Thursday, March 19, 2009

എഴുത്തും ഭാഷയും

'രക്ഷതു' എന്നത്‌ രക്ഷിക്കുമാറാകട്ടെ എന്നര്‍ത്ഥം വരുന്ന വാക്ക്‌.

ഈശ്വരോ രക്ഷതു എന്നു സാധാരണയായി പറയാറുള്ള ഒരു പ്രയോഗം.

സംസ്കൃതം എന്തെഴുതിയാലും അവസാനം വിസര്‍ഗ്ഗം വേണം എന്നൊരു അന്ധവിശ്വാസം ഉണ്ടോ പോലും

ഇതൊക്കെ വായിച്ചപ്പോള്‍ എഴുതിപ്പോയതാണ്‌.

"കേട്ടിട്ടുള്ളതല്ലാതെ, ഇത്രയും വിശദമായി മുമ്പ് വായിച്ചിട്ടില്ല. എന്തായാലും വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. :-) നന്ദി.

ശോകം, അല്ലല്ലോ ശ്ലോകം, കേമം ആയിട്ടുണ്ട്‌. ഈശ്വരോ രക്ഷതു എന്നത് ഈശ്വരോ രക്ഷതുഃ എന്ന് വേണ്ടേ എന്ന് ഒരു സംശയം! ഈയുള്ളവന്‍റെ സംസ്കൃത പാണ്ഡിത്യം എടുത്ത്‌ കാണിക്കാന്‍ കിട്ടുന്ന അവസരം അല്ലയോ! ഹി ഹി ഹി.
----------

March 18, 2009 5:13 AM
കൂതറ തിരുമേനി said...
@ ശ്രീ @ശ്രേയസ്സ്
സരളമായി ഒന്ന് വിശദീകരിക്കാം എന്ന് കരുതി.ശ്ലോകം എന്നാണല്ലോ എഴുതിയിരിക്കുന്നത്. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.തൂലികാനാമക്കാര്‍ ശാന്തരും സ്വന്തം പേരില്‍ എഴുതുന്നവര്‍ തെറിവിളിക്കുകയും ചെയ്യന്ന കാലമാണ് ഇത്.കലികാലം അല്ലാതെന്താ പറയുക.ശിവ ശിവ.പിന്നെ "ഈശ്വരോ രക്ഷതുഃ " താങ്കള്‍ എഴുതിയത് തന്നെ ശരി.ആ വട്ടമിടാന്‍ നോക്കി. നടന്നില്ല. പിന്നെ താങ്കള്‍ എഴുതിയത് കോപ്പി ചെയ്തു വീണ്ടും പോസ്റ്റ് ചെയ്തു.
March 18, 2009 8:54 AM
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
"പിന്നെ "ഈശ്വരോ രക്ഷതുഃ " താങ്കള്‍ എഴുതിയത് തന്നെ ശരി.ആ വട്ടമിടാന്‍ നോക്കി. നടന്നില്ല. പിന്നെ താങ്കള്‍ എഴുതിയത് കോപ്പി ചെയ്തു വീണ്ടും പോസ്റ്റ് ചെയ്തു."

???മനസ്സിലായില്ല.

March 18, 2009 9:36 AM
ശ്രീ @ ശ്രേയസ് said...
ഹെന്റമ്മേ, ഞാന്‍ വെറുതെ അടിച്ചതാ! ആ "ഈശ്വരോ രക്ഷതുഃ ". അപ്പോള്‍ ശരിയായോ!! പണ്ട് കാളേജില്‍ പഠിക്കാനെന്നും പറഞ്ഞു പോകുമ്പോള്‍ കറക്കി കുത്തി ടെസ്റ്റ് ജയിച്ചത്‌ ഇപ്പോള്‍ ഓര്‍മ്മ വരുന്നു! :-)

March 18, 2009 9:57 AM
Santhosh | പൊന്നമ്പലം said...
ആ വട്ടത്തിന്റെ (രക്ഷതുഃ) പേര് വിസര്‍ഗ്ഗം എന്നാണേ!

March 18, 2009 10:02 AM
കൂതറ തിരുമേനി said...
@ സന്തോഷ്
അല്പം ഹാസ്യത്തോടെ പറഞ്ഞതാ കേട്ടോ. വിസര്‍ഗ്ഗം എന്നറിയാമായിരുന്നു.വിസര്‍ഗ്ഗം ഇടാന്‍ ശ്രമിച്ചിട്ട് നടന്നില്ല.താങ്ക്സ്

@ ഇന്‍ഡ്യാഹെറിറ്റേജ്‌:
ആദ്യം എഴുതിയപ്പോള്‍ വിസര്‍ഗ്ഗം വിട്ടു പോയിരുന്നു.ശ്രീ@ശ്രേയസ് അത് ചൂണ്ടിക്കാണിച്ചപ്പോള്‍ ആ കമന്റില്‍ നിന്ന് വിസര്‍ഗ്ഗമുള്‍പ്പടെ കോപ്പി ചെയ്തു പോസ്റ്റില്‍ ഇട്ടു കറക്റ്റ് ചെയ്തു എന്നാണ് പറഞ്ഞത്.
"


ഒരാള്‍ ആദ്യം എഴുതുന്നു, വേറൊരാള്‍ തിരുത്തുന്നു, അതുകേട്ട്‌ ആദ്യത്തെയാള്‍ താനെഴുതിയ ശരിയായ പദത്തെ തെറ്റാക്കി തിരുത്തുന്നു, എന്നിട്ട്‌ അതാണ്‌ ശരി എന്നു പറയുന്നു. അപ്പോള്‍ രണ്ടാമന്‍ കറക്കിക്കുത്തിയതാണെന്ന് -

ആകെ തമാശ

ചിരിക്കണോ കരയണൊ എന്നു മനസ്സിലാകുന്നില്ല.

