Tuesday, January 17, 2012

Managing Difficult People

എച്ച് ആർ ന് "Managing Difficult People" എന്ന വിഷയത്തിൽ ഒരു ക്ലാസ് എടുക്കുവാൻ വേണ്ടി പരതി കിട്ടിയ സംഭവശകലങ്ങള് ആണ് ഈ പോസ്റ്റുകളാക്കി ഇടുന്നത്

വിഷയം കണ്ടപ്പോൾ അന്തിച്ചു പോയി

ആരാ പോലും ഈ "ഡിഫികൾറ്റ് പീപ്പിൾ" അങ്ങനെ ഒരു വകുപ്പുണ്ടോ?
അല്ലാത്ത ആളുകളും ഉണ്ടൊ?

(അതല്ലെ അതിന്റെ ശരി മുകളിൽ ഇരിക്കുന്ന കൊജ്ഞാണന്മാർ നല്ല നല്ല ആളുകൾ. താഴെ ഉള്ളവരെല്ലാം ഡിഫികൾറ്റ് അത്രയല്ലെ ഉള്ളു)

ഒരു സ്ഥാപനം നടത്തി കൊണ്ടു പോകണം എങ്കിൽ അതിന്റെ മുകളിൽ ഇരിക്കുന്ന ആളിന് താഴെ ഉള്ള എല്ലാവരും ഡിഫികൾറ്റ് തന്നെ. പക്ഷെ അതൊരു കാഴ്ചപ്പാടു മാത്രം.

ആരും പെർഫക്റ്റ് അല്ല. എല്ലാവരിലും കുറച്ചു നല്ല വശങ്ങൾ കാണും, ബാക്കി വിട്ടേക്കുക.

ഉള്ള എല്ലാ ആളുകളുടെയും നല്ല വശങ്ങൾ ചേർത്തിണക്കി പ്രയോജനപ്പെടുത്തിയാൽ ആൾ വിജയിച്ചു.

അതിൽ confrontation ഇല്ലാതെ ആളെ വശത്താക്കുവാൻ ഇതിഹാസങ്ങളിലെ ആളുകൾ ഉപയോഗിച്ച പല പല വിദ്യകളും കഥകളിൽ കാണുന്നു. അതിന്റെ ഉദാഹരണങ്ങൾ മുൻപു കൊടുത്ത പോസ്റ്റുകളിൽ കാണാം

ശകുനി എടുത്ത തീരുമാനം നടപ്പിലാക്കി

ദുര്യോധനൻ കർണ്ണനെ വശത്താക്കി

ഭീഷ്മർ പരശുരാമനിൽ നിന്നും രക്ഷപെട്ടു

എന്നാൽ ഇവരാരും, ശാശ്വത വിജയം കൈവരിച്ചും ഇല്ല

അതു നേടിയവൻ കൃഷ്ണൻ

നമുക്കത്ര പോകണ്ട

വെറും ഭൗതികമായ ഒരു സ്ഥാപനത്തിന്റെ മാത്രം കാര്യം നോക്കിയാൽ പോരേ?

നാം ടി വീയിൽ പല ഷോകളിലും കണ്ടിട്ടുണ്ടാകും ഡോൾഫിനുകൾ അതിന്റെ പരിശീലകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചു ചാടുന്നതും മറിയുന്നതും മറ്റും

ഏതായാലും ഒരു ഡോൾഫിനെയും ഭാഷ പറഞ്ഞു അതു പഠിപ്പിക്കാൻ പറ്റില്ല അല്ലെ?

പക്ഷെ തലച്ചോർ ഇത്രയും കുറച്ചു മാത്രം വളർച്ച എത്തിയ ആ മീനിനെ കൊണ്ട് നാം ഉദ്ദേശിക്കുന്ന കാര്യം നടപ്പിലാക്കാം എങ്കിൽ മനുഷ്യരെ ഉപയോഗിച്ചും പറ്റില്ലെ?

