Monday, August 31, 2009

ഇതു കൂടി

singularity യെ കുറിച്ചു പഠിക്കണ്ടവര്‍ അതു പഠിച്ചുകൊള്ളും, inflation പഠിക്കണ്ടവര്‍ അതു പഠിച്ചു കൊള്ളും, ഇനി windows OS പഠിക്കണ്ടവര്‍ അതു പഠിച്ചു കൊള്ളും.

ഞാന്‍ എഴുതുന്ന ബ്ലോഗില്‍ വന്ന്‌ എന്റെ വാക്കുകളുടെ വിവക്ഷയെ വികലമാക്കുവാന്‍ ശ്രമിക്കുന്ന ചിലര്‍, മറ്റുചിലടങ്ങളില്‍ വിളമ്പുന്ന വിഡ്ഢിത്തങ്ങള്‍ പുറമെ കൊണ്ടു വരുവാന്‍ ചിലപ്പോള്‍ എനിക്കു ഇതുപോലെ സ്ക്രീന്‍ ഷോട്‌ കാണിക്കേണ്ടി വരും. അതില്‍ പരാതിപ്പെട്ടിട്ടു കാര്യമില്ല.

ഞാന്‍ ബ്ലോഗ്‌ എഴുതുന്നത്‌ ഭാരതീയതത്വശാസ്ത്രം പഠിച്ചിട്ടില്ലാത്തവരും എന്നാല്‍ അതറിയണം എന്നു താല്‍പര്യമുള്ളവരും , സംസ്കൃതം അറിയാത്തവരും ആയവര്‍ക്കു വേണ്ടിയാണ്‌. അതു മനസ്സിലാക്കിക്കൊടുക്കുവാന്‍, അവര്‍ പഠിച്ചിട്ടുള്ള ഭാഷയിലെയും, ശാസ്ത്രത്തിലേയും ചില വാക്കുകള്‍ കടമെടുക്കേണ്ടി വരുന്നു എന്നല്ലാതെ ആധുനിക ശാസ്ത്രവുമായി താരതമ്യപ്പെടുത്തി അതാണ്‌ ഇത്‌ എന്നല്ല ഞാന്‍ പറയുന്നത്‌.

ഉദാഹരണത്തിന്‌ 'പരമാണു' എന്ന വാക്ക്‌ സംസ്കൃതത്തില്‍ ഉപയോഗിക്കുന്നത്‌ ഇന്നു പറയുന്ന atom എന്ന അര്‍ത്ഥത്തിലല്ല. പരമമായ അണു അതായത്‌ വിഭജിക്കുവാന്‍ കഴിയാത്തത്ര ഏറ്റവും ചെറുതായ അണു എന്നെ അര്‍ത്ഥമുള്ളു അതിന്‌.

ഞാന്‍ കൊടൂത്ത കമന്റിന്റെ പടത്തില്‍ പറയുന്ന singularity എന്ന പദം വിരാട്പ്രപഞ്ചത്തിന്റെ ഉല്‍പത്തിസ്ഥാനമായ ഏറ്റവും അടിസ്ഥാനമാണ്‌ എന്നു പറയുമ്പോള്‍ -( "singularity യില്‍ നിന്നും പ്രപഞ്ചം ഉണ്ടാകുന്നു" എന്ന വാക്കുകളില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയത്‌ ഇതാണ്‌, അല്ല എങ്കില്‍ വിശദീകരീക്കുക)

അങ്ങനെ ഒരു അടിസ്ഥാനവസ്തു ഉണ്ടെങ്കില്‍ അതാണ്‌ "ബ്രഹ്മം " എന്നാണ്‌ ഭാരതീയതത്വശാസ്ത്രം പറയുന്നത്‌. അതിനുള്ള ഉപനിഷദ്വാക്യവും ഞാന്‍ കൊടൂത്തിട്ടുണ്ട്‌.

പക്ഷെ അത്‌ എല്ലാക്കാലവും ഉള്ളതാണ്‌. അല്ലാതെ ഉണ്ടാകുയും നശിക്കുകയും ചെയ്യുന്നതല്ല.

