Friday, November 02, 2018

പ്രമേഹം contd

പ്രമേഹത്തിനെ കുറിച്ച് ആദ്യത്തെ പോസ്റ്റ് കണ്ടിരിക്കുമല്ലൊ ഇല്ലെ?
ഇനി അല്പം കൂടി നോക്കാം
നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനു ഒരു ദിവസത്തേക്ക് എത്ര ഊർജ്ജം വേണമോ അത്രയും കലോറി ആയിട്ടാണു കണക്കു കൂട്ടുന്നത്.
വേണ്ട അത്ര കലോറി മാത്രം അകത്തേക്കെടുക്കുന്നു എങ്കിൽ അതു മുഴുവൻ ഉപയോഗപ്പെടുന്നു എന്നർത്ഥം
അതിൽ കൂടുതൽ കഴിക്കുന്നു, ചെലവു കുറവ് എങ്കിൽ അധികമുള്ള ഊർജ്ജം കൊഴുപ്പ് ആയി ശേഖരിക്കപ്പെടും, തൂക്കം കൂടും
ഒരു ഓഫീസിൽ ഇരുന്നു പണീ ചെയ്യുന്ന ആൾക്ക് ഏകദേശം 1500-1700 കലോറി ആണ് ഒരു ദിവസത്തേക്ക് ആവശ്യം വരിക
അദ്ധ്വാനത്തിന്റെ തോതനുസരിച്ച് - കഠിനാധ്വാനി - മരം വെട്ട് , ലോഡിംഗ് തുടങ്ങിയവ ചെയ്യുന്നവർക്ക് 3500- 4000 വരെ വേണ്ടി വരും.
ആഹാരസാധനങ്ങളിൽ Carbohydrates, Proteins, Fats എന്നിവ ഉണ്ട് . അതിൽ ഫാറ്റ് അഥവാ എണ്ണ കൊഴുപ്പ് ഇവ ഒരു ഗ്രാം കഴിച്ചാൽ അത് 9 കലോറി ഊർജ്ജം തരും മറ്റുള്ളവ ഒരു ഗ്രാം 4 കലോറി തരും.
പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവയിൽ കലോറി ഇല്ല എന്ന് കരുതാം.
ആഹാരത്തിൽ 60% Carbohydrates (അരി, ഗൊതമ്പ്, കിഴങ്ങ്, മധുരവസ്തുക്കൾ പഴങ്ങൾ )
30% Proteins മൽസ്യം, മാംസം, പയറുവർഗ്ഗങ്ങൾ, പാൽ മുട്ടയുടെ വെള്ള
10% കൊഴുപ്പ്
ഈ അനുപാതത്തിൽ ആകുന്നത് നല്ലത്.
ഇനി പ്രമേഹരോഗം ഉള്ളവർ ആഹാരം ക്രമീകരിക്കേണ്ട രീതി പറയാം
നേരത്തെ പറഞ്ഞല്ലൊ Pancreas ന് insulin ഉണ്ടാക്കാനുള്ള കഴിവ് ഉണ്ട്, പക്ഷെ പെട്ടെന്നുണ്ടാകുന്ന sugar വർദ്ധനവിനെ പെട്ടെന്നു കുറയ്ക്കാൻ പറ്റുന്നില്ല എന്നെ ഉള്ളു എന്ന്.
അതു കൊണ്ട് പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടാതിരിക്കാനുള്ള വഴികൾ സ്വീകരിക്കുക
1. ആഹാരത്തിൽ Glycemic Index കൂടുതലുള്ള അരി കിഴങ്ങ് ഇവയുടെ അളവു കുറയ്ക്കുക, അവയോടൊപ്പം പയർവർഗ്ഗങ്ങൾ പച്ചക്കറികൾ ഇവ കൂട്ടി ചേർക്കുക.
അപ്പോൾ ആഗിരണത്തിന്റെ വേഗത കുറയും. എന്നാലും ആഹാരം ആകെ മൂന്നു തവണ ആയിട്ടാണു കഴിക്കുന്നത് എങ്കിൽ ആകെ വേണ്ട കലോറി ലഭിക്കുവാൻ കഴിക്കുന്ന അളവ് വച്ച് രക്തത്തിലെ പഞ്ചസാര കൂടൂം ഇല്ലെ?
