Friday, December 28, 2007

നിജഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ

Repetition of an old post

നാം ഈ ലോകത്തില്‍ മനുഷ്യന്റെ ജന്മം എടുത്തു വന്നത്‌ നമ്മുടെ അറിവോടെയല്ല,

പക്ഷെ ആ ജന്മം ലഭിച്ചതില്‍ നമ്മുടെ മുന്‍ ജന്മത്തിന്‌ പങ്കുണ്ട്‌.

ഈ ജന്മം കഴിഞ്ഞാല്‍ എവിടെക്കാണ്‌ പോകുന്നത്‌ എന്നും നമുക്ക്‌ നിശ്ചയമില്ല

എന്നാല്‍ അതിനെ നിയന്ത്രിക്കുവാന്‍ ഈ ജന്മത്തിലെ നമ്മുടെ പ്രവൃത്തികള്‍ക്ക്‌ കഴിവുണ്ട്‌.

അപ്പോള്‍ എവിടെ നിന്നോ വന്ന്‌ എവിടേക്കോ പോകുവാന്‍ സമയം കാത്തു കഴിയുന്ന നമ്മള്‍ അല്‍പം മധുരവാക്കുകള്‍ അന്യോന്യം പറഞ്ഞു സന്തോഷമായി കഴിയരുതോ?

മറ്റുള്ളവരെ നിന്ദിക്കുന്നത്‌ എന്തു കൊണ്ടാണെന്ന്‌ ചാണക്യന്‍ പറഞ്ഞ ഒരു ശ്ലോകം കേള്‍ക്കാം-

"ദഹ്യമാനഃ സുതീവ്രേണ നീചാഃ പരയശോഗ്നിനാ
അശക്താസ്തല്‍ പദം ഗന്തും തതോ നിന്ദാം പ്രകുര്‍വതേ"

നീചാഃ = നീചന്മാര്‍
സുതീവ്രണ = വളരെ കഠിനമായ
പരയശോഗ്നിനാ= പരന്റെ (മറ്റുള്ളവരുടെ) കീര്‍ത്തിയാകുന്ന അഗ്നിയാല്‍)
ദഹ്യമാനഃ = ജ്വലിക്കുന്നവരായി - അസൂയാലുക്കളായി

തല്‍ പദം ഗന്തും അശക്താഃ = അവരുടെ അവസ്ഥയെ പ്രാപിക്കാന്‍ കഴിവില്ലാത്തവരായി
തതഃ = അനന്തരം
നിന്ദാം പ്രകുര്‍വതേ = നിന്ദയെ ചെയ്യുന്നു.

സത്തുക്കളുടെ ലക്ഷണം പറയുന്നിടത്ത്‌ ഭര്‍തൃഹരി ചോദിക്കുന്നുണ്ട്‌

" പരഗുണപരമാണൂന്‍ പര്‍വതീകൃത്യ നിത്യം
നിജഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ"

പരഗുണപ്രമാണൂന്‍= പരന്റെ, ഒരു പരമാണുമത്രമെങ്കിലും അളവായ ഗുണത്തെ

പര്‍വതീകൃത്യ = പര്‍വതം പോലെ വലുതാക്കി മനസ്സിലാക്കി
നിത്യം നിജ ഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ= സ്വ്‌അന്തം ഹൃദയത്തില്‍ സന്തോഷിക്കുന്നവര്‍ എത്രയുണ്ട്‌?

മറ്റുള്ളവരിലുള്ള എത്ര ചെറുതെങ്കിലുമായ നന്മയെ കാണുവാന്‍ ശ്രമിക്കുക.

"മുഹൂര്‍ത്തമപി ജീവേച്ച നരഃ ശുക്ലേന കര്‍മ്മണാ
ന കല്‍പമപി കഷ്ടേന ലോകദ്വയവിരോധിനാ"

രണ്ടു നാഴികയേ ജീവിച്ചുള്ളു എങ്കിലും അതു നല്ല കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുക, അല്ലാതെ ഇഹലോകത്തിലും പരലോകത്തിലും ഗുണം ചെയ്യാത്ത ദുഷ്കര്‍മങ്ങള്‍ ചെയ്ത്‌ കല്‍പങ്ങളോളം ജീവിക്കാന്‍ ശ്രമിക്കാതിരിക്കുക.

