ഒരാള്‍ക്ക് തന്റെ ജീവിതത്തില്‍ വിജയിക്കണം എങ്കില്‍ അവന്റെ കര്‍മ്മങ്ങള്‍ അതിനനുസരിച്ചവയായിരിക്കണം. അത് പ്രകൃതിയില്‍ നോക്കി തന്നെ പഠിക്കുവാന്‍ പണ്ടുള്ളവര്‍ ഉപദേശിച്ചിരുന്നു. എവിടെ നിന്നും എന്തൊക്കെ ഗുണങ്ങള്‍ ആണ് സ്വായത്തമാക്കുവാന്‍ നല്ലത് എന്നു പറയുന്ന ഈ ശ്ലോകങ്ങള്‍ നോക്കുക.
സിംഹാദേകം ബകാദേകം ശിക്ഷേച്ചത്വാരി കുക്കുടാല്‍
വായസാല്‍ പഞ്ച ശിക്ഷേച്ച ഷട്ശുനസ്ത്രീണി ഗര്‍ദ്ദഭാല്‍
സിംഹത്തില്‍ നിന്നും ഒന്ന്, കൊറ്റിയില്‍ നിന്നും ഒന്ന്, പൂവങ്കോഴിയില്‍ ന്‍ഇന്നും നാല്, കാക്കയില്‍ നിന്നും അഞ്ച്,നായയില്‍ നിന്നും ആറ്, കഴുതയില്‍ നിന്നും മൂന്ന് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു ആ ഗുണങ്ങളെ.
സിംഹത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചിട്ടുണ്ടോ? സര്‍വ വിധ തയ്യാറെടുപ്പോടും കൂടി വേട്ട തുടങ്ങുന്നു അത് വിജയകരമായി അവസാനിക്കുന്നതു വരെ തുടരുന്നു. എത്ര ചെറുതായ കാര്യം ആണെങ്കില്‍ പോലും വേണ്ട വിധം മുഴുവന്‍ തയ്യാറെടുപ്പും നടത്തിയ ശേഷമേ കാര്യം, ആരംഭിക്കാവൂ - എങ്കിലേ വിജയം ഉറപ്പാക്കാന്‍ സാധിക്കൂ. തുടങ്ങിയ കാര്യ ഇടക്കു വച്ചു നിര്‍ത്തുവാനും പാടില്ല
ഇതാണ് സിംഹത്തില്‍ നിന്നും പഠിക്കുവാനുള്ള ഒരെണ്ണം - നോക്കുക-
പ്രഭൂതകാര്യമപി വാ തന്നരഃ കര്‍ത്തുമിച്ഛതി
സര്‍വാരംഭേണ തല്‍കാര്യം സിംഹാദേകം പ്രചക്ഷതേ
അങ്ങനെയല്ലെങ്കില്‍ കാര്യം ചെയ്യാന്‍ തുടങ്ങാതിരിക്കുക അതായിരിക്കും ബുദ്ധി - പണ്ടുള്ളവര്‍ പറഞ്ഞു-
അനാരംഭോ ഹി കാര്യാണാം പ്രഥമം ബുദ്ധിലക്ഷണം
പ്രാരബ്ധസ്യാന്ത്യഗമനം ദ്വിതീയം ബുദ്ധിലക്ഷണം
കാര്യാണാം അനാരംഭഃ = കാര്യങ്ങള്‍ തുടങ്ങി വക്കാതിരിക്കുക
പ്രഥമം ബുദ്ധിലക്ഷണം= ഇത് ബുദ്ധിയുടെ ആദ്യത്തെ ലക്ഷണം
പ്രാരബ്ധ്‌അസ്യ അന്ത്യ ഗമനം= തുടങ്ങി വച്ചതിനെ മുഴുമിപ്പിക്കുക
ദ്വിതീയം ബുദ്ധിലക്ഷണം= ഇത്‌ബുദ്ധിയുടെ രണ്ടാമത്തെ ലക്ഷണം .
അതുകൊണ്ട് വേണ്ട വിധ തയ്യാറെടുപ്പോടു കൂടി കാര്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്ത കാര്യത്തെ മുഴുമിപ്പിക്കുകയും ചെയ്യുക.