(പറ്റും പക്ഷെ അതിനു മുകളിൽ ഇരിക്കുന്നവർ ഭാരതീയരായിരിക്കരുത് എന്നു മാത്രം - ഒരു മൾടി നാഷനൽ കമ്പനി ഭാരതത്തിലെ ഒരു സ്ഥാപനം വാങ്ങി അതിന്റെ തൊഴിലാളികൾക്കുള്ള വേതനവും മറ്റും നിശ്ചയിച്ച ഭാഗം ആദ്യമായി അവതരിപ്പിച്ചപ്പോൾ അതു കണ്ടു കണ്ണു തള്ളിയ ഇവിടത്തെ തലവൻ വച്ച പാര - അതെല്ലാം മാറ്റിച്ച് ഇവിടെ ഉള്ള ശമ്പളം തന്നെ നിലനിർത്തിയതും അതിന്റെ ബാക്കിപത്രങ്ങളും മറ്റും ഓർത്തപ്പോള് എഴുതി പോയതാണ്, ആഴ്ച്ചയിൽ അഞ്ചു ദിവസം അല്ല ഇവിടത്തെ പട്ടികൾ ആറു ദിവസവും ജോലി ചെയ്തോളും എന്നും. ഇന്ത്യക്കാരെ പറ്റിക്കാൻ ഇന്ത്യക്കാർ തന്നെ ഉള്ളപ്പോള് സായിപ്പിനെന്തു വിഷമം?)

ആ അതവിടെ നിൽക്കട്ടെ

നമുക്ക് ഒരു കിളിയെ എടുത്ത് പരീക്ഷിക്കാം

ഒരു കമ്പിക്കൂട് അതിന്റെ ഒരു വശത്ത് താഴെ ഒരു വാതിൽ
മറ്റെ അറ്റത്ത് ഒരു കമ്പിയിൽ ഒരു വളയം

ഈ കൂടിന്റെ ഒരു വശത്ത് ഒരു ഗ്രെയിൻ ഗൺ ( ധാന്യം ഉണ്ടയായി ഉപയോഗിക്കുന്ന ഒരു തോക്ക് സംവിധാനം. അതായത് അതു ഷൂട്ട് ചെയ്യുമ്പോള് ഒരു ധാന്യം പുറത്തു വരും.

നിങ്ങളെ ട്രെയിനറായി നിയമിച്ച് ഒരു പ്രാവിനെ കയ്യിൽ തരുന്നു.
നിങ്ങളുടെ ജോലി ആ പ്രാവിനെ കൂട്ടിനുള്ളിലുള്ള വളയത്തിൽ ഇരിക്കുവാൻ പഠിപ്പിക്കണം.

എങ്ങനെ ചെയ്യും?

ആലോചിച്ചാൽ വളരെ പ്രയാസം ആണ് അല്ലെ?

എന്നാൽ ഇതെങ്ങനെ സാധിക്കുന്നു എന്നറിയണ്ടെ?

പ്രാവിനെ വെറുതെ തുറന്നു വിട്ടിട്ട് അത് ആ വളയത്തിൽ കയറി ഇരിക്കുവാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നാൽ --
നടക്കില്ല ഉറപ്പല്ലെ?

പ്രാവ് അവിടെയും ഇവിടെയും ഒക്കെ ചാടി നടക്കുമായിരിക്കും അല്ലാതെ അതിനറിയില്ലല്ലൊ നാം അതിനെ വളയത്തിൽ കയറാൻ പഠിപ്പിക്കുക ആണെന്ന്.

അതുകൊണ്ട് ശരിക്കുള്ള പരിശീലകർ എന്താണു ചെയ്യുക?

പ്രാവിനെ വഴക്കു പറയുമൊ?
അടിക്കുമോ?
ഒന്നും ഇല്ല

ആ കൂടിന്റെ വാതിലിനരികിൽ ഒരു വര വരയ്ക്കും.

എന്നിട്ടു പ്രാവിനെ തുറന്നു വിട്ടു കാത്തിരിക്കും.

പ്രാവ് പലതവണ അവിടെയും ഇവിടെയും ഒക്കെ ചാടി നടക്കുന്നതിനിടയിൽ എപ്പോഴെങ്കിലും അബദ്ധത്തിൽ ആ വരയെ കടന്നു കൂട്ടിനു നേരെ ചാടിയാൽ ആദ്യം പറഞ്ഞ ഗൺ ഉപയോഗിച്ച് ഒരു ധാന്യം ഷൂട്ട് ചെയ്യും.

പ്രാവിനു ധാന്യം ഇഷ്ടമാണല്ലൊ അല്ലെ.
ആ ധാന്യം കൊത്തി കൊറിച്ചിട്ടു വീണ്ടും അവിടെയും ഇവിടെയും ചാടി നടക്കും.

എപ്പോഴങ്കിലും വീണ്ടും ആ വര കടന്നാൽ ധാന്യം ലഭിക്കും. പക്ഷെ പലതവണ ഇതു കണ്ടാൽ പ്രാവിനു മനസിലാകും സംഗതി. അതു പിന്നീടു മനഃപൂർവം ആ വരയെ ക്രോസ് ചെയ്യുവാൻ തുടങ്ങും.

