ഐതരേയോപനിഷത്
"ഓം ആത്മാ വാ ഇദമേക ഏവ ആസീത്
നാന്യത് കിഞ്ചനമിഷത്
സ ഈക്ഷത ലോകാന്നുസൃജാ ഇതി"
ഇദം = ഈ ജഗത്
അഗ്രേ = സൃഷ്ടിയ്ക്കു മുമ്പ്
ആത്മാ = ആത്മാവ്
ഏക ഏവ = ഒന്നു മാത്രം
ആസീത് = ആയിരുന്നു
തൈത്തിരീയോപനിഷത്
"അസദ്വാ ഇദമഗ്ര ആസീത്, തതോ വൈ സദജായത. തദാത്മാനം സ്വയമകുരുത ---"
ഇദം = നാമരൂപങ്ങളായി വേര്‍തിരിഞ്ഞ് പലതായി കാണപ്പെടുന്ന ഈ ജഗത്ത്
അഗ്രേ അസത് വാ ആസീത് = സൃഷ്ടിയ്ക്കു മുമ്പ് നാമരൂപങ്ങളായി പിരിയാത്ത
അദ്വയബ്രഹ്മം തന്നെ അയിരുന്നു
തതഃ വൈ സത് അജായത = ആ ബ്രഹ്മത്തില്‍ നിന്നു നാമരൂപങ്ങളായി വേര്‍തിരിഞ്ഞ ഈ ജഗത്ത്
ഉണ്ടായി
തത് ആത്മാനം സ്വയം അകുരുത = ആ ബ്രഹ്മം തന്നെ ത്തന്നെ സ്വയം ഇങ്ങനെ സൃഷ്ടിച്ചു
( അല്ലാതെ അരെങ്കിലും ഇരുന്നുരുട്ടി ഉണ്ടാക്കിയതല്ല എന്ന്, അതില്‍ നിന്നും
അന്യമായി യാതൊന്നും ഇല്ല എന്ന്, അതു തന്നെ രൂപാന്തരപ്പെട്ടതാണെന്ന്)
ഉപനിഷത്തുകളില്‍ കൊടുത്തിരിക്കുന്ന വാചകങ്ങള്‍ ആണ് മുകളില്‍ ഉദ്ധരിയ്ക്കപ്പെട്ടിരിക്കുന്നത്
ഈ കാണുന്ന പ്രപഞ്ചം മുഴുവനും എന്നെന്നും ഉള്ള ഒരു വസ്തു തന്നെ ആണ് അതിന്റെ രൂപത്തില്‍ വ്യത്യാസം വരുന്നു എന്നെ ഉള്ളു.
അല്ലാതെ ഒന്നും ഇല്ലാഴികയില്‍ നിന്നും പൊട്ടി ഉണ്ടായതൊന്നും അല്ല. - സൂരജിന്റെ വാക്കുകള്‍ എടുത്താലും 'singularity' ഒഴിവാക്കപ്പെടുമ്മില്ല. അതില്‍ നിന്നും ഉണ്ടായ ഇന്നത്തെ രൂപം എന്നാണ് അദ്ദേഹവും പറയുന്നത്
പഴയ ചര്‍ച്ചയില്‍ ബ്രിനോജും പറയുന്നത് ആ 'singularity' ഉണ്ട് അതില്‍ നിന്നും രൂപം കൊണ്ടതാണ് ഇക്കാണുന്ന പ്രപഞ്ചം , അത് totality' തന്നെ ആണ്, അല്ലാതെ കാറ്റത്ത് പാറിക്കളിക്കുന്ന ബലൂണ്‍ പോലെ അല്ല.
