ഡോ സൂരജ് കുറേയേറെ ചോദ്യങ്ങള്‍ വാരിയെറിഞ്ഞു തന്നു, ഇനിയും ചോദിച്ചു കൊണ്ടിരിക്കാം എന്നൊരു സൗജന്യവും തന്നു,. സൂരജോ, അതിനു സപ്പോര്‍ട്ടായി വന്ന KPS ഓ ഒന്നും ഇതു പഠിക്കുവാനുള്ള താല്‍പര്യം കൊണ്ടല്ല ചോദിക്കുന്നത് എന്നറിയം. പക്ഷെ വക്കാരി, ദേവന്‍, സഹ തുടങ്ങി സത്യാന്വേഷികളായ പലരും രംഗത്തുള്ളതിനാല്‍ അവര്‍ക്കു വേണ്ടി അല്‍പം.
സൂരജിന്റെ ചോദ്യത്തില്‍ സ്രോതസ്സ് എന്ന ഒരു വാക്ക് ശ്രദ്ധിച്ചു കാണുമല്ലൊ. രക്തവഹസ്രോതസ്സിന്റെ മൂലം -ഇന്നിന്നതാണെന്നു പറഞ്ഞതിന്റെ യുക്തിയോ മറ്റോ ആണ് ചോദ്യം. രക്തം എന്താണെന്നോ രക്തവഹ സ്രോതസ്സ് എന്താണെന്നോ, വേണ്ട സ്രോതസ്സ് എന്നു പറഞ്ഞാല്‍ എന്താണെന്നോ അറിയാത്ത ഒരാളോട് അതെങ്ങനെ പറഞ്ഞു മനസ്സിലാക്കും?
അദ്ദേഹം വിചാരിച്ചത് സ്രോതസ്സ് എന്നു പറഞ്ഞാല്‍ 'തോട്' പോലെ ഒഴുകുന്ന വഴി ആയിരിക്കും. ആധുനികര്‍ പറയുന്ന artery, vein തുടങ്ങിയവ. ( അങ്ങനെ വിചാരിച്ചു എങ്കില്‍ അദ്ദേഹം എന്തു കൊണ്ട് അസ്ഥിവഹസ്രോതസ്സിനെ കുറിച്ചു ചോദിച്ചില്ല? എന്തേ അസ്ഥി ഒഴുകിക്കൊണ്ടിരിക്കുകയാണോ എന്ന്. ഇതെന്റെ സംശയമാണേ- കുറച്ചു കൂടി കേള്‍ക്കുന്നവര്‍ക്ക് രോമാഞ്ചമുണ്ടാക്കാമായിരുന്നു.)
ഞാന്‍ മുമ്പ് മരണശേഷം എന്ന സീരീസില്‍ എവിടെയോ ഒരിടത്ത് ഒരു മാങ്ങ പഴുക്കുന്ന സന്ദര്‍ഭം വിവരിച്ചിട്ടുണ്ട്. അതൊരുദാഹരണമായി എടുത്താല്‍ ഏതു വസ്തുവും എല്ലായ്പ്പോഴും പരിണമിച്ചുകൊണ്ടിരിക്കുകയാണെന്നും, ഒരു നിമിഷത്തില്‍ കാണുന്ന വസ്തുവും അടുത്ത നിമിഷത്തില്‍ തന്നെ ആവസ്തുവിന്റെ ഘടനയും തമ്മില്‍ വ്യത്യാസമുണ്ടായേ പറ്റൂ. അങ്ങനെയാണ് ക്രമേണ ആ വസ്തുവിന് visible ആയ വ്യത്യാസം പലനിമിഷങ്ങള്‍ കഴിയുമ്പോള്‍ ഉണ്ടാകുന്നത്, ആദ്യമായുണ്ടാകുന്ന ചെറിയ ചെറിയ വ്യത്യാസങ്ങള്‍ വെളിപ്പെടുന്നില്ല എന്നേ ഉള്ളൂ.
