്യായനം ചെയ്യുമ്പോഴും കിട്ടുന്നത് അതേ ‘അനുഭവം’ ആണെങ്കില്‍ അത് ഇന്ദ്രീയവേദ്യവും ഏതാണ്ട് പൂര്‍ണ്ണമായും ശാസ്ത്രപദ്ധതികളാല്‍ തന്നെ അപഗ്രഥന വിധേയവുമാണെന്ന് അര്‍ത്ഥം "
ReplyDeleteവേണമല്ലൊ,ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന വ്യതിയാനങ്ങള്‍,ശാസ്ത്രം അപഗ്രഥിയ്ക്കുന്നത് സ്വാഭാവികം.നത്തിങ് എഗൈന്‍സ്റ്റിറ്റ്!
പക്ഷെ,സൂരജേ,ഒന്നുകൂടിവ്യക്തമാക്കട്ടെ-എനിയ്ക്ക് രാമായണം വായിച്ച് ദിവ്യദറ്ശനമൊന്നും കിട്ടില്ലാട്ടൊ.വിരാട് രൂപ വറ്ണ്ണനയുടെ ലിറിക്കല്‍സൌന്ദര്യത്തില്‍ മുഴുകിപ്പോയതിനെപ്പറ്റിയാണ്‍ ഞാനെഴുതിയത്.
ഒരു സാമാന്യതത്വം കൂടി-
ഒരാള്‍,തനിയ്ക്ക് മനസ്സിലാകാത്തതും
ഉള്‍ക്കൊള്ളാനാകാത്തതായ അറിവൊക്കെ അസംബന്ധം എന്ന് പറഞ്ഞ്
(if not in so many words, in the approach/attitude)
കണ്ണടയ്ക്കുമ്പോള്‍,അവിടെയുമൊരു
അന്ധവിശ്വാസത്തിന്റെ തന്നെ പ്രശ്നമാണുണ്ടാകുക.
അതുമൊരു തരം ഡോഗ്മാറ്റിസം തന്നെ.
അസഹിഷ്ണുത തന്നെ.
അനന്തസാദ്ധ്യതകളുടെ വാതിലുകള്‍ അങ്ങിനെ കൊട്ടിയടയ്ക്കുന്നത് ഒരു യഥാറ്ത്ഥ
നോളെജ് സീക്കറുടെ നഷ്ടം മാത്രമാകും.
പ്രിയ സൂരജ്,
ReplyDeleteആ കമന്റ് പോസ്റ്റുമ്പോഴും ഞാന്‍ ചിരിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഈ മറുപടി വായിച്ചപ്പോഴും അതിന്റെ ഫ്രീക്വന്‍സിയ്ക്ക് മാറ്റമില്ല.
എങ്ങിനെയാ... ഹാ ഹാ. മതി. വെള്ളെഴുത്തിനുള്ള മറുപടി വായിച്ചു. ഇഷ്ടമായി. അതിന്‍ ഞാന്‍ ചൂണ്ടിയത്.
("എന്നാല്‍ പ്രാര്‍ത്ഥനയും മതാത്മകതയും ആചാരബദ്ധമായ ജീവിതവുമൊക്കെ ആണ് അളവുകോലായി എടുക്കുന്നതെങ്കില്‍ ദൈവ വിശ്വാസി എന്നു പറയുന്നവര്‍ ആത്മീയ അനുഭൂതികളില്‍ പരമ ദരിദ്രരുമാണ് !!"
പ്രിയ ഭൂമിപുത്രീ,
ReplyDeleteഈ പോസ്റ്റിട്ടത് ഒരു സൂരജിനേയോ, ഒരു ബാബുവിനേയോ സന്തോഷിപ്പിക്കാനുദ്ദേശിച്ചല്ലായിരുന്നല്ലൊ.
ഇതിന്റെ ഉദ്ദേശം പറയാം-
ബ്ലോഗില്‍ നോക്കിയാല്‍-
നിലവിലുള്ള ബ്ലോഗിന്റെ അവസ്ഥവച്ച് ആരെങ്കിലും "ഹിന്ദു" എന്ന ഒരു വാക്ക് ഉച്ചരിച്ചാല്‍ അവനെതിരെ വര്‍ഗ്ഗീയവാദി, R.S.S. BJP, അഹമദാബാദ്, ഗോധ്ര എന്ന ലേബലുകള്‍ കാട്ടുന്ന ഒരു രീതി കണ്ടു.