സുകുമാരന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ ഞാന്‍ സുകുമാരന്റെ ഒരു വാദം "ആദിയില്‍ ഒന്നുമില്ലാഴികയില്‍ നിന്നും എങ്ങനെ ഒരു ദൈവം ഉണ്ടായി ?" കണ്ടപ്പോഴാണ് ഞാന്‍ ആ ചോദ്യം ചോദിച്ചത്
ആദിയില്‍ ഒന്നുമില്ലാഴികയില്‍ നിന്ന് പ്രപഞ്ചം ഉണ്ടാകാം എങ്കില്‍ അതെ പോലെ ഒന്നുമില്ലാഴികയില്‍ നിന്നും ദൈവവും ഉണ്ടായിക്കൂടേ? എന്ന്
(സുകുമാരന്‍ ആള്‍ വിരുതനാണ് - അദ്ദേഹം ആ പോസ്റ്റെല്ലാം ഡെലീറ്റ് ചെയ്തു കളഞ്ഞു,
ഇപ്പോള്‍ നോക്കിയിട്ട് കാണാന്‍ കിട്ടുന്നില്ല , പക്ഷെ ഞാന്‍ അവയില്‍ പലതും എന്റെ
ബ്ലോഗില്‍ കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട് അതില്‍ കാണാം)
പക്ഷെ എന്റെ ചിന്താഗതി ഹൈന്ദവ തത്വചിന്തരകാരമായതിനാല്‍ അതിനെ എങ്ങനെ ഒക്കെ
വൊകൃതപ്പെടൂത്താമോ അങ്ങനെ ഒക്കെ ശ്രമിക്കാനായിരുന്നു അവര്‍ക്കു താല്‍പര്യം.
ഹൈന്ദവതത്വശാസ്ത്രം, ആദിയില്‍ ഉണ്ടായിരുന്ന ആ തത്വത്തെ 'ബ്രഹ്മം' അഥവാ 'ആത്മാവ്'
എന്നൊക്കെ പേരിട്ടു വിളിച്ചു.
ഇപ്പോള്‍ ഇവര്‍ പറയുന്നു ആദിയില്‍ ബ്രഹ്മം ഇല്ല പക്ഷെ 'singularity' ഉണ്ടായിരുന്നു,
ഈ singularity ബ്രഹ്മം അല്ല എന്ന്.
മുകളില്‍ കൊടൂത്ത നിര്‍വചനപ്രകാരം നോക്കിയിട്ട് എന്തു കൊണ്ട് 'singularity' യും
ബ്രഹ്മവും വ്യത്യസ്ഥമായിരിക്കുന്നു എന്നു കൂടി ഒന്നു പറഞ്ഞു തരാമോ?
ഈ കാണുന്ന പ്രപഞ്ചം മുഴുവനും എന്നെന്നും ഉള്ള ഒരു വസ്തു തന്നെ ആണ് അതിന്റെ രൂപത്തില്‍ വ്യത്യാസം വരുന്നു എന്നെ ഉള്ളു.
പക്ഷെ ചിലര്‍ക്ക് അത് പൊട്ടി ഉണ്ടായതാണ് എന്ന് പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല.
ജനനപ്രക്രിയയില്‍ ബോധമനസ്സിന് പഞ്ചേന്ദ്രിയങ്ങളില്‍ കൂടി ഉണ്ടാകുന്ന ഒരു സങ്കല്‍പം മാത്രമാണ് ഈ പ്രപഞ്ചം , കാറ്റു പോകുന്നതോടു കൂടി അനുഭവവും നിലയ്ക്കും, അതു കഴിഞ്ഞ് മറ്റ് എന്തോ അനുഭവം ആയിരിക്കും.
പക്ഷെ ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നുക ഇവര്‍ ഇനിയും ഒരു പ്രപഞ്ചം സൃഷ്ടിക്കാന്‍ വരെ ഉള്ള അറിവു നേടി എന്നാണ്.
ആക്ക്സിലറെറ്റര്‍ ഉപയോഗിച്ച് ഉള്ള പരീക്ഷണം കൊട്ടി ഘോഷിക്കുകയല്ലെ.