ആധുനിക ശാസ്ത്രം പറയുന്ന ' Big Bang' എന്നതും ഈ 'കാണുന്ന പ്രപഞ്ച' ത്തിന്റെ ഉല്‍പ്പത്തിയെ മാത്രമേ വിവക്ഷിക്കുന്നുള്ളു - അതുകൊണ്ടു തന്നെ ആണ്‌ കാല്വിനും singularity യെ ഒഴിവാക്കുവാന്‍ സാധിക്കാത്തത്‌.

ഇനി നിങ്ങള്‍ വേണമെങ്കില്‍ ഉരുണ്ടു കളിച്ചോളൂ ഞാന്‍ അതു പഠിച്ചിട്ടില്ല ഇതു പഠിച്ചിട്ടില്ല എന്നൊക്കെ. അല്ലെങ്കില്‍ അതു പഠിച്ചിട്ടു വാ എന്നൊക്കെ.

അപ്പോള്‍ ഞാന്‍ പറയും അദ്വൈതം എന്താണെന്നു പഠിച്ചിട്ടു എന്നോടു പറയാന്‍ വരിക. നിങ്ങളുദ്ദേശിക്കുന്ന ബ്രഹ്മം വെളിയില്‍ വല്ല ഇടത്തും സിംഹാസനത്തില്‍ ഇരിക്കുന്നതാണെങ്കില്‍ അഹോ കഷ്ടം എന്നു മാത്രം പറഞ്ഞു നിര്‍ത്തുന്നു.

ഇനി നിങ്ങള്‍ ഞാനെഴുതുന്നതിനെ എങ്ങനെ ഒക്കെ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും, നിങ്ങളെ പോലെ ബുദ്ധി പണയപ്പെടുത്തിയവരാണ്‌ മറ്റുള്ളവരെല്ലാം എന്നു കരുതുന്നത്‌ ഭോഷത്തരമായിരിക്കും.

ഒരിടത്ത്‌ ഞാന്‍ എഴുതി
"ഈരേഴുപതിന്നാലു ലോകങ്ങളുടേയും രക്ഷകനായ ഭഗവാനേ യേശുദാസടുത്തു ചെന്നുപദ്രവിക്കാതെ രക്ഷിക്കുന്നതും, സന്താനഗോപാലയന്ത്രം ധരിച്ച്‌ പുത്രഭാഗ്യം ഉണ്ടാക്കുന്നതും എല്ലാം കേള്‍ക്കുമ്പോള്‍

പണ്ടു സഞ്ജയന്‍ പറഞ്ഞത്‌ ഓര്‍മ്മ വരുന്നു. " സുഹൃത്തെ മന്ദബുദ്ധികളായ ആളുകള്‍ ഉള്ളിടത്തോലം കാലം ഭൂമിയില്‍ മനസ്സാക്ഷിയില്ലാത്തവര്‍ക്ക്‌ ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല ""



ദാ ഇവിടെ ഇപ്പോഴും ഉണ്ട്‌ വായിച്ചു നോക്കാം.


അതു വായിച്ചപ്പോള്‍
ബൂലോക ഗുരുവായ ഉമേഷിനു മനസ്സിലായത്‌ ഞാന്‍ യേശുദാസിനെ അധിക്ഷേപിച്ചു
എന്നാണ്‌.
"Saturday, January 20, 2007 8:57:00 AM
ഉമേഷ്::Umesh said...
പ്രസക്തമെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഉദ്ധരിച്ചുള്ളൂ. എങ്കിലും അതു മറച്ചുവെച്ചിട്ടില്ല. അതിനാണു ലിങ്ക് കൊടുത്തതു്. വായിക്കുന്നവര്‍ ലിങ്ക് പിന്തുടര്‍ന്നു വായിച്ചുകൊള്ളും.

അതിലുള്ള യേശുദാസിനെപ്പറ്റിയുള്ള അധിക്ഷേപവും മറ്റും ഇവിടെ പ്രസക്തമാണെന്നു തോന്നിയില്ല.

പിന്നെ,
"


അല്ല ഗുരുവിന്‌ അങ്ങനെ തോന്നുമ്പോള്‍ പിന്നെ നിങ്ങള്‍ക്കൊക്കെ എന്താ തോന്നാന്‍ പാടില്ലാത്തത്‌ അല്ലേ.

