Friday, November 14, 2008
ബലെ ബലെ ബലെ ഭേഷ്
പണ്ട് എന്നു വച്ചാല്‍ വളരെ പണ്ട് ആരോ ചിലരൊക്കെ മനുഷ്യനു വേണ്ട ചില കാര്യങ്ങള്‍ സംസ്കൃതത്തിലെഴുതിവച്ചു.
ക്രമേണ ക്രമേണ അതില്‍ നിന്നും തങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ സ്വരൂപിക്കുവാന്‍ സാധിച്ചേക്കും എന്നു മനസ്സിലാക്കിചിലര്‍ അതിനെ തങ്ങളുടെ കുത്തകയാക്കി വച്ചു.
അതു വേറെ ആരും പഠിക്കാതിരിക്കുവാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. നാടിനെ കുട്ടിച്ചോറാക്കുന്നതിലും തങ്കാര്യം നേടുന്നതിലും അവര്‍ വിജയിക്കുകയും ചെയ്തു.
വന്നു വന്ന് ആ ഭാഷ ആര്‍ക്കും വലിയ നിശ്ചയമില്ലാതായി.
ഇപ്പോള്‍ ആര്‍ക്കു വേണമെങ്കിലും എന്തു വേണമെങ്കിലും എഴുതാം - അതുകേട്ട് കയ്യടിക്കാനും ആളുണ്ടാകും.
അങ്ങനെ എഴുതുന്നവര്‍ ഇനി പുതിയ ബ്രാഹ്മണന്മാരായിരിക്കും അല്ലേ?
കാണണ്ടെ ഒരു സാമ്പിള്‍
നിങ്ങള്‍ എന്താണ് ഇക്ഷു എന്ന വാക്കിനര്‍ത്ഥം പഠിച്ചത്?
ഞാന്‍ പഠിച്ചത് കരിമ്പ് എന്നാണ്. ഇനി കാലം മാറിയപ്പോള്‍ അര്‍ത്ഥവും മാറിയോ പോലും
മധുരത എന്നു വച്ചാല്‍ മാധുര്യം എന്നാണ് ഞാന്‍ പഠിച്ചത്.
അറിവുള്ളവര്‍ കുറച്ചു കൂടി പറഞ്ഞു തന്നാല്‍ നന്നായിരുന്നു
ഇവിടെ കാണുന്നു "യന്ത്രാര്‍പ്പിതോ മധുരതാം ന ജഹാതി ചേക്ഷു " എന്ന വരിയുടെ അര്‍ത്ഥം വിവരിക്കുന്നിടത്ത് - എത്ര ചതച്ചാലും ചൂരലിന് ബലക്കുറവുണ്ടാകുന്നില്ല " എന്ന്
ഈ ബ്ലോഗ്ഗില്‍ ഇതുപോലെയുള്ള അര്‍ത്ഥവൈകല്യം ധാരാളം കണ്ടിരുന്നു.
പക്ഷെ ആദ്യം ഒരിക്കല്‍ അക്ഷരം തെറ്റു തിൂത്തി കമന്റിട്ടിരുന്നതിന്റെ ശെഷം കമന്റിടുന്നതില്‍ കാര്യമില്ല എന്നു തോന്നി നിര്‍ത്തിയതാണ്
പക്ഷെ വായിക്കുന്ന ചിലര്‍ ബലെ പറയുമ്പോള്‍ - അവര്‍ക്കതിനു പ്രത്യേക ഉദ്ദേശ്യങ്ങള്‍ കാണുമായിരിക്കും- ചില സാധുക്കള്‍ വഴിതെറ്റിപ്പോയേക്കാം എന്നു തോന്നി.
ആ ബ്ലോഗില്‍ തന്നെ " ദ്വിജഭുക്തശേഷം " എന്ന വാക്കിനേയും വ്യഖ്യാനിച്ചിട്ടുണ്ട്.
ബ്രാഹ്മണന്റെ എച്ചില്‍ തിന്നണം എന്ന് വരുത്താന്‍ ്
ദ്വിജന്‍ എന്ന വാക്കിന്റെ ലക്ഷണം അദ്ദേഹം തന്നെ അതിനു മുമ്പൊരദ്ധ്യായത്തില്‍ പറഞ്ഞത്!് വായിച്ചിരിക്കുമല്ലൊ.
