ദാനേ തപസി ശൗര്യേ വാ വിജ്ഞാനേ വിനയേ നയേ
വിസ്മയോ ന ഹി കര്‍ത്തവ്യോ ബഹുരത്നാ വസുന്ധരാ
ഭൂമിയിലുള്ള ധനത്തിനൊന്നും ഒരു അളവുമില്ല, പിന്നെ എന്താ ഇത്ര ബഹളം?
എല്ലായിടത്തും വഴക്ക്, പിടിച്ചുപറി?
ഉള്ളതു കൊണ്ട് ജീവിക്കാമെന്നു വിചാരിച്ചാല്‍ തീര്‍ക്കണമെന്നു വിചാരിച്ചാല്‍ പോലും തീരാത്തത്ര സമ്പത്തുള്ള ഭൂമിയില്‍ നരകം ഉണ്ടാക്കുന്നത് ആരാണ്? അഥവാ എന്താണ്?
കുഞ്ഞുണ്ണീ മാഷുടെ ഈ കൊച്ചു കവിത ഓര്‍മ്മ വരുന്നു
തന്റെ വയറും വായയും ചെറുതായിപ്പോയതില്‍ വിഷമിച്ചു കൊണ്ട് പഞ്ചാരയുടെ ഒരു കുന്നിനു മുന്നില്‍ ഇരുന്നു കരയുന്ന എറുമ്പ് - എല്ലാം കൂടി ഒന്നിച്ചു വിഴുങ്ങാനുള്ള കഴിവു തരാത്തതില്‍ ദൈവത്തെ ശപിക്കുന്ന എറുമ്പ്
"പഞ്ചാരക്കുന്നിന്റെ മുന്നിലിരുന്ന്
കുഞ്ഞിയുറുമ്പ് കരഞ്ഞു
എത്ര ചെറിയതാണെന്റെ വായ
എത്ര ചെറിയതാണെന്‍ വയറും"
Saturday, November 01, 2008
Subscribe to:
Post Comments (Atom)
മികച്ച രത്നഹാരികളാകാനുള്ള നെട്ടോട്ടത്തിലാണ് നമ്മൾ.
ReplyDeleteഎല്ലാ ഉറുമ്പുകൾക്കും മുന്നിൽ പഞ്ചാരച്ചാക്കിന്റെ കെട്ടഴിഞ്ഞ ചരിത്രമില്ല.
കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞിക്കവിത ഓര്‍മിപ്പിച്ചതിനു നന്ദി.
ReplyDeleteഓരോ ഉറുമ്പിനും ആവശ്യമായത് അവനവനു കിട്ടും, അല്ലാതെ ചാക്ക് നോക്കി നടന്നാല്‍ ഒരിക്കലും ഉള്ള പഞ്ചസാര പോലും ആസ്വദിച്ച് കഴിക്കാന്‍ കഴിയില്ല. കുഞ്ഞുണ്ണി മാഷാണ് ഈയുള്ളവന് ഏറ്റവും പ്രിയപ്പെട്ട കവിയും തത്ത്വചിന്തകനും. നന്ദി.
ReplyDeleteകുറച്ചു കൊച്ചു വാക്കുകള്‍ കൊണ്ട് വളരെ വലിയ കാര്യങ്ങള്‍ പറഞ്ഞു തന്ന “വലിയ” കൊച്ചു കുഞ്ഞുണ്ണിമാസ്റ്ററുടേ ആത്മാവിനു പ്രണാമം!
ReplyDeleteഇടക്കിടക്കു ഇതുപോലുള്ള തത്വങ്ങള്‍ മൂഢസ്വര്‍ഗ്ഗത്തിലെ അത്യാഗ്രഹികളെ ഓര്‍മ്മപ്പെടുത്തുന്ന താങ്കള്‍ക്കും, അതുപോലുള്ള സജ്ജനങ്ങള്‍ക്കും നമസ്കാരം!
sathyam!
ReplyDeleteവികടശിരോമണി ജീ,
ReplyDeleteപഞ്ചാര ചാക്കിലായതും അതിനു കെട്ടുണ്ടായതും അല്ലേ പ്രശ്നമുണ്ടാക്കിയത്! അതുകൊണ്ടല്ലെ എല്ലാ ഉറുമ്പുകള്‍ക്കു മുന്നിലും തുറക്കുന്നില്ല എന്നങ്ങേയ്ക്ക് എഴുതേണ്ടി വന്നത്
വികടശിരോമണി ജീ,
ReplyDeleteപഞ്ചാര ചാക്കിലായതും അതിനു കെട്ടുണ്ടായതും അല്ലേ പ്രശ്നമുണ്ടാക്കിയത്! അതുകൊണ്ടല്ലെ എല്ലാ ഉറുമ്പുകള്‍ക്കു മുന്നിലും തുറക്കുന്നില്ല എന്നങ്ങേയ്ക്ക് എഴുതേണ്ടി വന്നത്