നാം ഈ ലോകത്തില്‍ മനുഷ്യന്റെ ജന്മം എടുത്തു വന്നത് നമ്മുടെ അറിവോടെയല്ല,
പക്ഷെ ആ ജന്മം ലഭിച്ചതില്‍ നമ്മുടെ മുന്‍ ജന്മത്തിന് പങ്കുണ്ട്.
ഈ ജന്മം കഴിഞ്ഞാല്‍ എവിടെക്കാണ് പോകുന്നത് എന്നും നമുക്ക് നിശ്ചയമില്ല
എന്നാല്‍ അതിനെ നിയന്ത്രിക്കുവാന്‍ ഈ ജന്മത്തിലെ നമ്മുടെ പ്രവൃത്തികള്‍ക്ക് കഴിവുണ്ട്.
അപ്പോള്‍ എവിടെ നിന്നോ വന്ന് എവിടേക്കോ പോകുവാന്‍ സമയം കാത്തു കഴിയുന്ന നമ്മള്‍ അല്‍പം മധുരവാക്കുകള്‍ അന്യോന്യം പറഞ്ഞു സന്തോഷമായി കഴിയരുതോ?
മറ്റുള്ളവരെ നിന്ദിക്കുന്നത് എന്തു കൊണ്ടാണെന്ന് ചാണക്യന്‍ പറഞ്ഞ ഒരു ശ്ലോകം കേള്‍ക്കാം-
"ദഹ്യമാനഃ സുതീവ്രേണ നീചാഃ പരയശോഗ്നിനാ
അശക്താസ്തല്‍ പദം ഗന്തും തതോ നിന്ദാം പ്രകുര്‍വതേ"
നീചാഃ = നീചന്മാര്‍
സുതീവ്രണ = വളരെ കഠിനമായ
പരയശോഗ്നിനാ= പരന്റെ (മറ്റുള്ളവരുടെ) കീര്‍ത്തിയാകുന്ന അഗ്നിയാല്‍)
ദഹ്യമാനഃ = ജ്വലിക്കുന്നവരായി - അസൂയാലുക്കളായി
തല്‍ പദം ഗന്തും അശക്താഃ = അവരുടെ അവസ്ഥയെ പ്രാപിക്കാന്‍ കഴിവില്ലാത്തവരായി
തതഃ = അനന്തരം
നിന്ദാം പ്രകുര്‍വതേ = നിന്ദയെ ചെയ്യുന്നു.
സത്തുക്കളുടെ ലക്ഷണം പറയുന്നിടത്ത് ഭര്‍തൃഹരി ചോദിക്കുന്നുണ്ട്
" പരഗുണപരമാണൂന്‍ പര്‍വതീകൃത്യ നിത്യം
നിജഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ"
പരഗുണപ്രമാണൂന്‍= പരന്റെ, ഒരു പരമാണുമത്രമെങ്കിലും അളവായ ഗുണത്തെ
പര്‍വതീകൃത്യ = പര്‍വതം പോലെ വലുതാക്കി മനസ്സിലാക്കി
നിത്യം നിജ ഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ= സ്വ്‌അന്തം ഹൃദയത്തില്‍ സന്തോഷിക്കുന്നവര്‍ എത്രയുണ്ട്?
മറ്റുള്ളവരിലുള്ള എത്ര ചെറുതെങ്കിലുമായ നന്മയെ കാണുവാന്‍ ശ്രമിക്കുക.
"മുഹൂര്‍ത്തമപി ജീവേച്ച നരഃ ശുക്ലേന കര്‍മ്മണാ
ന കല്‍പമപി കഷ്ടേന ലോകദ്വയവിരോധിനാ"
രണ്ടു നാഴികയേ ജീവിച്ചുള്ളു എങ്കിലും അതു നല്ല കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുക, അല്ലാതെ ഇഹലോകത്തിലും പരലോകത്തിലും ഗുണം ചെയ്യാത്ത ദുഷ്കര്‍മങ്ങള്‍ ചെയ്ത് കല്‍പങ്ങളോളം ജീവിക്കാന്‍ ശ്രമിക്കാതിരിക്കുക.
തുടരും
Subscribe to:
Post Comments (Atom)
നിജഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ"
ReplyDeleteഹെറിറ്റേജ് ജി :)
ReplyDeleteഹൃദയം വികസിച്ചുകൊണ്ടേയിരിക്കാനുള്ള വിദ്യയാണല്ലേ.
ശരിയാണ്,മറ്റുള്ളവരുടെ കുറ്റം കാണുമ്പോള്‍ ഒരു വിങ്ങല്‍ മനസ്സില്‍ അനുഭവപ്പെടാറുണ്ട്. എല്ലാം മറന്നൊന്നു ചിരിക്കുമ്പോള്‍ ഒരു വികാസവും.
നന്ദി.
[ഓ.ടോ: ഏതു ബ്ലോഗുകൂട്ടായ്മയിലേക്കായിരുന്നു, ക്ഷണം? എനിയ്ക്കതു മനസ്സിലായിരുന്നില്ല.]
lalithagaanam.blogspot.com ആയിരുന്നു എന്നു തോന്നുന്നു.
ReplyDeleteകുറെയേറെ ദിവസമായി, ഞാനും മറന്നു പോയി.