ഞാന്‍ ആദ്യം രാമായണത്തിലെ ചില കഥകള്‍ പറയുവാന്‍ തുടങ്ങിയാപ്പോള്‍ എന്നെ "പ്രതിലോമകാരി" എന്നായിരുന്നു വിശേഷിപ്പിച്ചത് എനിക്ക് എന്തോ hidden agenda" ഉണ്ടു പോലും.
ലോകത്തില്‍ നോക്കിയാലോ
മതത്തിന്റെ പേരില്‍ ഒരു ശരാശരി ഹിന്ദുവിന്റെ അറിവില്ലായ്മയെ മുതലെടുക്കുന്ന രണ്ടു തരം ശക്തികള്‍ -
ഒന്ന് -
ദൈവം എന്ന ഒരു കച്ചവടച്ചരക്കിനെ ഉണ്ടാക്കി അതിന്റെ മറവില്‍ കച്ചവടം നടത്തുന്ന മതമേധാവി, പുരോഹിതവര്‍ഗ്ഗം. വിവരമില്ലായ്മ കാരണം അതില്‍ വീണു പോകുന്ന സാമാന്യജനം.
രണ്ട് - ഈ വിവരക്കേടും, ഈ വ്യവസ്ഥിതിയും നിലനിന്നാലേ തങ്ങള്‍ക്കു ഗുണമുള്ളു എന്നു മനസ്സിലാക്കി അതിനനുസരിച്ച് രണ്ടുകൂട്ടരേയും വിഡ്ഢികളാക്കി ജീവിക്കുന്ന ഉദരംഭരികളായ രാഷ്ട്രീയക്കാര്‍.
അതുകൊണ്ട് ഒരു ശരാശരി ഹിന്ദുവിന് അവന്റെ തത്വസംഹിതകളില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ ലളിതമായി, മനസ്സിലാക്കാവുന്ന ഭാഷയില്‍ പറയുവാന്‍ ശ്രമിച്ചതാണ്.
ഇതു പൊതുവില്‍ അറിയുവാന്‍ പാടില്ല എന്നു ആര്‍ക്കോ തോന്നിയതുകൊണ്ടായിരിക്കണമല്ലൊ - ചിലകമന്റുകള്‍ അതുപോലെ വന്നത് - ഇതൊക്കെ ഒരു ചാറ്റില്‍ ഒതുക്കിയാല്‍ പൊരേ? മറുമൊഴിയെ ബുദ്ധിമുട്ടിക്കണോ? എന്നൊക്കെ ചോദിച്ച്. അതുകഴിഞ്ഞ് അതിലും സ്വല്‍പം കൂടി ഭാഷ മാറ്റി ഡാഷുകള്‍ ഉപയോഗിച്ചും മറ്റും.
ബുദ്ധിമുട്ടുണ്ടെങ്കില്‍ മറുമൊഴിയ്ക്ക് അതങ്ങു block ചെയ്താല്‍ പൊരേ? അതോ ഇനി അദ്ദേഹമാണോ മറുമൊഴിയുടെ കാവല്‍ക്കാരന്‍ ? എന്തോ അത് നമുക്കറിയേണ്ട വിഷയവും അല്ല. അപ്പോള്‍ അതു പൊതുവില്‍ അറിയുന്നതില്‍ വിഷമം ഉള്ള ചിലരുണ്ട്.
പണിയ്ക്കര്‍സാറ് പറഞ്ഞത് പൂറ്ണ്ണമായും മനസ്സിലാകുന്നു.
ReplyDeleteഇങ്ങിനെയൊരു ബ്ലോഗും,തുടറ്ന്നുള്ള ചറ്ച്ചകളും എന്‍ലൈറ്റെനിങ്ങ് ആയിഅനുഭവപ്പെടുന്നവരാകും
വായനക്കാര്‍ ഭൂരിഭാഗവും.