"ഏകാഹാരേണ സന്തുഷ്ട---" ഒര്‍ ദിവസം ഒരു നേരത്തെ ആഹാരം കൊണ്ട് തൃപ്തനായവന്‍, എന്നു തുടങ്ങി ബാക്കിയും കൂടി വായിക്കുക.
മേല്‍പറഞ്ഞ ശ്ലോകം കഴിഞ്ഞു വരുന്ന ശ്ലോകം നോക്കുക-
"ദൂരാഗതം പഥി ശ്രാന്തം ---" ഇത്യാദി
വിദ്യനല്‍കുന്നവനും അതിഥിയ്ക്കും മറ്റും ഭോജനം നല്‍കാതെ ഭക്ഷിക്കുന്നതാണ് പ്രതിപാദ്യവിഷയം.
അവര്‍ക്കു നേദിച്ച ശേഷമേ ആഹാരം കഴിക്കാവൂ എന്നു താല്‍പര്യം.
ഇതൊക്കെ മനസ്സിലാകണമെങ്കില്‍ ജന്മപുണ്യം വേണം കൂടുതല്‍ പറയുന്നില്ല.
ഇനിയും ഇതുപോലെ കുടകപ്പാലപ്പൂവിന്റെ തേന്‍ കുടിച്ചു സുഖം അഭിനയിക്കുന്ന തേനീച്ചയെ - മുള്ളുണ്ടെന്നു മനസ്സിലാക്കിയതായും, തവിയെ കുട്ടിയായും ഉള്ള ഭയങ്കര വ്യാഖ്യാനങ്ങള്‍ കണ്ട് ആനന്ദതു ന്ദിലരാകൂ
ബലെ ബലെ ബലെ ഭേഷ്
മഹാമന്ത്രിയായ ശേഷവും കുടിലില്‍ താമസിച്ചു ഭരണം നടത്തിയിരുന്ന ചാണക്യന്റെ പേര് നശിപ്പിക്കുന്ന ആ ബ്ലോഗിനോട് ഉള്ള എന്റെ അനിഷ്ടം തുറന്ന് പ്രകടിപിക്കുന്നു
Subscribe to:
Post Comments (Atom)
മഹാമന്ത്രിയായ ശേഷവും കുടിലില്‍ താമസിച്ചു ഭരണം നടത്തിയിരുന്ന ചാണക്യന്റെ പേര് നശിപ്പിക്കുന്ന ആ ബ്ലോഗിനോട് ഉള്ള എന്റെ അനിഷ്ടം തുറന്ന് പ്രകടിപിക്കുന്നു
ReplyDelete"ഇതൊക്കെ മനസ്സിലാകണമെങ്കില്‍ ജന്മപുണ്യം വേണം കൂടുതല്‍ പറയുന്നില്ല."
ReplyDeleteപണിക്കര്‍സാര്‍ എന്താണാവോ ഉദ്ദേശിച്ചത്?
സംസ്കൃതം തീരെ വശമില്ല, ഹിന്ദി പോലും അക്ഷരങ്ങള്‍ വായിക്കാമെന്നല്ലാതെ അര്‍ത്ഥം ഗ്രഹിക്കാന്‍ പാടാണ്. അതിനാല്‍ ശരിതെറ്റുകള്‍ പറയാനാവുകയില്ല. പുതിയ ഒന്നു വായിക്കുമ്പോള്‍ ഭേഷ് എന്ന് പറയുന്നു.
"സംസ്കൃതം തീരെ വശമില്ല, ഹിന്ദി പോലും അക്ഷരങ്ങള്‍ വായിക്കാമെന്നല്ലാതെ അര്‍ത്ഥം ഗ്രഹിക്കാന്‍ പാടാണ്. അതിനാല്‍ ശരിതെറ്റുകള്‍ പറയാനാവുകയില്ല. പുതിയ ഒന്നു വായിക്കുമ്പോള്‍ ഭേഷ് എന്ന് പറയുന്നു."
