Thursday, March 29, 2007

യസ്യാര്‍ത്ഥാസ്തസ്യമിത്രാണി

കാലം പോയ പോക്കേ
ഇക്കാലത്ത്‌ ഏറ്റവും വിലപിടിപ്പുള്ള വസ്തു എന്താണ്‌ ധനം - അതല്ലേ പറഞ്ഞത്‌ അതിനു മീതേ പരുന്തും പറക്കില്ല എന്ന്‌പണ്ടും അങ്ങനൊക്കെ തന്നെ ആയിരുന്നു കേള്‍ക്കണ്ടേ?

ചാണക്യന്‍ പറഞ്ഞു-
യസ്യാര്‍ത്ഥാസ്തസ്യമിത്രാണി
യസ്യാര്‍ത്ഥാസ്തസ്യ ബാന്ധവാഃ
യസ്യാര്‍ത്ഥാ സ പുമാന്‍ ലോകേ
യസ്യാര്‍ത്ഥാ സ ച പണ്ഡിതഃ

യസ്യ അര്‍ത്ഥാഃ = ആര്‍ക്കാണോ ധനമുള്ളത്‌
തസ്യ = അവന്‌
മിത്രാണി (സന്തി) = കൂട്ടുകാര്‍ ഉണ്ട്‌
ബാന്ധവാഃ = ബന്ധുക്കള്‍ ഉണ്ട്‌
സഃ പുമാന്‍ ലോകെ = അവനാണ്‌ ലോകത്തില്‍ പുരുഷനായി അംഗീകര്‍ഇക്കപ്പെട്ടവന്‍
സഃ പണ്ഡിതഃ= അവനാണ്‌ പണ്ഡിതന്‍

ഭര്‍തൃഹരി പറഞ്ഞു

യസ്യാസ്തി വിത്തം സ നരഃ കുലീനഃ
സ പണ്ഡിതഃ സ ശ്രുതവാന്‍ ഗുണജ്ഞഃ
സ ഏവ വക്താ സ ദര്‍ശനീയ
സര്‍വേ ഗുണാഃ കാഞ്ചനമാശ്രയന്തി

യസ്യാസ്തി വിത്തം = യാവനൊരുത്തനാണോ ധനമുള്ളത്‌
സ നരഃ കുലീനഃ = ആ മനുഷ്യന്‍ കുലീനനും
പണ്ഡിതഃ = പണ്ഡിതനും
ശ്രുതവാന്‍ = വേദജ്ഞനും
ഗുണജ്ഞഃ = ഗുണദോഷജ്ഞാനിയും
സ ഏവ വക്താ = അഭിപ്രായം പറയേണ്ടവനും
ദര്‍ശനീയ = കാണപ്പെടേണ്ടവനും
സര്‍വേ ഗുണാഃ കാഞ്ചനമാശ്രയന്തി = എല്ലാ ഗുണങ്ങളൂം ധനത്തെ ആശ്രയിച്ചിരിക്കുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ ധനം എന്നത്‌ മൂന്നു വസ്തുക്കളാണ്‌. അവയെ അല്ല ഇന്നു ധനമായി നാം കാണുന്നത്‌ എന്നു മാത്രം - അറിയണ്ടേ?

പൃഥിവ്യാം ത്രീണ്‍ഈ രത്നാനി അന്നമാപ സുഭാഷിതം
മൂഢൈഃ പാഷാണഖണ്ഡേഷു രത്നസംജ്ഞാ വിധീയതേ

പൃഥിവ്യാം = ഭൂമിയില്‍
ത്രീണീ രത്നാനി = മൂന്നാണു രത്നങ്ങള്‍ -ധനം
അന്നമാപ സുഭാഷിതം = ആഹാരം , ജലം, നല്ല വാക്ക്‌
മൂഢൈഃ = മൂഢന്മാരാല്‍
പാഷാണഖണ്ഡേഷു = കല്ലിന്റെ കഷണങ്ങളില്‍
രത്നസംജ്ഞാ വിധീയതേ = രത്നം -ധനം എന്ന പേര്‌ വിധിക്കപെട്ടിരിക്കുന്നു.

ഇതും കൂടി ചേര്‍ത്തു വായിച്ചാലേ ആദ്യത്തെ വരികളുടെ മാധുര്യം മനസ്സിലാകൂ

7 comments:

  1. കാലം പോയ പോക്കേ
    ഇക്കാലത്ത്‌ ഏറ്റവും വിലപിടിപ്പുള്ള വസ്തു എന്താണ്‌ ധനം - അതല്ലേ പറഞ്ഞത്‌ അതിനു മീതേ പരുന്തും പറക്കില്ല എന്ന്‌പണ്ടും അങ്ങനൊക്കെ തന്നെ ആയിരുന്നു കേള്‍ക്കണ്ടേ?

    ReplyDelete
  2. പണിക്കര്‍ സാറേ, നന്നായി....

    ഇങ്ങനെയുള്ള 'ചെറിയ വലിയ' നുറുങ്ങുകള്‍ തേടിയെടുത്ത്‌ ഇടക്കിടക്ക്‌ പോസ്റ്റ്‌ ചെയ്യണേ.....

    വളരെ രസവും കൗതുകം ജനിപ്പിക്കുന്നതുമാണു ഇങ്ങനത്തെ വരികള്‍...വിജ്ഞാന പ്രദവും......

    ReplyDelete
  3. ഇതുപോലത്തെ വിലപിടിപ്പുള്ള “ധനം” ഇനിയും പ്രതീക്ഷിക്കുന്നു. നല്ല അറിവു പകരുന്ന ലേഖനം.

    (ഇതിനു മുമ്പുള്ള മറ്റു പോസ്റ്റുകളും നന്നായിട്ടുണ്ട്)

    ReplyDelete
  4. ശരിയല്ലേ, ഭക്ഷണം, ശുദ്ധജലം, നല്ല വാക്കു ഈ മൂന്നുമല്ലേ യധാര്‍ത്ഥ ധനം.

    എന്നാല്‍ ഇപ്പോള്‍ ധനത്തിന്റെ അര്‍ത്ഥം രത്നക്കല്ലുകളും മറ്റുമായിരിക്കുന്നു!

    ReplyDelete
  5. പ്രിയ സാന്‍ഡോസ്ജി, കൃഷ്ജി, ആവനാഴിജീ,

    സന്ദര്‍ശിച്ച്‌ അഭിപ്രായം അറിയിച്ചതില്‍ നന്ദി. തങ്ങള്‍ക്കറിയാവുന്ന ശ്ലോകങ്ങള്‍ കൂടി എഴുതിയാല്‍ അതിലും നന്നായിരികും

    ReplyDelete
  6. ഞാൻ ഒരു ഗ്രൂപ്പിൽ ആദ്യ പകുതി മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിവരണം കാണുകയുണ്ടായി. അതു പൂർണ്ണമല്ല എന്ന് മനസ്സിനു തോന്നുകയും തുടർന്നാണ് ഈ പേജിൽ എത്തിച്ചേരുകയും ചെയ്തത്. വിവരണങ്ങൾക്ക് വളരെ നന്ദി.

    ReplyDelete
  7. ഇത് ചാണക്യൻ പറഞ്ഞതല്ല.
    വാല്മീകി രാമായണത്തിലുള്ളതാണ്.

    ReplyDelete