അങ്ങനെ നിങ്ങള്‍ക്കൊക്കെ തോന്നുന്നത്‌ ഒക്കെ പറഞ്ഞു കൊള്ളൂ - അഭിപ്രായസ്വാതന്ത്ര്യം ഉണ്ടല്ലൊ. പക്ഷെ കേള്‍ക്കുന്നവര്‍ എല്ലാം മണ്ടന്മാര്‍ ആണെന്നു കരുതാതിരുന്നാല്‍ നിങ്ങള്‍ക്കു നന്നായിരിക്കും. അത്രയേ ഉള്ളൂ

"That is why this type of hiccup ----"
എന്നു തുടങ്ങി ആ ഒരു തരം എക്കിട്ടം എന്തു കൊണ്ട്‌ അത്തരത്തില്‍ ശമിപ്പിക്കാം എന്ന വാചകം ഉപയോഗിച്ച്‌ സൂരജ്‌ കളിച്ച കളി രാമായണം പോലെ നീളത്തില്‍ കാണാം - ലോകത്തിലുള്ള സകലമാന എക്കിട്ടവും കാര്യകാരനസഹിതം ആധുനികര്‍ പറയുന്നതെല്ലാം ഇതുകൊണ്ടു മാറുമോ എന്ന ചോദ്യവും.

അതു ഞാന്‍ പറഞ്ഞില്ലായിരുന്നല്ലൊ സൂരജേ " this type of hiccup" എന്നു പറഞ്ഞാല്‍ ഇത്തരത്തിലുള്ള എക്കിട്ടം എന്നെ അര്‍ത്ഥമുള്ളു അത്‌ ഏതു തരമാണെന്ന് അതിനു മുമ്പു വിശദീകരിച്ചതും ആയിരുന്നു.

ഇതൊന്നും നിങ്ങള്‍ക്കു മനസ്സിലാകുവാന്‍ വേണ്ടി അല്ല എഴുതുന്നത്‌ .

നിങ്ങളുടെ കാളമൂത്രം പോലെ ഉള്ള കമന്റുകള്‍ കണ്ട്‌ ചില സാധുക്കള്‍ തെറ്റിദ്ധരിച്ചെങ്കിലോ എന്നു കരുതി മാത്രമാണ്‌

അപ്പൊ വരട്ടെ

9 comments:

  1. ഇതൊന്നും നിങ്ങള്‍ക്കു മനസ്സിലാകുവാന്‍ വേണ്ടി അല്ല എഴുതുന്നത്‌ .

    നിങ്ങളുടെ കാളമൂത്രം പോലെ ഉള്ള കമന്റുകള്‍ കണ്ട്‌ ചില സാധുക്കള്‍ തെറ്റിദ്ധരിച്ചെങ്കിലോ എന്നു കരുതി മാത്രമാണ്‌

    ReplyDelete
  2. ഒരിടത്ത്‌ ഞാന്‍ എഴുതി
    "ഈരേഴുപതിന്നാലു ലോകങ്ങളുടേയും രക്ഷകനായ ഭഗവാനേ യേശുദാസടുത്തു ചെന്നുപദ്രവിക്കാതെ രക്ഷിക്കുന്നതും, സന്താനഗോപാലയന്ത്രം ധരിച്ച്‌ പുത്രഭാഗ്യം ഉണ്ടാക്കുന്നതും എല്ലാം കേള്‍ക്കുമ്പോള്‍

    പണ്ടു സഞ്ജയന്‍ പറഞ്ഞത്‌ ഓര്‍മ്മ വരുന്നു. " സുഹൃത്തെ മന്ദബുദ്ധികളായ ആളുകള്‍ ഉള്ളിടത്തോലം കാലം ഭൂമിയില്‍ മനസ്സാക്ഷിയില്ലാത്തവര്‍ക്ക്‌ ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല ""

    ഒരുവാചകം ദാ ഇവിടെ ഇപ്പോഴും ഉണ്ട്‌ വായിച്ചു നോക്കാം.

