"നാന്തഃ പ്രജ്ഞം ന ബഹിഃ പ്രജ്ഞം നോഭയതഃ പ്രജ്ഞം നപ്രജ്ഞാനഘനം നപ്രജ്ഞം നാപ്രജ്ഞം അദൃശ്യമവ്യവഹാര്യമഗ്രാഹ്യമലക്ഷണമചിന്ത്യമവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോപശമം ശാന്തം ശിവമദ്വൈതം ചതുര്‍ ത്ഥം മന്യന്തേ സ ആത്മാ സ വിജ്ഞേയഃ"
മാണ്ഡൂക്യോപനിഷത്തിലെ ഏഴാം മന്ത്രമാണ്
അറിയുവാന്‍ ആഗ്രഹിക്കുന്നവന്‍ അറിയേണ്ടത് എന്താണ് എന്നു പറയുന്നു. " സ ആത്മാ സ വിജ്ഞേയഃ " അത് ആത്മാവ് അതിനേയാണ് അറിയേണ്ടത്
മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്നും നാല് അവസ്ഥകളില്‍ കൂടീ കടന്നു പോകുന്നു. ഈ അവസ്ഥകളെയാണ് ഓംകാരം എന്ന മന്ത്രത്തിന്റെ നാലു പാദങ്ങളായി പറയുന്നത് അവ യഥാക്രമം, ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം എന്നിവയാണ്.
ജാഗ്രത് എന്ന അവസ്ഥ ഉണര്‍ന്നിരിക്കുന്ന പുരുഷനാണ്. അവന്‍ ഏകാദശേന്ദ്രിയങ്ങളെ കൊണ്ട് പുറം ലോകത്തെ അറിയുന്നു അതുമായി പ്രതിപ്രവര്‍ത്തിക്കുന്നു. അവനാണ് വിശ്വനരന്‍ എന്നു വിളിക്കപ്പെടുന്ന വൈശ്വാനര പുരുഷന്‍. അവന്‍ വിശ്വസംബന്ധിയാണ്.ഭൗതികവസ്തുക്കളുമായി ബന്ധം, അതില്‍ ആനന്ദം അനുഭവിക്കുന്നു.
സ്വപ്നം എന്ന അവസ്ഥയില്‍ പുരുഷന്‍ അഗ്നിയാല്‍ സ്വന്തം ലോകത്തെ സൃഷ്ടിക്കുന്നു, അതില്‍ ജീവിക്കുന്നു.
- കേള്‍ക്കുമ്പോള്‍ വട്ടാണ് എന്നു ചിലര്‍ പറഞ്ഞേക്കാം.
എന്നാല്‍ അവനവന്റെ തലച്ചോറിനുള്ളില്‍ പതിയുന്ന ഓരോ രൂപവും അതുപോലെ തന്നെ പുനഃ സൃഷ്ടിക്കുവാന്‍ നമുക്കു കഴിവുണ്ട് എന്നോര്‍ക്കുക. ഒരാളെ ഒരിക്കല്‍ കണ്ടാല്‍ അയാളേ വീണ്ടുജ് കാണുമ്പോള്‍ മനസ്സിലാകുന്നത് പഴയ ആ രൂപവുമായി താരതമ്യപ്പെടുത്തി നോക്കിയിട്ടാണ്, അതായത് നാം പുറമേ ക്ണ്ട ലോകം മുഴുവനും ഏതോ രൂപത്തില്‍ അകത്തും store ചെയ്തിട്ടുണ്ട് എന്നര്‍ത്ഥം.
അങ്ങനെ ഈ ജന്മത്തില്‍ കണ്ടതോ , മുന്‍ ജന്മസംസ്കാരത്തിലുളതോ ആയ വയില്‍ നിന്നും ഏതെങ്കിലുമൊക്കെ ലോകങ്ങളെ സൃഷ്ടിച്ച്! അതില്‍ ജീവിക്കുന്നു ആഗ്നേയ പുരുഷന്‍ അവനാണ് സ്വപ്ന പുരുഷന്‍.
സുഷുപ്തി എന്നത് അതിനടുത്ത അവസ്ഥയാണ്‍`.
കളിക്കുവാന്‍ പോകുന്ന ഒരു കുട്ടിയെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും, അല്‍പനേരം കളിച്ച്ചു കഴിഞ്ഞ് ഓടി വന്ന് അമ്മയുടെ മടിയില്‍ കയറി ഇരിക്കും. പിന്നീട് തിരികെ പോയി കളിക്കും.
