Monday, January 16, 2012

മാനേജ്മെന്റ് ഭീഷ്മർ സ്റ്റൈൽ

ഭീഷ്മരുടെ ആയോധനപാടവം പറഞ്ഞറിയിച്ചു തരേണ്ട ആവശ്യം ഇല്ലല്ലൊ. അങ്ങനെ ഉള്ള ഒരാൾ ഒരിക്കൽ ഒരു ആപ്പിൽ ചാടി.

തന്റെ ഗുരുവിനോടു തന്നെ യുദ്ധം ചെയ്യേണ്ട അവസ്ഥ.

തന്നെ ആയോധനവിദ്യ പഠിപ്പിച്ച തന്റെ ഗുരുവിനെ ജയിക്കുക എന്നത് തന്റെ ലക്ഷ്യം ആണെങ്കിൽ അതിനു വേണ്ടതു ചെയ്യണം - അതിൽ മാനാഭിമാനങ്ങൾ ആലോചിച്ചിട്ടു കാര്യമില്ല.

താൻ ചെയ്യുന്ന കർമ്മങ്ങൾക്കു ഫലപ്രാപ്തി വേണം എങ്കിൽ ഗുരുവിന്റെ അനുഗ്രഹം കൂടി വേണം - (താടിയും മുടിയും നീട്ടിയ സിബുഗുരുവിനെ ഭജിക്കുന്നവർക്കു വേണ്ടി വരില്ല - അവരെ വെറുതെ വിട്ടിരിക്കുന്നു)

അതുകൊണ്ടായിരുന്നു യുദ്ധം തുടങ്ങുന്നതിനു മുമ്പ് ഭീഷ്മർ പരശുരാമന്റെ അടുത്തു ചെന്നു ജയിക്കുവാൻ അനുഗ്രഹിക്കണം എന്നു പറയുന്നത്. ( ഈ വേല ഭീഷ്മർ മാത്രമല്ല ദ്രോണരുമായുള്ള യുദ്ധത്തിനു മുൻപ് ധർമ്മപുത്രരും മറ്റും മറ്റും കാണിക്കുന്നതായി പറഞ്ഞിട്ടുണ്ട്)

പലതരത്തിൽ പെട്ട ആയിരക്കണക്കിനു ജോലിക്കാർ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിലെ ഹ്യൂമൻ റിസോഴ്സ് വിഭാഗം മേധാവിമാർ കാണിക്കേണ്ടി വരുന്ന പലതും ഓർമ്മ വരുന്നു ഹ ഹ ഹ

3 comments:

  1. ഇതേ തന്ത്രമല്ലെ കുരുക്ഷേത്രയുദ്ധത്തിന്റെ ഒൻപതാം ദിവസം രാത്രി കൃഷ്ണൻ പാണ്ഡവരെ കൊണ്ടും ചെയ്യിച്ചത്. യുദ്ധത്തിനു മുൻപ് പിതാമഹൻ യുധിഷ്ഠിരനു നൽകിയ വിജയി ആവാനുള്ള അനുഗ്രഹം തിരിച്ചു കൊടുക്കാൻ ആവശ്യപ്പെടുന്നതും അങ്ങനെ ചെല്ലുന്ന യുധിഷ്ഠിരനോട് വിജയിക്കാനുള്ള മാർഗ്ഗം ഭീഷ്മർ പറയുന്നതും. താൻ സ്ത്രീകളോട് യുദ്ധം ചെയ്യില്ല എന്നതായിരുന്നു ആ മാർഗ്ഗം. ഒരു സ്ത്രീ മുന്നിൽ വന്നാൽ താൻ ആയുധം താഴെവെയ്ക്കും എന്ന ഭീഷ്മർ യുധിഷ്ടിരനോട് പറയുന്നു. ഇതനുസരിച്ച ജന്മം കൊണ്ട് സ്ത്രീയായ ശിഖണ്ഡിയെ ശ്രീകൃഷ്ണൻ പത്താം ദിവസത്തെ യുദ്ധത്തിൽ ഭീഷ്മരുടെ മുൻപിൽ എത്തിക്കുന്നു. എതിർക്കാത്ത ഭീഷ്മരെ അർജ്ജുനൻ ശരശയ്യയിലാക്കുന്നു. :)

    ReplyDelete
  2. മണികണ്ഠൻ ജി വളരെ ശരി ആണ് അതുപോലെപല ഉദാഹരണങ്ങളും ഉണ്ട് ദ്രോണരുടെതും ഞാൻ സൂചിപ്പിച്ചിരുന്നു

    നക്കാപ്പിച്ചയ്ക്കു വേണ്ടി തന്റെ യൂണിയനിലെ ആളുകളെ പോലും പറ്റിച്ച് ജീവിക്കുന്ന ഉദരംഭരികളായ നേതാക്കന്മാർ, അവരെ ഇങ്ങനെയേ ഒതുക്കാൻ പറ്റൂ എന്നറിയാവുന്ന അധികാരികളും


    തേഡ് റേറ്റ് ചെറ്റകളായ ചില നേതാക്കന്മാരെ വിളിച്ച് ഗസ്റ്റ് ഹൗസിൽ സപ്രമഞ്ചത്തിൽ ഇരുത്തി വിലകൂടിയ മദ്യം വിളമ്പുമ്പോൾ - പിന്നെ എവിടെയാ ഒപ്പിടേണ്ടത് എന്നെ ചോദ്യം ഉള്ളൂ
    നേതാവു തങ്ങൾക്കു വേണ്ടി ചെയ്യുന്ന ഇത്തരം "നല്ലകാര്യങ്ങളിൽ" പുളകം കൊള്ളുന്ന വിഡ്ഢികളായ അനുയായികൾ

    എന്തൊക്കെയാ കാണാൻ :)

    ReplyDelete