Saturday, November 15, 2008

നമ്മുടെ 'രാജാഭാസന്‍മാ' രെയല്ല ഒന്നു കൂടി

ആശാനേ,
അന്നു പറഞ്ഞില്ലേ വിശ്വാമിത്രണ്റ്റെ ഒരു നോട്ടത്തെ പോലും നേരിടാനുള്ള ശക്തി ആരാക്ഷസന്‍മാര്‍ക്കില്ലായിരുന്നു എന്ന്‌ .
പിന്നെ എന്തിനാണ്‌ അദ്ദേഹം ദശരഥമഹാരാജാവിണ്റ്റടുത്ത്‌ ചെന്ന്‌ രാമനെ കൂടെ വിടാന്‍ ആവശ്യപ്പെട്ടത്‌?
രാമനാണെങ്കില്‍ അന്നു ചെറിയ കുട്ടിയുമല്ലേ? ദശരഥന്‍ പോലും പറഞ്ഞത്‌ അദ്ദേഹം തണ്റ്റെ മുഴുവന്‍ സൈന്യവുമായിട്ട്‌ കൂടെ വരാം പക്ഷെ എന്നാലും സുബാഹുവിനേയും മാരീചനേയും ജയിക്കാന്‍ അദ്ദേഹത്തിനു പോലും സാധിക്കയില്ല എന്നല്ലേ?
അപ്പോള്‍ ആ കൊച്ചു കുട്ടിയെ ആവശ്യപ്പെടുന്നതിനു പകരം തനിക്കു ശല്യമുണ്ടാക്കുന്ന സുബാഹുവിനേയും, മാരീചനേയും മറ്റും അദ്ദേഹത്തിന്‌ തന്നത്താനേ അങ്ങ്‌ കൊന്നുകളയരുതായിരുന്നോ?

മാഷേ,

ഈ ചോദ്യത്തിനുത്തരം മനസ്സിലായാല്‍ ഹിന്ദുതത്വശാസ്ത്രം പകുതി മനസ്സിലായി എന്നര്‍ത്ഥം. ഇന്നു കാണിക്കുന്ന ജാതിയും, മതവും , വര്‍ണ്ണവും, അവര്‍ണ്ണവും എല്ലാം ശുദ്ധ ഭോഷ്കുകളാണെന്ന്‌ മനസ്സിലാകും. വര്‍ണ്ണങ്ങളില്‍ ബ്രഹ്മണന്‍ ജ്ഞാനത്തിണ്റ്റെ മൂര്‍ത്തരൂപമാണ്‌.

ഭഗവത്ഗീത പറയുന്ന പണ്ഡിതലക്ഷണത്തില്‍-
"വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ സമദര്‍ശിനഃ"
ഇങ്ങനെ എല്ലാറ്റിനേയും തുല്യമായി കാണുന്നവനാണ്‌ പണ്ഡിതന്‍.

ക്ഷത്രിയന്‍ ശക്തിയുടെ മൂര്‍ത്തരൂപമാണ്‌. രാജ്യരക്ഷണം അവണ്റ്റെ ധര്‍മ്മമാണ്‌. രാജ്യതന്ത്രത്തില്‍ അവന്‌ ഉപദേശം കൊടുക്കേണ്ടത്‌ ജ്ഞാനിയായ ബ്രാഹ്മണനാണ്‌.

ത്രിശങ്കുവിനു വേണ്ടി പുതിയതായി ഒരു സ്വര്‍ഗ്ഗലോകം പോലും സൃഷ്ടിക്കുവാനും , ഈ ലോകമാകെ ഒരു ഹുംകാരത്താല്‍ ഭസ്മമാക്കുവാനും ഉള്ള ശക്തിയുണ്ടായിട്ടു കൂടി കേവലം രണ്ടു രാക്ഷസന്‍മാരില്‍ നിന്നു സ്വയരക്ഷ നേടാന്‍ പോലും ആ ശക്തികളെ ഹിംസാത്മകമായി ഉപയോഗിക്കാത്തവനാണ്‌ 'ബ്രാഹ്മണ' പദത്തിനര്‍ഹന്‍. വിശ്വാമിത്രന്‍ അങ്ങിനെയായതു കൊണ്ടാണ്‌ ദശരഥണ്റ്റെ അടുക്കല്‍ വന്ന്‌ രാമനെ ആവശ്യപ്പെടുന്നത്‌.

അല്ലാശാനെ. ഇതില്‍ തെറ്റൊന്നും ഇല്ലല്ലൊ. വിശ്വാമിത്രന്‍ ചെയ്യുന്ന യജ്ഞത്തിന്‍ തടസ്സമുണ്ടാക്കുന്നവരല്ലായിരുന്നോ ആ രക്ഷസന്‍മാര്‍. അവരെ അങ്ങു നേരെ കൊല്ലുന്നതില്‍ എന്താണ്‌ തെറ്റ്‌?