ഒരു തവണ മനഃപൂർവം ക്രോസ് ചെയ്താൽ പിന്നീടു ആ വരയെ അല്പം കൂടി മാറ്റി വരയ്ക്കും.

കൂടുതൽ വിസ്തരിക്കേണ്ട ആവശ്യം ഇല്ലല്ലൊഅല്ലെ?

പതിയെ പതിയെ ആ പ്രാവിനെ വളയത്തിനടുത്തെത്തിക്കാനും അതിൽ ഇരുത്തുവാനും കഴിയും.

ഇതിൽ അന്തർഭവിച്ചിരിക്കുന്ന മൂന്നു തത്വങ്ങൾ മനസിലാക്കിയാൽ ഏതു അണ്ടനെയും അടകോടനെയും വേണ്ട രീതിയിൽ ഉപയോഗിക്കാം.

എങ്കിൽ കഴിവുള്ള ആളുകളെ കൊണ്ട് എന്തു വേണമെങ്കിലും സാധിക്കാം എന്നും അറിയാമല്ലൊ അല്ലെ?

1. ആദ്യം അറിയേണ്ട കാര്യം തന്റെ സബോർഡിനേറ്റ് ആയ ഓരോ വ്യക്തിയിൽ നിന്നും താൻ എന്താണ് പ്രതീക്ഷിക്കുന്നത്?

അതു തനിക്കും അറിയാമായിരിക്കണം, സബോർഡിനേറ്റിനും വ്യക്തമായി അറിയാമായിരിക്കണം

തനിക്കു അത് ആദ്യമേ അറിയാം - അതു കൊണ്ട് അതു വേണ്ട വിധത്തിൽ സബോർഡിനേറ്റിനെ മനസിലാക്കിക്കണം. പ്രാവിനു വര വരച്ചും ധാന്യം കൊടുത്തും മറ്റും ചെയ്തതുപോലെ പ്രയാസം ഉണ്ടാകുമോ?

സബോർഡിനേറ്റിനു വ്യക്തമായി മനസിലായില്ല എങ്കിൽ അയാളിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. അതുകൊണ്ട് ആദ്യമായി ചെയ്യേണ്ടത് ഗോള് സെറ്റിങ്ങ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കർമ്മം ആണ്.

വേണം എങ്കിൽ അതു പോയിന്റുകളായി എഴുതി വയ്പ്പിക്കുക.
വലിയ ജോലികൾ ആണെങ്കിൽ അളക്കാവുന്ന തരത്തിൽ ചെറിയ ചെറിയ പണികൾ ആയി വിഭജിച്ചെടുക്കുക.

നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കാൻ പറ്റുന്നത്ര പണിയെ ഉൾക്കൊള്ളിക്കുവാൻ പാടുള്ളൂ

2. കൃത്യമായ പണീയെ അഭിനന്ദിക്കുക.
ആരു ജോലി ചെയ്താലും അംഗീകാരം ആഗ്രഹിക്കും അതു ലോക നിയമം ആണ്.

ആ അംഗീകാരം ലഭിക്കുന്നില്ല എങ്കിൽ അതു അവരുടെ പ്രകടനത്തെ സാരമായി ബാധിക്കുകയും ചെയ്യും

അതു കൊണ്ട് സമയ പരിധിക്കുള്ളിൽ മുഴുമിപ്പിക്കപ്പെട്ട ഏതു ജോലിയ്ക്കും തോലിൽ തട്ടിയുള്ള അഭിനന്ദനം പോലെ ഒരു ചെറിയ കാര്യം ആയാലും മതി - അത് അയാളുടെ പ്രകടനത്തെ സാരമായി മെച്ചപ്പെടുത്തും

കൈ കൊടുക്കുക, പുറത്തു തട്ടുക ഇതൊക്കെ ( സബോർഡിനേറ്റ് സ്ത്രീയും ബോസ് പുരുഷനും ആണെങ്കിൽ ഭാരതത്തിൽ ആണെങ്കിൽ സൂക്ഷിക്കണം തൊട്ടുള്ള അഭിനന്ദനം ഒഴിവാക്കുകയായിരിക്കും നല്ലത് :) ) വളരെ വളരെ ഊഷ്മളമായ ബന്ധം ഉണ്ടാക്കും

3. കൃത്യമായി മനസിലായ ജോലി ഒരിക്കൽ ചെയ്തു തീർത്ത ജോലി പിന്നീടൊരിക്കൽ തെറ്റായി ചെയ്തു കണ്ടാൽ കർശനമായ വിമർശനം, രൂക്ഷമായ ഭാഷയിൽ അപ്പോള് തന്നെ നടത്തണം.

