ഇഷ്ടമുള്ളത്രകാലം ജീവിതം- മരിക്കണം എന്ന് എന്നു തോന്നുന്നുവോ അന്നു മരിച്ചാല്‍ മതി,
ഭൂസ്വര്‍ഗ്ഗപാതാളങ്ങള്‍ മുഴുവനും അടക്കി ഭരിക്കുവാനുള്ള ചക്രവര്‍ത്തിപദം,
ദീര്‍ഘായുഷ്മാന്മാരായ പുത്രപൗത്രാദികള്‍,
പരിചാരികമാരായി ദേവസുന്ദരിമാര്‍,
അളവറ്റ ധനം- ഇവയെല്ലാം തന്റെ ഒരു വാക്കിനു വേണ്ടി മാത്രം കാത്തിരിക്കുക ആണ്.
നമ്മുടെ മുമ്പില്‍ ഈ ഒരു ചോദ്യം വന്നാലോ?
ഇന്നുള്ള ഭൗതികവാദികളില്‍ ആരുടെ മുമ്പിലും ഉത്തരത്തിനൊരു സംശയവും ഇല്ലാത്ത ചോദ്യം- മൃഗതുല്യരായി ഐഹികസുഖത്തില്‍ മദിക്ക്‌ഉകയാണ് ഏറ്റവും വലിയ മോക്ഷം എന്നു കരുതുന്നവര്‍ക്ക് സംശയം ഉണ്ടാകേണ്ട കാര്യമില്ലല്ലൊ.
അവര്‍ക്ക് ഈ ജീവിതം കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചു അത്രേ. എന്നാല്‍ അവര്‍ തന്നെ പറയുന്ന ചില തത്വങ്ങള്‍ക്ക് എതിരാണ് ആ വാദം എന്നവര്‍ മനസ്സിലാക്കുന്നില്ല-
matter cannot be created nor destroyed അത് മറ്റൊരു രൂപത്തിലേക്ക് മാറ്റുവാനേ കഴിയുകയുള്ളു
അവര്‍ പറയുന്നു നമ്മുടെ ശരീരം ഉണ്ടായിരിക്കുന്നത് ചില രാസപദാര്‍ഥങ്ങളുടെ സംയുക്തമായിട്ടാണ് എന്ന് - കുറേ calcium, phosphorous, iron എന്നിങ്ങനെ കുറേ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ നമ്മുടെ ശരീരം പരിശോധിച്ചാല്‍ കണ്ടെത്താനായേക്കും. പക്ഷെ അവയുടെ സംഘാതമാണ് ഈ ജീവനുള്ള ശരീരം, എന്നു വിശ്വസിക്കുന്നതിനോളം ഭൂലോകവിഡ്ഢിത്തം മറ്റൊന്നുണ്ടാകും എന്നു തോന്നുന്നില്ല.
calcium ത്തിന് വേദനിക്കുകയില്ല, സന്തോഷവും ഉണ്ടാകുകയില്ല- അതുപോലെ തന്നെ ബാക്കിയുള്ളവയ്ക്കും, പക്ഷെ നമുക്ക് ഇവ രണ്ടും അനുഭവപ്പെടുന്നുണ്ട്.
എന്റെ ശരീരം ആദ്യം ഉടലെടുത്തത് അമ്മയുടെ ഉള്ളില്‍ നിന്നുണ്ടായ ഒരേ ഒരു അണ്ഡകോശത്തില്‍ നിന്നുമാണ്. അത് വളര്‍ച്ചയുടെ ഘട്ടത്തില്‍ രണ്ടായി , നാലായി, എട്ടായി, പതിനാറായി അങ്ങനെ അനേകകോടികളായി- ഇപ്പോഴും മാറിമാറി പുതിയതു പുതിയത് ഉണ്ടാകുകയും പഴയത് പഴയത് നശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ മാത്രം മാറുന്നില്ല, ആ ഞാന്‍ ആദ്യം ബാലനായിരുന്നു, പിന്നീട് കുമാരനായി, യുവാവായി, ഇനി വയസ്സനാകും അവസാനം?
അതേ ഞാന്‍ മാറുന്നില്ല എന്റെ ശരീരം മാത്രമാണ് മാറുന്നത്, അതിന്റെ ഉപകരണങ്ങള്‍ക്കാണ് ക്ഷീണം ഉണ്ടാകുന്നത് അല്ലാതെ എനിക്കല്ല. അപ്പോള്‍ മരണവും എന്റെ ശരീരത്തിന് മാത്രമാണ് അല്ലാതെ എനിക്കല്ല - ഈ ഞാന്‍ നിത്യനാണ് എന്ന അറിവ് നേടുവാന്‍ സഹായിക്കുന്ന ശാസ്ത്രമാണ് തത്വജ്ഞാനം.