അത് കൊണ്ട്
2. ആഹാരത്തിന്റെ എണ്ണം കൂട്ടുക.
കുറഞ്ഞ അളവിൽ കൂടുതൽ തവണകളായി കഴിക്കുക. അപ്പോൾ എത്ര വലിച്ചെടുത്താലും ഒരു പരിധിക്കുള്ളീൽ നില്ക്കും ഇല്ലെ?
അതായത് മൂന്നു നേരത്തിനു പകരം അഞ്ചു തവണ ആക്കുക
മൂന്നു ചപ്പാത്തി ഒന്നിച്ച് കഴിക്കുന്നതിനു പകരം 1.5 ചപ്പാത്തി രണ്ടു തവണ കഴിക്കുക (ഒരു ഉദാഹരണം മാത്രം)
3.5 - 4 മണിക്കൂർ ഇടവിട്ടു മാത്രം ആഹാരം കഴിക്കുക
ഇങ്ങനെ ചെയ്താൽ pancreas ലുള്ള ലോഡ് കുറയും.
3. കൃത്രിമമായ ആഹാരപദാർഥങ്ങൾ കഴിവതും ഒഴിവാക്കുക. Bakery Items, മധുരപലഹാരങ്ങൾ ഇവ.
4. ഇനി ഏത് ആഹാരപദാർഥവും കഴിക്കാൻ പറ്റും. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക - ഒരു ദിവസം ആകെ വേണ്ട കലോറിയിൽ കൂടരുത്.
അതായത് പായസം ഒരു ഗ്ലാസ് കുടിക്കണം എന്ന് തോന്നുന്നു എങ്കിൽ കുടിക്കാം, പക്ഷെ അതിൽ നിന്നു കിട്ടുന്ന ഊർജ്ജം എത്രയാണോ അത്രയും തരുന്ന മറ്റു ഭക്ഷണങ്ങൾ അന്നത്തേക്ക് ഒഴിവാക്കുക.
നാവിൽ കൂടീ ആണ് അപകടം വരുന്നത് എന്നു പണ്ടൂള്ളവർ പറയും
ശരിയാണ്
വേണ്ടാത്ത വർത്തമാനം പറഞ്ഞ് തല്ലു വാങ്ങുന്നതും, രുചിയുടെ പിന്നാലെ പോയി അസുഖം വരുത്തി വയ്ക്കുന്നതും നമ്മുടെ മുന്നിലെ പാഠങ്ങൾ ആണല്ലൊ
അതു കൊണ്ട് പ്രമേഹം നിയന്ത്രിക്കണം എന്നുള്ളവർ ആഹാരത്തിൽ ശ്രദ്ധിച്ചേ പറ്റൂ.
ഒരു ലളിതമായ രീതി പറയാം
രണ്ടു നുള്ള് പച്ച അവിൽ.
രണ്ട് ബദാം പരിപ്പ്
രണ്ട് കശു അണ്ടി പരിപ്പ്
ഒരു ചെറിയ ആപ്പിൾ
മാതളനാരങ്ങ ഒരെണ്ണത്തിന്റെ പകുതി
----
ഒരു കട്ടോരിയിൽ
കടല, ചെറുപയർ ഇവ മുളപ്പിച്ചത് ഒരു പിടി
കാരറ്റ് നാൽ ഇഞ്ച് നീളം മുറിച്ചു കഷണങ്ങൾ ആക്കിയത്
ചെറിയ വെള്ളരിയും അത്ര അളവിൽ
സവാള ഉള്ളി ഒരു പകുതി
പച്ചമുളക് ചെറിയത് ഒരെണ്ണം നുറുക്കിയത്
ഇത്രയും ഇട്ട് അതിലേക്ക് ഒരു പകുതി ചെറുനാരങ്ങ നീരു പിഴിഞ്ഞൊഴിക്കുക
കാലത്ത് നിങ്ങൾ കഴിക്കുന്ന സാധാരണ Breakfast നു പകരം ഇതൊന്നു കഴിച്ചു നോക്കുക
sugar level ഇടയ്ക്ക് ചെക്ക് ചെയ്യുക. അധികം ആണെങ്കിൽ ഇവയുടെ അളവു കുറച്ച് രണ്ടോ മൂന്നൊ തവണയായി ഇടക്കു - രണ്ടര മൂന്നു മണിക്കൂർ ഈടവിട്ട്- കഴിക്കുക, കുറവാണെങ്കിൽ കൂട്ടുക.
സുഖമായി sugar Control ചെയ്യാൻ സാധിക്കും.

