സ്രോതസ്സിനെ കുറിച്ച് എഴുതിയത് എന്നിട്ടും സൂരജിന് അങ്ങോട്ടു മനസ്സിലായില്ല എന്നു തോന്നുന്നു.
പ്രിയ സൂരജ് we have to learn to unlearn to learn മുമ്പ് മനസ്സിലാക്കിയിരിക്കുന്ന ചിലതൊക്കെ തല്‍ക്കാലത്തേക് ഒന്നങ്ങു മാറ്റി വയ്ക്കുക.
സ്രോതസ്സിനെ കുറിച്ചു പറഞ്ഞതില്‍ ആ ഒഴുക്ക് അണുക്കളില്‍ വച്ച് അണുവായതിനെ നോക്കിയാല്‍ അതിനും, മഹത്തുക്കളില്‍ വച്ച് മഹത്തായതിനെ നോക്കിയാല്‍ അതിനും എല്ലാം ഒരേ പോലെ.
അതായത് ആധുനികര്‍ പറയുന്ന sub-atomic particle എടുത്തുകൊള്ളൂ- അതിനും നിമിഷം പ്രതി പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നു. അത് അതിന്റെ ഒറ്റയ്ക്കുള്ള കാര്യം, അതുകൂടി ഉള്‍പ്പെട്ട അതിലും സ്വല്‍പം വലിയ ഒരു വസ്തു ആണെങ്കില്‍ അതിലെ ഘടകങ്ങളുടെ collective ആയ പരിണാമം മൂലം ആ വലിയ വസ്തുവിന് അതിന്റെ പരിണാമം -- എന്നിങ്ങനെ ഏറ്റവും വലുതായ വസ്തുവിന് വരെ ഇതേപോലെ അനുനിമിഷം പരിണാമം ഉണ്ടാകുന്നു .
(ഇങ്ങനെ ഒരു പരിണാമം ഇല്ലാത്ത ഒരേ ഒരു വസ്തു 'പരബ്രഹ്മം' മാത്രം എന്നു കൂടി പറയുന്നുണ്ട് കേട്ടോ.)
ആഹാരരസത്തില്‍ നിന്നും ആണ് രക്തം ഉണ്ടാകുന്നത് എന്നു താങ്കള്‍ മുമ്പു തന്നെ ഒരു ആക്ഷേപം പോലെ ഉദ്ധരിച്ച ഭാഗം ഓര്‍ക്കുക.രക്തവും ഇതുപോലെ അനു നിമിഷം ഉണ്ടാകുകയും, നിലനില്‍ക്കുകയും, നശിക്കുകയും ചെയ്യുന്നുണ്ട്- അല്ലാതെ ഒരു തവണ ഉണ്ടായത് അതേ പോലെ നിലനില്‍ക്കുകയല്ല.
( ഇവിടെ ഒന്നു കൂടി പറഞ്ഞു കൊള്ളട്ടെ ബ്രഹ്മാവ് വിഷ്ണൂ ശിവന്‍ എന്ന ത്രിമൂര്‍ത്തി സങ്കല്‍പവും ഇതു തന്നെ ആണ് വിഷ്ണു എന്ന സ്ഥിതികാരകന് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുവാനും കാര്‍നം ഇതു തന്നെ)
ആഹാരരസത്തില്‍നിന്നും വേണ്ട ഭാവങ്ങള്‍ എടുത്ത് അതിനെ രക്തമാക്കുന്നു, നിശ്ചിതകാലാവധി കഴിഞ്ഞാല്‍ അവയെ പുറംതള്ളുന്നു. ഉദാഹരണത്തിന് രക്തത്തിലെ ചുവന്ന കോശങ്ങള്‍ 120 ദിവസം ജീവിക്കും എന്നും അതിനു ശേഷം അവ നശിപ്പിക്കപ്പെടുന്നു എന്നും ആധുനിക ശാസ്ത്രം- അതിലുള്ള haem moiety വിഘടിപ്പിച്ച് അതിലുള്ള ഇരുമ്പിന്റെ അംശം സൂക്ഷിച്ചു വയ്ക്കുകയും ബാക്കിയുള്ളത് bilirubin ആയി മാറ്റുന്നതും എല്ലാം bio-chemistry യില്‍ വിശദമായി പഠിച്ചില്ലെ? ഞങ്ങള്‍ പഠിച്ച കാലത്ത് ഇതൊക്കെ നടത്തിയിരുന്നത് കരള്‍ ആയിരുന്നു. ഇവയിലെ രക്താണുക്കളെ നശിപ്പിക്കുന്നത് പ്ലീഹയിലാണ് എന്നാണ് പഠിച്ചത് എന്നാണ് എന്റെ ഓര്‍മ്മ പത്തുമുപ്പതുകൊല്ലം മുമ്പു പഠിച്ചതാണേ, ഇനി വേറെ വല്ലയിടത്തും നിങ്ങള്‍ ആക്കിയോ എന്നറിയില്ല)
രക്തത്തിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഉല്‍പാദനം, നിലനില്‍പ് , നാശം എന്ന ഈ മൂന്നവസ്ഥകളും ചേര്‍ന്നതാണ് അതിന്റെ സ്രോതസ്സ്. ഇതിന്റെ മൂലം കരളും പ്ലീഹയും ആണെന്നു പറഞ്ഞത് വലിയ അസംബന്ധങ്ങളൂടെ ഘോഷയാത്ര അല്ലേ.