അതാണു മാഷേ പറഞ്ഞത്‌ രാജ്യസംരക്ഷണം ക്ഷത്രിയണ്റ്റെ ധര്‍മ്മമാണ്‌. ക്ഷത്രിയനെ അതില്‍ സഹായിക്കുക മാത്രമാണ്‌ ബ്രാഹ്മണനു ചെയ്യാനുള്ളത്‌ അല്ലാതെ നിയമം കയ്യിലെടുക്കലല്ല. മറ്റുള്ളവരെ ഉപദേശിച്ചാല്‍ മാത്രം പോരാ സ്വയം അനുഷ്ഠിക്കുകയും വേണം എന്നു മാതൃകാപരമായി ഉദാഹരിക്കുകയാണിവിടെ.

ആട്ടെ മാഷ്‌ (euthanasia) ദയാവധം എന്നു കേട്ടിട്ടുണ്ടല്ലൊ അല്ലേ. അതെന്താ എല്ലായ്പ്പോഴും തര്‍ക്കതില്‍ കിടക്കുകയല്ലാതെ നിയമമാക്കാത്തത്‌? കാരണം ഒരിക്കല്‍ നിയമം ആക്കിയാല്‍ പ്രതിപക്ഷത്തെ എല്ലാവരേയും അടുത്ത ദിവസം തന്നെ ദയാവധം നല്‍കി സ്വര്‍ഗ്ഗത്തേക്കയക്കാന്‍ ഇന്നുള്ള ഏതു ഭരണാധികാരികളും ജാതി, മത, വര്‍ഗ്ഗ , വര്‍ണ്ണ ഭേദമെന്യേ മത്സരിക്കും എന്നത്‌ എല്ലാവര്‍ക്കുമറിയാം അതുകൊണ്ട്‌. അതല്ല രാജ്യതന്ത്രജ്ഞത.

രാജാക്കന്‍മാര്‍ എങ്ങനെയുള്ളവരായിരിക്കരുത്‌ എന്ന്‌ ഇന്നത്തെ ഭരണാധികാരികളെ നോക്കിയാലറിയാം.

തണ്റ്റെ പ്രജകള്‍ക്ക്‌ അവനവണ്റ്റെ ധര്‍മ്മം ചെയ്തു ജീവിക്കാന്‍ ഉള്ള അവസരം തണ്റ്റെ പ്രായപൂര്‍ത്തിയാകാത്ത മകനെ വിട്ടു കൊടുത്തു പോലും നല്‍കാന്‍ ശ്രമിക്കുന്ന രാജാവാണ്‌ ദശരഥന്‍, താന്‍ തണ്റ്റെ മുഴുവന്‍ സേനകളൊടൊപ്പം പോയി യുദ്ധം ചെയ്താലും ആ രണ്ടു രാക്ഷസന്‍മാരെ ജയിക്കാന്‍ തനിക്കാവില്ല എന്നറിയാവുന്ന ദശരഥന്‍.

"അഹമേവ ധനുഷ്പാണിര്‍ഗോപ്താ സമരമൂര്‍ദ്ധനി
യാവല്‍ പ്രാണാന്‍ ധരിഷ്യാമി താവല്‍ യോത്സ്യേ നിശാചരൈഃ"

"എണ്റ്റെ മുഴുവന്‍ സേനാസഹിതനായി വന്ന്‌ വില്ലെടുത്ത്‌ ജീവനുള്ളിടത്തോളം സമയം ഞാന്‍ തന്നെ ആ രാക്ഷസന്‍മാരുന്‍മായി യുദ്ധം ചെയ്യാം "

അല്ലാതെ അവരെ കൊല്ലമെന്നൊ എന്തിന്‌ ജയിക്കാമെന്നോ പോലുമുള്ള വ്യാമോഹം ദശരഥനില്ല.

അയല്‍രാജാവിനെ ജയിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ തണ്റ്റെ യജമാനത്വം അംഗീകരിച്ചു കൊടുത്ത നമ്മുടെ 'രാജാഭാസന്‍മാ' രെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്‌

5 comments:

  1. ഗുരുജി, ഒരു രാജാവിന്റെ (ഭരണാധികാരിയുടെ) ഗുണങ്ങലെക്കുറിച്ച് വ്യക്ത്മായി പ്രതിപാദിക്കുന്ന ഭാഗം മഹാഭാരത്തിൽ ഉണ്ടെന്നു കേട്ടിട്ടുണ്ട്. പതിനെട്ടുദിവസത്തെ കുരുക്ഷേത്രയുദ്ധത്തിന്റെ ഒടുവിൽ രാജ്യഭരണം ഏറ്റെടുത്ത യുധിഷ്ഠിരൻ ശ്രീകൃഷ്ണനോടു രാജ്യം ഭരിക്കുന്നതിനെക്കുറിച്ച് ഉപദേശിക്കൻ അഭ്യർത്ഥിച്ചപ്പോൾ ഭീഷ്മരെ സമീപിക്കാൻ യുധിഷ്ഠിരനോടു ശ്രീകൃഷ്ണൻ ആവശ്യപ്പെടുന്നു.അങ്ങനെ യുധിഷ്ഠിരനു ഭീഷ്മർ നൽകുന്ന ഉപദേശം അതും എപ്പോഴെങ്കിലും ഒന്നു വിശദീകരിക്കൻ ഒരു അഭ്യർത്ഥനയുണ്ട്.