പിന്നെ ഇത് “ഈ പോസ്റ്റിട്ടത് ഒരു സൂരജിനേയോ, ഒരു ബാബുവിനേയോ സന്തോഷിപ്പിക്കാനുദ്ദേശിച്ചല്ലായിരുന്നല്ലൊ..”
ഞാന്‍ പറഞ്ഞതു ഈ ബ്ല്ലോഗിനെ മാത്രം ഉദ്ദേശ്യിച്ചല്ല.മറ്റ് പലയിടത്തും ബാബുവും സൂരജുമായി നടന്നിട്ടുള്ള ആശയവിനിമയങ്ങള്‍ ഓറ്ത്തുകൊണ്ടാണ്‍
പ്രിയ ഭൂമിപുത്രീ,
ReplyDeleteഭഗവത് ഗീതയെ കുറിച്ച് മാവേലികേരളം എഴുതിയത് വായിച്ചില്ലേ?
ഒരു വിഷയം പഠിപ്പിക്കുന്നതിനു മുമ്പ് അതിന്റെ "ചരിത്രം" പഠിക്കണം എന്നു പറഞ്ഞ മാന്യ അധ്യാപിക പക്ഷെ ആ വിഷയം കൂടി പഠിക്കണം എന്നുള്ളകാര്യം സൗകര്യപൂര്‍വം വിസ്മരിച്ചു എന്നു തോന്നുന്നു.
വിമര്‍ശനത്തെ ഭയക്കുന്ന ശാസ്ത്രം പോലും. എവിടെ നിന്നോ ആരോ ഓതിക്കൊടുത്ത ഏതാണ്ടൊക്കെ പറയുന്നതു പോലെ തോന്നുന്നു. കാരണം ഞാനും ചെറുപ്പത്തില്‍കേട്ടിട്ടുണ്ട് ഇതിലും വലിയ ചില വാദങ്ങള്‍-
"കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന" എന്ന ശ്ലോകത്തിനര്‍ത്ഥം പറഞ്ഞു കൊടുക്കുന്നു - നിങ്ങള്‍ക്ക് ജോലിചെയ്യാനല്ലാതെ കൂലി ചോദിക്കാനുള്ള അവകാശമില്ല എന്നാണെന്ന്.
മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകനായിരുന്ന എന്റെ ഒരു ജ്യേഷ്ടന്‍ പ്രവര്‍ത്തനം നിര്‍ത്തി അതില്‍ നിന്നു മാറുവാനുള്ള പ്രധാനകാരണവും ഇതു തന്നെ ആയിരുന്നു -
വിമര്‍ശനം വളരെ അനുവദിക്കുന്ന ജനായത്ത രീതിയേ ഹാവൂ അതല്ലെ അതിന്റെയൊരു ഇത് "അതാണല്ലൊ ഈ ജനകീയതയുടെ ഒരു കുഴപ്പം" ഏത്
പ്രിയ മാവേലികേരളം,(in response to your post addressed to me)
ReplyDeleteആദ്യമായി എന്റെ പോസ്റ്റ് മുഴുവനായി
this --
"ഇന്നു നാം കാണുന്ന ഭ്രാന്തിനെ ആണ് 'മതം' എന്നു വിളിക്കുനത് എങ്കില്‍ ഈ ചോദ്യത്തിന് ഉത്തരം എന്തായിരിക്കണം എന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'മതം' എന്നാല്‍ എന്താണ് അത് ആവശ്യമുള്ള വസ്തുവാണോ എന്നു ചോദിച്ചാല്‍ അതിനെ കുറിച്ച് അല്‍പം വിശദീകരിക്കേണ്ടി വരും.
ഈ ലോകത്തില്‍ പക്ഷികളുണ്ട് , മൃഗങ്ങളുണ്ട്, അവയൊക്കെ ജീവിക്കുന്നില്ലേ? അവയ്ക്കൊക്കെ മതം ഉണ്ടൊ അമ്പലമുണ്ടോ പള്ളിയുണ്ടോ? അതുപോലെ നമുക്കും അങ്ങു ജീവിച്ചുകൂടേ എന്നാണെങ്കില്‍ എന്റെ ഉത്തരം അല്‍പം വ്യത്യസ്ഥമായിരിക്കും.