പലപ്പോഴും നാം നമ്മുടെ മക്കളെ തല്ലി കഴിഞ്ഞായിരിക്കും അവർ ചോദിക്കുന്നത് "അച്ഛാാ എന്തിനാ എന്നെ തല്ലിയത്" എന്ന്

എന്തിനാണ് തല്ലിയത് എന്നു മക്കൾക്കു മനസിലായില്ലെങ്കിൽ തല്ലിയിട്ടെന്തു ഫലം?

അതുപോലെ സബോർഡിനേറ്റ് വരുത്തിയ കുറവ് എന്താണ് എന്നു അയാൾക്കു വ്യക്തമായി മനസിലാകത്തക്കവണ്ണം വേണം ഈ പ്രകടനം

ഇവിടെ പ്രകടനം എന്നെഴുതാൻ ഒരു പ്രത്യേക കാരണം ഉണ്ട്

ഇതൊന്നും മനസ്സിൽ വയ്ക്കരുത്

( ഭാരതീയ എച്ച് ആറുകാരെ ധാരാളം കണ്ടിട്ടുള്ളതു കൊണ്ട് പറഞ്ഞതാ. എന്തൊ മുജ്ജന്മ വൈരാഗ്യം പോലെയാണ് നമ്മുടെ മിക്കവരും അല്ലെ?)

ഇനി ഈ വഴക്കു പറയൽ അധികം നീളരുത് ഏറിയാൽ 30 സെക്കൻഡ് അല്ലെങ്കിൽ ഒരു മിനിറ്റ്. അതിന്റെ തുടർച്ച ആയി തന്നെ ഈ വഴക്ക് ആ വ്യക്തിയ്ക്കു നേരെ അല്ലെന്നും, ആവ്യക്തിയുടെ ആ നേരത്തെ പ്രവൃത്തിക്കെതിരെ മാത്രമാണെന്നും ബോദ്ധ്യപ്പെടൂത്തുകയും വേണം
" I never expected such a behaviour from you" എന്ന പോലെ ഉള്ള ഒരു വാചകം അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം.

ആ ആളിനെയും അയാളുടെ കഴിവുകളെയും താൻ എത്ര വിലമതിക്കുന്നുണ്ടെന്നും ബോദ്ധ്യപ്പെടുത്തനം എന്നർത്ഥം

മേല്പറഞ്ഞ മൂന്നു പോയിന്റുകൾ തങ്ങളുടെ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞാൽ ---

14 comments:

  1. സമ്മതിച്ചു......സമ്മതിച്ചു.
    ഒട്ടും വിഷമമില്ല ഇതൊന്നും നടപ്പിലാക്കുവാൻ...പക്ഷെ, എന്തോ ചില ദുശ്ശീലങ്ങൾ ആത്മാവിൽ കൂടുകെട്ടിയതുകൊണ്ട് ഭൂരിഭാഗം മനുഷ്യർക്കും ഇതൊന്നും നടപ്പിലാക്കുവാൻ പറ്റുന്നില്ല. പറ്റുന്നവർ അസാധാരണ തലത്തിലേയ്ക്കുയരുന്നത് നോക്കി അവരുടെ ഒരു തലേലെഴുത്ത്, എന്താ ഭാഗ്യം എന്നൊക്കെപ്പറഞ്ഞ് അപ്പോഴും വേണ്ടതു ചെയ്യാതെ കഴിഞ്ഞു കൂടുന്നു അത്ര പാവങ്ങളൊന്നുമല്ലാത്ത മാനവ ഹൃദയങ്ങൾ...

    അപ്പോൾ നമസ്ക്കാരം.

    ReplyDelete
  2. ഗ്രേറ്റ്‌ പോസ്റ്റ്‌ തന്നെ വിശദമായി കാര്യങ്ങള്‍ വിശദമാക്കി ,,,,, അഭിനന്ദനങ്ങള്‍

    ReplyDelete
  3. പലപ്പോഴും നാം നമ്മുടെ മക്കളെ തല്ലി കഴിഞ്ഞായിരിക്കും അവർ ചോദിക്കുന്നത് "അച്ഛാാ എന്തിനാ എന്നെ തല്ലിയത്" എന്ന്

    എന്തിനാണ് തല്ലിയത് എന്നു മക്കൾക്കു മനസിലായില്ലെങ്കിൽ തല്ലിയിട്ടെന്തു ഫലം?