27 comments:

  1. നിജഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ"

    ReplyDelete
  2. എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങള്‍:

    "നാം ഈ ലോകത്തില്‍ മനുഷ്യന്റെ ജന്മം എടുത്തു വന്നത്‌ നമ്മുടെ അറിവോടെയല്ല." - ശരിയാണെന്നു് വിശ്വസിക്കുന്നതില്‍ യുക്തിഹീനത തോന്നുന്നില്ല.

    "പക്ഷെ ആ ജന്മം ലഭിച്ചതില്‍ നമ്മുടെ മുന്‍ ജന്മത്തിന്‌ പങ്കുണ്ട്‌." - അങ്ങനെ വിശ്വസിക്കാം. പക്ഷേ അതറിയാന്‍ മനുഷ്യനു് കഴിവില്ലെന്നു് വിശ്വസിക്കുന്നതു് കൂടുതല്‍ യുക്തിസഹമായി തോന്നുന്നു.

    "ഈ ജന്മം കഴിഞ്ഞാല്‍ എവിടെക്കാണ്‌ പോകുന്നത്‌ എന്നും നമുക്ക്‌ നിശ്ചയമില്ല." - ശരിയാണെന്നു് വിശ്വസിക്കുന്നതില്‍ യുക്തിഹീനത തോന്നുന്നില്ല.

    "എന്നാല്‍ അതിനെ നിയന്ത്രിക്കുവാന്‍ ഈ ജന്മത്തിലെ നമ്മുടെ പ്രവൃത്തികള്‍ക്ക്‌ കഴിവുണ്ട്‌." - അങ്ങനെ വിശ്വസിക്കാം. പക്ഷേ അതറിയാന്‍ മനുഷ്യനു് കഴിവില്ലെന്നു് വിശ്വസിക്കുന്നതു് കൂടുതല്‍ യുക്തിസഹമായി തോന്നുന്നു.

    "അപ്പോള്‍ എവിടെ നിന്നോ വന്ന്‌ എവിടേക്കോ പോകുവാന്‍ സമയം കാത്തു കഴിയുന്ന നമ്മള്‍ അല്‍പം മധുരവാക്കുകള്‍ അന്യോന്യം പറഞ്ഞു സന്തോഷമായി കഴിയരുതോ?" - പൂര്‍ണ്ണമായും യോജിക്കുന്നു.

    കൂട്ടി വായിക്കാവുന്നതു്:

    "സ്നേഹവും വെറുപ്പും അന്ധമല്ല, അവയുടെ ജ്വാല നമ്മെ കണ്ണഞ്ചിപ്പിക്കുകയാണു്." - നീറ്റ്സ്ഷെ.

    ReplyDelete
  3. "അതറിയാന്‍ മനുഷ്യനു് കഴിവില്ലെന്നു് വിശ്വസിക്കുന്നതു്" ....

    ചിലകാര്യങ്ങളിതുപോലെ കേവല മനുഷ്യബുദ്ധിക്കതീതമാണെന്നു കരുതുന്നു.

    പോസ്റ്റും കമന്റും വായിച്ച് തോന്നിയത്.

    ചര്‍ച്ചകള്‍ ആരോഗ്യപരമാകുമ്പോള്‍ തിരിച്ചറിവുകള്‍ക്ക് കൂടുതല്‍ തെളിച്ചം ലഭിക്കുന്നു..

    ReplyDelete
  4. നാം ലോകത്തില്‍ മനുജ ജന്മം എന്തിന് എടുത്തു എന്ന് അറിയില്ല. പിന്നെ ആ ജന്മം ലഭിച്ചതില്‍ മുന്‍ ജന്മത്തിന് പങ്കുണ്ടെന്നെങ്ങനെ അറിഞ്ഞു ?
    ഈ ജന്മം കഴിഞ്ഞാല്‍ എവിടെക്കാണ്‌ പോകുന്നത്‌ എന്നു നിശ്ചയമില്ലെന്നു നിങ്ങള്‍ പറയുന്നു. അപ്പോള്‍ അതിനു ശേഷമെന്തുണ്ടാവുമെന്നതിനെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് എങ്ങനെയുറപ്പിച്ചു പറയാന്‍ സാധിക്കും?