ReplyDelete@ അനില്‍@ബ്ലോഗ്
അതുകൊണ്ടു തന്നെയാണ് ഈ പോസ്റ്റ് ഇടണം എന്നു തോന്നിയത്.
അര്‍ത്ഥം ശരിക്കറിയില്ലെങ്കില്‍, എഴുതാതിരിക്കുന്നതാകും ഭംഗി.
ഈ എഴുതിയതൊക്കെ പഴേ ചാണക്യന്റെ അഭിപ്രായമാണ് തന്റെതല്ല എന്നു കൂടി ടിപ്പണി ചേര്‍ക്കുമ്പോള്‍ മലയാളം എഴുതാതെ സംസ്കൃതം മാത്രം എഴുതിയാല്‍ അതിന്റെ അര്‍ത്ഥം അറിയാവുന്നവര്‍ മനസ്സിലാക്കികൊള്ളും, അറിയാത്തവര്‍ ചുരുങ്ങിയ പക്ഷം തെറ്റ് മനസ്സിലാക്കാതെയും ഇരിക്കും.
ഇത് വിവരക്കേട് എഴുതി വച്ചിട്ട് അത് ചാണക്യന്റെ തലയിലും വയ്ക്കുന്നു.
അതോ ഇനി ഇവരൊക്കെ സാക്ഷാല്‍ ചാണക്യനെക്കാള്‍ ഒക്കെ വലിയവരായിരിക്കുമോ
?
അനിലേ-
ReplyDeleteപാചകത്തിനുപയോഗിക്കുന്ന തവി അതില്‍ കിടന്നിളകിയിട്ടും അത് ആ ആഹാരത്തിന്റെ രുചി അറിയുന്നില്ല, അതുപോലെ ആണ് വേദങ്ങളെല്ലാം പഠിച്ചാലും ആത്മജ്ഞാനമുണ്ടാകാത്തവനും എന്നാണ്‍` "ദര്‍വീ പാകരസം യഥാ എന്നവസാനിക്കുന്ന ശ്ലോകത്തിനര്‍ത്ഥം.
കരിമ്പ് എത്ര നേരം ചക്കിലിട്ടാട്ടിയാലും അതിന്റെ മാധുര്യം ഉപേക്ഷിക്കുന്നില്ല എന്നാണ് "യന്ത്രാര്‍പ്പിതോ മധുരതാം ന ജഹാതി ചേക്ഷു" എന്ന വരിയുടെ അര്‍ത്ഥം അല്ലാതെ ചൂരല്‍ ചതച്ചാല്‍ എന്നല്ല.
എഴുതുവാനാണെങ്കില്‍ ആ ബ്ലോഗ് മുഴുവനും ഇതുപോലെ എഴുതേണ്ടി വരും . അതെല്ലാം വായിച്ച് ഓരോ സാധുക്കള്‍ ഉദാത്തം ഉഗ്രദണ്ഡം എന്നൊക്കെ ഘോഷിക്കുന്നതു കാണുമ്പോള്‍ കഷ്ടം എന്നല്ലാതെ അവരെ കുറിച്ച് എന്തു പറയും.
പക്ഷെ വേറെ ചില സാധുക്കള്‍ ചിലപ്പോല്‍ ഇതൊക്കെ ശരിയാണെന്നും ധരിച്ചേക്കും എന്നു തോന്നി
ഞാന്‍ എന്ന സാധു(?) അവിടെ എഴുതിയിരുന്നത് ശരിയാണെന്ന് ധരിച്ചതായിരുന്നു. തിരുത്തിത്തന്നതിനു നന്ദി.
ReplyDelete"യന്ത്രാര്‍പ്പിതോ മധുരതാം ന ജഹാതി ചേക്ഷു " എന്നതിന്റെ ശരിയായ അര്ത്ഥം എന്താൺ?
യന്ത്രത്തില്‍ അര്‍പ്പിക്കപ്പെട്ട (ചക്കില്‍ ആട്ടിയ) കരിമ്പ് അതിന്റെ മാധുര്യം ഉപേക്ഷിക്കുന്നില്ല
ReplyDeleteഎന്നു മുകളില്‍ എഴുതിയിട്ടുണ്ടല്ലൊ.