എന്തിനാണ് ഈ കുട്ടി ഓടിവന്ന് മടിയില്‍ ഇരിക്കുന്നത്? അതുപോലെ തന്നെ പ്രപഞ്ചജീവിതത്തില്‍ മുഴുകിയിരിക്കുന്ന മനുഷ്യന്‍ അല്‍പനേരം തന്റെ സ്വരൂപത്തില്‍ വിശ്രമിക്കുന്ന (കുട്ടിയുടെ കാര്യത്തില്‍ അമ്മയുടെ മടിയില്‍ എന്നത് സൃഷ്ടിയുടെ മാതാവിനെ ആലോചിച്ചാല്‍, ഇവിടെ താന്‍ സ്വയം സൃഷ്ടിയായതുകൊണ്ട് സ്വരൂപം എന്നു പറയുന്നു) ജീവനെ ആണ് സുഷുപ്തന്‍ എന്നു പറയുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ അവന്‍ ഈ സുഷുപ്തിയിലുണ്ടായതെന്താണെന്ന് ഒന്നും അറിയുന്നില്ല.
സുഷുപ്തിയിലിരിക്കുമ്പോഴും അവന്‍ ഒന്നും അറിയുന്നില
എന്തു കൊണ്ട്? അറിയേണ്ടതായി അവനില്‍ നിന്നും വ്യത്യസ്ഥമായി ഒന്നും ഇല്ല അതുകൊണ്ട്.
തന്നില്‍ നിന്നും വേറിട്ടതായി രണ്ടാമത് ഒരു വസ്തു ഉണ്ടെങ്കിലേ അതിനെ കാണൂവാനോ കേള്‍ക്കുവാനോ ഒക്കെ സാധിക്കൂ.
അവനില്‍ നിന്നും വേറിട്ടതായി ഒന്നും ഇല്ല ,
അഖിലവും അവന്‍ തന്നെ.
അറീയേണ്ടതും അറിയുന്നതും അവന്‍ തന്നെ എന്നു വന്നാല്‍ ആര് ആരെ അറിയും?
ഈ അദ്വൈത അവസ്ഥയില്‍ നിലനില്‍ക്കുന്നത് സുഷുപ്തി.
എന്നാല്‍ ഇതിന് ഒരു പരിമിതിയുണ്ട്. നാം സുഖമായി ഉറങ്ങി എന്നല്ലാതെ ആ സുഖം എന്തായിരുന്നു എന്നു നമുക്കറിയില്ല. അതായത് അത് ബോധത്തില്‍ register ആയില്ല എന്നു വേണമെങ്കില്‍ പറയാം.
ഇത്രയും പറഞ്ഞ അവസ്ഥയെ "സ്വപിതി" ഉറങ്ങുന്നു എന്ന് സംസ്കൃതത്തില്‍ പറയുന്നു. "സ്വം അപീതി" സ്വത്വത്തെ പ്രാപിക്കുന്നു എന്നാണ് അതിനര്‍ത്ഥം. മേല്‍പറഞ്ഞ രീതിയിലാണ് സ്വത്വത്തെ പ്രാപിക്കുന്നത്.
ഇതിനടുത്ത അവസ്ഥയാണ് തുരീയം. അതായത് ബോധത്തോടൂകൂടി മുമ്പു പറഞ്ഞ ആനന്ദം അനുഭവിക്കുന്ന അവസ്ഥ. ആ സുഖം എന്താണെന്ന് അറിഞ്ഞനുഭവിക്കുന്ന അവസ്ഥ.
അതാണ് അറിയേണ്ടത്, എത്തിച്ചേരേണ്ട ഏറ്റവും പ്രധാനമായ ലക്ഷ്യം.
ഇതാണ് ഈ മന്ത്രത്തിന്റെ സാരം .
അന്തപ്രജ്ഞന്‍ - ആഗ്നേയ പുരുഷന്‍, ബഹിഃ പ്രജ്ഞന്‍ - വൈശ്വാനരന്‍ എന്നു തുടങ്ങി വാക്യാര്‍ത്ഥങ്ങള്‍ വേണമെങ്കില്‍ ഏതെങ്കിലും വ്യാഖ്യാനങ്ങള്‍ നോക്കിയാല്‍ മതി. അത് വേണമെന്നു നിര്‍ബന്ധമുള്ളവരുണ്ടെങ്കില്‍ പിന്നീടെഴുതിചേര്‍ക്കാം
Sunday, July 20, 2008
Subscribe to:
Post Comments (Atom)
"നാന്തഃ പ്രജ്ഞം ന ബഹിഃ പ്രജ്ഞം നോഭയതഃ പ്രജ്ഞം ന പ്രജ്ഞാനഘനം നപ്രജ്ഞം നാപ്രജ്ഞം . അദൃശ്യമവ്യവഹാര്യമ്മഗ്രാഹ്യമലക്ഷണമചിന്ത്യമവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോപശമം ശാന്തം ശിവമദ്വൈതം ചതര്‍ട്ഠ്ഥം മന്യന്തേ സ ആത്മാ സ വിജ്ഞേയഃ"
ReplyDeleteമാണ്ഡൂക്യോപനിഷത്തിലെ ഏഴാം മന്ത്രമാണ്
എന്നാല്‍ ഇതിന് ഒരു പരിമിതിയുണ്ട്. നാം സുഖമായി ഉറങ്ങി എന്നല്ലാതെ ആ സുഖം എന്തായിരുന്നു എന്നു നമുക്കറിയില്ല. അതായത് അത് ബോധത്തില്‍ register ആയില്ല എന്നു വേണമെങ്കില്‍ പറയാം.