അപ്പോള്‍ ആ പരീക്ഷണത്തിലും അഥവാ എന്തെങ്കിലും ഉണ്ടായാല്‍ അതും ഒന്നുമില്ലാഴികയില്‍ നിന്നാണോ പോലും ഉണ്ടാകുന്നത് - അതോ നിലനില്‍ക്കുന്ന ഈ പ്രപഞ്ചത്തിലെ ഏതെങ്കിലും ഘടകങ്ങളുടെ രൂപ ഭേദമായിരിക്കുമോ?
Monday, September 27, 2010
Sunday, September 26, 2010
കരയോഗത്തിന്റെ വെടിക്കെട്ടു
സൂരജ് കുറെ നാളായി 'പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ' കുറിച്ച് എന്നെ പഠിപ്പിക്കുന്നു
ഇപ്പൊ പതുക്കെ പതുക്കെ പ്രപഞ്ചത്തിന്റെ 'ഇന്നത്തെ രൂപത്തിന്റെ ഉല്‍ത്ഭവം' ആണു താന്‍ പറയുന്നത് എന്നു വരെ എത്തി.
ഇനി അതെങ്ങാനും മാറ്റി ദൈവമുണ്ടാക്കി എന്നെങ്ങാനും പറഞ്ഞു കളയുമൊ?
സുകുമാരന്റെ ബ്ലോഗിലെ ചര്‍ച്ചയില്‍ ബ്രിനോജിനോട് ഞാന്‍ വ്യക്തമാക്കി പറഞ്ഞിരുന്നു -
ബാക്കിയുള്ളവര്‍ പറയുന്ന singularity ആണ് എന്റെ ചര്‍ച്ചാ വിഷയം എന്ന്.
" Friday, August 17, 2007 1:42:00 AM
ഇന്‍ഡ്യാഹെറിറ്റേജ് said...
ശ്രീ ബ്രിനോജിനോട്
ഇവിടെ ചര്‍ച്ചയില്‍ ഞാന്‍ ആദ്യം ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്ന് KPS ന്റെ - ആദ്യം ഒന്നും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നും എങ്ങനെ ദൈവം ഉണ്ടായി ? എന്നു തുടങ്ങുന്ന പ്രസ്താവനക്കുള്ളതായിരുന്നു. അല്ലാതെ താങ്കള്‍ പറയുന്നതു പോലെ ഒരു singularity ഉള്ളതില്‍ നിന്നും പൊട്ടിത്തെറിച്ചുണ്ടായ പ്രപഞ്ചത്തിനെ പറ്റി അല്ല.
അതു തുടങ്ങി ഉള്ള എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ആയി താങ്കള്‍ വിഷയം വിട്ടുള്ള ചര്‍ച്ച ആണ് നടത്തുന്നത് എന്നു മനസ്സിലായതു ---"
ശ്ശെടാ ഉള്ള പ്രപഞ്ചത്തില്‍ പൊട്ടിയില്ലെന്നോ പൊടിഞ്ഞില്ലെന്നൊ വല്ലതും ഞാന്‍ പറഞ്ഞൊ
കോയമ്പത്തൂരും ബോംബെയിലും ബാംഗളൂരും എന്നു വേണ്ട എവിടെ നോക്കിയാലും ദിവസവും പൊട്ടുന്നു
പൊട്ടട്ടെ പൊട്ടട്ടെ
കരയോഗത്തിന്റെ വെടിക്കെട്ടു പോലെ പൊട്ടട്ടെ
അപ്പൊ ഇക്കണക്കിന് singularity യെ ചുമ്മാ ഉണ്ടാക്കിയ സൂരജിനെ ത്രാസിന്റെ ഒരു തട്ടില്‍ ഇരുത്താം, മറ്റേ തട്ടില്‍ പ്രപഞ്ചത്തെ ഉരുട്ടി ഉണ്ടാക്കിയ ദൈവവിശ്വാസികളെയും
അല്ലെ ഇവര്‍ തമ്മില്‍ എന്താ വ്യത്യാസം ?