ഞാന്‍ പഠിച്ചത് ഹൈന്ദവതത്വശാസ്ത്രമാണ്, അതുകൊണ്ട് ഇതില്‍ പറയുന്നത് ആരീതിയില്‍ മാത്രം കണ്ടാല്‍ മതി. മറ്റു മതങ്ങളുടെ തത്വശാസ്ത്രങ്ങള്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ച് ഒരക്ഷരം പോലും ഇതിലില്ല.
പക്ഷിമൃഗാദികളെക്കാള്‍ കൂടുതലായി മനുഷ്യന് വിശേഷബുദ്ധി എന്നൊരുസാധനം കൂടിയുണ്ട്. അതുകൊണ്ട് അവയോട് തരതമ്യപ്പെടുത്തല്‍ എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. അവയ്കില്ലാത്തതൊന്നും നമുക്കും വേണ്ടാ എന്നു പറയുന്നത് അവയോടൊപ്പം നില്‍ക്കുന്ന നിലവാരത്തിലുള്ളവര്‍ക്കാണ്
മനുഷ്യന് ഏറ്റവും അടിസ്ഥാനപരമായവയും അതിലുപരിയുള്ളവയുമായി ചില ആവശ്യങ്ങളുണ്ട്. അവയെ അനുസരിച്ചിരിക്കും അവന്റെ സ്വഭാവവിശേഷങ്ങള്‍.
അടിസ്ഥാനപരം (Basic/Primary)
1. Physical needs like shelter
2. Physiological Needs like hunger
3. Security
4. Safety and Health
മേല്‍പറഞ്ഞ നാലെണ്ണം ഏറ്റവും അടിസ്ഥാനപരമാണ്. ഇവയില്‍ ഓരോന്നും ലഭിച്ചില്ലെങ്കില്‍ അവന്റെ പെരുമാറ്റം, ഇതു ലഭിച്ചവരുടെ പോലെ ആയിരിക്കില്ല.
പക്ഷെ ആ പെരുമാറ്റത്തില്‍ മതം എന്ന വസ്തു വിന് സ്വാധീനം ഇല്ല - കാരണം മതം അതിനെ സംബന്ധിക്കുന്നതല്ല.
Secondary
1. Social
2. Ego- Esteem
3. Self Actualisation - (Ethical /Moral)
അതിനുപരിയായി കാണുന്ന ഇവകളില്‍ ആദ്യത്തെ രണ്ടെണ്ണത്തില്‍ മതം സ്വാധീനം ചെലുത്തുമ്പോഴാണ്, ഇന്നു കാണുന്ന തരം ഭ്രാന്തുണ്ടാകുന്നത്.
എന്നാല്‍ മതം ഏറ്റവും മുകളിലത്തെതായ - Self - Actualisation ന് വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുവാണ്.
അതിനുള്ള കാര്യങ്ങളാണ് അതില്‍ പറഞ്ഞിരിക്കുന്നതും.
ഇരിമ്പ് കൊണ്ട് പിച്ചാത്തിയും വാളും ഉണ്ടാക്കാം, - അതില്‍ കുഴപ്പം ഇരിമ്പിന്റെതല്ല ഉന്റാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവന്റെ ആണ്.
ഇവിടെ ഞാന്‍ Dr Sooraj ന്റെ ഇവിടെ പറഞ്ഞ ഈ വാക്കുകള്‍ കൂടീ കടമെടുക്കട്ടെ-
"ബുദ്ധിയുറയ്ക്കാത്ത പ്രായത്തില്‍ തന്നെ മതം നിഷ്കര്‍ഷിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കുന്ന മാതാപിതാക്കളല്ലേ യഥാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധമായ സമീപനത്തിലൂടെ ഈ പറയുന്ന ആശയസംഘട്ടനങ്ങള്‍ക്കു വഴിവയ്ക്കുന്നത് ? സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു കുട്ടി പക്വതയാര്‍ജ്ജിക്കുമ്പോള്‍ നല്ലവണ്ണം ഗുണദോഷചിന്തനം ചെയ്തിട്ട് ഒരു മതവിശ്വാസത്തെ പുണര്‍ന്നാല്‍ അതല്ലേ ആശയപരമായ വ്യക്തത ഉണ്ടാക്കുക ?