ഇപ്പോള്‍, പഠിച്ചു കൊണ്ടിരുന്ന കാലത്തെ ഒരു സംഭവമാണോര്‍മ്മ വരുനത്‌.

എക്സ്‌ എന്ന സുഹൃത്ത്‌ ബയോകെമിസ്റ്റ്രി സെഷനല്‍ പരീക്ഷ നടക്കുമ്പോള്‍ വൈ എന്ന സുഹൃത്തിന്റെ കടലാസു നോക്കി അയാള്‍ എഴുതിയതു പോലെ ഒക്കെ എഴുതി വച്ചു. അവസാനം മാര്‍ക്ക്‌ വന്നപ്പോള്‍ എക്സിന്‌ ഒരു മാര്‍ക്ക്‌, വൈയ്ക്ക്‌ പൂജ്യം മാര്‍ക്ക്‌. എക്സ്‌ തുള്ളിച്ചാടിക്കൊണ്ട്‌ പറഞ്ഞു നടന്നതാണ്‌ - നോക്കെടാ ഞാന്‍ അവന്റെ നോക്കി പകര്‍ത്തിയതാ എനിക്കൊരു മാര്‍ക്കു കിട്ടി അവനോ പൂജ്യവും.

42 comments:

  1. എക്സ്‌ എന്ന സുഹൃത്ത്‌ ബയോകെമിസ്റ്റ്രി സെഷനല്‍ പരീക്ഷ നടക്കുമ്പോള്‍ വൈ എന്ന സുഹൃത്തിന്റെ കടലാസു നോക്കി അയാള്‍ എഴുതിയതു പോലെ ഒക്കെ എഴുതി വച്ചു. അവസാനം മാര്‍ക്ക്‌ വന്നപ്പോള്‍ എക്സിന്‌ ഒരു മാര്‍ക്ക്‌, വൈയ്ക്ക്‌ പൂജ്യം മാര്‍ക്ക്‌. എക്സ്‌ റ്റുള്ളിച്ചാടിക്കൊണ്ട്‌ പറഞ്ഞു നടന്നതാണ്‌ - നോക്കെടാ ഞാന്‍ അവന്റെ നോക്കി പകര്‍ത്തിയതാ എനിക്കൊരു മാര്‍ക്കു കിട്ടി അവനോ പൂജ്യവും.

    ReplyDelete
  2. അങ്ങയുടെ സങ്കടം കണ്ടിട്ട് കരയണോ ചിരിക്കണോ എന്ന് ഈയുള്ളവനും മനസ്സിലാവുന്നില്ല! ഒരു ചെറിയ തമാശ ആസ്വദിക്കാന്‍ ഒക്കെ നമുക്ക് കഴിയണ്ടേ? സംസ്കൃത ഭാഷയെ മുഴുവനായി അങ്ങ് അടങ്കല്‍ എടുത്തത് പോലെ തോന്നുന്നു! :D

    സംസ്കൃതം ശോകത്തിന്‍റെ അവസാനം വിസര്‍ജ്ജ്യം വേണം എന്നൊരു നിയമം അപ്പോള്‍ ഇല്ല, അല്ലേ? മലയാളം പോലും നേരെ ചൊവ്വേ അറിയാത്ത ഈ നമ്മളും ജീവിക്കട്ടെ പണിക്കര്‍ മാഷേ.

    ഭാഷയെ അലങ്കോലപ്പെടുത്തിയതിലും താങ്കള്‍ക്കു അക്കാര്യത്തില്‍ സങ്കടം ഉണ്ടാക്കിയതിലും ഖേദിക്കുന്നു. ദയവായി ക്ഷമിക്കൂ.

    ReplyDelete
  3. ശ്രീ @ ശ്രേയസ്‌

    ഒരുപാട്‌ തമാശകള്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയല്ലേ ഇതും ആസ്വദിച്ചിരിക്കുന്നു.

    ഒരു കമന്റു കൂടി അവിടെ ഇട്ടിരുന്നു. മോഡറേഷന്‍ കാരണം അതു വെളിയില്‍ വരുന്നില്ല. അവിടെതാങ്കള്‍ക്ക്‌ ഒരു സ്മയിലി മാത്രം ഇട്ടിരുന്നു. പബ്ലിഷ്‌ ആയിവന്നാല്‍ കാണാന്‍ പറ്റിയേക്കും. വിസര്‍ഗ്ഗം അതിനവസാനം ആവശ്യമില്ല എന്നും പറഞ്ഞിരുന്നു.