    ReplyDelete
  4. എച്മൂ ഇവിടത്തെ എച്ച് ആർ ഇന്റെ സ്വഭാവം നല്ല പട്ടു പോലെ അല്ലെ

    "നിന്നെ എടുത്തോളാമെടാ അപ്രൈസൽ വരട്ടെ" സ്റ്റൈൽ
    എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ അതിന്റെ വിശദാംശങ്ങൾ പരിശോധിക്കുന്നതും അതിനു വേണ്ടി ഉള്ള ചോദ്യം ചെയ്യൽ നടത്തുന്നതും അതിന്റെ ശരിക്കുള്ള കാരണം കണ്ടു പിടിച്ച് വീണ്ടും അതാവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണെന്നാൺ വയ്പ്

    പക്ഷെ നടക്കുന്നതോ - ആരെങ്കിലും ഒരു പാവത്തിന്റെ മണ്ടയ്ക്ക് അതു മുഴുവൻ കെട്ടിവക്കൽ

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ആരും മാനേജ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നവരല്ല. ഒരുക്കല്‍ ഒരു സുഹൃത്തിനോട് ആരാണ് നിങ്ങളുടെ മാനേജര്‍ എന്ന് മറ്റൊരാള്‍ ചോദിച്ചു. സുഹൃത്തിന്റെ മറുപടി, എനിക്ക് മാനേജര്‍ ഇല്ല. പ്രോജക്റ്റിന്റെ മാനേജറേ ആണ് ഉദ്ദേശിച്ചതെങ്കില്‍ അത് രാമു ആണ്.

    അതുകൊണ്ട് ആളുകള്‍ക്ക് നിലനില്‍ക്കാന്‍ ഒരു ഇടം കൊടുത്താല്‍ വലിയ പ്രശ്നങ്ങളൊക്കെ ഇല്ലാതാകും. അവരെന്തായാലും അതു പോലെ ഉള്‍ക്കൊള്ളാന്‍ കഴിയുകയും വേണം. പരസ്പരമുള്ള പാരവെപ്പും കുതികാല്‍ വെട്ടുമൊക്കെ കണ്ടെത്തി അതില്‍ ഇടപെട്ടാല്‍ തൊഴിലാളിക്ക് അവരുടെ അദ്ധ്വാനം അദ്ധ്വാനം ആവശ്യപ്പെടുന്നതിനപ്പുറം മാനേജ്മന്റ് അവരുടെ വ്യക്തിപരമായ കാര്യത്തിലും ശ്രദ്ധിക്കുന്നുവെന്ന് മനസിലാകും.
    ശരിക്കും പക്ഷാഭേദമില്ലാതെ സ്ഥാപനം പെരുമാറിയാല്‍ എല്ലാ പ്രശ്നത്തിനും പരിഹാരമാകും.

    HR എന്ന് പറയുന്നത് ഒരു supporting ജേലിയാണെന്ന തിരിച്ചറിവും അവര്‍ക്കുണ്ടാകണം. എന്നാല്‍ ഇപ്പോള്‍ MBA, കമ്പിയേ, ഡിഗ്രികളുമെടുത്ത് മുതലാളിയുടെ കൂടെ കൂടുന്ന ഈ വര്‍ഗ്ഗം തങ്ങളെക്കാള്‍ വലിയ എന്തോ ഒന്നാണ് എന്ന ഭാവത്തില്‍ തൊഴിലാളി വിരുദ്ധ നടപടികള്‍ എടുക്കുന്നു. അതും പ്രശ്നത്തിന് കാരണമാണ്. പണം എവിടെ നിന്നുണ്ടാകുന്നു എന്ന് ആധുനിക തൊഴിലാളിക്ക് വ്യക്തമായി അറിയാം. അവരെ സ്വന്തം കടമകള്‍ നിര്‍വ്വഹിച്ച് ബഹുമാനിക്കാതിരിക്കുന്നതും കുഴപ്പമാണ്.

    മലയാളികള്‍ മോശം സംസ്കാരത്തിന്റെ ഉടമകളാണ്. 7 കൊല്ലം തിരുവന്തപുരത്തെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു. സഹിക്കാന്‍ വയ്യാതെയാണ് നാട് വിട്ടത്. കേരളത്തിന് പുറത്ത് തൊഴില്‍ ജീവിതം കൂടുതല്‍ സുഖകരമാണ്.