"
ഒന്നു മനസ്സിരുത്തി വായിക്കുക. എന്നിട്ട് അതിലെ ആശയം എന്താണെന്നു മനസ്സിലാക്കുക എന്നിട്ട് എഴുതുക.
പിന്നീട് ഞാന്‍ ഇട്ട കമന്റുകള്‍ (quoting ne here for example)
"വിമര്‍ശനത്തെ ഭയക്കുന്ന ശാസ്ത്രം പോലും. എവിടെ നിന്നോ ആരോ ഓതിക്കൊടുത്ത ഏതാണ്ടൊക്കെ പറയുന്നതു പോലെ തോന്നുന്നു. കാരണം ഞാനും ചെറുപ്പത്തില്‍കേട്ടിട്ടുണ്ട് ഇതിലും വലിയ ചില വാദങ്ങള്‍-
"കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന" എന്ന ശ്ലോകത്തിനര്‍ത്ഥം പറഞ്ഞു കൊടുക്കുന്നു - നിങ്ങള്‍ക്ക് ജോലിചെയ്യാനല്ലാതെ കൂലി ചോദിക്കാനുള്ള അവകാശമില്ല എന്നാണെന്ന്.
മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകനായിരുന്ന എന്റെ ഒരു ജ്യേഷ്ടന്‍ പ്രവര്‍ത്തനം നിര്‍ത്തി അതില്‍ നിന്നു മാറുവാനുള്ള പ്രധാനകാരണവും ഇതു തന്നെ ആയിരുന്നു -
വിമര്‍ശനം വളരെ അനുവദിക്കുന്ന ജനായത്ത രീതിയേ ഹാവൂ അതല്ലെ അതിന്റെയൊരു ഇത് "അതാണല്ലൊ ഈ ജനകീയതയുടെ ഒരു കുഴപ്പം" ഏത്"
ഒന്നു മനസ്സിരുത്തി വായിക്കുക അതിന്റെ അര്‍ത്ഥം മനസ്സിലാക്കുക എന്നിട്ട് അതിനെതിരെ എഴുതുക. അപ്പോള്‍ നിങ്ങള്‍ക്കു തന്നെ നിങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കും.
പിന്നെ gentlemanly- sorry നിങ്ങള്‍ ഗീതയെകുറിച്ച് പറഞ്ഞ "വിമര്‍ശനത്തെ ഭയക്കുന്ന " അതിന് ഞാനൊരു ചോദ്യം ചോദിച്ചിരുന്നു ഗീതയില്‍ നിന്നുള്ള ശ്ലോകം ക്വോട് ചെയ്ത്. അതിന് മുമ്പത്തെ പോലെ പെട്ടെന്നു പോയിട്ട് ഇതുവരെയും ഉത്തരം കിട്ടിയില്ല. പ്രശ്നം ഉന്നയിച്ച ആള്‍ കേള്‍ക്കുവാനില്ലെങ്കില്‍ കേള്‍ക്കുവാനുള്ളവരോടല്ലേ പറയുവാന്‍ സാധിക്കൂ. ( ഇനി മേലില്‍ ശ്രദ്ധിച്ചുകൊള്ളാം താങ്കള്‍ മറുപടി പറയുന്നതുവരെ മിണ്ടാതിരിക്കാന്‍ :):)) പിന്നെ നിങ്ങള്‍ ഈ വഴിക്കു വന്നില്ലെങ്കില്‍ ഞാന്‍ ബ്ലോഗും പൂട്ടി പൊയ്ക്കോണമായിരിക്കും :)
പിന്നെ ഈ 'ജനായത്തം ധാരാളമുള്ള കക്ഷി' യെക്കുറിച്ചു ഉള്ള അനുഭവം പറേഞ്ഞതാണ് അതൊന്നു കൂടി ശ്രദ്ധിച്ചു വായിച്ചാല്‍ മനസ്സിലാകും.
അധികം എഴുതുന്നില്ല.
കാര്യം മനസ്സിലാക്കി എഴുതുകയാണെങ്കില്‍ അതിനനുസരിച്ച് മറുപടി തരാന്‍ ശ്രമിക്കാം.
Best wishes