Labels:
suraj,
കരയോഗത്തിന്റെ വെടിക്കെട്ടു
Saturday, September 25, 2010
അത്ഭുതാല്‍ അത്ഭുതം
"# The Planck time: 10-43 seconds. After this time gravity can be considered to be a classical background in which particles and fields evolve following quantum mechanics. A region about 10-33 cm across is homogeneous and isotropic, The temperature is T=1032K.
മുകളില്‍ കൊടുത്ത ലിങ്കില്‍ നോക്കി പഠിച്ചോണം എങ്ങനാ പ്രപഞ്ചം ഉണ്ടായത് എന്ന്
മനസ്സിലായല്ലൊ
ആദ്യത്തെ വരിയില്‍ തന്നെ പറഞ്ഞിട്ടുണ്ട്
അങ്ങുണ്ടായി --
അത്ഭുതാല്‍ അത്ഭുതം അല്ലെ ഇതുവരെ ഞങ്ങള്‍ക്കെന്താ ഇതൊന്നും മന്‍സ്സിലാകാഞ്ഞത്?
വിജയാ എല്ലാറ്റിനും ഒരു സമയം ഉണ്ട് അല്ലേ?
പ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപമല്ല , അതിനു മുമ്പുള്ളതായി നിങ്ങള്‍ പറഞ്ഞ ആ സാധനം - എന്തോന്നാ- ആ സിങ്കുലാരിറ്റി തേങ്ങാക്കൊല
ഇല്ലെ അതിനെ പറ്റിയല്ലെ
ഒരുകൂട്ടര്‍ ദൈവം ഉരുട്ടി ഉണ്ടാക്കി എന്നും , നിങ്ങള്‍ തന്നെ ഉണ്ടായി എന്നും പറയുന്നത്?
ഒരേ ത്രാസിന്റെ രണ്ടു തട്ടില്‍ ആയി വയ്ക്കാം
Thursday, September 23, 2010
പ്രപഞ്ചം സ്വയംഭൂ പോത്തിങ്കാലപ്പാ
"ഗ്രാവിറ്റിയെ വച്ചുകൊണ്ട് പ്രപഞ്ചം സ്വയംഭൂ ആകാം എന്ന വിശദീകരണം 1970കളിലേ ഉള്ളതാണ്. അത് വിശദീകരിക്കാൻ ആപേക്ഷികതാ സിദ്ധാന്തമോ ക്വാണ്ടം ഫിസിക്സിന്റെ ഏറ്റവും അടിസ്ഥാനപരമായ ചില പരികല്പനകളോ മതി, സ്ട്രിംഗ് തിയറി വരെയൊന്നും പോകേണ്ട കാര്യം തന്നെ ഇല്ല."
ശ്ശൊ എന്റെ സൂരജേ
അതൊന്നിങ്ങു പറഞ്ഞു താ
കാത്തിരിക്കുവാന്‍ വയ്യ
കാലാകാലങ്ങളായി ലോകം മുഴുവന്‍ നോക്കി നടക്കുന്ന ആ സത്യം പറയുവാന്‍ ഇന്നു താങ്കളെ പോലെ മറ്റാരുണ്ട് ഈ ലോകത്തില്‍
ഹൊ കുളിരു കോരുന്നു ഈ ഉലകത്തില്‍ താങ്കളുടെ ഒപ്പം ജീവിക്കുവാന്‍ കഴിഞ്ഞതില്‍
വിഡ്ഢിയായാലും ഇത്രയ്ക്കാവുമോ എന്റെ പോത്തിങ്കാലപ്പാ

എന്റെ പോത്തിങ്കാലപ്പാ-ഒരു സിങ്കുലാരിറ്റി
"ഇതനുസരിച്ച് പ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപത്തിനു കാരണമായ “മഹാസ്ഫോടനം”നടക്കുന്നതിന് തൊട്ടുമുൻപ് സൃഷ്ടിയുടെ ആ അതിസൂക്ഷ്മ ബിന്ദുവിൽ
ഹെന്നാലും എന്റെ പോത്തിങ്കാലപ്പാ -- ചെക്കന്‍
വഴിപിഴച്ചു പോയല്ലൊ
ഇതു മൊത്തം പൊട്ടി ഉണ്ടായതാണെന്ന് ആദ്യം പറഞ്ഞു ഇപ്പൊ ദാ ഒരു കൊച്ചു ബിന്ദു - ആകെ മൊത്തം ടൊട്ടല്‍ ഒരു സിങ്കുലാരിറ്റി
കാത്തോളണെ പോത്തിങ്കാലെ കാത്താളണേ നേര്‍വഴി കാണീച്ചു കൊടുക്കണേ

ഒരു സിങ്കുലാരിറ്റി,
പോത്തിങ്കാലപ്പാ,
സുരജ്
Friday, September 17, 2010
ഞാന് ആര് ?