    മുജ്ജന്മം, ജന്മോദ്ദേശം, ജന്മാന്തര യാത്ര,കര്‍മ്മഫലം എന്നിവയെക്കുറിച്ച് അങ്ങനെയാണ് ഇങ്ങനെയാണ് അന്നിങ്ങനെയുള്ള ഊഹാപോഹങ്ങളല്ലാതെ ഒന്നിനെക്കുറിച്ചും മനുഷ്യനറിയില്ല. എന്നിട്ട് ചിലര്‍ കുറേയറിയാമെന്നഹങ്കരിക്കുന്നു. ചിലര്‍ എല്ലാമറിയാമെന്നഹങ്കരിക്കുന്നു. ചിലര്‍ എല്ലാറ്റിനുമാധാരം ഈശ്വരനെന്നുപറയുന്നു. ചിലര്‍ എല്ലാറ്റിനുമാധാരം പ്രകൃതിയെന്നു പറയുന്നു. രണ്ടായാലും വാദിക്കാന്‍ മനുഷ്യന്റെ പൊട്ട യുക്തി തന്നെ ശരണം.

    ReplyDelete
  5. എന്നിട്ട് ചിലര്‍ കുറേയറിയാമെന്നഹങ്കരിക്കുന്നു. ചിലര്‍ എല്ലാമറിയാമെന്നഹങ്കരിക്കുന്നു.

    ക്ഷമിക്കണം, ദേവദാസിനു മാത്രമേ എല്ലാം അറിയാവൂ

    ReplyDelete
  6. അല്ലയോ ഇന്ത്യാ ഹെറിറ്റേജേ,
    ഈ പോസ്റ്റിന്റെ അര്‍ത്ഥത്തെതന്നെ ഇല്ലാതാക്കുന്നു താങ്കളുടെ മുകളിലെ വാചകം.

    ദഹ്യമാനഃ സുതീവ്രേണ നീചാഃ പരയശോഗ്നിനാ
    അശക്താസ്തല്‍ പദം ഗന്തും തതോ നിന്ദാം പ്രകുര്‍വതേ! എന്നു വാചകമടിച്ചാല്‍പ്പോരാ.

    ReplyDelete
  7. പണ്ട്‌ യുക്തിവാദചര്‍ച്ചയില്‍ ബ്രിനോജ്‌ പറഞ്ഞു big bang പോലും ഉണ്ടാകുവാന്‍ അതിനു മുമ്പ്‌ ഒരു സിംഗുലാരിറ്റി ആവശ്യമാണ്‌ എന്ന്‌.

    പക്ഷെ മനുഷ്യനുണ്ടാകുവാന്‍ ഒന്നും ആവശ്യമില്ലായിരിക്കും. തന്നെ ഠും എന്നുണ്ടാകും അതുപോലെ മരിക്കുമ്പോള്‍ യാതൊന്നും അവശേഷിക്കാതെ ഠും എന്നങ്ങ്‌ തീര്‍ന്നും പോകും- അല്ലേ?

    അഥവാ അതൊരു തുടര്‍പ്രക്രിയ ആണെങ്കില്‍ ആ തുടര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ ഒന്നുമില്ലായിരിക്കും അല്ലേ? തോന്നിയതു പോലെ എന്തില്‍ നിന്നും എന്തും ഉണ്ടാകും എന്നായിരിക്കും അല്ലേ?

    അതേ, ഞാന്‍ ദേവദാസിനെ പോലെ എല്ലാം അറിയുന്നവനാകുവാന്‍ സാധിക്കാത്തതില്‍ ദഹിച്ച്‌ വെന്തു പോകുകയാണ്‌.