പ്രമേഹം

പ്രമേഹം
വളരെ അധികം ആളുകൾ ഭയപ്പെടുന്ന ഒരു അസുഖം തന്നെ സംശയം ഇല്ല.
വളരെ അധികം ആളുകൾ പലതരം ചികി ൽസകളിൽ പെട്ട് വലയുന്ന രോഗം
അതിലും സംശയം ഇല്ല
പരസ്യം വഴി കുടുങ്ങുന്ന ധാരാളം പാവങ്ങൾ
അതിനും സംശയം ഇല്ല
എന്നാൽ ഞാൻ ചില കാര്യങ്ങൾ പറഞ്ഞു തരാം.
ശ്രദ്ധയോടു കൂടി വായിക്കുക
Insulin dependant diabetes - ചെറുപ്പത്തിൽ തന്നെ ഉണ്ടാകുന്നതാണ് അതിനു insulin തന്നെ ചികിൽസ ഠ് ഡോക്റ്ററുടെ ഉപദേശപ്രകാരം ചെയ്യുക പരസ്യക്കാരുടെ പിന്നാലെ പോയി ജീവിതം തുലയ്ക്കരുത്
Niddm Non-Insulin Dependant diabetes
അതാണ് നമുക്ക് ജീവിതക്രമം കൊണ്ട് നിയന്ത്രിക്കാവുന്നത്
അതിലേക്കു കടക്കുന്ന തിനു മുൻപ് പ്രമേഹത്തെ കുറിച്ച് ഒരല്പം.
നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഊർജ്ജം വേണം
ആ ഊർജ്ജം ലഭിക്കുന്നത് പ്രധാനമായും പഞ്ചസാര sugar ഇൽ നിന്നാണ്.
നാം കഴിക്കുന്ന ആഹാരത്തിൽ നിന്നും ഗ്ലൂക്കോസ് ആയി പഞ്ചസാര വലിച്ചെടുക്കുന്നു (മറ്റു പലതും ഉള്ളത് ഈ പ്രകരണത്തിലേക്ക് വേണ്ടാത്തതു കൊണ്ട് ഒഴിവാക്കി)
നമ്മുടെ ശരീരത്തിലെ ഓരൊ 100 മില്ലിലിറ്റർ രക്തത്തിലും താങ്ങാവുന്നത് ഏകദേശം 180 mg sugar ആണ്. അതിൽ കൂടുതൽ വരുന്നതിനെ മൂത്രത്തിൽ കൂടി പുറത്ത് കളയും. പക്ഷെ കഴിക്കുന്ന ആഹാരത്തിൽ നിന്നും വളരെ കൂടുതൽ ഗ്ലൂക്കോസ് ലഭിക്കുന്നതിനാൽ ഇതിനെ പിന്നീടുള്ള ഉപയോഗത്തിനു വേണ്ടി glycogen രൂപത്തിൽ ശേഖരിച്ചു വക്കും മസിലുകളിലും കരളിലും ഒക്കെ ആയി.
ആ സംഭരണശേഷിയിലും കൂടുതൽ ആണു കഴിക്കുന്നത് എങ്കിൽ അതിനെ fat ആക്കി സൂക്ഷിക്കും
ഈ പണി എല്ലാം ചെയ്യുന്നത് insulin എന്ന ഹോർമോൺ വഴി ആണ്
പഞ്ചസാരയുടെ അളവിനനുസരിച്ച് insulin ഉല്പാദനം കൂടുകയും കുറയുകയും ഒക്കെ ചെയ്യും.
പാങ്ക്രിയാസ് എന്ന ഗ്രന്ഥിയിൽ ആണ് insulin ഉണ്ടാകുന്നത്.
അതിന് പഞ്ചസാര എത്ര കൂടിയാലും പെട്ടെന്നു തന്നെ insulin ഉല്പാദനം കൂട്ടി മേല്പറഞ്ഞ 180 mg/100ml എന്ന അളവിൽ കൂടാൻ അനുവദിക്കാതിരിക്കുവാൻ ഉള്ള കഴിവ് ഉണ്ട്
ഈ കഴിവിനുള്ള കുറവ് വരുമ്പോഴാണ് പ്രമേഹം ഉണ്ടാവുക.
സാധാരണ ഒരു ആഹാരം കഴിച്ചാൽ അതിൽ നിന്നുള്ള ഗ്ലൂക്കോസ് രക്തത്തിൽ ഏറ്റവും അധികം ഉണ്ടാകുന്നത് 1.5 മുതൽ 2 മണിക്കൂറിനകത്താണ്.
അതിനെ ആഹാരം കഴിക്കുന്ന തിന മുൻപുണ്ടായിരുന്ന നിലയിലേക്ക് എത്തിക്കാൻ അര മണിക്കൂർ മതി
അതായത് ആഹാരം കഴിക്കുന്നതിനു മുൻപ് 100 mg ആയിരുന്നു എങ്കിൽ എത്ര കഴിച്ചാലും 2.5 മണിക്കൂർ കഴിയുമ്പോൾ ആരോഗ്യം ഉള്ള ഒരാളുടെ blood sugar 100 mg/100ml തന്നെ ആയിരിക്കണം.
ഇൻസുലിൻ ഉല്പാദനത്തിൽ തകരാറു വന്നാൽ ഇത് സാദ്ധ്യം ആകുന്നില്ല. രക്തത്തിലെ പഞ്ചസാര 180 ൽ കൂടുതൽ ആവുകയും അത് മൂത്രത്തിൽ കൂടി പുറത്ത് വരികയും ചെയ്യുന്നു.
ഇതിനു നമുക്കെന്ത് ചെയ്യാൻ പറ്റും എന്നു നോക്കാം
ആഹാരപദാർഥങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ഉള്ളവ
പഞ്ചസാര
മധുരപലഹാരങ്ങൾ
അരി
ഉരുളക്കിഴങ്ങ്
ഗോതമ്പ്
ധാന്യവർഗ്ഗങ്ങൾ
കിഴങ്ങുവർഗ്ഗങ്ങൾ
