Tuesday, August 26, 2008

ദുരവസ്ഥ -"പണം വാരാന്‍ നിര്‍ബന്ധപ്രസവം"

എന്റെ ഹൗസ്‌ സര്‍ജന്‍സി കാലം.

മെഡിക്കല്‍ കോളേജിനെക്കാള്‍ കൂടുതല്‍ practical നുള്ള സൗകര്യം Dist Hospital ല്‍ കിട്ടും എന്നതു കൊണ്ട്‌ ഞങ്ങള്‍ രണ്ടു പേര്‍ അതിന്‌ തയ്യാറായി.

labour room posting തുടങ്ങുമ്പോള്‍ നേരത്തെ തന്നെ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം നടപ്പിലാക്കന്‍ തീരുമാനിച്ചിരുന്നു.

അതു വരെ അവിടെ നടന്നു വന്നിരുന്ന പതിവ്‌ - അവിടെ കൂടുതലും കര്‍ണ്ണാടകയില്‍ രൂപ കൊടുത്തു പഠിച്ചു വരുന്നവരാണ്‌ House surgency ക്കു വന്നിരുന്നത്‌ night duty ക്ക്‌ ലേബര്‍ റൂമില്‍ പോകേണ്ട ആവശ്യമേ ഇല്ല. എല്ലാ ജോലികളും ANMs ചെയ്തു കൊള്ളും, ഇടക്കാവശ്യമുള്ള injections ന്റെ prescription കൊണ്ടു വന്ന്‌ ഒപ്പിടീച്ച്‌ പോകും, കാലത്തെ എല്ലാ case sheets ഉം കൊണ്ട്‌ house Surgeon ന്റെ അടുത്തെത്തും. എല്ലാറ്റിലും എഴുതേണ്ടതൊക്കെ എഴുതി ഒപ്പിട്ടു കൊടുത്തു കഴിഞ്ഞാല്‍ ഉറക്കം മതിയാക്കി വീട്ടില്‍ പോകാം.

ഇങ്ങനെ ആയാല്‍ ഞങ്ങള്‍ക്ക്‌ രോഗികളെ പരിശോധിക്കുവാനോ മരുന്നുകള്‍ കൊടുക്കേണ്ട സമയം , മറ്റ്‌ എന്തെങ്കിലും തീരുമാനം എടുക്കേണ്ടതുണ്ടെങ്കില്‍ അവ ഇതൊന്നും പഠിക്കുവാന്‍ അവസരം കിട്ടുകയില്ല എന്നതു കൊണ്ട്‌ ഞങ്ങള്‍ തീരുമാനിച്ചു -

രോഗിയേ ward ല്‍ നിന്നും labour room ല്‍ കൊണ്ടുവന്നാല്‍ ആദ്യം ഞങ്ങളേ അറിയിക്കണം, അല്ലാതെ ANM കൊണ്ടു വരുന്ന കടലാസില്‍ ഒപ്പിടാനല്ല ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്‌. രോഗിയെ ഞങ്ങള്‍ പരിശോധിച്ച്‌ , ഞങ്ങള്‍ക്ക്‌ എന്തെങ്കിലും സംശയം തോന്നിയാല്‍ duty Medical Officer അഥവാ Consultant ഇവരെ അറിയിച്ച്‌ അവരുടെ നിര്‍ദ്ദേശപ്രകാരം ചികില്‍സ ചെയ്യുക . ഇതാണ്‌ നിയമം അത്‌ അപ്പടി അനുസരിക്കുക തന്നെ എന്ന്‌.

അന്നത്തെ day duty എന്റെ സുഹൃത്തിനും , നൈറ്റ്‌ എനിക്കും. വൈകുന്നേരം ആയപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും casualty യില്‍ ഇരിക്കുന്നു, അപ്പോഴാണ്‌ attender വശം ഒരു prescription വന്നിരിക്കുന്നു. സുഹൃത്തു പറഞ്ഞു ഞാന്‍ രോഗിയേ നോക്കട്ടെ എന്നിട്ട്‌ തീരുമാനിക്കാം ഈ മരുന്നു കൊടുക്കണോ വേണ്ടയോ എന്ന്‌. ഇതു പറഞ്ഞ്‌ attender ഏ തിരികെ അയച്ച്‌ അദ്ദേഹം labour room ല്‍ പോയി

തിരികെ വന്ന്‌ ഇരട്ട കുട്ടികളാണ്‌ കുത്തിവയ്പ്പു കൂടാതെ തന്നെ പ്രസവം നടക്കാറായി എന്നും പറഞ്ഞു. വിവരങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. രോഗിയെ പരിശോധിച്ച ഫലങ്ങള്‍ consultant നെ അറിയിക്കുവാനും അവര്‍ പറയുന്നതനുസരിച്ച്‌ ബാക്കി ചെയ്യുവാനും തീരുമാനിച്ചു. എന്നാല്‍ consultant നെ വിളിച്ച്‌ പരിശോധന ഫലം പറയുവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പറയുന്നു - phone ANM ന്റെ കയ്യില്‍ കൊടുക്കാന്‍ പരിശോധന ഫലം അവര്‍ പറയുമത്രെ. തന്നെയും അല്ല അവര്‍ കൊടുത്തയച്ച injection prescription sign ചെയ്ത്‌ഉ കൊടുക്കുവാനും.

എങ്കില്‍ പിന്നെ ഞങ്ങളെ എന്തിന്‌ നിയോഗിച്ചിരിക്കുന്നു? മുമ്പത്തെ പോലെ കടലാസ്‌ ഒപ്പിടുവാനോ?

ഞങ്ങള്‍ അതു സൗകര്യപ്പെടുകയില്ല എന്നു തറപ്പിച്ചു പറഞ്ഞു. കാര്യം RMO യുടെ ശ്രദ്ധയില്‍ പെടുത്തുവാനും അതിനൊരു തീരുമാനം ഉണ്ടായതിനു ശേഷം മാത്രം ജോലി തുടര്‍ന്നാല്‍ മതി എന്നും തീരുമാനിച്ചു.

ഈ ബഹളത്തിനിടക്ക്‌ ആ സ്ത്രീ സുഖമായി രണ്ട്‌ കുട്ടികളെ പ്രസവിക്കുകയും ചെയ്തു.

>ഇക്കഥയുടെ ബാക്കിപത്രമാണ്‌ "പണം വാരാന്‍ നിര്‍ബന്ധപ്രസവം" എന്ന തലക്കെട്ടോടു കൂടി പിറ്റേ ദിവസത്തെ മലയാള മനോറമ Cochin Edition ല്‍ വന്നത്‌.

duty കഴിഞ്ഞു പോകുന്നതിനു ശെഷമാണ്‌ തങ്ങള്‍ ഉള്ള സമയത്ത്‌ labour room ല്‍ കിടത്തിയ സ്ത്രീകള്‍ പ്രസവിക്കുന്നത്‌ എങ്കില്‍ ഉണ്ടാകുന്ന നഷ്ടം മുന്നില്‍ കണ്ടായിരുന്നു പോലും Epidosyn Injection കൊടുത്തിരുനത്‌. ഏതായലും ആരോഗ്യമത്രിയും മറ്റും ഇടപെടുകയും , ANMs suspension ല്‍ ആകുകയും പകരം staff Nurse labour room duty ക്കു വരിക തുടങ്ങി കുറെ ഏര്‍എ വ്യത്യാസങ്ങള്‍ അക്കാലത്ത്‌ ഉണ്ടായി.