ഈ ചെറിയ ചെറിയ വ്യത്യാസങ്ങള്‍ രാസപരിണാമങ്ങളാണ് എന്ന് ആധുനികര്‍ പറഞ്ഞതില്‍ നിന്നും ആ രീതിയില്‍ മനസ്സിലാക്കാം. അതെന്തോ ആകട്ടെ- ആ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നത് അഗ്നി അണ് എന്നും അവിടെ ഞാന്‍ പറഞ്ഞിരുന്നു.
ഇതു പ്രപഞ്ചത്തിലുള്ള സകല വസ്തുക്കള്‍ക്കും ബാധകമാണ്. ചിലവയില്‍ വ്യത്യാസം പെട്ടെന്നുണ്ടാകുന്നു, ചിലവയില്‍ പതുക്കെ ഉണ്ടാകുന്നു എന്നു മാത്രം.
അപ്പോള്‍ ഇതിനെ വേറൊരു രീതിയില്‍ നോക്കിയാല്‍ raw material - product എന്ന ഒരു chain ആലോചിക്കുക ഓരോ നിമിഷവും ഏതു വസ്തുവും മറ്റൊന്നിന്റെ raw material ആണ്. അനുസ്യൂതമായ ആ ഒഴുക്കാണ് സ്രോതസ്സ്.
ആ ഒഴുക്കിനെ ഉണ്ടാക്കുന്നത് അഗ്നി (പഞ്ചഭൂതങ്ങളിലെ അഗ്നിഭൂതം) ആണ്; അതാണ് ത്രിദോഷങ്ങളില്‍ പിത്തം എന്നു വ്യവഹരിക്കപ്പെടുന്നത്.അല്ലാതെ നിങ്ങള്‍ വിചാരിച്ചിരിക്കുന്നതു പോലെ കരളില്‍ നിന്നൊഴുകി വരുന്ന വെള്ളം(bile) ഒന്നും അല്ല.
ഇതിനെ തന്നെ യാണ് പാകം എന്നു പറയുന്നത്. ഒരു വസ്തു പാകം വന്ന് മറ്റൊന്നാകുന്നു
(ആംഗലേയത്തില്‍ പറയുന്ന - metabolism ഇതു തന്നെ യാണ് ഒരു വസ്തു മറ്റൊന്നാകുന്നു, അതില്‍ നിന്നും വേറൊന്നുണ്ടാകുന്നു ആ ശൃംഖല)
സ്രോതോരോധമാണ് സര്‍വരോഗങ്ങളുടെയും കാരണം എന്നൊരിടത്തു പറയും - അതിന്റെയും അര്‍ത്ഥം ഇപ്രകാരമാണ് ഈ ഒഴുക്കിനുണ്ടാകുന്ന തടസ്സം.
ഇത് ഏറ്റവും അടിസ്ഥാനം മാത്രം. ഇനി ഇത് ഓരോറോ ശരീരികാവസ്ഥയിലും എങ്ങനെ ഒക്കെ ആണ് എന്നത് ഇവിടെ എഴുതുവാനും മാത്രം അല്ലാത്തതു കൊണ്ട് തല്‍ക്കാലം ഇത്രയും
എന്തേ ശരിയല്ലേ -
അബദ്ധങ്ങളുടെ ഘോഷയാത്ര അല്ലെ
ഇത്രമാത്രമല്ല കേട്ടോ എഴുതിയാല്‍ ഒരു പുസ്തകം എഴുതാന്‍ മാത്രം ഉണ്ട് സ്രോതസ്സുകളെ കുറിച്ച്!. പൊട്ടക്കിണറ്റിലെ തവളകളോട് പറഞ്ഞിട്ടെന്തു കാര്യം
Subscribe to:
Post Comments (Atom)
ഇതു പ്രപഞ്ചത്തിലുള്ള സകല വസ്തുക്കള്‍ക്കും ബാധകമാണ്. ചിലവയില്‍ വ്യത്യാസം പെട്ടെന്നുണ്ടാകുന്നു, ചിലവയില്‍ പതുക്കെ ഉണ്ടാകുന്നു എന്നു മാത്രം.
ReplyDeleteഅപ്പോള്‍ ഇതിനെ വേറൊരു രീതിയില്‍ നോക്കിയാല്‍ raw material - product എന്ന ഒരു chain ആലോചിക്കുക ഓരോ നിമിഷവും ഏതു വസ്തുവും മറ്റൊന്നിന്റെ raw material ആണ്. അനുസ്യൂതമായ ആ ഒഴുക്കാണ് സ്രോതസ്സ്.