ഇവ കഴിച്ചാൽ വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാര കൂടും കാരണം അവയെ അധികം process ചെയ്യേണ്ടി വരുന്നില്ല.
ഇങ്ങനെ ഉള്ളവയുടെ glycemic index കൂടുതൽ ആണെന്ന് പറയും.
പെട്ടെന്ന് പഞ്ചസാര കൂടുമ്പോൾ അതിനനുസരിച്ച് പെട്ടെന്നു പ്രവർത്തിക്കാൻ കഴിവില്ല എന്നെ ഉള്ളു pancreas ന് അല്ലെ?
പക്ഷെ സാവകാശം ആണെങ്കിൽ അതിനു പറ്റുകയും ചെയ്യും
അത് കൊണ്ട് ഇവയുടെ ഉപയോഗം ചെയ്താലും പെട്ടെന്ന് പഞ്ചസാര ആഗിരണം ചെയ്യാതിരുന്നാൽ ?
അതിനുള്ള വഴി ആണ് ശ്രദ്ധിക്കേണ്ടത്
Fibre rich items, proteins ഇവ ആഹാരത്തിനോട് കൂടുതൽ ചേർക്കുക മേല്പറഞ്ഞവയുടെ അളവു കുറയ്ക്കുക
ഇവ ചെയ്താൽ പഞ്ചസാരയുടെ ആഗിരണം കുറയും - നിലവിലുള്ള insulin production capacity കൊണ്ടു തന്നെ അതിനെ വേണ്ട അളവിൽ നിലനിർത്താനും കഴിയും
പഴങ്ങൾ കഴിക്കുന്നതിൽ പ്രമേഹരോഗികൾ ഭയക്കുന്നത് കാണാം. അതിന്റെ ആവശ്യം ഇല്ല.
ചുരുക്കത്തിൽ ആഹാരത്തിൽ കൃത്യം ആയ നിയന്ത്രണം കൊണ്ടു തന്നെ പ്രമേഹത്തെ ഒരു പരിധി വരെ നിലക്കു നിർത്താൻ സാധിക്കും
ഇനി അത് കൊണ്ടു പറ്റുന്നില്ല എങ്കിൽ?
Insulin is the answer
ആരോട് insulin എടുക്കുന്ന കാര്യം പറഞ്ഞാലും അയ്യൊ വേണ്ട. ഒരിക്കൽ insulin എടുത്താൽ ജീവിതകാലം മുഴുവൻ എടുക്കേണ്ടി വരില്ലെ?
ഞാൻ ഒരു 1000 പ്രാവശ്യം എങ്കിലും കേട്ടിട്ടുള്ള ചോദ്യം ആണിത്
ആരാണീ വിഡ്ഢിത്തം പ്രചരിപ്പിക്കുന്നത് എന്നറിയില്ല
ഏതായാലും എന്റടുത്ത് വരുന്നവരോട് ഞാൻ പറയുന്ന ഒരു ഉദാഹരണം കൂടി പറയാം
നാം ഒരു കാളവണ്ടിയിൽ യാത്ര ചെയ്യുന്നു എന്നു വിചാരിക്കുക.
കുറെ ഏറെ ദൂരം പോയിക്കഴിഞ്ഞാൽ കാളകൾ തളരും
അന്നേരം നമുക്കു മുന്നിൽ 2 വഴികൾ ഉണ്ട്
1. കാളകളെ ചമ്മട്ടി കൊണ്ട് അടിക്കുക.
2. കാളകൾക്ക് അല്പം പുല്ലും വെള്ളവും കൊടുത്ത് അല്പനേരം വിശ്രമിക്കാൻ അനുവദിക്കുക
നാം ഇതിൽ ഏത് തെരഞ്ഞെടുക്കും?
ചാട്ടയടി ഏറ്റാൽ കാളകൾ നടക്കും പക്ഷെ അതിനൊരു പരിധി ഉണ്ട് . ഇല്ലെ?
അത് കഴിഞ്ഞാൽ കാള വീണു പോകും
പക്ഷെ വിശ്രമവും പുല്ലും വെള്ളവും കൊടുത്താലൊ?
കുറെ കാലം കൂടി കാളകൾ ആരോഗ്യമായി നടക്കും
ഇതെ പോലെ തന്നെ ആണു pancreas ൽ നിന്നും insulin ഉല്പാദിപ്പിക്കുന്ന beta cells ന്റെ കാര്യവും
ശരീരത്തിലെ എല്ലാ കോശങ്ങൾക്കും പ്രവർത്തിക്കുവാൻ insulin ആവശ്യം ഉണ്ട് beta cells നും.
അത് കൊണ്ട് insulin കുറവു കൊണ്ടുള്ള ക്ഷീണം അവയെയും ബാധിക്കും.
നാം കൊടുക്കുന്ന മരുന്നുകൾ beta cells നെ പ്രകോപിപ്പിച്ച് insulin secrete ചെയ്യിക്കുന്നു എന്നെ ഉള്ളു - കാളയെ അടിക്കുന്നത് പോലെ
അത് കൊണ്ട് തുടക്കത്തിൽ തന്നെ അല്പം അളവിൽ insulin കൊടുക്കുകയാണെങ്കിൽ അതാണു നല്ലത് എന്ന് മനസിലായിക്കാ ണുമല്ലൊ അല്ലെ?
ഭയപ്പെടാനുള്ള അസുഖം അല്ല പ്രമേഹം. പക്ഷെ കാര്യങ്ങൾ അറിഞ്ഞ് ശ്രദ്ധിക്കണം എന്നു മാത്രം
പരസ്യക്കാരുടെ കെണിയിൽ വീഴാതിരിക്കുക
ആയുർവേദം പറയുന്നത് പ്രമേഹം - മധുമേഹം യാപ്യം അതായത് ചികിൽസ കൊണ്ട് control ൽ നിർത്താവുന്നത് എന്നാണ് അല്ലാതെ ഭേദപ്പെടുത്താവുന്നത് എന്നല്ല
പരസ്യങ്ങൾ ഒറ്റമൂലി ഒക്കെ വയറ്റുപിഴപ്പാണ്