തവള പറന്നു കഴിഞ്ഞാല്‍ പറയണേ
Monday, December 10, 2007
Subscribe to:
Post Comments (Atom)
ആഹാരരസത്തില്‍നിന്നും വേണ്ട ഭാവങ്ങള്‍ എടുത്ത് അതിനെ രക്തമാക്കുന്നു, നിശ്ചിതകാലാവധി കഴിഞ്ഞാല്‍ അവയെ പുറംതള്ളുന്നു. ഉദാഹരണത്തിന് രക്തത്തിലെ ചുവന്ന കോശങ്ങള്‍ 120 ദിവസം ജീവിക്കും എന്നും അതിനു ശേഷം അവ നശിപ്പിക്കപ്പെടുന്നു എന്നും ആധുനിക ശാസ്ത്രം- അതിലുള്ള haem moiety വിഘടിപ്പിച്ച് അതിലുള്ള ഇരുമ്പിന്റെ അംശം സൂക്ഷിച്ചു വയ്ക്കുകയും ബാക്കിയുള്ളത് bilirubin ആയി മാറ്റുന്നതും എല്ലാം bio-chemistry യില്‍ വിശദമായി പഠിച്ചില്ലെ? ഞങ്ങള്‍ പഠിച്ച കാലത്ത് ഇതൊക്കെ നടത്തിയിരുന്നത് കരള്‍ ആയിരുന്നു. ഇവയിലെ രക്താണുക്കളെ നശിപ്പിക്കുന്നത് പ്ലീഹയിലാണ് എന്നാണ് പഠിച്ചത് എന്നാണ് എന്റെ ഓര്‍മ്മ പത്തുമുപ്പതുകൊല്ലം മുമ്പു പഠിച്ചതാണേ, ഇനി വേറെ വല്ലയിടത്തും നിങ്ങള്‍ ആക്കിയോ എന്നറിയില്ല)
ReplyDeleteരക്തത്തിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഉല്‍പാദനം, നിലനില്‍പ് , നാശം എന്ന ഈ മൂന്നവസ്ഥകളും ചേര്‍ന്നതാണ് അതിന്റെ സ്രോതസ്സ്. ഇതിന്റെ മൂലം കരളും പ്ലീഹയും ആണെന്നു പറഞ്ഞത് വലിയ അസംബന്ധങ്ങളൂടെ ഘോഷയാത്ര അല്ലേ.
തവള പറന്നു കഴിഞ്ഞാല്‍ പറയണേ
ഇന്‍ഡ്യാഹെറിറ്റേജ്...
ReplyDeleteഒരുപ്പാട് അറിയേണ്ടതും..അറിഞ്ഞിരികേണ്ടതുമായ വിവരണങ്ങള്‍..വായിക്കാറുണ്ട്....
അഭിപ്രായങ്ങള്‍ പറയാന്‍ വിജ്ഞാനം കുറവും
തുടരുക.....എല്ലാ ഭാവുകങ്ങളും നേരുന്നു
നന്‍മകള്‍ നേരുന്നു
രക്തവഹസ്രോതസ്സിന്റെ കാര്യത്തില്‍ ഇങ്ങനൊരു മറുപടി ആദ്യമേ പ്രതീക്ഷിച്ചിരുന്നു. മൂലം കരളും പ്ലീഹയുമായതു കൊണ്ട് മാഷ് ഹീമോഗ്ലൊബിന്റെയും രക്ത കോശങ്ങളുടെയും disintegration pathway കൊണ്ട് വ്യാഖ്യാനിച്ചു. പക്ഷേ രക്തവഹസ്രോതസ്സിന്റെ മൂലം മജ്ജ എന്നയിരുന്നു പറഞ്ഞിരുന്നതെങ്കിലോ ? മാഷ് disintegration pathway മാറ്റി synthetic pathway ആക്കുമായിരുന്നോ ? ;)
ReplyDeleteശരി, എന്നാലും പിന്നെയും ബാക്കിയുണ്ടല്ലോ രസവഹ സ്രോതസ്സും മേദാവഹസ്രോതസ്സുമൊക്കെ ?
മേദസ്സ് എന്നത് സാധാരണ വ്യവഹാരത്തില്‍ ഉദ്ദേശിക്കുന്ന “fat“ ആണോ ? എങ്കില്‍ അതിന്റെ മൂലം വൃക്കയാകുന്നത് ?
രസം എന്നത് ആഹാര സാരമായ എന്തും ആകട്ടെ, അതിന്റെ മൂലം ഹൃദയമായത് ?
തവള പറക്കാന്‍ വെമ്പുന്നു.... :)
ഈ കമന്റ് കാണുവാന്‍ വൈകി.
ReplyDeleteഅപ്പോള്‍ സൂരജിന്റെ വാദങ്ങളേ പറ്റി ചില കാര്യങ്ങള്‍ പറയേണ്ടി വരുന്നു.