ആനകള്‍ ലീലാപ്രിയരാണ്, അതിനെ വയസ്സായ ആന ഇണചേരുന്നു എന്നും,
താമരയെ ഒഴിവാക്കി
മറുനാട്ടില്‍ താമസിക്കേണ്ടിവരുന്ന തേനീച്ചകള്‍
കുടജപുഷ്പരസത്തില്‍ - കുടകപ്പാലയുടെ പൂവിന്റെ തേന്‍ കഴിച്ച് സുഖം അഭിനയിക്കേണ്ടി വരുന്നതും പ്രകരണത്തില്‍ കൊടുത്തിട്ടുള്ള അര്‍ത്ഥവും,
"വിമുഞ്ചതി ശ്രീര്യദി ചക്രപാണി" - സാക്ഷാല്‍ ഈശ്വരനാണെങ്കില്‍ പോലും ഐശ്വര്യം അവനെ ഉപേക്ഷിക്കും എന്നതിന് ഈശ്വരനു പോലും രക്ഷിക്കാനാവുകയില്ല എന്നും മറ്റും
എത്രയാണപ്പാ കണ്ടു മിണ്ടാതിരിക്കുക?
അല്ല പുസ്തകത്തിന്റെ പേരു പോലും അറിയാന്‍ പാടില്ലാത്തയാളില്‍ നിന്നും കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുക
ഈ എഴുതുന്നതൊക്കെ സ്വന്തം അഭിപ്രായമാണെന്നു കൂടി അങ്ങു ചേര്‍ത്താല്‍ മതി.
ReplyDeleteഅല്ലാതെ ആരെങ്കിലും ചോദിക്കുമ്പോള്‍ അത് തന്റെ അഭിപ്രായമല്ല സാക്ഷാല്‍ ചാണക്യന്റെ ആണ് എന്നു കൂടി പറയുമ്പോള്‍--,
ഒന്നുകില്‍ ശരിക്കുള്ള അര്‍ത്ഥം എഴുതണം അല്ലെങ്കില്‍ അത് സ്വന്തം പടപ്പാണെന്നു സമ്മതിക്കണം
പണിക്കർ സാർ,
ReplyDeleteഒരുപാട് നന്ദിയുണ്ട്,ഈ പോസ്റ്റിന്.കാരണം സാർ പറഞ്ഞ ഗണത്തിലൊന്നും പെടാത്ത ഒരു ക്രൂരനാണു ഞാൻ.കുറച്ചുകാലം സംസ്കൃതം പഠിച്ചതാണ്,എന്നിട്ടും ആ ബ്ലോഗ് കൃത്യമായി വായിക്കാതെ കമന്റിട്ടു.സംസ്കൃതശ്ലോകങ്ങളെ ഒത്തു നോക്കാൻ നിന്നില്ല.ഇപ്പോൾ ഈ പോസ്റ്റ് കണ്ട ശേഷം ഒന്നുകൂടെ പോയി മനസ്സിരുത്തി വായിച്ചു,സാർ പറഞ്ഞ കാര്യങ്ങൾ ബോധ്യമാവുകയും ചെയ്തു.ചിലതൊക്കെ വ്യാഖ്യാനഭേദങ്ങളാണ്,ചിലത് നോൺസെൻസും.കൃത്യമായി വായിക്കാതെ കമന്റിട്ട തെറ്റ് എന്റേതുതന്നെ.താരതമ്യേന ലളിതമായ ശ്ലോകങ്ങളായതിനാൽ പരിഭാഷയെ സംശയിക്കേണ്ടന്ന് തെറ്റിദ്ധരിച്ചുപോയി.എന്റെ പിഴ,എന്റെ വലിയ പിഴ.ഈ പോസ്റ്റിന് നന്ദി.
പ്രിയ വി ശി ജീ
ReplyDeleteതൗര്യത്രികം പോലെയുള്ള ഒരു ബ്ലോഗ് എഴുതുന്ന താങ്കളെ പോലെയുള്ളവര്‍ അവിടെ കമന്റിടുന്നതു കാണുമ്പോള്‍ ചിലരെങ്കിലും തെറ്റിദ്ധര്‍കും എന്നു തോന്നിയതായിരുന്നു ഈ പോസ്റ്റിനാധാരവും. നന്ദി
പക്ഷെ ആ ചാണക്യന്റെ കണ്ണും പ്രൊഫയിലിലെ കണ്ണും, ആ എന്തോ ആകട്ടെ
"പക്ഷെ ആ ചാണക്യന്റെ കണ്ണും പ്രൊഫയിലിലെ കണ്ണും, ആ എന്തോ ആകട്ടെ”
ReplyDeleteഹ..ഹ..ഹ...ഇതെനിക്കു പിടിച്ചുമാഷേ...