അടുത്തത് കൊറ്റിയില്‍ നിന്നും പഠിക്കുവാനുള്ളതാണ്.
ഏതു കാര്യം ചെയ്യുന്നതിനും അനുകൂലമായ ഒരു സമയമുണ്ട് . അസമയത്ത് ചെയ്യുന്നത് സാധാരണ വിജയിക്കാറില്ല. അതുകൊണ്ട് തക്ക സമയം വരുന്നതു വരെ ഇന്ദ്രിയങ്ങളെ അടക്കി - കാത്തിരിക്കുക. അവസരം വരുമ്പോള്‍ പ്രവര്‍ത്തിക്കുക. എന്ത്ക്കെയാണ് നോക്കേണ്ടത് എന്ന് പണ്ടുള്ളവര്‍ പറഞ്ഞു-
കഃ കാലഃ കാനി മിത്രാണി
കോ ദേശഃ കൗ വ്യയാഗമൗ
കശ്ചാഹം കാ ച മേ ശക്തി-
രിതി ചിന്ത്യം മുഹുര്‍മുഹു
കാലം ഏതാണ്, മിത്രങ്ങള്‍ ആരൊക്കെയാണ് ( അതോടൊപ്പം തന്നെ ശത്രുക്കളും ആരൊക്കെയാണ്) ദേശം ഏതാണ് വരവു ചെലവുകള്‍ എങ്ങനെയാണ്, താന്‍ ആരാണ് , തന്റെ ശക്തി എത്രമാത്രമാണ് ഇതൊക്കെ ഇടക്കിടക്ക് ശ്രദ്ധിക്കണം. എങ്കിലെ അവസരം വരുമ്പോല്‍ പ്രവത്തിക്കുവാന്‍ സാധിക്കൂ.
അപ്പോള്‍ കൊറ്റിയെ പറ്റി പറഞ്ഞത് നോക്കാം-
ഇന്ദ്രിയാണി ച സംയമ്യ ബകവല്‍ പണ്ഡിതോ നരഃ
ദേശകാലബലം ജ്ഞാത്വാ സര്‍വകാര്യാണീ സാധയേല്‍
കൊറ്റിയെ പോലെ ഇന്ദ്രിയങ്ങളെ അടക്കി വച്ച് ദേശം, കാലം ഇവ അനുകൂലമാകുമ്പോള്‍ കാര്യങ്ങളെ സാധിച്ചുകൊള്ളുക
തുടരും
Subscribe to:
Post Comments (Atom)
ഒരാള്‍ക്ക് തന്റെ ജീവിതത്തില്‍ വിജയിക്കണം എങ്കില്‍ അവന്റെ കര്‍മ്മങ്ങള്‍ അതിനനുസരിച്ചവയായിരിക്കണം. അത് പ്രകൃതിയില്‍ നോക്കി തന്നെ പഠിക്കുവാന്‍ പണ്ടുള്ളവര്‍ ഉപദേശിച്ചിരുന്നു. എവിടെ നിന്നും എന്തൊക്കെ ഗുണങ്ങള്‍ ആണ് സ്വായത്തമാക്കുവാന്‍ നല്ലത് എന്നു പറയുന്ന ഈ ശ്ലോകങ്ങള്‍ നോക്കുക.
ReplyDeleteസിംഹത്തില്‍ നിന്നും നമുക്ക് ഒരു ഗുണം നോക്കി പഠിക്കാനുണ്ട്.
really good..........
ReplyDeleteപ്രിയ മനു,
ReplyDeleteസന്ദര്‍ശിച്ച അഭിപ്രായം പറഞ്ഞതിനു നന്ദി, താങ്കളുടെ കവിതയുമായി ഇരിക്കാന്‍ നേരം കിട്ടിയില്ല. അതിനു സമയം ഏറെ വേണ്ട പണീ ആയതു കൊണ്ട്, ഇപ്പോള്‍ കുറച്ചു തിരക്കിലാണ് . ക്ഷമിക്കുമല്ലൊ