    പക്ഷെ ആ കമന്റ്‌ വെളിയില്‍ വന്നില്ല ഇതുവരെ

    എങ്കില്‍ --

    സംസ്കൃതം മുമ്പേ ഉള്ള ഭാഷയാണ്‌, അതില്‍ ചില നിയമങ്ങള്‍ ഉണ്ട്‌. പലയിടത്തും സംസ്കൃതത്തെ കുറിച്ച്‌ ഞാന്‍ എഴുതാറും ഉണ്ട്‌. ഇവിടെ അബദ്ധത്തില്‍ ആദ്യം ഒരു കമന്റ്‌ ഇട്ടും പോയി, അതിന്‌ ഒരു വിശദീകരണം കിട്ടിയപ്പോള്‍ മറുപടി ആവശ്യമായും വന്നു. ആ സ്ഥിതിക്ക്‌ ഈ പോസ്റ്റും വേണ്ടി വന്നു അത്രമാത്രം.

    ഇനി അടങ്കല്‍ എടുക്കുമ്പോള്‍ നേരത്തെ അറിയിക്കാന്‍ ശ്രമിക്കാം :) അപ്പൊ വരട്ടെ

    ReplyDelete
  4. :)

    അവസാനത്തെ ഫലിതത്തിന്റെ ഒരു പാഠഭേദം:

    “അമ്മേ, അമ്മേ, അങ്ങേതിലെ ശേഖരൻ എന്റെ കടലാസ്സു നോക്കി മുഴുവൻ അതുപോലെ കോപ്പിയടിച്ചു. എന്നിട്ടു് അവനു് എന്റെ ഇരട്ടി മാർക്കു്!”

    “എന്റെ ദൈവമേ, ഏതു കോന്തനാ നിങ്ങളുടെ പേപ്പർ നോക്കിയതു്? അതിരിക്കട്ടേ, നിനക്കു് എത്ര മാർക്കു കിട്ടി?”

    “നൂറിൽ ഒന്നു്.”

    ReplyDelete
  5. ഉമേഷ്‌ ജി,
    താങ്കള്‍ക്കു കിട്ടേണ്ടിയിരുന്ന ആ അടങ്കലാ ഇപ്പൊ ഞാന്‍ പിടിച്ചുവച്ച പുലിവാലായത്‌ അതിന്റെയാ ആ സ്മയിലി അല്ലേ ഗൊച്ചു ഗള്ളന്‍.

    പിന്നെ ആ ചെസ്‌ മല്‍സരം കൊടുത്ത ആ പോസ്റ്റിന്‌ ഒരു പ്രത്യേക നന്ദിയും ഇവിടെ തരുന്നു. അവിടെ കമന്റാന്‍ സാധിച്ചില്ല അതുകൊണ്ട്‌

    ReplyDelete
  6. മാഷേ, ഒരു രസത്തിന് കമന്റിയതാ, സീരിയസ് ആയി എടുക്കണ്ട. അടങ്കല്‍ എടുത്തില്ലെങ്കിലും ഇനിയും സംസ്കൃതം എഴുതണം. :P

    ReplyDelete
  7. ഇതെന്താ ശ്രീ ആദ്യം ഒരു D പിന്നെ ഒരു P

    ഡാ പണിക്കരേ എന്നോ മറ്റോ ആണോ?
    :)

    ReplyDelete
  8. “വേണ്ടാത്ത വിസർജ്ജനം” എന്നൊരു പോസ്റ്റ് എഴുതാൻ വിചാരിച്ചു് ഒരു പരുവമായി ഇരിക്കുകയായിരുന്നു. അപ്പോഴാണു് ഇതു്. അതാണു സ്മൈലി.

    സംസ്കൃതമാണെന്നു കാണിക്കാൻ വിസർഗ്ഗം ഇടണം എന്നാണു പൊതുവായ രീതി. എന്തു ചെയ്യാം!

    എന്നാലും എന്റെ ശ്രീ@ശ്രേയസ്സേ, ഒരു തെറ്റു പറ്റി. അതു് ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അതു സമ്മതിച്ചു് ഒരു നന്ദിയും പറഞ്ഞു പോകുന്നതല്ലേ അതിന്റെ ഒരു മര്യാദ? അതോ, ആ വിസർഗ്ഗം ഇടണമെന്നു പറഞ്ഞതു് അറിഞ്ഞുകൊണ്ടു ചെയ്ത തമാശയാണെന്നോ? കൊള്ളാം, കൊള്ളാം!

    ReplyDelete
  9. ആഹാ, ഉമേഷ് സാറ് വന്നല്ലോ! അങ്ങ് ആദ്യം കൂതറ അവലോകനം വായിക്കൂ, അവിടെ തമാശ ആണ് എഴുതിയിരിക്കുന്നത്, അല്ലാതെ സംസ്കൃത പണ്ഡിതന്‍മാരുടെ വട്ടമീശ സമ്മേളനമല്ല അവിടെ നടക്കുന്നത്. സംസ്കൃതം അ, ആ, ഇ, ഈ ഒന്നും അറിഞ്ഞു കൂടാത്ത (സത്യം!) നമ്മളും അല്‍പം രസിച്ചോട്ടെ, ജീവിച്ചോട്ടെ, പ്ലീസ്. ഈയുള്ളവനെ ദയവായി വെറുതെ വിട്ടേരെ സാറേ. ഈശ്വരന്‍മാരെ, ഇതെന്തു കഷ്ടമാ!