പക്ഷെ ചങ്കരന്‍ പിന്നെയും തെങ്ങിലാണോ?

36 comments:

  1. ഇതു ഞാന്‍ മുമ്പൊരിക്കല്‍ പബ്ലിഷ്‌ ചെയ്തിരുന്നതാണ്‌.
    പക്ഷെ പിന്നീട്‌ അത്‌ ഡ്രാഫ്റ്റാക്കി വച്ചു. പക്ഷെ ഇതരവൈദ്യസമ്പ്രദായങ്ങളെല്ലാം വളരെ മോശവും ആധുനികം മാത്രം സ്വര്‍ഗ്ഗീയവും ആണെന്നു ചിലര്‍ വാദിക്കുമ്പോള്‍ ആധുനികത്തില്‍ നടക്കുന്നത്‌ ഇങ്ങനെയും ഒക്കെ ഉണ്ട്‌ എന്നു കൂടി ജനം അറിയണമല്ലൊ.
    സൂരജേ ഇതു പക്ഷെ പോത്തിങ്കാലന്‍ ചെയ്തതായിരിക്കില്ല കേട്ടോ നല്ല മൂത്ത ആധുനികര്‍ തന്നെയായിരുന്നു :)

    ReplyDelete
  2. ചങ്കരനു തെങ്ങിലേ ഇരിക്കാന്‍ പറ്റൂ സാറെ, (സത്യത്തില്‍ ഇന്നലെയാണു താങ്കളുടെ പ്രൊഫൈല്‍ വായിച്ചത്)

    സര്‍ക്കാര്‍ ആശുപതിയാണേല്‍ കട്ടിങ്കീഴിലോ മുറ്റത്തോ ഒക്കെ പ്രസവിച്ചോളും.അവിടെ പലപ്പോഴും ഡൊകടറെക്കാള്‍ വലിയ ആളുകളാണു കാര്യങ്ങള്‍ തീരുമാനിക്കുനത്.

    പിന്നെ സ്വകാര്യ ആശുപത്രികളാണെങ്കില്‍ കോടികള്‍ മുടക്കിയാണു “മാളുകള്‍“ കെട്ടിപ്പൊക്കിയിരിക്കുനാതു. അതിലാവട്ടെ ലച്ചക്കണകിനു ശമ്പളം കൊടുക്കേണ്ട വിദഗ്ധരേയും നിയമിച്ചിരിക്കുന്നു. വേണമെകില്‍ സെര്‍വിക്സ് തുന്നിക്കെട്ടി വച്ചു സീസേറിയന്‍ ‍ വേണമെന്നു പറയാനും മടിക്കാത്ത കാലമാണു (അടച്ചാക്ഷേപിച്ചതല്ല, ഒരു സങ്കല്‍പ്പം).

    ഇവിടെ എന്റെ നാട്ടില്‍ ,എടപ്പാള്‍ ഹോസ്പിറ്റലില്‍ സൈമര്‍ എന്ന വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടു. അവിടെ നടക്കുന്ന തട്ടിപ്പുകള്‍ സത്യത്തില്‍ ഞെട്ടിക്കുകതന്നെ ചെയും. പണ്ട് അനിത എന്നൊരു സ്ത്രീക്കുണ്ടായ പ്രശ്നങ്ങള്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഏഷ്യാനെറ്റില്‍ നമ്മള്‍ തമ്മില്‍ എന്ന പരിപാടിയിലും , മറ്റു പല പരിപാടിയിലും ഈ വിഷയം വന്നതുമാണ്.

    നല്ല ഡോക്ട്രര്‍മ്മാര്‍ അനേകമുണ്ടു, നല്ല ആശുപത്രികളും. ഇതൊരു വ്യവസയമായി വളരുമ്പോള്‍ മൂല്യച്ച്യുതി സംഭവിക്കുന്നു എന്നു മാത്രം.

    ഓഫ്ഫ് ടൊപ്പിക്കായിപ്പോയൊ?

    ReplyDelete
  3. അഭിരുചിയില്ലാത്തവര്‍ രംഗത്തേയ്ക്ക് വരുന്നതുകൊണ്ടൂള്ള കുഴപ്പമാണ്‌. മെഡിക്കല്‍ രംഗത്തുമാത്രമല്ല എല്ലായിടത്തും ഇങ്ങനെയൊക്കെത്തന്നെ. ധാര്‍മ്മികതയും സാമൂഹ്യബോധവും കാശുകൊടുത്താല്‍ കിട്ടുന്നതല്ലല്ലോ(കാശുകൊടുത്തില്ലെങ്കില്‍ കിട്ടും എന്നൊര‍ത്ഥമില്ല).

    സാമൂഹ്യപ്രതിബദ്ധതയുള്ളവരെ നേരത്തേതന്നെ കണ്ടെത്തി ഈ രംഗത്തേയ്ക്ക് കൊണ്ടുവരേണ്ടതായുണ്ട്.

    ReplyDelete
  4. ജോജു പറഞ്ഞതില്‍ കാര്യമുണ്ട്‌.
    അന്നുണ്ടായിരുന്ന ഒരു 'കര്‍ണ്ണാടക' ഡോക്റ്റര്‍ സുഹൃത്ത്‌` പിന്നൊരു കാലം എന്റെ name board കണ്ട്‌ മുറിയിലേക്ക്‌ വന്നു. സന്തോഷത്തോടു കൂടി കുശലപ്രശ്നം ചെയ്യുമ്പോഴാണ്‌ മനസ്സിലായത്‌ അദ്ദേഹം ഞാന്‍ ജോലിചെയ്യുന്ന സ്ഥലത്തുള്ള ഒരു wholesale dealer ന്റടുത്ത്‌ കാശു പിരിക്കാന്‍ വന്നതാണെന്ന്‌
    പേരിനു വാലായി എം ബി ബി എസ്‌ അച്ഛന്‍ നിര്‍ബന്ധിപ്പിച്ചു വയ്പ്പിച്ചതാണത്രെ. അതില്‍ താല്‍പര്യമില്ലാത്തതു കൊണ്ട്‌ സ്വന്തം കച്ചവടം നടത്തുന്നു- ചികില്‍സയില്ല.