    അതു വായിച്ചപ്പോള്‍ ബൂലോക ഗുരുവായ ഉമേഷിനു മനസ്സിലായത്‌ ഞാന്‍ യേശുദാസിനെ അധിക്ഷേപിച്ചു എന്നാണ്‌.

    ReplyDelete
  3. പാര്‍ത്ഥന്‍ ജീ, :)


    "മാഷ് പറയുന്നത് വസ്തുവിന്റെ ആത്യന്തിക രൂപം എന്നത് തന്നെ ഫിസിക്കല്‍ നിയമങ്ങള്‍ ആണെന്നും.

    ഈ ലോജിക്ക് വച്ച് നോക്കിയാല്‍ ഇലക്ട്രോണ്‍ എന്നത് ആത്യന്തികമായി (പണിക്കര്‍മാഷിന്റെ ഭാഷയില്‍ :"വിഭജിച്ചു വിഭജിച്ച്" ചെന്നാല്‍ ) അതു കുറേ 'നിയമങ്ങള്‍ ' (ഇക്വേഷന്‍സ്) ആയി ചുരുക്കാമെന്ന് ! അല്ലെങ്കില്‍ 'നീളം' എന്ന ഫിസിക്കല്‍ പ്രോപ്പര്‍ട്ടി കൂട്ടിവച്ചാല്‍ മുഴക്കോലാകുമെന്ന് !

    അങ്ങന്യാ ?"


    "4. Ultimate reality = പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ സത്ത (fabric of the universe) എന്നു വ്യാഖ്യാനിച്ചാല്‍, ശാസ്ത്രം = പ്രകൃതിനിയമങ്ങള്‍ = ultimate reality എന്നു വരും. (പോയിന്റ്-1ല്‍ നിന്നും)""

    നാണമില്ലാഴികയെ നിന്റെ പേരെന്തോ

    സൂരജിന്റെ വാചക കസര്‍ത്തുകള്‍ കുറെ കൂടി
    ദാ ഇവിടെ കാണാം

    ReplyDelete
  4. ഓരോ എക്കിട്ടത്തിനും ഓരോ തിയറിയുള്ള സുന്ദരലോകം വരവായി... കുരുമുളക് വലിച്ചു കേറ്റിയാലുണ്ടാകുന്ന എക്കിട്ടം, ചൂടുവെള്ളം കുടിച്ചാലുള്ള എക്കിട്ടം, ചിരിച്ചാലുള്ള എക്കിട്ടം, കരഞ്ഞാലുള്ള എക്കിട്ടം !

    ഏത് കോളെജിലാന്നാ അപ്പം പറഞ്ഞേ ?

    അപ്പം വരട്ടോയ്. അടുത്ത ജങ്ഷനില്‍ ബാക്കി പറയാന്‍ കാണാം.

    ReplyDelete
  5. സോറി...ഇതും കൂടി :

    ഭാരതീയതത്വശാസ്ത്രം മനസ്സിലാക്കിക്കോടുക്കാന്‍ ശാസ്ത്രത്തിലെ വാക്കുകള്‍ കടമെടുക്കുന്നേയുള്ളൂ, അല്ലാതെ അതാണ് ഇത് എന്നല്ല പറയുന്നത് അല്യോ?

    സമാധാനമായി !

    ആധുനിക ശാസ്ത്രം രക്ഷപ്പെട്ടു !

    ഭാരതീയതത്വശാസ്ത്രം ഉണ്ടായിവന്നകാലത്ത് ബ്ലോഗും കടം എടുക്കാന്‍ ആധുനികശാസ്ത്രത്തിലെ വാക്കുകളും ഇല്ലാതെ പോയതിന്റെ സുകൃതക്ഷയമാണല്ലോ ആകെമൊത്തം ടോട്ടലീ എവടെ നോക്യാലും !

    ReplyDelete
  6. "
    ഓരോ എക്കിട്ടത്തിനും ഓരോ തിയറിയുള്ള സുന്ദരലോകം വരവായി... കുരുമുളക് വലിച്ചു കേറ്റിയാലുണ്ടാകുന്ന എക്കിട്ടം, ചൂടുവെള്ളം കുടിച്ചാലുള്ള എക്കിട്ടം, ചിരിച്ചാലുള്ള എക്കിട്ടം, കരഞ്ഞാലുള്ള എക്കിട്ടം !