"കാലത്ത് ഞാന്‍ ഉറങ്ങിക്കിടക്കുന്നു.
ഉണരേണ്ട നേരം ആയപ്പോഴേക്കും സൂര്യഭഗവാന്റെ കിരണങ്ങള്‍ വാതില്‍ക്കലെത്തി.
വാതില്‍ മുട്ടിയാല്‍ ശബ്ദം കേള്‍ക്കുന്നത് ഉറങ്ങുന്ന പരബ്രഹ്മം ആയ എന്നെ ശല്യപ്പെടുത്തിയാലോ ?
സൂര്യഭഗവാന്‍ അദ്ദേഹത്തിന്റെ കിരണങ്ങളെ മൃദുവായി വാതിലില്‍മുട്ടിക്കുന്നതെ ഉള്ളു - പ്രഭുവിനെ എതിരേല്‍ക്കാന്‍.
ഞാന്‍ ഉണര്‍ന്ന് വാതില്‍ തുറക്കുന്നതും, ആ കിരണങ്ങളാകുന്ന കൈകള്‍ എന്റെ പാദത്തില്‍ അര്‍പ്പിച്ച് സൂര്യഭഗവാന്‍ പ്രണമിക്കുന്നു.
അതേ ഞാന്‍ - പ്രഭു ആണ്- വിശ്വപ്രഭു"
പണ്ടു വായിച്ച ഒരു കാര്യം ആണ്. ആരെഴുതിയതാണെന്ന് തിട്ടമില്ല ആചാര്യ വിനോബാജിയുടെ ഭഗവത് ഗീതാവ്യാഖ്യാനത്തിലാണെന്നു തോന്നുന്നു. അതിന്റെ ആശയം ഇപ്രകാരം ആണ്.
ഈ ഞാന്‍ എന്നത് ഈ ലോകത്തിലെ എല്ലാത്തിനെയും കുറിക്കുന്ന ശബ്ദം ആണ്. ആ സത്യം സ്വാംശീകരിക്കാനുള്ള തത്വശാസ്ത്രം ആണ് ഹിന്ദുമതം
പക്ഷെ ഇപ്പോള്‍ കാണൂന്നതോ - എനിക്ക് അതു തരണെ സൂര്യഭഗവാനെ അല്ലെങ്കില്‍ മറ്റേ ഭഗവാനേ എന്ന രീതിയിലുള്ള പ്രാര്‍ത്ഥനയും - ഇരക്കലും, ചത്തു ചെല്ലുമ്പോള്‍ കിട്ടുന്ന മറ്റേതും
പൊന്നു ദൈവങ്ങളെ മതം എന്നത് ഇതൊന്നുമല്ല എന്ന് ഒന്നു പറഞ്ഞു കൊടൂക്കുമോ
ഇല്ലെങ്കില്‍ ഇപ്പോക്കു കണ്ടിട്ട് ഇനി അധികനാളൊന്നും കണ്ടെന്നു വരില്ല

Friday, September 03, 2010
ചര്‍ച്ച
ഓണം കഴിഞ്ഞുവന്നപ്പോള്‍ ഒരു മാസത്തോളമായി പണിമുടക്കിയിരുന്ന നെറ്റ് പ്രവര്‍ത്തന, തുടങ്ങി സുകുമാരന്‍ മാഷുടെ പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞു.