    എന്തായാലും താങ്കളുടെ പോസ്റ്റ് വായിക്കാനുള്ള ഭാഗ്യം ഉടനെ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

    ReplyDelete
  10. ശ്രീ@ശ്രേയസ്
    ഇതെനിക്കു കിട്ടിയ ഉത്തരം.

    "
    @ ഇന്‍ഡ്യാഹെറിറ്റേജ്‌:
    ആദ്യം എഴുതിയപ്പോള്‍ വിസര്‍ഗ്ഗം വിട്ടു പോയിരുന്നു.ശ്രീ@ശ്രേയസ് അത് ചൂണ്ടിക്കാണിച്ചപ്പോള്‍ ആ കമന്റില്‍ നിന്ന് വിസര്‍ഗ്ഗമുള്‍പ്പടെ കോപ്പി ചെയ്തു പോസ്റ്റില്‍ ഇട്ടു കറക്റ്റ് ചെയ്തു എന്നാണ് പറഞ്ഞത്.
    "
    "

    ഓഹൊ 'വട്ട മീശ സമ്മേളനം' , അല്ലിയോ

    ReplyDelete
  11. പണിക്കര്‍ സാറേ, :D, :P തുടങ്ങിയവ ചാറ്റില്‍ ഉപയോഗിക്കുന്ന emoticons ആണ്. നാം കൂടുതലും :-) ഉപയോഗിക്കുന്നു. കൂടുതല്‍ ഇവിടെ വായിക്കാം. സീരിയസ്സും തമാശയും വേര്‍തിരിച്ചു കാണിക്കാനായി ഉപയോഗിച്ചു എന്നുമാത്രം.

    അല്ലാതെ തെറി പറഞ്ഞതല്ല!

    ReplyDelete
  12. //ഇതെന്താ ശ്രീ ആദ്യം ഒരു D പിന്നെ ഒരു P
    ഡാ പണിക്കരേ എന്നോ മറ്റോ ആണോ?//

    ഇതു കണ്ടപ്പോള്‍ ചിരിക്കാതിരിക്കാനായില്ല.

    വേദന അറിയണമെങ്കില്‍ അതനുഭവിക്കണം അല്ലെ ഹെറിറ്റേജ്?

    ReplyDelete
  13. ഇന്ത്യ ഹെരിറ്റേജ്

    അത്തരം ഒരു തെറ്റ് കൂതറ തിരുമേനിയുടെ ഭാഗത്ത് നിന്നുണ്ടായത് കൂതറ തിരുമേനിയുടെ അറിവില്ലായ്മ തന്നെയാണ്. അത് പറയുന്നതില്‍ ഒരു അഭിമാനക്ഷതവും ഇല്ല. അതുപോലെ താങ്കള്‍ അത് തിരുത്തിയതില്‍ സന്തോഷവും ഉണ്ട്. ശ്രീ.ഉമേഷും ഭാഷ ശാസ്ത്രം നല്ലവണ്ണം കൈകാര്യം ചെയ്യാന്‍ കഴിവുള്ളവര്‍ ആണ്. നിങ്ങളെപോലുള്ളവര്‍ അത്തരം ഒരു വിശദമായ പോസ്റ്റ് ഇട്ടിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു.താങ്കളുടെ ഈ പോസ്റ്റില്‍ പലകമന്റുകളും കോപ്പി ചെയ്തു വലുതാക്കാതെ വിസര്‍ഗ്ഗം ഉപയോഗിക്കേണ്ട രീതികള്‍ വിവരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പ്രയോജനപ്രദം ആയിരുന്നേനെ എന്ന് കരുതുന്നു.

    ശ്രീ@ശ്രേയസ്സ്

    താങ്കളുടെ കമന്റ് അവിടെ വന്നത് ഇങ്ങനെ ഒരു വിശദീകരണം ലഭിക്കാന്‍ കാരണമായെങ്കില്‍ അത് നല്ലത് എന്ന് കൂതറതിരുമേനി കരുതുന്നു.

    ഉമേഷ്

    താങ്കളുടെ ബ്ലോഗില്‍ •ബ്ലോഗുകളിലെ അക്ഷരത്തെറ്റുകള്‍ എന്നതുപോലെയുള്ള പോസ്റ്റുകള്‍ നിരവധി ഭാഷ സംബന്ധമായ വിവരങ്ങള്‍ തരുന്നവയാണ്. ഇന്ത്യ ഹെരിറ്റേജ് ഒരു മറുപടി മാത്രം പോസ്റ്റ് ആയി ഒതുക്കിയതിനാല്‍ അത് നന്നെങ്കിലും പൂര്‍ണ്ണം എന്ന് കരുതുവാനാവില്ല.താങ്കള്‍ വിസര്‍ഗ്ഗത്തെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നു.

    പിന്നെ പോകുമ്പൊള്‍ ഓഫ് അടിക്കുന്ന ശീലമുണ്ട് അതുകൊണ്ട്

    ഓഫ് : D ,P, :) സാറേ ഇതൊന്നും സംസ്കൃതത്തിലെ വിസര്‍ഗ്ഗമല്ല. ചാറ്റ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ചില വിസര്‍ഗ്ഗങ്ങള്‍ മാത്രം.ഇനി ഇതിനെ വിസര്‍ഗ്ഗം എന്ന് വിളിക്കാമോ എന്ന് ചോദിച്ചാല്‍ വേണ്ടാ. വിസര്‍ജ്ജ്യം എന്ന് തന്നെ വിളിച്ചോളൂ.