Friday, May 18, 2018

അനുഭവയോഗം

കർമ്മഫലം ആനുഭവിച്ചേ തീരൂ എന്നു പറയുന്നത് കേട്ടിരിക്കും ഇല്ലെ?

ഇതിന്റെ അല്പം വിശദീകരണം

നാം ഓരോരുത്തരും ചെയ്യുന്ന കർമ്മത്തിന്റെ ഫലം കൂടി കൂട്ടത്തിൽ വച്ചു കൊണ്ടാണത്രെ സൂക്ഷ്മശരീരം മരണസമയത്ത് വേർപെട്ടു പോകുന്നത്.

ഇങ്ങനെ ഓരോ ജന്മത്തിലും ചെയ്യുന്ന ഫലങ്ങൾ എലാം കൂടി കൂടി ഉള്ളതിനെ സഞ്ചിതഫലം അഥവാ സഞ്ചിതം എന്നു വിളിക്കുന്നു- കൂട്ടി വച്ചിരിക്കുന്നത് എന്നെ ഉള്ളു അർത്ഥം

അവയിൽ നിന്നും ഏതെങ്കിലും ഒരു കൂട്ടം എടുത്ത് അതിനുള്ള ഫലം ലഭിക്കത്തക്ക ഒരു യോനിയിൽ ആയിരിക്കും ഒരു ജന്മം ഉണ്ടാവുക

ആ കൂട്ടത്തെ ആണ്‌ പ്രാരബ്ധം ( - പ്രകർഷേണ ആരബ്ധം) എന്നു പറയുന്നു.അതായത് ഈ ജന്മത്തിനു കാരണം അവ ആണ്‌.  ഇതിനെ തന്നെ ആണ്‌ ഹിന്ദുധർമ്മത്തിൽ ദൈവം എന്ന പേരിലും പറയുന്നത് -

 “പൂർവജന്മാർജ്ജിതം കർമ്മ ദൈവ ഇത്യഭിധീയതെ”

അതിലുള്ള ഫലങ്ങൾ ശക്തി ഏറിയതാകാം ശക്തി കുറഞ്ഞതാകാം, പലതുണ്ടാകാം.

ഈ ജന്മത്തിൽ ചെയ്യുന്ന കർമ്മങ്ങൾ (പുരുഷകാരം) അതിശക്തമായ പുണ്യകർമ്മങ്ങൾ ആണെങ്കിൽ അവയ്ക്ക് പ്രാരബ്ധത്തിലെ കർമ്മങ്ങളുടെ ശക്തിയെ ചിലപ്പോൾ തടുക്കാൻ പറ്റിയേക്കും.

അതു കൊണ്ട് ഇവയിൽ ഏതിനാണൊ ബലം , അനുഭവങ്ങൾ അതിനനുസരിച്ചായിരിക്കും എന്നാണ്‌ തത്വശാസ്ത്രം പറയുന്നത്

“ബലീ പുരുഷകാരോ ഹി ദൈവമപ്യതിവർത്തതെ“

എന്ന് ആയുർവേദത്തിൽ പറയുന്നു അതായത് ശക്തമായ ഇജ്ജന്മകർമ്മം ദൈവത്തിനെ പോലും അതിവർത്തിക്കും എന്ന്

ഇതിനെ തന്നെ മഹാഭാരതത്തിൽ ഇങ്ങനെ പറയുന്നു.

ആബദ്ധാ മാനുഷാഃ സർവേ നിബദ്ധാഃ കർമണോർദ്വയോഃ
ദൈവേ പുരുഷകാരേ പരം താഭ്യാം വിദ്യതേ 10-2-2
  ഹി ദൈവേന സിധ്യന്തി കാര്യാണ്യേകേന സത്തമ

  ചാപി കർമണൈകേന ദ്വാഭ്യാം സിദ്ധിസ്തു യോഗതഃ 10-2-3 താഭ്യാമുഭാഭ്യാം സർവാർഥാ നിബദ്ധാ അധമോത്തമാഃ

രണ്ടു തരം ബന്ധങ്ങൾ ഉണ്ട് ഒന്ന് ദൈവം , മറ്റൊന്ന് പുരുഷകാരം.

ഇവയിൽ ഏതെങ്കിലും ഒന്നിനെ കൊണ്ട് അല്ല അനുഭവം മറിച്ച് രണ്ടിന്റെയും കൂട്ടായ ഫലം ആണ്‌.

അല്ലെങ്കിൽ machine പോലെ ആയിപ്പോകില്ലെ ജീവിതം എന്ത് ചെയ്താലും പ്രത്യേകിച്ച് ഫലം ഒന്നും ഇല്ല എന്നു വരില്ലെ.

പാവയെ പോലെ അനുഭവിച്കു തീർത്തു പോവുക എന്ന്


ചികിൽസാശാസ്ത്രത്തിന്റെ ഉപദേശത്തിനു ഇത് വളരെ വിശദമായി ചരകൻ ചർച്ച ചെയ്യുന്നുണ്ട്

Thursday, January 04, 2018

സ്രോതസ്

ആധുനികശാസ്ത്രം കാട്ടി തരുന്ന പല വിവരങ്ങളും ഉപയോഗിച്ച്, ആയുർവേദത്തിലെ അടിസ്ഥാനതത്വങ്ങൾ വിശദീകരിക്കുവാൻ ശ്രമിച്ചാൽ, സംസ്കൃതപരിജ്ഞാനം കുറഞ്ഞു വന്ന ഇക്കാലത്ത് ആയുർവേദത്തിനുണ്ടായ ക്ഷീണം കുറെ ഒക്കെ മാറ്റി എടുക്കുവാൻ സാധിക്കില്ലെ?

അത്തരത്തിലുള്ള പഠനങ്ങൾ അല്ലെ ആയുർവേദത്തിന്റെ Post Graduate പഠനങ്ങളിലും റിസർചിലും നടത്തേണ്ടത്?