സത്യത്തില്‍ ആദ്യം അതു വായിച്ചപ്പോള്‍ സന്തോഷം തോന്നി. കാരണം മാഷ് സാധാരണ മനുഷ്യനെ പോലെ ചിന്തിക്കാന്‍ തുടങ്ങി എന്ന തോന്നല്‍.
എന്നാല്‍ കമന്റുകള്‍ നിറഞ്ഞപ്പോഴും, മാഷ് ചില കമന്റുകള്‍ ഡെലിറ്റ് ചെയ്യുന്നതു കണ്ടപ്പോഴും ഈ പോസ്റ്റ് എഴുതാം എന്നു വിചാരിച്ചു.
ഞാന്‍ മുമ്പ് ഒരുപോസ്റ്റ് ഇട്ടിരുന്നു മതം മനുഷ്യനു വേണം / വേണ്ട http://indiaheritage.blogspot.com/2008/07/blog-post_26.html
അതിലെ ആദ്യത്തെ വരികള്‍ ഇങ്ങനെ ആയിരുന്നു "ഇന്നു നാം കാണുന്ന ഭ്രാന്തിനെ ആണ് 'മതം' എന്നു വിളിക്കുനത് എങ്കില്‍ ഈ ചോദ്യത്തിന് ഉത്തരം എന്തായിരിക്കണം എന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല."
കാരണം മതങ്ങള്‍ അടിസ്ഥാന മൂല്യങ്ങള്‍ ഇല്ലാതെ ആയി ചില ചൂഷകരുടെ വയറ്റു പിഴപ്പിനുള്ള ഉപായമായി മാറിയിരിക്കുകയാണ് ഇന്നത്തെ നിലയില്‍.
എനിക്കു മറ്റു മതങ്ങളെ കുറിച്ച് അറിയില്ല, ഹിന്ദു മത തത്വശാസ്ത്രത്തില്‍ കുറച്ച് അറിവുണ്ടെന്നെ ഉള്ളു. അതിന്‍പ്രകാരം ഞാന്‍ വിശദീകരിച്ച കാര്യങ്ങള്‍ നോക്കുക . വേദം പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ച് അവനവന്റെ ഉദരപൂരണത്തിനായി ചിലര്‍ കെട്ടിച്ചമച്ച സാധനങ്ങള്‍ ആണ് സ്മൃതികള്‍. അവയില്‍ പല വാചകങ്ങളും നല്ലവ ആയി കാണാം എങ്കിലും വളരെ അധികം എണ്ണം എഴുതി പ്പിടിപ്പിച്ച അഹങ്കാരങ്ങള്‍ ആണ്.
ഹിന്ദുമത നവോത്ഥാനം ഉന്നം വയ്ക്കുന്ന സംഘടനകള്‍ തന്നെ ആയിരുന്നു അവയ്ക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടി ഇരുന്നത് എന്നാല്‍, "മനുസ്മൃതികത്തിക്കുക " പോലെ ഉള്ള സംഭവങ്ങളില്‍ ആളുകള്‍ രണ്ടു തട്ടിലായി തിരിഞ്ഞു. RSSപോലെ ഉള്ള സംഘടനകള്‍ ഹിന്ദു ധര്‍മ്മം സംരക്ഷിക്കുകയാണുദ്ദേശിക്കുന്നത് എങ്കില്‍ ആദ്യം ചെയ്യേണ്ടി ഇരുന്നത് മനുസ്മൃതി(അതുപോലെ മറ്റുള്ളവയും)യില്‍ കാണുന്ന വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഹിന്ദു ധര്‍മ്മത്തിനനുസൃതമല്ല എന്നു ആദ്യമേ പറയുകയായിരുന്നു.