സ്വന്തം ഉടമസ്ഥതയിലുള്ള രണ്ട് ബ്ലോഗ് തന്നെ നടത്തിക്കൊണ്ടു പോകാൻ സമയം തികയുന്നില്ല.അപ്പൊഴാ തർജ്ജമ...
സാറേ, ഞാനല്ല ചാണക്യന്‍. പക്ഷെ ആളെ എനിയ്ക്കറിയാം. എതിരന്‍ കതിരവന്‍!
ReplyDeleteഅതേയതേ എനിക്കും അറിയാമായിരുന്നു
ReplyDeleteഞാനതങ്ങോട്ടു പറയണം എന്നു വിചാരിച്ചതേ ഉള്ളു
ദൈവമേ! സമസ്ക്രിതം വാലും തുമ്പുമറിയാത്ത ഞാനോ? (അതെ . അതാണല്ലൊ പ്രശ്നം അല്ലെ? അപ്പൊ...ഞാന്‍ തന്നെ ആണോ?)
ReplyDeleteചാണക്യാ ഒന്നിവിടം വരെ വരൂ. (ആ മൊട്ടത്തലയില്‍ ഒന്ന് ഉമ്മ വയ്ക്കാനാ)
പണിക്കര്‍സാറെ,
ReplyDeleteഎതിരവന്‍ കതിരവന്‍, ചാണക്യന്‍ ഇതു രണ്ടും ഒരാളാണോ?
വികടശിരോമണി ആളു പുലിയാണെന്നു നേരത്തേ തോന്നിയിരുന്നു, മാത്രവുമല്ല ഒരു സീനിയര്‍ ആളും.
:)
തമാശകളു തന്നെ. എതിരന്‍ അല്ല ചാണക്യനെന്നു അറിയാമായിട്ടും ചുമ്മാ അടി കൂടുവാണൊ?
ReplyDeleteഅങ്ങേരെന്തെങ്കിലും എഴുതിപോട്ടെന്റെ പണിക്കരു മാഷെ.സന്തൊഷ് മാധവന്മാരും, തങ്ങളുമാരും ഡീക്കന്മാരും വാഴുന്ന നാടല്ലെ. എല്ലാം തെകഞ്ഞാരുണ്ട് ഈ ഭൂലോകത്തില്‍??
കുടുംബസ്ഥനും ,ഒരു കുട്ടിയുടെ അച്ഛനുമായ അനിൽ എന്നെ സീനിയറെന്നോ!ഗൂഗുൾ അടിക്കാനുള്ള സൌകര്യം നൽകിയിട്ടില്ലെന്നു കരുതി ഇത്ര ധൈര്യം വേണ്ട:)
ReplyDeleteസംസ്കൃതം ജനങ്ങള്‍ സംസാരിച്ചിരുന്ന ഭാഷയായിരുന്നില്ലല്ലോ.
ReplyDeleteബ്രാഹ്മണര്‍ ജനചൂഷണത്തിനായി പാലിഭാഷയെ കോപ്പിയടിച്ച് ഉണ്ടാക്കിയ കുരുട്ടു ഭാഷയല്ലേ സംസ്കൃതം ?
ഇതാരാ ഈ വികടശിരോമണി? ഞാനും ചാണക്യനും ഒനാണെന്നൊ? കഥകളിയൊക്കെയാണു ആശാന്റെ താല്‍പ്പര്യം. ഏതോ സീനിയര്‍ ആളായിരിക്കും. കണ്ണു പിടിയ്ക്കുന്നില്ലെ എന്നു സംശയം. ഒരു കണ്ണേ ഉള്ളു താനും.