    ReplyDelete
  8. മി. ഇന്ത്യാഹെറിറ്റേജ്

    നിങ്ങള്‍ യുക്തിവാദിയോ അജ്ഞേയവാദിയോ വേദാന്തിയോ ആരുമായിക്കൊള്ളട്ടെ, ഇപ്പോള്‍ ഞാനെഴുതിയ കമന്റിന് ഇല്ലാത്ത അര്‍ത്ഥം കല്പിക്കുകയാണ്. ഈ കമന്റ് എഴുതുന്നയാള്‍ യുക്തിവാദിയോ നിരീശ്വരവാദിയോ തീവ്രവാദിയോ, വേദാന്തിയോ എന്നൊക്കെ പിന്നെ പറയാം

    ഈ കാണുന്നതെല്ലാം ഒരു കാരണവുമില്ലാതെ പൊട്ടിമുളച്ചതാണെന്നോ ഇനിയൊരുനാള്‍ കാരണങ്ങളില്ലാതെ നശിച്ചു പോകുമെന്നോ ഇതൊരു തുടര്‍ച്ചയാണെന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെയല്ല എന്നും പറഞ്ഞീട്ടില്ല.

    ഞാന്‍ ഈ പോസ്റ്റില്‍ നിങ്ങള്‍ എഴുതിയ യുക്തിയെ മാത്രമാണ് ചോദ്യം ചെയ്തിട്ടുള്ളത്.

    നാം ഈ ലോകത്തില്‍ മനുഷ്യന്റെ ജന്മം എടുത്തു വന്നത്‌ നമ്മുടെ അറിവോടെയല്ല എന്ന് ആദ്യം പ്രസ്താവിച്ച നിങ്ങള്‍ക്ക് പിന്നെ ആ ജന്മം ലഭിച്ചതില്‍ നമ്മുടെ മുന്‍ ജന്മത്തിന്‌ പങ്കുണ്ട്‌ എന്ന് എന്തു യുക്തിയാലാണ് സ്ഥാപിക്കുവാന്‍ കഴിയുക ? അതു പോലെ, ഈ ജന്മം കഴിഞ്ഞാല്‍ എവിടെക്കാണ്‌ പോകുന്നത്‌ എന്നു നിശ്ചയമില്ലെങ്കില്‍ പിന്നെ ആ ജന്മാന്തരപ്രയാണത്തെ നിയന്ത്രിക്കുവാന്‍ ഈ ജന്മത്തിലെ പ്രവൃത്തികള്‍ക്ക്‌ കഴിവുണ്ട്‌ എന്ന് എങ്ങനെ പറയാന്‍ കഴിയും ?

    പരിമിതമായ മനുഷ്യയുക്തിക്ക് വിധേയമല്ലാത്ത ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞിട്ട് അതില്‍ നിന്നും ‘യുക്തിക്കു നിരക്കുന്ന’ ഒരു കണ്‍ക്ലൂഷന്‍ ഉണ്ടാക്കുന്ന ഈ രീതി inherently selfcontradictory ആണ്.
    മിസ്റ്റര്‍ സി.കെബാബു എന്നയാളുടെ കമന്റ് ഒന്നുകൂടെ സൂക്ഷിച്ച് വായിച്ചു നോക്കിയാല്‍ മനസ്സിലാവും അദ്ദേഹവും യുക്തിയുടെ ആ പരിമിതിയെക്കുറിച്ചു തന്നെയാണ് പറഞ്ഞുവച്ചതെന്ന്. അതു മനസ്സിലാവാതെയാണോ മനോഹരമായ വിശകലനമെന്നൊക്കെ തോളില്‍ തട്ടി വിട്ടത് ?

    ReplyDelete
  9. നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
    സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc

    ReplyDelete
  10. അയ്യയ്യോ ദേവദാസ്‌ ക്ഷോഭിക്കല്ലേ.
    ഇതിലൊന്നും ഒരു യുക്തിയും ഇല്ലെന്നേ. ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ. പോട്ടെ. ബാബു പറഞ്ഞതും സമ്മതിച്ചു പോരേ?( വേണമെങ്കില്‍ ഞങ്ങള്‍ രണ്ടു പേരുടേയും വാക്കുകള്‍ ഒന്നുകൂടി വായിച്ചു കൊള്ളൂ കേട്ടോ.)

    ReplyDelete
  11. ക്ഷോഭമോ? ആരോട് ?
    ഒരിക്കലുമില്ല മി.ഹെറിറ്റേജ്. മറ്റൊരാളോട് ക്ഷോഭിക്കുകയെന്നാല് ഞാന്‍ എന്നോട്തന്നെ ക്ഷോഭിക്കും പോലെയല്ലേ.
    നിര്‍മ്മമമായി ചെയ്യുന്ന കര്‍മ്മങ്ങളില്‍ ഇതും. അത്ര മാത്രം. യുക്തിയുടെ കാര്യവും അങ്ങനെതന്നെ.