    അതാണെങ്കില്‍ നല്ലതു തന്നെ ,

    പക്ഷെ ഇതങ്ങനെ അല്ല ചികില്‍സിച്ചു ഉപദ്രവിക്കുകയല്ലെ

    മറ്റൊരു സുഹൃത്തുണ്ടായിരുന്നു- മാര്‍ക്ക്‌ തിരുത്തു കേസില്‍ പുറത്തു പോയപ്പോള്‍ എന്തു സന്തോഷമായിരുന്നു എന്നോ- ഇനി എന്റച്ഛന്‍ എന്നെ ഡോക്റ്ററാക്കുന്നതൊന്നു കാണണം എന്നു പറഞ്ഞ്‌-


    പറയുവാന്‍ അറയ്ക്കുന്ന തരം ചരിത്രം പലതും ഉണ്ട്‌ ആധുനിക വൈദ്യ പഠനത്തിലനുഭവമായി.

    ReplyDelete
  5. "ഇതരവൈദ്യസമ്പ്രദായങ്ങളെല്ലാം വളരെ മോശവും ആധുനികം മാത്രം സ്വര്‍ഗ്ഗീയവും ആണെന്നു ചിലര്‍ വാദിക്കുമ്പോള്‍ ആധുനികത്തില്‍ നടക്കുന്നത്‌ ഇങ്ങനെയും ഒക്കെ ഉണ്ട്‌ എന്നു കൂടി ജനം അറിയണമല്ലൊ."

    ഹ ഹ ഹ ! ഇത് പണ്ട് ടോൺസിലൈറ്റിസിനെ പറ്റി ഇട്ട പോസ്റ്റുപോലായല്ലൊ മാഷേ. (“...കുട്ടിയെന്താ ബാക്ടീരിയയാണോ കഴിച്ചത് ?”)
    വൈദ്യവൃത്തിക്കാരൻ കാണിക്കുന്ന വൃത്തികേടിനു വൈദ്യസമ്പ്രദായത്തെയാണോ കുറ്റം പറയേണ്ടത് ?? അങ്ങനെയെങ്കിൽ ഈ റോക്കറ്റ് തിരിച്ചു വച്ചും വിടാം. അപ്പോഴായിരിക്കും കോമഡി കൂടുതൽ.


    ജോജുപറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരി.

    അഭിരുചിയില്ലാത്തവർ കേറി നിരങ്ങുന്നത് കൊണ്ടാണ് ഇതെല്ലാം. അത് മെഡിസിനിൽ മാത്രമല്ല, രാഷ്ട്രീയം മുതൽ എഞ്ചിനിയറിംഗും കൃഷിയും വരെ എല്ലാരംഗത്തും ഉണ്ടുതാനും. എണ്ട്രൻസ് പരീക്ഷയെഴുതിയിട്ട് അഞ്ഞൂറിൽ താഴെ വന്നാൽ അലോപ്പതി. ആയിരത്തോടടുത്താൽ ഡെന്റൽ, രണ്ടായിരമോ മൂവായിരമോ റാങ്കടിച്ചാൽ ആയുർവേദം. മൂവായിരത്തിനപ്പുറം നേഴ്സിംഗ്, അതും കഴിഞ്ഞ് സീറ്റൊന്നും തരാവാതെയായാൽ..ഹോമിയോ... അതാണല്ലൊ നമ്മുടെ നാട്ടിലെ ‘അഫിരുചി’.

    കോമഡി വേറേയുമുണ്ട്, മെഡിക്കൽ കോളേജിൽ വേറൊരു തരം സീറ്റു കാണാം - ഹോമിയോ ക്വാട്ട, അയുർവേദ ക്വാട്ട !

    എന്നൂച്ചാ അഫിരുചി മൂത്ത് ആയുർവേദത്തിനും ഹോമിയോയ്ക്കും പോയിട്ട് 5-6 വർഷം കഴിയുമ്പോ ഇന്നാഡേ പിടി എന്നുമ്പറഞ്ഞ് മൂന്നാലു സീറ്റ് മെഡിക്കൽ കോളെജിൽ റിസേർവ്ഡ്. (ഇപ്പൊ എണ്ട്രൻസ് എഴുതിത്തന്നെ വരണം- എന്നാലും റാങ്കിളവുണ്ട്)... അഫിരുചികളെകുറിച്ച് പറഞ്ഞാൽ..എന്റെ പോത്തുങ്കാലപ്പനേ..ചിരിച്ചു ചിരിച്ചു നേരം വെളുക്കും...!!


    ഓടോ:

    പോത്തിങ്കാലനു ആധുനികമെന്നോ പ്രാചീനമെന്നോ ഒന്നുമില്ല പണിക്കർ മാഷേ. അവൻ സർവ്വവ്യാപിയും സനാതനനുമത്രെ... എന്റെ ദൈവത്തെ തൊട്ടുകളിച്ചാലുണ്ടല്ലോ ഇവിടെ വർഗ്ഗീയ ലഹളയുണ്ടാക്കിക്കളയും..!! ങ്ഹാ :))

    ReplyDelete
  6. കേട്ടല്ലൊ എല്ലാവരും കേട്ടല്ലൊ, ആയുര്‍വേദമോ ഹോമിയൊപതിയോ വേണ്ട രീതിയില്‍ പഠിക്കാത്ത കുറേ ഡോക്റ്റര്‍മാരും ഒട്ടും പഠിക്കാത്ത കുറേ വിമര്‍ശകന്മാരും ഇവന്മാരാണ്‌ തീരുമാനിക്കുന്നത്‌ ആയുര്‍വേദവും ഹോമിയോയും എല്ലാം തെറ്റാണെന്ന്‌.
    അതിനു പറയുന്ന തെളിവുകള്‍ അവര്‍ പുസ്തകം വായിച്ചിട്ട്‌ മനസ്സിലാകാത്തതും നാട്ടുനടപ്പില്‍ കാണുന്ന കാര്യങ്ങളും.

    ആധുനികത്തെ തൊട്ടുകളിക്കല്ലേ അവിടെ നാട്ടുനടപ്പില്‍ കാണുന്ന ദോഷങ്ങള്‍ മാത്രമേ ഉള്ളു- ശാസ്ത്രം സുന്ദരം, ഓരോ ദിവസവും തലേ നാളത്തെ കണ്ടു പിടിത്തത്തില്‍ വ്യത്യാസം വരുന്നത്‌വളര്‍ച്ചയാണ്‌ തലേന്നാള്‍ ചത്തുപോയവന്‍ വന്നു ചോദിക്കില്ലല്ലൊ.