ReplyDeleteഎതിരന്‍ ജീ ഇനി ഒരു വഴിയേ ഉള്ളു
ReplyDeleteനമ്മുടെ യാരിദിനോട് ചോദിക്കാം ആരാണ് എതിരന്‍ എന്ന്
കേട്ടിട്ടില്ലെ " നീയാരാണെന്നു നിനക്കറിയിലെങ്കില്‍ നീ എന്നോട് ചോദിക്ക് നീയാരാണെന്ന് (കട പപ്പു)
ചാണക്യന്റെ പട്ടം ഏതായാലും ഉറച്ച മട്ടാ
വികടശിരോമണീ, എന്തിനാണു ഇങ്ങനെ ഉരുണ്ടു കള്യ്ക്കുന്നത്? അങ്ങയെക്കാളും വളരെ പ്രായം കുറഞ്ഞ എന്നെപ്പറ്റി ഇങ്ങനെ തെറ്റിദ്ധാരണ ഉണ്ടാക്കിവിടുന്നത് ശരിയോ? താങ്കളുടെ എഴുത്തും പ്രമേയങ്ങളും (വൃത്തം ഛന്ദസ്, കഥകളി..) ഒന്നും ചെറുപ്പക്കാരുടെ രീതിയല്ലല്ലൊ.
ReplyDeleteഅങ്ങ് സീനിയറാണെന്നു സമ്മതിക്കുകയൊന്നും വേണ്ട ചെറുപ്പക്കാരായ ഞങ്ങളെ വേറുതെ വിടുക.
കുഞ്ഞേ കതിരവാ,
ReplyDeleteകതിരിൽ വളം വെച്ചിട്ടു കാര്യമില്ലെന്ന് മോൻ കേട്ടിട്ടില്ലേ?ഇനി നിങ്ങൾ കുട്ടികളൊക്കെ ഉപദേശിച്ചാലും ഞാൻ നന്നാവുമോ?
ചാണക്യസൂത്രങ്ങൾ തന്നിഷ്ടപ്രകാരം വളച്ചൊടിച്ചുപരിഭാഷ ചെയ്യുന്നതിലൂടെ കുട്ടിക്കെന്ത് സംതൃപ്തിയാണ് ലഭിക്കുന്നത്? ഒബാമയുമായുള്ള സൌഹൃദം വെച്ച്,ഇന്ത്യയുടെ പൈതൃകസമ്പാദ്യങ്ങളെ അപമാനിക്കാൻ ഇറങ്ങിരിയിക്കയാണോ?യാരിദിനേപ്പോലുള്ള ശുദ്ധമനസ്കരായ കുട്ടികളെ പറ്റിക്കും പോലെ പണിക്കർ സാറെയും എന്നെയുമൊക്കെ പറ്റിക്കാം എന്നു കരുതിയോ?ഞങ്ങൾ ഓണം കുറെ കൂടുതൽ ഉണ്ടതാണെന്നോർക്കണ്ടേ?
അന്തസ്സായി സ്വന്തം ചാണക്യനാമത്തിൽ മോൻ പുറത്തുവരൂ.പട്ടം ഉറപ്പായെന്ന് മനസ്സിലായില്ലേ?
അലാതം തിന്ദുകസ്യേവ മുഹൂർത്തമപി വിജ്ജ്വല;
മാ തുഷാഗ്നിരിവാനർച്ചി:കാംകരംഖാ ജിജീവിഷു:
മുഹൂർത്തം ജ്വലിതം ശ്രേയോ,ന തു ധൂമായിതം ചിരം.{ഇതു പാലിയോ സംസ്കൃതമോ?:)}
(കുറച്ചുനേരമെങ്കിലും പനച്ചിക്കൊള്ളി പോലെ ആളിക്കത്തുക,ഉമിത്തീ പോലെ നാളമില്ലാതെ ജീവിക്കാനിടവരരുത്.തെല്ലിട ആളിക്കത്തലാണ് നല്ലത്,ഏറെ നേരം പുകഞ്ഞുകിടക്കലല്ല.)
ഇതു മോൻ പലവുരു ഉരുവിട്ടു പഠിക്കാനായി എഴുതിയതാണ്.മോനു നല്ല ഭാവിയുണ്ട്.അത് ഗൂഡാലോചനകളിൽ നിന്ന് നശിപ്പിക്കരുത്.