    ഏത് കോളെജിലാന്നാ അപ്പം പറഞ്ഞേ ?

    അപ്പം വരട്ടോയ്. അടുത്ത ജങ്ഷനില്‍ ബാക്കി പറയാന്‍ കാണാം.
    "


    എക്കിട്ടം - hiccup എന്നത്‌ ഒരു ലക്ഷണം ആണ്‌.

    പനി എന്നതുപോലെ

    പനി പല കാരണങ്ങള്‍ കൊണ്ടൂം ഉണ്ടാകുന്നതു പോലെ പല കാരണങ്ങളെ കൊണ്ടും അതുണ്ടാകും.

    ചികില്‍സ കാരണത്തിനെതിരെ ആയിരികണം അല്ലാതെ ലക്ഷണത്തിനെതിരെ ആയിരിക്കരുത്‌.

    അമേരിക്കയില്‍ വലിയ വൈദ്യത്തിനു പഠിക്കുന്നു എന്നവകാശപ്പെടുന്ന ഇയാള്‍ പാസായി വരുമ്പോള്‍ ചികില്‍സയ്ക്കു ചെല്ലുന്നവര്‍ ഒന്നു ശ്രദ്ധിച്ചോണേ.

    ReplyDelete
  7. മേല്‍ പറഞ്ഞ പോലെ ഒരു വിഡ്ഢിത്തം എഴുതുന്ന ഇയാള്‍ യഥാര്‍ത്ഥത്തില്‍ വൈദ്യം പഠിച്ചവനാണോ?

    Will you treat a case of hiccup caused by metabolic reasons like hypokalemia with digital rectal massage?

    think twice before you comment like this

    ReplyDelete
  8. ഇനി ഉടന്‍ പ്രതീക്ഷിക്കാം എക്കിട്ടത്തിന്റെ സ്ക്രൂണ്ഡലിനി,

    ഏതായാലും അരുണ്‍ കായംകുളം ,കണ്ണനുണ്ണി, വിശാലന്‍ തുടങ്ങിയവര്‍ എഴുത്തിന്റെ വേഗം കുറച്ചിരിക്കുകയല്ലേ
    വേഗം പോരട്ടെ
    തമാശ വായിക്കാന്‍ വൈകി

    ReplyDelete
  9. suraj::സൂരജ് said...
    ഓരോ എക്കിട്ടത്തിനും ഓരോ തിയറിയുള്ള സുന്ദരലോകം വരവായി... കുരുമുളക് വലിച്ചു കേറ്റിയാലുണ്ടാകുന്ന എക്കിട്ടം, ചൂടുവെള്ളം കുടിച്ചാലുള്ള എക്കിട്ടം, ചിരിച്ചാലുള്ള എക്കിട്ടം, കരഞ്ഞാലുള്ള എക്കിട്ടം !

    ഏത് കോളെജിലാന്നാ അപ്പം പറഞ്ഞേ ?

    അപ്പം വരട്ടോയ്. അടുത്ത ജങ്ഷനില്‍ ബാക്കി പറയാന്‍ കാണാം.

    Wednesday, September 02, 2009 2:17:00 AM

    "

    മേല്‍ പറഞ്ഞ പോലെ ഒരു വിഡ്ഢിത്തം എഴുതുന്ന ഇയാള്‍ യഥാര്‍ത്ഥത്തില്‍ വൈദ്യം പഠിച്ചവനാണോ?

    Will you treat a case of hiccup caused by metabolic reasons like hypokalemia with digital rectal massage?

    think twice before you comment like this

    അപ്പോള്‍ താങ്കളുടെ വക സര്‍വരോഗകുലാന്തന്‍ ഗുണാണ്ട്രിഫികേഷന്‍ വേഗം ഫോര്‍മുലേറ്റ്‌ ചെയ്യുമല്ലൊ

    അയ്യോ അങ്ങ്‌ അമേരിക്കയിലാ അല്ലിയൊ

    ReplyDelete