Friday, September 17, 2010

ഞാന്‍ ആര്‌ ?

"കാലത്ത്‌ ഞാന്‍ ഉറങ്ങിക്കിടക്കുന്നു.
ഉണരേണ്ട നേരം ആയപ്പോഴേക്കും സൂര്യഭഗവാന്റെ കിരണങ്ങള്‍ വാതില്‍ക്കലെത്തി.

വാതില്‍ മുട്ടിയാല്‍ ശബ്ദം കേള്‍ക്കുന്നത്‌ ഉറങ്ങുന്ന പരബ്രഹ്മം ആയ എന്നെ ശല്യപ്പെടുത്തിയാലോ ?
സൂര്യഭഗവാന്‍ അദ്ദേഹത്തിന്റെ കിരണങ്ങളെ മൃദുവായി വാതിലില്‍മുട്ടിക്കുന്നതെ ഉള്ളു - പ്രഭുവിനെ എതിരേല്‍ക്കാന്‍.

ഞാന്‍ ഉണര്‍ന്ന് വാതില്‍ തുറക്കുന്നതും, ആ കിരണങ്ങളാകുന്ന കൈകള്‍ എന്റെ പാദത്തില്‍ അര്‍പ്പിച്ച്‌ സൂര്യഭഗവാന്‍ പ്രണമിക്കുന്നു.

അതേ ഞാന്‍ - പ്രഭു ആണ്‌- വിശ്വപ്രഭു"

പണ്ടു വായിച്ച ഒരു കാര്യം ആണ്‌. ആരെഴുതിയതാണെന്ന് തിട്ടമില്ല ആചാര്യ വിനോബാജിയുടെ ഭഗവത്‌ ഗീതാവ്യാഖ്യാനത്തിലാണെന്നു തോന്നുന്നു. അതിന്റെ ആശയം ഇപ്രകാരം ആണ്‌.

ഈ ഞാന്‍ എന്നത്‌ ഈ ലോകത്തിലെ എല്ലാത്തിനെയും കുറിക്കുന്ന ശബ്ദം ആണ്‌. ആ സത്യം സ്വാംശീകരിക്കാനുള്ള തത്വശാസ്ത്രം ആണ്‌ ഹിന്ദുമതം

പക്ഷെ ഇപ്പോള്‍ കാണൂന്നതോ - എനിക്ക്‌ അതു തരണെ സൂര്യഭഗവാനെ അല്ലെങ്കില്‍ മറ്റേ ഭഗവാനേ എന്ന രീതിയിലുള്ള പ്രാര്‍ത്ഥനയും - ഇരക്കലും, ചത്തു ചെല്ലുമ്പോള്‍ കിട്ടുന്ന മറ്റേതും

പൊന്നു ദൈവങ്ങളെ മതം എന്നത്‌ ഇതൊന്നുമല്ല എന്ന് ഒന്നു പറഞ്ഞു കൊടൂക്കുമോ
ഇല്ലെങ്കില്‍ ഇപ്പോക്കു കണ്ടിട്ട്‌ ഇനി അധികനാളൊന്നും കണ്ടെന്നു വരില്ല

1 comment:

  1. പൊന്നു ദൈവങ്ങളെ മതം എന്നത്‌ ഇതൊന്നുമല്ല എന്ന് ഒന്നു പറഞ്ഞു കൊടൂക്കുമോ
    ഇല്ലെങ്കില്‍ ഇപ്പോക്കു കണ്ടിട്ട്‌ ഇനി അധികനാളൊന്നും കണ്ടെന്നു വരില്ല

    ReplyDelete