തൊടുപുഴയിലെ സംഭവം നോക്കുക
ജബ്ബാര്‍ മാഷ് പറയുവാന്‍ ശ്രമിക്കുന്നതു പോലെ അത്ര നിസ്സാരമായി കാണുവാന്‍ കഴിയുകയില്ല - ആ സംഭവം കാരണം ബി കോം വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യക്കടലാസാണ്
ഒരു ഡിഗ്രി ക്ലാസ്സിലെ അദ്ധ്യാപകന്‍ പ്രവര്‍ത്തിക്കേണ്ട നിലവാരം ഇതല്ല. അടുത്തു കിട്ടിയാല്‍ കരണകുറ്റി അടിച്ചു പുകയ്ക്കാന്‍ തോന്നും എനിക്ക്.
പക്ഷെ അതിന് എതിരെ ചെയ്ത പ്രവൃത്തിയും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല.
ഇതു മനസ്സിലാക്കി തമ്മില്‍ ഒരു സമവായം ഉണ്ടാകത്തക്ക രീതിയില്‍ ശ്രീ ലത്തീഫും ശ്രീ ജബ്ബാര്‍ മാഷും അടങ്ങുന്ന വിഭാഗം ശ്രമിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു , അത് എന്നെങ്കിലും സാധ്യമാകുമോ എന്നു ഒരു ആഗ്രഹം ഉണ്ടായതു കൊണ്ടാണ് ഈ കുറിപ്പ്.
വിശ്വാസം രക്ഷിക്കുന്നതിനൊപ്പം സമൂഹത്തിന്റെ സുഭദ്രമായ നിലനിലപാണ് കൂടൂതല്‍ പ്രധാനം എന്നു മനസ്സിലാക്കി, കാലത്തിനൊത്ത പരിഷ്കാരങ്ങള്‍ തത്വസംഹിതകളില്‍ വരുത്തുവാന്‍ ശ്രമിക്കുന്ന ആ കാലം എന്നെങ്കിലും വരും എന്ന ആശയോടെ.
കൂട്ടത്തില്‍ സുകുമാരന്‍ മാഷിനോട് ഒരു വാക്ക്
"
4. പൈങ്ങോടന്‍ has left a new comment on your post "Untitled -2":
രണ്ടാമത്തെ പോര്ട്രിയറ്റ് വളരെ നന്നായിരിക്കുന്നു സച്ചിന്
Posted by പൈങ്ങോടന്‍ to നീലാകാശവും സ്വപ്നങ്ങളും at September 3, 2010 1:46:00 AM GMT+05:30
5. യരലവ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര് സന്ദേശം":
ബി.ഏം. ; താങ്കള്ക്ക് അകൈതവമായ നന്ദി. ലതീഫിന്റെ കളവ് വെളിച്ചത്താക്കിയതിന്.
ജമാഅത്തെ ഇസ്ലാമി ഭരണഘടനയില് പ്രവര്ത്തനമാര്ഗം എന്ന ഖണ്ഡിക(5) പറയുമ്പോള് എത്ര സമര്ത്ഥമായാണ് - ഈ വരികള് ലതീഫ് വിട്ടുകളഞ്ഞത്.
1 .The Quran and the Sunna shall form the basis of all the Jamaat’s activities.
ശേഷം objective (Article-4) ല് -
the objective of the Jamaat-e-islami Hind is Iqaamat-e-Deen,. എന്ന് പറഞ്ഞ്;
പിന്നെ ഇഖാമത്തുദ്ദീന് അറബി പദമാണെന്നും അത് വിശദീകരിക്കാന് ഇത്തിരിബുദ്ധിമുട്ടാണെന്നും, പറഞ്ഞുരുണ്ടുരുണ്ട്, അതായത് നേര്ക്കു നേരെ ഇസ്ലാമിന്റെ സംസ്ഥാപനമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം എന്ന് തുറന്ന് പറയാന് പ്രയാസമാണ് എന്ന് അര്ത്ഥം.