ഇത്രയും പറഞ്ഞ അവസ്ഥയെ "സ്വപിതി" ഉറങ്ങുന്നു എന്ന് സംസ്കൃതത്തില്‍ പറയുന്നു. "സ്വം അപീതി" സ്വത്വത്തെ പ്രാപിക്കുന്നു എന്നാണ് അതിനര്‍ത്ഥം. മേല്‍പറഞ്ഞ രീതിയിലാണ് സ്വത്വത്തെ പ്രാപിക്കുന്നത്.
ഉണര്‍ന്നിരുന്ന് ആ സുഖം അനുഭവിക്കുന്ന ഈ അവസ്ഥ ആണ് യോഗത്തിലൂടെ ലഭിക്കുന്ന സമാധി.
ReplyDelete'യുജ് സമാധൗ" എന്ന ധാതുവില്‍ നിന്നുണ്ടായ സമാധി ശബ്ദത്തിനര്‍ത്ഥം സമയായ ധീ -(ബുദ്ധി) എന്നാന്‍`. ബുദ്ധി 'സമ'യാകുന്നത് എല്ലാം ഒന്നായി കാണുമ്പോള്‍ അല്ലാത്തപ്പോള്‍ അത് 'വിഷമ'യാണ്.
ഇതേ അവസ്ഥയെ ആണ് ഭഗവാന്‍ ഗീതയുടെ ആറാം അദ്ധ്യായത്തില്‍ 29 ആം ശ്ലോകം കൊണ്ടു പറയുന്നത്-
"സര്‍വഭൂതസ്ഥമാത്മാനം
സര്‍വഭൂതാനി ചാത്മനി
ഈക്ഷതേ യോഗയുക്താത്മാ
സര്‍വത്ര സമദര്‍ശനഃ"
നന്ദി ഡോക്ടര്‍...
ReplyDeleteപൂവു ചോദിച്ചു.
പൂന്തോട്ടം തന്നു!
ഒരു നന്ദി പറയേണ്ടിടത്ത്..
ഒരായിരം വയ്ക്കുന്നു!
:)
ഹരിയണ്ണന്‍, പരീക്ഷ കഴിഞ്ഞു , ഇന്നലെ റിസല്‍റ്റ് വന്നു, പാസായി. അപ്പോള്‍ ആ തെരക്കൊഴിഞ്ഞു,
ReplyDeleteഇനി പഴയതു പോലെ ബ്ലോഗില്‍ കാണാം എന്നു വിചാരിച്ചപ്പോഴാണ് ഹരിയണ്ണന്റെ ചോദ്യം കണ്ടത്. ഇതൊക്കെ അറിയുവാന്‍ താല്‍പര്യം ഉള്ളവര്‍ ഉണ്ടെന്നു കാണുന്നതു തന്നെ ഒരു സന്തോഷമല്ലെ. അതുകൊണ്ട് പെട്ടെന്നു തന്നെ ഒരു മറുപടി എഴുതിയതാണ്!. വളരെ ചുരുക്കമായി പോയി എന്നറിയാം എന്നാലും സ്വീകരിച്ചതിനു നന്ദി
അക്ഷരപ്പിശകുകള്‍ ചൂണ്ടി കാണിച്ചതിനു നന്ദി ദേ തിരുത്തിയിട്ടുണ്ട്. chathurththham എന്ന് ടൈപ് ചെയ്യുമ്പോള്‍ വരമൊഴി 'ചതര്‍ട്ഠ്ഥം
ReplyDelete' ഇങ്ങനെയാണ് കാണിക്കുന്നത് അതുകൊണ്ട് അതിനെ പിരിച്ചെഴുതി ശരിയാക്കിയിട്ടുണ്ട്
നാന്തഃ പ്രജ്ഞം ന ബഹിഃ പ്രജ്ഞം നോഭയതഃ പ്രജ്ഞം നപ്രജ്ഞാനഘനം നപ്രജ്ഞം നാപ്രജ്ഞം അദൃശ്യമവ്യവഹാര്യമഗ്രാഹ്യമലക്ഷണമചിന്ത്യമവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോപശമം ശാന്തം ശിവമദ്വൈതം ചതുര്‍ ത്ഥം മന്യന്തേ സ ആത്മാ സ വിജ്ഞേയഃ
അറീയേണ്ടതും അറിയുന്നതും അവന്‍ തന്നെ എന്നു വന്നാല്‍ ആര് ആരെ അറിയും?......എനിക്കങ്ങു കത്തുന്നില്ല അപ്പൊ ആത്മാന്വേഷണം എന്നൊക്കെ പറയുന്നതോ .....?
