Sunday, May 04, 2008

ക്രോമിയം - Chromium

ക്രോമിയം - Chromium

Ferrochromium-Alloys ഉം Monochromates, dichromates ഇവയും മറ്റും നിർമ്മിക്കുന്നവർ, Stainless steel welders, Chromium platers, Furniture Polishers, chromium pigment spray painters, Leather tanners, Cement industry workers, Glass industry workers, building workers, printers, photograph technicians എന്നു തുടങ്ങി ധാരാളം ആളുകൾ ജോലി ചെയ്യുന്ന സ്ഥലത്ത്‌ ഇടപഴകേണ്ടി വരുന്ന ഒരു വസ്തു ആണ്‌ ക്രോമിയം.
ഇവൻ തൊലിപ്പുറമേയും പ്രശ്നമുണ്ടാക്കും, ശ്വാസത്തിൽകൂടിയും വായിൽ കൂടിയും അകത്തു കടന്നും പ്രശ്നമുണ്ടാക്കും Hexavalent Compounds കൂടൂതലും ജലത്തിൽ ലയിക്കുന്നവയായതു കൊണ്ട്‌ അവ 1-10% ഉം , Trivalent Compounds അത്ര ലയനശേഷി ഇല്ലാത്തവയായതു കൊണ്ട്‌ 0.2 - 3% വരെയും ആഗിരണം ചെയ്യപ്പെടുന്നു.

ക്രോമിയം പിഗ്‌മന്റ്‌ കണങ്ങൾ , stainlesssteel welding ലുണ്ടാകുന്ന പുക,Chromic acid mist aerosols ഇവയുടെ വലിപ്പം 1 മൈക്രൊണിലും കുറവായതിനാൽ ഇവ ശ്വാസകോശത്തിൽ കൂടി രക്തത്തിലെത്തിച്ചേരുന്നു.

ശരീരം ഇവനെ മൂത്രം മലം എന്നിവയിൽ കൂടി പുറം തള്ളുന്നു.

അഥവാ ഇവൻ വലിയ അളവിൽ വായിൽ കൂടി അകത്തെത്തിയാൽ ദഹനവ്യവസ്ഥയിൽ നിന്നും രക്തസ്രാവം, കരൾ നാശം Necrosis of liver, വൃക്കനാശം Tubular Necrosis, ഇവയുണ്ടാകും.

തൊലിപ്പുറമെ ഇവൻ Contact Dermatitis ഉണ്ടാക്കുന്നു. കുറച്ചു കഴിഞ്ഞാൽ അവൻ അതിനെ ഒരു വ്രണമാക്കി മാറ്റും. ഈ വ്രണം സാധാരണ വൃത്തൈലുള്ളതും ആഴമുള്ളതും , വക്കുകൾ തടിച്ചവയും ആയിരിക്കും. കൈകളുടെ മുട്ടിനു താഴെയും കാലുകളുടെ മുട്ടിനു താഴെയും ആണ്‌ സ്പർശന സാധ്യതയാൽ ഇവ ആദ്യം പ്രത്യക്ഷപ്പെടുക.

1-9 ഗ്രാം വരെ അകത്തു ചെന്നാൽ ഇവൻ വളരെ ശക്തമായ ലക്ഷണങ്ങളുണ്ടാക്കുന്നു.

അന്തരീക്ഷത്തിൽ 0.1 mg/cubicmeter ഓ അതിൽകൂടുതലോ chromic acid fumes ഉള്ളപ്പോൾ ശ്ലൈഷ്മിക കലയുടെ നാശം സംഭവിക്കുന്നതായി കാണുന്നു.

ശ്വാസകോശത്തിൽ കൂടി ഉള്ളിൽ കടക്കുന്ന ഇവൻ ആദ്യം മൂക്കിന്റെ പാലത്തിലുള്ള ശ്ലൈഷ്മിക കലയെ ദ്രവിപ്പിക്കുന്നതിനാൽ അതിൽ ദ്വാരം വീഴുന്നു. (CaDmium, Arsenic എന്നിവയും ഇങ്ങനെ ദ്വാരമുണ്ടാക്കും)

ദീർഘകാലം ഇടപെടൂന്നവരിൽ ശ്വാസകോശാർബുദവും കണ്ടുവരുന്നു.

ക്രോമിയം sensitive ആയവരിൽ leather shoes പോലും allergic lesions ഉണ്ടാക്കാം.

അറിയാതെ അകത്തു പെട്ടാൽ പാൽ , വിറ്റമിൻ C ഇവ കൊടുക്കുന്നത്‌ നല്ലതാണു കേട്ടോ.

മൂക്കിന്റെ പാലത്തിന്‌ ദ്വാരം , ശ്വാസകോശാർബുദം എന്നിവ ചികിൽസ ഇല്ലാത്തവയായതിനാൽ , അതൊക്കെ വരാതിരികുവാൻ ശ്രദ്ധിക്കുക.

ജോലി ചെയ്യുമ്പോൾ Gloves, clothings, Protective creams ഇവ നിർദ്ദേശിക്കപ്പെട്ട പോലെ ഉപയോഗികുക.

ജോലിസ്ഥലത്തെ അന്തരീക്ഷത്തിൽ കാണാവുന ക്രോമിയത്തിന്റെ അളവ്‌

Insoluble Chromium - 0.5 - 1mg/cubic meter
soluble Chromium - 0.01 - 0.1mg/cubic meter

3 comments:

  1. അവനവന്റെ ജോലിസ്ഥലത്ത്‌ അന്തരീക്ഷത്തില്‍ ഉള്ള അപകടകരമായ രാസവസ്തുക്കള്‍ നിമിത്തം ഉണ്ടാകാവുന്ന തകരാറുകളും അവ വരാതിരിക്കുവാന്‍ നാം ശ്രദ്ധിക്കേണ്ട കാര്യങളും . ഓരോരോ രാസവസ്തുവും പ്രത്യേകം പ്രത്യേകം എഴുതുവാന്‍ ശ്രമിക്കുന്നു.
    ‘യാരിദ്’ കമന്റിയതുപോലെ എല്ലാവര്‍ക്കും വായിക്കാം നന്ദി

    ReplyDelete
  2. വേണുവാണ്‍ ഇങ്ങോട്ടുള്ള വഴികാണിച്ചുതന്നതു.
    ഇവിടെ വന്നു നോക്കിയപ്പോള്‍,എന്നെപ്പോലത്തെ വിവരദോഷികള്‍ക്ക് മേഞ്ഞുനടക്കാനായിട്ടുള്ള അക്ഷരപ്പച്ചപ്പരപ്പുകളങ്ങിനെ വിശാലമായിക്കിടക്കുന്നു.ഇനിയിടയ്ക്ക് വന്നെത്തിനോക്കും.
    വേണുവശം കൊടുത്തുവിട്ട നല്ല വാക്കുകള്‍ക്കും പ്രത്യേകം നന്ദി.

    ReplyDelete
  3. ഈ സീരീസിലുള്ള എല്ലാ ലേഖനങ്ങളും വായിച്ചു. ഇതെഴുതുന്നതിനു വളരെ നന്ദി.

    ആരോഗ്യവുമായി ബന്ധപ്പെട്ട ഈ കാര്യങ്ങള്‍ ഒരു പുതിയ ബ്ലോഗിലാക്കിക്കൂടേ? അക്ഷരശാസ്ത്രത്തിന്റെ ഉള്ളടക്കം മറ്റൊന്നാണല്ലോ.

    ReplyDelete