    ആധുനികത്തെപറയുമ്പോള്‍ കുറെ കടിച്ചാല്‍ പൊട്ടാത്ത സമവാക്യങ്ങള്‍ എഴുതിയിട്ട്‌ ഇതു പഠിച്ചിട്ടുണ്ടോ അതു പഠിച്ചിട്ടുണ്ടോ എന്നൊക്കെ ചോദിക്കുന്നതു കേള്‍ക്കാം പക്ഷെ ആയുര്‍വേദവും ഹോമിയോയും തെറ്റാണെന്നു പറയുവാന്‍ ഇവര്‍ക്ക്‌ അതൊന്നും പഠിക്കണ്ടാ

    ഇതൊക്കെഭയങ്കര യുക്തികളാണ്‌ അല്ലേ

    അവര്‍ക്ക്‌ നാണമില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്ത്‌ കാര്യം

    ReplyDelete
  7. എണ്ട്രൻസ് പരീക്ഷയെഴുതിയിട്ട് അഞ്ഞൂറിൽ താഴെ വന്നാൽ അലോപ്പതി. ആയിരത്തോടടുത്താൽ ഡെന്റൽ, രണ്ടായിരമോ മൂവായിരമോ റാങ്കടിച്ചാൽ ആയുർവേദം. മൂവായിരത്തിനപ്പുറം നേഴ്സിംഗ്, അതും കഴിഞ്ഞ് സീറ്റൊന്നും തരാവാതെയായാൽ..ഹോമിയോ... അതാണല്ലൊ നമ്മുടെ നാട്ടിലെ ‘അഫിരുചി’.

    സൂരജെ,
    നന്നായിരിക്കുന്നു കമന്റ്.
    ഒന്നിനും കൊള്ളാത്തവര്‍ക്കു, ഹോമിയൊ ആയൂര്‍വേദം തുടങ്ങീയവ !

    സൂരജിനെപ്പോലെയുള്ളവര്‍ തന്നെ ഇതു പറയണം.
    എം.ബി.ബി.എസ്. അടുത്താല്‍ എന്തോ മഹത്തരമാണെന്നും ലച്ചങ്ങള്‍ കൊയ്യാമെന്നും ഉള്ള ധാരണകൊണ്ടല്ലെ ഈ സീറ്റിനിത്ര പ്രത്യേകത.അല്ലാതെ ആധുനികതയെ പ്രേമിക്കുന്നതു കൊണ്ടല്ലല്ലൊ? ആണൊ?

    10000 റാങ്കുകിട്ടിയാലും എം.ബി.ബി.എസ് പഠിക്കാം, പക്ഷെ ജനിക്കുന്നതു വല്ല കാട്ടിലോ മറ്റോ അകണം.അവരും അപ്പോള്‍ രണ്ടാം നിരക്കാരാവുമോ,നിങ്ങടെ കൂട്ടത്തില്‍?

    ReplyDelete
  8. പണ്ടുകാലത്ത്‌ ഞാന്‍ ജനിക്കാതിരുന്നതുകൊണ്ട്‌ കേട്ടുകേള്‍വി മാത്രമെയുള്ളൂ, ഈ പറയുന്ന കാര്യത്തില്‍. പണ്ട്‌ നാട്ടുകാരെ പറ്റിച്ചിരുന്ന ഒരു വര്‍ഗ്ഗമാണ്‌ ക്ഷേത്രത്തിലെ പുരോഹിതന്‍. പിന്നൊന്ന് നാട്ടിലെ കണിയാനും. പക്ഷെ അദ്ദേഹം കൊടുത്തിരുന്ന ചെറിയ ഗുളിക കൊണ്ട്‌ പനിയും, മുക്കൂട്ട്‌ തേച്ചാല്‍ നടുവേദനയും മാറിയിരുന്നു. പ്രസവം നോക്കാന്‍ ഒരു വയറ്റാട്ടിയും. അന്നും ചില അപകടമരണങ്ങള്‍ (പ്രസവത്തിലും) നടക്കാറുണ്ടായിരുന്നു. എന്നത്‌ ഓര്‍ക്കുന്നുണ്ട്‌.
    ഇന്ന്‌ ഹൈടെക്ക്‌ ഹോസ്പിറ്റലുകളില്‍പോലും എത്ര മരണങ്ങള്‍ സംഭവിക്കുന്നു. കുഞ്ഞുങ്ങളെ പരീക്ഷണാര്‍ത്ഥം കൊന്നൊടുക്കിയതും നമ്മുടെ ഡല്‍ഹിയില്‍ തന്നെ. അതിന്റെ പിന്നില്‍ ഡോക്ടറാണോ, ശാസ്ത്രമാണോ എന്നറിയില്ല. ചികിത്സയെക്കാള്‍ വേണ്ടത്‌ നന്മയാണ്‌. അത്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ കിട്ടില്ലല്ലോ.

    ReplyDelete
  9. “ഒന്നിനും കൊള്ളാത്തവര്‍ക്കു, ഹോമിയൊ ആയൂര്‍വേദം തുടങ്ങീയവ !സൂരജിനെപ്പോലെയുള്ളവര്‍ തന്നെ ഇതു പറയണം.”

    അനിലേട്ടാ‍ാ‍ാ‍ാ‍ാ‍ാ....

    നല്ല കോമഡി.. ഈയിടെയായി കോമഡിക്കാരുടെ പ്രളയമാണല്ലൊ ബുലോകത്തിൽ...ങ്ഹാ വർമ്മമാരുടെയൊക്കെ ഒരു ടൈം..

    ഞാനെഴുതിയത് വായിച്ച് അങ്ങനൊരർത്ഥമേ മാഷു കണ്ടുള്ളൂ ?

    എണ്ട്രൻസിനു റാങ്ക് കിട്ടുന്നത് ഒരു ആനകാര്യവുമല്ല - പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ നടത്തുന്ന “ഓർമ്മപ്പരീക്ഷ” എന്ന് വിളിക്കാവുന്ന എണ്ട്രൻസ് തരികിടയിൽ റാങ്കടിക്കുന്നത്.

    കാണാതെ പഠിച്ച് സൂത്രവാക്യങ്ങളും ഗൈഡ് നോക്കി വരിയെണ്ണി വിഴുങ്ങിയ ശാസ്ത്രവസ്തുതകളും വച്ചുള്ള ഈ പരിപാടിക്ക് വേറേ എന്തെങ്കിലും പേരാണു വിളിക്കേണ്ടത്.

    പിന്നെ, ഞാൻ മുകളിൽ എഴുതിയ റാങ്ക് നിലവാരത്തിലുള്ള കോഴ്സെടുപ്പ് സത്യമാണോ ഇല്ലെയോ എന്ന് മാഷ് കമ്മീഷ്ണറാപ്പീസിൽ നിന്നും വർഷാ വർഷം ഇറങ്ങുന്ന അലോറ്റ്മെന്റ് ലിസ്റ്റ് ഒന്നു തപ്പി നോക്ക്.
    എത്രപേർ ജനുവിൻ ആയി അഭിരുചിയോടെ ഈ കോഴ്സുകൾ എടുക്കുന്നുണ്ട് എന്ന് അപ്പോൾ അറിയാം. (എഞ്ചിനിയറിംഗിലും ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഓട്ടൊമൊബീൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ചർ എന്നിങ്ങനെ ശ്രേണീബദ്ധമായ കോഴ്സെടുപ്പ് കാണാം)

    മെഡിക്കൽ കോളെജിൽ ആയുർവേദ, ഹോമിയോ ക്വാട്ട എന്ത് ഒലത്താനാണാവോ ? സനാതനസത്യങ്ങൾ മാത്രം പഠിക്കുന്ന അണ്ണന്മാർ പിന്നെ എന്ത് ഒലത്താനാണോ ആവോ "ഓരോ ദിവസവും തലേ നാളത്തെ കണ്ടു പിടിത്തത്തില്‍ വ്യത്യാസം വരുന്ന " ശാസ്ത്രം പഠിക്കാൻ വരുന്നത്. (ഒരു സീറ്റ് പോലും അതിൽ ഒഴിഞ്ഞു കിടക്കാറുമില്ല!)