Modern Physiology പഠിച്ചപ്പോൾ എന്നെ വല്ലാതെ ഇരുത്തി ചിന്തിപ്പിച്ച ചില ഭാഗങ്ങൾ ആണ്‌ Membrane ഉം , അതിൽ കൂടി Ions നെ അങ്ങോട്ടും ഇങ്ങോട്ടും കടത്തിവിടുന്ന Sodium Pump, Potassium Pump തുടങ്ങിയ energy consuming Mechanisms

നിങ്ങൾ കേട്ടിട്ടുണ്ടാകും ഇല്ലെ- പ്രായമുള്ള ചിലർ ആശുപത്രിയിൽ ചെല്ലുമ്പോൾ സോഡിയം കുറവാണെന്നു പറഞ്ഞു. ഡ്രിപ് കൊടുക്കുകയാ എന്ന്?

ഡ്രിപ് കഴിഞ്ഞ് കുറച്ച് ദിവസത്തേക്ക് മരുന്നും കൊണ്ട് അവർ ശരിയാകും, പിന്നീടോ? പിന്നീടൂം ഇത് തന്നെ അവസ്ഥ

ഇത് എന്താണ്‌?

ഇവരുടെ ശരീരത്തിൽ സോഡിയം ഇല്ലെ?

ഉണ്ട് പക്ഷെ വേണ്ട സ്ഥലത്തല്ല.  ഇതു പോലെ തന്നെ ആണ്‌ പൊട്ടാസിയവും കാൽസിയവും എല്ലാം. എല്ലാം ശരീരത്തിൽ ഉണ്ട്, പക്ഷെ വേണ്ട സ്ഥലത്ത് വേണ്ട അളവിൽ ഇല്ല, അല്ലെങ്കിൽ വേണ്ടാത്ത സ്ഥലത്ത് വേണ്ടതിൽ കൂടൂതൽ ഉണ്ട്.

ഒരു Membrane ന്റെ അകത്തും പുറത്തും (ഇവിടെ ഒരു Cell Membrane  ആലോചിക്കുക)  ഉള്ള Electrolytes ions ന്റെ concentration ആണ്‌ അവ തമ്മിലുള്ള Potential Difference  തീരുമാനിക്കുക എന്ന് നമുക്കൊക്കെ അറിയാം ഇല്ലെ?

ഉദാഹരണത്തിന്‌ Na Ions  ഉം K ions  ഉം രണ്ടും Positive charged  ആണല്ലെ?

ഇവ രണ്ടും സെല്ലിനകത്തും പുറത്തും ഉണ്ട്. Membrane സുതാര്യം ആണെങ്കിൽ, ഇവയുടെ Concentration  രണ്ടിടത്തും തുല്യം ആയിരിക്കും - ആവില്ലെ?

അതുപോലെ തന്നെ Cl, HCo3  ഇവ Negative Charged  ഇവയും എല്ലാ തുല്യമായി അകത്തും പുറത്തും ആണെങ്കിൽ അവിടെ ഒരു Membrane Potential ഉണ്ടാവുകയില്ല.

അപ്പോൾ അവയുടെ അളവിനെ അകത്തും പുറത്തും വ്യത്യസ്ഥം ആക്കുവാൻ energy ഉപയോഗിച്ച് ഇവയെ pump ചെയ്യുന്നു , വേണ്ട രീതിയിൽ അകത്തേക്കും പുറത്തേക്കും.

അതായത് Membrane സുതാര്യം ആണെങ്കിലും, അതിലൂടെ ആർക്കൊക്കെ എപ്പോഴൊക്കെ എങ്ങോട്ടൊക്കെ പോകാം എന്നതിനെ നിയന്ത്രിക്കുന്ന ചില ശക്തികൾ

നമ്മൾ രക്തം പരിശോധിച്ച Results നോക്കിയാൽ കാണാം
Serum Potassium(സെല്ലിനു പുറത്ത്) (Range 3.5 to 5 എന്ന്, അതെ സമയം Serum Sodium 135 to 145 എന്ന്

പക്ഷെ സെല്ലിനകത്തുള്ള potassium level 140 mEq/L  ആണ്‌, sodium 12 mEq/L  ഉം

സോഡിയം കുറവാണ്‌ എന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത് സെല്ലിനു  പുറത്ത് 135 mEq/L ൽ കുറവാണെന്നെ ഉള്ളു

അതായത് സോഡിയം ഇല്ലാത്തതല്ല പ്രശ്നം, പിന്നെയോ അതിനെ പുറത്തേക്ക് പമ്പ് ചെയ്യുന്ന ശക്തി പ്രവർത്തിക്കുന്നില്ല എന്നാണ്‌

ഞങ്ങൾ ലക്ഷണത്തിനല്ല ചികിൽസിക്കുന്നത്, കാരണത്തിനാണ്‌ എന്ന് ഉച്ചത്തിൽ ഘോഷിക്കുന്ന ചികിൽസകർ അപ്പോൾ യഥാർഥത്തിൽ ചെയ്യുന്നത് എന്താണ്‌ ?

ഡ്രിപ് വഴി സോഡിയം കൊടുക്കുന്നു, പക്ഷെ മുൻപു പറഞ്ഞ നിയാമകശക്തിയെ എന്ത് ചെയ്യുന്നു? ഒന്നും ചെയ്യുന്നില്ല, അത് താനെ ശരിയാകണം അല്ലെ?