    ReplyDelete
  14. തറവാടി ജീ :)

    ഇങ്ങനെ ഒരു കമന്റ്‌ ദാ കൂതറ തിയമേനിയുടെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്‌
    പ്രിയ തിരുമേനീ മുകളില്‍ കാണുന്ന,
    എന്റെ ആ രണ്ടാമത്തെ കമന്റ്‌ സമയത്ത്‌ പബ്ലിഷ്‌ ആയിരുന്നു എങ്കില്‍ എന്റെ ആ പോസ്റ്റും ഉണ്ടാവില്ലായിരുന്നു.

    ആദ്യം ഇതു തമാശ ആണെന്നു തന്നെ കരുതി, അതായിരുന്നു വെറുതേ മനസ്സിലായില്ല എന്നു മാത്രം എഴുതിയത്‌. പക്ഷെതിരുമേനിയുടെ വിശദീകരണം കേട്ടപ്പോള്‍, തിരുമേനി അതു കാര്യമായെടുത്തു എന്നു കരുതി. അതുകൊണ്ട്‌ രണ്ടാമത്തെ കമന്റിട്ടു.

    അല്ലാതെ ഇത്‌ പാണ്ഡിത്യം ഉണ്ടെന്നു കാണിക്കാനോ, മറ്റുള്ളവര്‍ അറിവില്ലാത്തവര്‍ ആണെന്നു കാണിക്കാനോ ഒന്നും അല്ല. എനിക്കു ബോദ്ധ്യം ഉള്ള ചില കാര്യങ്ങള്‍ കാണൂമ്പോള്‍ പ്രതികരിക്കുന്നു എന്നു മാത്രം

    ReplyDelete
  15. എനിക്ക് താത്പര്യമുള്ളവ , അതിന്‍‌റ്റെ വില മറ്റുള്ളവര്‍ കാണാതെയിരിക്കുമ്പോള്‍ വല്ലാത്ത വേദനയുണ്ടാവാറുണ്ട് അതാണുദ്ദേശിച്ചത്, താങ്കള്‍ ഈ പോസ്റ്റിടാനും ആ വേദനയായിരിക്കാം കാരണം എന്നാണുദ്ദേശിച്ചത്.

    പലയിടത്തും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്, ' ഡ്രോയിങ്ങില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരെ കണ്ടാലാണേറ്റവും കലി വരിക , അത് ദേഷ്യം കൊണ്ടല്ല വേദനകൊണ്ടാണ്'

    ഇവിടേയും കാണാം 'hate' നോക്കുക.

    തെറ്റായി ധരിച്ചോ താങ്കള്‍ എന്നൊരു സംശയവുമില്ലാതില്ല :)

    ReplyDelete
  16. സംസ്കൃതം എന്ന് തൊന്നുന്നിടത്തൊക്കെ ഓടിച്ചെന്നു കേറുന്നതാണ് പണിക്കര്‍ സാറെ താങ്കള്‍ക്ക് പറ്റിയ തെറ്റ്.
    സ്ഥലകാലങ്ങളും, അളുംതരവും നോക്കി വേണ്ടെ പ്രതികരിക്കാന്‍?
    :)
    ഒരു സ്മൈലി ഇട്ടിട്ടുണ്ട്.
    ഒന്നൂടെ.
    ;)

    ReplyDelete
  17. അനിലേ അവിടെ ഇട്ടകമന്റുകള്‍ രണ്ടും കണ്ടിരുന്നോ?
    തെറ്റുകള്‍ മനുഷ്യസഹജമല്ലേ ഞാനും മനുഷ്യനായിപ്പോയില്ലേ :) :)

    ReplyDelete
  18. തറവാടിജീ, ആ കമന്റിന്റെ സ്മയിലി വരെയേ താങ്കള്‍ക്കുള്ളു.
    ബാക്കി കൂതറതിരുമേനിയ്ക്കുള്ളതായിരുന്നു. ഇനി വെവ്വേറേ കമന്റുകള്‍ മാത്രം ഇടാം :)
    തെറ്റിദ്ധാരണയൊന്നും ഇല്ല കേട്ടോ

    ReplyDelete
  19. ശ്രീയുടെ കമന്റു്‌: സംസ്കൃതം ശോകത്തിന്‍റെ അവസാനം വിസര്‍ജ്ജ്യം വേണം എന്നൊരു നിയമം അപ്പോള്‍ ഇല്ല, അല്ലേ?