    പിന്നെ,
    1000 റാങ്കിനപ്പുറം വാങ്ങി മെഡിസിൻ കാട്ടിൽ ജനിക്കുന്നവർക്ക് പഠിക്കാവുന്ന കാലം വന്നത് എന്നു മുതലാണ് ? മനുഷ്യനെ മനുഷ്യനായി കണ്ടു തുടങ്ങിയപ്പോഴല്ലേ ? നുറ്റാണ്ടുകളുടെ അടിച്ചമർത്തലിൽ പിന്നോക്കം പോയവനു മുൻ നിരയിൽ വന്നിരിക്കാനുള്ള ആത്മാഭിമാനം ഉണ്ടായപ്പോഴല്ലേ ?

    ദേവഭാഷ എന്നും പറഞ്ഞ് നൂറ്റാണ്ടുകളോളം അറിവിനെ കുത്തകയാക്കി കെട്ടിനിർത്തി പുഴുത്ത ജലമാക്കി വച്ച് ദൂതലക്ഷണവും കാകശാസ്ത്രവും നിമിത്തശാസ്ത്രവും പോലുള്ള സാധനങ്ങളും കുത്തിത്തിരുകി എന്തോ തേങ്ങാക്കൊലയാക്കി വച്ചിരുന്നവരോട് പോയി ചോദിക്കണം ഇതൊക്കെ...തൊലി കറുത്തിരിക്കുന്നവനും കാട്ടിൽ ജീവിക്കുന്നവനും ചേറു വാരുന്നവനും അത് കേട്ടാൽ ചെവിയിൽ ഈയം കൊണ്ട് പ്ലഗ്ഗടിച്ചിരുന്നവന്റെ നാറുന്ന പ്രത്യയശാസ്ത്രം തലയില് ചുമന്നുകൊണ്ട് നടക്കുന്നവർ ഇപ്പോഴുമുണ്ടല്ലോ.

    പാർത്ഥൻ ജീ,

    നാട്ടിലെ കണിയാൻ എങ്ങനെയാ ആളെ പറ്റിക്കുന്നത് ? ജ്യോത്സ്യം ഒരു ശാസ്ത്രമല്ലേ ? അതു തെറ്റാണെന്ന് പറയാൻ എന്ത് തെളിവ് മാഷിന്റെ കൈയ്യിൽ ?

    ReplyDelete
  10. വൈദ്യവൃത്തിക്കാരൻ കാണിക്കുന്ന വൃത്തികേടിനു വൈദ്യസമ്പ്രദായത്തെയാണോ കുറ്റം പറയേണ്ടത് ??

    ആധുനിക വൈദ്യവൃത്തിക്കാര്‍ കാണിക്കുന്ന വൃത്തികേടിന് ആധുനിക വൈദ്യസമ്പ്രദായത്തെയാണോ കുറ്റം പറയേണ്ടത്?

    ആയുര്‍വേദ വൈദ്യവൃത്തിക്കാര്‍ കാണിക്കുന്ന വൃത്തികേടിന് ആയുര്‍വേദ വൈദ്യസമ്പ്രദായത്തെയാണോ കുറ്റം പറയേണ്ടത്?

    ഹോമിയോപ്പതി വൈദ്യവൃത്തിക്കാര്‍....

    നാട്ടുവൈദ്യ വൃത്തിക്കാര്‍...

    റോക്കറ്റ് അങ്ങോട്ടുമിങ്ങോട്ടുമെങ്ങോട്ടുമെല്ലാം ചീറിപ്പായുകയാണല്ലോ സൂരജേ :)

    മെഡിക്കൽ കോളെജിൽ ആയുർവേദ, ഹോമിയോ ക്വാട്ട എന്ത് ഒലത്താനാണാവോ ?

    എം.ബി.ബി.എസ്. അടുത്താല്‍ എന്തോ മഹത്തരമാണെന്നും ലച്ചങ്ങള്‍ കൊയ്യാമെന്നും ഉള്ള ധാരണ... (അനില്‍@ബ്ലോഗ്)

    അങ്ങിനെയുള്ളവര്‍ ഉലത്തുന്നതുകൊണ്ട് ആയുവേദ വൈദ്യശാസ്ത്രമോ ഹോമിയോപ്പതി വൈദ്യശാസ്ത്രമോ നാട്ടുവൈദ്യശാസ്ത്രമോ ഒന്നും പിഴച്ചില്ലല്ലോ അല്ലേ സൂരജേ.

    പിന്നെ ആയുര്‍വേദം കഴിഞ്ഞ് ആധുനികനാവാന്‍ വന്ന ഒരു സുഹൃത്ത് സൂരജിനുള്ളതുകൊണ്ടല്ലേ ആയുര്‍വേദത്തിലെ പൊട്ടത്തരങ്ങളെപ്പറ്റി സൂരജിന് ഇത്ര ആധികാരാധുനികനാവാന്‍ പറ്റിയത്? :)

    എന്റെ ദൈവത്തെ തൊട്ടുകളിച്ചാലുണ്ടല്ലോ ഇവിടെ വർഗ്ഗീയ ലഹളയുണ്ടാക്കിക്കളയും..!! ങ്ഹാ :))

    എന്റെ ആധുനിക ദൈവത്തെ തൊട്ടുകളിച്ചാലുണ്ടല്ലോ ഇവിടെ ആധുനിക വര്‍ഗ്ഗീയ ലഹളയുണ്ടാക്കിക്കളയും...

    എന്റെ ആയുര്‍വേദ ദൈവത്തെ തൊട്ടുകളിച്ചാലുണ്ടല്ലോ, ഇവിടെ ആയുര്‍വേദ വര്‍ഗ്ഗീയ ലഹളയുണ്ടാക്കിക്കളയും...

    എന്റെ ഹോമിയോ ദൈവത്തെ...

    എന്റെ നാട്ടുവൈദ്യ ദൈവത്തെ...