അതു നേടണം എന്നു തോന്നണമെങ്കില്‍ പോലും മുജ്ജന്മപുണ്യം ഉണ്ടായിരിക്കണം.
നചികേതസ് പ്രലോഭനങ്ങളില്‍ പെടാതിരിക്കാനുള്ള കാരണം ഈ തിരിച്ചറിവാണ്. അവനറിയാം - എത്രകാലം ജീവിച്ചാലും അവസാനം യമന്റെ അടുത്ത് വന്നേ പറ്റൂ, അത് തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിലും അല്ലെങ്കിലും. അവിടെ വച്ച് തന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു, അതിനു ശേഷം എന്ത്? അത് അറിയുകയും അതിനെ സാക്ഷാല്‍കരിക്കുകയും ചെയ്യുവാന്‍ സാധിക്കുക എന്നതിനും അപ്പുറം യാതൊരു വിജ്ഞാനവും ഇല്ല തന്നെ. ബാക്കി എല്ലാം നശ്വരമാണ്.
അങ്ങനെ ഒരു അനശ്വരമായ അറിവിനെ വിട്ടുകളയുവാന്‍ ഒരുങ്ങാതെ നചികേതസ് പറയുന്നു-
"ശ്വോഭാവാ മര്‍ത്യസ്യ യദന്തകൈതത്
സര്‍വേന്ദ്രിയാണാം ജരയന്തി തേജഃ
അപി സര്‍വം ജീവിതമല്‍പമേവ
തവൈവ വാഹാസ്തവനൃത്യഗീതേ"
അല്ലയോ യമധര്‍മ്മന്‍, മരണധര്‍മ്മിയാണ് മനുഷ്യന്‍, അതുകാരണം ഇപ്പറഞ്ഞ സുഖങ്ങളെല്ലാം നാളെ ഉണ്ടാകുമോ ഇല്ലയോ എന്നതില്‍ നിശ്ചയമില്ല.തന്നെയുമല്ല, എല്ലാ ഇന്ദ്രിയങ്ങളുടെയും ബലത്തെ ഇവ നിഗ്രഹിക്കുകയും ചെയ്യുന്നു. ജീവിതം എത്ര ദീര്‍ഘമായിരുന്നാലും ശരി , കാലത്തിന്റെ അനന്തതയില്‍ അത് അല്‍പമാത്രമാകുന്നു. അതുകൊണ്ട് അശ്വാദി സമ്പത്തുകളും , നൃത്യഗീതാദികളും എല്ലാം അങ്ങയുടെ പക്കല്‍ തന്നെ ഇരിക്കട്ടെ.
അതേ നചികേതസ്സ് വ്യക്തമായി പറയുന്നു - "ജാതസ്യ ഹി ധ്രുവോ മൃത്യുഃ-- എന്ന ഗീതാവചനം പോലെ ജനിച്ചു എങ്കില്‍ ഒരിക്കല്‍ മരണം നിശ്ചയം അതുകൊണ്ട് എത്ര ദീര്‍ഘമായ ജീവിതം തന്നാലും അതിനവസാനം ഒരു മരണം ഉറപ്പാണ്. അതിനു ശേഷം എന്താണ് എന്ന് അറിയുകയും ഇല്ല - ആ അനിശ്ചിതത്വത്തെ വരിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.
അതുകൊണ്ട് അങ്ങ് തരാമെന്നു പറഞ്ഞ സുഖഭോഗങ്ങളെല്ലാം അങ്ങയുടെ പക്കല്‍ തന്നെ ഇരിക്കട്ടെ, എനിക്ക് ഞാന്‍ ചോദിച്ച വരം മാത്രം മതി.
തന്നെയുമല്ല, മനുഷ്യനെ എന്നെങ്കിലും എന്തെങ്കിലും കൊടുത്ത് തൃപ്തിപ്പെടുത്തുവാന്‍ സാധിക്കുമോ?