    ReplyDelete
  12. അപ്പോള്‍നമുക്ക്‌ മുജ്ജന്മം, പുനര്‍ജ്ജന്മം എന്നിവ പോയിട്ട്‌ ഈ ജന്മം പോലും ഇല്ല എന്നങ്ങു തീരുമാനിക്കാം.
    പിന്നെ ഞാന്‍ പറഞ്ഞതിന്റെ സത്തയായ -"അല്‍പം മധുരവാക്കുകള്‍ അന്യോന്യം പറഞ്ഞ്‌" എന്നതു മാറ്റി "തോന്നിയതു പോലെ പറഞ്ഞ്‌ " ,സാധിക്കുമെങ്കില്‍ "അല്‍പം പരുഷവാക്കുകള്‍ തന്നെ പറഞ്ഞ്‌" എന്നും തിരുത്താം .

    ReplyDelete
  13. പരുഷമായോ?
    എങ്കില്‍ മാപ്പു തരൂ. എന്റെ തെറ്റ്.

    ReplyDelete
  14. പ്രിയ പണിക്കര്‍ സാര്‍,
    പോസ്റ്റ് ഇപ്പോഴാണു കണ്ടത്.
    ഇത്രയും തര്‍ക്കവിതര്‍ക്കങ്ങള്‍ നടന്നതറിഞ്ഞില്ല. കമന്റുകള്‍ ഈ-മെയിലില്‍ ഫീഡ് ആയി കിട്ടാന്‍ ഒരു സ്മൈലി മാത്രമിടുന്നു...
    :)

    ReplyDelete
  15. താങ്കള്‍ പറയുന്നതെല്ലാം അങ്ങു നേരത്തെ സമ്മതിച്ചു തന്നാല്‍ മതിയല്ലൊ എന്നു വിചാരിച്ചു. അത്രമാത്രം. അപ്പോള്‍ ഇനി പറഞ്ഞേക്കാവുന്നതും അങ്ങു സമ്മതിച്ചതേയുള്ളു.

    ReplyDelete
  16. ഇന്‍ഡ്യാഹെറിറ്റേജ് സര്‍... താങ്കള്‍ ബ്ലോഗില്‍ കുറച്ച് കൂടി സഹിഷ്ണുത കാണിക്കണം. It has been said umpteen times that, your style of response contradicts with your title of blog and content of posts!

    "എന്നിട്ട് ചിലര്‍ കുറേയറിയാമെന്നഹങ്കരിക്കുന്നു. ചിലര്‍ എല്ലാമറിയാമെന്നഹങ്കരിക്കുന്നു" എന്നു ദേവ്ദാസ് പറഞ്ഞതെത്ര ശരിയാണ്.. ഒന്നുമറിയാത്ത നിസ്സാരനാ‍യ മനുഷ്യന്‍ അവന്റെ അജ്ഞതയെ അംഗീകരിക്കുന്നില്ല!പകരം അഹങ്കരിക്കുന്നു..
    അതിന് താങ്കള്‍ ഒരു സ്കൂള്‍ കുട്ടിയെപ്പോലെ തറുതല പറയാന്‍ പാടില്ലായിരുന്നു..!

    Babu, well said !! Absolutely right ! Good thought !

    ReplyDelete
  17. ഹാവൂ,
    തന്നോടൊന്നും മറുപടി തന്നെ പറയേണ്ട ആവശ്യമില്ലാത്തതാണ്‌.

    മര്യാദവാരം- അത്‌ ആണുങ്ങളെ പോലെ ബ്ലോഗ്‌ ചെയ്യുന്നവരോട്‌.

    ReplyDelete
  18. അപ്പോള്‍ പെണ്ണുങ്ങളും ബ്ലോഗ് എഴുതുന്നതോ?...
    അല്ല സര്‍ , താങ്കളുടെ ആശയത്തോട് യോജിച്ചാല്‍ അനോണിയാണെന്നും നോ‍ക്കാതെ ആഘോഷിക്കാറുണ്ടല്ലോ മുമ്പ്.( before you change your anony settings)..
    We should accept both Bouquets and brick bats ..That is India's heritage!