ഇവിടെ ആണു ഞാൻ പറഞ്ഞ ആയുർവേദത്തിന്റെ തത്വങ്ങൾ പ്രസക്തം ആകുന്നത്

ആയുർവേദത്തിൽ സ്രോതസ് എന്ന ഒരു തത്വം ഉണ്ട്. അത് തന്നെ ഒരു ലേഖനം എഴുതിയാൽ തീരാത്തത്ര ഉണ്ട്.ദ്രവ്യപരിണാമത്തിന്റെ അനുസ്യൂതപ്രവാഹം എന്ന ഒരു രീതിയിൽ ഒരു സ്രോതസ്.

മറ്റൊന്ന്  മുകളിൽ പറഞ്ഞ Membranes

സ്രോതോരോധം സർവരോഗങ്ങൾക്കും കാരണം ആകാം എന്ന് ആചാര്യൻ പറയുന്നുണ്ട്.

ഇത് വളരെ ആഴത്തിൽ വിശദമായി പഠിക്കേണ്ട ഒരു വിഷയം ആണ്‌

Obesity പരാമർശിക്കുന്ന ഭാഗത്ത്

സ്രോതസ്സു മേദോരുദ്ധേഷു
വായുഃ കോഷ്ഠേ വിശേഷതഃ
ചരൻ പ്രജ്വലയത്യഗ്നിം
ക്ഷുത്തൃഷൗസ്തത്തതോഽധികം

ഇപ്പറഞ്ഞ സ്ഥലത്ത് മേദസ്സു കൊണ്ട് ഓട്ട അടഞ്ഞു എന്ന അർത്ഥത്തിനെക്കാൾ പാകം ശരിയാകാത്ത ദുഷ്ടകഫം, എന്നും മുൻപറഞ്ഞ ചാലകശക്തി വേണ്ട ഇടത്തല്ല, വേണ്ടാത്ത ഇടത്താണു പ്രവർത്തിക്കുന്നത് എന്നും അർത്ഥം ആക്കിയാലൊ?

അതെ വായു ആണ്‌ ആധുനികർ പറയുന്ന Pump. വായുവിനെ ആണു നേറെ ആക്കേണ്ടത്.

അല്ലെ നിങ്ങളുടെ അഭിപ്രായവും കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു


Tuesday, January 02, 2018

നീർമരുത്




നീർമരുത്

അർജ്ജുനന്റെ പേരുകൾ എല്ലാം ഇതിനെ വിളിക്കുന്ന പേരുകൾ ആണ്‌. വടക്കെ ഇന്ത്യയിൽ അർജുൻ, കോഹ ( കോ യും അല്ല കൗ ഉം അല്ല അതിനിടയ്ക്കുള്ള ഒരു ശബ്ദം ആണ്‌ ട്ടൊ)  എന്നു പറയും

ഇതിപ്പൊ എന്താ പറയാൻ കാരണം അല്ലെ?  പറയാം

84 ൽ ഒരിക്കൽ എന്റെ ഭൈമിയുടെ നാഡി വല്ലാതെ മിടിക്കുന്ന ഒരവസ്ഥ ഉണ്ടായി. മറ്റു വിശേഷങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അന്ന് ധന്വന്തരം ഗുളിക മാത്രം കൊടുക്കുകയും അത് ശരി ആകുകയും ചെയ്തു.

പിന്നീട് 86 ൽ ഒരു സ്ത്രീയ്ക്കും ഇതു പോലെ ഒന്നു കണ്ടു. അവർക്കും ധന്വന്തരം ഗുളിക മാത്രമേ കൊടൂത്തുള്ളു. അതും ശരി ആയപ്പോൾ, അതിനെ പറ്റി കൂടൂതൽ പഠിച്ചാലോ എന്നൊരാലോചന തോന്നി

അന്ന് എന്റെ കയ്യിൽ ECG Machine  ഇല്ല. എന്നാലും PVC ആയിരുന്നിരിക്കണം എന്നാണ്‌ ഊഹം.

അടുത്തുള്ള താലൂക് ആശുപത്രിയിലെ Physician നെ  കണ്ടു. അനേകം രോഗികൾക്ക്, കൃത്യമായ രോഗനിർണ്ണയം നടത്തിയതിനു ശേഷം കൊടുത്തു നോക്കിയാലല്ലെ  അഭിപ്രായം രൂപീകരിക്കുവാൻ പറ്റൂ.
പക്ഷെ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പഠനം അങ്ങനെ നടത്തണം എങ്കിൽ  Cardiac Muscle Fibre  Culture Medium തിൽ വളർത്തി ഈ മരുന്നിന്റെപ്രഭാവം അതിന്റെ automaticity യെ എങ്ങനെ ബാധിക്കുന്നു എനൊക്കെ പഠിക്കണം. കൂടാതെ ആധുനിക വൈദ്യ ആശുപത്രിയിൽ ഇരുന്ന് അദ്ദേഹത്തിനു ധന്വന്തരം ഗുളിക Prescribe ചെയ്യാനും സാധിക്കില്ല

അങ്ങനെ അങ്ങനെ ആ പരിപാടി അലസിപോയി.

പിന്നീട് എന്റെ ജീവിതത്തിന്റെ നൂലാമാലകൾക്കിടയിൽ ഇതൊന്നും ആലോചിക്കാനുള്ള സൗകര്യം കിട്ടിയില്ല. നിലത്ത് നിന്നിട്ടു വേണ്ടെ അടവു കാണീക്കാൻ.