ഇല്ല ഒരിക്കലും ഇല്ല. തൃഷ്ണ അഥവാ ആര്‍ത്തി എന്ന ദോഷം മനുഷ്യസഹജമാണ്. എന്തു കിട്ടിയാലും അതു പോരാ അതില്‍ കൂടുതല്‍ വേണം എന്ന ചിന്ത ഉദിക്കും. ദുഃഖകാരണമായ തൃഷ്ണ ശമിക്കുന്നത് അനന്താനന്ദത്തില്‍ മാത്രമാണ്. നോക്കുക-
"ന വിത്തേന തര്‍പ്പണീയോ മനുഷ്യോ
ലപ്സ്യാമഹേ വിത്തമദ്രാക്ഷ്മ ചേത്ത്വാ
ജീവിഷ്യാമോ യാവദീശിഷ്യസി ത്വം
വരസ്തു മേ വരണീയഃ സ ഏവ"
മനുഷ്യനെ സമ്പത്തു കൊണ്ട് ഒരിക്കലും തൃപ്തിപ്പെടുത്തുവാന്‍ സാധിക്കില്ല. സമ്പത്തു വേണമെങ്കില്‍ അങ്ങയെ കണ്ടാല്‍ മതിയല്ലൊ, അങ്ങ് എത്രകാലം അധീശനായിരിക്കുന്നുവോ അത്രയും കാലമേ ജീവിച്ചിരിക്കുവാനും കഴിയൂ. അതുകൊണ്ട് എനിക്കു വേണ്ട വരം ഇതു മാത്രം
"അജീര്യതാമമൃതാനാമുപേത്യ
ജീര്യന്‍ മര്‍ത്യഃ ക്വധഃസ്ഥഃപ്രജാനന്‍
അഭിധ്യായന്‍ വര്‍ണ്ണരതിപ്രമോദാന്‍
അതിദീര്‍ഘേ ജീവിതേ കോരമേത"
ജരാനരകള്‍ ബാധിക്കാത്ത - നശിക്കാത്ത സത്യസ്വരൂപം പ്രാപിച്ച ബ്രഹ്മനിഷ്ഠന്മാരെ കണ്ടു മുട്ടിയാല്‍ അവരുടെ പക്കല്‍ നിന്നും, ഭൂമിയില്‍ ജീവിക്കുന്ന ജീര്‍ണ്ണിക്കുന്ന മനുഷ്യന്‍ നശ്വരപദാര്‍ത്ഥങ്ങള്‍ ചോദിച്ചു വാങ്ങുമോ? സ്വര്‍ഗ്ഗീയങ്ങളെന്നു കരുതുന്ന വര്‍ണ്ണപ്പൊലിമയുള്ള വസ്തുക്കളില്‍ ആനന്ദിച്ച് ദീര്‍ഘജീവിതം മേടിക്കുമോ? - അത് വിഡ്ഢിത്തമായിരിക്കും എന്നു സാരം
"യസ്‌മിന്നിദം വിചികിത്സന്തി മൃത്യോ
യത് സാമ്പരായേ മഹതി ബ്രൂഹി നസ്തത്
യോയം വരോ ഗൂഢമനുപ്രവിഷ്ടോ
നാന്യം തസ്മാന്നചികേതാ വൃണീതേ"
മരണാനന്തരമുള്ള ജീവന്റെ ഗതിയെ കുറിച്ച ഈ ചോദ്യം ആതജ്ഞാന്ത്തില്‍ വലിയ പ്രയോജനം ഉളവാക്കുനതാണല്ലൊ. ഗൂഢമായ ആത്മാവിനെ സംബന്ധിക്കുന്ന ഈ ജ്ഞാനം അവിടുന്ന് എനിക്കു വെളിപ്പെടുത്തിതരൂ
Subscribe to:
Post Comments (Atom)
സുഹൃത്തുക്കളെ,
ReplyDeleteഎന്റെ ബ്ലോഗിങ്ങിന്റെ ഒരു വര്‍ഷം പൂര്‍ത്തിയായി ഇന്ന്. എത്ര എത്ര ചീത്തവിളികള്‍ കേട്ടു, എത്ര എത്ര ആരോപണങ്ങള്‍ കേട്ടു, പക്ഷെ എനിക്കിപ്പോഴും മനസ്സിലായിട്ടില്ല എന്തു കാരണത്താലാണ് എന്നെ പ്രതിലോമവാദി എന്നൊക്കെ വിളിച്ചത് എന്ന്. സാരമില്ല, എന്റെ എഴുത്തിന്റെ കുഴപ്പമായിരിക്കും വായിച്ചവര്‍ക്ക്(?) ആ ധാരണ ഉണ്ടായത്. ഏതായാലും ഒരു നല്ല വര്‍ഷം സമ്മാനിച്ചതിലുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.
