"കൗസല്ല്യാസുപ്രജാരാമ പൂര്‍വാസന്ധ്യാപ്രവര്‍ത്തതേ
ഉത്തിഷ്ഠനരശാര്‍ദ്ദൂല കര്‍ത്തവ്യം ദൈവമാഹ്നികം"
ഇതെല്ലാവരും കേട്ടിട്ടുള്ളതായിരിക്കുമല്ലൊ.
ചുമ്മാതെ ഒരു ചോദ്യം-
ആര്‍ ആരോട് എപ്പോള്‍ എവിടെവച്ച് പറഞ്ഞു?
കമന്റ് മോഡറേഷനുള്ളതുകൊണ്ട് പിന്നീടേ പബ്ലിഷ് ചെയ്യൂ.
ധൈര്യമായി ഉത്തരം എഴുതിക്കൊള്ളൂ
Wednesday, November 12, 2008
Subscribe to:
Post Comments (Atom)
ചുമ്മാതെ ഒരു ചോദ്യം-
ReplyDeleteവിശ്വാമിത്രന്‍ രാമനോട് താടകാവധത്തിനു മുമ്പുള്ള നാളുകളില്‍................
ReplyDeleteപണ്ട് രാമായണമാസക്ക്വിസിനു പോയ ഓര്‍മ്മകളില്‍ നിന്നും..ശരിയാണോ ആവോ...
അല്ലയോ കൌസല്യയുടെ സത്പുത്രനായ രാമാ, ഉണര്‍ന്ന് ദൈവഹിതമനുസരിച്ചുള്ള രാവിലെ മുതല്‍ വൈകീട്ട് വരെ ചെയ്യേണ്ട കര്‍മ്മങ്ങള്‍ ചെയ്താലും എന്നോ മറ്റോ ആണ് അര്‍ഥം എന്ന് തോന്നുന്നു മാഷെ, ഒരു ഊഹാപോഹമാണ്... :)
ReplyDeleteആരാ പറഞ്ഞത് എന്നറിഞ്ഞൂട.. ശരിക്കുള്‌ള അര്‍ഥം കൂടി പറഞ്ഞു തരുമല്ലോ ? :)
രാമന്‍ ലക്ഷമണനോട് പറഞ്ഞു
ReplyDeleteചാത്തുട്യേട്ടൻ അന്തിക്കാട് പടിഞ്ഞാറുഭാഗത്തുള്ള കുറുക്കന്ത്രഷാപ്പിൽ വച്ച് രാവിലെ ഒരു കുപ്പി മോന്തുന്നതിനിടയിൽ അടുത്തുള്ള വീട്ടിലെ കൌസല്യയുമായി തലേന്ന് സന്ധ്യക്കുണ്ടായ വഴക്കിനെ കുറിച്ച് പറയുന്നതിനിടയിൽ ഈ വരികൾ ഉണ്ടായി എന്ന് തോന്നുന്നു. ഇതല്ലാതെ വേറെ അറിവൊന്നും ഈയ്യുള്ളവനു ഇല്ല.ഹഹ
ReplyDeleteകമന്റുകള്‍ കുറച്ചു കൂടി വന്നിട്ട് ഒന്നിച്ച് പ്രസിദ്ധം ചെയ്യാം
ReplyDeleteഇടയ്ക്ക് നേരമ്പോക്കിന് ഇതുപോലെ കമന്റിടുന്നവര്‍ക്ക് പ്രോത്സാഹനസമ്മാനമായി അവരുടെ ബ്ലോഗില്‍ അഞ്ചു തവണ ഞാനും കമന്റുന്നതായിരിക്കും
ReplyDeleteനേരം വെളുത്തിട്ടും പോത്തു പോലെ കിടന്നുറങ്ങിയ മകനെ കൌസല്യ വിളിച്ചെഴുന്നേല്‍പ്പിക്കുന്നതാണ് സംഭവം
ReplyDeleteഏകദേശം ഉത്തരമല്ലെങ്കില്‍ കഴുക്കോലെങ്കിലും ആയവയൊക്കെ പിന്നീട് വെളിയില്‍ വരും ബാക്കിയെല്ലാം ഉടനെയുടനെ
ReplyDeleteപര്‍പ്പിടത്തിന് തെറ്റിയെന്ന് തോന്നുന്നു,
ReplyDeleteഇന്ന വേദത്തില്‍ ഇന്ന ആയത്തിന്‍റ്റെ ആദ്യപകുതിയിലെ രണ്ടാം കഷ്ണം നോക്കുക,
' ഹേ ഹൈദ്രോസ്സേ ജ്ജ് ന്നാള് പള്ളീന്ന് പോരുമ്പോ മ്മടെ കാര്‍ത്തൂനോടെന്തോ പറഞ്ഞൂന്ന് ഓള് പറഞ്ഞല്ലോ , ന്താ അനക്ക് പറ്റിയേ? '
ഇതിനു മറുപടിയായി ഹൈദ്രോസ് നബീസാത്താട് പറഞ്ഞതാണ് ഇത്.
( ഹെറിറ്റേജ് :)), ഇത് നേരമ്പോക്കട്ട്റ്റോ സത്യായിട്ടും ഒള്ളതാ, വേണേങ്കി തെളിവും തരാം )
കൌസല്യയുടെ മക്കള്‍ സുപ്രജനും രാമനും പറഞ്ഞാല്‍ കേള്‍ക്കാതെ ഒരു സന്ധ്യക്ക് വഴക്ക് കൂടിയപ്പോള്‍ കൌസല്യ പറഞ്ഞതാണ്.
ReplyDeleteഉത്തിഷ്ട നരശാര്‍ദ്ദൂല, എന്നു വച്ചാല്‍, എഴുന്നേല്‍ക്കടാ ശാര്‍ദ്ദൂലന്മാരേ...
ദൈവത്തേ ധ്യാനിച്ച് കര്‍ത്തവ്യം ചെയ്യുക.
അതായത്.
പോയിരിന്ന് പഠിക്കിനെടാ...
എനിക്കു് അഞ്ച് കമന്‍റ് ഉറപ്പ്.:)
Sri Rama,Kausalya's endearing son,Wake up, dear. You have to do your day-to-day duties do wake up please.
സ്വര്‍ഗ്ഗീയ ശ്രീമതി എം എസ് സുബ്ബലക്ഷ്മി പാടിയ വെങ്കടേശ്വരസുപ്രഭാതത്തിലും ആദ്യം ഈ വരികള്‍ ഉണ്ട്. അതുവഴി ആയിരിക്കും മിക്കവരും ഇതു കൂടുതല്‍ കേട്ടിരിക്കുക. എന്നാല്‍ ഇതെഴുതിയത് ഒരു പ്രസിദ്ധനാണ്, കാവ്യവും പ്രസിദ്ധമാണ്. അതില്‍ ഏതു സന്ദര്‍ഭത്തില്‍ ആര് ആരോട് പറഞ്ഞു എന്നാണ് ചോദ്യം.
ReplyDeleteസാരമില്ല സമയമുണ്ട്.
തറവാടിജീ, ആ ഇന്ന വേദം ഒരു ഒന്നര വേദമാണല്ലൊ. :)
"പള്ളിയില്‍ നിന്നു വന്നീടും ഹൈദ്രോസിന്നോടു സസ്മിതം
ചോദിച്ചാനവളെന്താടൊ കാര്‍ത്തുവെക്കണ്ടുരച്ചത്?" (ഇന്ന. വേ 10,11)
എന്ന വാചക,മാണൊ ഉദ്ദേശിച്ചത്
അതോ
"കാര്‍ത്തുനാ സഹ ഭാഷന്തം ദൃഷ്ട്വാ ഹൈദ്രോസമീദൃശം
ഉവാച വചനം ഘോരം നബീസാ ---"
എന്ന വചനമാണൊ?
തെളിവുണ്ടെന്നു പറഞ്ഞത്?
:)
Prativadi Bhayankaram Annan Swami,
ReplyDeleteTirupati Sri Venkateswara Suprabhatam
kausalyasuprajarama!
purva sandhya pravartate,
uttistha! narasardula!
kartavyam daivam ahnikam.
O! Rama! Kausalya's auspicious child! Twilight is approaching in the East. O! best of men (Purushottama)! Wake up, the divine daily rituals have to be performed.
:O ങേ, ഇത്രേം ആയിരുന്നോ ഉണ്ടായിരുന്നുള്ളു? ചുമ്മാ കണ്‍ഫ്യൂഷന്‍ ആക്കിയല്ലോ?
"ഇതിപ്പോ Prativadi Bhayankaram Annan Swami അതിരാവിലെ തിരുപ്പതി വെങ്കടേശ്വരനോട് പറഞ്ഞു."
ശരിക്കുള്ള ഉത്തരം എപ്പോള് തരും?
രാത്രിഞ്ചരന്മാര്‍ക്കും അവസരം കൊടുക്കണ്ടേ? അപ്പോള്‍ കുറഞ്ഞത് ഒരു ദിവസം എങ്കിലും കാക്കാതെ ഉത്തരം പ്രസിദ്ധമാക്കിയാല്‍ അത് ശരിയാകില്ലല്ലൊ
ReplyDeleteഉത്തരം ബുദ്ധിമുട്ടുള്ളതായി തോന്നുന്നു എങ്കില്‍ ഒരു കുളൂ തരാം എഴുതിയ ആളിനെ കുറിച്ച്
ReplyDeleteപേരിനെ ആദ്യത്തെ അക്ഷരം വാല്‍ക്കണ്ണാടിയിലുണ്ട് ആറന്മുളക്കണ്ണാടിയിലില്ല.
രണ്ടാമത്തെ അക്ഷരം മീശക്കാരനിലുണ്ട് താടിക്കാരനിലില്ല.
മൂന്നാമത്തെ അക്ഷരം കിങ്കരനിലുണ്ട് ശങ്കരനിലില്ല.
വാല്മീകി :O രാമായണത്തില്‍ ???
ReplyDeleteപക്ഷെ എപ്പേ?
അതല്ലേ ചോദ്യത്തിന്റെ പ്രധാനഭാഗം
ReplyDeleteആര് ആരോട് എപ്പോള്‍ എവിടെ വച്ച്
വൈകുന്നേരം ശരി ഉത്തരം പ്രസിദ്ധപ്പെടുത്താം. അതോടൊപ്പം ഇതുവരെ ലഭിച്ചവയും
ഒരു ഊഹം മാത്രമാണ്.നിശ്ചയമില്ല.വസിഷ്ഠൻ അഭിഷേകദിവസ്സം രാവിലെ ശ്രീരാമദേവനോട് പറയുന്നതാണെന്നാണ് തോന്നുന്നത്.
ReplyDeleteതെറ്റെങ്കിൽ മാപ്പ്
കൗസല്യാതനയം പ്രാഹ കൗശിക: പ്രാതരുത്ഥിത:
ReplyDeleteമഖാവനേ സംനിയുക്തം മധ്യേമാര്‍ഗം മഹാവനേ
ശ്രീകൃഷ്ണന്‍
ആദ്യമേ തന്നെ ഈ ചോദ്യത്തിനെ ശ്രദ്ധിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കട്ടെ.
ReplyDeleteഇതിന്റെ ശരിയായ ഉത്തരം തഴെ കൊടുക്കുന്നു.
വാല്‌മീകിരാമായണത്തില്‍ ഉള്ളതാണ് ഈ ശ്ലോകം.
ദശരഥന്റെ അടുത്തു നിന്നും തന്റെ യജ്ഞരക്ഷക്കായി ശ്രീരാമനേയും ലക്ഷ്മണനേയും കൂട്ടി പോകുന്ന വിശ്വാമിത്രന്‍ ആദ്യദിവസം അവര്‍ക്ക് ബല അതിബല എന്നീ മന്ത്രങ്ങള്‍ ഉപദേശിച്ചു കൊടൂത്തു. അന്നു വൈകുന്നേരം അവര്‍ കഴിഞ്ഞുകൂടിയത് സരയൂനദീ തീരത്തായിരുന്നു.
ആ രാത്രി പുലര്‍ന്നപ്പോള്‍ വിശ്വാമിത്രന്‍ ശ്രീരാമനെ ഉണര്‍ത്തുന്ന വ്‌ആചകമാണ്
അല്ലയോ കൗസല്യയുടെ സുപുത്രനായ രാമാ , ഉഷഃസന്ധ്യയായിരിക്കുന്നു., ഉണര്‍ന്നെഴുനേറ്റ് വിധിപ്രകാരമുള്ള ദൈനംദിനകര്‍മ്മങ്ങള്‍ ചെയ്താലും എന്നര്‍ത്ഥം വരുന്ന ഈ ശ്ലോകം.
ശരിയോട് വളരെ അടുത്ത ഉത്തരങ്ങള്‍ രണ്ടെണ്ണം ഉണ്ട്. അവര്‍ക്കു രണ്ടു പേര്‍ക്കും പ്രത്യേക അഭിനന്ദനം.
And the comment by Srikrishnan - can be considered the first - the only difference being sloka from the ramayana prevalent in the south- which probably does noty show the sarayu context.
ഒരാള്‍ അതില്‍ കൊടുംകാട്ടില്‍ എന്നര്‍ത്ഥം വരുന്ന പദപ്രയോഗം നടത്തിയതു കൊണ്ട് എവിടെ വച്ച് എന്ന ഭാഗം ശരിയായില്ല - സരയൂനദീതീരത്ത് എന്നു കൂടി വേണ്ടിയിരുന്നു.
ഒന്നു കൂടി പങ്കെടുത്തവര്‍ക്കെല്ലാം അഭിനന്ദനങ്ങളോടെ, ഞാന്‍ പറഞ്ഞ ഭാഗം സൂചിപ്പിക്കുന്ന ശ്ലോകം-
"ഗുരുകാര്യാണി സര്‍വാണി നിയുജ്യ കുശികാത്മജേ
ഊഷുസ്താം രജനീം തത്ര സരയ്‌വ്യാം സസുഖം ത്രയഃ
പ്രഭാതായാം തു ശര്‍വര്യാം വിശ്വാമിത്രോ മഹാമുനിഃ
അഭ്യഭാഷത കാകുല്‍ സ്ഥൗ ശയാനൗ പര്‍ണ്ണസംസ്തരേ
കൗസല്യാ സുപ്രജാ രാമ -----" (വാ രാ ബാല 32 -33)
അയല്‍ക്കാരന്‍ ജി, ശ്രി, ജയതി തുടങ്ങിയ പുതിയവര്‍ക്കും പഴയ സുഹൃത്തുക്കളായ വേണൂ ജി തുടങ്ങിയവര്‍ക്കും പലതവണ ഉത്സാഹം കാണിച്‌ച പ്രിയയ് ക്കും (നും)?
നന്ദിയോടെ
ഗുരുജി പലതവണ ശ്രീ വെങ്കിടേശ്വര സുപ്രഭാതം കേട്ടിട്ടുണ്ടെങ്കിലും അതിന്റെ അർത്ഥമോ ഏതു സന്ദർഭത്തിൽ എഴുതപ്പെട്ടതാണെന്നോ അറിയില്ലായിരുന്നു. ഈ വിവരങ്ങൾക്കു നന്ദി.
ReplyDeleteസർ,
ReplyDelete"കൗസല്യാതനയം...." എന്നത് മറുപടി ഒന്നു ശ്ലോകത്തിലാക്കിയതാണ്....(മന്ദ: കവിയശ:പ്രാർത്ഥീ....). അതുകൊണ്ട് "മഹാവനേ" എന്ന തെറ്റ് എന്റെ തന്നെയാണ്, രാമായണപാഠത്തിലെയല്ല.
നന്ദി,
ശ്രീകൃഷ്ണൻ
Since some virus has entered my PC I am unable to use varamozhi, (symantec shows some infection when export to UTF command is given, and program stops) hence comments in english.
ReplyDeleteSri Srikrishnan ji, Once I had tried to find one slokam which is prevalent in the ramayana of south, in the text which I have here- i failed, that famous sloka-
"mayyEva jeerNNathaajm yaathu yathvayOpakr^tham harE". It is not present in the ramayana which is seen in North India.
So I naturally thought your sloka also may be one from south. iT also is not present in my text.
But Congrats for that capacity - to write slokas of that calibre.
വള്ളത്തോളിന്റെ തര്‍ജ്ജിമ ഇങ്ങനെ:
ReplyDelete“കൌസല്യാമകനേ രാമാ, പൂര്‍വ്വസന്ധ്യ തുടര്‍ന്നുപോയ്
എഴുന്നേല്‍ക്കൂ നരവ്യാഘ്ര, കഴിക്കൂ ദിനകൃത്യവും”
രാവിലെ ‘നരവ്യാഘ്ര’ എന്നു വിളിച്ചത് ഒന്ന് ഉത്തേജിപ്പിക്കാനായിരിക്കും.
സ്ഥലം: കൃത്യമായിട്ടു സരയൂ ഗംഗയോടു ചേരുന്നതിനടുത്ത്. കാരണമിതു കഴിഞ്ഞു മൂന്നാം ശ്ലോകത്തില്‍ ഗംഗ സരയുവിനോടു ചേരുന്ന ശുഭസ്ഥലം കണ്ടു എന്ന് പറയുന്നു.
‘പുറപ്പെട്ടാ മഹാവീരറ് ദിവ്യമാം ഗംഗയാറ്റിനെ
ദര്‍ശിച്ചാര, സ്സരയുവോടിടചേരും ശുഭസ്ഥലേ’
ലേറ്റ് കമേര്‍സ് ന് സമ്മാനം ഇല്ല
ReplyDelete-
എതിരന്‍ ജീ മലയാളം ശ്ലോകത്തിന് പ്രത്യേക നന്ദി.
സ്ഥലം കൃത്യമായി പറഞ്ഞതിന് ഒന്നു വേറെയും
മാഷേ,
ReplyDeleteഎനിക്കപ്പോഴേ തോന്നീ....
-:)
ഉത്തരവും കൂടെച്ചേര്‍ത്ത് പോസ്റ്റ് വിപുലപ്പെടുത്തിയാല്‍ നന്നായിരിയ്ക്കും
ReplyDeleteഹഹ , ജോജും കൊള്ളാം ഹെറിറ്റെജും കൊള്ളാം ;)
ReplyDeleteഅതെന്ത് പണിയാ ഹെറിറ്റേജ് താങ്കള്‍ താങ്കളുടെ കമന്‍റ്റ് ഡിലീറ്റിയത് എന്നാ പിന്നെ ഞാനീ വഴിക്ക് വര്യെ ല്ല.
ReplyDeleteഅത് തറവാടി ജീ, ജോജുവിന്റെ രണ്ടാമത്തെ കമന്റിന്റെ താഴെയാണ് എന്റെ ആദ്യത്തെ കമന്റ് വന്നത് അപ്പോള്‍ അതിനൊരു അര്‍ത്ഥവ്യത്യാസം തോന്നും എന്നു തോന്നി ഡെലീറ്റിയതാ
ReplyDeleteസോാറി