    ReplyDelete
  2. താങ്കളുടെ ബ്ലോഗുകള്‍ വായിക്കുന്നതും സംവദിയ്ക്കുന്നതും ഒരു സന്തോഷമാണ്.
    താഴെ പറഞ്ഞ വാചകത്തില്‍ ഒരു കല്ലുകടി പോലെ.
    "അയല്‍രാജാവിനെ ജയിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ തണ്റ്റെ യജമാനത്വം അംഗീകരിച്ചു കൊടുത്ത നമ്മുടെ 'രാജാഭാസന്‍മാ' രെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്‌ ".

    ‘അയല്‍രാജാവിനെ ജയിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ തണ്റ്റെ വിധേയത്വം അംഗീകരിച്ചു കൊടുത്ത നമ്മുടെ 'രാജാഭാസന്‍മാ' രെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്‌‘ എന്നല്ലെ വേണ്ടത്?
    തെറ്റാണെങ്കില്‍ ക്ഷമിച്ചേയ്ക്കൂ....

    ReplyDelete
  3. പ്രിയ തൃശൂക്കാരന്‍

    യജമാനത്വം ബ്രിട്ടീഷുകാരനു അംഗീകരിച്ചു എന്നായിരുന്നു ഉദ്ദേശിച്ചത്‌. ഇപ്പോള്‍ താങ്കള്‍ പറഞ്ഞപ്പോള്‍ ആ അംഗീകരിച്ചത്‌ തന്റെ വിധേയത്വം ആകുന്നതായിരുന്നു കൂടൂതല്‍ നല്ലത്‌ എന്നെനിക്കും തോന്നുന്നു. നന്ദി

    ReplyDelete
  4. "തണ്റ്റെ പ്രജകള്‍ക്ക്‌ അവനവണ്റ്റെ ധര്‍മ്മം ചെയ്തു ജീവിക്കാന്‍ ഉള്ള അവസരം തണ്റ്റെ പ്രായപൂര്‍ത്തിയാകാത്ത മകനെ വിട്ടു കൊടുത്തു പോലും നല്‍കാന്‍ ശ്രമിക്കുന്ന രാജാവാണ്‌ ദശരഥന്‍, താന്‍ തണ്റ്റെ മുഴുവന്‍ സേനകളൊടൊപ്പം പോയി യുദ്ധം ചെയ്താലും ആ രണ്ടു രാക്ഷസന്‍മാരെ ജയിക്കാന്‍ തനിക്കാവില്ല എന്നറിയാവുന്ന ദശരഥന്‍."

    എത്ര സമര്‍ത്ഥമായാണ് ഈ വാക്കുകളിലൂടെ താങ്കള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്! മനസ്സില്ലാമനസ്സോടെയാണു ദശരഥന്‍ രാമനെ വിശ്വാമിത്രനൊപ്പം വിടുന്നത്.വസിഷ്ഠന്റെ ഉപദേശവും വിശ്വാമിത്രന്റെ ഭീഷണിയും കൊണ്ട് നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ദശരഥന്‍
    വഴങ്ങിയതെന്ന് വാല്‍മീകി രാമായണം വായിച്ചിട്ടുള്ളവര്‍ക്കറിയാം.അല്ലതെ താങ്കള്‍ പറയും പോലെ തനിക്കു ജയിക്കാനാവില്ലെന്നറിഞ്ഞ് ത്യാഗം ചെയ്തതല്ല.താങ്കളുടെ അത്ര സംസ്കൃത പാണ്ഡിത്യമില്ലെങ്കിലും കുറച്ചൊക്കെ സംസ്കൃതമറിയാവുന്ന മഹാകവി വള്ളത്തോളിന്റെ രാമായണം തര്‍ജ്ജമ വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.
    കൊല്ലണമെന്നു പോലും മോഹമില്ലാത്തതാണു രാജാവിന്റെ മഹത്വമെന്നു ദശരഥനെ ചൂണ്ടിപ്പറയുമ്പോള്‍ രാക്ഷസരെ കൊന്ന രാമന്റെ കൃത്യം അധര്‍മ്മമല്ലേ?

    സത്യാഭാസത്തിലൂടെ നടത്തുന്ന ഈ വെള്ളപൂശല്‍ ആരെ സുഖിപ്പിക്കാനാണ്?

    -ദത്തന്‍

    ReplyDelete
  5. പ്രിയ ദത്തന്‍, ഇന്നത്തെ ഒരു രാജാവിന്റെ അടുത്തു ചെന്ന്‌ ഇതുപോലെ ഒന്നു വിരട്ടി നോക്കിയാല്‍ അറിയാം വ്യത്യാസം.

    വിശ്വാമിത്രന്‍ രാമനോടൊപ്പം എന്നു പോയിട്ട്‌ സ്വയം ജീവനോടു കൂടി പോകുമോ എന്ന്‌

    ReplyDelete