ആ ഒഴുക്കിനെ ഉണ്ടാക്കുന്നത് അഗ്നി (പഞ്ചഭൂതങ്ങളിലെ അഗ്നിഭൂതം) ആണ്; അതാണ് ത്രിദോഷങ്ങളില്‍ പിത്തം എന്നു വ്യവഹരിക്കപ്പെടുന്നത്.അല്ലാതെ നിങ്ങള്‍ വിചാരിച്ചിരിക്കുന്നതു പോലെ കരളില്‍ നിന്നൊഴുകി വരുന്ന വെള്ളം(bile) ഒന്നും അല്ല.
താങ്കളുടെ എല്ലാ പോസ്റ്റുകളും മനസ്സിരുത്തിതന്നെ വായിക്കുന്നുണ്ട്. വല്ലപ്പോഴും ചില സംശയങ്ങള്‍ ചോദിക്കുകയോ, അനുഭവങ്ങള്‍ എഴുതുകയോ ആവാലോ. ആയുര്‍വ്വേദ ചികിത്സയുടെ പ്രത്യേകതയെപ്പറ്റി മനസ്സിലാക്കിയ ഒരു വിവരം ഇവിടെ കുറിക്കാം എന്നു തോന്നുന്നു. ശ്രീനാരായണഗുരുവിന്റെ ഒരു വിശദീകരണം അത് വായിക്കാത്തവര്‍ക്കും അറിയാന്‍വേണ്ടി ഇവിടെ കുറിക്കുന്നു. അസഹ്യമായ വയറ്റുവേദനക്കാരന് ഒരിക്കല്‍ ഗുരു തുവരയുടെ ഇലയും പൂവും കൊടുത്തപ്പോള്‍ പൂര്‍ണ്ണസുഖം പ്രാപിച്ചു. ഇത് അറിയാമായിരുന്ന ഒരു വൈദ്യന്‍ ഈ മരുന്ന് പലര്‍ക്കും കൊടുത്തെങ്കിലും ഗുണമുണ്ടായില്ല. ഈ വിശേഷം ഗുരുവിനോട് പറഞ്ഞപ്പോള്‍ ഗുരു പറഞ്ഞ മറുപടി: അത് മുഹൂര്‍ത്തചികിത്സയാണെന്നാണ്. ദേശഭേദം, സ്ഥലഭേദം, ഋതുഭേദം ഇതൊക്കെ ഔഷധികള്‍ക്ക് വ്യത്യാസം വരുത്തും. ചെടിയുടെ പ്രായവും പരിഗണിക്കണം. തൈയായിരിക്കുമ്പോഴും കായ്ചു നില്‌ക്കുമ്പോഴും ഒരേ ഫലമല്ല ചെടിക്കുണ്ടാവുക. ശരീരത്തിനും ഇതുപോലെ വ്യത്യാസങ്ങള്‍ വരും. ഓരോ രോഗിയുടെയും ശരീരസ്ഥിതിയും രോഗസ്വഭാവവും ഭിന്നമായിരിക്കും. ഒരേ ഔഷധം കൊണ്ട്, എപ്പോഴും ഒരേ വ്യാധി മാറി എന്നു വരില്ല. അതുകൊണ്ടാണ് ഒരേ രോഗത്തിനുതന്നെ പലര്‍ക്കും പലസമയങ്ങളിലും പലമരുന്നുകള്‍ കൊടുക്കുന്നത്. (ഇത് ഏതു ശാസ്ത്രത്തിന്റെ വെളിച്ചത്തിലായിരുന്നു ചെയ്തിരുന്നത് എന്ന് തെളിയിക്കാനും ബുദ്ധിമുട്ടാണ്.)
ReplyDeleteഈയുള്ളവന്റെ പോസ്റ്റിനുള്ള മറുപടിയായിട്ടാണീ പോസ്റ്റ് എന്ന് മനസ്സിലായതു കൊണ്ടുമാത്രം ഇത്ര കൂടി ചോദിക്കുന്നു. (കുണ്ടുകിണറ്റിലെ തവളക്കുഞ്ഞിനു കടലിന്മീതേ പറക്കാന്‍ മോഹം..)