‘ഞാന് ഒരു മുസ്ലിമാണ്’ എന്നു അഭിമാനപൂര്വ്വം എവിടേയും ഉദ്ഘോഷിക്കാന് മടികാണിക്കുന്ന; ഇസ്ലാമിലേക്കു നേര്ക്കു നേരെ ആളെ ക്ഷണിക്കാതെ; ഇഫ്താര് പാര്ട്ടി പോലൊത്ത തന്ത്രങ്ങളുമായി ഈ പ്രസ്ഥാനം എത്രനാള് ഒരു മതേതര പൊതു സമൂഹത്തെ വഞ്ചിക്കും. എന്തിനാണത്.? ഇതാണോ താങ്കള് ഉയര്ത്തിപ്പിടിക്കുന്ന ദൈവത്തിന്റെ മഹത്വം.
'എല്ലാ ദൈവങ്ങള്ക്കും മീതെയാണ് ഇസ്ലാമിലെ ദൈവം, എല്ലാ മനുഷ്യനും മീതേയാണ് മുസ്ലിം എന്ന സ്രേഷ്ട്ര സൃഷ്ടി’ ഈ ഒരു ആധിപത്യത്തിന്റെ മുദ്രാവാക്യമല്ലെ ഒളിഞ്ഞും തെളിഞ്ഞും ഇസ്ലാമിന് പറയേണ്ടത്. എങ്കില് അത് തുറന്ന് പറയുകായാണ് ആണത്തം.
"
ഇങ്ങനെ ഒരു കമന്റ് യരലവയുടെ ആയി മറൂമൊഴിയില്‍ കണ്ടു അത് താങ്കളുടെ ബ്ലോഗില്‍ കാണുന്നില്ല.
ചര്‍ച്ച ഇത്ര മനോഹരമായി പുരോഗമിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് കമന്റുകള്‍ അപ്രത്യക്ഷമായാല്‍ അതിലൊരു ഭംഗിക്കുറവു തോന്നും
"താങ്കളുടെ നിലപാടുകളെ metaphysics-ല്‍ നിന്നും സ്വതന്ത്രമാക്കിയാല്‍ പിന്നെ നമ്മള്‍ തമ്മില്‍ ഒരു അഭിപ്രായവ്യത്യാസത്തിനു് കാരണമൊന്നും ഞാന്‍ കാണുന്നില്ല. metaphysics ഒഴിവാക്കുമ്പോള്‍ അതില്‍ പണിതുയര്‍ത്തിരിക്കുന്നു എന്നതിനാല്‍ മതങ്ങളും ഇല്ലാതാവും. അതാണല്ലോ പ്രശ്നവും!"
ശ്രീ ബാബു എന്റെ മേല്‍പറഞ്ഞ പോസ്റ്റില്‍ ഇട്ട കമന്റിന്റെ ഒരു ഭാഗം ആണ്.
എന്റെ പോസ്റ്റിലെ തന്നെ ആദ്യ വരി
"ഇന്നു നാം കാണുന്ന ഭ്രാന്തിനെ ആണ് 'മതം' എന്നു വിളിക്കുനത് എങ്കില്‍ ഈ ചോദ്യത്തിന് ഉത്തരം എന്തായിരിക്കണം എന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല."
വായിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്‍ പിന്നെ എന്ത് ആശങ്ക ആണുള്ളത് എന്നെനിക്കു മനസ്സിലാക്കാന്‍ സാധിക്കുന്നും ഇല്ല
അപ്പോള്‍ ഇതൊക്കെ എതോ ചില hidden ajenda യുടെ ഭാഗങ്ങള്‍ മാത്രം ആയിരിക്കുമോ

Subscribe to:
Posts (Atom)