    Are you with me??

    ReplyDelete
  19. "പക്ഷേ അതറിയാന്‍ മനുഷ്യനു് കഴിവില്ലെന്നു് വിശ്വസിക്കുന്നതു് കൂടുതല്‍ യുക്തിസഹമായി തോന്നുന്നു."

    Remember , I was simply accepting this and was showing gratitude here.

    ReplyDelete
  20. പിന്നെന്താ ദേവ്ദാസ് ഇങ്ങനെ പറഞ്ഞപ്പോള്‍:
    “എന്നിട്ട് ചിലര്‍ കുറേയറിയാമെന്നഹങ്കരിക്കുന്നു. ചിലര്‍ എല്ലാമറിയാമെന്നഹങ്കരിക്കുന്നു.“ താങ്കള്‍ വ്യക്തിപരമായെടുത്ത് തര്‍ക്കത്തിലേക്ക് നീങ്ങിയത്?

    ReplyDelete
  21. I request Mr Havoo to read the first for line of my post a few times carefully, and then the comment of Devadas.

    Also that, the theme of the post is different.

    ReplyDelete
  22. പുതുവര്‍ഷത്തില്‍ എല്ലാവരിലും നന്മയും ഐശ്വര്യവും നിറയട്ടെ.

    ReplyDelete
  23. നാം ഈ ലോകത്തില്‍ മനുഷ്യന്റെ ജന്മം എടുത്തു വന്നത്‌ നമ്മുടെ അറിവോടെയല്ല,

    പക്ഷെ ആ ജന്മം ലഭിച്ചതില്‍ നമ്മുടെ മുന്‍ ജന്മത്തിന്‌ പങ്കുണ്ട്‌.

    ഈ ജന്മം കഴിഞ്ഞാല്‍ എവിടെക്കാണ്‌ പോകുന്നത്‌ എന്നും നമുക്ക്‌ നിശ്ചയമില്ല

    എന്നാല്‍ അതിനെ നിയന്ത്രിക്കുവാന്‍ ഈ ജന്മത്തിലെ നമ്മുടെ പ്രവൃത്തികള്‍ക്ക്‌ കഴിവുണ്ട്‌.

    These are the first four lines ..

    We never know about why did we take birth and how?
    We never know what happens after life on this earth?

    We dont know anything about mujjanmam or after-death.. We dont know , we dont know it for sure ...
    We are not convinced about any stories we keep hearing throughout life... So we don't believe in it..
    If we believe it or not we wont live for 500 yrs, hence we are not in hurry to believe only because elders wanted us to..

    ReplyDelete
  24. ഇപ്പോഴാണ് ശ്രദ്ധിച്ചത് ഈ കമന്റു കോലാഹലം.

    ഭഗവത്ഗീതയ്ക്കൊക്കെ ചമത്കാരമെഴുതുന്ന ഒരാളാണ് ഇങ്ങനെ ചാടിക്കടിക്കാന്‍ വരുന്നത്. കഷ്ടം! പരിതാപകരം തന്നെ നിങ്ങളുടെ കാര്യം. ക്രോധം, ലോഭം, മോഹം, മനസ്സിനെ നിയന്ത്രിക്കെണ്ടുന്ന വിധികള്‍, അദ്വൈതദര്‍ശനം എന്നൊക്കെ കുറേ എഴുതിക്കൂട്ടിയിട്ടുണ്ടല്ലോ അവ്ടെ.

    ഈ എഴ്തിക്കൂട്ടണതിന്റെ ആയിരത്തിലൊന്ന് പോലും സ്വന്തം ജീവിതത്തിലോ പോട്ടെ, അതെഴുതണ ബ്ലോഗിലെങ്കിലും പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍!

    ReplyDelete
  25. ഇങ്ങനെയുള്ളവര്‍ക്ക് വിമര്‍ശനങ്ങളോട് സഹിഷ്ണുത കാണിക്കാന്‍ അറിയില്ല.ഇതിന്റെ വകഭേദങ്ങളാണു extremism ഒക്കെ..!

    ReplyDelete