    ദേ പിന്നേം ചീറിപ്പായുന്നു, സൂരജേ, റോക്കറ്റുകള്‍, തലങ്ങും വിലങ്ങും :)

    പണ്ട് ബെന്നി ടെക്‍നോളജിക്കല്‍ ബ്രാഹ്മണിസത്തെപ്പറ്റി പറഞ്ഞിരുന്നു. ആധുനിക വൈദ്യശാസ്ത്ര ബ്രാഹ്മണിസവും കൊള്ളാം; ആധുനിക വൈദ്യശാസ്ത്രച്ചാവേറുകളും.

    കുഴപ്പം ആധുനികം എന്തോ അത്യന്താധുനികമാണെന്ന പ്രൊപ്പഗാണ്ടയില്‍ മയങ്ങി എന്തിനെയും ആധുനികവുമായി ബന്ധിപ്പിക്കുന്ന മണ്ടത്തരമാണ്. ആധുനികം വളരെ നല്ലതാണ്. സ്ഥിരമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നുമുണ്ട്. പക്ഷേ ആധുനികം ശരണം ഗശ്ചാമി (ചാമി ഓക്കേ?) ചാവേറിസം കാണുമ്പോള്‍ അന്ധവിശ്വാസങ്ങളോടൊക്കെ പടപൊരുതുന്നവരെയൊക്കെ ഓര്‍മ്മ വരുന്നു. ആധുനികം പോലെ തന്നെ പാരമ്പര്യത്തിനും നാട്ടറിവിനും ആയുര്‍വേദത്തിനും പ്രാധാന്യമുണ്ടോ എന്നൊരു നിഷ്കളങ്ക സംശയവും.

    ആധുനികത്തെപറയുമ്പോള്‍ കുറെ കടിച്ചാല്‍ പൊട്ടാത്ത സമവാക്യങ്ങള്‍ എഴുതിയിട്ട്‌ ഇതു പഠിച്ചിട്ടുണ്ടോ അതു പഠിച്ചിട്ടുണ്ടോ എന്നൊക്കെ ചോദിക്കുന്നതു കേള്‍ക്കാം പക്ഷെ ആയുര്‍വേദവും ഹോമിയോയും തെറ്റാണെന്നു പറയുവാന്‍ ഇവര്‍ക്ക്‌ അതൊന്നും പഠിക്കണ്ടാ

    കറക്ട്.

    ReplyDelete
  11. സൂരജ്‌ പോത്തിനെ ശരിക്കും ധ്യാനിക്കാന്‍ തുടങ്ങിയോ?
    :))
    മറ്റൊരിടത്ത്‌ നിന്ന്‌
    ഏതായാലും പ്രപഞ്ചത്തില്‍ ആകെയുള്ള ആറ്റങ്ങളുടെ എണ്ണം അറിയാന്‍ പറ്റി എന്തൊരു ഭാഗ്യം

    ആരാണാവോ എണ്ണിയത്‌ ? പോത്തിന്‍ കാലനോ മറ്റോ ആണോ?

    പണ്ട്‌ ബീര്‍ബലിന്റെ ഒരു അഥ കേട്ടിട്ടുണ്ട്‌ ദില്ലിയില്‍ ഉള്ള ആകെ കാക്കകളൂടെ എണ്ണം പറഞ്ഞ്‌

    ReplyDelete
  12. വക്കാരിമഷ്ടാവേ,

    റോക്കറ്റ് വിട്ടുകളിയാണല്ലൊ ബ്ലോഗിലെ ആളുകളുടെ മെയിൻ പണി. അപ്പോ റോക്കറ്റുകൾ ചീറിപ്പായും...നോ ഡൌട്ട്..

    എന്നാലും അതുകഴിഞ്ഞ് നമ്മൾ അന്യോന്യം ഉപദേശിക്കും : “അവനവണ്റ്റെ മനസ്സിലുള്ളതേ അവനവന്‍ കാണൂ. നമ്മുടെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും.
    മറ്റുള്ളവര്‍ പറയുന്നത്‌ കേള്‍ക്കാനും , വായിക്കാനും, മനസ്സിലാക്കാനും ഉള്ള സന്‍മനസ്സു കാണിക്കുക.”


    അപ്പോൾ കോമഡീ സൈക്കിൾ പൂർത്തിയാകും ! ഹ ഹ ഹ..

    പണിക്കർ മാഷേ,

    അതാരാ പ്രപഞ്ചത്തിന്റെ ആറ്റങ്ങൾ എണ്ണിത്തീർത്തത് ? വൌ !

    ReplyDelete
  13. “ പിന്നെ ആയുര്‍വേദം കഴിഞ്ഞ് ആധുനികനാവാന്‍ വന്ന ഒരു സുഹൃത്ത് സൂരജിനുള്ളതുകൊണ്ടല്ലേ ആയുര്‍വേദത്തിലെ പൊട്ടത്തരങ്ങളെപ്പറ്റി സൂരജിന് ഇത്ര ആധികാരാധുനികനാവാന്‍ പറ്റിയത്? “:)

    വക്കാരി ജീ, യൂ സെഡ് ഇറ്റ്...

    അതുതന്നെയാണു ഒലത്തൽ എന്ന് പറയുന്നത് !

    ReplyDelete
  14. സൂരജ്‌ അപ്പൊ ഇതൊന്നും വായിച്ചില്ലിയോ?

    അനിലിന്റെ ബ്ലോഗില്‍ സിദ്ധാര്‍ത്ഥ്‌ ഇട്ട കമന്റും , കുറിഞ്ഞി ഓണ്‍ലൈനില്‍ വാന്നതും ഒന്നും (ഞാനും ഇപ്പൊഴാ കണ്ടത്‌ കേട്ടോ)
    "August 26, 2008 5:45 PM
    siddarth said...
    Homeopathic remedies are made by taking an ingredient, such as arsenic, and diluting it down so far that there is not a single molecule left in the dose that you get. The ingredients are selected on the basis of like cures like, so that a substance that causes sweating at normal doses, for example, would be used to treat sweating.

    Many people confuse homeopathy with herbalism and do not realise just how far homeopathic remedies are diluted. The typical dilution is called “30C”: this means that the original substance has been diluted by 1 drop in 100, 30 times. On the Society of Homeopaths site, in their “What is homeopathy?” section, they say that “30C contains less than 1 part per million of the original substance.”

    This is an understatement: a 30C homeopathic preparation is a dilution of 1 in 100^30, or rather 1 in 10^60, which means a 1 followed by 60 zeroes, or - let’s be absolutely clear - a dilution of 1 in 1,000,000,000,000,000,000, 000,000,000,000,000,000,000,000,000, 000,000,000,000,000.

    To phrase that in the Society of Homeopaths’ terms, we should say: “30C contains less than one part per million million million million million million million million million million of the original substance.”