ReplyDeleteരസവഹസ്രോതസ്സിന്റെ മൂലം ഹ്യദയവും ധമനികളും, രക്തവഹസ്രോതസ്സുകളുടെ മൂലം കരളും പ്ലിഹയും, അസ്ഥിവഹസ്രോതസ്സുകലുടെ മൂലം മേദസ്സും അരക്കെട്ടും, മേദാവഹ സ്രോതസ്സുകളുടെ മൂലം വൃക്കയും എന്നിങ്ങനെയാണല്ലോ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങ് പറഞ്ഞ “മെറ്റബോളിക് പ്രക്രിയ“കളും ഹൃദയം, വൃക്ക അരക്കെട്ട് മുതലായ ശരീര ഭാഗങ്ങളും തമ്മില്‍ ഈ ശ്ലോക ഭാഗത്ത് പറഞ്ഞിരിക്കുന്ന ബന്ധമെന്താണ് ?
"(കുണ്ടുകിണറ്റിലെ തവളക്കുഞ്ഞിനു കടലിന്മീതേ പറക്കാന്‍ മോഹം..)"
ReplyDeleteഇതുകൂടി ഒന്നു വായിച്ചു നോക്കുക.
ചിലപ്പോള്‍ ചിറകുകിളിച്ചേക്കും
പ്രിയ താരാപഥം,
ReplyDeleteശ്രീനാരായണഗുരുവിന്റെ വിശദീകരണം വായിച്ചു, നന്ദി.
ആയുര്‍വേദത്തില്‍ ശാസ്ത്രതത്വങ്ങള്‍ മുഴുവനും സൂത്രസ്ഥാനം കൊണ്ടു പറഞ്ഞു കഴിഞ്ഞു. അതിന്‍പ്രകാരം, ഓരോ രോഗിയേയും പരിശോധിച്ച് അവരവരുടെ രോഗാവസ്ഥയ്ക്കു പറ്റിയ ഔഷധങ്ങള്‍ അപ്പോള്‍ തീരുമാനിച്ച് അവ പുതിയതായി തയ്യാറാക്കി കൊടുക്കുക എന്ന രീതിയാണ് ഉദ്ദേശിച്ചിരുന്നത്.- കാരണം ഓരോ രോഗാവസ്ഥയും unique ആണ് എന്ന സങ്കല്‍പം.
എന്നാല്‍ എല്ലാവര്‍ക്കും ഇത്രയും മനസ്സിലാക്കി ചെയ്യുവാന്‍ തക്കവണ്ണം ഉള്ള ബുദ്ധിശക്തി ഉണ്ടാവില്ല എന്നു മനസ്സിലാക്കിയ ആചാര്യന്‍ മന്ദബുദ്ധികള്‍ക്കു വേണ്ടിയാണ് അതിനു ശേഷമുള്ള പുസ്തകഭാഗങ്ങള്‍ രചിച്ചത്- അവയിലാണ് രോഗത്തെ പേരിട്ടു വിളിക്കുക, ഇന്നതിന് ഇന്ന ഔഷധം എന്ന രെതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നിവ കാണുനത്.
എന്നാല്‍ അവിടെ പോലും- അവസ്ഥാനുസരണം ഈ മരുന്നുകളിലെ ചേരുവകള്‍ വേണ്ട വണ്ണം മാറ്റിക്കൊള്ളണം എന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഇന്നതൊന്നുമില്ലല്ലൊ. എല്ലാ മരുന്നുകളും നേരത്തെ തയ്യാര്‍ ചെയ്ത് വയ്ക്കുന്നു. ആധുനികവൈദ്യത്തിലെ പോലെ - pharmocopoea ആക്കി.
പണിക്കര്‍ സാര്‍,
ReplyDeleteവളരെ നന്നായി.
മുന്‍വിധികളില്ലാതെ സശ്രദ്ധം വായിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ പലതും മനസ്സിലാകുന്നുമുണ്ട്.
നന്ദി!