    അങ്ങനെ ഒരു നിയമമെങ്ങാനുണ്ടായിരുന്നെങ്കില്‍ സംസ്കൃതസാഹിത്യകാരന്മാരൊക്കെ നാറിപ്പോയേനെ ;)

    ReplyDelete
  20. @ഇന്ത്യ ഹെരിടെജ്

    സത്യമായും എന്റെ അറിവില്ലായ്മ പറഞ്ഞുവെന്നെയുള്ളൂ. ആകെ വിഷമം തോന്നിയത് സാര്‍ പോസ്റ്റ് കേവലം കമന്റില്‍ ഒതുക്കിയതാണ്. വിസര്‍ഗ്ഗത്തെ പറ്റി വിശദീകരിച്ചു പോസ്റ്റ് ഇട്ടിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു. കാരണം അത്തരം ഒരു പോസ്റ്റ് ഗുണകരമാവും. പിന്നെ സാര്‍ ഞാന്‍ പറഞ്ഞതില്‍ കളിയാക്കലിന്റെ അംശം ഇല്ല എന്ന് പറഞ്ഞുകൊള്ളട്ടെ.തീര്‍ത്തും ഗുണകരമായ പോസ്റ്റുകള്‍ ഉണ്ടാവട്ടെ എന്ന് മാത്രമേ ആഗ്രഹം ഉള്ളൂ.

    @ അനില്‍ :)

    ReplyDelete
  21. @ ഇന്ത്യ ഹെരിറ്റേജ്

    ചില സ്ഥിരം കൂതറ അവലോകനത്തിലെ വായനക്കാര്‍ക്ക് അറിയാവുന്ന കാര്യാമാണ്. കൂതറ തിരുമേനിയും വിമര്‍ശനത്തിനോ തിരുത്തലിലോ അതീതന്‍ അല്ല.വിമര്‍ശനങ്ങളെ പേടിക്കാറും ഇല്ല.ഒപ്പം തെറ്റുകളെ അംഗീകരിക്കുകയും തിരുത്തുന്നവരോട് ബഹുമാനം കാണിക്കുകയും ചെയ്യാറുണ്ട്. പിന്നെ സംസാരരീതിയില്‍ വിഷമം തോന്നിയെങ്കില്‍ ആത്മാര്‍ത്ഥ ഖേദം ഉണ്ട്. മാപ്പ് .

    സാറിന്റെ ബ്ലോഗില്‍ പറയേണ്ടി വന്നതില്‍ വിഷമമുണ്ട്.
    പിന്നെ ആര്‍ക്കും കൂതറ അവലോകനത്തില്‍ നേരവും കാലവും നോക്കേണ്ട കാര്യം ഇല്ല. പക്ഷെ കൂലിയ്ക്ക് കള്ള് വാങ്ങി മോന്തി തെറിവിളിക്കാനെത്തുന്നവരുടെ മുഖത്ത്‌ നാല് പെട കൊടുക്കുന്നത് ശീലമായി പോയി. അതുപോലെ വരട്ടു നിയമങ്ങള്‍ പറയുമ്പോള്‍ പേടിച്ചു മുള്ളുന്നവനും അല്ല കൂതറ തിരുമേനി. മാടമ്പി സംസ്കാരമൊക്കെ ചെങ്കൊടി പാറിച്ചു മാറ്റിയെന്നു കരുതുന്നവനാണ് കൂതറ തിരുമേനി.മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാക്കന്മാര്‍ വിലസുന്ന നാട്ടില്‍,ഒറ്റ കണ്ണ് ഉള്ളവനെ അന്ധര്‍ രാജാവായി വാഴിക്കുന്ന കാലത്ത് രണ്ടു കണ്ണുള്ളവന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ആണിതെല്ലാം.

    ReplyDelete
  22. ഇതും കൂടി ഇടുന്നതില്‍ അതീവ ഖേദമുണ്ട്‌.

    ശ്രീ@ശ്രേയസ്സ് പറഞ്ഞതുപോലെ ആ പോസ്റ്റ് ഒരു ആധികാരിക ഭാഷാ നിലവാരമുള്ള പോസ്റ്റ് അല്ലായിരുന്നു. ഭാഷ നിലവാരം ഒന്നുമല്ല കേവലം ആക്ഷേപഹാസ്യം എഴുതിയ ഒരു പോസ്റ്റ്. പക്ഷെ ചിലരെ വിഷമിപ്പിച്ചതില്‍ വിഷമമുണ്ട്. വായനക്കാര്‍ മിക്കവാറും അതിനെ അതിന്റെ ഗൌരവത്തിലെ എടുത്തുള്ളൂ.

    ReplyDelete
  23. പ്രിയ തിരുമേനീ ഇങ്ങനെ എല്ലാറ്റിനും ഖേദിച്ചു ഖേദിച്ചു വിഷമിക്കണ്ടാ.

    വെറും ആക്ഷേപഹാസ്യമായിരുന്നു എങ്കില്‍ ഞാനെഴുതിയ ആദ്യത്തെ കമന്റിന്‌ അത്ര മനസ്സിലാക്കാനൊന്നുമില്ല എന്ന പോലെ ഒരു കമന്റേ ഞാന്‍ പ്രതീക്ഷിച്ചുള്ളു.

    അതിനു പകരം ശരിയും തെറ്റും വിശദീകരിച്ചുകണ്ടതു കൊണ്ടാണ്‌ രണ്ടാമത്തെ കമന്റ്‌ ഇട്ടത്‌. അതു പബ്ലിഷ്‌ ആകാതെ ഇരുന്നതു കൊണ്ട്‌ എന്റെപോസ്റ്റും.

    പിന്നെ മാടമ്പിയും ഒറ്റക്കണ്ണും രണ്ടു കണ്ണും ഒക്കെ ഇതില്‍ എന്തിനാണെന്നും മനസ്സിലായില്ല കേട്ടൊ അതു വിശദീകരിക്കാന്‍ മെനക്കെട്ടു വിഷമിക്കണം എന്നും ഇല്ല :)

    ReplyDelete
  24. ഇത് ഇന്ത്യാഹെറിറ്റേജിന്റെ ബ്ലോഗ്ഗാണെന്നാണ് ധരിച്ചത്.
    :)

    ReplyDelete
  25. അനിലേ ഇതിനി വേറെ ആരുടെയോ ബ്ലോഗാണൊ ദൈവമേ ഇനി അപ്പോള്‍ ഞാനെന്തു ചെയ്യും?
    ആരുടെ ആണെന്നു കൂടിപറയണേ :)

    കുതിരവട്ടം പപ്പു എവിടെ? "നീയാരാണെന്നു നിനക്കറിയി---"

    ReplyDelete
  26. ക്ഷമ എന്നതാണ് കീവേര്‍ഡ്‌. കമന്റ് മോഡറേഷന്‍ ഉള്ളപ്പോള്‍ അത് പുറത്തു വരാന്‍ അല്‍പം സമയം എടുക്കും. അതുവരെ ക്ഷമിക്കാനുള്ള മാനസികാവസ്ഥ (വികാരം വിചാരത്തെ കീഴ്പ്പെടുത്താത്ത അവസ്ഥ) ഉണ്ടെങ്കില്‍ നമുക്ക് ഇത്തരം പ്രശ്നങ്ങളില്‍ ചെന്നു ചാടേണ്ടി വരില്ല എന്നുതോന്നുന്നു. ഈശ്വരോ രക്ഷതു.

    ഇമോഷന്‍ ഇമെയിലില്‍ എങ്ങനെ എക്സ്പ്രസ് ചെയ്യാം എന്നൊരു പോസ്റ്റ് പണ്ട് എഴുതിയത് ഓര്‍മ്മ വരുന്നു. (shameless self promotion എന്നും പറയാം!)

    ലോകാ സമസ്താ സുഖിനോ ഭവന്തു. (ഇതില്‍ എവിടെയെങ്കിലും വിസര്‍ഗ്ഗം വേണോ എന്നറിയില്ല.)

    ReplyDelete
  27. ശ്രീ, ഇപ്പോള്‍ 'വിസര്‍ജ്ജ്യം' മാറിയോ

    ReplyDelete
  28. മാഷേ, കമന്‍റ് എഴുതിയത് ഏകദേശം 7:40 AM-ന് ആണ്. അപ്പോഴേക്കും വിസര്‍ജ്ജ്യം ഒക്കെ മാറി. എല്ലാം പ്രകൃതിയുടെ ഓരോ വികൃതികളേ! ;-)

    ReplyDelete
  29. രാവിലെ നേര്‍ത്തെ എണീറ്റു.
    ഇനി ഒന്ന് വിസര്‍ജ്ജിക്കണം.
    സംസ്കൃതം പഠിച്ചിരുന്നെങ്കില്‍ .....
    എവിടുന്നു വരുന്നെടാ അലവലാതികള്‍? സംസാരിക്കാനുള്ള സംസ്കാരം പോലുമില്ലാത്ത ഓരൊരുത്തര്‍.
    വെറുതെ ചെറുപ്പക്കാരെ പറയിക്കാന്‍ കുറേ വിവരദോഷികള്‍ ഇറങ്ങിക്കോളും. ഗീതാ വ്യാഖ്യാനങ്ങളും വിഷാദയോഗവും മറ്റും കാച്ചിയാല്‍ മാത്രം സംസ്കാരം ഉണ്ടാവില്ല.

    ReplyDelete
  30. :-)
    അതെല്ലാം വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  31. ഞാന്‍ കരുതി ഞാനെഴുതിയ ഗീത വായിച്ചെന്ന്‌
    അപ്പൊള്‍ ശ്രീ ദേ ഏറ്റു പിടിക്കുന്നു
    ഇനി ഇതൊക്കെ ആരോടൊക്കെ ആണൊ

    ഞാനെഴുതുന്നതൊക്കെ അഹംകാരവും ധാര്‍ഷ്ട്യവും മറ്റും മറ്റും നിറഞ്ഞതാണെന്നാണ്‌ പൊതുവേ ഉള്ള അഭിപ്രായം, അതുകൊണ്ട്‌ ഇനിമേലില്‍ വായിക്കുന്നവര്‍ ഒരു അരകിലോ സ്നേഹവും, ഒരു കിലോ വിനയവും, കാല്‍ കിലോ പഞ്ചസാരയും ചേര്‍ത്തിളക്കി വായിച്ചാല്‍ നന്നായിരിക്കും, ക്ഷമിക്കണം ഒന്നരകിലൊ ക്ഷമയുംകൂടി

    ReplyDelete
  32. ഹ ഹ.
    അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.
    പണിക്കരെ അങ്ങുമാത്രമല്ല ഇവിടെ ഗീതാ പ്രബോധകര്‍. രണ്ടുമാസം ഇവിടില്ലാഞ്ഞോണ്ട് പുത്തന്‍ കളറുകാരെ ഒന്നും പരിചയമില്ല. എന്തായാലും നടക്കട്ടെ, ആളു പുലിയാ കേട്ടോ.