ReplyDeleteആത്മാന്വേഷണം എന്ന് പറയുന്നത് അവനവനെ തന്നെ അറിയുക എന്നല്ലെ അർത്ഥം വരിക?
Deleteഅദ്വൈത അവസ്ഥ നേരത്തെ സുഷുപ്തിയിൽ പറഞ്ഞത് ശ്രദ്ധിച്ചില്ലെ?
നമ്മുടെ കണ്ണ് എന്ന ഇന്ദ്രിയവും, മുന്നിലുള്ള വസ്തുക്കളും , തലയ്ക്കകത്തുള്ള വസ്തുക്കളും എല്ലാം അതേ പോലെ തന്നെ ഉണ്ടെങ്കിലും ഉറങ്ങുന്ന നേരത്ത് കൺനിൽ പതിക്കുന്ന രശ്മികൾ ഉണ്ടാകുന്ന പ്രതിബിംബം പ്രത്യേകിച്ച് ഒരു ബോധത്റ്റെഹ് ഉണ്ടാക്കുന്നില്ല. അത് ഉണർന്നിരിക്കുമ്പോഴെ ഉള്ളൂ
അതിനു കാരണം ആ പ്രതിബിംബത്തെ വിശകലനം ചെയ്ത് മനസിലാക്കുന്നത് ബോധം (ബുദ്ധി) ആണ്.
ബോധം അഥവാ ബുദ്ധി ഉണർന്നിരിക്കുമ്പോൾ പലതിനെ കാണുന്നു, എന്നാൽ ഉറക്കത്തിൽ അത് ആത്മാവിൽ ലയിക്കുന്നു-
ഇക്കാണുന്ന എല്ലാം ആത്മസ്വരൂപം തന്നെ ആയത് കൊണ്ട് കാണുന്നവൻ- കാണുന്നത് എന്ന തരംതിരിവ് ഇല്ല. അതു കൊണ്ടു തന്നെ തന്നിൽ നിന്നും വ്യത്യസ്ഥമായ ഒന്നും സുഷുപ്തിയിൽ അറിയാനില്ല.
കാണാവുന്ന വസ്തു കാണുന്നവനിൽ നിന്നും വ്യത്യസ്ഥമായാലല്ലെ ഞാൻ കണ്ടു എന്ന് പറയാൻ പറ്റൂ?
സുഷുപ്തിയിൽ പക്ഷെ ഈ അനുഭവം ഉണ്ടാകുന്നുണ്ടെങ്കിലും അത് അറിയുന്നില്ല. അത് അറിഞ്ഞു കൊണ്ട് അനുഭവിക്കുന്ന അവസ്ഥയാണ് തുരീയാവസ്ഥ എന്ന് പറയപ്പെടുന്നു. ഉണർച്ചയിൽ തന്നെ അത് അനുഭവിക്കാവുന്ന അവസ്ഥ
ശ്രീകൃഷ്ണൻ വിശ്വരൂപം കാണീച്ചു എന്ന് പറയുന്നത് കേട്ടിട്ടില്ലെ? ഈ അവസ്ഥ അർജ്ജുനനെ അനുഭവിപ്പിച്ചു.
അല്ലാതെ വലിയ ഭീമാകാരമായ ഒരു തിളക്കമുള്ള വസ്തു നമ്മുടെ ടി വിയിൽ കാണിക്കുന്നത് പോലെ കാണിച്ചു എന്നല്ല
.എനിക്കങ്ങു കത്തുന്നില്ല അപ്പൊ ആത്മാന്വേഷണം എന്നൊക്കെ പറയുന്നതോ .....?
ReplyDelete--
ആ അനുഭവത്തിൽ അന്വേഷണം അവസാനിക്കുന്നു . പിന്നീട് അറിയേണ്ടതായി ഒന്നും ഇല്ല എന്ന്