    At a homeopathic dilution of 100C, which they sell routinely, and which
    homeopaths claim is even more powerful than 30C, the treating substance is diluted by more than the total number of atoms in the universe.
    (അദ്ദേഹത്തിന്‌ കൃത്യമായി അറിയാം പക്ഷെ പറഞ്ഞു തന്നില്ല കേട്ടോ ഇനി കാണുമ്പോള്‍ ചോദിക്കണം :))

    Homeopathy was invented before we knew what atoms were, or how many there are, or how big they are. It has not changed its belief system in light of this information.

    How can an almost infinitely dilute solution cure anything? Most homeopaths claim that water has “a memory”. They are unclear what this would look like, and homeopaths’ experiments claiming to demonstrate it are frequently bizarre. As a brief illustration, American magician and debunker James Randi has for many years had a $1m prize on offer for anyone who can demonstrate paranormal abilities. He has made it clear that this cheque would go to someone who can reliably distinguish a homeopathic dilution from water. His money remains unclaimed.

    കുറിഞ്ഞി ഓണ്‍
    ലൈനില്‍ http://kurinjionline.blogspot.com/2007/07/blog-post_04.html പക്ഷെ ഇത്ര തിട്ടമല്ല, കണക്കാക്കലേ ഉള്ളു
    ഏതായാലും സമയം കിട്ടുമ്പോ ഒന്ന് എണ്ണി നോക്കണം അഥവാ ഒരെണ്ണം എങ്ങാനും കൂടൂതലോ കുറവോ കിട്ടിയാല്‍ ഇവന്മാരെ ഒന്നു വെല്ലുവിളിക്കാമല്ലൊ റിട്ടയര്‍ ആകട്ടെ

    (പ്രപഞ്ചത്തില്‍ ആകെയുണ്ടെന്നു കണക്കാക്കുന്ന തന്മാത്രകളുടെ എണ്ണം ഒരു `ഗൂഗൊളാ'ണ്‌. അത്‌ ഒന്നിനു ശേഷം നൂറ്‌ പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയാണ്‌. അതിലും വലുതാണ്‌ മേല്‍പ്പറഞ്ഞ

    ReplyDelete
  15. പാര്‍ത്ഥന്‍ ജീ, ഇങ്ങനെ കുഞ്ഞുങ്ങളെ കൊന്നു എന്നൊന്നും പറയാതെ ഞങ്ങള്‍ ശാസ്ത്രീയമായി എങ്ങനെ ഒക്കെ ആയാല്‍ ചാകും എന്നു കണ്ടു പിടിച്ചുകൊണ്ടിരിക്കുകയല്ലെ.
    ഇപ്പൊ മനസ്സിലായി അങ്ങനായാല്‍ ചത്തിപോകും എന്ന്‌ ഇനി വേറൊരു രീതി പരീക്ഷിക്കും അനഗനെ ചാകാനുള്ള എലാ രീതികളും ഞങ്ങള്‍ കണ്ടു പിടിച്ചു കഴിൂന്ന ഒരു ദിവസം ഒന്നാലോചിച്കു നോക്കൂ ഹ ഹ എത്ര സുന്ദരം എന്റെ കേരളം --

    പക്ഷെ അതു വരെ ഞങ്ങള്‍ പറയുന്നതു മാത്രമാണു ശരി ബാക്കി എല്ലാം വിഡ്ഢിത്തം
    മനസ്സിലായോ?

    ReplyDelete
  16. കമന്റ് ട്രാക്കാൻ ഒരു കുത്തിട്ടിട്ട് പോന്നതാ അവിടെ.എല്ലാം ഫിൽറ്റർ ചെയ്ത് വേറെങ്ങാണ്ടു പോയിക്കിടന്നു. ഇപ്പൊ കണ്ടു. എന്തായാലും കൊള്ളാം :))

    ReplyDelete
  17. അല്ല ബൂലോകത്തെവിടെയെങ്കിലും ആയുര്‍വേദമെന്നോ ആത്മാവെന്നോ മറ്റോ കണ്ടാല്‍ കണ്ണടച്ചുതുറക്കുന്നതിനു മുമ്പ്‌ കടിച്ചുകീറാന്‍ വരുന്ന സൂരജ്‌ ഇതൊന്നു കാണണമെന്നു വിചാരിച്ച്‌ ട്രാക്കിംഗ്‌ ഇട്ടിട്ടു പോലും വേണ്ട സമയത്ത്‌ കാണിച്ചുകൊടൂക്കാഞ്ഞത്‌ കഷ്ടമായിപ്പോയി എന്റെ പോത്തുങ്കാലമാതാവേ

    ഇതിനിയും ആധുനികത്തിന്‍ ചീത്തപ്പേരുകേള്‍പ്പിച്ചാലോ എന്നു കരുതിയായിരിക്കും പോത്തിങ്കാലന്‍ ഏതായാലും കാത്തോളണെ

    ReplyDelete
  18. അതിലു വായിക്കാൻ കൊള്ളാവുന്നതൊന്നുമില്ലെന്ന് ഗൂഗിളിനു പോലും തോന്നിക്കാണും മാഷേ..അതാ സ്പാമായി പോകുന്നത്.നൂറ്റൊന്നാവർത്തിച്ച സ്ഥിരം അലക്ക് തന്നെയല്ലേ. പിന്നെ അടുക്കളപ്പുറത്ത് പുതിയൊരു ട്രയലും നടക്കാൻ പോകുന്നെന്ന് കണ്ടു !! അമ്പമ്പോ !!

    ആധുനികത്തിന് ഇനി പുതുതായിട്ട് എന്തര് ചീത്തപ്പേര് കേൾക്കാൻ... അതിന്റെ ചക്കരക്കുടത്തിൽ അംസാന്തം മുങ്ങി കൈയ്യിട്ട് വാരുന്നവര് തന്നെ അതിലു വളിയും വിടുന്നുണ്ടല്ലോ. സന്തോഷം...

    ReplyDelete
  19. അതില്‍ വായിക്കാന്‍ കൊള്ളാവുന്നതൊന്നും ഇല്ലെന്ന്‌ ഗൂഗി
    ളിനു തോന്നിക്കാണും അല്ലേ? ശരിയാരിക്കും പക്ഷെ വായിക്കാന്‍ കൊള്ളാവുന്നത്‌ കൊണ്ടായിരിക്കുമല്ലൊ Kurinji Online സൂരജിന്റെ medicine at boolokam എന്ന ബ്ലോഗിന്റെ ഒരു വശത്ത്‌ ആരോഗ്യം ശാസ്ത്രം എന്നൊക്കെ പേരു കൊടുത്ത്‌ ലിസ്റ്റ്‌ ചെയ്തിരിക്കുന്നത്‌?
    വയസ്സായതു കൊണ്ട്‌ കണ്ണു ശരിക്കു പിടിക്കുന്നില്ല തെറ്റി കണ്ടതായിരിക്കും അല്ലേ?

