Saturday, January 14, 2012

മാനേജ് മെന്റ് മഹാഭാരതം സ്റ്റൈൽ തുടർച്ച

മഹാഭാരതം കഥയിൽ ഗാന്ധാരി എന്ന രാജകുമാരിയെ ധൃതരാഷ്ട്രർ വിവാഹം കഴിച്ചത് അറിയാമല്ലൊ അല്ലെ?

ഗാന്ധാരിയുടെ സഹോദരൻ ആണ് ശകുനി.

തന്റെ സഹോദരിയെ ഒരു പൊട്ടക്കണ്ണനെ കൊണ്ട് കല്യാണം കഴിപ്പിച്ചപ്പോൾ ശകുനി ഒരു ശപഥം ചെയ്തു -
ഈ രാജവംശം താൻ മുടിയ്ക്കും എന്ന്

ആ വിവാഹം തടയാൻ മാത്രം ശക്തി അയാൾക്കില്ലാതിരുന്നിട്ടും ഈ ഒരു പ്രതിജ്ഞ അയാൾ നടപ്പിലാക്കി - അതും അറിയാമല്ലൊ അല്ലെ?

എന്തായിരുന്നു ശകുനി ഉപയോഗിച്ച വിദ്യ?

തന്റെ മരുമകനായ ദുര്യോധനനെ തന്നെ ഉപയോഗിച്ചു.

അഹംഭാവം അല്പമെങ്കിലും ഉണ്ടായിരുന്ന ഒരാളെ തെരഞ്ഞെടുത്ത് വേണ്ട ഉപദേശങ്ങൾ നൽകി തന്റെ കാര്യം സാധിച്ചെടുത്തു

4 comments:

  1. അല്ലാ, എന്തുകൊണ്ടാ കാഴ്ച്ച ഇല്ലാത്ത ഒരാളെക്കൊണ്ട് ഗാന്ധാരിയെ വിവാഹം കഴിപ്പിച്ചതു്. അതിനു കഥ വല്ലതുമുണ്ടോ?

    ReplyDelete
  2. പ്രശസ്തമായ ഹസ്തിനപുരരാജ്യത്തെ മൂത്ത രാജകുമാരനായ ധൃതരാഷ്ട്രന്റെ വിവാഹാലോചന ഗാന്ധാരരാജാവ് തള്ളിക്കളഞ്ഞില്ല എന്നാണ് എനിക്കു തോന്നുന്നത്

    പിന്നെ കേട്ടിട്ടുള്ള ഒരു പാഠം അന്ധനായ അയാൾക്കു കൊടുക്കുന്നതിനു മുൻപേ ഒരു ആടിന് വിവാഹം കഴിച്ചു കൊടുക്കുകയും തുടറ്റർന്ന് ആ ആടിനെ വധിക്കുകയും ചെയ്തു അത്രെ. അങ്ങനെ വിധവ ആയ ഗാന്ധാരിയെ ആണ് ധൃതരാഷ്ട്രനു വിവാഹം കഴിച്ചു കൊടൂക്കുന്നത്

    ഈ ചതി പിന്നീടറിഞ്ഞ ധൃതരാഷ്ട്രൻ ഗാന്ധാര രാജ്യത്തെ തന്റെ ബന്ധുക്കളെ എല്ലാം ജയിലിൽ അടക്കുകയും പട്ടിണി ഇടുകയും ചെയ്തു പോലും. ആകെ കൊടുത്തിരുന്ന ഒരു പിടി ചോറ് ഏറ്റവും ഇളയ മകനായ ശകുനിയ്ക്കു നൽകി അവൻ ജീവനോടിരിക്കാനും പ്രതികാരം ചെയ്യാനും അവസരം ഉണ്ടാക്കി എന്നൊക്കെ

    ReplyDelete
  3. പണിക്കര്‍ സാറേ ഞാന്‍ കേട്ടിരിക്കുന്നതു അല്ല ഞാന്‍ ഇതൊരു ഒരു നോവലില്‍ ആണെന് തോന്നുന്നു പണ്ട് വായിച്ചത് , ഗന്ധരിയെ ഇഷ്ടതോടെയല്ല വിവാഹചെയ്തു കൊടുത്തത് കാരണം വിവാഹം ചെയ്തു കൊടുതില്ലേ ഭീഷ്മാചാര്യ യുദ്ദത്തിനു പുറപ്പെട്ടു വരും എന്നറിയിച്ചു ശകുന്നി യുദ്ധത്തിനും തയ്യാര്‍ ആയിരുന്നു എന്നാല്‍ ഗാന്ധാരിയുടെ അച്ഛന്‍ അന്ന് പ്രജകള്‍ക്കു വേണ്ടി മകളെ വിവാഹം ചെയ്തു കൊടുത്തത് അതിന്റെ പകയാണ് ശകുനി തീര്‍ത്തതും എന്നും , ആവോ !!

    ReplyDelete
  4. പുണ്യാളൻ അങ്ങനെ ഒരു വശവും കാണുമായിരിക്കും

    ഭീഷ്മരെ പോലെ ഒരു സാധനം മറുവശത്തുണ്ടെങ്കിൽ പഴയ കഥ ഓർത്തു കാണുമല്ലൊ അംബയുടെ- അപ്പോൾ തന്നെ സമ്മതിച്ചു പോകും ഹ ഹ ഹ ജനത്തിനു വേണ്ടി അല്ല തനിക്കു വേണ്ടി പോലും

    ReplyDelete