പിന്നീട് കുറേ കാലം കഴിഞ്ഞാണ്‌  വീണ്ടും ഇത്തരത്തിലുള്ള ചില പ്രയോഗങ്ങൾ ചെയ്തു നോക്കിയത്

നീർമരുത് - ഹൃദയത്തിന്റെ  Force of Contraction കൂട്ടും. Heart Rate കുറയ്ക്കും - അത് ആദ്യം പറഞ്ഞ Force of Contraction  കൂട്ടുന്നതു കൊണ്ട് Cardiac Output  കൂടൂന്നത് കൊണ്ടാണോ അതൊ A-V conduction  നെ നിയന്ത്രിച്ചാണോ എനറിയില്ല, (അതെനിക്ക് പ്രശ്നവും അല്ലായിരുന്നു) - അത് പുതിയ ആർക്കെങ്കിലും വേണമെങ്കിൽ പഠിച്ചു നോക്കാം ഒരു PhD തരപ്പെടൂത്തുകയും ചെയ്യാം :)

ഏതായാലും Digoxin കൊടൂക്കുന്നതു കൊണ്ടുള്ളതു പോലെ ഗുണം ഇത് കൊണ്ട് കിട്ടി കണ്ടു.  Digoxin കൊടൂക്കുമ്പോൾ ഉള്ള Side Effects ഇല്ല താനും.

പാർത്ഥാരിഷ്ടം കൊടുക്കുന്നതിനെക്കാൾ വളരെ എളുപ്പം അത്ഭുതാവഹമായ Result ഇത് തരും.

ഞാനിത് പരീക്ഷിച്ചത് എന്നിൽ തന്നെ ആയിരുന്നു. Heart Rate 48 വരെ കുറച്ചു. പക്ഷെ അപ്പോൾ കിടന്നിട്ട് പെട്ടെന്നെണീക്കുമ്പോൾ Orthostatic Hypotension കാരനം തലകറങ്ങും. പിന്നീട് അളവു കുറച്ച് 56 ൽ നിർത്തി

Heart Rate കുറയ്ക്കുന്നത് കൊണ്ട് എന്ത് ഗുണം എന്നായിരിക്കും ഇപ്പോൾ ചോദ്യം അല്ലെ?

പറയാം ധാരാളം ഗുണങ്ങൾ ഉണ്ട്.
1. ഹൃദയത്തിന്റെ പേശികൾക്ക് രക്തപ്രവാഹം കിട്ടുന്നത് ഹൃദയം ചുരുങ്ങുമ്പോളല്ല, മറിച്ച് വികസിക്കുമ്പോഴാണ്‌
ചുരുങ്ങുന്ന സമയത്ത് Aorta യുടെ ബേസിൽ ഉള്ള കൊറോണറി  arteries രണ്ടും അടയുകയാണു ചെയ്യുന്നത്. ഹൃദയത്തിനകത്തുള്ള രക്തക്കുഴലുകളും പേശികൾ ചുരുങ്ങുമ്പോൾ വ്യാപ്തം കുറയുകയാണുണ്ടാവുക.

ഹൃദയം വികസിക്കുമ്പോൾ കുഴലുകൾ വികസിക്കുന്നു, Coronary artery  തുറക്കുന്നു, രക്തത്തിന്റെ Back Flow pressure കൊണ്ട് ഹൃദയഭിത്തികളിലേക്ക് രക്തം ഒഴുകുന്നു.


2. ഹൃദയത്തിന്റെ Rate ഒരു മിനിറ്റിൽ 70 ആണെങ്കിൽ ഉള്ളതിനെക്കാൾ വളരെ അധികം സമയം കൂടൂതൽ ഈ രക്ത ഒഴുക്കിനു ലഭിക്കും Rate 60 ആണെങ്കിൽ, ഇല്ലെ?

3. ഹൃദയത്തിന്റെ Diastolic Phase കൂടൂതൽ നീളും തോറും  Ventricular Filling കൂടുതൽ ഉണ്ടാകും. തന്മൂലം CardiacPOutput  കൂടും
കൂടൂതൽ Cardiac Output  ഉണ്ടെങ്കിൽ, സ്വാഭാവികമായും കുറഞ്ഞ Rate ൽ മിടിക്കേണ്ട ആവശ്യമെ ഉള്ളു അല്ലെ? കാരണം ഒരു മിനിറ്റിൽ ഇത്ര ലിറ്റർ വേണം എന്നല്ലെ ഉള്ളൂ? ഓരോ മിടീപ്പിലും കൂടൂതൽ പമ്പ് ചെയ്യാൻ പറ്റും എങ്കിൽ കുറച്ച് തവണ മിടീച്ചാൽ മതിയാകുമല്ലൊ അല്ലെ?

ഇതൊക്കെ ഇപ്പോൾ എഴുതിയത് എന്തിനാന്ന്

വീണ്ടും ഒരാൾക്ക് PVC കണ്ടു. അദ്ദേഹത്തിനു കൊടൂക്കാൻ വേണ്ടി സംഘടിപ്പിച്ചതാണ്‌. കൊടുത്ത് നോക്കട്ടെ ഫലം പിന്നീടു പറയാം
Picture of Tree
http://indiaheritage1.blogspot.in/2006/11/blog-post_07.html