    ReplyDelete
  7. ശ്രീ ജഗ്ദീശ് പറഞ്ഞതിനോട് യോജിക്കുകയും യോജിക്കാതിരിക്കുകയും ചെയ്യേണ്ട ഒരവസ്ഥ.

    യഥാർത്ഥത്തിൽ മാനേജർ എന്നു വച്ചാൽ എന്താണ് എന്നു മാനേജർക്കറിയാൻ പാടില്ലാത്ത ഒരൗ സ്ഥിതി വിശേഷം ആാൺ ഇന്ത്യയിൽ
    മാനേജർ വിചാരിക്കുന്നു അയാൾ നാട്ടുപ്രമാണി ആയ ഒരു മാടമ്പി ആണെന്ന് 
    അതുകൊണ്ടാണ് പല പ്രശ്നങ്ങളും
     പക്ഷെ അത്തരം പോത്തുകളോട് ഒരു ആവെറേജ് തൊഴിലാളിക്കു ഒന്നും ചെയ്യാൻ സാധിക്കില്ല

    വിശദാംശം ഞാൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ ഉദാഹരണങ്ങളാൽ വേണം എങ്കിൽ വെളിപ്പെടുത്താം .
    പക്ഷെ പോസ്റ്റില് എഴുതിയതു പോലെ ഞങ്ങളുടെ തന്നെ കമ്പനിയുടെ ഒരു റെയില് വേ പ്രോജക്റ്റിന്റെ 10 കോടി രൂപ അമക്കാൻ മുകളിൽ ഇരിക്കുന്ന ചെറ്റയെ സമ്മതിക്കാതിരിക്കാൻ സ്വയം ജോലി ഉപേക്ഷിക്കേണ്ടി വന്ന എന്റെ അയൽ ഫ്ലാറ്റ് വാസിയുടെതു പോലെ ഉള്ള മഹാഭാരതങ്ങൾ എവിടെ അവതരിപ്പിക്കും?

    വിയോജിപ്പ്

    മലയാളികൾ എല്ലാവരും അങ്ങനെ ആണോ?

    ReplyDelete
  8.  വിയോജിപ്പ് രണ്ട്

    ശരിക്കും പക്ഷഭേദം ഇല്ലാതെ പെരുമാറിയാൽ -- ?

    വെറുതെ ആണ്.

    പുറമെ ഉള്ള ഏതെങ്കിലും ഒരു കമ്പനിയിൽ ഉയർന്ന ഒരു പോസ്റ്റിൽ ഇരുന്നു നോക്കൂ അപ്പോൾ മനസ്സിലാകും

    വെറും ഒരു രാഷ്ട്രീയപാർട്ടിയുടെ പിന്തുണ മാത്രം ഉള്ളതു കാരണം

    ഒരു മൈൻ തൊഴിലാളിക്കു ഇടതു കയ്യുടെ ചെറു വിരൽ അറ്റത്തുണ്ടായ ഒരു തൊലി പോറലിനു 20 ദിവസം വേതനത്തോടു കൂടിയ അവധിയും, അതിന്റെ കൂടെ ആ ഓരോ ദിവസവും ഓരോ കിലൊ ആപ്പിളും (പോഷകാഹാരം മറ്റൊരു വിദഗ്ധൻ ഉപദേശിച്ചതിൻ പ്രകാരം) കഴിച്ച വകയിൽ 1995 ല് സ്ഥാപനത്തിനു ഏകദേശം ------ രൂപ നഷ്ടം വരുത്തിവയ്ക്കേൺണ്ടി വന്ന ഒരു ഹതഭാഗ്യൻ

    അപ്പൊ അതു വെറുതെ നാം കുനിഞ്ഞിരുന്നാൽ കഴുത്തിൽ കയറി ഇരിക്കാനും തല തിന്നാനും ഈ തെണ്ടികൾ ഉണ്ടാകും

    ഇന്നത്തെ ഇടതുപക്ഷം ഈ രീതിയെ പിന്തുണ്യ്ക്കുന്നു എന്നുള്ളത്  അതിന്റെ യഥാർത്ഥ ദൂഷ്യവശം