    ReplyDelete
  33. "
    ലോകാ സമസ്താ സുഖിനോ ഭവന്തു. (ഇതില്‍ എവിടെയെങ്കിലും വിസര്‍ഗ്ഗം വേണോ എന്നറിയില്ല.)
    "
    സംസ്കൃതത്തില്‍ ക്രിയാരൂപങ്ങള്‍ ഓരോരോ ധാതുവില്‍ നിന്നും ഉണ്ടാക്കുന്നവയെ ലകാരങ്ങള്‍ എന്നു പറയും.

    "ഭൂ സത്തായാം പരസ്മൈ പദി" സത്തയെ (ഉണ്മയെ) സൂചിപ്പിക്കുന്ന 'ഭൂ' ധാതു പരസ്മൈ പദത്തില്‍ ഉപയോഗിക്കുന്നു.
    അതിന്റെ ലോട്‌ രൂപത്തില്‍
    ഭവതു (ഭവതാല്‍), ഭവതാം, ഭവന്തു എന്നിങ്ങനെ മൂന്നു രൂപങ്ങള്‍ ഏകവചനം, ദ്വിവചനം ബഹുവചനം എന്നിവയായി ഉപയോഗിക്കുന്നു.(ഒരാള്‍ക്ക്‌, രണ്ടുപേര്‍ക്ക്‌, രണ്ടില്‍ കൂടൂതല്‍ പേര്‍ക്ക്‌ അഥവാ എല്ലാവര്‍ക്കും)

    ഭവിക്കുമാറാകട്ടെ എന്നര്‍ത്ഥം

    സമസ്തലോകത്തിനും സുഖം ഭവിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥന.
    ഇതില്‍ ഭവന്തുവിന്‌ എങ്ങും വിസര്‍ഗ്ഗം ആവശ്യമില്ല

    ReplyDelete
  34. ഒരു വിസർഗമാ ഇത്രയും പ്രശ്നം?
    ശരി,നോക്കിക്കോ:
    ഃഃഃഃഃഃഃഃഃഃഃഃഃഃഃ
    ഇതെല്ലാം ഒരത്യന്താധുനിക കവിതയായി ഞാനെഴുതിയതാണ്.ഈ ഓരോ വിസർഗ്ഗത്തിനും നിയതമായ അർത്ഥങ്ങളുണ്ട്.അതെന്താണെന്നു സ്വയം വിശദീകരിച്ചുഞെളിയാൻ വിനീതനായ ഞാൻ ഉദ്ദേശിക്കുന്നില്ല.ആർക്കും വേണമെങ്കിലും വ്യാഖ്യാനിച്ചു മനസ്സിലാക്കാം.
    ഇനി,ആർക്കെങ്കിലും ഇതിനെപ്പറ്റി ഒരു വൈയാകരണസംവാദത്തിൽ താല്പര്യമുണ്ടെങ്കിൽ അതിനും തയ്യാർ.
    ഞാൻ പണിക്കരിൽ നിന്നും ആ ‘അടങ്കൽ’ വാങ്ങിയ കാര്യം അറിയിക്കുന്നു.
    എഴുത്തും ഫാഷയും എന്ന ഈ പോസ്റ്റ് പോലെ ഗഹനമായ വിഷയങ്ങൾ ഇനിയും തത്വവേദികൾ ചർച്ചചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ.

    ReplyDelete
  35. വിശദീകരണത്തിന് വളരെ നന്ദി, ശ്രീ പണിക്കര്‍ സാര്‍.

    ReplyDelete
  36. പടച്ചോനേ, കാശുകിട്ടിയില്ല കേട്ടോ
    :)

    ReplyDelete
  37. കാശ് ഈശ്വരോ നല്കതുഃ - അതായത് പണം ഈശ്വരന്‍ തരും. :-)
    മാഷ്‌ നിഷ്കാമകര്‍മ്മം ചെയ്തു ജീവിക്കുക!

    ReplyDelete
  38. ശ്രീ@ശ്രേയസ്സിനു് വിസർഗ്ഗം ഒരു വീക്നെസ്സാണു് അല്ലേ? രക്ഷതുവിനില്ലാത്ത വിസർജ്ജനം നൽകതുവിനെന്തിനു്? കിം കിം കിം കിം? :)

    ReplyDelete
  39. ഉമേഷ്‌ ജി
    "ശ്രീ @ ശ്രേയസ് said...
    മാഷേ, കമന്‍റ് എഴുതിയത് ഏകദേശം 7:40 AM-ന് ആണ്. അപ്പോഴേക്കും വിസര്‍ജ്ജ്യം ഒക്കെ മാറി. എല്ലാം പ്രകൃതിയുടെ ഓരോ വികൃതികളേ! ;-)

    "
    നേരം വെളുപ്പാകുമ്പോഴുള്ള പ്രശ്നമാണെന്നു മുമ്പേ എഴുതിയതു ശ്രദ്ധിച്ചില്ലേ?

    ReplyDelete
  40. കറക്റ്റ്! ഇതാരെങ്കിലും ചോദിക്കണേ, എന്നിട്ട് ഈ മറുപടി പറയാം എന്നായിരിന്നു പ്രതീക്ഷ; അപ്പോഴേയ്ക്കും ചോദ്യവും മറുപടിയും വന്നു!

    :D :P, :-)

    ReplyDelete