Sunday, September 26, 2010

കരയോഗത്തിന്റെ വെടിക്കെട്ടു



സൂരജ്‌ കുറെ നാളായി 'പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ' കുറിച്ച്‌ എന്നെ പഠിപ്പിക്കുന്നു

ഇപ്പൊ പതുക്കെ പതുക്കെ പ്രപഞ്ചത്തിന്റെ 'ഇന്നത്തെ രൂപത്തിന്റെ ഉല്‍ത്ഭവം' ആണു താന്‍ പറയുന്നത്‌ എന്നു വരെ എത്തി.

ഇനി അതെങ്ങാനും മാറ്റി ദൈവമുണ്ടാക്കി എന്നെങ്ങാനും പറഞ്ഞു കളയുമൊ?

സുകുമാരന്റെ ബ്ലോഗിലെ ചര്‍ച്ചയില്‍ ബ്രിനോജിനോട്‌ ഞാന്‍ വ്യക്തമാക്കി പറഞ്ഞിരുന്നു -

ബാക്കിയുള്ളവര്‍ പറയുന്ന singularity ആണ്‌ എന്റെ ചര്‍ച്ചാ വിഷയം എന്ന്‌.
" Friday, August 17, 2007 1:42:00 AM
ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ശ്രീ ബ്രിനോജിനോട്‌
ഇവിടെ ചര്‍ച്ചയില്‍ ഞാന്‍ ആദ്യം ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്ന്‌ KPS ന്റെ - ആദ്യം ഒന്നും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നും എങ്ങനെ ദൈവം ഉണ്ടായി ? എന്നു തുടങ്ങുന്ന പ്രസ്താവനക്കുള്ളതായിരുന്നു. അല്ലാതെ താങ്കള്‍ പറയുന്നതു പോലെ ഒരു singularity ഉള്ളതില്‍ നിന്നും പൊട്ടിത്തെറിച്ചുണ്ടായ പ്രപഞ്ചത്തിനെ പറ്റി അല്ല.
അതു തുടങ്ങി ഉള്ള എന്റെ ചോദ്യങ്ങള്‍ക്ക്‌ മറുപടി ആയി താങ്കള്‍ വിഷയം വിട്ടുള്ള ചര്‍ച്ച ആണ്‌ നടത്തുന്നത്‌ എന്നു മനസ്സിലായതു ---"



ശ്ശെടാ ഉള്ള പ്രപഞ്ചത്തില്‍ പൊട്ടിയില്ലെന്നോ പൊടിഞ്ഞില്ലെന്നൊ വല്ലതും ഞാന്‍ പറഞ്ഞൊ

കോയമ്പത്തൂരും ബോംബെയിലും ബാംഗളൂരും എന്നു വേണ്ട എവിടെ നോക്കിയാലും ദിവസവും പൊട്ടുന്നു

പൊട്ടട്ടെ പൊട്ടട്ടെ

കരയോഗത്തിന്റെ വെടിക്കെട്ടു പോലെ പൊട്ടട്ടെ

അപ്പൊ ഇക്കണക്കിന്‌ singularity യെ ചുമ്മാ ഉണ്ടാക്കിയ സൂരജിനെ ത്രാസിന്റെ ഒരു തട്ടില്‍ ഇരുത്താം, മറ്റേ തട്ടില്‍ പ്രപഞ്ചത്തെ ഉരുട്ടി ഉണ്ടാക്കിയ ദൈവവിശ്വാസികളെയും

അല്ലെ ഇവര്‍ തമ്മില്‍ എന്താ വ്യത്യാസം ?

1 comment:

  1. അപ്പൊ ഇക്കണക്കിന്‌ singularity യെ ചുമ്മാ ഉണ്ടാക്കിയ സൂരജിനെ ത്രാസിന്റെ ഒരു തട്ടില്‍ ഇരുത്താം, മറ്റേ തട്ടില്‍ പ്രപഞ്ചത്തെ ഉരുട്ടി ഉണ്ടാക്കിയ ദൈവവിശ്വാസികളെയും

    അല്ലെ ഇവര്‍ തമ്മില്‍ എന്താ വ്യത്യാസം ?

    ReplyDelete