    ReplyDelete
  9. എന്നാൽ ഇതേ തൊഴിലാളി മറ്റൊരു ദിവസം പുറമെ ഒരു സ്ഥലത്തു വെള്ളമടിച്ചു ബൈകിൽ യാത്ര ചെയ്യുമ്പോൾ ഉരുണ്ടു വീണിട്ടു ശരീരത്തിന്റെ ഇടതു ഭാഗം ഏകദേശം മുഴുവൻ തൊലി പോയി നീരു വന്നു വീങ്ങിയിട്ടും, സാറെ ഷൂ ഇടാൻ ഒരു പ്രയാസവും ഇല്ല  എന്നെ ഫിറ്റ് ആക്കൂ എന്നു പറയുമ്പോഴും സ്വാധീനം കാരണം എച്ച് ആറിനു എന്നോട് അനുവദിച്ചേക്കൂ എന്നു പറയേണ്ടി വരുമ്പോൾ 
    രാഷ്ട്രീയ പാർട്ടിക്കാരെ നിങ്ങൾക്കു നാണം ഇല്ലെ
     ഇവനെ ഒക്കെ നിങ്ങൾ തന്നെ ഇല്ലാതാക്കിയില്ലെങ്കിൽ നിങ്ങളുടെ തന്നെ

    അല്ല നിങ്ങൾക്കുണ്ടൊ നാണം അല്ലെ?

    ReplyDelete
  10. ശരിയാ, മലയാളികള്‍ എല്ലാവരും അങ്ങനെയല്ല. പക്ഷേ കേരളത്തിലെ സ്ഥാപനങ്ങള്‍ മിക്കവയും അങ്ങനെയാണ്. അതാണ് ഉദ്ദേശിച്ചത്. ക്ഷമിക്കണം. തൊഴിലാളി സൗഹൃദമായ അന്തരീക്ഷം ഉണ്ടെന്ന് പറയുന്ന ഒരു സ്ഥാപനത്തേക്കുറിച്ചും ആരും ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. സൗഹൃദം എന്ന് പറയുന്നതുകൊണ്ട് തേനും പാലുമൊഴുക്കണമെന്നല്ല. അത്യാവശ്യം നിലനില്‍ക്കാനുള്ള സ്ഥലം കിട്ടിയാല്‍ മതിയായിരുന്നു. പക്ഷേ കേരളത്തിന് പുറത്ത് എനിക്ക് ആ പ്രശ്നം അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇവിടെയും പ്രശ്നങ്ങളുണ്ട്, പക്ഷേ ജീവിച്ച് പോകാം.
    ഇതില്‍ രാഷ്ട്രീയമൊന്നുമില്ല. ഉള്ളത് ഓസിനി കിട്ടിയാല്‍ ആസിഡ്ഡും കഴിക്കുമെന്നതാണ്. ഒരുത്തനെ പ്രീണിപ്പിച്ചാല്‍ അവന്റെ വോട്ട് കിട്ടും എന്ന അതിബുദ്ധിയും മാത്രം. അതുവഴി അധികാരം നിലനിര്‍ത്താം.
    പക്ഷേ ന്യാമായ ആവശ്യത്തിന് നടത്തുന്ന സമരങ്ങളെ കാണാതിരിക്കരുത്.
    പക്ഷേ ഞാന്‍ ജോലിചെയ്യുന്ന സോഫ്റ്റ്‌വയര്‍ വികസന രംഗത്ത് രീതികള്‍ വ്യത്യസ്ഥമാണ്. ഇവിടെ HR ന് കാര്യമായ പണിയില്ല. തൊഴിലാളികള്‍ self motivated ആണ്.

    ReplyDelete
  11. ചെയ്ത ജോലിക്കൊരു അംഗീകാരം, ഒരു ചെറിയ അഭിനന്ദനം, ഒന്നുരണ്ട് നല്ല വാക്കു്, തീർച്ചയായും ഒരു തൊഴിലാളി ഇതർഹിക്കുന്നു,ആത്മാർഥമായി ജോലി ചെയ്താൽ.

    ReplyDelete
  12. എഴുത്തുകാരി -
    അഭിപ്രായം വളരെ ശരി.

    മനേജ്മെന്റിന്റെ ആദ്യപാഠങ്ങളിൽ ഒന്ന് -
    തന്റെ കീഴുദ്യോഗസ്ഥൻ ആദ്യമായി ചെയ്യുന്ന ഒരു ശരി, അത് എത്ര ചെറുതാണെങ്കിലും കണ്ടുപിടിക്കുകയും അപ്പോള് തന്നെ അതിനെ ചെറിയ ഒരു അഭിനന്ദനം കൊടുത്ത് അയാളുമായുള്ള ബന്ധം ഊഷ്മളം ആക്കണം എന്നും ആണ്. അതിനു വേണ്ടി അല്പം മെനക്കെട്ടാലും അത് ഒരു നഷ്ടമല്ല എന്നാണ്