    ധ്യാനം അങ്ങോട്ടു ശരിയാകുന്നില്ല എന്നൊരു തോന്നല്‍ :) ന്റെ പോത്തിന്‍ കാലാ

    ReplyDelete
  20. ഹീറ്റായതല്ല, അപാനവായു മുകളിലോട്ട് കയറി ഊഷണമായതാ :))

    ‘പ്രായം’ ആകുമ്പോൾ കണ്ണു പിടിക്കാതാകുമെന്നത് ശരിയാ .. ഹ ഹ ഹ.. വായിക്കാൻ കൊള്ളാത്തത് എന്നു പറഞ്ഞത് കുറിഞ്ഞിയേ ആണ് എന്നു ധരിച്ചു വശായോ.. അതേ പോത്തുകാലപ്പന്റെ കളിതന്നെ !!

    അനിൽ ജീക്ക് ശടേന്ന് കാര്യം പിടികിട്ടിയല്ലോ..!! ദേ പൊട്ടിച്ചിരിക്കുന്ന സ്മൈലി!

    ReplyDelete
  21. "വായിക്കാൻ കൊള്ളാത്തത് എന്നു പറഞ്ഞത് കുറിഞ്ഞിയേ ആണ് എന്നു ധരിച്ചു വശായോ.. "
    സൂരജേ അപാനവായു മുകളിലേക്കു കയറിയാല്‍ എന്റെ കമന്റ്‌ വായിക്കുമ്പം ഇതും ഇതിനപ്പുറവും തോന്നും സൂക്ഷിക്കണേ
    :)

    ReplyDelete
  22. ഇത് വേറേതോ വായുവാണല്ലാ എന്റെ പോത്തുകാലപ്പാ..
    പണിക്കർ മാഷേ, ക്വോട്ട് കുറിഞ്ഞീന്നാണെന്ന് പണ്ടേ മനസിലായി ... അനിൽ ജീടെ ഹോമിയോ പോസ്റ്റിനെ കുറിച്ചാ മാഷേ ഞാൻ പറഞ്ഞേ... അത് അനിൽ ജീക്ക് മനസിലാവേം ചെയ്തു.

    ലക്ഷ്മണൻ സൈഡിൽ നിന്ന് ചിരിയോട് ചിരിയായിരിക്കും ഇപ്പം....ല്ലേ :))))

    ReplyDelete
  23. ആടിനെ പട്ടിയാക്കാന്‍ ഒരുപാട്‌ ശ്രമിക്കേണ്ടി വരും സൂരജ്‌
    പിന്നെ ആ വായു അത്‌ ഞാന്‍ പോത്തിന്‍ കാലമന്ത്രം ജപിച്ച്‌ അങ്ങോട്ടൊന്ന്‌ വിട്ടുട്ടുണ്ട്‌ അതുകൊണ്ടാ മാറ്റണമെങ്കില്‍ പറഞ്ഞാല്‍ മതി തിരിച്ചൂതാം :)

    ReplyDelete
  24. പട്ടിയെ ആടായിട്ടേ കാണൂ എന്ന് നിരൂപിച്ചിറങ്ങിയാൽ പിന്നെ നിവർത്തിയില്ലല്ലോ... :))

    തിരിച്ചൂതണ്ട, ഇറക്കാനുള്ള വിദ്യ എന്റെ കൈയ്യിലുണ്ട്... അടിയനും ഈ സ്കൂളിൽ തന്നെയാണല്ലോ ഡ്രൈവിംഗ് പഠിച്ചത്.

    ReplyDelete
  25. അപ്പൊ അങ്ങനെ നിരൂപിച്ചിറങ്ങിയതാ അല്ലിയൊ
    എന്നാ പോട്ടേ :)

    ReplyDelete
  26. വ്വാ ശരി അങ്ങനെയാകട്ട്... :)

    ReplyDelete
  27. എന്നാ ഒറങ്ങിക്കോ ഇനി നേരം അവിടെ വെളുത്തിട്ടു മതി :)

    ReplyDelete
  28. ഓ പറയാന്‍ മറന്നു പോയി പോത്തിന്‍ കാലന്റെ നാമം ജപിച്ച്‌ കിടക്കണേ ദുസ്വപ്നം ഒന്നും കാണാതിരിക്കാന്‍

    ReplyDelete
  29. “പോത്താത് പോത്തസ്യ പോത്തമിദം....”

    ReplyDelete
  30. ഇന്ന്
    യന്ത്രം ചികിത്സിക്കുന്നു, വൈദ്യന്‍ കാശ് വാങ്ങുന്നു..

    ReplyDelete
  31. അതല്ലെ പഴയ ശ്ലോകം

    "വൈദ്യരാജ നമഃസ്തുഭ്യം
    യമരാജസഹോദര
    യമസ്തു ഹരതേ പ്രാണാന്‍
    വൈദ്യഃ പ്രാണാന്‍ ധനാനി ച"

    അല്ലയോ യമരാജസഹോദരനായ വൈദ്യരാജാ അങ്ങേയ്ക്കു നമസ്കാരം

    യമരാജന്‍ പ്രാണനെ മാത്രമെ എടുക്കുന്നുള്ളു പക്ഷെ വൈദ്യനോ പ്രാണനോടൊപ്പം ധനവും എടുക്കുന്നു

    ReplyDelete
  32. സ്വന്തം ചികിത്സാ രീതിയെ പറ്റി വിമര്‍ശനങ്ങള്‍ വരുമ്പോള്‍ - സ്വാര്‍ഥതയും പണക്കൊതിയും മൂലം ഉണ്ടാകുന്ന അബദ്ധങ്ങളും അപകടങ്ങളും പുറത്തു വരുമ്പോള്‍ - ഹോമിയോയെയും ആയുര്‍വേദതെയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?
    പിന്നെ ക്വാട്ട.
    അതൊക്കെ വ്യക്തികളുടെ താല്‍പ്പര്യം മാത്രം. ആഗ്രഹിച്ചത്‌ കിട്ടാതെ വരുന്നത് മൂലമുള്ള നിരാശ മനസ്സില്‍ കിടന്നു പഠിച്ച വൈദ്യശാസ്ത്രം ശരിയായി പ്രാക്ടീസ് ചെയ്യാന്‍ പറ്റാതെ അതിനു തന്നെ അപമാനമായി തീരുന്നവര്‍ അങ്ങനെ എങ്കിലും രക്ഷപ്പെടട്ടെ.. കേരളത്തില്‍ ഒരു വര്ഷം പുറത്തിറങ്ങുന്ന ഇരുനൂറില്‍ അധികം ഹോമിയോ ബിരുദ ധാരികളില്‍ പത്തില്‍ താഴെ പേര്‍ മാത്രമേ വീണ്ടും എന്‍ട്രന്‍സ്‌ എന്നാ ആനമയിലൊട്ടകം കളിയില്‍ വീണ്ടും തല വെച്ച് കൊടുക്കുന്നുള്ളൂ... അതിനു ഈ വൈദ്യ ശാസ്ത്രം എന്ത് പിഴച്ചു?

    ReplyDelete