-----
പണിക്കർ സാറേ,കുട്ട്യോൾടെ ഓരോ കളികൾ!നമുക്കു ക്ഷമിക്കാം.
"കുഞ്ഞേ കതിരവാ,
ReplyDeleteകതിരിൽ വളം വെച്ചിട്ടു കാര്യമില്ലെന്ന് "
അതു ശരി അപ്പോ കതിരന്‍ തന്നെയാണ് വികടനും ശിരോമണിയും അല്ലേ അങ്ങനെ വരട്ടെ ഒന്നായ നിന്നെയിഹ മൂന്നെന്നു കണ്ടളവില്‍
ഏകം സത്,ഇന്ത്യാഹെറിറ്റേജ് ബഹുധാ വദന്തി.(ഇതു പാലി തന്നെ)
ReplyDeleteപണിക്കർ സാറേ,ബാക്കികൂടെ ചൊല്ലൂ,പണ്ടേക്കണക്കെ വരുവാൻ...
ഹോ , ഇതു കലക്കി.
ReplyDeleteവികടശിരോമണി,
എതിരന്‍ കതിരവന്‍ ചാണക്യനാണോ?
അവട്ടേന്നെ,
ആര് ആരെന്ന് അറിഞ്ഞിട്ട് നമുക്ക് പ്രത്യേക കാര്യം വല്ലതും ഉണ്ടോ?
വികടശിരോമണിയെ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ഞാന്‍ അറിയുന്നു, ചാണക്യനേയും. എന്നേയും നിങ്ങള്‍ക്ക് അങ്ങിനെ അല്ലെ പരിചയം. അതങ്ങിനെ നില്‍ക്കട്ടെ, രൂപമില്ലാത്ത,പ്രായമില്ലാത്ത, മുഖങ്ങളില്ലാത്ത ആളുകളായി. ഒരു വ്യക്തിയുടെ ഐഡന്റിറ്റി ഒരു പരിധിയാണെന്നാണ് ഞാന്‍ കരുതുന്നത്.
വിട്ടേക്കെന്നെ. താന്‍ വലിയ പണ്ഡിതനൊന്നുമല്ലെന്നു ചാണക്യന്‍ ആമുഖത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. തെറ്റുകാണുകയോ, വിമര്‍ശനം നടത്തുകയോ ചെയ്യുന്നത് ആ ബ്ലോഗ്ഗിലാവുകയല്ലെ രസം?
കതിരവൻ അമേരിക്കയിലല്ലേ,ഉണർന്നു വരട്ടെ,എന്നിട്ടേ പറയാൻ പറ്റൂ ഞാനും കതിരവനും ഒന്നാണോ എന്ന്:)
ReplyDeleteഅതുശരിയാ
ReplyDeleteകതിരവന്‍ ഉണര്‍ന്നിട്ട് അദ്ദേഹത്തോട്` നമുക്ക് ചോദിക്കാം നമ്മളെലാം ഒന്നാണൊ എന്ന്.
പിന്നെ മുമ്പെ പറഞ്ഞ "പണ്ടെക്കണക്കു വരുവാന്‍ --"പറയാത്തത് ഞാന്‍ അതു നിര്‍ത്തിയതുകൊണ്ടാണ് ഇനി വന്നിട്ടും കാര്യമില്ല
ചിത്രകാരാ,
ReplyDeleteഈ പാലിഭാഷ ഏതു സ്ഥലത്തെ സംസാരഭാഷയായിരുന്നു?
സംസ്കൃതം പൂർവ്വികരുടെ സംസാരഭാഷയായിരുന്നോ എന്നറിയില്ല. അന്ന് വേറെ ഭാഷ ഉണ്ടായിരുന്നോ എന്നും അറിയില്ല. പക്ഷെ ഈ വാർത്ത ഇവിടെയും,
http://timesofindia.indiatimes.com/articleshow/msid-1199965,prtpage-1.cms
(ഇതിന്റെ ലിങ്ക് കൊടുക്കാൻ കഴിയുന്നില്ല)
ഇവിടെയും ഒന്നു വായിച്ചു നോക്കൂ.