    എന്നാൽ നമ്മുടെ ഇന്ത്യാമഹാരജ്യത്തു വിലസുന്ന വീരന്മാരോ - അവൻ ആദ്യം ചെയ്യുന്ന കുറ്റം കണ്ടു പിടിച്ച് അവനെ ഡീമോറലൈസ് ചെയ്യാൻ ഊണും ഉറക്കവും ഒഴിഞ്ഞു കാത്തിരിക്കും.
    കേട്ടിട്ടില്ലെ രാഷ്ട്രീയക്കാരെ പെണ്ണു കൂട്ടി കൊടുത്ത് ഹോട്ടലിൽ താമസിപ്പിച്ചിട്ട് അതിന്റെ വിഡിയൊ പടം കയ്യിലെടൂത്ത് പിന്നീട് ബ്ലാക്ക്മെയിൽ ചെയ്യുന്നത്

    ഏകദേശം അതുപോലെ

    ReplyDelete
  13. ജഗദീശ് ജി
    ഒരു മുതലാളിയും ഒരു തൊഴിൽ ശാല തുടങ്ങുന്നത് കുത്തുപാള എടുത്ത് മടങ്ങി പോകാനല്ല. അവൻ ന്യായം ആയ ലാഭം ഉണ്ടാക്കാൻ ആണ്

    പക്ഷെ ഇന്നത്തെ കാലത്തു കാണുന്ന യൂണിയൻ സമ്പ്രദായം വച്ചു നോക്കിയാൽ , മുതലാളിയെ എങ്ങനെ കുത്തുപാള എടുപ്പിക്കാം എന്നാണ് അവർ ശ്രമിക്കുന്നത് എന്നു തോന്നിപ്പോകും

    അവർ മാത്രം അല്ല സർക്കാർ ഉദ്യോഗസ്ഥരും - ചുരുക്കത്തിൽ മുതലാളിയുടെ മാനേജ്മെന്റ് സൈഡ് ജോലിക്കാരൊഴികെ എല്ലാവരും.

    അപ്പോ നിലനിൽപ്പിനു വേണ്ടി ഏതു തരത്തിലും പ്രവർത്തിക്കാൻ അവരും തയ്യാറാകുന്നു.

    അതല്ലെ അതിന്റെ ശരി?
    മുൻപ് പറഞ്ഞത് കണ്ടല്ലൊ അല്ലാതെ മറ്റ് ഒരു ഉദാഹരണം പറയാം

    ഞാൻ ഇപ്പോള് ജോലി ചെയ്യുന്ന കമ്പനി മുൻപ് റ്റാറ്റ യുടെതായിരുന്നു.

    അവരുടെ നിയമപ്രകാരം തൊഴിലാളി മരിച്ചാൽ ആ സമയത്ത് അയാൾക്കു ലഭിച്ചിരുന്ന ബേസിക് വേതനം അയാളുടെ റിട്ടയർമെന്റ് ഡ്യൂ എന്നാണൊ അതു വരെ അയാളുടെ വിധവയ്ക്കു ലഭിക്കും.

    അതിൻ പ്രകാരം മരിച്ച ഒരു തൊഴിലാളിയുടെ ഭാര്യ - അവർ ഇപ്പോള് മറ്റൊരിടത്ത് ജോലി ചെയ്യുന്നു (ഒരിക്കൽ അവരുടെ കുട്ടികളുടെ ജനന തീയതി ആശുപത്രി രജിസ്റ്ററിൽ ഒന്നു മാറ്റി എഴുതി കൊടുക്കാമോ എന്നു ചോദിച്ച് എന്റെ അടൂത്തു വന്നിരുന്നു വയസു കുറക്കാൻ അപ്പോൽ മറ്റെന്തൊ ആനുകൂല്യവും കിട്ടുമത്രെ. എങ്ങനെ ഉണ്ട്?) ക്ക് അദ്ദേഹം മരിച്ച കാലത്തെ ബേസിക്കെ കിട്ടുന്നുള്ളു.
    അതിൽ പിന്നെ എത്ര ഇന് ക്രിമെന്റ് ഉണ്ടായി അതൊക്കെ കൊടുക്കാത്തത് അന്യായമല്ലെ? എന്നൊക്കെ ചോദിച്ച് പലരും എന്നോടു വാദിക്കാൻ വരാറുണ്ട്.

    (ഒക്കെ മല്ലൂസ് തന്നെ ട്ടൊ)

    ReplyDelete