ഇന്ന് ആ സന്തോഷത്തില്‍ മൂന്നു പോസ്റ്റ് ഇട്ടു-( പക്ഷെ അതിനു കാരണം എനിക്കു വലിയ പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യുവാന്‍ സാധിക്കില്ല എന്നുള്ളതാണ് കേട്ടൊ)
സാര്‍,
ReplyDeleteഞാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കയറിയിറങ്ങിയത് ഈ ബ്ലോഗിലായിരിക്കും. പലതിലും കമന്റിടാന്‍ സൌകര്യം കിട്ടാറില്ല( Office-ഇല്‍ നിന്ന് കമന്റ് ചെയ്യാന്‍ പറ്റില്ല!).
കാര്യമാത്രപ്രസക്തമായി, ഇത്രയും നന്നായി, ഈ ബ്ലോഗ് കൊണ്ട് നടന്ന സാറിന് എന്റെ അഭിനന്ദനങ്ങള്‍..
ഇനിയും ഒരു പാട് എഴുതാന്‍ സാറിനും അതൊക്കെ വായിക്കാന്‍ ഞങ്ങള്‍ക്കും സര്‍വേശ്വരന്‍ ശക്തി തരട്ടെ.
എന്നെ സംബന്ധിച്ചിടത്തോളം വായിച്ചിട്ട് ഒരിക്കലും തീര്‍ത്തും മനസിലാക്കാന്‍ പറ്റാതിരുന്ന ഒരു ഉപനിഷത്താണ് കഠം. കഠിനോപനിഷത്ത് തന്നെ! :) [ബാക്കിയെല്ലാം വായിച്ചിട്ടുണ്ട് എന്നും എല്ലാം മനസ്സിലാക്കിയിട്ടുണ്ട് എന്നും വിവക്ഷ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ അപേക്ഷ! :)]
ReplyDeleteകഠോപനിഷത്ത് സീരീസ്, ഇവിടെ തീരുന്നില്ല എന്നു കരുതട്ടെ..തുടരുക..പ്ലീസ്!
പ്രിയ സതീഷ് ജീ,
ReplyDeleteനല്ല വാക്കുകള്‍ക്ക് നന്ദി. എനിക്കു മനസ്സിലായതു പോലെ കൂടുതല്‍ എഴുതുവാന്‍ ശ്രമിക്കാം.
സര്‍,
ReplyDeleteആദ്യം തന്നെ, ധീരമായി ഒരു വര്‍ഷം പിന്നിട്ടതിന് അഭിനന്ദനങ്ങളും, ഒപ്പം വരാനിരിയ്ക്കുന്ന വര്‍ഷങ്ങള്‍ക്ക് ആശംസകളും അറിയിയ്ക്കട്ടെ. ഭാരതത്തിന്റെ പൈതൃകം ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കാനുതകുന്ന വിധത്തില്‍ വിവരിയ്ക്കുന്ന താങ്കളുടെ ഒരോ പോസ്റ്റും, എന്നും വായനക്കാരന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും. ഈ നല്ല പരിശ്രമം തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്..
- ചന്ദ്രകാന്തം.
പ്രിയ ചന്ദ്രകാന്തം ജീ,
ReplyDeletehit count വലിയ നമ്പരുകള്‍ കാണിക്കുന്നതില്‍ നിന്നും ആരൊക്കെയോ വായിക്കുന്നുണ്ടെന്നു മനസ്സിലായിരുന്നു.
നല്ല വാക്കുകള്‍ക്ക് നന്ദി. തുടര്‍ന്നും വായിക്കുമല്ലൊ.
പണിക്കര്‍ മാഷേ, ഒന്നാം വാര്‍ഷികാശംസകള്‍, വളരെ വളരെ വൈകിയാണെങ്കിലും. കഠോപനിഷത്ത് പോസ്റ്റുകള്‍ ഒന്നൊന്നായി വായിച്ച് വായിച്ച് വരുന്നു.
ReplyDeleteആരോപണങ്ങളും മറ്റുമെല്ലാം ഓരോരോ പരീക്ഷണങ്ങളായി കണ്ടാല്‍ മതി. അവയൊക്കെ തരണം ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന സംതൃപ്തി തന്നെയാണല്ലോ ഏറ്റവും വലുത്.
ഭാരതീയ പൈതൃകം സാധാരണക്കാരിലേക്കെത്തിക്കാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും.